Posts

Showing posts from January, 2024

എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി .

Image
  എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി . എടവണ്ണപ്പാറ : കരാറുകാരന്റെ അനാസ്ഥ മൂലം നീണ്ടുപോകുന്ന ബന്ധപ്പെട്ട എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റി നവീകരണ ജോലികൾ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി . ബുധനാഴ്ച രാവിലെ മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിബിനുമായി നടത്തിയ ചർച്ചയിലാണ് ഒരാഴ്ചക്കുള്ളിൽ തുടർനടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചത്. എളമരം- ഇരട്ട മൊഴി ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മജീദ് കെ കെ , മുഹമ്മദ് ഹുസൈൻ , മജീദ് ചീക്കപ്പള്ളി , അഷ്റഫ് മപ്രം എന്നിവരാണ് അധികൃതരുമായി ചർച്ച നടത്തിയത്.നാലുമാസമായി വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ആരംഭിച്ചിട്ട് .കരാറുകാരന്റെ അനാസ്ഥ മൂലം ജോലികൾ പൂർത്തിയാവത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.ഈ പശ്ചാത്തലത്തിലാണ് നിരവധി സമരമാർഗ്ഗങ്ങൾക്കൊടുവിൽ നാട്ടുകാർ അധികൃതരെ സമീപിച്ചത്. എളമരം കൂളിമാട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ ഈ റൂട്ടിൽ വാഹന ബാഹുല

എളമരം ബി ടി എം ഒ യു പി സ്കൂളിൽ രക്തസാക്ഷി ദിനാചരണം നടത്തി

Image
എടവണ്ണപ്പാറ :മഹാത്മജിയുടെ എഴുപത്തിയാറാം രക്തസാക്ഷിദിനം സർവ്വമത പ്രാർത്ഥനയോടെ എളമരം ബി ടി എം ഒ യു പി സ്കൂളിൽ ആചരിച്ചു. വിവിധ മത പ്രാർത്ഥനകൾക്ക് ഖുർആൻ പാരായണം അമീൻ , ഗീത പാരായണം ദേവിക , ബൈബിൾ സിതാര എന്നിവർ നിർവ്വഹിച്ചു . ഗാന്ധി ദർശൻ, ജെ ആർ സി, ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സക്കറിയ ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രേദാസ് വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.  ഗാന്ധി ദർശൻ ക്ലബ്ബ്‌ കൺവീനർ റീഷ്മദാസ് ഗാന്ധി സ്മരണ നിർവ്വഹിച്ചു. വിദ്യാരംഗം കൺവീനർ രാകേന്ദു കെ വർമ്മ ഗാന്ധി കവിത ആലപിച്ചു..ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശരീഫ ചിങ്ങംകുളത്തിൽ,സ്കൂൾ മാനേജർ കെ വി മുഹമ്മദ്‌,എം ടി എ വൈസ് പ്രസിഡന്റ്‌ ആരിഫ,സുധ കെ ടി, റഫീഖ് ടി കെ, ഹസീന ടി കെ, ഹഫ്സ ടി പി, സാജിത എം കെ, സാനിബ കെ, നല്ല പാഠം കോ കോർഡിനേറ്റർ മജീദ് കെ, സർഫാസ് എ പി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് സ്വാഗതവും ജെ ആർ സി കൺവീനർ സാജിദ പി നന്ദിയും പറഞ്ഞു.

സെൻട്രൽ മുസാബക്ക ഖുർആൻ ഫെസ്റ്റിൽ മപ്രം ബുഖാരിയ്യക്ക് രണ്ടാം സ്ഥാനം ലഭിച്ചു

Image
      സെൻട്രൽ മുസാബക്ക ഖുർആൻ ഫെസ്റ്റിൽ മപ്രം ബുഖാരിയ്യക്ക് രണ്ടാം സ്ഥാനം ലഭിച്ചു. മർക്കസിൽ വെച്ച് നടന്ന സെൻട്രൽ മുസാബക്ക ഖുർആൻ ഫെസ്റ്റിൽ മപ്രം ബുഖാരിയ്യക്ക് രണ്ടാം സ്ഥാനം ലഭിച്ചു. 700 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ബുഖാരിയ്യയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സാഹത്തുൽ ഖാഫ്, സാഹത്തുൽ നൂൻ, സാഹത്തുൽ ലാം , സാഹത്തുൽ മീം, എന്നീ നാല് സെക്ടറികളിലായാണ് മത്സരം നടന്നത്. 25 ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇതിൽ മാറ്റുരച്ചത്.ആദ്യഘട്ടത്തിൽ സെക്ടർ തലമത്സരമാണ് നടന്നിരുന്നത്. 10 ക്യാമ്പസുകളിൽ നിന്ന് നടന്ന മത്സരത്തിൽ ജയിച്ച വിദ്യാർത്ഥികളാണ് മർക്കസിൽ നടന്ന ഫെസ്റ്റിൽ പങ്കെടുത്തത്. മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബുഖാരിയ്യയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെൻറ് അഭിനന്ദിച്ചു.

മപ്പുറത്തുകാർക്ക് മറക്കാനാവില്ല കൂട്ടക്കടത്ത് ബാബുവിനെ .

Image
മപ്പുറത്തുകാർക്ക് മറക്കാനാവില്ല കൂട്ടക്കടവത്ത് ബാബുവിനെ .  ദീർഘകാലം കുളിമാട് കടവിൽ കടവ്കാരനായിരുന്നു ബാബു.  അതോടൊപ്പം , മപ്പുറത്തുകാരനായി ജീവിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ബാബു വിടവാങ്ങിയന്ന വാർത്ത താങ്ങാനാവുന്നില്ല.  ബാബു, ഒരു കടവുകാരനായിരുന്നില്ല, ഞങ്ങളിൽ ഒരാളായിരുന്നു.  ആ തലമുറയിൽ പെട്ടവർക്ക് ബാബുവിന്റെ പാട്ടുകളും വരികളും ഇന്നും കാണാപ്പാഠമാണ് . ആ ചുണ്ടുകളിൽ നിന്നും ബഹിർഗമിച്ച നാദവീചികൾ ശ്രവണ പടങ്ങളിലേക്ക് പടരുമ്പോൾ അനിർവചനീയമായ സംഗീതമായി മാറുകയായിരുന്നു .  എത്ര പ്രയാസപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് എവിടേക്ക് പോവുകയാണെങ്കിലും ബാബുവിന് ഒരു പരിഹാരം ഉണ്ടാകുമായിരുന്നു.  വലിയ വെള്ളപ്പൊക്കത്തിലായാലും ബാബുവിന്റെ കൂടെ തോണിയിൽ യാത്ര ചെയ്യാൻ ആർക്കും ധൈര്യമായിരുന്നു.  എപ്പോൾ കണ്ടാലും സ്നേഹത്തോടെ മാത്രം പെരുമാറുകയും നല്ലത് മാത്രം പറയുകയും ചെയ്ത ബാബുവാണ് ഇന്ന് വിട പറഞ്ഞത് .  ഞങ്ങൾക്ക് താങ്ങാവുന്നതിനപ്പുറമാണ് ബാബുവിന്റെ വേർപാട്. പാഴൂർ സ്കൂളിൽ പഠിച്ച വിദ്യാർഥികൾക്ക് ബാബുവിന്റെ ഓർമ്മകൾ മറക്കാനാവില്ല . ബാബുവിന്റെ ഖബറിടങ്ങളെ നാഥൻ സ്വർഗ്ഗീയ പൂന്തോപ്പാക്കട്ടെ..ആമീൻ

കൊന്നാര് മഖാം ഉറൂസ് സമാപിച്ചു

Image
      എടവണ്ണപ്പാറ : ചരിത്ര പ്രസിദ്ധമായ മപ്രം കൊന്നാര് മഖാം ഉറൂസ് സമാപിച്ചു.. മഖാം കമ്മറ്റി ട്രഷർ കെ സി കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച നാല് ദിവസങ്ങളിലായി നടന്ന ഉറൂസിൽ മുനീർ ഹുദവി വിളയിൽ, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. ബ്രിട്ടീഷ് പട്ടാളത്തിന് എതിരെ വിരേതിഹാസം രചിച്ച കൊന്നാര് മഖാം ഉറൂസിന് നിരവധിയാളുകൾ പങ്കെടുത്തു.  ദിക്റ് ദുആ സദസിന് മഖാം കമ്മറ്റി ചെയർമാൻ സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങൾ ബുഖാരി മാട്ടൂൽ നേതൃത്വം നൽകി.  സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി  പങ്കെടുത്തു . സാംസ്‌കാരിക സമ്മേളനത്തിൽ  ഇ ടി മുഹമ്മദ് ബഷീർ എം പി, ടി വി ഇബ്രാഹിം എം എൽ എ,ശുക്കൂർ അഹ്‌സനി ,  ബി എസ് കെ തങ്ങൾ, റശീദ് ബാഖവി, ജബ്ബാർ ഹാജി, ആറ്റ കോയ തങ്ങൾ മണപ്പാട്ട്, അബൂബക്കർ പൂക്കുഞ്ഞികോയ തങ്ങൾ കുന്നത്ത്, തുടങ്ങിയവർ സംബന്ധിച്ചു. കെ.സി. മുത്തു കോയതങ്ങൾ സ്വാഗതവും    സയ്യിദ് അഹമദ് കബീർ മദനി നന്ദിയും പറഞ്ഞു.  

കുട്ടികളിൽ കൗതുകമുണർത്തി :ബി ആർ അംബേദ്കർഭരണ ഘടന വായിച്ചു.എളമരം ബി ടി എം ഒ യു പി സ്കൂളിലെ റിപ്പബ്ലിക് ദിനാചരണം വ്യത്യസ്തമായി

വാഴക്കാട് :ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് മുന്നിൽ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ഭരണ ഘടന ആമുഖം വായിക്കാനെത്തിയത് കുട്ടികളിൽ കൗതുകമുണർത്തി . റിപ്പബ്ലിക് ദിനാചാരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.ദേശീയ പതാക ഉയർത്തൽ,അസംബ്ലി, ഭരണ ഘടന ക്വിസ്, ഭരണ ഘടന രൂപീകരണം നാൾ വഴികൾ വിവരണം,എന്നിവ നടന്നു. ' പ്രധാന അധ്യാപകൻ ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സുധ കെ ടി പതാക ഉയർത്തി. സാമൂഹ്യ ശാസ്ത്രക്ലബ്ബ്‌ കൺവീനർ ഷാകിറ കെ അധ്യക്ഷത വഹിച്ചു. റഫീഖ് ടി കെ, സാജിദ പി, രാകേന്ദു കെ വർമ്മ, ഹസീന ടി കെ, റീഷ്മ ദാസ് എം പി, ഹഫ്സ ടി പി, സാനിബ കെ, അബ്ദുൽ മജീദ് കെ, സർഫാസ്, ഫിർദൗസ് ബാനു പ്രസംഗിച്ചു. സ്കൂൾ ലീഡർ മെഹസ് ഒ, ഡെപ്യൂട്ടി ലീഡർ ഹനീന ഷെറിൻ, നൗഷിൽ നേതൃത്വം നൽകി

വാഴയൂർ ഗ്രാമപഞ്ചായത്ത് " വീരാദരം " പരിപാടി സംഘടിപ്പിച്ചു.

Image
 പഞ്ചായത്തിലെ ഇന്നേവരെയുള്ള വിമുക്തഭടന്മാരെയാണ് ആദരിച്ചത്. ആർമി നേവി എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലെയും വിമുക്തഭടന്മാരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. വിരമിച്ചിട്ട് 45 വർഷങ്ങൾ ആയിട്ടുള്ള വിമുക്തഭടന്മാർ മുതൽ കഴിഞ്ഞ മാസം വിരമിച്ചവർ വരെ ഈ പരിപാടിയിൽ പങ്കെടുത്തു.  കാരാട് ഇകെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തടി അധ്യക്ഷത വഹിച്ചു. എഴുപതോളം വിമുക്തഭടന്മാരെയാണ് ചടങ്ങിൽ ആദരിച്ചത്. പഞ്ചായത്തിലെ ട്രോമാകെയർ വളണ്ടിയർമാരെയും ഈ ചടങ്ങിൽ വച്ച് ആദരിക്കുകയുണ്ടായി. അൻപതിലധികം ദുരന്തനിവാരണ ക്ലാസുകളിൽ പങ്കെടുത്ത ട്രോമാകെയർ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. . 70 വളണ്ടിയർമാർക്കാണ് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റ് നൽകിയത്. ചടങ്ങിൽ ശാഫി കോളേജ് സിഇഒ കേണൽ നിസാർ അഹമ്മദ് സീതി മുഖ്യാതിഥിയായിരുന്നു.  കേണൽ അപ്പുണ്ണി, ഹരീഷ് വാഴയൂർ എന്നിവർ അവരുടെ സർവീസ് കാലത്തെ അനുഭവങ്ങൾ പങ്കുവച്ചു.ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദഫൗലദ് വാർഡ് മെമ്പർ പത

കരീം എളമരം കോൺഗ്രസ് വിട്ടു

Image
കരീം എളമരം  കോൺഗ്രസ് വിട്ടു നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പരാതി നൽകാൻ പോയ കാരണത്താൽ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും വാഴക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ കരീം എളമരം കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ചു നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പരാതി കൗണ്ടറിൽ ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പരാതി നൽകാൻ പോയ കാരണത്താൽ ഭിന്നശേഷിക്കാരുടെ സംഘടനയായ വോയ്സ് ഓഫ് ഡിസേബ്ൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ കരീം എളമരത്തെ കോൺഗ്രസിൻ്റെ പ്രാധമിക അംഗത്വത്തിൽ നിന്നും നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു.    നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംഘാടക സമിതികൾ സംഘടിപ്പിച്ച പാർട്ടിയും മുന്നണിയും വിലക്കിയിട്ടുള്ള എല്ലാ പരിപാടികളിൽ നിന്നും വിട്ടു നിന്നിട്ടും കണ്ണില്ലാത്ത, കാതില്ലാത്ത, ബുദ്ധിയില്ലാത്ത, നടക്കാനും ഇരിക്കാനും കഴിയാത്ത സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷി ക്കാർക്ക് വേണ്ടി ഭിന്നശേഷി സംഘടനയുടെ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് എന്ന നിലയിൽ പരാതി കൗണ്ടറിൽ പരാതി നൽകാൻ പോയതിൻ്റെ പേരിൽ തൂക്ക് കട്ടവനെ തൂക്കാൻ

ജലാലിയ്യ ഹൈസ്കൂൾ എടവണ്ണപ്പാറ : റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു

Image
രാജ്യമാകെ 75-ാമത് റിപ്ലബ്ലിക് ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂളിൽ വൈവിധ്യമാർന്ന ചടങ്ങുകളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  സ്കൂൾ മാനേജർ സി.എം മൗലവി വാഴക്കാട് പതാക ഉയർത്തി. മുഴുവൻ വിദ്യാർത്ഥികളും അണിനിരന്ന ഗ്രാൻഡ് അസംബ്ലി ഏറെ ശ്രദ്ധേയമായി. സന്ദേശ പ്രഭാഷണം, ദേശഭക്തി ഗാനാലാപനം, ഭരണഘടനാ ക്വിസ്സ് തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്നു.  ജലാലിയ്യ പ്രിൻസിപ്പൽ അബ്ദുസ്സലാം ബുഖാരി ചടങ്ങുകൾ നിയന്ത്രിച്ചു. സദർ മുഅല്ലിം വീരാൻകുട്ടി മുസ്‌ലിയാർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ അബ്ദുറശ്ശീദ് , സൈഫുള്ള , ഫവാസ് പരിപാടികൾക്ക് നേതൃത്വം നൽകി.

ഉപ്പിലിട്ടത് തിന്നാൻഡാറൂണ് ഇഷ്ടം : കൂളിമാട് പാലം വിദേശികൾ സന്ദർശിക്കാനെത്തി

Image
  ബ്രിട്ടീഷുകാരനായ ഡാറൂണും അമേരിക്കക്കാരിയും വ്യാഴാഴ്ച രാത്രി 9 മണിക്കാണ് കൂളിമാട് പാലം സന്ദർശിക്കാൻ എത്തിയത്.ഡാറൂൺ ബ്രിട്ടനിലെ ബേമൗത്തിലാണ് താമസിക്കുന്നത്. ഡാറൂൺ ഇത് അഞ്ചാം തവണയാണ് കേരളം സന്ദർശിക്കുന്നത്.കേരളം പ്രകൃതിഭംഗി കൊണ്ട് മനോഹരമാണെന്നും ഇവിടുത്തെ ജനങ്ങൾ ഏറെ കരുണയുള്ളവരാണെന്നുമാണ് ഇവർ പറയുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ചെന്നും കേരളം പ്രകൃതി ഭംഗിക്കൊണ്ടും ജനങ്ങളുടെ നന്മ നിറഞ്ഞ സ്വഭാവം കൊണ്ട് ഏറെ പ്രത്യേകത ഉണ്ടെന്നും ഡാറൂൺ പറഞ്ഞു.ബ്രിട്ടീഷുകാർ ഇന്ത്യ നിരവധി വർഷങ്ങൾ ഭരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ചിരിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ ഭക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ബിരിയാണി ഇഷ്ടപ്പെടുന്നുവെന്നും അതോടൊപ്പം ഉപ്പിലിട്ടത് ഏറെ ഇഷ്ടമാണെന്നും അത് ഇപ്പോൾ ഇവിടെ നിന്ന് കഴിച്ചു വെന്നും ഡാറുൺ ചൂണ്ടിക്കാട്ടി. ചെറുവാടി സ്വദേശികളോടൊപ്പമാണ് കൂളിമാട് പാലം കാണാൻ ഡാറൂണും അമേരിക്കക്കാരിയായ കൂട്ടുകാരിയും എത്തിയത്.

കോഴിക്കോട് റെയിഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ : ക്വിസ്മത്സരം : മുഹമ്മദ് മുസ്ലിയാർ ഒന്നാം സ്ഥാനം നേടി.

Image
കോഴിക്കോട് റെയിഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സുന്നത്ത് മാസിക അടിസ്ഥാനമാക്കി നടത്തിയ കിസ് മത്സരത്തിൽ സ്വമദാനിയ നാലകം മദ്രസയിലെ മുഹമ്മദ് മുസ്ലിയാർ ഒന്നാം സ്ഥാനം നേടി. ചൊവ്വാഴ്ച നാലകം സ്വമദാനിയ മദ്രസയിൽ നടന്ന മത്സരത്തിൽ 20 ഓളം മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു . സുന്നത്ത് മാസിക അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ തസവ്വുഫ്, ഹദീസ് , ആത്മീയം , ജനറൽ എന്നീ മേഖലകളിൽ നിന്നായിരുന്നു ചോദ്യങ്ങൾ ഉണ്ടായിരുന്നത് .അബ്ദുറഹിമാൻ മുസ്‌ലിയാർ ക്വിസ് മത്സരം നിയന്ത്രിച്ചു . റെയിഞ്ച് തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം തവണയാണ് മുഹമ്മദ് മുസ്ലിയാർ ഒന്നാംസ്ഥാനത്തിന് അർഹനാവുന്നത് .

ജനുവരി - 25ദേശീയ വിനോദ സഞ്ചാര ദിനം : യാത്രകളെ പ്രണയിച്ച് എബിൻ മാഷ്

Image
ജനുവരി - 25 ദേശീയ വിനോദ സഞ്ചാര ദിനം  യാത്രകളെ പ്രണയിച്ച് എബിൻ മാഷ്   എടവണ്ണപ്പാറ: കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ എബിൻ സന്ദർശിച്ചത് ഇന്ത്യയിലെ മുന്നൂറ്റി മുപ്പത്തോളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഇന്ത്യയെ യാത്രകളിലൂടെ പഠിക്കുകയാണ് കൊണ്ടോട്ടി വിളയിൽ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം അധ്യാപകനായ എബിൻ കെ. ഐ.   നാൽപത്തി രണ്ട് യുനെസ്കോ പൈതൃക കേന്ദ്രങ്ങളിൽ മുപ്പത്തി ആറെണ്ണവും എബിൻ സന്ദർശിച്ചിട്ടുണ്ട്.  ട്രെയിൻ മാർഗമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും പോയത്.  യാത്രകളിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും വിലപ്പെട്ടതാണ് എന്നാണ് എബിൻ പറയുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് മുന്നൂറ്റി അമ്പതോളം ലേഖനങ്ങളും എബിൻ എഴുതിയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ട്രാവൽ ആൻഡ് ടൂറിസം ക്വിസ് മാസ്റ്റർ കൂടിയാണ് എബിൻ. 1998 മുതലാണ് ജനുവരി 25 ദേശീയ വിനോദ സഞ്ചാര ദിനമായി ആചരിച്ചു തുടങ്ങിയത്.

എടശ്ശേരിക്കടവ് നയാരാ പമ്പിൽ സമ്മാനപ്പെരുമഴ ഇരുപത്തിയാറാം തീയതി അവസാനിക്കുന്നു

Image
എടശ്ശേരിക്കടവ് നയാരാ പമ്പിൽ സമ്മാനപ്പെരുമഴ ഇരുപത്തിയാറാം തീയതി അവസാനിക്കുന്നു . സബ് കിജീത്ത് ഗ്യാരണ്ടി എന്ന പദ്ധതിയുടെ ഭാഗമായി നയാരയുടെ രാജ്യത്തുടനീളമുള്ള പെട്രോൾപമ്പുകളിൽ നൽകപ്പെടുന്ന സമ്മാനപദ്ധതി എടശ്ശേരിക്കടവ് നയാര പമ്പിൽ ഈ മാസം ഇരുപത്തിയാറാം തീയതി അവസാനിക്കുകയാണ് . കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും അതിശയിപ്പിക്കുന്ന ക്യാഷ് ബാക്ക് വൗച്ചറുമായി നയാര പമ്പ് എടശ്ശേരിക്കടവ് ഉപഭോക്താക്കളെ അത്യധികം ആകർഷിപ്പിക്കുകയാണ് . നയാരാ പമ്പിൽ നിന്ന് 200 രൂപ മുതൽ പെട്രോൾ അടിക്കുന്ന ഉപഭോക്താക്കൾക്ക് കാർ, ബൈക്ക് , മൊബൈൽ തുടങ്ങിയ സമ്മാനങ്ങളാണ് ലഭിക്കുന്നത് . 200 രൂപവരെ പെട്രോൾ അടിക്കുന്ന ഉപഭോക്താക്കൾക്ക് 10 മുതൽ 1000 രൂപ വരെ ക്യാഷ് ബാക്ക് വൗച്ചർ ലഭിക്കുന്നു . എടശ്ശേരിക്കടവ് നയാര പമ്പിൽ ഓഫീസിനോട് ചേർന്ന് ഭാഗത്ത് ക്യാഷ് ബാക്ക് വൗച്ചർ വാങ്ങുന്നവരുടെ നീണ്ട ക്യൂ കാണാം . ഉപഭോക്താക്കളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായാണ് രാജ്യത്തുടനീളം ഈ സമ്മാനപദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത് . ചീക്കോട് സ്വദേശി നിയാസിന് സ്കൂട്ടർ സമ്മാനമായി ലഭിച്ചിട്ടുണ്ട് .ഈ മാസം 26 ന് ശേഷം നടക്കുന്ന ചടങ്ങിൽ ഇത് നൽകപ്പെടും . സമ്മാന പദ്ധതി കൂടാ

ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാലിപ്പിലാക്കൽ പരിസരത്ത് കാട്ടു പന്നികളുടെ ശല്യം മൂലം കർഷകർ തീരാ ദുരിതത്തിൽ

Image
       . കൂളിമാട് : ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാരിപ്പിലാക്കൽ പരിസരത്ത് കാട്ടു പന്നികളുടെ ശല്യം മൂലം കർഷകർ തീരാ ദുരിതത്തിൽ . പാട്ടത്തിനെടുത്ത ഭൂമിയിൽ അല്ലാതെയും കൃഷി ചെയ്യുന്ന കർഷകർക്ക് കാട്ടുപന്നികളുടെ ശല്യം കാരണം വൻ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളുടെ ശല്യം കുറക്കാൻ കാടുവെട്ടിയും ലൈസൻസ് ഉള്ള ഷൂട്ടർമാരെ കൊണ്ടുവന്നു സാധ്യമായ പരിഹാര നടപടികൾ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ബാങ്കിൽ നിന്ന് ലോണെടുത്തും വൻതുക പാട്ടം നൽകിയും കൃഷി ചെയ്യുന്ന കർഷകർ കാട്ടുപന്നികളുടെ കൃഷി നശിക്കുന്നത് കാരണം സഹിക്കാനാവുന്നില്ലെന്നും ഇനിയും ഇത് തുടരുകയാണെങ്കിൽ കൃഷി മേഖല വിട്ടു പോകേണ്ടി വരുമോ എന്നും കർഷകർ ആശങ്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം കാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് ഉള്ള ഷൂട്ടർമാരെ കൊണ്ടുവന്നു കാട്ടുപന്നി ശല്യം കുറക്കാൻ ശ്രമിച്ചിരുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു . ഏതായാലും കാട്ടുപന്നി ശല്യം കുറക്കാൻ ക്രിയാത്മ ഇടപെടൽ ഉണ്ടാവണമെന്ന് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.

എടവണ്ണപ്പാറ അരീപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രദക്ഷിണം വെക്കാൻ സൗജന്യമായി സ്ഥലം നൽകിമതസൗഹാർദ്ധത്തിന് മാതൃകയാവുകയാണ് വട്ടപ്പാറ കെ.എം.റസാഖ് മധുരക്കുഴി

Image
എടവണ്ണപ്പാറ : എടവണ്ണപ്പാറ അരീപുഴ ശ്രീകൃഷണ ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കാൻ സ്ഥലം ഇല്ലാത്തതിനാൽ സൗജന്യമായി സ്ഥലം നൽകി മതസൗഹാർദ്ധത്തിന് മാതൃകയാവുകയാണ് വട്ടപ്പാറ കെ.എം.റസാഖ് മധുരക്കുഴി . ധാരാളം ചടങ്ങുകൾ നടക്കുന്ന ക്ഷേത്രത്തിൻറെ തെക്കുഭാഗത്ത് സ്ഥലമില്ലാത്തതിനാൽ പ്രദക്ഷിണം ചെയ്യാൻ ഏറെ പ്രയാസപ്പെട്ടിരുന്ന സമയത്താണ്  30 മീറ്റർ സൗജന്യമായി നൽകി കെ.എം റസാഖ് മാതൃകയായത്.    സ്ഥലം ലഭിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ അൽ ജമാൽ നാസറിനെ അമ്പല കമ്മിറ്റി സമീപിക്കുകയായിരുന്നു. നാസറിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമാവുകയും അന്നുതന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി മതിൽ പൊളിച്ചു  സൗകര്യം ഒരുക്കുകയായിരുന്നു . മതസൗഹാർദ്ദത്തിന് ഏറെ മാതൃക കാണിച്ച കെ.എം റസാഖിനെയും അൽ ജമാൽ നാസറിനെയും ക്ഷേത്രകമ്മിറ്റി പ്രദക്ഷിണ ചടങ്ങിൽ ചടങ്ങിൽ ആദരിച്ചു .

