Posts

Showing posts from December, 2023

വാഴക്കാട് ചെറുവായൂർ റോഡിൽ : റോഡ് റോളർ മറിഞ്ഞു

വാഴക്കാട് ചെറുവായൂർ റോഡിൽ വല്ലങ്ങോട്ട് കയറ്റത്തിൽ റോഡ് റോളർ മറിഞ്ഞു. ഒരാൾക്ക് പരിക്ക്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വാഴയൂരിലെ കാട്ടുപന്നി ശല്യം തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരെ കൊണ്ടു വരാൻ ആലോചന

Image
വാഴയൂരിലെ കാട്ടുപന്നി ശല്യം തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരെ കൊണ്ടു വരാൻ ആലോചന : കാട്ടു പന്നി ശല്യം കർഷകരുടെ യോഗം വിളിച്ചു ചേർത്തു.കാട്ടു ചെയ്യുന്നതിനായി വിളിക്ക് ചെയ്ത കർഷക യോഗത്തിലാണ് തീരുമാനം വാഴയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നത് മൂലം കർഷകർ വലിയ പ്രയാസത്തിലാണ്.രാത്രി കാലങ്ങളിലാണ് ചെറുതും വലുതുമായ നേന്ത്രവാഴകൾ കാട്ടുപന്നികൾനശിപ്പിക്കുന്നത്. . കോടഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞവർഷം തെലുങ്കാനയിൽ നിന്നുള്ള നാഷണൽ ലൈസൻസ് ഉള്ള ഷൂട്ടർമാരെയാണ് വെടിവയ്ക്കാനായി കൊണ്ടുവന്നിട്ടുള്ളത്..  അവരുടെ സേവനം നമ്മുടെ പഞ്ചായത്തിലും ലഭ്യമാക്കാൻ സാധിക്കുമോ എന്ന് ആലോചിച്ചു നടപ്പിലാക്കുന്നതിനെ കുറിച്ച് കർഷകരു മായി ചർച്ച ചെയ്തു.  . തോക്കിന് ലൈസൻസ് ഉള്ള ആളെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും അവരുടെ സേവനം വേണ്ടരീതിയിൽ ലഭ്യമാകുന്നില്ല. നമ്മുടെ പ്രദേശത്തെ ലൈസൻസ് ഉള്ള തോക്കുള്ള ആളുകൾ ഇല്ലാത്തതിനാൽ പ്രസിഡണ്ടിന് വെടിവെക്കാൻ ഉത്തരവ് നൽകാൻ കഴിയുന്നില്ല.  നാട്ടിൽ ലഭ്യമായ പല രീതികളും കർഷകർ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലിക്കുന്നില്ല. അടിക്കാടുകൾ വെട്ടി കാട്ടുപന്നികളുടെ

ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Image
. എസ് വൈ എസ് എടവണ്ണപ്പാറ സോൺ എൽ ഡി സി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കാലികറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് ഇല്യാസ് ബുഖാരി പെരുമുക്ക് ക്ലാസിന് നേതൃത്വം നൽകി. സോൺ ജനറൽ സെക്രട്ടറി കെ.പി മുനീർ വാഴക്കാട്, സി.അമീർഅലി സഖാഫി വാഴക്കാട്, പി.കെ ഇബ്റാഹീം മുണ്ടക്കൽ, ആസിഫ് അഷ്റഫി എടവണ്ണപ്പാറ,  

എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക് അടിയന്തര നടപടികൾ വേണമെന്ന ആവശ്യത്തിന് ശക്തിയാറുന്നു

Image
.       എടവണ്ണപ്പാറ : കൂളിമാട് കടവ് പാലം എളമരം കടവ് പാലം ഗതാഗതത്തിന് തുറന്നു നൽകിയതോടെ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ എടവണ്ണപ്പാറ ഗതാഗതക്കുരിക്കിൽ അകപ്പെടുന്നത് ഒരു പതിവു സംഭവവുമായി മാറിയിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പരിഹാരനടപടികൾ ഇല്ലാത്തതിനാൽ നാട്ടുകാർ പ്രക്ഷുബ്ധരാണ്. ചില സമയങ്ങളിൽ എടവണ്ണപ്പാറയിൽ ഗതാഗതക്കുരുക്ക് കാരണം എളമരം റോഡിൽ   മീറ്ററുകളോളം വാഹനങ്ങൾ ക്യൂവിൽ നിൽക്കുന്നത് ഒരു പതിവു കാഴ്ചയായി മാറുകയാണ്. എടവണ്ണപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായി. സിഗ്നൽ ലൈറ്റിന്റെ അഭാവം മൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.രണ്ടു ദിവസം മുമ്പ് ഇവിടെ അപകടം നടന്നിരുന്നു.   സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നില്ല. അതോടൊപ്പം ,എടവണ്ണപ്പാറ നഗരത്തിൽ അനധികൃതമായി നിർമ്മിച്ച കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഇതുവരെ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. റവന്യൂ വകുപ്പ് മഞ്ഞവരെയും മഞ്ഞക്കുറ്റിയും എല്ലാം അടിച്ചിട്ടും സർക്കാർ ഭാഗത്തുനിന്ന് കട ഉടമകൾക്ക് നോട്ടീസ് നൽകിയത് അല്ലാതെ നടപടിക്രമങ്ങൾ ഉണ്ടായിട്ടില്

എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ അടിയന്തരമായി ചെയ്തുതീർക്കുന്നതിന് ശ്രമം നടത്തുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എൻജിനീയർ അറിയിച്ചു.

Image
എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ അടിയന്തരമായി ചെയ്തുതീർക്കുന്നതിന് ശ്രമം നടത്തുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എൻജിനീയർ അറിയിച്ചു. എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ അടിയന്തരമായി ചെയ്തുതീർക്കുന്നതിന് ശ്രമം നടത്തുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എൻജിനീയർ അറിയിച്ചു. ഇത് സംബന്ധമായി ഇടപെടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് താമസം വരുന്നുവെങ്കിൽ അദ്ദേഹത്തെ അറിയിക്കാനും ഓർമിപ്പിച്ചു. ജോലി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഒച്ചിന്റെ വേഗത്തിലാണ് ജോലികൾ നടക്കുന്നത്. കൂളിമാട് കടവ് പാലം , എളമരം കടവ് പാലം ഗതാഗതത്തിന് തുറന്നു നൽകിയതോടെ ഈ റോഡ് പ്രധാന റോഡായി മാറിയിരുന്നു.  റോഡിന്റെ ശോചനീയാവസ്ഥ അപകടങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു. കരാറുകാരനുമായി നാട്ടുകാർ സംസാരിച്ചപ്പോൾ ഡിസംബർ അവസാനത്തോടെ പണി പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ശക്തമായ സമരമാർഗ്ഗങ്ങൾക്ക് നാട്ടുകാർ തയ്യാറായിക്കൊണ്ടിരിക്

വാഴയൂർ : പരിരക്ഷ സ്നേഹസംഗമം സംഘടിപ്പിച്ചു

Image
.  വാഴയൂർ : വാഴയൂർ ഗ്രാമപഞ്ചായത്തും വാഴയൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ വർഷങ്ങളായി കിടപ്പിലായി പോയ സഹോദരങ്ങളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഇത്തരം ആളുകളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും പാലിയേറ്റീവ് പരിരക്ഷ വളണ്ടിയർമാരുടെയുംസംഗമമാണ് സംഘടിപ്പിച്ചത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ നിർവഹിച്ചു,.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടിയുടെ അധ്യക്ഷത വഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ സ്വാഗതവുംഎച്ച്ഐ പ്രകാശ് നന്ദിയും പറഞ്ഞു. പ്രമുഖ ഗായകൻ മുരളി മാഷ്മുഖ്യാതിഥിയായിരുന്നു.  മാജിക് രംഗത്ത് പ്രതീക്ഷയായ അമേഘ പാണ്ടിക്കാടൻ സദസ്സിനു വേണ്ടി വിസ്മയകരമായ മാജിക്കുകൾ അവതരിപ്പിച്ചു  പരിരക്ഷ നേഴ്സ് പ്രജിഷ പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റ സീന ടീച്ചർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ ഫൗലദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി അബ്ദുൽ അസീസ്,CDS ചെയർപേഴ്സൺ ബീന കെ, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷഹീദ, പ്രോഗ്രാം കമ്

എടവണ്ണപ്പാറ ചീടിക്കുഴി തടായി റോഡ് കോൺഗ്രീറ്റ് ചെയ്തു

Image
എടവണ്ണപ്പാറ ചീടിക്കുഴി തടായി റോഡ് കോൺഗ്രീറ്റ് ചെയ്തു.ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കറിന്‍റെ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പത്ത് ലക്ഷം രൂപ ചിലവഴിച്ച് 130 മീറ്റർ നീളത്തിൽ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എടവണ്ണപ്പാറ എളമരം റോഡ് ഗതാഗത കുരുക്കിനാൽ ബുദ്ധിമുട്ടുമ്പോൾ ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ എടവണ്ണപ്പാറ ചീടിക്കുഴി തടായി റോഡ് ഏറെ ഉപകരിക്കും. രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ എടവണ്ണപ്പാറ ഗതാത ഒരുക്കിനാൽ ഏറെ പ്രയാസപ്പെടുകയാണ്.    ചീടിക്കുഴി ഭാഗത്തുള്ള വിദ്യാർത്ഥികൾക്ക് ചാലിയപ്രം ഗവ: ഹൈസ്കൂളിലേക്ക് ഗതാഗത കുരുക്കില്ലാതെ എത്തിചേരാനാവും.  റോഡ് പൊട്ടിപൊളിഞ്ഞ് കിടന്നതിനാൽ യാത്ര ഏറെ പ്രയാസമായിരുന്നു.  

സൗഹൃദ മുറ്റങ്ങളാണ് നാടിനാവശ്യം

Image
  അരയങ്കോട് :മനുഷ്യ സ്നേഹവും ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സൗഹൃദ മുറ്റങ്ങൾ ഉപകരിക്കുമെന്ന് മാവൂർ പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ ജയശ്രീ ദിവ്യപ്രകാശ് പറഞ്ഞു.  ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് അരയങ്കോട് കിഴക്കേടത്ത് അബ്ദുൽ അസീസിന്റെ വീട്ടിൽ നടത്തിയ സൗഹൃദ മുറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.   അബ്ദുൽ മജീദ് പുതുക്കോട് അധ്യക്ഷത വഹിച്ചു. മുഹമ്മദലി സുല്ലമി ഒതായി മുഖ്യ പ്രഭാഷണം നടത്തി.എ സി അഹമ്മദ് കുട്ടി മൗലവി, ടി അബ്ദുൽ മജീദ്,അബ്ദുൽ കരീം കിഴക്കേടത്,വി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

കൂളിമാടിൽ വയോജനപാർക്ക് പണിയണം

Image
  എടവണ്ണപ്പാറ:  : വിനോദസഞ്ചാരസാധ്യത വർധിച്ച കൂളിമാട് ചാലിയാർ തീരത്ത് വയോജനപാർ ക്ക് പണിയണമെന്ന് കൂളിമാട് വാർഡ് വയോജനക്ലബ്ബ് രൂപവത്കരണ യോഗം ആവശ്യഴ്ചപ്പെട്ടു.  കൂളിമാട് ഭാഗത്ത് ഗവൺമെന്റ് അധീനതയിലുള്ള സ്ഥലത്താണ് വയോജന പാർക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. എം.എൽ എ. പി.ടി. എ റഹീമിന്റെ നിർദേശ പ്രകാരം ഊരാലുങ്കൽ ലേബർ സൊസൈറ്റി ഇതു സംബന്ധിച്ച പഠനം നടത്തി പി.ടി. എ റഹീം എം.എൽ എക്ക് സമർപ്പിച്ചിരുന്നു.  ചാലിയാർ പുഴയും ഇരുവഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമ്മിക്കുന്ന വയോജന പാർക്കിന് ടൂറിസ സാധ്യത ഏറെയാണ്.  കൂളിമാട് പാലം ഉദ്ഘാടന ശേഷം ഇരുഭാഗത്തും വികസനം അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്. വയോജന ക്ലബ്ബ് രൂപീകരണ യോഗത്തിൽ  വാർഡ് മെമ്പർ കെ.എ. റഫീഖ് അധ്യക്ഷതവഹിച്ചു. കെ.സി. ഇമ്പിച്ചി ബീവി ഉദ്ഘാട നം ചെയ്തു. വി.എ. മജീദ്, കെ.സി. ഇസ്മാലുട്ടി, എൻ.എം. ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. ഇമ്പി ച്ചി ബീവി (പ്രസി.), ഇ.എം. അഹ മ്മദ് കുട്ടി (വൈ. പ്രസി.), അബ്ദു ള്ള മാനൊടുകയിൽ (ജന. സെക്ര.), കെ. മമ്മദ് (സെക്ര.), സി. മുഹമ്മദ് (ട്രഷ.).  

ഞാറ്റൂർ തഖ്‌വിയ്യത്തുൽ ഇസ്ലാം മദ്രസയിൽ :സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു

Image
. എടവണ്ണപ്പാറ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപനത്തിന്റെ പ്രചാരണാർത്ഥം ഞാറ്റൂർ തഖ്‌വിയ്യത്തുൽ ഇസ്ലാം മദ്രസയിൽ സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു.  പുളിയേക്കൽ ഖാദർ പതാക ഉയർത്തി. അസംബ്ലിയിൽ സ്വദർ മുഅല്ലിം ഹുസൈൻ മദനി അദ്ധ്യക്ഷത വഹിച്ചു.  SYS സോൺ സംസ്കാരികം പ്രസിഡണ്ട് ആസിഫ് അഷ്റഫി ഉദ്ഘാടനം നിർവഹിച്ചു.  ബാസിത്ത് സഖാഫി, സ്വഫ് വാൻ പുളിയേക്കൽ സംബന്ധിച്ചു.

ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നകരീം എളമരത്തെ ആദരിച്ചു

Image
  ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ സാമൂഹ്യ പ്രവർത്തകൻ കരീം എളമരത്തെ ആൾ കേരള ഗോൾഡ്& സിൽവർ മർച്ചൻ്റ് അസോസിയേഷന് വേണ്ടി വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബു ആദരിച്ചു. അരീക്കോട് പൂങ്കുടി റിസോർട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സഹാറ അയമു ഹാജി, ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസിസ്, ജില്ലാ വൈ: പ്രസിഡണ്ട് കെ.വി.കുഞ്ഞു ( നിഷ) ഹംസ കരുവാരക്കുണ്ട്, NTK ബാപ്പു മഞ്ചേരി, മനാഫ് അരീക്കോട് ഹിബാസ് ജാബിർ ,കബീർ റുമാന മുതലായവർ ആശംസകളർപ്പിച്ചു ജില്ലാ ,യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.  

മപ്രം ഹയാത്തുദ്ദീൻ മദ്രസ ഷോപ്പിംഗ് കോംപ്ലക്സ് രണ്ടുമാസത്തിനകം പൂർത്തിയാവും

Image
കൂളിമാട് പാലം ഉദ്ഘാടന ശേഷം വൻ മാറ്റങ്ങൾക്ക് വേദിയാകുന്ന മപ്പുറത്ത് ഹയാത്തുദ്ദീൻ മദ്രസയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പുരോഗമിക്കുന്നു. എൽ ഷെയ്പിൽ നിർമ്മിക്കുന്ന കെട്ടിടം രണ്ടു നിലകളാണ് ഉള്ളത്. താഴെ നിലയിൽ ഏഴ് റൂമുകൾ ഉണ്ടാവും.മുകൾ നില ഹാളായാണ് ഇപ്പോൾ പ്ലാൻ ചെയ്തിട്ടുള്ളത് . മപ്രം പുളിക്കൽ ജംഗ്ഷനിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ പാർക്കിംഗിന് ഏറെ സൗകര്യമുണ്ട്. കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ മലയോര മേഖലയിലൂള്ളവർക്ക് ശബരിമല, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയാണിത്. ഷോപ്പിംഗ് കോംപ്ലക്സ് രണ്ടു മാസത്തിനകം പൂർത്തിയാവുമെന്ന് നാട്ടുകാരനും കൂടിയായ എൻജിനീയർ ഫായിഖ് കെ സി പറഞ്ഞു.

നിയന്ത്രണം വിട്ട ടൂറിസ്റ്റു ബസ്പെട്രോൾ പമ്പിലേക് ഇടിച്ചു കയറി

Image
നിയന്ത്രണം വിട്ട ടൂറിസ്റ്റു ബസ് പെട്രോൾ പമ്പിലേക് ഇടിച്ചു കയറി . കൂളിമാട്‌ MRPL പെട്രോൾ പമ്പിൽ ഞായറാഴ്ച പുലർച്ചെ 2.45 ഓടെയാണ് അപകടം നടന്നത് . അപകടത്തിൽ പമ്പ് ജീവനക്കാരനു പരിക്ക്. ഇന്ധനം അടിക്കുന്ന മെഷീൻ പൂർണ്ണമായും തകർന്നു . വൻദുരന്തമാണ് ഒഴിവായത്. അപകടത്തിൽ പമ്പിലെ ജീവനക്കാരനായ സൂരജിന് പരിക്കേറ്റു.കാലിനു സാരമായി പെരിക്കേറ്റ സൂരജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .അപകടത്തിൽ ഇന്ധനം അടിക്കുന്ന മെഷീൻ പൂർണ്ണമായും തകർന്നിട്ടുണ്ട്  പുലർച്ചെ ആയത് കൊണ്ടും ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ടും തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായതെന്നു പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു   സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് അതിക്രമം:വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

Image
വാഴക്കാട്: കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം, മുൻ പ്രസിഡണ്ട് പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി സി.പി അബൂബക്കർ , വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു കെ അസൈൻ മുണ്ടുമുഴി, ദളിത് കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ് ബാബു എടക്കണ്ടി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷംസു മപ്രം, ശ്രീദാസ് വെട്ടത്തൂർ, മുസ്തഫ വാഴക്കാട്, കെ.ടി ഷിഹാബ്, സതീശൻ എടവണ്ണപ്പാറ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ നൂഞ്ഞിക്കര, ഗ്ലോബൽ OICC സെക്രട്ടറി മാനുട്ടി കുനിക്കാടൻ ,വാർഡ് മെമ്പർ സി.കെ. റഷീദ്, മണ്ഡലം പ്രതിനിധികളായ എം എ ഹസ്സൻ ബാബു, കാളൂർ അബൂബക്കർ മാസ്റ്റർ, സേവാദൾ ജില്ല സെക്രട്ടറി ശ്രീധരൻ , മണ്ഡലം പ്രസിഡണ്ട് വികാസ്, വാർഡ്- ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ ബാബു വടക്കേടത്ത്, റിയാസ് വാഴക്കാട്, ചെറിയാപ്പു ചെറുവായ

വാഴയൂർ : ശ്രീധരൻ നികുതിയടച്ചു.നേരത്തെ നിശ്ചയിച്ച സത്യാഗ്രഹം പിൻവലിച്ചു.

Image
വാഴയൂർ : കക്കോവ് പീടിക തടത്തിൽ ശ്രീധരൻ 1991 മുതൽ കൈവശം വെച്ച് 2022 -23 വരെ (30.06.22ന്) നികുതി അടച്ചു വന്നിരുന്ന 21.37 സെന്റ് ഭൂമിക്ക് താൽക്കാലിക തണ്ടപ്പേർ നൽകി കഴിഞ്ഞ തവണ അടച്ച അതേ അളവിൽ നികുതി സ്വീകരിച്ചു രസീത് നൽകി. ഇക്കൊല്ലത്തെ നികുതി അടക്കാൻ ശ്രീധരന് സാധിച്ചിരുന്നില്ല.അത് കാരണം പി. എം. കിസാൻ പദ്ധതി പ്രകാരം കിട്ടിക്കൊണ്ടിരുന്ന പണവും ശ്രീധരന് ഇപ്പോൾ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ നികുതി അടച്ചു കിട്ടുന്നത് വരെ വില്ലേജ് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്താൻ ശ്രീ. ശ്രീധരൻ തീരുമാനിച്ചിരുന്നു. പൊതു പ്രവർത്തകരായ അബ്ദുൽ അസീസ്. പി. പി., വാർഡ് മെമ്പർ ബാലകൃഷ്ണൻ പി. കെ, പി.കെ.എം ഹിബത്തുള്ള മാസ്റ്റർ, എം. സി. പി കൃഷ്ണൻ, പി. കൃഷ്ണൻ, എൻ. പ്രേമചന്ദ്രൻ, ഒ. അബ്ദു തുടങ്ങിവരുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ സിബി തോമസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക തണ്ടപ്പേർ നൽകി കഴിഞ്ഞ തവണ അടച്ച അതേ അളവിൽ നികുതി സ്വീകരിച്ചു രസീത് നൽകിയത്  വില്ലേജ് രേഖകൾ പ്രകാരം ശ്രീധരന്റെ പേരിൽ ഭൂമി ഇപ്പോൾ ഇല്ലെന്നാണ് പറഞ്ഞിരുന്നത്. വില്ലേജ് അധികൃതർ നിർദ്ദേശിച്ചതനുസരിച്ച് ശ്രീധരൻ കൊണ്ടോട്ടി താലൂക്ക് ഓഫീസിൽ സർവ

ജലാലിയ ജംഗ്ഷനിൽ നടപ്പാത നിർമ്മാണം തുടങ്ങി

Image
നിരവധി അപകടങ്ങൾക്ക് വേദിയായ എടവണ്ണപ്പാറ ജലാലിയ ജംഗ്ഷനിൽ     നടപ്പാതയും നിർമ്മിക്കാൻ അധികൃതർ ശ്രമം തുടങ്ങി. ശനിയാഴ്ച നടപ്പാതയുടെ കോൺക്രീറ്റ് നടക്കുകയാണ്. 200 മീറ്റർ   നീളത്തിലാണ്   നടപ്പാത നിർമ്മിക്കുന്നത്. കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിമിന് ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ , ആസിഫ് മാസ്റ്റർ തുടങ്ങിയവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്റോഡ് സുരക്ഷയുടെ ഭാഗമായി ഫണ്ട് അനുവദിച്ചത്.നേരത്തെ കനം കുറഞ്ഞ കോൺക്രീറ്റായിരുന്നു ഉദ്ദേശിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ കട്ടികൂടിയ കോൺക്രീറ്റാണ് ഇപ്പോൾ നടക്കുന്നതെന്ന് ബ്ലോക്ക് മെമ്പർ പറഞ്ഞു.   ജലാലിയ ജംഗ്ഷനിൽ സൂചന ബോർഡുകൾ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഈ ഭാഗത്തുണ്ടായിരുന്നു.   ചാലിയപ്രം  ഗവൺമെൻറ് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും കാൽ നട യാത്രക്കാർക്കും   ഈ നടപ്പാത നിർമ്മാണം ഏറെ ഉപകരിക്കും. എടവണ്ണപ്പാറ വരെ നടപ്പാത   നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

എടവണ്ണപ്പാറ ബസ്റ്റാൻഡിൽ വിളക്കുകൾ കത്തിത്തുടങ്ങി

Image
  എടവണ്ണപ്പാറ ബസ്റ്റാൻഡിൽ വിളക്കുകൾ കത്തിത്തുടങ്ങി കഴിഞ്ഞ ആറുമാസത്തോളമായി എടവണ്ണപ്പാറ ബസ്റ്റാൻഡിലെ വിളക്കുകൾ പ്രകാശിക്കാത്തതിനാൽ യാത്രക്കാർ പ്രയാസത്തിലായിരുന്നു.യാത്രക്കാർ ഇരിക്കുന്നിടത്തെ ബൾബുകളാണ് മാറ്റിയത്. വൈകുന്നേരമായാൽ ഇരുട്ടിൽ ബസ് കാത്തു നിൽക്കേണ്ട ഗതികേടിലായിരുന്നു. പ്രത്യേകിച്ച് ,സ്ത്രീ യാത്രക്കാർ ഭീതിയോടെയായിരുന്നു യാത്ര ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് വിളക്കുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിയത്.     നൂറുകണക്കിന് യാത്രക്കാർ കയറി ഇറങ്ങുന്ന ബസ്റ്റാൻഡിൽ വിളക്കുകൾ പ്രകാശിക്കാത്തതിൽ അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു. മാത്രമല്ല, വൈകുന്നേരം തെരുവ് നായ ശല്യത്താൽ യാത്രക്കാർ ഭീതിയിലായിരുന്നു. എടവണ്ണപ്പാറ ബസ്റ്റാൻഡിലെ കച്ചവടക്കാരുടെ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ബൾബുകൾ മാറ്റിയത് കച്ചവടക്കാർ ഏറെ സന്തോഷത്തിലാണ്.

