വാഴയൂർ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ പരിസരവും ബഡ്‌സിലേക്കുള്ള റോഡുംശുചീകരിച്ചു.




വാഴയൂർ : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ്ത ഹി സേവ പദ്ധതിയുടെ ഭാഗമായി വാഴയൂർ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ പരിസരവും ബഡ്‌സിലേക്കുള്ള റോഡും ശുചീകരിച്ചു.


കക്കോവ് PMSA PTHSS കക്കോവ് NSS വിദ്യാർത്ഥികൾ, SAFI കോളേജ് NSS വിദ്യാർത്ഥികൾ ,പഞ്ചായത്ത്‌ ഹരിത കർമ സേന, ബഡ്‌സ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി വാസുദേവൻ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ P K, വാർഡ് മെമ്പർ മാരായ മിനി ചരലൊടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നത്.

സുധ P K, K P ജൗഹറ, അസിസ്റ്റന്റ് സെക്രട്ടറി ബിൽകീസ് ചീരോത്ത്‌, പഞ്ചായത്ത്‌ H I അൻവർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ K P അസിസ്, P K M ഹിബത്തുള്ള, ബഡ്‌സ് ടീച്ചർ രജിത, ഹെല്പർ വിമല ബഡ്‌സ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങളായ       
C P റഷീദ്, ഹരിദാസൻ പൊന്നേമ്പാടം, നരസിംഹൻ, കക്കോവ് HSS അധ്യാപകരായ വിനു,.റീജ എന്നിവരും പങ്കെടുത്തു. 


മുപ്പതോളം വരുന്ന NSS വളന്റിയർ മാരും,10 ഹരിത കർമ സേനാംഗങ്ങളും, സജീവമായി ശുചീകരണ പ്രവർത്തത്തിൽ പങ്കെടുത്തു.

  കാടുമൂടിക്കിടന്നിരുന്ന കാരാട്..GRC റോഡും, ബഡ്‌സ് സ്കൂൾ പരിസരവും മണിക്കൂറുകൾക്കകം ശുചീകരിച്ചു. NSS വളന്റിയർമാർ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന പ്രവർത്തനമാണ് നടത്തിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു