Posts

Showing posts from October, 2023

" ചുവട് " 2023 ചാത്തമംഗലം പഞ്ചായത്ത്‌ ഒൻപതാം വാർഡ് പാഴൂർ വനിതാ ലീഗ് സംഗമം നടത്തി

Image
 പാഴൂർ:- ചുവട് 2023 വനിതാ ലീഗ് സംഗമം നടത്തി. ചാത്തമംഗലം പഞ്ചായത്ത്‌ വാർഡ് ഒൻപത് പാഴൂർ വനിതാ ലീഗ് സംഗമം പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു.പി.ഫാത്തിമത്ത് സുഹ്‌റ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എൻഎം ഹുസൈൻ സാഹിബ്‌ ഉദഘാടനം ചെയ്തു. എംകെ നദീറ മുഖ്യപ്രഭാഷണം നടത്തി. കെ എം.നസീറകൂളിമാട്, ഇ.സാജിദ,ഇ. പി വത്സല,പി ബുഷ്‌റ, സുഹ്‌റ വെള്ളങ്ങോട്, പി ടി അബ്ദുള്ള മാസ്റ്റർ, ഇക്ബാൽ മാസ്റ്റർ,പി.കരീം, സജീർ മാസ്റ്റർ, ടി.സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു.   ° 

വൈദ്യുതി ലൈനിടയിലൂടെ വളർന്ന് വലുതായ പ്ലാവ് അപകട ഭീക്ഷണി ഉയർത്തുന്നു

Image
എടവണ്ണപ്പാറ : വൈദ്യുതി ലൈനിടയിലൂടെ വളർന്ന് വലുതായ പ്ലാവ് അപകട ഭീക്ഷണി ഉയർത്തുന്നു. എടവണ്ണപ്പാറക്കടുത്ത് ചീടിക്കുഴിയിലാണ് പ്ലാവ് വളർന്ന് വലുതായി അപകട സാധ്യത ഉയർത്തുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അപകടം പതിയിരിക്കുന്ന ഈ വീഡിയോ പ്രദേശവാസികൾ പങ്ക് വെച്ചത്. സ്വത്വര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാർ ചൂണ്ടികാട്ടി.

മപ്രം മുട്ടുങ്ങൽ ഭാഗത്തും ചാലിയപ്രം കനാലിന്റെ സമീപത്തും പന്നികൾ വിളകൾ നശിപ്പിച്ചു.

Image
മുട്ടുങ്ങൽ പാട ശേഖരത്തിൽ സലീം കുന്നത്തിന്റെ കപ്പ കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.ചാലിയപ്രം പാട ശേഖരത്തിനടുത്ത് വാഴകളാണ് പന്നികൾ നശിപ്പിച്ചത്. ആദ്യമായാണ് മപ്രം ഭാഗത്ത് പന്നി ശല്യം രേഖപ്പെടുത്തുന്നത്. മപ്രം തടായിൽ നിന്നാണ് പന്നികൾ ഇറങ്ങിവരുന്നതെന്നാണ് കർഷകർ പറയുന്നത്. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ചീക്കോട് പഞ്ചായത്തിലെ വെട്ടുപാറയടക്കമുള്ള ഭാഗങ്ങളിൽ പന്നി ശല്യം രൂക്ഷമായതിന് തുടർന്ന് ഫോറസ്റ്റ് അധികൃതരെ പഞ്ചായത്ത് അധികൃതർ ബന്ധപ്പെടുകയും വെടിവെക്കാനുള്ള ലൈസൻസ് നേടുകയും ചെയ്തിരുന്നു. ധാരാളം കൃഷികൾ വിവിധയിനം കൃഷികൾ നടത്തുന്ന ചാലിയപ്രം, മുട്ടുങ്ങൽ പാടശേഖരങ്ങളിൽ പന്നി ശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിലാണ്.

ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു

എടവണ്ണപ്പാറ : ഒളവട്ടൂർ യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിൽ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. പ്രധാന അധ്യാപകൻ ടി.കെ.മൊയ്തീൻ കുട്ടി വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്‌റ്റാഫ് സെക്രട്ടറി സമദ് സ്വാഗതവും ശാസ്ത്രോത്സവ കൺവീനർ എൻ.പി.അഷ്റഫ് നന്ദിയും പറഞ്ഞു. ഫാത്തിമ റിഫ്‌വാന കെ എ, ഫസ്‌ന ഷെറിൻ കെ വി, മുഹമ്മദ് അസ്മിൽ റിഷാദ് എ.കെ, തൂബ ജന്നത്ത് വികെ, മുസ്തബ്ഷിറ ടി പി, അമൻ സമദ് പി, അഹ്ദാൻ അഹമ്മദ് കെ.എം, ഫാത്തിമ ഹുസ്ന കെ വി, അബാൻ അഹമ്മദ് കെ എം . നഷ് വ ഫാത്തിമ കെ.കെ, ജുമാന നസറി എം.സി, ഫാത്തിമ നജ എം, ഷഹല ഫെബിൻ കെ പി , ഫാത്തിമ ജിനാന എം.കെ , സഫാന പി, ദിയാന പി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. അദ്ധ്യാപകരായ ചീരങ്ങൻ റഷീദ് ,ലത്തീഫ്, മൂസ മേച്ചേരി, ഷാഹിദ, പ്രശാന്ത് വി, ഷനിൽകുമാർ, ഇസ്ഹാഖ്, യു നാസർ, റഫീഖ്, ഷഫീഖ്, ആഷിഖ്, സി അഷ്റഫ്, ഹസ്ന തുടങ്ങിയവർ നേതൃത്വം നൽകി

എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് സംഘടിപ്പിച്ചു.

എടവണ്ണപ്പാറ: വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം എന്ന ശീർഷകത്തിൽ എസ് വൈ എസ് എടവണ്ണപ്പാറ സോൺ വിചാര സദസ്സ് സംഘടിപ്പിച്ചു. എടവണ്ണപ്പാറ ടൗണിൽ സംഘടിപ്പിച്ച വിചാര സദസ്സിൽ മുഹ്യദ്ദീൻ സഖാഫി ചീക്കോട്, പി.കെ ഇബ്റാഹീം മുണ്ടക്കൽ, കെ.പി മുനീർ വാഴക്കാട്, സി.അമീറലി സഖാഫി വാഴക്കാട്, ഇബ്റാഹീം സഖാഫി പറപ്പൂർ, മുനീർ പറക്കുത്ത്, അബ്ദുലത്വീഫ് സഖാഫി, അബ്ദുല്ലാ ഊർക്കടവ്, പങ്കെടുത്തു.

വാഴക്കാട് ജി എം യു പി സ്കൂൾ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികൾകീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ചു .

Image
വാഴക്കാട്. ജി എം യു പി സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികൾ കീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിലേക്ക് ഉച്ചക്ക് സദ്യയും ആവശ്യമായ ഫാനുകളും നൽകി മാതൃകയായി.  എഴുപതോളം വിദ്യാർത്ഥികളാണ് അവിടെ സന്ദർശിച്ചത്. വിദ്യാർത്ഥികൾ പാട്ടു പാടിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും അവരെ സന്തോഷിപ്പിച്ചു.അഗതിമന്ദിരത്തിലെ അന്തേവാസികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.സ്കൗട്ട് അധ്യാപകൻ കെ. താഹിർ കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു.നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിതേഷ്, അഷിത എന്നിവർ പ്രസംഗിച്ചു.മാനേജർ ഫൈസൽ സ്വാഗതവും സാജിത നന്ദിയും പറഞ്ഞു

വാഴയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 9 : അജൈവ മാലിന്യംശേഖരണ യൂസർ ഫീ 100 % പ്രഖ്യാപനം നടത്തി

Image
വാഴയൂർ ഗ്രാമ പഞ്ചായത്തിൽ ആദ്യമായി വാർഡ് 9 ൽ അജൈവ മാലിന്യവും മാലിന്യംശേഖരിക്കുമ്പോൾ ഈടാക്കുന്ന യൂസർ ഫീ 100 % ആക്കിയതിന്റെ പ്രഖ്യാപനവും ഹരിതകർമസേനാംഗങ്ങളെയും, നേതൃത്വം കൊടുത്ത വാർഡ് മെമ്പർ പ്രസീത ടീച്ചറേയും, പഞ്ചായത്ത് H I അൻവറിനെയും ആദരിച്ചു.     വാഴയൂർ ഗ്രാമ പഞ്ചായത്തും ഇൻസൈറ്റ് വാ ഴയൂരും സംയുക്തമായി നടത്തിയ പരിപാടി വാഴയൂർ ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ടി.പി. വാസുദേവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.  അരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ക്ഷേമകാര്യ സ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റസീന ടീച്ചർ, വാഴയൂർ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ റാഷിദാ ഫൗലദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പ്രസീത ടീച്ചർ,വാർഡ് മെമ്പർമാരായ K P രാജൻ, ജമീല കൊടമ്പാട്ടിൽ,ഹരിത കേരള മിഷൻ R P കൃഷ്ണദാസ്, പഞ്ചായത്ത് H I അൻവർ , K C. അബ്ദുൾ അസീസ് മാസ്റ്റർ, റാഫി മാസ്റ്റർ ഇൻസൈറ്റ്,ഹനീഫ V.C.F, ഹാരിസ് പുത്തലത്ത്, അബ്ദുൾ കരിം, അബ്ബാസ് മാസ്റ്റർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.  ഹരിത കർമ സേന രൂപീകരിച്ച ശേഷം ആദ്യമായാണ് ഒര

യുദ്ധ വിരുദ്ധ സമാധാനറാലി നടത്തി

Image
  കട്ടാങ്ങൽ :  എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മറ്റി കട്ടാങ്ങൽ അങ്ങാടിയിൽ ഇസ്റാഈലിന്റെ ഫലസ്തീൻ കൂട്ടക്കുരുതിക്കെതിരെ യുദ്ധ വിരുദ്ധ സമാധാനറാലി നടത്തി. മുദ്ധസിർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ റഊഫ് മലയമ്മ അധ്യക്ഷനായി.  ഫിർദൗസ് തങ്ങൾ കളൻതോട് പ്രാർത്ഥന നടത്തി,സലാം മാസ്റ്റർ മലയമ്മ,അസീസ് പുള്ളാവൂർ, കുഞ്ഞിമരക്കാർ മലയമ്മ,ഹകീം മാസ്റ്റർ കളൻതോട്,ഷുക്കൂർ പാറമ്മൽ,സെക്രട്ടറി റഊഫ്പാറമ്മൽ,ഷാഹുൽ ഹമീദ് ഫൈസി ചെറൂപ്പ സംസാരിച്ചു.

ബികോം ഫിനാൻസിൽ ഫസ്റ്റ് റാങ്ക് നേടിയ മപ്രം തടായിയിൽ സുരഭിക്ക് മൊമന്റൊ വിതരണം ചെയ്തു

Image
. എടവണ്ണപ്പാറ: കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം ഫിനാൻസിൽ കോളേജിൽ ഫസ്റ്റ് റാങ്ക് വാങ്ങിയ മപ്രം തടായിയിൽ സുരഭിക്ക് കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് മൊമന്റൊ വിതരണം ചെയ്തു. ഇന്ന് നടന്ന ചടങ്ങിൽ അച്ഛൻ സുരേഷും അമ്മ ശാരദയും മൊമന്റൊ ഏറ്റുവാങ്ങി. സുരഭി നാദാപുരം പാറക്കടവ് പുളിയാവ് മലബാർ വുമൺസ് കോളേജിൽ പിജി ഫസ്റ്റ് ഇയറിന് പഠിക്കുകയാണ്. ഇന്ന് ക്ലാസ് ഉണ്ടായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.  മികച്ച ഗായികയുമാണ് സുരഭി .  ഭർത്താവ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ഖത്തറിൽ ജോലി ചെയ്തു വരുന്നു .മകൾ ആരോഹി.

മാവൂർ എരഞ്ഞിമാവ് റോഡ് നിർമ്മാണം ഉടൻ തുടങ്ങും

Image
റോഡ് പൊട്ടി പൊളിഞതിനാൽ ഏറെ പ്രയാസപ്പെട്ടിരുന്ന മാവൂർ എരഞ്ഞി മാവ് റോഡ് നിർമ്മാണം ഉടൻ തുടങ്ങുമെന്ന് അധികതർ . നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി അളവിന് ഉദ്യോഗസ്ഥർ എത്തിയിരുന്നു. അഞ്ജന കണ്സ്ട്രക്ഷൻ , കക്കോടി എന്ന കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. യാത്രാ ദുരിതം ഏറിയതിനാൽ വാഹന ങ്ങൾ കൂളിമാട് പാലം വഴി എളമരം പാലം കടന്ന് കോഴിക്കോട്ടേക്ക് പോവുകയാണിപ്പോൾ. 300 മീറ്റർ ദൂരം അധികമുണ്ടെങ്കിലും യാത്രാ ദുരിതമനുഭവിക്കാതെ പോവാമെന്നായിരുന്നു ഇതിന്റെ ലാഭം. മാവൂർ എരഞ്ഞിമാവ് റോഡ് ഉദ്ഘാടനം ചെയ്യുന്നതോടെ ഇനി വളഞ്ഞ വഴിയിലൂടെ പോവാതെ കോഴിക്കോട്ടെത്താം.

ചാലിയപ്രം ഇറിഗേഷൻ കനാലിന്റെ ഇരുവശവും കാടുമുടി കിടന്നത് വെട്ടി തുടങ്ങി

Image
. എടവണ്ണപ്പാറ : ചാലിയപ്രം ഇറിഗേഷൻ കനാലിന്റെ ഇരുവശവും കാടുമുടി കിടന്നത് വെട്ടി തുടങ്ങി. ചാലിയ പ്രം മുതൽ പണിക്കര പുറായ വരെ കനാലിന്റെ ഇരുവശവും കാട് വെട്ടി വൃത്തിയാക്കും. ഇപ്പോൾ എടവണ്ണപ്പാറ വരെ ഇരുവശവും കാട് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്. കാട് മൂടി നാട്ടുകാർക്ക് നടക്കാൻ പ്രയാസമായതിനെ തുടർന്ന് പ്രദേശവാസികൾ അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകിയതിനെ തയാർന്ന് വൃത്തിയാക്കാൻ നടപടികൾ ആരംഭിച്ചത്. കർഷകരും വിദ്യാർത്ഥികളും കാട് മൂടി കിടന്നതിനാൽ നടക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. കാട് വെട്ടിയതിനുശേഷം പാച്ച് വർക്കും അതോടൊപ്പം കനാൽ ക്ലീൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇറിഗേഷൻ കനാലിന്റെ ഇരുവശം കാട് വെട്ടി വൃത്തിയാക്കിയതിനു ശേഷം ഇൻറർലോക്കിട്ട് നടപ്പാത ഉണ്ടാക്കണമെന്ന് ആവശ്യം നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ്സ് എന്നും പലസ്തീൻ ജനതയുടെ വിമോചന പോരാട്ട ത്തോടൊപ്പം: ബെന്നി ബഹനാൻ എം പി

ഇസ്രായേൽ എന്ന മത രാജ്യം പിറക്കാൻ പലസ്തീൻകാരെ ആട്ടിയോടിക്കപ്പെട്ടതിന് ലോകത്ത് ആദ്യം എതിർത്തത് അറബ് രാജ്യങ്ങൾ മാത്രമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമാണ്.ഇസ്രായേൽ എന്ന മത രാജ്യം പിറക്കുന്നതിലൂടെ നരകത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത് എന്നാണ് ജവഹർലാൽ നെഹ്റു അന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല പലസ്തീൻ എന്ന രാജ്യത്തെ സാമ്രാജ്യത്വ ശക്തികൾ അംഗീകരിക്കുന്നതിന് മുമ്പേ രാഷ്ട്രത്തലവനായി യാസർ അറഫാത്തിനെ അംഗീകരിച്ച രാജ്യം ഇന്ത്യയാണ്. പലസ്തീൻ ജനതയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും, ഇസ്രായേലിന്റെ അധിനിവേശത്തെ എതിർക്കുന്നതോടൊപ്പം തന്നെ ഭീകര പ്രവർത്തനത്തെ കോൺഗ്രസ് അംഗീകരിക്കുന്നില്ല.സ്വതന്ത്ര പോരാട്ടത്തിന് ബലാത്കാരം വേണ്ട എന്ന കോൺഗ്രസിൻ്റെ നിലപാടിൽ ഉറച്ചുനിന്നു കൊണ്ടാണ് ഭീകര പ്രവർത്തനങ്ങളോട് കോൺഗ്രസ് ഒരിക്കലും സമരസപ്പെടാതെ പോകുന്നതെന്ന് എന്നും ബെന്നി ബഹനാൻ എം പി പറഞ്ഞു   ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, നേതാവ് കെ. വേദവ്യാസൻ്റെ ഒന്നാം ചരമവാർഷികമായ ഒക്ടോബർ 13 ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ വെച്ച് നടന്ന കെ. വേദവ്യാസൻ സ

എടവണ്ണപ്പാറയിലെ ഗുഡ്സ് തൊഴിലാളികൾ നബിദിനം സമുചിതമായി ആഘോഷിച്ചു

Image
എടവണ്ണപ്പാറയിലെ ഗുഡ്സ് തൊഴിലാളികൾ നബിദിനം സമുചിതമായി ആഘോഷിച്ചു എടവണ്ണപ്പാറ : എടവണ്ണപ്പാറയിലെ ഗുഡ്സ് തൊഴിലാളികൾ മതേതര സന്ദേശമുയർത്തി നബിദിനം സമുചിതമായി ആഘോഷിച്ചു. കണ്ണിയത്ത് മഖാം സിയാറത്തും നടത്തി. മഖാം സിയാറത്തിന് ബി.എസ് കെ തങ്ങൾ നേതൃത്വം നൽകി. തുടർന്ന് പായസ വിതരണവും മധുര പലഹാര വിതരണം നടത്തി.     പൊന്നു ബഷീർ , അബ്ദുൽ കബീർ ഹനീഫ , അലി ദോസ്ത് , ബഷീർ പി പി , റഫീഖ് അനുഗ്രഹം , ഹക്കീം എന്നിവർ നബിദിനാഘോഷത്തിന് നേതൃത്വം നൽകി.                                             

നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ, ആത്മാർത്ഥയോടെ പരിപാടികൾ നടത്താൻ കഴിഞ്ഞു : ജൈസൽ എളമരം.

Image
നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ, ആത്മാർത്ഥയോടെ പരിപാടികൾ നടത്താൻ കഴിഞ്ഞു : ജൈസൽ എളമരം. വാഴക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുതിന് ശേഷം ശബ്ദം ന്യൂസിന് നൽകിയ അഭിമുഖം 1 .വാഴക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുകയാണ്.എന്തു പറയുന്നു? വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിൽ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അതോടൊപ്പം എന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ച നേതൃത്വത്തോടും പ്രിയ നേതാക്കളോടും പാർട്ടി കുടുംബങ്ങളോടുമുള്ള ഉത്തരവാദിത്വവും വർധിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അനുബന്ധിച്ചാണ് ഞാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി വന്നിട്ടുള്ളത്. അതിനുശേഷം നടന്നിട്ടുള്ള ചിട്ടയായ പ്രവർത്തനങ്ങളും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും നിർദ്ദേശിക്കുന്ന പരിപാടികൾക്ക് പുറമെ പാർട്ടി മണ്ഡലത്തിൽ തീരുമാനിച്ച വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കാൻ കഴിഞ്ഞു. നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ, ആത്മാർത്ഥയോടെ പാർട്ടി പരിപാടികൾ നടത്താൻ കഴിഞ്ഞുവെന്ന വ

കേരള അമേച്ചർ സ്റ്റേറ്റ് ക്വിക്ക് ബോക്സിങ് :ഷാഹിദ് അഫ്രീദിയുടെ പ്രകടനം ശ്രദ്ധേയമായി.

Image
തന്റെ പിറകിൽ എപ്പോഴും പ്രോത്സാഹനമായി നിൽക്കുന്ന പിതാവ് ഇസ്മായിൽ , വല്യുപ്പ , ഉമ്മ ജസ്റീന എന്നിവർക്ക് സമർപ്പിക്കുന്നതായി ഷാഹിദ് പറഞ്ഞു. കോഴിക്കോട് വെസ്റ്റ് ഹിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരള അമേച്ചർ സ്റ്റേറ്റ് ക്വിക്ക് ബോക്സിങ്ങിൽ ഷാഹിദ് അഫ്രീദിയുടെ പ്രകടനം ശ്രദ്ധേയമായി. കുന്നമംഗലം ആർട്സ് കോളേജിൽ ഇംഗ്ലീഷ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ഷാഹിദ് വെങ്കലം നേടിയാണ് കോളേജിന്റെ അഭിമാനം താരമായത്. തന്റെ പിറകിൽ എപ്പോഴും പ്രോത്സാഹനമായി നിൽക്കുന്ന പിതാവ് ഇസ്മായിൽ , വല്യുപ്പ , ഉമ്മ ജസ്റീന എന്നിവർക്ക് സമർപ്പിക്കുന്നതായി ഷാഹിദ് പറഞ്ഞു. നേരത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്ററിൽ വെള്ളിമെഡലും ഷാഹിദ് അഫ്രിദി കരസ്ഥമാക്കിയിരുന്നു. കൂടാതെ , സ്കോയി വിഭാഗത്തിൽ കേരളത്തെ പ്രതികരിച്ച് ജാർഖണ്ഡിലും പങ്കെടുത്തിരുന്നു. പിതാവിനെപ്പോലെ ചിത്രരചനയിൽ മിടുക്കനായ ഷാഹിദ് സ്പോർട്സ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.   സഹോദരൻ ഷാഹിദ് ഫർഹാൻ ,സഹോദരി റിസ് വ ഫാത്തിമ എന്നിവർ ഷാഹിദിന്റെ കൂടെ എപ്പോഴും പ്രോത്സാഹനമായുണ്ട്.

മാലിന്യമുക്ത ചാലിയാറിനായി അബൂബക്കറും രാജനും നീന്തി

Image
എടവണ്ണപ്പാറ :  ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പാലത്തിൻറെ അടിയിൽ നിന്ന് ഞായറാഴ്ച രാവിലെ   8:30ന് അബൂബക്കറും രാജനും മൂന്നര മണിക്കൂർ കൊണ്ട് നീന്തിയത് മലിനീകരിക്കപ്പെടുന്ന ചാലിയാറിന്. മാലിന്യങ്ങൾ കൊണ്ട് നിറയുന്ന ചാലിയാറിനെ   മാലിന്യമുക്തമാക്കണമെന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് ഇരുവരും നീന്തിയത്. കൂടാതെ, നീന്താനറിയാതെ പുഴയിലും കുളങ്ങളിലും മുങ്ങിമരിക്കപ്പെടുന്ന കുട്ടികൾക്ക് നീന്തൽ പഠിക്കണമെന്ന സന്ദേശവും കൂടി നൽകിയാണ് ഞായറാഴ്ച രാവിലെ അവർ മൂന്നര മണിക്കൂർ നീന്തിയത്. അബൂബക്കറും രാജനും ദേശീയ ,സംസ്ഥാന   നീന്തൽ മത്സരങ്ങളിൽ  പങ്കെടുത്തിട്ടുണ്ട്. മാലിന്യമുക്ത ചാലിയാറിനായി ഇനിയും വ്യത്യസ്ത   സന്ദേശ മാർഗ്ഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇരുവരുടെയും തീരുമാനം.

നെല്ലാര് ജുമാമസ്ജിദിന്റെ മുന്നിൽ നിന്ന് വെട്ടുപാറവരെ :നിർത്തി വെച്ച ഡ്രൈനേജ് നിർമ്മാണം പൂർത്തിയാക്കണം

Image
   എടവണ്ണപ്പാറ: സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കൊണ്ടോട്ടി _എടവണ്ണപ്പാറ_ അരീക്കോട് റോഡിൽ വെട്ടുപാറയിൽ നെല്ലാര് ജുമാമസ്ജിദിന്റെ മുന്നിൽ നിന്ന് വെട്ടുപാറവരെ ഡ്രൈനേജ് നിർമ്മാണം തുടങ്ങി ഇപ്പോൾ ചില സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നിർത്തിവെച്ചിരിക്കുകയാണ്.  ഇവിടെ ശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇവിടെ നിർമ്മണം ആരംഭിച്ചത്. നിലവിലുള്ള എസ്റ്റിമേറ്റിൽ, എടവണ്ണപ്പാറ ന്യൂവേ ജംക്ഷൻ മുതൽ വെട്ടുപാറവരെ ഇരുഭാഗത്തുമായി 1400 + 1500 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മാണം ഉൾപ്പെടുത്തിയിരുന്നു എന്നാണ് അറിവ്. നെല്ലാര് ജുമാമസ്ജിദിനും വെട്ടുപറക്കുമിടയിൽ ഫൂട്ട് പാതോട് കൂടിയ ഡ്രൈനേജ് ഉൾപ്പെടുത്തണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യമെങ്കിലും ഇതുവരെ അത് പരിഗണിക്കപ്പെട്ടിട്ടില്ല. വെട്ടുപാറയിലുള്ള രണ്ട് മദ്റസകളിലേക്കും LP, UP സ്ക്കൂളുകളിലേക്കുമായി നൂറുകണക്കിന് കുട്ടികൾ ദിനേന നടന്ന്പോകുന്ന വഴിയാണിത്.  പ്രവർത്തി തുടങ്ങിയത് മുതൽ നാട്ടുകാർ നിരവധി തവണ ഈയൊരാവശ്യം ബന്ധപ്പെട്ടവരുടെ മുമ്പിൽ സമർപ്പിച്ചിട്ടുള്ളതാണ്. ഇതിന്റെ ഫലമായാണ് ഇപ്പോൾ

കർഷകർക്ക് ആശ്വാസമായി സൗജന്യ ടിഷ്യൂകൾച്ചറൽ വാഴകന്നുകളുടെ വിതരണം ആരംഭിച്ചു

Image
.                                         എടവണ്ണപ്പാറ വാർഡിൽ കേരഗ്രമം പദ്ധതി പ്രകാരം തെങ്ങ് കൃഷിക്കാർക്ക് ഇടവിള കൃഷിക്കുള്ള സൗജന്യ ടിഷ്യു കൾച്ചറൽ വാഴകന്നുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ അബൂബക്കർ കേരകർഷകൻ അബ്ദുൽ മജീദിന് നൽകി നിർവ്വഹിച്ചു.  ചടങ്ങിൽ മെമ്പർ സരോജിനി ,കേരഗ്രാമം കൺവീനർ ആസിഫ് മാസ്റ്റർ, അബ്ദു ചീടി കുഴി തുടങ്ങിയവർ പങ്കെടുത്തു

ആവേശത്തിമർപ്പിൽ മേളം പെയ്തൊഴിഞ്ഞു

Image
ഒളവട്ടൂർ:രണ്ടു ദിനങ്ങളിലായി ഒളവട്ടൂർ HIOHSS ൽ പകർന്നാടിയ കലാപ്രതിഭകൾ ആസ്വാദകർക്ക് നവ്യാനുഭവങ്ങൾ സമ്മാനിച്ചു.  500 ഓളം കലാകാരന്മാരും കലാകാരികളും വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചുകൊണ്ട് തങ്ങളിലെ പ്രതിഭാ സാന്നിധ്യം വെളിപ്പെടുത്തി. HIOTTI യിലെ വിദ്യാർത്ഥിയായ അനഘയുടെ നൃത്തച്ചുവടുകൾ ആയിരുന്നു ഇന്നത്തെ പ്രധാന ആകർഷണം. മാപ്പിളപ്പാട്ടിന്റെ ഇശൽ പെരുമ ഉദ്ഘോഷിക്കുന്ന ഏറനാടൻ മണ്ണിൽ സൗന്ദര്യ പൊലിമയും കലാ വൈദഗ്ധ്യവും ഒത്തുചേരുന്ന *ഒപ്പന* വേദിയിലെത്തിയപ്പോൾ സദസ്സ് പുളകം അണിഞ്ഞു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മൂകാഭിനയത്തോടെ രണ്ടുദിവസത്തെ കലാപരിപാടികൾക്ക് തിരശ്ശീല വീണു.

നീർ നായ ആക്രമണത്തിൽ പരിക്കേറ്റവരുടെ സംഗമവും പുഴ സദസ്സും നടത്തി .

Image
കൂളിമാട് : തെയ്യത്തും കടവിലാണ് പുഴ സദസ്സും ആക്രമണത്തിൽ പരിക്കേറ്റവരുടെസംഗമവും നടത്തിയത്.ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ ഇരുമ്പ് വല സ്ഥാപിക്കണമന്ന് സംഗമത്തിൽ ആവശ്യപ്പെട്ടു.മൂന്ന് വർഷത്തിനിടെ ഇരുന്നൂറോളം പേർക്ക് കടിയേറ്റിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം 50 ഓളം പേർ  സംഗമത്തിൽ പങ്കെടുത്തു. മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം ,കൊടിയത്തൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പെട്ട ആക്രമണത്തിൽ പെട്ടവർ പങ്കെടുത്തു.ഇരുവഞ്ഞിപ്പുഴ, ചെറുപുഴ , ചാലിയാർ പുഴ , തുടങ്ങിയ നദികളിൽ നിന്ന്     ആക്രമണം നേരിട്ടവർ സംഗമത്തിൽ പങ്കെടുത്തു. എൻറെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയാണ് പുഴ സദസും പരിക്കേറ്റവരുടെ സംഗമവും സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ പിടി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.വനംവകുപ്പിലെ വെറ്റിനറി സർജൻ അരുൺ സത്യൻ ,ജയസൂര്യൻ ( സി ഡബ്ലിയു ആർ ഡി എം ) എന്നിവർ പ്രഭാഷണങ്ങൾ നടത്തി.പുഴ സംരക്ഷണ പ്രവർത്തകർ   പങ്കെടുത്തു.

മത്സരശേഷം എല്ലാ നേട്ടങ്ങളും ഷാഹിദ് സമർപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ട ഉപ്പാക്ക്

Image
മത്സരശേഷം എല്ലാ നേട്ടങ്ങളും ഷാഹിദ് സമർപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ട ഉപ്പാക്ക് എടവണ്ണപ്പാറ : :ഒമ്പത് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട തന്റെ പിതാവിന് സമർപ്പിക്കുകയാണ് ഷാഹിദ് തന്റെ കായിക രംഗത്തെ ഓരോ നേട്ടങ്ങളും. കൊണ്ടോട്ടി ഉപജില്ലാ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് മെഡലുകൾ നേടിയ ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥി പി മുഹമ്മദ്‌ ഷാഹിദ് തന്റെ നേട്ടങ്ങൾ കാണാൻ ഉപ്പ ഉണ്ടായില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുകയാണ് ഓരോ മത്സര ശേഷവും. ജാവലിൻ ത്രോ,ഷോട്ട് പുട്ട് എന്നീ ഇനങ്ങളിൽ ഷാഹിദ് സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ നേടുകയും ചെയ്തു . തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സീനിയർ ടീമിലെ അംഗം കൂടിയാണ് ഷാഹിദ്. ഫുട്ബോൾ ടീമിൽ സ്റ്റോപ്പർ ബാക്ക് പൊസിഷനിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച താരം കൂടിയായ ഷാഹിദ്, ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവാണ്.സാഹചര്യ പരിമിതികളെയും പ്രതിസന്ധികളെയും തരണം ചെയ്തു നേടിയെടുക്കുന്നഷാഹിദി ന്റെ വിജയങ്ങൾക്ക് തിളക്കമേറെയാണ്. പിതാ

എൻ.സി.പി ഗാന്ധി സ്മൃതി സംഗമം നടത്തി

Image
. കൊണ്ടോട്ടി : എൻ.സി.പി. കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി അനുസ്മരണം ജില്ലാ സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ് പി.സദാശിവൻ അധ്യക്ഷത വഹിച്ചു. വി. വേണുഗോപാലൻ, എ.പി. മൊയ്തീൻ, പി.കെ. അബൂബക്കർ , എസ്.കെ. പ്രതീപ് കുമാർ,എ.പി. സൈതലവി, പി.എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

എൻ.സി.പി ഗാന്ധി സ്മൃതി സംഗമം നടത്തി

. കൊണ്ടോട്ടി : എൻ.സി.പി. കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി അനുസ്മരണം ജില്ലാ സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സദാശിവൻ അധ്യക്ഷത വഹിച്ചു. വി. വേണുഗോപാലൻ, എ.പി. മൊയ്തീൻ, പി.കെ. അബൂബക്കർ , എസ്.കെ. പ്രതീപ് കുമാർ,എ.പി. സൈതലവി, പി.എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

ഖസാക് കുറേസ് ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന താജുദ്ധീൻ രിഫാഹിക്ക് യാത്രയപ്പ് നൽകി.

Image
എടവണ്ണപ്പാറ: ഖസാക് കുറേസ് ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന താജുദ്ധീൻ രിഫാഹിക്ക് യാത്രയപ്പ് നൽകി. 2023 ഒക്ടോബർ 2മുതൽ 4വരെ ഖസാക്കിസ്ഥാനിലെ തുർകിസ്ഥാനിൽ വെച്ചു നടക്കുന്ന ഖസാക് കുറേസ് ഏഷ്യാ കപ്പിലും (qasak kures)ഖസാക് കുറേസ് ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന, ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്നും തിരെഞ്ഞെടുത്ത യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി & ബുഡോക്കാൻ കരാത്തെ അസോസിയേഷൻ താരം താജുദ്ധീൻ രിഫാഹിക്ക് ഊർക്കടവ് വെച്ച് യാത്രയയപ്പ് നൽകി . ചടങ്ങിൽ ഷിഹാൻ സിദ്ധീഖ്അലി ഊർക്കടവ് താജുദ്ധീനെ പൊന്നാട അണിയിച്ചു.      പൂക്കളത്തൂർ ക്ലബ്ബിന്റെ പ്രസിഡൻറ് മുനീർ മാസ്റ്റർ താജുദ്ധീന് ജയ്‌സി നൽകി , വിവിധ ക്ലാസ്സിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും വിജയാശംസകൾ നേർന്നു. കോഴിക്കോട് എയർപോർട്ടിലും യുണൈറ്റഡ് മാർഷ്യൽ ആർട്സിലെ കരാത്തെ ബ്ലാക്ക് ബെൽറ്റേഴ്സ് താജുദ്ധീൻ രിഫാഹിക്ക് യാത്രയപ്പ് നൽകി. ഷിഹാൻ സിദ്ദിഖ് അലി ഊർക്കടവാണ് താജുദ്ദീൻ രിഫാഹിയുടെ പരിശീലകൻ ,

വാഴയൂർ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ പരിസരവും ബഡ്‌സിലേക്കുള്ള റോഡുംശുചീകരിച്ചു.

Image
വാഴയൂർ : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ്ത ഹി സേവ പദ്ധതിയുടെ ഭാഗമായി വാഴയൂർ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ പരിസരവും ബഡ്‌സിലേക്കുള്ള റോഡും ശുചീകരിച്ചു. കക്കോവ് PMSA PTHSS കക്കോവ് NSS വിദ്യാർത്ഥികൾ, SAFI കോളേജ് NSS വിദ്യാർത്ഥികൾ ,പഞ്ചായത്ത്‌ ഹരിത കർമ സേന, ബഡ്‌സ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി വാസുദേവൻ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ P K, വാർഡ് മെമ്പർ മാരായ മിനി ചരലൊടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നത്. സുധ P K, K P ജൗഹറ, അസിസ്റ്റന്റ് സെക്രട്ടറി ബിൽകീസ് ചീരോത്ത്‌, പഞ്ചായത്ത്‌ H I അൻവർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ K P അസിസ്, P K M ഹിബത്തുള്ള, ബഡ്‌സ് ടീച്ചർ രജിത, ഹെല്പർ വിമല ബഡ്‌സ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങളായ        C P റഷീദ്, ഹരിദാസൻ പൊന്നേമ്പാടം, നരസിംഹൻ, കക്കോവ് HSS അധ്യാപകരായ വിനു,.റീജ എന്നിവരും പങ്കെടുത്തു.  മുപ്പതോളം വരുന്ന NSS വളന്റിയർ മാരും,10 ഹരിത കർമ സേനാംഗങ്ങളും, സജീവമായി ശുചീകരണ പ്രവർത്തത്തിൽ പങ്കെടുത്തു.   കാടുമൂടിക്കിടന്നിരുന്ന കാരാട്

അവരെത്തി മപ്രം ബുഖാരിയ നബിദിന ഘോഷ യാത്ര മതേതരത്വത്തിന് പുതിയ പാഠം കുറിച്ചു.

Image
മപ്രം ബുഖാരിയ്യ ഖൂർആൻ കോളേജിന്റെയും മദ്രസ വിദ്യാർത്ഥികളുടെയും നബിദിന റാലിക്ക് ലക്ഷ്മണനും സുരേഷ് ബാബു, സനീഷ്, സാജു, രാഗേഷ് എന്നിവർ മധുര പലഹാരമായെത്തിപ്പോൾ മതേരതത്തിന് അത് പുതിയ പാഠം രചിച്ചു. രാവിലെ എട്ട് മണിക്ക് കൊന്നാര് മഖാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് കെ.സി.കെ ബുഖാരി, സയ്യിദ് അഹ്മദ് ബുഖാരി, സയ്യിദ് അബുദ് റഹിമാൻ ബുഖാരി, ഹുസൈൻ മുസ്ലിയാർ. ഹഖീം സഖാഫി, ഉമറലി മുസ്ലിയാർ, അസീസ് സഖാഫി, കെ.കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മപ്രം, പൊറ്റമ്മൽ , കൂളിമാട്, മുട്ട്ങ്ങൽ എന്നിവിടങ്ങളിൽ നബി ദിന ഘോഷ യാത്ര നടത്തി. നിരവധി പേർ പങ്കെടുത്ത ഘോഷ യാത്രക്ക് വിവിധ യിടങ്ങളിൽ സ്വീകരണം ലഭിച്ചു.

ചീക്കോട് സി.ഡി.എസ് : ബാക്ക് റ്റു സ്കൂൾ ഫ്ലാഗ് ഓഫ് ചെയ്തു

Image
          . എടവണ്ണപ്പാറ : ചീക്കോട് സി ഡി എസിൻറെ കീഴിലുള്ള ബാക്ക് റ്റു സ്കൂൾ ചിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് ഫ്ലാഗ് ഓഫ് ചെയ്തു . വാർഡ് മെമ്പർമാരായ അബ്ദുൽകരീം, ഷാഹിന എന്നിവർ പങ്കെടുത്തു .സ്വാഗതം ചീക്കോട് സിഡിഎസ് പ്രസിഡണ്ട് റംലാബീഗം നിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം നസീമ അടക്കം അറുപതോളം കുടുംബശ്രീ അംഗങ്ങൾ ബാക്ക് റ്റു സ്കൂൾ പരിപാടിയിൽ പങ്കെടുത്തു .ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയാണ് ബാറ്റ് സ്കൂൾ നടപ്പാക്കുക . സ്കൂൾ ഒഴിവുദിവസങ്ങളിലാണ് ബാക്ക് റ്റു സ്കൂൾ നടക്കുക. ഒരു ദിവസം ഒരു സി ഡി എസ് അംഗം പങ്കെടുക്കണമെന്നാണ് നിയമം .