പ്രൈമറി സ്കൂൾ മേഖല. സർക്കാർ പുനർവിചിന്തനം നടത്തുക.ഉബൈദുള്ള എം. എൽ. എ

Image
മലപ്പുറം : പ്രൈമറി സ്കൂളുകളുടെ അക്കാദമിക മുന്നേറ്റത്തിനും അവിടങ്ങളിലെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ കലാ കായിക അഭിവൃദ്ധിക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ട പ്രധാനാദ്ധ്യാപകരെ ഉച്ച ഭക്ഷണ വിതരണത്തിനും അതിന് ഫണ്ട് കണ്ടെത്താനും ഏല്പിച്ച് പ്രയാസപ്പെടുത്തുന്ന സർക്കാർ ഇത്തരം കാര്യങ്ങളിൽ പുനർവിചിന്തനം നടത്തണമെന്ന് പി. ഉബൈദുള്ള എം എൽ എ പ്രസ്താവിച്ചു.  കേരളത്തിലെ ഗവൺമെന്റ് പ്രൈമറി പ്രധാനാദ്ധ്യാപകരുടെ ഏക സംഘടനയായ കെ. ജി. പി. എസ്. എച്. എ യുടെ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പ്രധാനാദ്ധ്യാപകരെ ഉച്ച ഭക്ഷണ ഫണ്ട് നൽകാതെയും യഥാ സമയം അർഹമായ ആനുകൂല്യങ്ങൾ നൽകാതെയും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഉണർത്തി.  ഖാദർ കമ്മീഷൻ ശുപാർശ ചെയ്ത പഞ്ചായത്ത് എജുക്കേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ പ്രൊമോഷൻ ഉറപ്പ് വരുത്തണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . അബ്ദു വിലങ്ങപ്പുറം അദ്ധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ. വി. എൽദോ ഉൽഘാടനം ചെയ്തു. ഇ. ടി. കെ. ഇസ്മായിൽ ഉപഹാര

മപ്രം തടായിയിൽ ജലാലിയയ്ക്ക് സമീപം വെള്ള ടാങ്കിന് അടുത്ത് ബസ് കത്തി

Image
. മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല. ബസ് ആളിക്കത്തി പുകപടലം ഉയരുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങൾ പ്രചരിച്ചിരിക്കുകയാണ്. ലഭ്യമായ ഫോട്ടോകൾ പ്രകാരം ബസ് ഭൂരിഭാഗവും കത്തിയിട്ടുണ്ട്.

ഉപഹാരങ്ങൾ നൽകി

Image
 കൂളിമാട് :-സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗംഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ A ഗ്രേഡ് ലഭിച്ച നൈഫ നാസറിനും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാരചനയിൽ A grade ലഭിച്ച ആയിഷ തമന്നയ്ക്കും മുസ്ലിം ലീഗ് വാർഡ് ഒൻപത് പാഴൂരിന്റെ ഉപഹാരം വാർഡ് മെമ്പർ ഇ. പി വത്സല നൽകി.  വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇക്ബാൽ മാസ്റ്റർ, സെക്രട്ടറി അനസ്, പി ടി അബ്ദുള്ള മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, അൻവർ തുടങ്ങിയവർ പങ്കെടുത്തു.    

എളമരം ഇരട്ടമൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾക്ക് ടാറിംഗിനാവശ്യമായ പേപ്പർ വർക്കുകൾ അവസാനിച്ചെന്ന് അധികൃതർ :

Image
എളമരം   ഇരട്ടമൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾക്ക് ടാറിംഗിനാവശ്യമായ  പേപ്പറുകൾ അവസാനിച്ചെന്ന്  അധികൃതർ : ടാറിംഗ്  ഉടൻ തുടങ്ങാൻ കോൺട്രാക്ടറെ വിളിക്കുന്ന അലർട്ട് കോളിംഗ് സമരമാർഗ്ഗവുമായി നാട്ടുകാർ. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ എളമരം ഇരട്ടമുഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ എങ്ങും എത്താത്ത നിലയിൽ തുടരുന്നതിനിടെ അവശേഷിക്കുന്ന ജോലിയായ ടാറിങ്ങിന് എല്ലാം പേപ്പർ വർക്കുകളും അവസാനിച്ചെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.   ഇനി ടാറിങ് ലഭ്യമാക്കി ടാറിങ് ചെയ്യുന്ന ജോലികൾ കോൺടാക്റ്ററാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഏറ്റുമടുത്ത ദിവസങ്ങളിൽ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.   കോൺടാക്ട്ർ ജോലി ചെയ്യിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടുകാർ അലർട്ട് കോളിംഗ് സമര മാർഗവുമായി രംഗത്തിറങ്ങുവാൻ ആലോചിക്കുന്നതായി ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. നിരവധി ആളുകൾ കോൺടാക്ടറുടെ നമ്പറിലേക്ക് നാട്ടുകാർ പ്രയാസത്തിൽ ആണെന്നും അപകടം ഏത് നിമിഷം സംഭവിക്കുമെന്നും ടാറിങ് ജോലി ഉടനെ നടത്തണമെന്നും അദ്ദേഹത്തോട് വിളിച്ചു പറയുന്നതാണ് അലർട്ട് കോളിംഗ് .

𝕋𝔼𝔸𝕄 𝕋𝔸𝔾𝕆ℝ𝔼 വയോജനങ്ങൾക്കായി സൗജന്യ ഉല്ലാസ യാത്ര നടത്തുന്നു

𝕋𝔼𝔸𝕄 𝕋𝔸𝔾𝕆ℝ𝔼 വയോജനങ്ങൾക്കായി സൗജന്യ ഉല്ലാസ യാത്ര നടത്തുന്നു. കോഴിക്കോട് ജില്ലയിൽ സാംസ്‌കാരിക - ജീവകാരുണ്യ പ്രവർത്തനവുമായി സജീവമായുള്ള 𝕋𝔼𝔸𝕄 𝕋𝔸𝔾𝕆ℝ𝔼 𝗖𝘂𝗹𝘁𝘂𝗿𝗲𝗹 & 𝗖𝗵𝗮𝗿𝗶𝘁𝗮𝗯𝗹𝗲 𝗦𝗼𝗰𝗶𝗲𝘁𝘆, 65 കഴിഞ്ഞ വയോജനങ്ങൾക്കായി ഒരു സൗജന്യ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 4 ആം തിയ്യതി ഞായറാഴ്ച രാവിലെ 8.30 ന് കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസ് പരിസരത്തു നിന്ന് പുറപ്പെട്ട് വൈകുന്നേരം 5 മണിക്ക് അതേ പോയന്റിൽ തിരിച്ചെത്തുന്ന ഒരുദിന ഉല്ലാസ യാത്രയാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോടിനടുത്ത് അത്തോളിയിൽ പ്രകൃതി രമണീയമായ കായൽ തീരത്തു കൂടിയുള്ള ബോട്ട് യാത്ര അടക്കമുള്ള ഒരു റിസോർട്ടിലേക്കാണ് യാത്ര. പങ്കെടുക്കാൻ താല്പര്യമുള്ള 65 കഴിഞ്ഞ വയോജനങ്ങൾ താഴെ കാണിച്ച നമ്പറിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ആദ്യം ബുക്ക്‌ ചെയ്യുന്ന 25 പേർക്കേ അവസരമുണ്ടാകുകയുള്ളൂ. ബുക്ക്‌ ചെയ്യുമ്പോൾ പേര്, സ്ഥലം, ഫോൺ നമ്പർ, തൊട്ടടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ എന്നിവ നൽകണമെന്ന് അപേക്ഷ. ഫോൺ : 8547154182                     9895552111                     9995390360

വാഴയൂർ ഗ്രാമപഞ്ചായത്ത് : അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി "ചങ്ങാതി "പഠിതാക്കൾക്കുള്ള നോട്ട് ബുക്ക്‌, പേനകൾ എന്നിവ കൈമാറി.

Image
  വാഴയൂർ ഗ്രാമപഞ്ചായത്ത് :  അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി "ചങ്ങാതി " പഠിതാക്കൾക്കുള്ള നോട്ട് ബുക്ക്‌, പേനകൾ എന്നിവ കൈമാറി. വാഴയൂർ ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി "ചങ്ങാതി "പഠിതാക്കൾക്കുള്ള നോട്ട് ബുക്ക്‌, പേനകൾ എന്നിവ കൈമാറി.        കേരള ഗ്രാമീണ ബാങ്ക് അഴിഞ്ഞിലം ശാഖാ മാനേജർ അനുഷയയാണ് വാഴയൂർ പഞ്ചായത്ത് പ്രസിഡൻറ് വാസുദേവൻ മാസ്റ്റർക്കാണ് കൈമാറിയത് . 440 നോട്ടുബുക്കുകളും 440 പേനകളുമാണ് കൈമാറിയത്.  കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ പ്രധാന ഭാഗമായ കേരളത്തിന് പുറത്തു നിന്നുള്ള "ഭായിമാരെ " "ഹമാരി " മലയാളം എന്ന പുസ്തകത്തിലൂടെയാണ് പഠിപ്പിക്കുന്നത്. കേവലം എഴുത്തും വായനയും മാത്രമല്ല, ശുചിത്വം ,സാമൂഹ്യ പ്രതിബദ്ധത തുടങ്ങി പല വിഷയങ്ങളും ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ, അസം ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും ഇവിടെ എത്തുന്നത് . സാക്ഷരത പ്രേരക്മാരായ സോമവല്ലി, ഖൈറുന്നീസ, ഇന്ദുജ എന്നിവർ പങ്കെടുത്തു.

കൊണ്ടോട്ടി വിളയിൽ പറപ്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകൻ കെ. ഐ. എബിന്ട്രാവൽ ആൻഡ് ടൂറിസം പരീ ക്ഷയിൽ ഒന്നാം റാങ്ക് .

Image
കൊണ്ടോട്ടി വിളയിൽ പറപ്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകൻ കെ. ഐ. എബിന് ട്രാവൽ ആൻഡ് ടൂറിസം പരീ ക്ഷയിൽ ഒന്നാം റാങ്ക്  . എടവണ്ണപ്പാറ : കോളേജിയേറ്റ് എജ്യക്കേഷൻ വകുപ്പിലേക്ക് പി.എസ്.സി നട ത്തിയ അസിസ്റ്റന്റ് പ്രൊഫസ ർ ട്രാവൽ ആൻഡ് ടൂറിസം പരീ ക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ.ഐ. എബിൻ. കൊണ്ടോട്ടി വിളയിൽ പറപ്പൂർ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകനാണ് കെ. ഐ. എബിൻ.  കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഇൻ ട്രാവൽ ആൻഡ് ടൂറിസം തസ്തികയിലേക്കുള്ള വിവരണാത്മക പരീക്ഷയിലാണ് എബിൻ ഒന്നാം റാങ്ക് നേടിയത്. ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നു. മികച്ച തയ്യാറെടുപ്പുകളോടെയാണ് പരീക്ഷ എഴുതിയതെന്നും എബിൻ പറഞ്ഞൂ.  സഞ്ചാരിയും, എഴുത്തുകാരനും, ക്വിസ് മാസ്റ്ററുമായ എബിൻ എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. പെരുമ്പാവൂ ർ മരുത്റോഡ് കാട്ടരുകുടി കെ. ജി. ഇട്ടൂപ്പിന്റെയും ലീലാമ്മയുടെയും മകനാണ്

ആറു വയസ്സുകാരി നൈന മെഹ വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായി

Image
ആറു വയസ്സുകാരി നൈന മെഹ വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായി. വാഴയൂർ : ആറു വയസ്സുകാരി നൈന മെഹ വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായി. 500 മീറ്റർ ലക്ഷ്യമാക്കി നീന്തിയ നൈന അവസാനിപ്പിച്ചത് 1100 മീറ്റർ  ദൂരമാണ്.തുടർച്ചയായി 55 മിനിറ്റ് കൊണ്ട് നീന്തിയതിനുശേഷമാണ  നൈന നീന്തൽ അവസാനിപ്പിച്ചത്.ചേലേമ്പ്ര സിംഫിൻ സിമ്മിംഗ് അക്കാദമിയിൽ നിന്നും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാനാണ് വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയാത്. വാഴയൂർ കഴത്തിൽ നീന്തി ശ്രദ്ധേയയായ നൈനക്ക് സുരക്ഷയെ ഒരുക്കാൻ ട്രോമാകെയർ വളണ്ടിയർമാർ ഉണ്ടായിരുന്നു. വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാഷ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.  നൈന വാഴയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ അടുത്തേക്ക് നീന്തിയെത്തി. .  

എളമരം ഇരട്ട മൊഴി റോഡ് വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : ഓവർസിയർമാർ എളമരം ഇരട്ടമൊഴി റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി.

Image
 എളമരം ഇരട്ട മൊഴി റോഡ് വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : ഓവർസിയർമാർ എളമരം ഇരട്ടമൊഴി റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി. എളമരം ഇരട്ട മൊഴി റോഡ് വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങുമെന്നും ടാറിംഗ് ലഭിക്കാനാവശ്യമായ നടപടിക്രമങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഓവർസിയർമാർ എളമരം ഇരട്ട മൊഴി റോഡ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് മപ്രം മുട്ടുങ്ങൽ കുറുബ്ബീസ് പിടികയിൽ വെച്ചാണ് അധികൃതർ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയത് . മുഹമ്മദ് ഹുസൈൻ കെ പി , മജീദ് ചീക്കപള്ളി ,അഷ്റഫ് മപ്രം, ശബീറലി പള്ളിപ്പറമ്പൻ എന്നിവരാണ് ചർച്ച നടത്തിയത്. വാട്ടർ അതോറിറ്റി ഓവർസിയർ കമാൽ, ചീക്കോട്ട് കുടിവെള്ള പദ്ധതിയുടെ ഓവർസിയർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കാസർകോട്ടുകാരനായ കരാറുകാരൻ നിർമ്മാണം വൈകിപ്പിക്കുന്നതിൽ നാട്ടുകാർക്കുള്ള ആശങ്ക അധികൃതരെ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ബോധ്യപ്പെടുത്തി. കലാലയങ്ങളിൽ പോകുന്ന ചെറിയ കുട്ടികളടക്കം ജീവൻ പണയം വെച്ചാണ് പോകുന്നതെന്നും കൂളിമാട് ,എളമരം കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങൾ പെരുകിയത് അപകടങ്ങൾ ഏത് നിമിഷ

എളമരം ഇരട്ട മൊഴി റോഡ് : വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങും. :നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് ശക്തമായ നടപടി.

Image
എളമരം ഇരട്ട മൊഴി റോഡ് : വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങും. : നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് ശക്തമായ നടപടി. എടവണ്ണപ്പാറ : എളമരം ഇരട്ട മൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഒരാഴ്ചയ്ക്കകം തുടങ്ങും.നാട്ടുകാർ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് ശക്തമായ നടപടി. നാട്ടുകാരുടെ പരാതിയിൽ കരാറുകാരനെ വാട്ടർ അതോറിറ്റി ഓഫീസിൽ വിളിച്ചു ശക്തമായ താക്കീത് നൽകുകയായിരുന്നു. ടാറിങ് ലഭിക്കാനുള്ള താമസമൊഴികെ ബാക്കിയെല്ലാം ശരിയാണെന്നും ഉടൻതന്നെ പണി തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. നാട്ടുകാർ നൽകിയ പരാതിയിൽ കരാറുകാരനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റൻറ് എക്സികുട്ടീവ് എഞ്ചിനിയർ അടക്കമുള്ളവരുടെ യോഗത്തിലാണ് ശക്തമായ താക്കീത് നൽകിയത്. ഇതോടെ ,കൂളിമാട് ,എളമരം കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ ഗതാഗത സാന്ദ്രത കൂടിയ റോഡിൽ ഏത് സമയവും അപകടം പറ്റുമെന്ന സ്ഥിതിയിലായിരുന്നു. എന്നാൽ , കരാറുകാരൻ പണി വൈകിപ്പിച്ചതിനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. റോഡ് നവീകരണത്തിനായി ചെയ്ത മെറ്റലുകൾ റോഡിൽ ചിന്നി ചിതറി കിടക്കുകയാണ് ഇപ്പോൾ .ഇതും

മുക്കം ഗണിത ശാസ്ത്രമേള :ഐ കോസ ഹെഡ്രൻ ട്രോഫി നേടിഐബ ഹനൻ ശ്രദ്ധേയയായി.

Image
മുക്കം:മുക്കം ഗണിത ശാസ്ത്രമേളയിൽ ഐബ ഹനൻ ഐ കോസ ഹെഡ്രൻ ട്രോഫി നേടി ശ്രദ്ധേയയായി. ചേന്ദമംഗല്ലൂർ സ്വദേശിനിയായ ഹനൻ കെ.സി. ഫൗണ്ടേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  120 മുഖങ്ങളുള്ള ജ്യോമട്രിക്കൽ രൂപമാണ് ഐ കോസ ഹെഡ്രൻ . മൂന്ന് മണിക്കൂർ മത്സരം നീണ്ട് നിന്നു. 20 തവണ നിരന്തര പരിശീലനം നടത്തിയെന്നും അധ്യാപകനായ പിതാവ് ഏറെ സഹായിച്ചെന്നും ഹനൻ പറഞ്ഞു.   കണക്കിൽ ഏറെ പ്രിയമുള്ള ഹനൻ ഇനിയും മികച്ച വിജയങ്ങൾക്കായി പരിശ്രമിക്കുകയാണെന്നും കൂട്ടി ചേർത്തു.  

മൊടത്തികുണ്ടൻ കുടുംബ സംഗമം നടത്തി

Image
എടവണ്ണപ്പാറാ: മൊടത്തികുണ്ടൻ കുടുംബത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബാoഗങ്ങളുടെ രണ്ടാമത് കുടുംബ സംഗമം നടത്തി. ഓമാനൂരിനടുത്തുള്ള മലബാർ കൺവെൻഷൻ സെൻറർ വെട്ടുകാട് വെച്ച് ചൊവ്വാഴ്ച പ്രഫ. ഓമാനൂർ മുഹമ്മദ് ൻ്റെ അദ്യക്ഷതയിൽ കൊണ്ടോട്ടി എം എൽ എ ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം , ഉദ്ബോധന പ്രസംഗം നടത്തി. കുടുംബാംഗങ്ങളായ കൊണ്ടോട്ടി മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖൈറുന്നീസ, കുഴിമണ്ണ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഷ്റഫ് കുഴിമണ്ണ എന്നിവർക്കുള്ള ഉപഹാരങ്ങൾ എം എൽ എ വിതരണം ചെയ്തു.  എം എൽ എ ക്കുള്ള ഉപഹാരം കുടുംബ കാരണവർ മൊയ്തീൻ ഹാജി കിഴിശ്ശേരി സമ്മാനിച്ചു.  ചടങ്ങിൽ കുടുംബത്തിൽ നിന്ന് മികവ് പുലർത്തിയവരെ ആദരിച്ചു.  വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി.  ചടങ്ങിൽ യു ഹുസൈൻ ഹാജി, കെ എം മമ്മദ്, എം.കെ കമ്മുകുട്ടി മാസ്റ്റർ , ഹംസ ഹാജി വഴിക്കടവ് , മുഹമ്മദ് കുട്ടി ഹാജി മോങ്ങം, സൈദലവി ഹാജി കുഴിമണ്ണ , അലി ഹാജി, മുഹമ്മദ് കോഴിതൊടി, അഹമ്മദ് കുട്ടി ഹാജി, എം കെ മമ്മദിശ കുട്ടി, ഹൈദ്രു ഹാജി എം സി , കള്ളിവളപ്പിൽ അബ്ദുൽ ഖാദർ ഹാജി, അഷ്റഫ് കുഴിമണ്ണ , അബദ

മുട്ടക്കോഴിക്കുഞ്ഞ് വിതരണം നടത്തി

Image
വാഴയൂർ ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിവനിതകൾക്ക് മുട്ട ക്കോഴിക്കുഞ്ഞു വിതരണം നടത്തി. ആദ്യ ഘട്ടത്തിൽ 400 ഗുണഭോക്താക്കൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.  വിതരണ ഉദ്ഘാടനം വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവൻ മാസ്റ്റർ നിർവഹിച്ചു, . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ ഫൗലദ് , വാർഡ് മെമ്പർ കെ പി രാജൻ,വെറ്റിനറി സർജൻ ഡോ. ജനീഷ പി അഹമ്മദ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ അജീഷ് എന്നിവർ സന്നിഹിതരായിരുന്നു.

വിളമ്പര റാലി നടത്തി

Image
   .കൂളിമാട്:-സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന കലക്ടറേറ്റ് പ്രക്ഷോഭത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കൂളിമാട് വാർഡ് പത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പര റാലി നടത്തി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എൻ.എം ഹുസൈൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ റഫീഖ് കൂളിമാട്, സി.അലി, അഹമ്മദ് കുട്ടി, വി. മജീദ്, ടി വി അബൂബക്കർ,എം വി അമീർ, ടി.സഫറുള്ള, വി മഹമൂദ്, സ്വാദിക്,കെ.സലീം എന്നിവർ നേതൃത്വം നൽകി.

എളമരം ഇരട്ട മൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ :ഉടൻ ചെയ്തു തീർക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്

Image
എളമരം ഇരട്ട മൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ ഉടൻ ചെയ്തു തീർക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അസി: എക്സിക്യുട്ടീവ് എഞ്ചിനിയർ പറഞ്ഞു. എളമരം കൂളിമാട് കടവ് പാലങ്ങളുടെ പ്രധാന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ അപകട സാധ്യത ഏറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽആക്ഷൻ കമ്മിറ്റി അംഗങ്ങൾ എൻജിനീയറെ നേരിൽ കാണും .

