കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.


എടവണ്ണപ്പാറ: കൂളിമാട് ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങളുടെ ക്രമാതീതമായ ഒഴുക്കിനെ    എടവണ്ണപ്പാറയിലുണ്ടായ ബ്ലോക്കിനെ കുറിച്ച് ഓട്ടോ ഡ്രൈവർ നടത്തിയ വാട്സപ്പ് സന്ദേശം വൈറലാവുന്നു.


മപ്രം കൂളിമാട് കൂട്ടായ്മയിലാണ് വെള്ളിയാഴ്ച വൈകുന്നേരം മുഹമ്മൂദ് ചീക്കപള്ളി വൈറൽ സന്ദേശം അയച്ചത്.

സന്ദേശത്തിൽ ആദ്യം കൂളിമാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വാലില്ലാപുഴ വഴി ചെറുവായൂർ പൊന്നാട് റോഡ് വഴി പോവണമെന്നാണ് നിർദ്ദേശം.

ശേഷം പറഞ്ഞ വാചകങ്ങളാണ് ജന ശ്രദ്ധ നേടിയത്.

ഞാനൊരു ഓട്ടോ ഡ്രൈവറാണ്. ഓട്ടോ റിക്ഷ ഓടിച്ച് ജീവിച്ച് പോവുന്ന ഒരു പാട് പേർ ഉണ്ട് ഇവിടെ . ബ്ലോക്കായിട്ട് ഓടാൻ കഴിയുന്നില്ല . വിഷമം ഈ ഗ്രൂപ്പിലൂടെ അറിയിക്കുകയാണ്. ഓട്ടോ വൈകുന്നേരം നിർത്തിയിടേണ്ട അവസ്ഥയാണ് . 

ഈ വോയ്സ് നിങ്ങൾക്കിഷ്ടപ്പെടില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.

എടവണ്ണപ്പാറയിലെ ഗതാഗത കുരുക്കിനെ തുടർന്ന് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിരുന്നു. 

Comments

Popular posts from this blog

കരീം എളമരം കോൺഗ്രസ് വിട്ടു

കോഴിക്കോട് - ഊട്ടി സർവ്വീസ് കൂളിമാട് വഴി ആരംഭിച്ചു