വിനോദയാത്ര സംഘടിപ്പിച്ചു

Image
വിനോദയാത്ര സംഘടിപ്പിച്ചു  വാഴയൂർഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ വിനോദയാത്ര സംഘടിപ്പിച്ചു. വാഴയൂർഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ വിനോദയാത്ര സംഘടിപ്പിച്ചു. വളാഞ്ചേരിഫന്റാസിയ പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. നാൽപ്പതിൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളുംവളണ്ടിയർമാരും അടങ്ങുന്നതായിരുന്നു യാത്ര സംഘം. നർഗീസ് ബീഗത്തിനു ഫ്ലാഗ് കൈമാറി വാ ഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ യാത്ര ഉദ്ഘാടനം ചെയ്തു.  രണ്ട് ബസ്സുകളിലാണ് യാത്ര സംഘടിപ്പിച്ചത്. വാഴയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസിത ടീച്ചർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് ഫൗലദ്, ബഡ്സ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ ഭരണസമിതി അംഗങ്ങളായ ജമീല കൊടമ്പാട്ടിൽ, രാജൻ കെ പി,സിഡിഎസ് ചെയർപേഴ്സൺ ബീന. കെ. തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു. രാവിലെ എട്ടുമണിക്ക് കാരാട് നിന്ന് ആരംഭിച്ച യാത്ര കുട്ടികളും രക്ഷിതാക്കളുംനന്നായി ആസ്വദിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിന് ഇത്തരം യാത്രകൾ

ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണം : നൈറ്റ് മാർച്ച് മപ്രം ബുഖാരിയ്യ പരിസരത്ത് നിന്ന് ആരംഭിച്ചു.

Image
ചെറുവാടി ദശദിന ഖുര്‍ആന്‍  പ്രഭാഷണം :   നൈറ്റ് മാർച്ച് മപ്രം ബുഖാരിയ്യ പരിസരത്ത് നിന്ന് ആരംഭിച്ചു. മലബാറിലെ ഏറ്റവും വലിയ പ്രഭാഷണ പരമ്പരയായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് വിളംബരമായി നൈറ്റ് മാർച്ച് മപ്രം ബുഖാരിയ്യ പരിസരത്ത് നിന്ന് ആരംഭിച്ചു.പ്രഭാഷണം വെള്ളിയാഴ്ച കാന്തപുരം ഉസ്താദ്  ഉദ്ഘാടനം ചെയ്യും ആത്മജ്ഞാനത്തിന്റെ ഹൃദയ സാന്നിധ്യം എന്ന ശീര്‍ഷകത്തിലാണ് പതിമൂന്നാമത് വാര്‍ഷിക പ്രഭാഷണം നടക്കുന്നത് .കൊവിഡ് സാഹചര്യത്തില്‍ 3 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്.വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി മൂന്നാം അധ്യായമായ സൂറത്തുല്‍ അഹ്സാബ് ആണ്  ഈ വര്‍ഷത്തെ പ്രതിപാധ്യ വിഷയം. ടി.പി. മുഹമ്മദ് കുട്ടി സഖാഫി, കെ.ടി.അബ്ദുൽ ഹമീദ്, കെ.എം അബ്ദുൽ ഹമീദ്, ഖാസിം ചെറുവാടി, കുന്നത്ത് മമ്മദ്, അശ്റഫ് ഇ.കെ,മുഹമ്മദലി മുസ്ലിയാർ, ഓ അബൂബക്കർ മാസ്റ്റർ, മോയിൻ ബാപ്പു, കെ.പി അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച രാത്രി 7 മണിക്കാണ് നൈറ്റ് മാർച്ച് ആരംഭിച്ചത്.,      .           

കക്കൂസ് മാലിന്യം തോടിലേക്ക് ഒഴുക്കി: പഞ്ചായത്ത് പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു

Image
  കക്കൂസ് മാലിന്യം   തോടിലേക്ക് ഒഴുക്കി:   പഞ്ചായത്ത് പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു.   എടവണ്ണപ്പാറ : എടവണ്ണപ്പാറ ക്ലോക്ക് ടവറിൽ നിന്ന് കക്കൂസ് മാലിന്യം മൂഴിക്കൽ തോടിലേക്ക് ഒഴുക്കുന്നതിനെതിരെ പഞ്ചായത്ത് പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു. ബുധനാഴ്ച ഒരു മണിക്കാണ് സംഘം തോട് സന്ദർശിച്ചത്.   പ്രസിഡണ്ട് സി.വി. സക്കറിയ, പഞ്ചായത്തംഗം ബക്ഷീർ, സറ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻ കുട്ടി, ആയിശാ മാരാത്ത്, ശരീഫ ,, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീവിദ്യ, എന്നിവരടങ്ങിയ സംഘമാണ് മൂഴിക്കൽ തോട് സന്ദർശിച്ചത്. ഒരാഴ്ച മുമ്പ് 25000 രൂപ കെട്ടിട ഉടമക്ക് ഫൈൻ ഈടാക്കിയിരുന്നു. മാലിന്യം ഒഴുക്കിയതിനെ തിരിൽ ശക്തമായ നടപടികൾ എടുക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.  

വാഴയൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം കാരാട് ഇ കെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

Image
വാഴയൂർ ഗ്രാമപഞ്ചായത്ത് വയോജന സംഗമം കാരാട് ഇ കെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ നിർവഹിച്ചു.  ഫിലിപ്പീൻസ് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 80 പ്ലസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവായ സമദ് മാഷ് അരീക്കോട് മുഖ്യാതിഥിയായി.  വാർദ്ധക്യത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മോട്ടിവേഷൻ ക്ലാസ്സ് പ്രമോദ് ഐക്കരപ്പടി അവതരിപ്പിച്ചു.    കുട്ടിക്കാലത്ത് അഭ്യസിച്ച ഡാൻസും അഭിനയവും ഒക്കെ പുറത്തെടുക്കാൻ 60 ഉം 70ഉം വയസ്സ് പ്രായമുള്ള വയോജനങ്ങൾക്ക് അവസരം ഒരുക്കുകയായിരുന്നു   . പരിപാടിഅവതരിപ്പിച്ച മുഴുവൻ ആളുകൾക്കും സമ്മാനവും നൽകുകയുണ്ടായി.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദഫൗലദ്, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത , മെമ്പർ പത്മാവതി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ദുൽ അസീസ് കെ പി. വാർഡ് മെമ്പർ വാസുദേവൻ , ബീന, ഐ സി ഡി എസ് സൂപ്പർവൈസർ റുബീന,ഷണ്മുഖൻ, സി പി റഷീദ് പ

മപ്രം തടായിലെ എയർടെൽ ടവർ പ്രവർത്തനസജ്ജമായി. പ്രദേശത്തുകാർക്ക് ഒരു മാസം കോളും നെറ്റും ഫ്രീ

Image
മപ്രം തടായിലെ എയർടെൽ ടവർ പ്രവർത്തനസജ്ജമായി. പ്രദേശത്തുകാർക്ക് ഒരു മാസം കോളും നെറ്റും ഫ്രീ .മപ്രം തടായിലെ എയർടെൽ ടവറാണ് ചൊവ്വാഴ്ച പ്രവർത്തനസജ്ജമായത്. ഇതിന്റെ ഭാഗമായി 299 രൂപ ചിലവ് വരുന്നപാക്കേജാണ്   സൗജന്യമായി പ്രദേശത്ത് ടവറിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക്   കമ്പനി നൽകുന്നത്.ഒരുമാസം ഒന്നര ജിബി നെറ്റും അൺ ലിമിറ്റഡ് കാളും ഉപയോഗിക്കാമെന്ന് കമ്പനി അധികൃതർ പറയുന്നു.നമ്പർ മാറാതെ തന്നെ   പോർട്ടിംഗ് ചെയ്യാം.5g മൊബൈൽ ഉള്ളവർക്ക് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. 239 നു മുകളിൽ റീചാർജ് ചെയ്യുന്നവർക്ക് എല്ലാവർക്കും ഫൈവ് ജി നെറ്റ്  വർക്ക് പരിധിയിലുള്ളവർക്ക്     അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു. കൂടാതെ 155 രൂപക്ക് റീചാർജ് ചെയ്യുമ്പോൾ അൺലിമിറ്റഡ് കാളും ഒരു ജി.ബി നെറ്റും ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ ഓഫർ ടവറിന് ഒരു കിലോമീറ്റർ ചുറ്റളവിലാണെന്നും   ഈ സൗജന്യം കൂടുതൽ പേർ ഉപയോഗപെടുത്തണമെന്നും അധികൃതർ പറഞ്ഞു.

രാമകൃഷ്ണൻ സരയുവിന് ഗണിതവിജ്ഞാന പുരസ്കാരം ലഭിച്ചു .

Image
  സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രശസ്ത എഴുത്തുകാരനായിരുന്ന യു.എ ഖാദറിന്റെ പേരിലുള്ള അവാർഡാണ് രാമകൃഷ്ണൻ സരയൂവിന് ലഭിച്ചത് . "ഗണിത ചിന്തനങ്ങളുടെ കുളിർമഴ പെയ്ത്തുകൾ "എന്ന പുസ്തകത്തിനാണ് പുരസ്കാരം.  ഡിസംബർ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പേരാമ്പ്ര റീജിയണൽ കോപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യും.  പ്രമുഖ നാടക കൃത്ത് പ്രദീപ് കുമാർ കാവുന്തറയാണ് മുഖ്യാതിഥി . പ്രൈമറി, അപ്പർ പ്രൈമറി ,ഹയർ സെക്കൻഡറി തുടങ്ങിയവയുടെ പിഎസ് സി പരിശീലനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ പുസ്തകം. 10 അധ്യായങ്ങളുള്ള ഈ പുസ്തകം  ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതോടൊപ്പം പരീക്ഷയിലെ ടൈം മാനേജ്മെന്റ് പരിശീലനത്തിനും ഉപകരിക്കും. പേരാമ്പ്ര സ്വദേശിയായ ഇദ്ദേഹം ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. നേരത്തെ രവിവർമ്മ മാസ്റ്റർ അവാർഡും ലഭിച്ചിരുന്നു.    

എറക്കോടൻ ടൈൽ ഡെപ്പോ : ഈസി ബിൽഡ് ലൈവ് വെറൈറ്റി എക്സ്പോ ഉദ്ഘാടനം ചെയ്തു.

Image
കൂളിമാട് :-എറക്കോടൻ ടൈൽ ഡെപ്പോ സംഘടിപ്പിക്കുന്ന ഈസി ബിൽഡ് ലൈവ്  വെറൈറ്റി എക്സ്പോ കുന്ദമംഗലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.  വീട് നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ടൈൽസ്, സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് പുറമേ സിറാമിക് ഇന്നവേഷണുകൾ, റൂഫിംഗ് സാമഗ്രികൾ, എക്സ്റ്റീരിയർ ഉൽപ്പന്നങ്ങൾ, വാൾ സൊല്യൂഷൻ, വാട്ടർ,വേവ്, വേസ്റ്റ് മാനേജ്മെന്റ് ടെക്നിക്സ്, സോളാർ ഉൽപ്പന്നങ്ങൾ, മെഷീൻ ടൂൾസ്, തുടങ്ങിയവയെല്ലാം നേരിട്ട് കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിയാണ് 2024 ഫെബ്രുവരി 29 വരെ നീണ്ടുനിൽക്കുന്ന വെറൈറ്റി എക്സ്പോ സംഘടിപ്പിക്കുന്നത്.  തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും പുതിയ ടെക്നോളജിയിൽ പരിശീലനം നൽകുന്നതിനും പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും അവസരമൊരുക്കിക്കൊണ്ട് ഹോഗർ ടെക്നോളജി ഇന്നവേഷന്റെ നേതൃത്വത്തിൽ എറക്കോടൻ ടൈൽ ഡെപ്പോ പരിസരത്ത് ആരംഭിച്ച റൂറൽ ടെക്നോളജി സെന്റർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.  ഉൽപാദകരും ഉപഭോക്താക്കളും വിദഗ്ധ തൊഴിലാളികളും ഒരുമിക്കുന്ന ഇസിബിൽഡ് ഇന്ത്യ ഡോട്ട് കോം എന്ന വെർച്ചൽ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം സി എച്ച് സെന്റർ ജനറൽ സെക്

എളമരം ഇരട്ടമൊഴി വാട്ടർ അതോറിറ്റി ജോലികൾ : ടാറിംഗ് അടുത്ത ആഴ്ച തുടങ്ങും.

Image
എളമരം ഇരട്ടമൊഴി വാട്ടർ അതോറിറ്റി ജോലികൾ : ടാറിംഗ് അടുത്ത ആഴ്ച തുടങ്ങും. ഇല്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ  രണ്ട് വർഷം മുമ്പ് 5 കോടി രൂപ അനുവദിച്ചിട്ടും പണി തുടങ്ങാനാവാതെ കിടക്കുന എളമരം ഇരട്ടമൊഴി റോഡ് ഗതി കിട്ടാതെ മുന്നോട്ട് . പണി തുടങ്ങുന്നതിന് തടസ്സമായി നിന്നിരുന്ന എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ ജോലികൾ അടുത്ത ആഴ്ച തീർക്കാമെന്ന് കരാറുകാരൻ പറഞ്ഞു. ടാറിംഗാണ് ഇനി അവശേഷിക്കുന്നത് . പണി തുടങ്ങിയില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ മുട്ട്ങ്ങൽ അങ്ങാടിയിൽ നിന്ന് നാട്ടുകാർ കരാറുകാരനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടാറിംഗ് അടുത്ത ആഴ്ച തുടങ്ങുമെന്ന് കരാര്യകാരൻ പറഞ്ഞത്. വാട്ടർ അതോറിറ്റിയുടെ ജോലികൾ പൂർത്തിയായാൽ ഉടനെ അഞ്ച് കോടിയുടെ പൊതുമരാമത്ത് വകുപ്പു ജോലികൾ ആരംഭിക്കുമെന്ന് നവകേരള സദസിൽ നൽകിയ നിവേദനത്തിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ജോലികൾ തുടങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് പാലങ്ങളുടെ പ്ര

പെരിങ്കല്ല പാടത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം :വിസ്മയം കൊണ്ട് നാട്ടുകാർ

Image
  എടവണ്ണപ്പാറ : സാധാരണ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതിക പറ്റി ജനങ്ങളെ ബോധവത്കരിക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനുമായി ആവിഷ്കരിച്ച വികസിത് ഭാരത് സങ്കല്പ യാത്ര വാഴക്കാട് പഞ്ചായത്തിൽ പരിപാടി നടത്തി.  ഇതിൻറെ ഭാഗമായി പണിക്കര പുറയക്കടത്ത് പെരിങ്കല്ല പാടത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി.ഒരേക്കറോളം വരുന്ന പാടത്ത് 7 മിനിറ്റ് കൊണ്ട് വളപ്രയോഗം നടത്തി. പണിക്കര പുറായ ഇലെ സ്കൂൾ വിദ്യാർത്ഥികളും പ്രയോഗം ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത് ദർശിക്കാൻ എത്തി. ചടങ്ങ് ടിറ്റൻ മേലത്ത് പി ( പി എൻ ബി) ഉദ്ഘാടനം ചെയ്തു. രമേശ് ബാബു , സയ്യദ് ഫൈസൽ അലി,വാസുദേവൻ ,.രൈഹാനത് , ഫസീല,ബഷീർ പി പി , ആസിഫ്, ശ്രീജ എന്നിവർ പങ്കെടുത്തു സംസാരിച്ചു.    

കളന്‍തോട് കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കല്‍ അടിയന്തിര നടപടികള്‍ക്ക് തീരുമാനം

Image
  കളന്‍തോട് കൂളിമാട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പദ്ധതി നടത്തിപ്പില്‍ നിലവിലുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ജലജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍, എരഞ്ഞിപറമ്പ ലിഫ്റ്റ് ഇറിഗേഷന്‍ ലൈന്‍, കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ എന്നിവ നടത്തുന്നതിന് അനുമതി നല്‍കാനും സമയബന്ധിതമായി ഇവ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍, കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിന് ഗതാഗതം തിരിച്ചു വിടല്‍ തുടങ്ങിയവക്ക് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത പരിശോധന നടത്തുന്നതിനും ഈ സീസണില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു. പി ടി എ റഹീം എംഎല്‍എ അദ്ധ്യക്ഷനായി. വിവിധ വകുപ്പുകളിലെ അസി. എക്സി. എഞ്ചിനീയര്‍മാരായ പി ബി ബൈജു, കെ പ്രസാദ് കുട്ടന്‍, എസ് സുപ്രിയ രവി, ഇ സദാശിവൻ, ജലജീവൻ, കെഡബ്ല്യുഎ, കെഎസ്ഇബി, കെആര്‍എഫ്ബി, മൈനര്‍ ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിന

എസ് വൈ എസ് വാഴക്കാട് സർക്കിൾ : സംഘകൃഷി വിഭവങ്ങൾ സാന്ത്വന സദനത്തിന് കൈമാറി

Image
എസ് വൈ എസ് വാഴക്കാട് സർക്കിൾ സംഘകൃഷിയിൽ നിന്ന് വിളവെടുപ്പ് നടത്തിയ വിഭവങ്ങൾ മഞ്ചേരി സാന്ത്വന സദനത്തിന് കൈമാറി എസ് വൈ എസ് ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസിഡണ്ട് മുഹ്യദ്ദീൻ സഖാഫി വെട്ടത്തൂർ, ജന.സെക്രട്ടറി സി കെ ശക്കീർ അരിമ്പ്ര, സയ്യിദ് ശിഹാബുദ്ധീൻ ഹൈദ്രേസ്, സൈദ് മുഹമ്മദ് അസ്ഹരി, മുജീബ് വടക്കേമണ്ണ, കെ പി മുനീർ വാഴക്കാട്, സി അമീർഅലി സഖാഫി വാഴക്കാട്, ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ് പങ്കെടുത്തു.

ചാലിയാർ പുഴയിൽ കൂളിമാട് ഭാഗത്ത് കാണാതെയായ ആളെ കിട്ടി.

ചാലിയാർ പുഴയിൽ കൂളിമാട് ഭാഗത്ത് കാണാതെയായ ആളെ കിട്ടി. മാവൂർ പോലീസും മുക്കം ഫയർഫോഴ്സും നടത്തിയ ഊർജ്ജിതമായ തിരച്ചിലിന് ഒടുവിലാണ് കണ്ടുകിട്ടിയത്. ഊട്ടി സ്വദേശി സൂരജായിരുന്നു   ബുധനാഴ്ച വൈകുന്നേരം 5 മണിയോടുകൂടി കാണാതായത്. തുടർന്ന് മാവൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുക്കം ഫയർഫോഴ്സ് എത്തി അന്വേഷണം ആരംഭിക്കുമായിരുന്നു. സൂരജിന്റെ ഡ്രസ്സ് ,മൊബൈൽ ഫോൺ , ചെരുപ്പ് എന്നിവ കൂളിമാട് ഭാഗത്ത് കടവിൽ കണ്ട തിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വൈകുന്നേരം 6 മണിയോടെ അടുത്താണ്   കിട്ടിയത്..

ഓട്ടുപാറ- കൂളിമാട് റോഡ് : പൊതുമരാമത്ത് വകുപ്പിനോ ജില്ലാ പഞ്ചായത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.

Image
ഓട്ടുപാറ കൂളിമാട് റോഡ് ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്ക് നിവേദനം നൽകി. എടവണ്ണപ്പാറ: ഓട്ടുപാറ- കൂളിമാട് റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനോ ജില്ലാ പഞ്ചായത്തിനോ  കൈമാറണമെന്ന് ആവശ്യപ്പെട്ട്   ഓട്ടുപാറ കൂളിമാട് റോഡ് ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്ക് നിവേദനം നൽകി. ചൊവ്വാഴ്ച രാവിലെ അസിസ്റ്റൻഡ് സെക്രട്ടറി ലാലിക്കാണ് കൂളിമാട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. 8 മീറ്റർ വീതിയുള്ള റോഡ് കൂളിമാട് പാലത്തിന്റെ പ്രധാന  സമീപന റോഡുകളിൽ ഒന്നാണ്.മലയോര മേഖലയിൽനിന്ന് എറണാകുളം ,കോഴിക്കോട് വിമാനത്താവളം, ശബരിമല തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുളള   പ്രധാന റോഡാണിത്. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം ഊരാലുങ്കൽ ലേബർ സൊസൈറ്റി ഈ റോഡ് നവീകരണത്തിന് ആവശ്യമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മജീദ് കെ കെ ,മുഹമ്മദ് ഹുസൈൻ കെ പി , മജീദ് ചീക്കപള്ളി, അഷ്റഫ് മപ്രം എന്നിവരാണ് നിവേദനം നൽകിയത്. വാഴക്കാട് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ആസ്തി രജിസ്ട്രറി ൽ ന

കയ്യടിക്കടാ :എടവണ്ണപ്പാറ ബസ്റ്റാൻഡ് വൃത്തിയാക്കി ടീം ബസ്റ്റാൻഡ് ശ്രദ്ധേയമായി .

  ചെളി കെട്ടി നിന്ന് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും നിറഞ്ഞ് നിൽക്കുന്നത് കണ്ടുനിൽക്കാൻ എടവണ്ണപ്പാറ ടീം ബസ് സ്റ്റാൻഡ് കൂട്ടായ്മയ്ക്ക് കഴിഞ്ഞില്ല .  അവർ ഒത്തുചേർന്ന് ആവശ്യമായ ആയുധങ്ങളുമായി എടവണ്ണപ്പാറ ബസ്റ്റാൻഡ് വൃത്തിയാക്കി .തിങ്കളാഴ്ച രാവിലെ അവർ ശുചീകരണ പ്രവർത്തനങ്ങൾ തുടക്കമിട്ടു. ടീം ബസ്റ്റാന്റ് ചെയർമാൻ സമാൻ മുസ്തഫ , സംസു,വാട്സാപ്പ് റാഫി ഒപ്റ്റികല്സ് സുൽഫിക് വാഴക്കാട്, ഫൈസു എല്ലോറ റാഷിദ് മധുരിമ, ശഷി രാജ് , ജൈസൽ , ഇബ്രാഹിം, യൂസുഫ്, Mk ടവർ ഹംസ ഹാജ് എ വൺ കരീം എന്നിവർ നേതൃത്വം നൽകി.  

വാഴയൂർ : വടക്കും പാടം ഭാഗത്ത് പന്നി ശല്യം കൊണ്ട് പൊറുതിമുട്ടി കർഷകർ.

Image
  വാഴയൂർ : വാഴയൂർ പഞ്ചായത്തിലെ വടക്കും പാടം ഭാഗത്ത് നിരന്തരമായ പന്നി ശല്യം കൊണ്ട് പൊറുതിമുട്ടി കർഷകർ. കുലക്കാറായ നേന്ത്രവാഴകളും മറ്റ് പച്ചകറി കൃഷികളും നിരന്തരം നശിപ്പിക്കുകയാണ് പന്നികൾ. വേലായുധൻ , മൂസക്കോയ പി.കെ, കോയ കെ. ഇ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പന്നി നഷ്ടങ്ങൾ വരുത്തിയത്.ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കവേയാണ് പന്നി ശല്യം രൂക്ഷമാവുന്നതെന്ന് കർഷകർ പറയുന്നു.പന്നി ശല്യം കൂടാതെ, കുരങ്ങ്, മുള്ളൻ പന്നി എന്നിവയുടെ ശല്യവും വാഴയൂരിലെ കർഷകർ നേരിടുന്നുണ്ട്. ഭീമമായ പാട്ടം നൽകി കൃഷി നടത്തുന്നകർഷകർക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണെന്ന് കർഷകർ പറയുന്നു. ഒരു നേന്ത്രവാഴക്ക് 250 രൂപയോളം മുടക്ക് വരുമെന്ന് കർഷകർ പറയുന്നു. പാട്ടത്തെ കൂടാതെ ലോണെടുത്തുമാണ് മിക്ക കർഷകരും കൃഷി നടത്തുന്നത്. ആയതിനാൽ പന്നി ശല്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാണെന്ന് കർഷകർ ആവശ്യപ്പെട്ടു.  

മപ്രം വെട്ടുകാട് കോളനി റോഡ് : പ്രവർത്തികൾ ആരംഭിച്ചു

Image
. നീണ്ട വർഷ കാലമായി പ്രതീക്ഷയർപ്പിച്ച റോഡാണ് സാക്ഷാൽകൃതമാവുന്നത്. 350 മീറ്റർ നീളത്തിലാണ് ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്നത്.പ്രവർത്തികൾ തുടങ്ങിയതിൽ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ് . രണ്ടാ ആഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തിയാവുമെന്ന് ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ പറഞ്ഞു. റോഡ് നിർമ്മാണം പൂർത്തിയാവാത്തതിൽ നാട്ടുകാർ ഏറെ പ്രയാസത്തിലായിരുന്നു.

ഡ്രൈനേജ് ശുചീകരണ പ്രവർത്തികൾ തുടങ്ങി

Image
മപ്രം പുളിക്കൽ ജംഗ്ഷൻ മുതൽ കൂളിമാട് പാലം വരെ ഡ്രൈനേജ് ചെളി നിറഞ്ഞിരിക്കയാണ്.    ഞായറാഴ്ചരാവിലെ 9 മണി മുതലാണ് ശുചീകരണ പ്രവർത്തികൾ തുടങ്ങിയത്. അമ്പലകണ്ടി അസൈൻ കുട്ടിയുടെ നേതൃത്വത്തിൽ കാരിക്കുട്ടി, ഇണ്ണി എന്നിവരാണ് ശുചീകരണ പ്രവർത്തികൾ നടത്തുന്നത്. പൊതുജന താൽപ്പര്യാർത്ഥം നടത്തുന്ന ഇത്തരം പ്രവർത്തികളെ നാട്ടുകാർ ഏറെ പ്രശംസിച്ചു. ഡ്രൈനേജ് ചെളി കാരണം നിറഞ്ഞ് റോഡിലേക്ക് ഒഴുകൽ പതിവാണിവിടെ.

hi

Hi

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ :വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ് റിസ് വാന് മികച്ച വിജയം

Image
. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് അത്‌ലറ്റിക്സ് മീറ്റിൽ  വാഴയൂർ പുഞ്ചപ്പാടം സ്വദേശി മുഹമ്മദ് റിസ് വാന് മികച്ച വിജയം. നാന്നൂർ മീറ്റർ ഹർഡ്സിൽ വെള്ളി മെഡൽ നേടിയാണ് ഇർഫാൻ അഭിമാന നേട്ടം കൈവരിച്ചത്.ഇതോടെ ഓൾ ഇന്ത്യ മത്സരങ്ങൾക്ക് മുഹമ്മദ് റിസ് വാൻ  യോഗ്യത നേടി.തൃശ്ശൂർ സെൻതോമസ് കോളേജിന് വേണ്ടിയാണ് റിസ് വാൻ മത്സരത്തിന് ഇറങ്ങിയത്. തൃശൂർ സെൻറ് തോമസ് കോളേജ് 122 പോയിന്റോടെ ചാമ്പ്യന്മാരായി.84 പോയിന്റോടെ ക്രിസ്റ്റ്  കോളേജ് ഇരിഞ്ഞാലക്കുട രണ്ടാം സ്ഥാനം നേടി.  കേരളോത്സവങ്ങളിലും റിസ് വാൻ മികച്ച വിജയം നിലനിർത്താറുണ്ട്.

സമുദ്ര മലിനീകരണത്തിനെതിരെ “സ്റ്റുഡന്റസ് ലാബ്“ സംഘടിപ്പിച്ചു

Image
. എടവണ്ണപ്പാറ : വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിലെ സയൻസ് ക്ലബ്ബും മീഡിയ സ്കൂളും സംയുക്തമായി ആക്കോട് വിരിപ്പാടം എ.എം. യു.പി സ്കൂളിൽ സമുദ്ര മലിനീകരണത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികൾക്കുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഫോട്ടോപ്രദർശനവും നടത്തി. സ്കൂളിലെ സയൻസ് ക്ലബ്, സീഡ്, എൻ ജി സി എന്നിവയും പ്രോഗ്രാമിൽ പങ്കാളികളായി. സാഫി സയൻസ് ക്ലബ്‌ കൺവീനർ ഡോ. ശോണിമ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പ്രധാനാ ധ്യാപകൻ . പി. ആർ. മഹേഷ്‌ അധ്യക്ഷത വഹിച്ചു. അധ്യാപികയായ പ്രഭാവതി സ്വാഗതം പറഞ്ഞു. ജെ.എം. സി ഡിപ്പാർട്മെന്റ് മേധാവി ജംഷീൽ അബൂബക്കർ, എ. എം. യു. പി സ്കൂൾ അദ്ധ്യാപകൻ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സാഫി സയൻസ് ക്ലബ് അംഗങ്ങളായ ഹൈഫ, ലിഫാന, നയീമ, ഹെന്ന ഷെറിൻ, ഫാത്തിമ റിഫ, മുഹ്സിന, സിയ, മാളവിക, മയൂഖ, ഹാഷിർ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. 

മപ്രം വെട്ടുകാട് കോളനി റോഡ് : നിർമ്മാണ പ്രവർത്തികൾ തുടങ്ങി.

Image
നീണ്ട മുറവിളകൾക്കും കാത്തിരിപ്പിനും ശേഷം മപ്രം വെട്ടുകാട് കോളനി റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. വ്യാഴാഴ്ച രാവിലെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു സൈഡുകൾ ജെസിബി ഉപയോഗിച്ച് കള കീറുന്ന ജോലികൾ ആരംഭിച്ചു. ശേഷം കരിങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടും. 150 മീറ്ററാണ് റോഡ് നിർമ്മിക്കുകയെന്ന് ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയക്കൽ പറഞ്ഞു. എസ് സി കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പതിമൂന്നര ലക്ഷത്തിനാണ് റോഡ് നിർമ്മാണം നടത്തുന്നത്.രണ്ടാഴ്ചകൾക്കുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലോക്ക് മെമ്പർ പറഞ്ഞു.  നേരത്തെ, റോഡിന്റെ മധ്യത്തിൽ സ്റ്റെപ്പ് കെട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ സ്റ്റെപ്പ് പൂർണമായും ഒഴിവാക്കിയാണ് റോഡ് നിർമ്മിക്കുകയെന്ന് ബ്ലോക്ക് മെമ്പർ കൂട്ടിച്ചേർത്തു. കെ ബാലൻ, വി അബ്ദുറഹിമാൻ എന്നിവർക്ക് ഇത് സംബന്ധമായി കോളനി നിവാസികൾ പരാതി നൽകിയിരുന്നു. കസേരയിൽ ഇരുത്തി രോഗികളെ കൊണ്ടുപോകുന്ന അവസ്ഥ സോഷ്യൽ മീഡിയകളിലും പത്രങ്ങളിലും വലിയ വാർത്തയായിരുന്നു. ഏതായാലും, റോഡെന്ന സ്വപ്നം പൂർത്തിയാവുന്നതിൽ കോളനി നിവാസികൾ ഏറെ സന്തോഷത്തിലാണ്.

മപ്രം :രണ്ട് റോഡുകൾ :എൻജിനീയർ , ഓവർസിയർ എസ്റ്റിമേറ്റിനായി സന്ദർശിച്ചു

Image
മപ്രം എട്ടാം വാർഡിലെ ചോലക്കര അമ്പാളി റോഡ് ,മുട്ടുങ്ങൽ ചീക്കപ്പള്ളി റോഡിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് എൻജിനീയറും ഓവർസിയറും ബുധനാഴ്ച സന്ദർശിച്ചു. ചോലക്കര അമ്പാളി റോഡിന്റെ കുറച്ചു ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്യാൻ ബാക്കി ഉണ്ടായിരുന്നു. അതിന്റെ എസ്റ്റിമേറ്റ് എടുക്കാനാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. മുട്ടുങ്ങൽ ചിക്കപ്പള്ളി റോഡ് 350 മീറ്റർ നീളത്തിൽ ജോലികൾക്കായാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. റോഡിന്റെ അരിക് അര മീറ്റർ കോൺക്രീറ്റും ബാക്കി ടാറിംഗുമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറയുന്നു.   എഞ്ചിനിയർ, ഓവർസിയർ കൂടാതെ, വാർഡ് മെമ്പർ സുഹ്റ വെളുമ്പിലാം കുഴി, ഉസ്മാൻ ,അസൈൻ പള്ളിപ്പറമ്പൻ, മജീദ് ചീക്കപ്പള്ളി, സത്താർ ബാവ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. എ.എസ്, ടി.എസ് ലഭിച്ച് മാർച്ച് മാസത്തോടെ നിർമാണം തുടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തെ ഖത്തറിൽ വാഴയൂർ സർവീസ് ഫോറം പ്രതിനിധികൾ സന്ദർശിച്ചു

Image
. ആതുര സേവന രംഗത്ത് നിസ്വാർത്ഥ പ്രവർത്തനം നടത്തുന്ന വാഴയൂർ പഞ്ചായത്തുകാരി കൂടെ ആയ നർഗീസ് ബീഗം ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയപ്പോൾ വാഴയൂർ സർവീസ് ഫോറം പ്രതിനിധികൾ സന്ദർശിച്ചു.  വാഴയൂർ സർവീസ് ഫോറം ഖത്തർ  "സ്നേഹാദരം" പുരസ്കാരം ആതുര സേവന രംഗത്തെ മികവിന് നർഗീസ് ബീഗത്തിന് സമ്മാനിച്ചിരുന്നു.  എല്ലാ രണ്ടു വർഷം കൂടും തോറും വാഴയൂർ പഞ്ചായത്തിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്നവർക്ക് നൽകാറുള്ളതാണിത്.  സ്വന്തം അനുഭവക്കുിപ്പുകൾ ഉൾക്കൊള്ളുന്ന " ഞാൻ നർഗീസ് ബീഗം" എന്ന പുസ്തകം . വി എസ് എഫ് ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാടിന് കൂടിക്കാഴ്ചക്കിടയിൽ നർഗീസ് ബീഗം കൈമാറി.

വാഴക്കാട് റെയിഞ്ച് കലാസാഹിത്യമത്സരം മുസാബഖ - 23 മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി

Image
എടവണ്ണപ്പാറ: വാഴക്കാട് റെയിഞ്ച് കലാസാഹിത്യമത്സരം മുസാബഖ - 23 മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി. വാഴക്കാട് അസാസുൽ ഇസ്ലാം മദ്രസയിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങൾക്ക് കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തോടെ തുടക്കമായി. 22 മദ്രസകളിൽ നിന്നായി 500 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു 287 പോയിന്റുമായി മപ്രം ഹയാത്തുദ്ദീൻ മദ്രസ ജേതാക്കളായി. ഇഖാമത്തുൽ ഇസ്ലാം വട്ടപ്പാറ, മുനീറുൽ ഇസ്ലാം കണ്ണത്തുപാറ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മപ്രം ഹയാത്തുൻ മദ്രസ വിദ്യാർത്ഥികൾ ചൊവ്വാഴ്ച രാവിലെ വിജയാഹ്ലാദപ്രകടനം നടത്തി.വിജയികൾക്ക് മപ്രം മുട്ടുങ്ങലിൽ പൗരാവലി മധുരം നൽകി സ്വീകരിച്ചു.

കൂളിമാട് പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടതിന് പരിഹാര നടപടികൾ തുടങ്ങി

കൂളിമാട് പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടതിന് പരിഹാര നടപടികൾ തുടങ്ങി. ഗർത്തത്തിലെ അപകട സാധ്യതകളെ ചൂണ്ടിക്കാട്ടി നാട്ടുകാർ പേപ്പർ തോണി ഇറക്കി പ്രതിഷേധിച്ചിരുന്നു. കൂടാതെ ഇത് സംബന്ധമായി PWD4U ആപ്പിൽ പരാതി നൽകി. ഇതിനെ തുടർന്നാണ് അധികൃതർ തിങ്കളാഴ്ച രാവിലെ പൊട്ടിയ പൈപ്പ് നന്നാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഈ ഗർത്തത്തം ഇരു ചക്രവാനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഏറെ അപകടം ഭീക്ഷണി സൃഷ്ടിച്ചിരുന്നു.

ഭിന്നശേഷി സംഗമം ശ്രദ്ധേയമായി

Image
എടവണ്ണപ്പാറ :ലോക  ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  എസ് വൈ എസ്  എടവണ്ണപ്പാറ സോൺ സാമൂഹികം ഡയറക്ട്രേറ്റിന് കീഴിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം ശ്രദ്ധേയമായി. എടവണ്ണപ്പാറ ജലാലിയ്യാ കാമ്പസിൽ നടന്ന ചടങ്ങ് കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ ദഅവ സെക്രട്ടറി പി.ടി നജീബ് കല്ലിരട്ടിക്കൽ, സി.അലി സഖാഫി എടവണ്ണപ്പാറ, കെ.പി മുനീർ വാഴക്കാട്, സി.അമീർ അലി സഖാഫി വാഴക്കാട്, അബ്ദുസ്സലാം സഖാഫി ഓമാനൂർ, അബ്ദുൽ ലത്വീഫ് സഖാഫി തീണ്ടാപാറ, അബ്ദുൽ ഗഫൂർ മുസ്ലിയാർ കുനിത്തലക്കടവ്, ആസിഫ് അഷ്റഫി എടവണ്ണപ്പാറ, അബ്ദുൽ മുനീർ പറക്കുത്ത് പങ്കെടുത്തു.  

ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

Image
എടവണ്ണപ്പാറ: ഓട്ടുപാറ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം :സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ മലയോര മേഖലയെ കോഴിക്കോട് എയർപോർട്ട്, ശബരിമല തുടങ്ങിയ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന നിർണായക റോഡായ ഓട്ടുപാറ കൂളിമാട് റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിലാണ് ഇപ്പോഴുള്ളത്. ഈ റോഡിൽ നവീകരണ ജോലികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ പഞ്ചായത്തിനോട് ആവശ്യപ്പെടാൻ സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം കൂളിമാട് പാലം മപ്രം ഭാഗത്ത് ഫാൽക്കൺ റെസ്റ്റോറിന്റെ സമീപത്ത് ചേർന്ന യോഗത്തിലാണ് സർവകക്ഷി യോഗം ആവശ്യപ്പെട്ടത്. റോഡിന്റെ നവീകരണത്തിന് ഊരാലുങ്കൽ ലേബർ കോൺടാക്ടിംഗ് സൊസൈറ്റി പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ബഹുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണ സംഘടിപ്പിച്ച് നിവേദനം ഉടൻ തന്നെ പഞ്ചായത്ത് അധികൃതർക്ക് കൈമാറും. കെ.കെ അബ്ദുൽ മജീദ്, കെ.പി.മുഹമ്മദ് ഹുസൈൻ, എ.സി. മജീദ്, എം.എം. അലി മപ്രം, വി.പി അബ്ദു, അഷ്റഫ് ടി, ടി.കരിം, മുഹമ്മദ് ഹബീബ് പി.പി. എന്നിവർ പങ്കെടുത്തു.

എളമരം ഇരട്ട മൊഴി റോഡ് നവീകരണ ജോലികൾ വാട്ടർ അതോറിറ്റി റസ്റ്റോറേഷൻ വർക്കിന് ശേഷം തുടർനടകൾ സ്വീകരിക്കും :

Image
എളമരം ഇരട്ട മൊഴി റോഡ് നവീകരണ ജോലികൾ വാട്ടർ അതോറിറ്റി റസ്റ്റോറേഷൻ വർക്കിന് ശേഷം തുടർനടകൾ സ്വീകരിക്കും : കൊണ്ടോട്ടിയിൽ രണ്ടുദിവസം മുമ്പ് നടന്ന നവകേരള സദസ്സിൽ നൽകിയ പരാതിക്ക് മറുപടിയായാണ് ചീഫ് എൻജിനീയറുടെ ഓഫീസിൽ നിന്ന് പരാതിക്കാരനായ സിപിഎം സെക്രട്ടറി രാജഗോപാൽ മാസ്റ്റർക്ക് മറുപടി ലഭിച്ചത്. എളമരം മുതൽ ഇരട്ട മൊഴി വരെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.അത് പൂർത്തിയാക്കിയാൽ ഉടനെ റോഡ് പ്രവർത്തികൾ സ്വീകരിക്കുന്നതാണെന്നാണ് കത്തിൽ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ ജലമിഷൻ ജോലികൾക്ക് വേണ്ടിയായിരുന്നു റോഡ് കീറിമുറിച്ചത്. അതോറിറ്റി തന്നെ നന്നാക്കണമെന്ന് ഉത്തരവ് വന്നതിനെ തുടർന്ന് അനുബന്ധ ജോലികൾ നടന്നു വരികയാണന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എളമരം ഇരട്ട മൊഴി റോഡിന് 5 കോടി രൂപ സർക്കാർ ഫണ്ട് അനുവദിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിടുകയാണ്. വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നേരിടുകയായിരുന്നു ഇതുവരെ .

കൂളിമാട് കടവ് പാലത്തിന് മുകളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

എടവണ്ണപ്പാറ: കൂളിമാട് കടവ് പാലത്തിന് മുകളിൽ വേസ്റ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചരിവിലെയാണ് മാലിന്യങ്ങൾ ഒരു ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാത്തമംഗലം ,വാഴക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധപ്പെടുത്തുന്ന പാലത്തിന്റെ ഇരു ഭാഗത്തും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് ഇരുപഞ്ചായത്തുകളോടും നാട്ടുകാർ ആവശ്യപ്പെടുകയാണ്. വയനാട്, മൈസൂർ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിരവധിയാളുകളാണ് ഈ പാലം വഴി കടന്നുപോവുന്നത്. പാലത്തിന് മുകളിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെങ്കിലും നിക്ഷേപിക്കാൻ വേസ്റ്റു ബിന്നുകൾ ലഭ്യമല്ലാത്തത് മാലിന്യ രഹിത കൂളിമാട് പാലത്തിനായി ശ്രമിക്കാൻ പ്രയാസമുണ്ടാക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു. ചാലിയാർ, ഇരുവഞ്ഞിപുഴയുടെ സംഗമ സ്ഥാനം കൂടിയായ കൂളിമാട് പാലം മാലിന്യ രഹിതമാക്കി തീർക്കുവാൻ ഇരു പഞ്ചായത്തുകളുടെയും സമ്പൂർണ്ണ സഹകരണം ആവശ്യപ്പെടുകയാണ് നാട്ടുകാർ.