"യു.എ.ഖാദർ സ്മാരക സംസ്ഥാന സാഹിത്യപുരസ്ക്കാരം"രാമകൃഷ്ണൻ സരയു ഏറ്റുവാങ്ങി

Image
  "യു.എ.ഖാദർ സ്മാരക സംസ്ഥാന  സാഹിത്യപുരസ്ക്കാരം"രാമകൃഷ്ണൻ സരയു ഏറ്റുവാങ്ങി.   "ഗണിതചിന്തനങ്ങളുടെ കുളിർമഴപ്പെയ്ത്തുകൾ " എന്ന പുസ്തകത്തിനാണ് യുഎ ഖാദർ സ്മാരക സംസ്ഥാന സാഹിത്യ പുരസ്കാരം ലഭിച്ചത്.     പേരാമ്പ്ര റീജിയനൽ കോ.ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സാഹിത്യ അക്കാദമി അവാർഡ്ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ യു.കെ.കുമാരനിൽ നിന്ന് രാമകൃഷ്ണൻ സരയു അവാർഡ് ഏറ്റുവാങ്ങി.  വിവിധ മേഖലകളിലായി ഇരുപതോളം പേർക്ക് പുരസ്ക്കാരം വിതരണം ചെയ്തു.നാടകരചയിതാവും തിരക്കഥാകൃത്തും സംഗീതനാടക അക്കാദമി അവാർഡു ജേതാവുമായ പ്രദീപ്കുമാർ കാവുന്തറ എല്ലാവർക്കും അംഗീകാരപത്രവും നല്കി.                 ഭാഷാശ്രീ സാംസ്ക്കാരിക വേദിയൊരുക്കിയ ചടങ്ങിൽ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള എഴുത്തുകാർ പങ്കെടുത്തു. ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ, ശ്രീ. സദൻ കല്പത്തൂർ, ശ്രീ. ജോസഫ് പൂതക്കുഴി എന്നിവർ ചടങ്ങിന് നേതൃത്വം നല്കി. ഒപ്പം കവിയരങ്ങും പുസ്തകപ്രകാശനവും ഉണ്ടായിരുന്നു.

കൂളിമാട് അങ്ങാടിയിൽ തെരുവ് കച്ചവടം നിരോധിച്ച് ബോർഡ് സ്ഥാപിച്ചു

Image
.കൂളിമാട് അങ്ങാടിയിൽ തെരുവ് കച്ചവടം നിരോധിച്ച ബോർഡ് സ്ഥാപിച്ചു കൂളിമാട് - അരീക്കോട് റോഡിൽ സി എച്ച് സ്റ്റോറിന് സമീപമാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത് . ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് . വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബോർഡ് സ്ഥാപിച്ചത് .   ഇതോടെ നിരവധി പേരുടെ ജോലി നഷ്ടമാകും . കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിച്ച കൂളിമാല പാലം ഉദ്ഘാടനം ചെയ്തതോടെ കൂളിമാട് അങ്ങാടി ഏറെ ശ്രദ്ധ ആകർഷിച്ചു വന്നിരുന്നു.

ചെറുവാടി ദശദിന പ്രഭാഷണ പരമ്പരക്ക് ഇന്ന് സമാപനം : സമാപന സംഗമം ഖലീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Image
  മുക്കം | വിശുദ്ധ ഖുര്‍ആനിന്‍റെ ആഴങ്ങളിലേക്കുള്ള പഠനത്തിലൂ ടെ ആയിരങ്ങളില്‍ അറിവിന്‍റെ ആത്മ വെളിച്ചം നല്‍കി പതിമൂന്നാമത് ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. സമാപന സംഗമത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.മലബാറിലെ ഏറ്റവും വലിയ പ്രഭാഷണ പരമ്പരയായ പ്രഭാഷണത്തിന്‍റെ പതിമൂന്നാമത് വാര്‍ഷിക പ്രഭാഷണം നിറഞ്ഞ സദസ്സോടെയാണ് പൂര്‍ത്തീകരിക്കുന്നത്.ദിവസവും നൂറുകണക്കിന് ആളുകളാണ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ പ്രഭാഷണത്തിനായി ഒത്തു കൂടുന്നത്.പാതിരാ പ്രഭാഷണങ്ങളും സുവിശേഷങ്ങളും നന്മയും ശാന്തിയും വിളിച്ചോതിയ മത പ്രഭാഷണ ചടങ്ങുകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹാസത്തിനും അപകീര്‍ത്തി പെടുത്തുന്നതിനും വഴിമാറുന്ന പുതിയ കാലത്താണ് ചെറുവാടി പ്രഭാഷണ പരമ്പര ശ്രദ്ധേയമാകുന്നത്.പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്രയുടെ മികച്ച അവതരണ രീതിയും നാട്ടുകാരുടെ പഴുതടച്ച സംഘാടനവുമാണ് പരിപാടിയുടെ മാറ്റു കൂട്ടുന്നത്.പൂര്‍വ്വ സൂരികളായ ഖുര്‍ആന്‍ പണ്ഡിതര്‍ നിരീക്ഷിച്ച വസ്തുതകള്‍ വളച്ചു കെട്ട

മണന്തലക്കടവ് പാലം : മണ്ണ് പരിശോധനയും ഡിസൈൻ ജോലികളും ആരംഭിച്ചു

Image
  മണന്തലക്കടവ് പാലം : മണ്ണ് പരിശോധനയും ഡിസൈൻ ജോലികളും ആരംഭിച്ചു   മണന്തലക്കടവിൽ പാലം വേണമെന്ന് ആവശ്യത്തിന് ശക്തിയേറുന്ന വിധത്തിൽ സർക്കാർ ഒരു പടി മുന്നോട്ട് പോവുകയാണ്. സർക്കാർ 285,000 രൂപ ഡിസൈനിങ്ങിനും മണ്ണ് പരിശോധനയ്ക്കും നേരത്തെയുള്ള വെള്ളപ്പൊക്ക ലെവൽ പരിശോധനക്കും ടെ ണ്ടർ ചെയ്തിരിക്കുകയാണ്. ജില്ലയിലെ . കരാറുകാരാണ് ഇതിന്റെ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ജോലികൾ ഇരു കരകളിലായി നടന്നുവരുന്നു..വാഴക്കാട് ഭാഗത്ത് പൈലിങ് കഴിഞ്ഞിട്ടുണ്ട്. വാഴക്കാട് ഭാഗത്ത് 13 മീറ്ററിൽ പാറ കണ്ടതായാണ് വിവരം. ജംഷാദ് നസീരി എന്നാലാണ് കരാർജോലികൾ   ചെയ്തു വരുന്നത്. ഒരാഴ്ചകൾക്കകം ജോലികൾ പൂർത്തിയാവുമെന്നാണ് അറിയുന്നത് മാവൂർ ഗോളിയോർ റയോൺസ് പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പാലത്തിനായി ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു.പക്ഷേ, യാഥാർത്ഥ്യമായിരുന്നില്ല തൊട്ടപ്പുറത്ത് കൂളിമാടും എളമരം കടവ് പാലം നിലവിലുണ്ടെങ്കിലും മണന്തലക്കടവിലെ പാലത്തിൻറെ പ്രാധാന്യം വളരെ പ്രസക്തമാണ്. മണന്തൻ കടവിലെ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിആ റഹീം രണ്ടു ദിവസങ്ങൾ മുമ്പ് കണ്ടിരുന്നു.