Posts

Showing posts from September, 2023

പുഴ സദസ്സും നീർ നായ ആക്രമണത്തിൽ പെട്ട ഇരകളുടെ കൂടി ചേരലും സംഘടിപ്പിക്കുന്നു.

Image
പുഴ സദസ്സും നീർ നായ ആക്രമണത്തിൽ പെട്ട ഇരകളുടെ കൂടി ചേരലും സംഘടിപ്പിക്കുന്നു. കൂളിമാട്: നാല് വർഷത്തോളമായി 200 ഓളം നീർ നായ ആക്രമണം രേഖപ്പെടുത്തിയ ഇരുവഞ്ഞിപ്പുഴയിലെ ഇരകളും ,ജന പ്രതിനിധികളും ,രാഷ്ട്രീയ ,സാമൂഹിക പ്രവർത്തകരും , നാട്ടുകാരും ഒക്ടോബർ 2 ന് വൈകുന്നേരം 3:30 ന് തെയ്യത്തും കടവിൽ ഒത്തു ചേരുകയാണ്. പത്ത് വർഷത്തോളമായി ഇരുവഞ്ഞി പുഴയുടെ സംരക്ഷണത്തിനായി രൂപീകരിച്ച എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയാണ് പുഴ സദസ്യം ഇരകളുടെ ഒത്തു ചേരലും സംഘടിപ്പിക്കുന്നത് . വനം വകുപ്പിന് കീഴിൽ നീർ നായകളെ പിടിക്കാൻ സജീവ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇരുവഞ്ഞി പുഴയുടെ താഴെ ഭാഗത്തെ ഗ്രാമ പഞ്ചായത്തുകളായ കൊടിയത്തൂർ, ചാത്തമംഗലം, കാരശ്ശേരി പഞ്ചായത്തുകളിലെയും മുക്കം നഗര സഭയിൽ പെട്ടവരുമാണ് നീർ നായ ആക്രമണത്തിന് ഇരയായത്. തുടർച്ചയായി നീർനായ ആക്രമണം നാലുവർഷം തുടർന്നതിനാൽ പുഴയിൽ കുളിക്കാനും മത്സ്യബന്ധനത്തിനും ആരും ഇറങ്ങാറില്ല.  ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ സദസും ഇരകളുടെ കൂടിച്ചേരലും സംഘടിപ്പിക്കുന്നത്. പി കെ സി മു

സൗജന്യ വാഴകന്നുകളുടെ വിതരണം ആരംഭിച്ചു

Image
സൗജന്യ വാഴകന്നുകളുടെ   വിതരണം ആരംഭിച്ചു. എടവണ്ണപ്പാറ : സജന്യ വാഴകന്നുകളുടെ വിതരണം ആരംഭിച്ചു. കേരഗ്രമം പദ്ധതി പ്രകാരം തെങ്ങ് കൃഷിക്കാർക്ക് ഇടവിള കൃഷിക്കുള്ള സൗജന്യ വാഴകന്നുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ സരോജിനി കേരകർഷകൻ രാമൻ കുട്ടിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.     ചടങ്ങിൽ ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയേക്കൽ ,കേരഗ്രാമം കൺവീനർ ആസിഫ് മാസ്റ്റർ ,ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.

ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി :മപ്പുറത്ത് ഒരിക്കൽ പോലും ഉപയോഗിക്കത്തവർക്ക് ബില്ല്

Image
ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബില്ല് വന്നപ്പോൾ ഒരിക്കൽ പോലും ഉപയോഗിക്കത്തവർക്ക് പോലും ബില്ല് വന്നിക്കുകയാണ്. മപ്രം മൂട്ടുങ്ങലിലെ ചീല ഉപഭോക്താക്കളാണ് ബില്ല് വന്നപ്പോൾ ഞെട്ടിയത്. ഒരിക്കൽ പോലും പൈപ്പ് ഉപയോഗിച്ച് നോക്കാത്തവർക്ക് 590 അടക്കം ബില്ല് വന്നിരിക്കുകയാണ്.  വനിതകളടക്കം ഉപഭോക്താക്കാൾ അരീക്കോട്ടെ ഓഫീസിലേക്ക് നാളെ പോകാനിരിക്കയാണ്. ബില്ല് വാടകയാണോ അതോ സേവനത്തിനുള്ള ചാർജ് ആണോ എന്ന് അറിയാനാണ് നാളെ സംഘം ഓഫീസിലേക്ക് പോകുന്നത്

മതമൈത്രിക്ക് മാതൃകയായി ഈ കുടുംബം .

Image
  ലോകമെങ്ങും നബിദിനാഘോഷം വിപുലമായി നടക്കുമ്പോൾ മതമൈത്രിയുടെ . ഉത്തമ മാതൃക സൃഷ്ടിച്ച് കോലോത്തു കടവ് ശശിയേട്ടനും കുടുംബവും വ്യാഴാഴ്ച രാവിലെ കോലോത്തും കടവ് അസാസുൽ ഇസ്ലാം മദ്രസ്സ നബി ദിന ഘോഷയാത്രക്ക് കൊളക്കാട്ടിൽ ശശിയേട്ടനും കുടുംബവും മധുര പായസം വിതരണം നടത്തിയത്.    മതത്തിന്റെയും ഭാഷയുടെ പേരിൽ ഫാസിസം ചിറകുവിടർത്തുന്ന കാലത്താണ് മാനവമൈത്രിയുടെ ഉദാത്ത മാതൃകയായി ഇത്തരം ദൃശ്യങ്ങൾ നമുക്ക് മാതൃകയാകുന്നത്.    

മപ്രം ഹയാത്തുദ്ദീൻ മദ്രസ : വർണാഭമായ നബി ദിന ഘോഷ യാത്ര നടത്തി

Image
  മപ്രം ഹയാത്തുദ്ദീൻ മദ്രസയുടെ     ആഭിമുഖ്യത്തിൽ     വർണാഭമായ നബി ദിന ഘോഷ യാത്ര  നടത്തി.പൂർവ വിദ്യാർത്ഥി കളുടെയും.. മദ്രസ വിദ്യാർത്ഥികളുടെയും ദഫ്‌ സംഘങ്ങൾ നബിദിന ഘോഷ യാത്രക്കു  മാറ്റു കൂട്ടി… മദ്രസയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. മപ്രം മുട്ടുങ്ങലിൽ വെ ച്ച് മധുര പലഹാരങ്ങൾ നൽകി സ്വീകരണം നൽകി.നബിദിന ഘോഷയാത്ര ദർശിക്കാൻ നൂറുകണക്കിന് സ്ത്രീകൾ റോഡ് സമീപം കാത്ത് നിന്നു.  

എരഞ്ഞിമാവ് - കൂളിമാട് റോഡ് ടെൻഡർ നടപടിയായി.ലിൻ്റോ ജോസഫ്

Image
എരഞ്ഞിമാവ് - കൂളിമാട് റോഡ് പ്രവൃത്തി ടെൻഡർ നടപടിയായി.പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചില പ്രയാസങ്ങൾ നിലനിന്നിരുന്നു .ജലജീവൻ മിഷൻ പ്രവൃത്തിയുടെ പ്രധാന ടാങ്ക് നിർമ്മിക്കുന്നത് കൂളിമാട് ആണ്. കാരശ്ശേരി,കൊടിയത്തൂർ പഞ്ചായത്തിലേക്ക്  ഉള്ള വെള്ളം കൊണ്ടുപോകുന്നത് ഈ ടാങ്കിൽ നിന്നുമാണ്. റോഡ് പ്രവൃത്തിക്ക് ശേഷം ജലജീവൻ മിഷൻ പ്രവൃത്തിക്ക് വേണ്ടി പൊളിക്കാതിരിക്കുന്നതിനായി നേരത്തെ തന്നെ പൈപ്പിടൽ പൂർത്തീകരിക്കേണ്ടത്തുണ്ടായിരുന്നു.അതിനായി റോഡ് പ്രവൃത്തി നിർത്തി വെക്കുകയും ചെയ്തു.ജൽജീവൻ മിഷൻ പ്രവൃത്തി പൂർത്തീകരിച്ച് റിസ്റ്റോറേഷൻ ചെയ്യുന്നതിന് റോഡ് പ്രവൃത്തി കരാറുകാരനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു . എന്നാൽ കരാറുകാരൻ പ്രവൃത്തി ചെയ്യാൻ തയ്യാറാവാത്തതിനാൽ ഇവരെ 'without risk & cost' ൽ ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചു. ടെർമിനേറ്റ് ചെയ്ത സമയത്ത് സാർക്കാരിലേക്ക് ഫയൽ പോവേണ്ടതുൾപ്പെടെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായി.ഇത് മൂലമാണ് പ്രവൃത്തി ആകെ വൈകുന്ന സ്ഥിതി ഉണ്ടായത്. നിലവിൽ സാങ്കേതിക തടസങ്ങൾ നീക്കി ഇന്ന് റിവൈസ്ഡ് എസ്റ്റിമേറ്റിനും ബാലൻസ് എസ്റ്റിമേറ്റിനും സാങ്കേതികാനുമതി ലഭ്യമായി.ഇതോടെ ടെൻഡർ നടപടി

ഗ്രോബാഗ് പച്ചക്കറി തോട്ടം ആരംഭിച്ചു

Image
. എടവണ്ണപാറ : ലോക പരിസ്ഥിതി - ആരോഗ്യ ദിനത്തിന്റെ ഭാഗമായി എടവണ്ണപ്പാറ ചാലിയപ്രം ജി.എച്ച്.എസിൽ ഗ്രോബാഗ് പച്ചക്കറി തോട്ടം ആരംഭിച്ചു. ജി എച്ച്.എസ് ചിലിയപ്പുറം പരിസ്ഥിതി ക്ലബ്ബിന്റെയും ട്രെന്റ്സ് എടവണ്ണപാറയുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത് . ട്രെന്റ്സ് എടവണ്ണപാറ നൽകുന്ന ഗ്രോ ബാഗ് സ്റ്റോർ മനേജർ ഉനൈസ് സീനിയർ അസിസ്റ്റന്റ് സുരേഷിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ശാന്തകുമാരി ആദ്യ തൈ നടുകയും അധ്യാപകരും കുട്ടികളും , ട്രെന്റ്സ് ജീവനക്കാരും ഒരേ സമയം ഗ്രോ ബാഗിൽ തൈകൾ നട്ട് കൊണ്ട് പദ്ധതിയുടെ ഭാഗമായി.  പരിപാടിയിൽ അധ്യാപകരായ ഷൈനി പി, രേഖ പി, സ്നേഹ പ്രഭ, രമ, പെപ്സി പി, ശ്രീജ, ശബ്ന , അമ്പിളി , ശ്രീജിനി, ഫാത്തിമാബി, ട്രെന്റ്സ് ജീവനക്കാരായ ഷിനോജ്, ദിലിൻ, അസീബ്, ശ്രീ ജിൻ എന്നിവർ നേതൃത്വം നൽകി.

നേത്ര പരിശോധന ക്യാമ്പ് സമാപിച്ചു

Image
എടവണ്ണപ്പാറ:  ചീക്കോട് ഗ്രാമപഞ്ചായത്തും കൊണ്ടോട്ടി അക്സ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ നേത്ര പരിശോധന ക്യാമ്പ് സമാപിച്ചു .വാർഡ് സഭാ കാര്യാലയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ  സഈദ് കെ.പി. ഉദ്ഘാടനം ചെയ്തു. ദിൽന  കൗൺസിലിംഗിന് നേതൃത്വം  നൽകി. അകിൽ  (പി.ആർ. ഒ അക്സ  ഹോസ്പിറ്റൽ ) നേത്ര പരിശോനാ ക്യാമ്പ് നിയന്ത്രിച്ചു. മെമ്പർ  അസീസ്  വാവൂർ  അധ്യക്ഷത  വഹിച്ച  ചടങ്ങിൽ  അംഗൻവാടി  ടീച്ചർ  മിനി  നന്ദി പ്രകാശിച്ചു.

ആര്യാടൻ അനുസ്മരണം.സംഘടിപ്പിച്ചു.

Image
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണം. സംഘടിപ്പിച്ചു.  വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, ആര്യാടൻ സാറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയും ചേർന്ന് ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.        മുണ്ടുമുഴിയിൽ മണ്ടകത്തിങ്ങൽ അബ്ദുല്ല ഹാജിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.        ആര്യാടൻന്റെ ഓർമ്മക്കായി ഫൗണ്ടേഷൻ നൽകി വരുന്ന ആദ്യ പുരസ്കാരം സീനിയർ നേതാക്കൻമാരായ മമ്പാട് മൊയ്തീൻ , മണ്ടകത്തിങ്ങൽ ബാപ്പു എന്നിവർക്ക് പ്രശസ്തിപത്രം നൽകി ആദരിച്ചു. . മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ.എം.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.   മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആര്യാടൻ അനുസ്മരണ പ്രമേയം മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ. കരീം അവതരിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി യു.കെ.അസൈൻ സ്വാഗതവും, ആര്യാടൻ

കെ.ടി അഷ്റഫ് അനുസ്മരണവും പ്രവാസി കോൺഗ്രസ്സ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

പ്രവാസി കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മറ്റി കെ.ടി അഷ്റഫ് അനുസ്മരണവും പ്രവാസി കോൺഗ്രസ്സ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.  വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പ്രവാസി കോൺഗ്രസ് ഭാരവാഹി, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് പാർട്ടിയിൽ സജീവ സാന്നിധ്യമായിരുന്ന കെ.ടി അഷ്റവിൻ്റെ മൂന്നാം വാർഷികത്തിൽ പ്രവാസി കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ (എം.പി അബ്ദുല്ല സാഹിബ് സ്മാരക കോൺഫ്രൻസ് ഹാളിൽ ) വെച്ച് കെ.ടി. അഷ്റഫ് അനുസ്മരണവും, പ്രവാസി കോൺഗ്രസ് പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.കെ.എം കുട്ടി മപ്രം അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അനുസ്മരണ പ്രഭാഷണം നടത്തി.   പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ എം. സി മൊയ്തീൻ പരതക്കാട്, സി.പി അബൂബക്കർ, പ്രവാസി കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു.കെ അസൈൻ മുണ്ടുമുഴി, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡ

വാഴയൂർ പഞ്ചായത്ത്‌ സ്കൂൾ കായികമേള സമാപിച്ചു.

Image
വാഴയൂർ :വാഴയൂർ പഞ്ചായത്ത്‌ സ്കൂൾ കായികമേള സമാപിച്ചു. പഞ്ചായത്ത്‌ സ്കൂൾ കായിമേള കാരാട് ഇ എം എസ് മിനി സ്റ്റേഡിയത്തിൽ ഈ വർഷം വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വിജിലൻസ് സി.ഐ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.   എൽ.പി യു.പി സ്കൂളുകളിലെ പ്രൈമറി, കിഡ്‌ഡിസ് സബ്ജൂനിയർ വിഭാഗങ്ങളിലായി 200ൽ കായിക താരങ്ങൾ പങ്കെടുത്തു.  എൽ.പി വിഭാഗത്തിൽ വാഴയൂർ എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി.   കക്കോവ് എൽ പി സ്കൂളിന് രണ്ടാം സ്ഥാന വും, ഇയ്യത്തിങ്ങൽ എൽ പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ കാരാട് പദ്മ യു പി സ്കൂൾ ഒന്നാം സ്ഥാനവും, കക്കോവ് പി എം എസ് എ പി ടി എച്ച് എസ് എസ് , അഴിഞ്ഞിലം യു പി സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  സമാപന സമ്മേളനവും സമ്മാന ദാനവും വാഴയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാസുദേവൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ ബാലകൃഷ്ണൻ പി കെ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.   

സംസ്ഥാന സ്കൂൾ റസ്‌ലിംഗ്: ഒളവട്ടൂർ സ്കൂളിന് രണ്ട് മെഡലുകൾ

Image
ഒളവട്ടൂർ: തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപദം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം രണ്ട് മെഡലുകൾ കരസ്ഥമാക്കി. 65 കിലോഗ്രാമിന് താഴെയുള്ള ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പി മുഹമ്മദ്‌ അഫ്നാൻ വെള്ളി മെഡൽ നേടി.പ്ലസ് വൺ വിദ്യാർത്ഥിയായ അഫ്നാൻ ഒളവട്ടൂർ വെളുത്തപറമ്പ് സ്വദേശികളായ പി അബ്ദുസലീം, റസിയ എന്നിവരുടെ മകനാണ്.സീനിയർ പെൺൺകുട്ടികളുടെ 55 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ എം ആയിഷ ദിയ വെങ്കല മെഡൽനേടി.പ്ലസ്ടു വിദ്യാർത്ഥിനിയായ ആയിഷ ദിയ മുതുവല്ലൂർ സ്വദേശികളായ എം നസീർ, വി ശബ്രീന എന്നിവരുടെ മകളാണ്. ജൂനിയർ പെൺകുട്ടികളുടെ 69 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി എം കെ നിദ ഫസ്‌ലി അഞ്ചാം സ്ഥാനത്തിനു അർഹയായി.  വിജയികളെ മാനേജ്മെന്റ്, പി. ടി. എ, സ്റ്റാഫ്‌ എന്നിവർ അനുമോദിച്ചു.

സംസ്ഥാന സ്കൂൾ റസ്‌ലിംഗ്: ഒളവട്ടൂർ സ്കൂളിന് രണ്ട് മെഡലുകൾ

ഒളവട്ടൂർ: തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപദം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം രണ്ട് മെഡലുകൾ കരസ്ഥമാക്കി. 65 കിലോഗ്രാമിന് താഴെയുള്ള ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പി മുഹമ്മദ്‌ അഫ്നാൻ വെള്ളി മെഡൽ നേടി.പ്ലസ് വൺ വിദ്യാർത്ഥിയായ അഫ്നാൻ ഒളവട്ടൂർ വെളുത്തപറമ്പ് സ്വദേശികളായ പി അബ്ദുസലീം, റസിയ എന്നിവരുടെ മകനാണ്.സീനിയർ പെൺൺകുട്ടികളുടെ 55 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ എം ആയിഷ ദിയ വെങ്കല മെഡൽനേടി.പ്ലസ്ടു വിദ്യാർത്ഥിനിയായ ആയിഷ ദിയ മുതുവല്ലൂർ സ്വദേശികളായ എം നസീർ, വി ശബ്രീന എന്നിവരുടെ മകളാണ്. ജൂനിയർ പെൺകുട്ടികളുടെ 69 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി എം കെ നിദ ഫസ്‌ലി അഞ്ചാം സ്ഥാനത്തിനു അർഹയായി.  വിജയികളെ മാനേജ്മെന്റ്, പി. ടി. എ, സ്റ്റാഫ്‌ എന്നിവർ അനുമോദിച്ചു.

ബേസ് കാരുണ്യഭവൻ ഇംഗ്ലീഷ് സ്കൂൾ വാഴക്കാട് സ്പോർട്സ് മീറ്റ് ആരംഭിച്ചു

Image
എടവണ്ണപ്പാറ: ബേസ് ഇംഗ്ലീഷ് യുപി സ്കൂൾ കാരുണ്യഭവൻ സ്പോർട്സ് മീറ്റ് മപ്രം എൽ പി സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച രാവിലെ ഒമ്പതരക്ക് ആരംഭിച്ചു. പിടിഎ പ്രസിഡൻറ് നജ്മൽ ബാബു സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. 20 വിഭാഗങ്ങളിലായി 370 ഓളം വിദ്യാർത്ഥികൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കും. സബ്ജില്ലാ വിഭാഗത്തിൽ ഐ ജംപ്, ലോംഗ് ജംപിൽ കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്.

എടവണ്ണപ്പാറയിൽ നബിദിന റാലി പ്രൗഢമായി

Image
എടവണ്ണപ്പാറ : തിരുനബി(സ)യുടെ സ്നേഹ ലോകം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടന്ന നബിദിന റാലി പ്രൗഢമായി . വൈകീട്ട് അഞ്ച് മണിയോടെ വാലില്ലാ പുഴയിൽ നിന്ന് ആരംഭിച്ച നബിദിന റാലി എടവണ്ണപ്പാറയിൽ സമാപിച്ചു  സയ്യിദ് അഹ്മദ് കബീർ മദനി അൽ ബുഖാരി, റഹ്മ്മത്തുല്ല സഖാഫി എളമരം, സി.ടി അബൂബക്കർ മുസ്ലിയാർ, സി.എം മൗലവി വാഴക്കാട്, ഇ എം റസാഖ് വെട്ടുപാറ, എ കെ സി അബ്ദുൽ അസീസ് ബാഖാവി, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ നേതൃത്വം നൽകാൻ കളത്തിൽ അബ്ദുറഹ്മാൻ കളത്തിലുണ്ട്.

Image
  എടവണ്ണപ്പാറ :എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ  നവീകരണ ജോലികൾക്ക് നേതൃത്വം നൽകാൻ കളത്തിൽ അബ്ദുറഹ്മാൻ സജീവമായി രംഗത്ത്.    നേരത്തെ വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും ബ്ലോക്ക് മെമ്പറായും  പ്രവർത്തിച്ച അബ്ദുറഹിമാന് വീട്ടിൽ വെറുതെ  ഇരിക്കാൻ സാധിക്കില്ല.    എളമരം മുതൽ ഇരട്ട മൊഴി വരെ നാലര കിലോമീറ്റർ വരുന്ന നവീകരണ ജോലികൾ കരാർ ഏറ്റെടുത്തത് കാസർകോട്ടുകാരനാണ്.  ഇദ്ദേഹത്തിന് സ്ഥല പരിചയം ഇല്ലാത്തതിനാൽ മെറ്റലുകൾ അടക്കം അൺ ലോഡ് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുന്നതു മുതൽ നാട്ടുകാരോട് കാര്യങ്ങൾ വിശധീകരിക്കുന്നതും കളത്തിൽ അബ്ദുറഹിമാൻ തന്നെ. വർഷങ്ങൾക്കു മുമ്പ് കരാർ ജോലി ചെയ്തിരുന്നുവെങ്കിലും അതിൽ മുന്നോട്ടു പോവാൻ സാധിച്ചില്ലെന്ന് ഇദ്ദേഹം പറഞ്ഞു.   വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ  കളത്തിൽ അബ്ദുറഹ്മാന് നാടിനെ സഹായിക്കാനുള്ള സമയം പാഴാക്കില്ല. സമൂഹത്തിനായി പ്രവർത്തികൾ ചെയ്യുമ്പോഴും തന്നെ കുറ്റപ്പെടുത്തുന്നത് ചെവി കൊടുക്കാറില്ല. അവർ പറയുന്നത് പറയട്ടെ എന്നാണ് അബ്ദുറഹിമാന്റെ നിലപാട് .

ഗവ. കോളേജ് കൊണ്ടോട്ടി ഉര്‍ദു വിഭാഗം:എസ് എം സര്‍വ്വര്‍ അനുസ്മരണം നടത്തി

Image
എടവണ്ണപ്പാറ : ഗവ. കോളേജ് കൊണ്ടോട്ടി ഉര്‍ദു വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശ്‌സ്ത കേരളീയ ഉര്‍ദു കവിയും എഴുത്തുകാരനുമായിരുന്ന സയ്യിദ് മുഹമ്മദ് സര്‍വ്വര്‍ അനുസ്മരണം നടത്തി.  തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ച് വളര്‍ന്ന സര്‍വ്വര്‍ സാഹിബ് ഉര്‍ദുഭാഷയില്‍ ഉന്നത പാണ്ഡിത്യം നേടുന്നതിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് പോവുകയും, ഉര്‍ദുവിലെ സാഹിത്യകാരന്‍മാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതിനോടൊപ്പം , അര്‍മുഗാനെ കേരള, നവായെ സര്‍വ്വര്‍ എന്നീ രണ്ടുകാവ്യസമാഹാരങ്ങള്‍ രചിക്കുകയും വിവിധ മലയാള സാഹിത്യകൃതികള്‍ മലയാളത്തില്‍ നിന്നും ഉര്‍ദുവിലേക്ക്ും ഉര്‍വില്‍ നിന്നും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു.      കേരളത്തില്‍ ഉര്‍ദു ഭാഷയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കാണ് വഹിച്ചതെന്നും അനുസ്മരിച്ചു.         ഡോ. അബ്ദുല്‍ ലത്തീഫ് വി ഉദ്ഘാടനം ചെയ്തു. ഡോ. പി കെ അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ഐ.ക്യു. എ.സി കോഡിനേറ്റര്‍ ഡോ. വിനീഷ് ഒ പി, ഉര്‍ദു വിഭാഗം മേധാവി മുംതാസ് സി എച്ച്, അറബിക് വിഭാഗം മേധാവി ഡോ. അന്‍വര്‍, റജുല, . ശിഹാബുദ്ദീന്‍ പി, റസിയ ടിപി, ഷംല ടി, ശ്രീമതി സുഹൈബത്തുല്‍

പേപ്പട്ടിയുടെ കടിയേറ്റ് ചത്ത പശുക്കളുടെ ഉടമസ്ഥർക്ക് നഷ്ട പരിഹാരം : നിവേദനം നൽകി

Image
   എടവണ്ണപ്പാറയിൽ പേപ്പട്ടിയുടെ കടിയേറ്റ് പേപിടിച്ചു ചത്ത പശുക്കളുടെ ഉടമസ്ഥർക്ക് നഷ്ട പരിഹാരം നൽകണമെന്ന് . ഇത് സംബന്ധിച്ച നിവേദനം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സക്കറിയക്ക് സമർപ്പിച്ചു.  മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുചീടി കുഴി ,യൂത്ത് ലീഗ് പ്രസിഡൻ്റ് അസിഫ് മാസ്റ്റർ എന്നിവരാണ് നിവേദന സമർപ്പിച്ചത്.വിഷയത്തിൽ സ്വത്വര നടപടികൾ കൈക്കൊള്ളുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

വാഴക്കാട് പഞ്ചായത്തിലെ വിവിദ വാർഡുകളിൽ തെരുവുനായകൾക്ക് സമഗ്ര പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി.

Image
 വാഴക്കാട് പഞ്ചായത്തിലെ വിവിദ വാർഡുകളിൽ  തെരുവുനായകൾക്ക് സമഗ്ര പ്രതിരോധ കുത്തിവെപ്പ്  നൽകി തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ടി ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്. 18 19 20 ഉൾപ്പെടെ മൂന്നു ദിവസങ്ങളിലായി കുത്തിവെപ്പ് തുടരും .തിങ്കളാഴ്ച രാവിലെ പത്തുമണിവരെയാവുമ്പോഴേക്കും 35 നായകൾക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തിയതായി അധികൃതർ അറിയിച്ചു . ടി ഡി ആർ എഫ് അംഗങ്ങളോടൊപ്പം മൃഗഡോക്ടറും ഇഞ്ചക്ഷൻ കുത്തിവെപ്പിന് നേതൃത്വം നൽകുന്നുണ്ട് . വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു . ഇതിനെതിരെ ശക്തമായ പ്രതിഷേധം  സോഷ്യൽ മീഡിയകളിൽ അടക്കം ഉയർന്നുവന്നിരുന്നു . ഈ പശ്ചാത്തലത്തിലാണ് തെരുവ് നായകൾക്ക് പേവിഷബാധ കുത്തിവെപ്പ് നടത്താൻ പഞ്ചായത്ത് തീരുമാനിച്ചത്.    

സമന്വയ ചടങ്ങ് ഉദ്ഘാടനം ചെയ്തു

Image
       വാഴയൂർ : വാഴയൂർ  ഗ്രാമ പഞ്ചായത്തും  മലപ്പുറം  ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി എസ് സി / എസ് ടി  വിഭാഗക്കാർക്കായിമുണ്ടകശ്ശേരി സാംസ്‌കാരിക നിലയത്തിൽ വെച്ച് സമന്വയ( കരിയർ  ഗൈഡൻസ്  ക്ലാസ്സ്‌, എംപ്ലോയ്മെന്റ് രെജിസ്ട്രേഷൻ, രെജിസ്ട്രേഷൻ പുതുക്കൽ )എന്നിവ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി അധ്യക്ഷത  വഹിച്ച ചടങ്ങ്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി വാസുദേവൻ    ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ  കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റസീന   , വാർഡ് മെമ്പർ കെ പി രാജൻ, വാസു കാരാട്  തുങ്ങിയവർ ആശംസകൾ  അർപ്പിച്ചു . ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ  കെ ശൈലേഷ് സ്വാഗതവും, ജൂനിയർ എംപ്ലോമന്റ് ഓഫീസർ ഷാജി  കിഴുവത്ത്  നന്ദിയും പറഞ്ഞ  ചടങ്ങിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ബിമൽ  ഡോമിനിക് പദ്ധതി  വിശദീകരണം നടത്തി. കരിയർ  കൗൺസിലർ സി.സി. പ്രസാദ് കരിയർ ഗൈഡൻസ്  ക്ലാസ്സ്‌ നൽകി. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ഹഫ്‌സത് പി, വിജിത, ജോസ്മി എന്നിവർ പങ്കെടുത്തു. ഫോട്ടോ ചടങ്ങ്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി വാസുദേവൻ    ഉദ്ഘാടനം ചെയ്തു.  

മീലാദ് വിളംബര റാലി സംഘടിപ്പിച്ചു.

Image
എടവണ്ണപ്പാറ : വിരിപ്പാടം ഹിദായത്ത് സ്വിബിയാൻ മദ്രസ എസ് ബി എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. എസ് ബി എസ് നേതാക്കളായ സിനാൻ തങ്ങൾ, ആസിഫ്, സാബിത്, സിനാൻ എന്നിവർ നേതൃത്വം നൽകി. വിരിപ്പാട് മുതൽ ഊർക്കടവ് ടൗൺ വരെയാണ് വിളംബര റാലി നടത്തിയത്.

വച്ചാൽ ഷോക്കടിച്ച് ചത്തിട്ട് നാല് ദിവസംപിന്നിട്ടു.സംസ്ക്കരിക്കാൻ ഭീതിയിൽ നാട്ടുകാർ

വച്ചാൽ ഷോക്കടിച്ച് ചത്തിട്ട് നാല് ദിവസം പിന്നിട്ടു. സംസ്ക്കരിക്കാൻ ഭീതിയിൽ നാട്ടുകാർ എടവണ്ണപ്പാറ: മപ്രം മുട്ട് ങ്ങൽ ചീക്കപ്പള്ളി ട്രാൻസ്ഫോർമറിൽ വവ്വാൽ ഷോക്കടിച്ച് ചത്തിട്ട് നാല് ദിവസമായി. നിപ ഭീതിയിൽ സംസ്ക്കരിക്കാൻ ഭീതിയിൽ നാട്ടുകാർ. നിപ ഭീതിയിലായതിനാൽ വവ്വാൽ, വവ്വാലുമായി ബന്ധപ്പെടുന്ന എന്തും നാട്ടുകാർ തൊടാനോ പിടിക്കാനോ ഭയപ്പെടുകയാണ് നാട്ടുകാർ. ചത്ത് കിടക്കുന്ന വവ്വാൽ ആരോഗ്യ ഭീക്ഷണിയിലാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.

ആരാശ്ശേരി - ചെത്തുപാലം റോഡ് ഉദ്ഘാടനം ചെയ്തു.

Image
  ഓമാനൂർ :   ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആരാശ്ശേരി -ചെത്തുപാലം റോഡ് ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു.  5 ലക്ഷം രൂപ ചിലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.  ചടങ്ങിൽ വാർഡ് മെമ്പർ ഷാഹിന സ്വാഗതവും യുഡിഎഫ് ചെയർമാൻ ബാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.    ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇളങ്കയിൽ മുംതാസ്, ഹമീദ് ഓമാനൂർ, അംഗനവാടി വർക്കർ സാബിറ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.

കൂളിമാട് പാലം: വയോജന പാർക്ക് പ്ലാൻ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന് സമർപ്പിച്ചു.

Image
   എടവണ്ണപ്പാറ: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന് സമീപത്തായി കൂളിമാട് ഭാഗത്ത് വയോജന പാർക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്ലാൻ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന് സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് യു എൽ സി സി പ്രതിനിധികൾ പ്ലാൻ സമർപ്പിച്ചത്. കൂളിമാട് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൂളിമാട് പാലം ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുന്നതുമായി ചർച്ച പുരോഗമിക്കവേയാണ് വയോജനപാർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഎൽസിയെ ഏൽപ്പിച്ചത്. സർക്കാറിന്റെ അതിനധയിലുള്ള ഒരേക്കർ സ്ഥലത്താണ് വയോജന പാർക്ക് നിർമ്മിക്കുക. ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമിച്ച കൂളിമാട് പാലം സന്ദർശകർക്ക് ഏറെ പ്രിയങ്കരമാണ്. സമീപ പാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂട്തലാണ്. കൂളിമാട് പാലത്തിന് സമീപം വയോജന പാർക്ക് നിർമ്മിക്കുന്നതോടെ കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം നേടും. വയോജന പാർക്ക് നിർമ്മിക്കുന്നതായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ നടപ്പിലാക്കു

ആശ്വാസ്കിരണം കുടിശ്ശിക വിതരണം ചെയ്യണം : വോയ്സ് ഓഫ് ഡിസേബ്ൾഡ് MLA ക്ക് നിവേദനം നൽകി

Image
 .   ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്ത ആശ്വാസ കിരണത്തിൻ്റെ 13 മാസത്തെ കുടിശ്ശിക ലഭിക്കാത്തപതിനായിരക്കണക്കിന് രക്ഷിതാക്കൾക്ക് കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും  2018 ന് ശേഷം അപേക്ഷ സമർപ്പിച്ച അർഹതപ്പെട്ട എല്ലാവർക്കും ആശ്വാസ കിരണം വിതരണം ചെയ്യണമെന്നും കൊണ്ടോട്ടി ബ്ലോക്ക് വോയ്സ് ഓഫ് ഡിസേബ്ൾഡ് TV ഇബ്രാഹിം MLA ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.    വാഴക്കാട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ മുതലായവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്   ബന്ധപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരേയും നേരിട്ട് കണ്ട് ബോധിപ്പിക്കാമെന്ന് MLA ഉറപ്പ് നൽകി

പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിന് ഹൈവേ അതോറിറ്റിയും, ഡെപ്യൂട്ടി കളക്ടറും തയ്യാറാക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Image
വാഴക്കാട്: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമിയും, വീടും, കൃഷിയും നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിന് ഹൈവേ അതോറിറ്റിയും, ഡെപ്യൂട്ടി കളക്ടറും തയ്യാറാക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  ഇപ്പോൾ നൽകിയ നഷ്ടപരിഹാരത്തുക തികച്ചും അപര്യാപ്തവും, തീരെ കുറവുമാണ്.  സമീപ പഞ്ചായത്തുകൂടിയായ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ നൽകിയ നഷ്ടപരിഹാരത്തിനനുസരിച്ചുള്ള തുക മലപ്പുറം ജില്ലയിലെ ഭൂമിയും, വീടും, കൃഷിയും നഷ്ടപ്പെടുന്നവർക്ക് ലഭ്യമാക്കി ഇരകളെ സംരക്ഷിക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ കെ.പി. രവീന്ദ്രനാഥൻ അവതരാകനായും, പി.രവീന്ദ്രനാഥ് അനുവാദകനായും അവതരിപ്പിച്ച പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.  ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ

എടവണ്ണപ്പാറ ബസ് സ്റ്റാൻഡിന് മുകളിലുള്ള പഞ്ചായത്ത് കെട്ടിടത്തിന്റെ സീലിംഗ് തകർന്നു .

Image
  ഈ ഹാൾ ഉപയോഗപ്രദമാകണമന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തുന്നു . കഴിഞ്ഞ കുറേ വർഷങ്ങളായി   എടവണ്ണപ്പാറ ബസ്സ്റ്റാൻഡിന് മുകളിലുള്ള   വാഴക്കാട് പഞ്ചായത്തിൽ അധീനതയിലുള്ള ഈ ഹാൾ ഉപയോഗരഹിതമായ കിടക്കുകയാണ് . ഇതിന്റെ സീലിംഗ് തകർന്നിട്ട് മാസങ്ങളായി .  മാത്രമല്ല , എടവണ്ണപ്പാറ ബസ് സ്റ്റാൻഡിലെ അഞ്ചോളം വരുന്ന തെരുവുനായ്ക്കൾ കോണി കയറി വിശ്രമിക്കുന്നത് ഇവിടെയാണ്.      എന്നാൽ അടുത്തു കൂടുന്ന ഭരണസമിതി   200 പേർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റുമെന്ന്   അധികൃതർ അറിയിച്ചു.      തൊട്ടടുത്ത വാർഡുകളിലെ ഗ്രാമസഭകൾ, ചെറിയ പരിപാടികൾ എന്നിവക്ക് അനുയോജ്യമായ രീതിയിൽ ഇത് സംവിധാനം ചെയ്യുമെന്നും പഞ്ചായത്തിൻറെ വക്താവ് അറിയിച്ചു . ഏതായാലും പഞ്ചായത്ത് ഹാൾ ഉപയോഗപ്രദമല്ലാത്തതിൽ നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ് .

മർക്കസ് വെട്ടത്തൂർ കിളിക്കത്തടായികുടിവെള്ള പദ്ധതി : നാടിന് സമർപ്പിച്ചു

Image
  എടവണ്ണപ്പാറ : മർക്കസ് ആർ സി എഫ് ഐ യുടെ കീഴിൽ നിർമ്മിച്ച വെട്ടത്തൂർകിളിക്കത്തടായി കുടിവെള്ള പദ്ധതി ഞായറാഴ്ച്ച വൈകുന്നേരം ടി.വി ഇബ്രാഹിം എം.എൽ.എ നാടിന് സമർപ്പിച്ചു. 51 കുടുംബംഗങ്ങൾക്ക് കുടിവെള്ള മെത്തിക്കുന്ന പദ്ധതി വെട്ടത്തൂർ കിളിക്കത്തടായിലെ കുടിവെള്ള പ്രശനത്തിന് ഏറെ ആശ്വാസം പകരും.  വേനൽ കാലങ്ങളിൽ കൂടി വെള്ളം കിട്ടാക്കനിയാകുന്ന ഈ പ്രദേശത്തുകാർക്ക് ഈ കൂടി വെള്ള പദ്ധതി വലിയ പ്രതീക്ഷയാണ് തുറന്നിട്ടിരിക്കുന്നത് .   ചടങ്ങിൽ അലി സഖാഫി എടവണ്ണപ്പാറ  ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ച ചടങ്ങിൽ ശമീർ സഖാഫി മപ്രം അധ്യക്ഷത വഹിച്ചു. മുത്തു കോയതങ്ങൾ ബുഹാരി പ്രാർത്ഥന നടത്തി. വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കരിയ്യ , പുളിയേക്കൽ അബൂബക്കർ (ബ്ലോക്ക് മെമ്പർ ) തറമ്മൽ അയ്യപ്പൻ കുട്ടി ( വാർഡ് മെമ്പർ ) കെ. ഒ ആലിഹാജി പി കെ മുരളീധരൻ , ഗംഗൻ, പ്രഭാകരൻ ആശംസാ പ്രസംഗം നടത്തി. .

കീഴുപറമ്പ് അഗതി മന്ദിരംമന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

Image
   അരീക്കോട്; കീഴുപറമ്പ് പഴംപറമ്പിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഴ്ച ഇല്ലാത്തവർക്കായുള്ള അഗതിമന്ദിരം തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ബഹു അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു . കെ എഫ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം അബ്ദുൽ ഹക്കീം മാസ്റ്റർ, ജില്ലാ സെക്രട്ടറി ഫൈസൽ വി കീഴ്ശ്ശേരി, അന്തേവാർഷികളും ചേർന്ന് സ്വീകരിച്ചു.  ഷബീർ ചെറുവാടി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ സി എ ഷുക്കൂർ, മെമ്പർ അസ്ലം തൃക്കളിയൂർ ഇസ്മായിൽ ചാലിൽ, നിയാസ് ചോല തുടങ്ങിയവരും സംബന്ധിച്ചു

കൂളിമാട് സ്റ്റേഡിയം, നീന്തൽകുളം : നിർമ്മാണവുമായി ബന്ധപ്പെട്ട് അക്ഷര കൂളിമാട് ജനകീയ ചർച്ച സംഘടിപ്പിച്ചു.

Image
കൂളിമാടിൽ സ്റ്റേഡിയം, നീന്തൽകുളം നിർമ്മാണവുമായി ബന്ധപ്പെട്ട് അക്ഷര കൂളിമാട് സംഘടിപ്പിച്ച ജനകീയ ചർച്ച വാർഡ് മെമ്പർ കെ എ റഫീക്ക് ഉദ്ഘാടനം ചെയ്തു.  അക്ഷര പ്രസിഡണ്ട് ഇ.മുജീബ് അധ്യക്ഷത വഹിച്ചു. കെ എ ഖാദർ മാസ്റ്റർ, ടി. അബ്ദുൽ മജീദ്, ഇ കെ നസീർ, എൻ സി ഇസ്മായിൽ, കളത്തിൽ ഫൈസൽ അലി എറക്കോട്ട്, ടിവി ഷാഫി മാസ്റ്റർ, പറമ്പൻ മുഹമ്മദ്, കെ ഖാലിദ്, ഇ. വീരാൻകുട്ടി മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സി അലി സ്വാഗതവും ഇ. കുഞ്ഞോയി നന്ദിയും പറഞ്ഞു. സ്റ്റേഡിയത്തിന്റെയും നീന്തൽ കുളത്തിന്റെയും സാധ്യതകളെ കുറിച്ച് പഠിക്കാൻ 7 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഇൻറർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് ഫൈനൽ റൗണ്ട് പരീക്ഷയിലേക്ക് മപ്രം കൊന്നാര് സ്വദേശി സയ്യിദ് ഹുബാബ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു

Image
    മപ്രം : ഇൻറർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് (isa) ഫൈനൽ റൗണ്ട് പരീക്ഷയിൽ  മപ്രം കൊന്നാര് സ്വദേശി സയ്യിദ് ഹുബാബ് തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു . എഡ്യുമിത്ര ഓൺലൈൻ പ്ലാറ്റ്ഫോമിന് കീഴിൽ നടന്നുവരുന്ന പരീക്ഷ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കിടയിൽ ശാസ്ത്രീയ അവബോധം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തുന്നത്.  ബഹിരാകാശ കാര്യങ്ങളിൽ താല്പര്യമുള്ള വിദ്യാർഥികൾക്കും അറിയാൻ ആഗ്രഹമുള്ള വിദ്യാർഥികൾക്കും വേണ്ടിയാണ് ഈ പരീക്ഷ നടത്തിവരുന്നത് .   വയനാട് വെങ്ങപ്പള്ളി ശംസുൽ ഉലമ അക്കാദമി കോളേജിൽ പ്ലസ് ടു രണ്ടാം വർഷത്തിലാണ് ഇപ്പോൾ പഠിക്കുന്നത് .   കൊന്നാര മഖാം മെമ്പറായ കൊന്നാര് മുഹമ്മദ് സാദിഖ് തങ്ങളുടെയും ഫാത്തിമ സുഹ്റയുടെയും മകനാണ് സയ്യിദ് ഹുബാബ് തങ്ങൾ . മപ്രം ഹയാത്ത്ദ്ധീൻ മദ്രസയിലും നഴ്സറി സ്കൂളിലും ജലാലിയ സ്കൂളിലും  പഠനം നടത്തി. ചെറുപ്പം മുതലേ ബഹിരാകാശ കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നു .സോളാർ കാര്യങ്ങളെ സംബന്ധിച്ച് പുസ്തകങ്ങൾ നിരന്തരമായി വായിക്കാറുണ്ട് .സ്പേസ് അത്ഭുതങ്ങളുടെ കലവറയാണെന്നും ഐഎസ്ആർഒ, നാസ    സ്ഥാപനങ്ങളുടെ വിക്ഷേപണങ്ങൾ ഏറെ കൗതുകത്തോടെ വീക്ഷിക്കാറുണ്ടെന്നും തങ്

അദ്ധ്യാപകദിനം ധന്യമാക്കി കുട്ടി അദ്ധ്യാപകർ

Image
എടവണ്ണപ്പാറ: ദേശീയ അദ്ധ്യാപക ദിനത്തിൽ ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരായി ക്ലസ്സെടുത്തുകൊണ്ട് ദിനാചാരണം ധന്യമാക്കി. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ ക്ലാസ്സെടുത്ത കുട്ടി അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.ടൈംടേബിൾ പ്രകാരം നേരത്തെ തന്നെ കുട്ടികൾക്ക് പഠിപ്പിക്കാനുള്ള പാഠഭാഗം അധ്യാപകർ ക്രമീകരിച്ചു നൽകിയിരുന്നു . ദിനാചരണത്തിന്റെ ഭാഗമായി ഓർമ്മ മരം എന്ന നാമകരണത്തിൽ ക്യാമ്പസ്സിൽ അദ്ധ്യാപകർ ഡിപ്പാർട്മെന്റ് അടിസ്ഥാനത്തിൽ തൈകൾ നട്ടു.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം സ്കൂൾ ജീവനക്കാർ നൽകി.മലയാള വിഭാഗം മേധാവി എ വാസുദേവ ശർമ അദ്ധ്യാപകദിന സന്ദേശം നൽകി.അനധ്യാപകർ, സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്,ജെ ആർ സി യൂണിറ്റ് എന്നിവരും അദ്ധ്യാ പകരെ ആദരിച്ചു . പ്രധാനധ്യാപകൻ ടി കെ മൊയ്ദീൻകുട്ടി ,പി ടി എ പ്രസിഡന്റ്‌ എം വി ഫൈസൽ, വൈസ് പ്രസിഡന്റ്‌ കെ സി ഗഫൂർ, എസ് ആർ ജി കൺവീനർ എ ശിഹാബുദ്ധീൻ ,സ്റ്റാഫ് സെക്രട്ടറി അബ്ദു സമദ് പൊന്നാട്,അദ്ധ്യാപകരായ കെ സഈദ് ,കെ പി ഇസ്ഹാഖ്, മൂസ മെച്ചേരി,എം ശംസുദ്ധീൻ ,എൻ വി സെബാസ്റ്റ്യൻ,കെ അബൂബക്കർ, എം പി നിസാർ, ചീരങ്കൻ അബ്ദുൽ റഷീദ്, പി സി മുഹ

അധ്യാപക ദിനത്തിൽ അധ്യാപകരായി വിദ്യാർഥികൾ

എടവണ്ണപ്പാറ : അധ്യാപക ദിനത്തോടനുബന്ധിച്ചു വാഴക്കാട് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥികൾ അധ്യാപകദിനം ആഘോഷിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി വിവിധ ഡിവിഷനിലെ 150 ഓളം വിദ്യാർഥികൾ അധ്യാപകരായി ക്ലാസെടുത്തു.    ഉത്തർപ്രദേശിലെ സ്കൂളിൽ സ്വന്തം ക്ലാസ്സിലെ കുട്ടികളെ മുഖത്തടിക്കാൻ പ്രേരിപ്പിക്കുമ്പോൾ സമാദാനത്തോടെ കേരളത്തിൽ പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും എച്ച് വൺ സി യിലെ ഹെന്ന പങ്കു വെച്ചു. സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ അധ്യാപകർക്ക് മൊമെന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ നാസർ, അധ്യാപകരായ അബ്ദുൽ ഹമീദ്, ജലീൽ, നവാസ്, നിജിനി, ഫിനോസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് :ആക്കോട് വിരിപ്പാടം സ്കൂൾ അഭിമാനത്തേരിൽ

Image
എടവണ്ണപ്പാറ : പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് ലഭിച്ചതിൽ ആക്കോട് വിരിപ്പാടം വിദ്യാലയം അഭിമാന തേരിൽ. ഈ സ്കൂളിൽ സേവനം തുടങ്ങിയിട്ട് മുപ്പത് വർഷം പിന്നിടുകയാണ്.  പുതുമയാർന്ന പoന പദ്ധതികളാണ് കുട്ടികൾക്കായി ടീച്ചർ ആവിഷ്കരിച്ച് വരുന്നത്.  പo ന ത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായ് പ്രത്യേകം മൊഡ്യൂൾ തെയ്യാറാക്കിയും,വർക്ക് ഷീറ്റുകൾ നൽകിയും ടീച്ചർ വേറിട്ട മാതൃകയായി .   കേരള ഗണിത ശാസ്ത്ര പരിഷത്ത് ഗണിതം ടാലൻ്റ് പരീക്ഷയിലും , കെ എസ് ടി യു പ്രതിഭ പ്രശ്നോത്തരിയിൽ ജില്ലയിൽ മിന്നും താരമായതും ,അക്ഷരമുറ്റം പ്രശ്നോത്തരിയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിക്കാനും ടീച്ചറുടെ കുട്ടികളുടെ മിന്നുന്ന പ്രകടനം കാണിച്ചിരുന്നു.   എൽ എസ് എസ് പരീക്ഷയിൽ എന്നും ടീച്ചറുടെ കുട്ടികൾ മുൻനിരയിൽഇടം പിടിക്കുന്നു.  പാഠ്യേതര പ്രവർത്തനങ്ങളിൽ ടീച്ചർ നടത്തികൊണ്ടിരിക്കുന്നത് വേറിട്ട മാത്യകയാണ്.    വിദ്യാർത്ഥികൾക്കായി രചിച്ച 'തനിച്ചല്ല 'ഡോക്യുമെൻറി, ടീച്ചറുടെ നേതൃത്വത്തിൽ നിർമ്മിച്ചിരുന്നു. 'ഒന്നിക്കാം നാളേക്കായ്" ( ഭാഗം 1. ഭാഗം 2) തെരുവ് നാടകം എന്നിവ സമൂഹത്തിനായ് സമർപ്പിച്ചു.  മാ

ചാലിയപ്പുറം പാടശേഖരങ്ങളിൽ ചിരങ്ങ കൃഷിക്ക് തുടക്കമായി

Image
എടവണ്ണപ്പാറ : ഏതു സമയങ്ങളിലും കൃഷിചെയ്യാവുന്ന ചിരങ്ങ കൃഷിക്ക് ചാലിയപ്പുറം പാടശേഖരങ്ങളിൽ തുടക്കമായി .വിവിധ വിഭാഗങ്ങളിൽ പെടുന്ന ചിരങ്ങകളിൽ നീളം കൂടിയതും പുള്ളികളുള്ളതുമായ ചിരങ്ങ കളാണ് കൂടുതലായി ചാലിയപ്രം പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതെന്ന് കർഷകനായ അസ്ലം തങ്ങൾ പറഞ്ഞു .നാടൻ വിത്തുകൾ ഇപ്പോൾ ലഭ്യമല്ലെന്നും ഹൈബ്രിഡ് വിത്താണ് ഉപയോഗിക്കുന്നതെന്നും കർഷകർ പറയുന്നു .ഹൈബ്രിഡ് വിത്ത് ഉല്പാദനം കൂടുമെന്നും വില കൂടുതലാണെന്നും കർഷകർ ചൂണ്ടിക്കാട്ടി .45 ദിവസങ്ങൾക്കുള്ളിൽ ചിരങ്ങ കായ പറിക്കാമെന്ന് കർഷകർ പറയുന്നു .ചിരങ്ങ കൃഷിക്ക് ചിരങ്ങ പന്തൽ വേണം. 50 സെന്റിലാണ് കർഷകനായ അസ്ലം തങ്ങൾ ഈ കൃഷി നടത്തുന്നത്. കമുങ്ങിന്റെ പട്ട ,കയർ അല്ലെങ്കിൽ വല എന്നിവ വെച്ചാണ് ചിരങ്ങപ്പന്തൽ ഉണ്ടാക്കുന്നത് .മറ്റു കൃഷികളിൽ നിന്ന് ചിരങ്ങ കൃഷിക്ക് മരുന്ന് ഉപയോഗം വളരെ കുറവാണെന്ന് കർഷകർ പറയുന്നു .ഇപ്പോൾ ചിരങ്ങക്ക് നല്ല മാർക്കറ്റ് ഉണ്ടെന്നും ഇത് മാറി വരാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു .ചിരങ്ങ കൂടാതെ പടവലം ,കുമ്പളം എന്നിവയും കൃഷി ചെയ്യുന്നുണ്ട് .രാമനാട്ടുകര ,കോഴിക്കോട് തുടങ്ങിയിടങ്ങളിൽ വിപണിയുടെ തോതനുസരിച്ച് സാധനങ്ങൾ കൊണ്ടുവ

പഴയകാല അനുഭവങ്ങൾ പങ്കിട്ട് " വയോവട്ടം " മധുരാനുഭവമായി

Image
എടവണ്ണപ്പാറ : നന്മ മുട്ടുങ്ങൽ സംഘടിപ്പിച്ച വയോജന സൗഹൃദ സംഗമം " വയോവട്ടം "   ഞായർ, മൂന്നു മണിക്ക് മപ്രം മുട്ടുങ്ങൽ കെ ടി ഗഫൂറിന്റെ വീട്  പരിസരത്ത്  വെച്ച് നടന്നു . പഴയകാല അനുഭവങ്ങളും പുതിയകാല ജീവിതാനുഭവങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ ഓർത്തെടുത്തു.  കൃഷി രീതികളും മാവൂർ ഗോളിയോർ റയോൺസിലെ ജീവിതാനുഭവങ്ങളും പങ്കെടുത്തവർ ചടങ്ങിൽ വിശദീകരിച്ചു. പഴയകാല സുഹൃത്തുക്കളെ കാണാനായതിൽ ഏറെ നവോന്മേഷം ലഭിച്ചതായി ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. ചടങ്ങിൽ സ്വാഗതം ഐ മുഹമ്മദും അധ്യക്ഷൻ ഡോക്ടർ എ കെ അബ്ദുൽ ഗഫൂറും നിർവ്വഹിച്ചു. അബൂബക്കർ മാരാൻ തൊടി, കറുത്തേടത്ത് മടത്തും തൊടി അബദുറഹിമാൻ , കറുത്തേടത്ത് മുഹമമദ് ( ബീച്ചുട്ടി കാക്ക ) , ചീക്കപ്പള്ളി അഹമ്മദ്, പള്ളിപ്പറമ്പൻ അസ്സൈൻ ഹാജി, ഉണ്ണിമോയി കെ.എം (ബിച്ചാപ്പു ), കുഞ്ഞോലൻ അച്യുത് ,തുലാം പറമ്പിൽ അഹമ്മദ്‌ കുട്ടി (ആപ്പൻ ), തു ലാം പറമ്പിൽ കുഞ്ഞുട്ടി, കുണ്ടും കടവത്ത് അബ്ദുള്ള ,ഇടിഞ്ഞു മൊഴിക്കൽ ഇയ്യാതുമ്മ. ചീകപ്പള്ളി മറിയുമ്മ തുടങ്ങിയവർ വയോ വട്ടത്തിൽ  പങ്കെടുത്തു.  കെ പി ഫൈസൽ,എ സി മജീദ് , കെ കെ ഷുക്കൂർ ,അലി അങ്ങാടി കടവിൽ , ഹബീബ്,കുഞ്ഞിപ്പ ,കെ ടി ഗഫൂർ

ഡോക്ടർ കെ സിദ്ധാർത്ഥൻ ആയുർവേദ ചികിത്സാരംഗത്ത് ഫലപ്രദമായ ചികിത്സാ രീതികളോടെ മുന്നോട്ടുപോവുകയാണ്.

Image
കൊല്ലം ജില്ലയിലെ എൻ പി ആയുർവേദ റിസർച്ച് ലാബോറട്ടറിസ് ചീഫ് കൺസൾട്ടന്റും ഡയറക്ടറുമായ ഡോക്ടർ കെ സിദ്ധാർഥൻ വർഷങ്ങളായി ആയുർവേദ ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ച് വരികയാണ്.    ആയൂർവേദത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യ കുടുംബാംഗമായ ഡോ:കെ സിദ്ധാർത്ഥൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ഡി. എ. എം പാസായി .  1974 മുതൽ ആയുർവേദ ചികിത്സാരംഗത്ത് സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം . മാറാ രോഗങ്ങൾക്ക് ഫലപ്രദമാകുന്ന ഔഷധം ഇദ്ദേഹം കണ്ടെത്തി . ഗവേഷണങ്ങളിലൂടെ ഡോക്ടർ കെ സിദ്ധാർത്ഥൻ നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ കൈവല്യ തൈലം വികസിപ്പിച്ചു. . 1997 മുതൽ ഇത് രോഗികളിൽ പരീക്ഷിച്ച് വരുന്നു.ഇത് പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി . 1993 ഇതിന് കേരള ഗവൺമെന്റിന്റെ ലൈസൻസും ലഭിച്ചിട്ടുണ്ട് . കേരളത്തിന്റെ വിവിധ ജില്ലകളിൽ 35 സെൻന്ററുകളിൽ 1997 മുതൽ പ്രധാന ഔഷധമായി ഇത് നൽകി വരുന്നു.  മാറാ രോഗങ്ങൾക്ക് മരുന്നായും ഇത് നൽകി വരുന്നുണ്ട് . കൂടാതെ, തുള്ളിമരുന്നുകൾ , വെരിക്കോസ് ഓയിൽ ,തൈറോയ്ഡ് ഓയിൽ , അഗ്നി ആയുർ ഡ്രോപ്പ്സ് തുടങ്ങി ഇരുപതോളം മരുന്നുകളും കണ്ടെത്തിയിട്ട

vijayan maters hair consultation medical ക്യാമ്പ് നാളെ വാഴക്കാട് UMR ആയുർവേദ ഹോസ്പിറ്റലിൽ

Image
വാഴക്കാട് : കേരളത്തിലെ പ്രമുഖ ഹയർ ട്രീറ്റ്മെൻറ് സെന്ററായ vijayan maters hair consultation medical ക്യാമ്പിന്റെ ഉദ്ഘാടനം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് സി.വി. സക്കറിയ നാളെ വാഴക്കാട് യു എം ആർ ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് നിർവഹിക്കും . മുടികൊഴിച്ചിൽ ,അകാലനര ,അലോപേഷ്യ എരിയറ്റ( വട്ടത്തിലുള്ള മുടികൊഴിച്ചിൽ ) താരൻ , സോറിയാസിസ് , മുടിയുടെ അറ്റം പൊട്ടൽ, മുടികൊഴിച്ചിൽ മുതലായ പ്രശ്നങ്ങൾക്ക് ക്യാമ്പിൽ ചികിത്സ ലഭ്യമാകും.  വിദഗ്ധ ആയുർവേദ കോസ്മറ്റോളജി ഡോക്ടർമാരും ആധുനിക ഉപകരണങ്ങളായ dermascope machine and scalp analyzer ന്റെ സഹായത്തോടെ ക്യാമ്പിൽ പരിശോധിക്കപ്പെടും.  രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ക്യാമ്പ് .ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 70 25 73 60 00, , 92 07 96 60 00 എന്ന നമ്പറിൽ ബന്ധപെടേണ്ടതാണ്.    

എടവണ്ണപ്പാറ ട്രാൻസ്ഫോർമർ സ്റ്റേഷൻ:സ്ഥലവും എസ്റ്റിമേറ്റ് തുകയും നൽകിയാൽ മാറ്റാനുള്ള നടപടികൾ എടുക്കും : കെഎസ്ഇബി

Image
എടവണ്ണപ്പാറ : എളമരം -എടവണ്ണപ്പാറ റോഡ് നവീകരണത്തിൽ എളമരം ജലാലിയ മുതൽ എടവണ്ണപ്പാറ വരെ റോഡിലുണ്ടായിരുന്ന വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറും മാറ്റാത്തത് ഒരു മരണവും നിരവധി അപകടങ്ങൾക്കും കാരണമായ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏറെ ജനപ്രിയമായ വോയിസ് ഓഫ് എടവണ്ണപ്പാറ ഗ്രൂപ്പിൽ ഇതു സംബന്ധമായി ഇന്നു വന്ന ചർച്ചയിൽ പങ്കെടുത്ത സംസാരിക്കവേയാണ് സ്ഥലവും എസ്റ്റിമേറ്റ് തുകയും അധികൃതർ അടച്ചാൽ ട്രാൻസ്ഫോമർ മാറ്റാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി എടവണ്ണപ്പാറ അസിസ്റ്റൻറ് എൻജിനീയറും നാട്ടുകാരനുമായ അഫ്സൽ അറിയിച്ചത്. ഗ്രൂപ്പ് അംഗങ്ങൾ, അഡ്മിൻ ഉൾപ്പെടെ ഇത് അത്യാഹ്ലാദപൂർവ്വം ഇത് സ്വീകരിച്ചത്. റോഡ് നവീകരണത്തിന് മുമ്പ് മാറ്റാനുള്ള വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറും അടയാളപ്പെടുത്തുകയും അതിനുള്ള തുക കരാറുകാരൻ അടവാക്കിയതിനു ശേഷം മാറ്റുകയുമാണ് ചെയ്യാറുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതുപ്രകാരം എളമരം മുതൽ കരിയാത്തൻ കുഴി വരെ പണമടച്ച് വൈദ്യുതി പോസ്റ്റുകൾ മാറ്റിയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, എളവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെയുള്ള വൈദ്യുതി പോസ്റ്റുകളും ട്ര