പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് :ആക്കോട് വിരിപ്പാടം സ്കൂൾ അഭിമാനത്തേരിൽ






എടവണ്ണപ്പാറ : പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് ലഭിച്ചതിൽ ആക്കോട് വിരിപ്പാടം വിദ്യാലയം അഭിമാന തേരിൽ.

ഈ സ്കൂളിൽ സേവനം തുടങ്ങിയിട്ട് മുപ്പത് വർഷം പിന്നിടുകയാണ്. 
പുതുമയാർന്ന പoന പദ്ധതികളാണ് കുട്ടികൾക്കായി ടീച്ചർ ആവിഷ്കരിച്ച് വരുന്നത്.

 പo ന ത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായ് പ്രത്യേകം മൊഡ്യൂൾ തെയ്യാറാക്കിയും,വർക്ക് ഷീറ്റുകൾ നൽകിയും ടീച്ചർ വേറിട്ട മാതൃകയായി .

  കേരള ഗണിത ശാസ്ത്ര പരിഷത്ത് ഗണിതം ടാലൻ്റ് പരീക്ഷയിലും

, കെ എസ് ടി യു പ്രതിഭ പ്രശ്നോത്തരിയിൽ ജില്ലയിൽ മിന്നും താരമായതും ,അക്ഷരമുറ്റം പ്രശ്നോത്തരിയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിക്കാനും ടീച്ചറുടെ കുട്ടികളുടെ മിന്നുന്ന പ്രകടനം കാണിച്ചിരുന്നു.  
എൽ എസ് എസ് പരീക്ഷയിൽ എന്നും ടീച്ചറുടെ കുട്ടികൾ മുൻനിരയിൽഇടം പിടിക്കുന്നു. 
പാഠ്യേതര പ്രവർത്തനങ്ങളിൽ ടീച്ചർ നടത്തികൊണ്ടിരിക്കുന്നത് വേറിട്ട മാത്യകയാണ്. 

 

വിദ്യാർത്ഥികൾക്കായി രചിച്ച 'തനിച്ചല്ല 'ഡോക്യുമെൻറി, ടീച്ചറുടെ നേതൃത്വത്തിൽ നിർമ്മിച്ചിരുന്നു. 'ഒന്നിക്കാം നാളേക്കായ്" ( ഭാഗം 1. ഭാഗം 2) തെരുവ് നാടകം എന്നിവ സമൂഹത്തിനായ് സമർപ്പിച്ചു.

 മാണിക്യ ചെപ്പ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ വഴിയും പഠനപ്രവർത്തനങ്ങൾ നേരിട്ട് നൽകി.

 

 


       സബ് ജില്ല ശാസ്ത്രമേളകളിൽ നിരവധി Agrade കളും ആദ്യസ്ഥാനങ്ങളും ടീച്ചറുടെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്.

 
      തൻ്റെ വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റി .സ്ക്കൂൾ പത്രം 'ബെസ്റ്റ് സ്ക്കൂൾ അവാർഡ്, അഞ്ച്തവണ ഹരിതവിദ്യാലയം അവാർഡ്, എം എൽ എ യുടെ അക്ഷര ശ്രീ പുരസ്കാരം, 
   കെ എസ് പി ടി എ യുടെ പി.ടി.എ അവാർഡ് മഴയാത്രാ പുരസ്കാരം.....തുടങ്ങിയ നേട്ടങ്ങൾ നിരവധിയാണ്. 2019-20 ൽ കേരള സംസ്ഥാന പേരൻ ടീച്ചേഴ്സ് അസോസിയേഷൻ 'മാത്യകാ അധ്യാപക പുരസ്കാരം, 2021-22അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഗുരുശ്രേഷ്ഠ, 2020-21 ൽമികച്ച സീഡ് കോഡിനേറ്റർ പുരസ്കാരവും ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.

  

   നൻമണ്ട പതിനാലേ നാലിൽ വാര്യത്ത് വീട്ടിൽതാമസിക്കുന്ന ഇവർ പരേതനായ മുടത്തൂർ കുട്ടികൃഷണൻ നായരുടേയും, കമലാക്ഷി അമ്മയുടേയും മകളാണ്. ഭർത്താവ് വി. ബാലൻജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ചു. മക്കൾ ആദിത്യ. വി. വിവേക്. വി. രണ്ട് പേരും വിദ്യാർത്ഥികൾ


ഫോട്ടോ

മന്ത്രി രാജേഷിൽ നിന്ന് സ്വീകരിക്കുന്നു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു