പള്ളിപ്പടി പാടത്ത് വൻ തീപിടുത്തം ..

വാഴയൂർ  : പള്ളിപ്പടി  പാടത്ത് വൻ തീപിടുത്തം ..

ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് പാടത്തെ പുല്ലിന് തീപിടിച്ചത്.


ഏകദേശം എട്ട് ഏക്കറോളം ഭാഗത്തെ പുല്ല് കത്തി നശിച്ചു. 

സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക്തീ പടരാതെ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.
  നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , പതിനാറാം വാർഡ് മെമ്പർ ചേർന്നാണ് തീ അണക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചത്. 

മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീ അണക്കന്നതിന് ശ്രമം നടത്തിയത്.

ഫയർഫോഴ്സിന്റെ വണ്ടി പോവാൻ കഴിയാത്ത ഭാഗങ്ങളിൽ
വാഴയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വണ്ടിയിൽ വെള്ളമടിച്ച്തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തി.

നാട്ടുകാരും എല്ലാ വിഭാഗം ജനങ്ങളും ഇതിന് കൂട്ടായി ശ്രമിച്ചതിനാൽ
വൻ ദുരന്തം ഒഴിവായി.തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം വീടുണ്ടായിരുന്നു.

സമീപ വീടുകളിലേക്ക് പടരാതെ സമയബന്ധിതമായി ഇടപെട്ട് തീ കെടുത്താനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയത് ദുരന്തമൊഴിയാൻ കാരണമായി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു