Posts

Showing posts from April, 2023

മപ്രം മുട്ടുങ്ങൽ സ്വദേശിനി ജെറി എസി ജെറിൻ എ.സിക്ക് വി ഐടി ഭോപ്പാലിൽ ബയോ എൻജിനീയറിംഗിൽ പ്രവേശനം :ഗവേഷണ താല്പര്യമെന്ന് മിടുക്കി

Image
മപ്രം മുട്ടുങ്ങൽ സ്വദേശിനി ജെറി എസി  ജെറിൻ എ.സിക്ക് വി ഐടി ഭോപ്പാലിൽ ബയോ എൻജിനീയറിംഗിൽ പ്രവേശനം : ഗവേഷണ താല്പര്യമെന്ന് മിടുക്കി .       ഉന്നതവിദ്യാഭ്യാസരംഗത്ത് മധ്യ ഇന്ത്യയിലെ മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ ഒന്നാണ്. വി.ഐ. ടി. ഭോപാൽ അക്കാദമിക് വിദഗ്ധർക്ക് തുല്യമായ ഗവേഷണത്തിന്  പങ്കുവഹിക്കുന്ന സ്ഥാപനമാണ്.  വിദ്യാർത്ഥികൾക്ക് സ്വയം അപ്ഡേറ്റ് ചെയ്യാൻ അവസരം നൽകുന്നുണ്ട് ഈ സ്ഥാപനം . വാഴക്കാട് ഗവൺമെൻറ് ഹൈസ്കൂളിൽ പ്ലസ് ടു കഴിഞ്ഞ് ജെറിൻ  സൈലത്തിൽ നിന്നാണ് NEET നീറ്റ് പരിശീലനം നേടിയത്. പഠിക്കുമ്പോൾ തന്നെ  ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഗൂഗിളിൽ ഗവേഷണം നടത്തുമായിരുന്നു വിദ്യാർഥിനി . ബയോമെഡിക്കലിൽ ചെറുപ്പത്തിലെ താൽപര്യമാണെന്ന് അതിൽ ഗവേഷണം നടത്താനാണ് ആഗ്രഹമെന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു . അബ്ദുൽ ഗഫൂറാണ് പിതാവ്. ഉമ്മ  മുംതാസ്. ഉപ്പയും ഉമ്മയും നല്ലവണ്ണം സഹകരിക്കാറുണ്ടെന്നും എൻറെ പഠന പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയാണെന്നും വിദ്യാർത്ഥി പറയുന്നു . വിഎടി ഭോപ്പാലിൽ പ്രായോഗിക പരിജ്ഞാനം നൽകുന്നതിന് അത്യാധുനിക ലാബ് കുട്ടികൾക്ക് സജ്ജീകരിച്ചിട്ടുണ്ട് . ബയോ എഞ്ചിനീയറിംഗ് പ്രവേശനം ലഭിച്ച ജെറിന്

എടവണ്ണപ്പാറ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായി.യാത്രക്കാർ പെരുവഴിയിലും

Image
എടവണ്ണപ്പാറ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായി. യാത്രക്കാർ പെരുവഴിയിലും എടവണ്ണപ്പാറ: എടവണ്ണപ്പാറ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായതിനാൽ യാത്രക്കാർ അവതാളത്തിലായി. കഴിഞ്ഞ ദിവസമാണ് എടവണ്ണപ്പയിലെ കംഫർട്ട് സ്റ്റേഷൻ അവതാളത്തിലായത്. നൂറ് കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ എത്തുന്ന എടവണ്ണ ബസ്റ്റാൻസിലെ കാഫർട്ട് സ്റ്റേഷൻ അവതാ ത്തിലായതിനാൽ സ്തീകളടക്കമുള്ള യാത്രക്കാർ പ്രയാസത്തതിലായിരിക്കുകയാണ്. പ്രശനത്തിൽ അധികൃതർ ഉടൻ ഇടപ്പെട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

എളമരം ഇരട്ടമൊഴി റോഡ് : വാട്ടർ അതോറിറ്റി ടെൻഡർ നോട്ടീസ് പ്രസിദ്ധീകരിച്ചു

Image
എളമരം ഇരട്ടമൊഴി റോഡ് :  വാട്ടർ അതോറിറ്റി ടെൻഡർ നോട്ടീസ്  പ്രസിദ്ധീകരിച്ചു  എടവണ്ണപ്പാറ :  എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റി ജല മിഷൻ ജോലികൾക്ക് വേണ്ടി കീറിയത് നവീകരിക്കുന്നതിനായി  ടെൻഡർ നോട്ടീസ് പ്രസിദ്ധീകരിച്ചു.  മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിൽ  നേരത്തെ പൊതുമരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി നവീകരിക്കുന്നതിന് ആവശ്യമായ തുക നൽകിയിരുന്നു . എന്നാൽ, സർക്കാരിൻറെ ഉത്തരവുപ്രകാരം ജല മിഷന് വേണ്ടി വാട്ടർ അതോറിറ്റി കീറിയത് വകുപ്പ് തന്നെ നവീകരിക്കണമെന്ന് സർക്കുലർ ഇറങ്ങി.  ആയതിനാൽ ,പൊതുമരാമത്ത് വകുപ്പിന് അടച്ച തുക വാട്ടർ അതോറിറ്റിക്ക് തന്നെ തിരിച്ചു നൽകുകയായിരുന്നു .  ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ ജോലിക്ക് പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.    തുടർന്ന്, പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി രൂപയുടെ ജോലികൾ പൂർത്തിയാക്കും .     കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം മേയിൽ നടക്കാനിരിക്കെ അതിന് മുമ്പായി ഈ റോഡിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ വാഹന ബാഹുല്യം കൊണ്ട് ഏറെ പ്രയാസപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുന്നു

എടവണ്ണപ്പാറ : ഡ്രൈനേജ് നിർമ്മാണം പാതിവഴിയിൽ : വെള്ളക്കെട്ടിന് കാരണമാവുമെന്ന് പരാതി.

Image
എടവണ്ണപ്പാറ : ഡ്രൈനേജ് നിർമ്മാണം പാതിവഴിയിൽ :   വെള്ളക്കെട്ടിന് കാരണമാവുമെന്ന് പരാതി.  എടവണ്ണപ്പാറ : എടവണ്ണപ്പാറ ബസ് സ്റ്റാൻഡിനടുത്ത് ചേർന്ന് നിർമിക്കുന്ന ഡ്രൈനേജ് നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ചതിനാൽ   വെള്ളക്കെട്ടിന് കാരണമാവുമെന്ന് പരാതി.  ഡ്രൈനേജ് നിർമ്മാണം നിർത്തിവെച്ചിടത്ത് കൂട്ടിയിട്ട മണ്ണ് ഡ്രൈനേജിന്റെ ഉൾഭാഗത്ത്  നിറഞ്ഞിരിക്കുകയാണ്. ഇതിനാൽ വെള്ളം ഒഴുകി പോകാൻ സാധ്യമാവുന്നില്ല.     ഡ്രൈനേജിലേക്ക് വരുന്ന മഴവെള്ളം  ഒഴുകി പോവാൻ സാധ്യമല്ലെന്നും   ഡ്രൈനേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എടവണ്ണപ്പാറയിലെ വ്യാപാരികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.  എന്നാൽ, അധികൃതർ ഇത് ഗൗരവത്തിൽ പരിഗണിച്ചില്ലെന്നാണ് വ്യാപാരികൾ പറയുന്നത് . ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പെയ്തമഴയിൽ ഡ്രൈനേജിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്.  മഴ കൂടുന്നുവെങ്കിൽ ഡ്രൈനേജ് നിറഞ്ഞ്  എടവണ്ണപ്പാറ ബസ്റ്റാൻഡിൽ വെള്ളക്കെട്ട്  ഭീഷണിയിലാവുമെന്ന് വ്യാപാരികൾ ചൂണ്ടി കാണിക്കുന്നു.   

മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ചു

Image
മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ചു  ചൊവ്വാഴ്ച 11 മണിയോടടുത്താണ് ഉദ്യോഗസ്ഥർ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് . എഞ്ചിനിയർമാരായ ജമീല, മുനീർ, ഷരീഫ്, മെയിന്റനൻസ് വിഭാഗത്തിലെ സോമൻ എന്നിവരാണ് സന്ദർശിച്ചത്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധപ്പെട്ട  മെയിന്റനൻസ് വിഭാഗത്തിലെ സോമന് നിർദ്ദേശങ്ങൾ നൽകി. കഴിഞ്ഞ നാല് മാസമായി   ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല വിതരണത്തിൽ ഉണ്ടായ വീഴ്ചകളെ തുടർന്ന് കുടിവെള്ളം ലഭിക്കാതെ ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെട്ടിരുന്നു. വിഷു, ഈദ് ദിവസങ്ങളിൽ  മപ്രം തടായി, വെളുപ്പിലാം കുഴി, തെക്കെ മൂല, പനമ്പുറ, വെട്ടുകാട് കോളനി എന്നിവിടങ്ങളിൽ  ജലം ലഭിക്കാതെ ഏറെ പ്രയാസപ്പെട്ടിരുന്നു.  പണം കൊടുത്ത്  വെള്ളം വാങ്ങേണ്ട ഗതികേടിലായിരുന്നു ഗുണഭോക്താക്കൾ.  സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വാർത്തകൾ പ്രസിദ്ധീകരിക്കപ്പെട്ടു. കൊന്നാര് കുടിവെള്ളപദ്ധതിയുടെ ടാങ്ക് ഉദ്യോഗ സന്ദർശിച്ചു. ശ്വാശ്വത പരിഹാരങ്ങൾക്ക് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറി

ചീക്കോട് കുടിവെള്ള പദ്ധതി : കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നുവെന്ന് വില്ലേജ് വികസന സമിതി .

Image
 ചീക്കോട് കുടിവെള്ള പദ്ധതി : കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നുവെന്ന് വില്ലേജ് വികസന സമിതി .  എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നും വിവിധ വാർഡുകളിൽ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വില്ലേജ് വികസന സമിതി അഭിപ്രായപ്പെട്ടു.  പഞ്ചായത്തിലെ ഉയർന്ന മേഖലയിൽ ദിവസങ്ങളോളമായി വെള്ളം ലഭിച്ചിട്ടില്ല.  വിഷു - ഈദ് എന്നീ വിശേഷ ദിവസങ്ങളിൽ പോലും ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും വരും ദിവസങ്ങൾ കടുത്ത ചൂട് ദിനങ്ങളായതിനാൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.  നിയോജക മണ്ഡലം എം. എൽ. എ യുടെ സാനിധ്യത്തിൽ ഉദ്യോഗസ്ഥർ - രാഷ്ട്രീയ പ്രതിനിധികൾ - ജന പ്രതിനിധികൾ ചേർന്നുള്ള സംയുക്ത യോഗം ഉടൻ ചേരുന്നതിനു തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു  വില്ലേജ് ഓഫീസർ എൻ. കെ. ഗിരീഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജൈസൽ എളമരം, കെ. അലി, അശോകൻ, അമീറലി, കബീർ പറമ്പിൽ, സദാശിവൻ, എന്നിവർ സംബന്ധിച്ചു സംസാരിച്ചു. വില്ലേജ് ഓഫീസർ സ്വാഗതവും ,ഫീൽഡ് അസി: ഓഫീസർ കെ. റഷീദ് നന്ദിയും പറഞ്ഞു

കണ്ണൻകാട് കുളം നവീകരിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ

Image
കണ്ണൻകാട് കുളം നവീകരിക്കണമെന്ന് ആവശ്യമായി നാട്ടുകാർ  എടവണ്ണപ്പാറ : മപ്രം പനമ്പുറത്തെ കണ്ണൻകാട് കുളം നവീകരിക്കണമെന്നാവശ്യവുമായി നാട്ടുകാർ.      നാലുമാസമായി കുടിവെള്ളം ലഭിക്കാതെ ദുരിത പർവ്വത്തിൽ കഴിയുകയാണ് മപ്രം തടായി, വെളുമ്പിലാം കുഴി, തെക്കെ മൂല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ.   ഈ സ്ഥലങ്ങൾക്കടുത്ത  കണ്ണൻകാട്കുളം ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി .   ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല വിതരണം താറുമാറായതിനാൽ  വെള്ളം കിട്ടാതെയിരിക്കുന്ന മപ്രം തടായി, വെളുമ്പിലാം കുഴി, തെക്കെ മൂല ഭാഗത്ത് ഉള്ളവർക്ക് കുളിക്കാനും അലക്കാനും ഉപയോഗപ്രദമായ കുളമാണിത്.  ഈ കുളം കാട് മൂടി, മണ്ണ് നിറഞ്ഞു ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു .വർഷങ്ങൾക്കു മുമ്പ് മപ്രം കൂളിമാട്, തെക്കേ മൂല , വെളുമ്പിലാം കുഴി  ഭാഗങ്ങളിൽ നിന്ന് ആളുകൾ  കൂട്ടം കൂട്ടമായി എത്തി കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നു ഈ കുളം.  കുളത്തിന്റെ പരിസരത്തുള്ള കാടുകൾ വെട്ടിത്തെളിച്ചും മണ്ണ് ജെസിബി ഉപയോഗിച്ച് ഒഴിവാക്കിയും സ്റ്റെപ്പുകൾ കെട്ടി നവീകരിക്കുന്നുവെങ്കിൽ വർഷക്കാലത്തും വേനലിലും  നൂറുകണക്കിന് ആളുകൾക്ക് ഏറെ ആശ്രയിക്കാവുന്ന കുള

മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം:സമാന്തര കുടിവെള്ള പദ്ധതിക്കായി ശ്രമങ്ങളാരംഭിച്ചു .

Image
മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം: സമാന്തര കുടിവെള്ള പദ്ധതിക്കായി ശ്രമങ്ങളാരംഭിച്ചു . നാലുമാസമായി കുടിവെള്ള പ്രശ്നത്തിന്  ശ്വാശ്വത പരിഹാരം കാണാത്ത മപ്രം തടായിയിൽ സമാന്തര കുടിവെള്ള പദ്ധതിക്കായി ശ്രമങ്ങളാരംഭിച്ചു . മർക്കസ് സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ഷമീർ സഖാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.  കുടിവെള്ള പദ്ധതിക്കായി കിണർ കുഴിക്കാനും ടാങ്കുകൾ സ്ഥാപിക്കാനും ആവശ്യമുള്ള സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്.  നേരത്തെ അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മർക്കസിന് കീഴിൽ നിർമിച്ചിരുന്നു . ചീക്കോട് കുടിവെള്ള പദ്ധതി  നിലവിലെ കുടിവെള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായി  അധികൃതർക്ക് നിവേദനം നൽകുന്നതിനും  തീരുമാനിച്ചു  പനമ്പുറത്ത് മമ്മദ് കുട്ടി, സതീശൻ , നഹീം കെ.കെ,  സുബൈർ മാസ്റ്റർ, അഷ്റഫ് മപ്രം , അസ്കർ വെള്ളാം കുഴി, സുരേഷ് തടായി ,രാജൻ തടായി, ബാബു എന്നിവർ  സംഘത്തോടൊപ്പം ഉണ്ടായിരുന്നു .

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി :പതാകക്ക് പ്രൗഢ യാത്രയപ്പ്

Image
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നഗരിയിൽ ഉയർത്താനുള്ള പതാകക്ക് പ്രൗഢ യാത്രയപ്പ് കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നഗരിയിൽ ഉയർത്താനുള്ള അമ്പത് പതാകകളിലൊന്ന് കൊന്നാര് മഖാം, കണ്ണിയത്ത് ഉസ്താദ് മഖാം സിയാറത്തിന് ശേഷം പ്രാസ്ഥാനിക നേതൃത്വം യാത്രയപ്പ് നൽകി. സമസ്ത മേഖല സെക്രട്ടറി സുലൈമാൻ മുസ്ലിയാർ വാവൂർ, സോൺ ഫിനാൻസ് സെക്രട്ടറി സി.എം മൗലവി വാഴക്കാട്, എസ് വൈ എസ് ജില്ല പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി, റഷീദ് ബാഖവി വെട്ടുപാറ, അത്താണിക്കൽ മുഹമ്മദ് മുസ്ലിയാർ, മമത കുഞ്ഞു ഹാജി, എക്സൽ സൈനുദ്ദീൻ മഖ്ദൂമി, ചീക്കോട് മുഹൃദ്ദീൻ സഖാഫി, സി.അമീറലി സഖാഫി വാഴക്കാട്, റാഷിദ് സഖാഫി, ഇർഷാദ് സിദ്ദീഖി പങ്കെടുത്തു.

പള്ളിപ്പടി പാടത്ത് വൻ തീപിടുത്തം ..

Image
വാഴയൂർ  : പള്ളിപ്പടി  പാടത്ത് വൻ തീപിടുത്തം .. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് പാടത്തെ പുല്ലിന് തീപിടിച്ചത്. ഏകദേശം എട്ട് ഏക്കറോളം ഭാഗത്തെ പുല്ല് കത്തി നശിച്ചു.  സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക്തീ പടരാതെ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.   നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , പതിനാറാം വാർഡ് മെമ്പർ ചേർന്നാണ് തീ അണക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചത്.  മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീ അണക്കന്നതിന് ശ്രമം നടത്തിയത്. ഫയർഫോഴ്സിന്റെ വണ്ടി പോവാൻ കഴിയാത്ത ഭാഗങ്ങളിൽ വാഴയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വണ്ടിയിൽ വെള്ളമടിച്ച്തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തി. നാട്ടുകാരും എല്ലാ വിഭാഗം ജനങ്ങളും ഇതിന് കൂട്ടായി ശ്രമിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം വീടുണ്ടായിരുന്നു. സമീപ വീടുകളിലേക്ക് പടരാതെ സമയബന്ധിതമായി ഇടപെട്ട് തീ കെടുത്താനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയത് ദുരന്തമൊഴിയാൻ കാരണമായി.

കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല : ശക്തമായ സമരത്തിന് പ്രദേശവാസികൾ

Image
എടവണ്ണപ്പാറ: മപ്രം തെക്കേ മൂല , വെളുമ്പിലാംകുഴി, വെട്ടുകാട് കോളനി , പനമ്പുറം ഭാഗങ്ങളിൽ നാലുമാസമായി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല.  കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിക്കാൻ ശക്തമായ സമരത്തിന് ഇറങ്ങാൻ പ്രദേശവാസികൾ തീരുമാനിച്ചിരിക്കുകയാണ്  മപ്രം കൊന്നാര് കുടിവെള്ളപദ്ധതിയുടെ കാലത്ത് തെക്കേ മൂല, പനമ്പുറം, വെട്ടുകാട് കോളനി ഭാഗങ്ങളിൽ കുടിവെള്ളം എത്തിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു . പിന്നീട് , കൊന്നാര് കുടിവെള്ള പദ്ധതി ചീക്കോട് കുടിവെള്ള പദ്ധതിയിലേക്ക് ലയിപ്പിക്കുകയായിരുന്നു . തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് നാട്ടുകാർ പറയുന്നു . 9000, 15000 രൂപ വരെ നൽകി കണക്ഷൻ എടുത്തവരാണ് ഇതിൽ ഭൂരിഭാഗവും.  വിഷുവിന് തലേന്ന് ഈ പ്രദേശങ്ങളിൽ കുറച്ച് വെള്ളം എത്തിയിരുന്നു.  എന്നാൽ, കുന്നത്ത് , തെക്കേ മൂല എന്നിവിടങ്ങളിൽ വിഷുവിന് വെള്ളം കിട്ടിയില്ല.  സ്ഥിരമായി ലഭിക്കാത്ത വെള്ളത്തിന് പണം നൽകേണ്ട ഗതികേടിലാണ് നാട്ടുകാർ ഇപ്പോൾ . വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് ഇത് സംബന്ധമായ പരാതി നൽകിയിരുന്നു. സംസ്ഥാന പരാതി സെല്ലിലും പരാതി സമർപ്പിച്ചിരുന്നു.  കൂടാതെ ,സ്ത്രീകളും കു

വിജിനി പത്തുവർഷമായി നോമ്പനുഷ്ഠിക്കുന്നു.

Image
തിരൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആദ്യനുഭവം ഇപ്പോഴും ഓർക്കുകയാണ് വിജിനി.  എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ വിജിനി പത്തുവർഷമായി നോമ്പനുഷ്ഠിച്ചു വരികയാണ്  റമദാൻ ആഗതമാവുമ്പോൾ വിജിനിയുടെ മനസ്സും ഒരുങ്ങിത്തുടങ്ങും . പുണ്യ റമദാനിനെ വരവേൽക്കാൻ  പിന്നെ, മറ്റൊന്നും ചിന്തിക്കാറില്ല. നോമ്പെടുത്ത് തുടങ്ങുന്ന് വിജിനി പറയുന്നു . എടവണ്ണപ്പാറ ഹോസ്പിറ്റലിൽ ഏഴുവർഷമായി ജോലിയെടുക്കുന്ന വിജിനി ക്യാഷ് സെക്ഷനിലാണ് ജോലി ചെയ്തു വരുന്നത് . ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പെടുത്ത് തുടങ്ങിയത്.  തിരൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആദ്യനുഭവം ഇപ്പോഴും ഓർക്കുകയാണ് വിജിനി.  ആദ്യ നോമ്പ് അനുഷ്ടിച്ചപ്പോർ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നതായി ഓർക്കുന്നു.  അത്താഴത്തിന് പഴങ്ങളും വെള്ളവുമാണ് സാധാരണയായി കഴിക്കാറുള്ളത്.  അതുപോലെ, നോമ്പുതുറക്കാൻ ജ്യൂസും വെള്ളവുമാണെന്നും വിജിനി പറയുന്നു . വ്രതം അനുഷ്ഠിച്ചിട്ട് വളരെ നല്ലതായിട്ടാണ് തോന്നുന്നതെന്നും  ഒരു കുഴപ്പമില്ലെന്നും വിജിനി പറഞ്ഞു.  വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം ഏറെ സന്തോഷം പകരുന്നതായി വിജിനി കൂട്ടിച്ചേർക്കുന്നു

ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ഇഫ്താര്‍ സോഷ്യല്‍ ശ്രദ്ധേയമായി.

Image
ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ഇഫ്താര്‍ സോഷ്യല്‍ ശ്രദ്ധേയമായി. വാഴക്കാട്:  ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ എടവണ്ണപ്പാറയില്‍ നടത്തിയ ഇഫ്താര്‍ സോഷ്യല്‍ മത,രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ഉദ്യോഗസ്ഥ, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രഗല്‍ഭരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ശിഹാബ് തങ്ങള്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ സി.ടി റഫീഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി, ആബിദ് ഹുദവി തച്ചണ്ണ, കൊണ്ടോട്ടി തഹസില്‍ദാര്‍ അബൂബക്കര്‍, വാഴക്കാട് വില്ലേജ് ഓഫീസര്‍ ഗിരീഷ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷജനി ഉണ്ണി, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി സകരിയ്യ, മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രജ്ഞിത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മഞ്ജു, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അജിത്ത്, മുഫ്‌സില ഷഹീദ് തവനൂര്‍, റസീന ടീച്ചര്‍ വാഴയൂര്‍, ഷെരീഫ വെട്ടത്തൂര്‍, എം.സി സിദ്ധീഖ് മാസ്റ്റര്‍, ജൈസല്‍ എളമരം, ഭാസ്‌ക്കരന്‍ മാസ്റ്റര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഗഫൂര്‍, എന്‍.എ റഹ്മാൻ വാഴക്കാട് .ഡോ. വാഹിദ്

കെ.പി എസ്. ടി. എഎൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു.

കെ.പി എസ്. ടി. എ എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു. വാഴക്കാട്. പഞ്ചായത്തിലെ എൽ.പി, യുപി വിദ്യാർത്ഥികൾക്ക് വാഴക്കാട് ജി എം യു പി സ്കൂളിൽ വെച്ച് കെ.പി എസ് .ടി എ യുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ് എസ് മോഡൽ പരീക്ഷ നടത്തി. വാഴക്കാട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് അഞ്ഞൂറോളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.യു.എസ് എസ് പരീക്ഷയിൽ ജിഎച്ച്എസ് ചാലിയപ്രം സ്കൂളിലെ ആരാധ്യ ഒന്നാം സ്ഥാനവും ബെയ്സ് സ്കൂളിലെ മുഹമ്മദ് നിഹാൽ രണ്ടാം സ്ഥാനവും മുഹമ്മദ് ഷിഫിൻ സി എച്ച് എം കെ യുപി എസ് വാഴക്കാട്, അഹമ്മദ് ഷാദിൻ ബി ടി.എം യു പി എസ് എളമരം എന്നിവർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് കെ പി എസ് ടി എ റവന്യു ജില്ല വനിത ഫോറം കൺവീനർ നസീറ, വാഴക്കാട് ജി എം യു പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി താഹിർ കുഞ്ഞ്, ബ്രാഞ്ച് കൺവീനർ റസീന എന്നിവർ സമ്മാനം നൽകി. അധ്യാപകരായ ജറീഷ്, ശ്രീജ, ആമിന, സബീഹ, ജൗഹറ, ശ്രീദേവി, ശകുന്തള, താഹിറ, ബുജൈർ, ഇന്ദിര, താജു ന്നീസ അഭിലാഷ്, സുലൈഖ, റജുല എന്നിവർ നേതൃത്വം നൽകി.

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

Image
 എസ് വൈ എസ് വാവൂർ സൗത്ത്, നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹല്ല് കമ്മിറ്റിയുടെയും മുസ്ലിം ജമാഅത്തിന്റെയും സഹകരണത്തോടെ മഹല്ലിലെ 220 ൽപരം വീടുകളിലേക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.  മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ എം കെ സഖാഫി, കെടി ബീരാൻകുട്ടി ഹാജി, മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എ കെ യു കെ ദാരിമി, എസ് വൈ എസ് ഭാരവാഹികളായ ഉവൈസ് ബുഖാരി, ഫസലുറഹ്മാൻ പിപി, അഷ്റഫ് കുന്നത്ത് ,ഹക്കീം കോലോത്ത് ,താജു പിലാശ്ശേരി. തുടങ്ങിയവർ നേതൃത്വം നൽകി.  എ പി കരീം ഫൈസി ,സുലൈമാൻ മുസ്ലിയാർ വാവൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മപ്രം വെട്ടുകാട് കോളനി റോഡ് നിർമ്മാണം . :വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ തടസ്സമാവുന്നു

Image
 മപ്രം വെട്ടുകാട് കോളനി റോഡ് നിർമ്മാണം . : വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ  തടസ്സമാവുന്നു  എടവണ്ണപ്പാറ , മപ്രം വെട്ട് കാട് കോളനി റോഡ് നിർമ്മാണത്തിന് ഒരുങ്ങിയെങ്കിലും    ജല ജീവൻ മിഷൻ പൈപ്പുകൾ നിർമ്മാണത്തിന് തടസ്സമാകുന്നു.  ഏറെക്കാലത്തെ മുറവിളി ക്കൊടുവിലാണ് കോളനി നിവാസികൾക്ക് ഈ റോഡ് യാഥാർത്ഥ്യമാവാൻ പോകുന്നത്.  നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാറുകാരൻ നിർമ്മാണത്തിന് സ്ഥലത്തെത്തിയപ്പോയാണ്  നിലവിലുള്ള റോഡിന്റെ മധ്യത്തിലൂടെ ജലജീവൻ മിഷൻ പൈപ്പുകൾ കടന്നുപോകുന്നത് അറിയാനിടയായത്.  പ്പൈപ്പുകൾ എല്ലാം ജി ഐ പൈപ്പുകളാണ്.  ഉടൻ തന്നെ അധികൃതർ ജലജീവൻ മിഷൻ അധികൃതരുമായി ബന്ധപ്പെട്ടു  പ്പൈപ്പുകൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.  എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ  പൈപ്പുകൾ മാറ്റിയിട്ടില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്. 14 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മിക്കുന്നത്. 250 മീറ്റർ നീളമുണ്ട് റോഡിന്. നേരത്തെ ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കിയാണ്  പുതിയ ഡിസൈൻസ്  രൂപകല്പന ചെയ്തത്.  മപ്രം വെട്ട് കാട് കോളനി റോഡ്    നിർമ്മാണ തടസ്സമാവുന്ന പ്പൈപ്പുകൾ മാറ്റിസ്ഥാപിച്ച് നി

ഇഫ്താർ സംഗമം നടത്തി

Image
എടവണ്ണപ്പാറ: ഫ്രണ്ട്സ് ക്ലബ്ബ് മപ്രം ഇഫ്താർ സംഗമം നടത്തി. മപ്രം എൽ.പി സ്കൂൾ അങ്കണത്തിൽ നടത്തിയ ഇഫ്ത്യർ സംഗമത്തിൽ മൂന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ,  ഷംസു മപ്രം , സലാം മണ്ണറോട്ട്, കബീർ എറക്കോടൻ, മുഹമ്മദ് ഹുസൈൻ, സമദ് മപ്രം,ജൈസൽ എളമരം, നീലകണ്ടൻ, സദാശിവൻ പങ്കെടുത്തു.

സ്വലാത്ത് നഗറിലേക്ക് മൂന്നു ലക്ഷത്തിൽപരം പത്തിരികൾ നൽകി

Image
സ്വലാത്ത് നഗറിലേക്ക് മൂന്നു ലക്ഷത്തിൽപരം  പത്തിരികൾ നൽകി  എടവണ്ണപ്പാറ :കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എടവണ്ണപ്പാറ, വാഴക്കാട് സോണുകളുടെ സഹകരണത്തോടെ മലപ്പുറം സലാത്ത് നഗറിൽ  പുണ്യ രാവിൽ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾക്ക്  മൂന്നു ലക്ഷത്തിൽ പരം പത്തിരികൾ നൽകി .  തിങ്കളാഴ്ച ളുഹ്ർ നമസ്കാരാനാന്തരം രണ്ടു വാഹനങ്ങളിലായാണ്   മഅ്ദിനിലേക്ക് പത്തിരികൾ കൊണ്ടുപോയത് . പത്തിരിയുമായെത്തിയ വാഹനങ്ങളെ മഅദിൻ ചെയർമാൻ ഖലീൽ ബുഹാരി തങ്ങൾ സ്വീകരിച്ചു . മർഹും വൈ പി മുഹമ്മദ് ഹാജി യുടെ നേതൃത്വത്തിലാണ് സ്വലാത്ത് നഗറിലേക്ക് പത്തിരി നൽകുന്നതിന് തുടക്കം കുറിച്ചിരുന്നത്. . എസ് വൈ എസ് ,കേരള മുസ്ലിം ജമാഅത്ത് സോണുകളിലെ പരിധിയിൽപ്പെട്ട മഹല്ലുകൾ കേന്ദ്രീകരിച്ചാണ് പത്തിരികൾ സ്വീകരിച്ചത് . എക്സൽ സൈനുദ്ധീൻ , ഇബ്രാഹിം സഖാഫി പള്ളിമുക്ക് , വൈ പി ബാവ , റഫീഖ് മുസ്ലിയാർ , മുജീബ് വാഴക്കാട്‌, അഹമദ് കുട്ടി മൗലവി, ഇണ്ണിക്ക എന്നിവർ നേതൃത്വം നൽകി.

എസ് വൈ എസ് എടവണ്ണപ്പാറ സോൺ : എലൈറ്റ് കോൺഫറൻസ് പ്രൗഢമായി

എസ് വൈ എസ് എടവണ്ണപ്പാറ സോൺ എലൈറ്റ് കോൺഫറൻസ് പ്രൗഢമായി എസ് വൈ എസ് റമളാൻ ക്യാമ്പയിൻ്റെ ഭാഗമായി എടവണ്ണപ്പാറ സോൺ കമ്മിറ്റി സംഘടിപ്പിച്ച എലൈറ്റ് കോൺഫറൻസ് സകാത്ത് പഠനം പ്രൗഢമായി കേരള മുസ്ലിം ജമാഅത്ത് സോൻ ഉപാദ്ധ്യക്ഷൻ എ കെ സി അബ്ദുൽ അസീസ് ബാഖവി നേതൃത്വം നൽകി സോൻ പ്രസിഡണ്ട് കെ മുഹമ്മദ് ശരീഫ് സഖാഫി ആക്കോട്, അബ്ദുൽ ഗഫൂർ മുസ്ലിയാർ, അലി സഖാഫി, തൗഫീഖുൽ ഹക്കീം സഖാഫി, വാഹിദ് സഖാഫി പങ്കെടുത്തു.

9 അര പവൻ സ്വർണം മോഷണം പോയി.

Image
എടവണ്ണപ്പാറ: 9 അര പവൻ സ്വർണം മോഷണം പോയി. ബന്ധു വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് വീട് തുറന്നു 9 അര പവൻ സ്വർണ്ണം മോഷ്ടിച്ചത് .   വാഴക്കാട് സ്വദേശി പി. കെ അബ്ദുൽ ജലീൽ മാസ്റ്ററുടെ വീട്ടിൽ നിന്ന് നാലര ലക്ഷത്തിലധികം വില വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.  വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം    വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

എളമരം ഇരട്ട മൊഴി റോഡ്: വാട്ടർ അതോറിറ്റിയുടെ നവീകരണ പ്രവർത്തികൾ മെയിൽ തുടങ്ങാനാവുമെന്ന പ്രതീക്ഷ .

Image
എടവണ്ണപ്പാറ: എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ പ്രവർത്തികൾ മെയിൽ തുടങ്ങാനാവുമെന്ന  പ്രതീക്ഷ . 10 ദിവസങ്ങൾക്കുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാകുമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.  എളമരം മുതൽ ഇരട്ട മൊഴി വരെ വാട്ടർ അതോറിറ്റി കീറിയ ഭാഗങ്ങൾ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത്  സർക്കിൾ ഓഫീസിൽ അയച്ചിരിക്കുകയാണ് ഇപ്പോൾ . ടെൻഡർ നടപടികൾ പൂർത്തിയായാൽ മെയിൽ തന്നെ പണി തുടങ്ങാം എന്ന് പ്രതീക്ഷയിലാണ് വാട്ടർ അതോറിറ്റി.  ബജറ്റിൽ അഞ്ചുകോടി രൂപ ഈ റോഡിനായി  അനുവദിച്ചിരുന്നു.  വാട്ടർ അതോറിറ്റി കീറിയ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് പുനരുദ്ധരിക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്നത് ഉത്തരവ് .  എന്നാൽ, പുതിയതായി ഇറങ്ങിയ ഉത്തരവ് പ്രകാരം വാട്ടർ അതോറിറ്റി   കീറിയ ഭാഗങ്ങൾ  വാട്ടർ അതോറിറ്റി തന്നെ പുനരുദ്ധരിക്കണമന്ന പുതിയ ഉത്തരവിറങ്ങി. ഇത് പ്രകാരം വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയ തുക മാർച്ച് 21ന്  പൊതുമരാമത്ത് വകുപ്പ്  തിരിച്ചു നൽകി . ടെൻഡർ നടപടി  പൂർത്തിയാവാൻ കാത്തിരിക്കുകയാണ് അതോറിറ്റി ഇപ്പോൾ .  കൂളിമാട് പാലം മെയ്മാസത്തിൽ ഉദ്ഘാടനം പ്രതീക്ഷിക

മപ്രം ബുഖാരിയ്യ ഇന്റഗ്രേറ്റഡ് ഹിഫ്ളു ൽ ഖുർആൻ കോളേജ്: പൂർവ്വ വിദ്യാർഥികളുടെ അലുംനി മീറ്റും ഇഫ്താർ സംഗമവും നടത്തി .

മപ്രം ബുഖാരിയ്യ ഇന്റഗ്രേറ്റഡ് ഹിഫ്ളു ൽ ഖുർആൻ കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ അലുംനി മീറ്റും   ഇഫ്താർ സംഗമവും നടത്തി . എടവണ്ണപ്പാറ: മപ്രം ബുഖാരിയ്യ ഇന്റഗ്രേറ്റഡ് ഹിഫ്ളു ൽ ഖുർആൻ കോളേജിൽ നിന്നും മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കിയ  പൂർവ്വ വിദ്യാർത്ഥികളുടെ അലുംനി  മീറ്റും ഇഫ്താർ സംഗമം നടത്തി . വെള്ളിയാഴ്ച വൈകുന്നേരം  ബുഖാരിയ്യ മസ്ജിദുൽ നടത്തിയ അലുംനി മീറ്റിൽ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഷാഫി  ബുഖാരി , ഷഫീക്ക് അലി സഖാഫി ഒളവട്ടൂർ, അനീസ് സഖാഫി, അഷ്റഫ് മപ്രം എന്നിവർ പങ്കെടുത്തു .

രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ : നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

Image
രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ :  നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം പാലം പരിസരത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എടവണ്ണപ്പാറ: രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം പാലം പരിസരത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്ലെ കാർഡ് ഏന്തിയും പന്തം കൊളുത്തിയുമാണ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. എളമരം അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് മാവൂർ ഭാഗം ജംഗ്ഷൻ ചുറ്റി പാലം പരിസരത്ത് മാർച്ച് സമാപിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സക്കറിയ, കെ. എം.എ. റഹ്മാൻ , സി. കെ. മുഹമ്മദ് കുട്ടി , പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമ്മൽ അയ്യപ്പൻകുട്ടി, സുരേന്ദ്രൻ, കെ.പി. രവീന്ദ്രൻ , സി.എ.കരീം, സുൽഫി മപ്രം, പി.കെ. ആലിക്കോയ, ഷംസു മപ്രം ,  യു.കെ. അസൈൻ,  ശ്രീദാസ് വെട്ടത്തൂർ,കെ.ടി.

മപ്രം ഗവൺമെൻറ് എൽ പി സ്കൂൾ ഗ്രൗണ്ട് നവീകരണം തുടങ്ങി .

Image
മപ്രം ഗവൺമെൻറ് എൽ പി സ്കൂൾ ഗ്രൗണ്ട് നവീകരണം തുടങ്ങി . കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിമിന്റെ വികസന ഫണ്ടിൽനിന്ന്  10 ലക്ഷം രൂപ ചിലവഴിച്ചാണ്  ഗ്രൌണ്ട് നവീകരണം നടത്തുന്നത് . നവീകരണത്തിനായി ഗ്രൗണ്ടിൽ മൺകൂനകൾ കൂട്ടിയിട്ടിരുന്നു.  ഗ്രൌണ്ട് നവീകരണം വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അടുത്ത വർഷമെങ്കിലും കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പ്രത്യാശ പ്രകടിപ്പിച്ചു.  ഗ്രൗണ്ടിലെ ഗാലറിയോട് ചേർന്ന് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റ്  ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹായത്തോടെ  മാറ്റി സ്ഥാപിച്ചിരുന്നു.  ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ മറ്റു സ്വകാര്യ സ്ഥാപനങ്ങൾ സ്പോർട്സ് മേളകൾ സംഘടിപ്പിക്കാൻ മപ്രം എൽ. പി. സ്കൂൾ ഗ്രൌണ്ടിനെ ആശ്രയിക്കാറുണ്ട്.  നവീകരണം തുടങ്ങിയതിൽ നാട്ടുകാർ ആഹ്ലാദത്തിലാണ്.

ന്യൂസ് പേപ്പർ ഏജൻസിസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

Image
എടവണ്ണപ്പാറ : ന്യൂസ് പേപ്പർ ഏജൻസിസ് അസോസിയേഷൻ കുണ്ടോട്ടി ഏരിയാ കമ്മിറ്റി ഇഫ്താർ സംഗമവും ജില്ലാ ഭാരവാഹികൾക്ക് സീകരണവും നൽകി.  അയ്യപ്പൻ മോങ്ങത്തിൻ്റെ അധ്യഷതയിൽ സംസ്ഥാന ജനറൻ സെക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്തു, രജി നിലമ്പൂർ, ഇസ്ഹാഖ് , ബഷീർ വാഴക്കാട് ,പ്രമേശ് ,ആഷിഖ് , മൊയ്തീൻ കുട്ടി , യൂസഫ് , സൈദ്ധദ്ദീൻ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പി.ടി അബ്ബാസ് വാഴക്കാട് സ്വാഗതവും ഗഫൂർ പെരിയമ്പലം നന്ദിയും പറഞ്ഞു.

റമസാൻ -വിഷു ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

Image
എടവണ്ണപ്പാറ : റമസാൻ -വിഷു ഭക്ഷ്യക്കിറ്റ് വിതരണം നടത്തി  ബസ് തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി എടവണ്ണപ്പാറ യൂണിറ്റ് 65 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി. തൊഴിലിനിടെ അപകടം സംഭവിച്ചവർ, രോഗികളായ തൊഴിലാളികൾ എന്നിവർക്കും തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രത്യേക സഹായ പ്രവർത്തനം നടത്തുന്നുണ്ട് .  കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി കിറ്റ് വിതരണം നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ മൻസൂർ ,കൃഷ്ണൻകുട്ടി, ചാരു കുട്ടി, അബ്ദുല്ല ഇ.കെ എന്നിവർ പങ്കെടുത്തു .

റോഡ് ,പാലം /കെട്ടിടം എന്നിവ ടെസ്റ്റ് ചെയ്യുന്ന മൊബൈൽ കോളിറ്റി ടെസ്റ്റിംഗ് ലാബ് കൂളിമാട് എത്തി

Image
റോഡ് ,പാലം /കെട്ടിടം എന്നിവ ടെസ്റ്റ് ചെയ്യുന്ന മൊബൈൽ ക്വോളിറ്റി  ടെസ്റ്റിംഗ് ലാബ് കൂളിമാട് എത്തി . കോഴിക്കോട്- മലപ്പുറം ജില്ലയിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാർ പുഴ കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ  ഉപരിതല ടാറിങ് ഇന്ന് നടക്കുകയാണ്.  പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിൻറെ 160 മീറ്ററിൽ ഒന്നാംഘട്ട ടാറിംഗ് നടക്കുന്നു.   അതുപോലെ, മപ്പുറം ഭാഗത്തും സമീപന റോഡിന്റെ ടാറിങ് നടക്കുന്നു.  ശേഷം ,നാളെ സമീപന റോഡ്, പാലം ഉൾപ്പെടെ രണ്ടാംഘട്ടം റോഡ് ടാറിംഗ് പൂർത്തിയാവും.  ഇതോടെ,കൂളിമാട് പാലത്തിന്റെ പ്രധാന ജോലികൾ അവസാനിക്കും. ഇതിനായാണ് മൊബൈൽ ടെസ്റ്റിംഗ് ലാബ് കുളിമാട് എത്തിയത്.

പക്ഷികൾക്ക് ഇനിയും കൂട് കൂട്ടാം.യാത്രക്കാർക്ക് തണലുമേകും.എടവണ്ണപ്പാറയിലെ ആ പാല മരം മുറിക്കില്ല

Image
പക്ഷികൾക്ക് ഇനിയും കൂട് കൂട്ടാം. യാത്രക്കാർക്ക് തണലുമേകും. എടവണ്ണപ്പാറയിലെ ആ പാല മരം മുറിക്കില്ല എടവണ്ണപ്പാറ: കൊണ്ടോട്ടി -എടവണ്ണപ്പാറ- അരീക്കോട് റോഡ് നവീകരണത്തിന്റെ ഭാഗമായി എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിലെ പാല മരവും തൊട്ടടുത്തുള്ള ഉന്നു മരവും മുറിക്കില്ല. കത്തിയെരിയുന്ന ചൂടിൽ യാത്രക്കാർക്ക് ആശ്വാസം പകർന്ന പാല മരവും ഉന്ന് മരവും മുറിക്കരുത് എന്നാവശ്യപ്പെട്ട് പ്രകൃതിസ്നേഹികൾക്ക് കിഫ്ബി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സന്ദേശം നൽകിയിരുന്നു. പതിമൂന്നാം വാർഡ് അംഗം ബഷീർ മാസ്റ്ററാണ് ഈ രണ്ട് മരങ്ങളും വികസനത്തെ ബാധിക്കിലെന്നറിയിച്ച് അധികൃതർക്ക് സന്ദേശമയച്ചത്. ധാരാളമാളുകൾ എത്തുന്ന എടവണ്ണ പാറയിൽ പാലമരം വലിയൊരു ആശ്വാസമാണെന്ന് നാട്ടുകാർ പറയുന്നു.  നൂറുകണക്കിന് പക്ഷികളുടെ അഭയ കേന്ദ്രം വികസനങ്ങളുടെ പേരിൽ മഴുവെക്കരുതെന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ മുഴച്ച് നിന്നിരുന്നു.

കൂളിമാട് പാലം :ടാറിങ്ങിനായുള്ള പ്രാരംഭ പ്രവർത്തികൾ തുടങ്ങി

Image
എടവണ്ണപ്പാറ : കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ  ഉപരിതല ടാറിംഗിനായുള്ളയുള്ള  പ്രാരംഭ പ്രവർത്തികൾ തുടങ്ങി . കുളിമാട് പാലത്തിൻറെ മപ്പുറം ഭാഗത്ത് റോഡ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി എയർ അടിച്ചു വൃത്തിയാക്കുന്ന ജോലിയിലാണ് തുടങ്ങിയത്. അതോടൊപ്പം ഇരുഭാഗത്തും ടാറുകളും എത്തി തുടങ്ങിയിട്ടുണ്ട് . ഉപരിതല ടാറിങ് പൂർത്തിയാവുന്നതോടെ  ഇരുഭാഗത്തെയും ജനങ്ങളുടെ  ഏറെ കാലത്തെ അഭിലാഷമാണ് പൂർത്തിയാവുന്നത് . നാളെ രാവിലെ കുളിമാട് പാലത്തിൻറെ കൂളിമാട് ഭാഗത്ത് നിന്നാണ് ടാറിങ് ആരംഭിക്കുക . 2002 ൽ തുടങ്ങിയ പ്രതീക്ഷകളാണ് 2023 പൂർത്തിയാവുന്നത് . കുളിമാട് പാലത്തിന് മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിൽ സമീപന റോഡും കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിൽ സമീപന റോഡുമുണ്ട്. കുളിമാട് പാലത്തിന് നീളം 309 മീറ്ററാണ്.  1.5 മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും ഉണ്ട് . പാലത്തിൽ ഉള്ള റോഡിന് 7.5 മീറ്റർ വീതിയാണുള്ളത്.  ഇൻറഗ്രേറ്റഡ് സ്ട്രക്ചർ രീതിയിലാണ് നിർമ്മാണം . 35 മീറ്റർ നീളത്തിൽ 7 സ്പാനുകളും 12 മീറ്റർ നീളത്തിൽ 5 സ്പാനുകളുമുണ്ട്. പാലത്തിന് 13 തൂണുകള

വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.

Image
വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.  വാഴയൂർ : പാറമ്മൽ പാലക്കോട്ട് റസിഡന്റ്സ് അസോസിയേഷന്റെ 9-ാം വാർഷികാഘോഷവും കുടുംബ സംഗമവും പാലക്കോട്ട് പറമ്പിൽ വെച്ച് നടന്നു.  വാർഷികാഘോഷ സംസ്കാരിക ചടങ്ങ് വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മിനി കോലോത്തൊടി ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രനുണ്ണി അധ്യക്ഷത വഹിച്ചു.  കേരള സീനിയർ സിറ്റിസൺ ഫോറം മലപ്പുറം ജില്ല പ്രസിഡണ്ട് എൻ. വേണുഗോപാലൻ നമ്പ്യാർ മുഖ്യ അതിഥിയായി. റസി.അസോസിയേഷൻ സെക്രട്ടറി കെ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.  പുത്തഞ്ചേരി കൃഷ്ണൻ , കെ.രാമചന്ദ്രൻ , മീന, രാധിക എന്നിവർ സംസാരിച്ചു. എവി അനിൽകുമാർ സ്വാഗതവും കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞ ഉദ്ഘാടന ചടങ്ങിന് ശേഷം റസി. അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഫോട്ടോ വൈസ്പ്രസിഡന്റ് മിനി കോലോത്തൊടി ഉദ്ഘാടനം ചെയ്തു

കണിവെള്ളരി വിൽക്കാനാവാതെ കർഷകർ.

Image
  എടവണ്ണപ്പാറ:  :   ചാലിയപ്പുറം, വെട്ടത്തൂർ വയലുകളിൽ വിളവെടുത്ത കണിവെള്ളരിയാണ്  വിൽക്കാനാവാതെ കർഷകർ.   പത്തുവര്ഷത്തോളമായി പ്രവർത്തിക്കുന്ന   കർഷക കൂട്ടായ്മ്മ  പന്ത്രണ്ട് ഏക്കർ വയലിൽ കൃഷി ചെയ്ത കണിവെള്ളരിയാണ് വിൽക്കാനാവാതെ ബുദ്ധിമുട്ടിലായാത് . ഇതിൽ എട്ട് ഏക്കറിലും  കണിവെള്ളരിയാണ് ഇറക്കിയത് . ഈ  വെള്ളരിക്കാണ് ഇപ്പോൾ വിപണിയില്ലാതെ കർഷകർ വലയുന്നത്.  എല്ലാവർഷവും കണിവെള്ളരി  യഥാ സമയം വിറ്റു പോകാറുണ്ട് എന്നാണ് കർഷകർ പറയുന്നത്.  ചൂട് കാലം വെള്ളരിയ്ക്ക് വിപണി കൂടുമെങ്കിലും  വിപണികണ്ടെത്താൻ പാടുപെടുകയാണ്  കർഷകർ . ഒരുഏക്കർ വെള്ളരി കൃഷിയിറക്കാൻ  ഇരുപതിനായിരം രൂപ വരുമെന്നും കൂടാതെ, വയൽ പാട്ടത്തിനിടെത്തതിന്റെ   ചിലവുകൾ ഉണ്ടാവുമെന്ന് കർഷകർ പറഞ്ഞു. .    വെള്ളരി കൂടാതെ, ചെരങ്ങ,വെണ്ടയ്ക്ക ,നാടൻ വെള്ളരി പയർ തുടങ്ങിയ കൃഷിയും ചെയ്തിട്ടുണ്ട് ഈ കർഷക കൂട്ടായ്മ.

കൂളിമാട് പാലം അനുബന്ധ റോഡ് : കൂളിമാട്- കളൻ തോട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും

Image
കൂളിമാട് പാലം അനുബന്ധ റോഡ് : കൂളിമാട്- കളൻ തോട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും എടവണ്ണപ്പാറ: കൂളിമാട് പാലത്തിന്റെ  പ്രധാന അനുബന്ധ റോഡായ കൂളിമാട് കളൻതോട് റോഡിന്റെ എഗ്രിമെൻറ് ഉടൻ ഒപ്പ് വെച്ച് നിർമ്മാണം ആരംഭിക്കും. മാസങ്ങൾ വൈകി പ്രൊജക്ട് എക്സിക്യൂഷൻ ഡോക്യുമെന്റിന് കിഫ്ബിയിൽ നിന്ന്  അംഗീകാരം ലഭിച്ചു . കൂളിമാട് കളൻതോട് നിർമ്മാണം അനന്തമായി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വിവരാവകാശ പ്രവർത്തനങ്ങളിലൂടെ സമരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു . ഷാഫി മാസ്റ്റർ ,ഫഹദ് പായൂർ , ഫഹദ് കൂളിമാട്, ജിയാദ് കൂളിമാട്, ഹിം  ഇബ്രാഹിം ,അഹമ്മദ് ഖൈസ് തുടങ്ങിയവരാണ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയത്.. കൂളിമാട് പാലത്തിന്റെ ഉദ്ഘാടനത്തെ കൂളിമാട്- കളൻതോട് റോഡ് നിർമ്മാണം ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.  കുളിമാട് പാലത്തിന്റെ സമീപന റോഡ് അവസാനിക്കുന്നിടത്ത് നിന്ന് കുളിമാട് അങ്ങാടി വരെ ഈ റോഡിന്റെ  ഭാഗമാണ്.  റോഡ് എഗ്രിമെൻറ് ഒപ്പുവെച്ചില്ലെങ്കിൽ ഇത് അപൂർണ്ണമായി കിടക്കുന്നതായിരുന്നു കാരണം . കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന റോഡ് 34 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത് . ഏഴ് കിലോമീറ്റർ നീളമുള്ള റോഡ് കരാർ ഏറ്