Posts

Showing posts from August, 2023

ബസ്സ്‌ സ്റ്റോപ്പ്‌ ഉദ്ഘാടനം ചെയ്തു.

Image
   വാഴയൂർ : പുനർ നിർമ്മിച്ച ബസ്റ്റോപ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ വാസുദേവൻ മാസ്റ്റർ നടത്തി .  ഓണാഘോഷത്തിന്റെ ഭാഗമായി മൂൺലൈറ്റ് ആർട്സ് സ്പോർട്സ് ക്ലബ്ബ് പുഞ്ചപ്പാടം സംഘടിപ്പിച്ച ഓണാഘോഷങ്ങൾ വിവിധ കലാപരിപാടികളോടെ അരങ്ങേറി.     ചടങ്ങിൽ വിജയൻ കാവുംകുഴി കട്ടയാട്ട് ആശംസകൾ അറിയിച്ചു. വിനീഷ് സ്വാഗതവും, ലഗീഷ് നന്ദിയും പറഞ്ഞു.

എടവണ്ണപ്പാറ മാധവൻ നായർ സ്മാരക വായനശാല ഉൾക്കൊള്ളുന്ന കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്നു .

Image
   ബുധനാഴ്ച രാവിലെ 11:30 നാണ് സംഭവം.  അപകടത്തിൽ ആർക്കും പരിക്കില്ല.  ധാരാളം ആളുകൾ ഇടമുറിയാതെ നടന്നുപോകുന്ന വഴിയാണെങ്കിലും അവധി ദിവസമായതിനാൽ കടകൾ തുറക്കാത്തതിനാൽ ആളുകളുടെ അഭാവം അപകടം കുറക്കുകയായിരുന്നു.    സൺ ഷെയ്ഡ് തകർന്ന വീണതിന്റെ അവശിഷ്ടങ്ങൾ നിലത്ത് കാണാവുന്നതാണ്. സൺ ഷൈഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ വീഴാനുള്ള സാധ്യതയുണ്ടെന്നും ഉടൻതന്നെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നു. 

വെട്ടത്തൂർ ചെറുവാടിക്കടവിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .

Image
വെട്ടത്തൂർ ചെറുവാടിക്കടവിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു . റോഡിന് അരികിൽ ചേർന്ന് ട്രാൻസ്ഫോമർ നില നിൽക്കുന്നതിനാൽ അപകടങ്ങൾ പതിവാണെന്ന് ട്രാൻസ്ഫോമറിനടുത്തുള്ളവർ പരാതിപ്പെടുന്നു. എളമരം ഇരട്ട മൊഴി റോഡ് നവീകരിക്കുമ്പോൾ തൊട്ടടുത്തു തന്നെയുള്ള ഗവൺമെൻറ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് . എളമരം , കൂളിമാട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ് . ട്രാൻസ്ഫോമർ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഇവിടെ അപകടങ്ങൾ കൂടുന്നുവെന്ന് നാട്ടുകാർ പറയുന്നു , എളമരം ഇരട്ട മൊഴി റോഡ് നവീകരണം നടക്കുമ്പോൾ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ജലാലിയ ജംഗ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Image
  എടവണ്ണപ്പാറ : ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ജലാലിയ ജംഗ്ഷനിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ ആർക്കും പരിക്കില്ല.  എന്നാൽ ,വാഹനങ്ങൾക്ക് കാര്യമായ കേടുപാട് പറ്റിയിട്ടുണ്ട്.   എടവണ്ണപ്പാറയിൽ നിന്ന് എളമരത്തേക്ക് വരികയായിരുന്ന ടൊയോട്ട കോളിസും എളമരത്തിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന കാറും തമ്മിൽ ആണ് ജലാലിയ ജംഗ്ഷനിൽ കൂട്ടിമുട്ടിയത്.     നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത് .   വാഹനങ്ങൾ തിരിച്ചറിയാൻ സിഗ്നലോ സ്പീഡ് ബ്രേക്കറോ ഇവിടെ സ്ഥാപിച്ചിട്ടില്ല . നിരവധി തവണ അധികൃതർക്ക് ഇത് സംബന്ധമായി പരാതി നൽകിയിരുന്നു. സ്റ്റോപ്പ് ആൻഡ് പ്രൊസീഡ് ബോർഡെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.  വാഹനങ്ങൾ അപകടം സംഭവിക്കാനുള്ള ട്രാഫിക് ബോർഡുകൾ ഉടൻ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വി എഫ് സി ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു

Image
 വി എഫ് സി വെട്ടത്തൂർ ഓണം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. ചടങ്ങ് വാഴക്കാട് സർക്കിൾ ഇൻസ്‌പെക്ടർ   രാജൻ ബാബു   നിർവഹിച്ചു.    ക്ലബ്‌ സെക്രട്ടറി ബഷീർ കുറിയേടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ അജ്മൽ വട്ടക്കാട് അധ്യക്ഷത വഹിച്ചു.  മാരത്തോണ്  മത്സരത്തോടെ ആരംഭിച്ച മത്സരം, പ്രാദേശിക വടം വലിയോടെ സമാപിച്ചു.    രാവിലെ നടന്ന ആറാമത് മാരത്തോണ് മത്സരത്തിൽ 25 മത്സരർഥികൾ പങ്കെടുത്തു. മത്സരത്തിൽ മുഹമ്മദ്‌ അമീൻ കടുങ്ങല്ലൂർ ഒന്നാം സ്ഥാനവും, കൃഷ്ണ പ്രസാദ് പെരുമ്പറമ്പ്  രണ്ടാം സ്ഥാനവും, മുഹമ്മദ്‌ ജസീൽ ചീക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി,   വിജയികൾക്ക് റോയൽ ഡെയ്‌നിംഗ് ദുബായ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ജനത ചിക്കൻ സ്റ്റാൾ ഇരട്ടമുഴി സ്പോൺസർ ചെയ്ത ട്രോഫിയും ക്ലബ്ബിന്റെ സർട്ടിഫിക്കറ്റും നൽകി.  തുടർന്ന് നടന്ന കുട്ടികളുടെ വിവിധ ഇനം മത്സരങ്ങൾ നടന്നു, ആവേശകരമായ പ്രാദേശിക വടം വലി മത്സരത്തിൽ മഞ്ചസ്റ്റർ മേലെപറമ്പിനെ പരാജയപ്പെടുത്തി ടേസ്റ്റി ബേക്കറി മുക്കം സ്പോൺസർ ചെയ്ത വി എഫ് സി വെട്ടത്തൂർ ജേതാക്കളായി, വിജയികൾക്ക് pepchick എടവണ്ണപ്പാറയുടെയും , നിതാകാത്ത് തട്ടുകട എടവണ്ണപ്പാറയുടെയും ഉല്ലാസ് വെജിറ്റബ

തേനീച്ച കൃഷിയിൽ മികവ് പുലർത്തി കുട്ടി കർഷകൻ തമീമുൽ അൻസാർ .

Image
തേനീച്ച കൃഷിയിൽ മികവ് പുലർത്തി  കുട്ടി കർഷകൻ തമീമുൽ അൻസാർ .   എടവണ്ണപ്പാറ : ജലാലിയ ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി തമീമുൽ അൻസാർ ചീക്കോട് പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്തത് തേനീച്ചവളർത്തൽ മികവ് പരിഗണിച്ചാണ്. ചീക്കോട് പഞ്ചായത്തിലെ  പൊന്നാട് സ്ഥിതിചെയ്യുന്ന തന്റെ വീട്ടിലാണ്    അൻസാർ തേനീച്ച കൃഷി നടത്തുന്നത് .   പിതാവ് തേനീച്ച കൃഷി ആദ്യം തുടങ്ങിയത് കണ്ട് ആകൃഷ്ടനായാണ് തമീമുൽ അൻസാർ തേനിച്ച കൃഷി ആരംഭിച്ചത്. പിതാവ് ആദ്യം മൂന്ന് പെട്ടിയിലായിരുന്നു തേനീച്ച വളർത്തിയത് .അങ്ങിനെ , തമീമുൽ അൻസാരി ഇപ്പോൾ ഇരുപതോളം പെട്ടിയിലായി തേനീച്ച കൃഷി നടത്തിവരുന്നു.തന്റെ പിതാവും വാവൂരിലുള്ള അഫ്സലും തേനിച്ച കൃഷിയിൽ കൂട്തൽ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തമീമുൽ അൻസാർ പറഞ്ഞു. തേനിച്ച കൃഷി ലാഭകരമാണെന്നാണ് ഈ കുട്ടി കർഷകൻ പറയുന്നത്. ആളുകൾ വീട്ടിൽ നിന്ന് വാങ്ങുകയും കടയിൽ നിന്ന് ആളുകൾ ആവശ്യപ്പെടാറുണ്ടെന്നും അൻസാർ പറഞ്ഞു.  തേനീച്ച കൃഷി യോടൊപ്പം കുറച്ചു താറാവുകളെയും പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് ഈ ഒമ്പതാം ക്ലാസുകാരൻ. തേനിച്ച കൃഷിയിൽ കൂടുതൽ സമയവും പണവും ചെലവഴിച്ച് മുന്നോട്ടുപോകാനാണ് അൻസാർ

കെച്ചു വരയുട ലോകത്ത് നിശബ്ദയാണ്

Image
കെച്ചു വരയുട ലോകത്ത് നിശബ്ദയാണ് ദേവഗിരി സിഎംഎസ് പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കെച്ചു എന്ന വിദ്യാർത്ഥിനി വരയുടെ ലോകത്ത് മിന്നി തിളങ്ങുകയാണ്. മൂന്നു വയസ്സു മുതൽ പെൻസിലും പേപ്പറുമായി തന്റെ മനസ്സിലുള്ള ഭാവനകളെ ഭംഗിയായി വരച്ച് ശ്രദ്ധേയയാവുകയാണ് കെച്ചു എന്ന് വിളിക്കുന്ന അബ്‌ല ഖദീജ . ചുറ്റുപാടും കാണുന്ന ചെറിയ മൃഗങ്ങളും ഡൂഡിൽസുകളും വരച്ചു കൊണ്ടാണ് കെച്ചു   ചിത്ര രചനയുടെ ലോകത്ത് പ്രവേശിക്കുന്നത്. സ്കൂളുകളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും അധ്യാപകർ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കെച്ചു പറയുന്നു.വീട്ടിൽ ഉമ്മയും ഉപ്പയും ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും വീട്ടിലെ ആമി എന്ന പൂച്ച കെച്ചുവിൻറെ ചിത്ര ലോകത്തെ മികച്ച കഥാപാത്രവുമാണ്. ഇനിയും ഭാവിയിൽ നല്ല ചിത്രങ്ങൾ വരയ്ക്കണമെന്നാണ് കെച്ചുവിന്റെആഗ്രഹം. പ്രകൃതിയെ കുറിച്ച് മനോഹരമായ ഒരു പെയിൻറിംഗ്സ് വരച്ചിട്ടുണ്ട് ഈ മിടുക്കി. സമയം വെറുതെ കളയാനുള്ളതെല്ലെന്നും ക്രിയാത്മകമായി ഉപയോഗിക്കാനു ഉള്ളതാണെന്നും  കെച്ചു പറയുന്നു . വെറുതെയിരിക്കുമ്പോൾ സ്കൂളിലായാലും വീട്ടിലായാലും പെൻസിലും പേപ്പറും മാർക്കറുമായി സമയം കിട്ടുമ്പ

വുഷു സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത U M A I ഗ്രാൻറ് മാസ്റ്റർ ഡോക്ടർ CP ആരിഫിന് സ്വീകരണം നൽകി.

Image
എടവണ്ണപ്പാറ: വുഷു സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത U M A I ഗ്രാൻറ് മാസ്റ്റർ ഡോക്ടർ CP ആരിഫിന് സ്വീകരണം നൽകി.  ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റും ഞായറാഴ്ച ഊർക്കടവ് ദോജോയിൽ നടന്ന ചടങ്ങിൽ നടത്തി . ചടങ്ങിൽ ഡോ: . ആരിഫ്, ഷിഹാൻ സിദ്ദിഖ്അലി എന്നിവർ സമകാലിക സംഭവവികാസങ്ങളെ കുറിച്ച് ക്ലാസെടുത്തു.  മാർഷ്യൽ ആർട്സിന്റെ ആവശ്യകതയെ പറ്റിയും ചടങ്ങിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു .

പ്രതീക്ഷയുടെ ചിറകിലേറി കർഷകർ കൃഷികൾക്ക് ഒരുങ്ങിത്തുടങ്ങി

Image
എടവണ്ണപ്പാറ : പ്രതീക്ഷയുടെ ചിറകിലേറി കർഷകർ കൃഷികൾക്ക് ഒരുങ്ങിത്തുടങ്ങി. എടവണ്ണപ്പാറ ചാലിയപ്പുറം പാടശേഖരങ്ങളിൽ വാഴ, കപ്പ , പച്ചക്കറി കൃഷി എന്നിവക്ക് കർഷകർ പ്രവർത്തികൾ ആരംഭിച്ചു . വാഴ, കപ്പ , പച്ചക്കറി തുടങ്ങിയവയ്ക്ക് നിലം ഒരുക്കുന്ന തിരക്കിലാണ് കർഷകർ ഇപ്പോൾ . തദ്ദേശീയരെ കൂടാതെ അന്യസംസ്ഥാന തൊഴിലാളികളും പ്രവർത്തികൾക്കായി പാടശേഖരങ്ങളിൽ വരുന്നുണ്ട് . പുതിയ പ്രവർത്തികൾ ആരംഭിച്ചെങ്കിലും രാസവളത്തിൻറെയും പണിക്കൂലി യുടെയും പാട്ടത്തിൻറെയും വിലവർദ്ധനവ് കർഷകരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് . കൃഷി തകർച്ചയുടെ വക്കിലാണെന്നാണ് കർഷകർ പറയുന്നത് . സീസണിൽ വളരെ വിലക്കുറവിലാണ് വിൽക്കപ്പെടുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു . അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ എത്തുന്നതാണ് ഇതിന് കാരണം .ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങൾക്ക് വില കുറവ് അനുഭവപ്പെടുന്നു . വിപണിയിൽ സർക്കാർ ഇടപെടണമെന്നും വിള ഇൻഷുറൻസ് ആനുകല്യം കൂടുതൽ പ്രസക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു . പാട്ടത്തിന് വൻവില കൊടുത്താണ് സ്ഥലം ഏറ്റെടുക്കുന്നത്. ഒരു വാഴക്ക് 35 മുതൽ 45 രൂപ വരെ പാട്ടം നൽകണമെന്നും കർഷകർ പറയുന്നു . കോഴിക്

വിദ്യാർത്ഥികൾക്ക് നായയുടെ കടിയേറ്റു

Image
. എടവണ്ണപ്പാറ:   മുണ്ടക്കൽ എ എം യു പി സ്കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെയാണ് നായ കടിച്ചത്.  3 ,4 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് നായയുടെ കടിയേറ്റത് .  വെള്ളിയാഴ്ച ഉച്ചക്ക് 12 അര മണിയോടെയാണ് സംഭവം .  നഴ്സറിയിൽ പോവുകയായിരുന്ന മൂന്നര വയസ്സുകാരനെയും വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നരവയസുകാരനും നായയുടെ കടിയേറ്റു . ഇവരെ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. 

ജി എൽ പി എസ് പാറപ്പുറത്ത് പുറത്തുപറമ്പ്ചിങ്ങം ഒന്ന് കർഷകദിനംആചരിച്ചു

Image
ജി എൽ പി എസ് പാറപ്പുറത്ത് പുറത്തുപറമ്പ് ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു എടവണ്ണപ്പാറ : മണ്ണും കൃഷിയും മറന്ന പുതിയ തലമുറയുടെ കാലത്ത് കൃഷിയെ നെഞ്ചിലേറ്റി മണ്ണും വിത്തും വളവുമായി മുന്നോട്ടുപോകുന്ന വാവൂർ പ്രദേശത്തെ പ്രമുഖ കർഷകരിൽ ഒരാളായ റഷീദ് മാസ്റ്ററെ കർഷക ദിനത്തിൽ വാവൂർ ജിഎൽപിഎസ് പാറപ്പുറത്ത് പറമ്പിൽ ആദരിച്ചു.   .. സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ കീഴിൽ ആരംഭിച്ച കൃഷിക്ക് റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കമായി . പ്രധാന അധ്യാപകൻ വാസുദേവൻ സ്വാഗതം ആശംസിച്ചു. കാർഷിക ക്ലബ് കോഡിനേറ്റർ റൈഹാനത്ത് ,മിനി കെ എസ് എന്നിവർ പ്രസംഗിച്ചു.  

എളമരം -ഇരട്ടമൊഴി റോഡ് : നവീകരണ ജോലികൾ ഓണത്തിന് ശേഷം തുടങ്ങുമെന്ന് കരാറുകാരൻ .പറ്റില്ലെന്ന് നാട്ടുകാർ :പ്രക്ഷോഭത്തിന്

Image
എളമരം -ഇരട്ടമൊഴി റോഡ് നവീകരണ ജോലികൾ  ഓണം കഴിഞ്ഞു തുടങ്ങുമെന്ന് കരാറുകാരൻ പറ്റില്ലെന്ന് നാട്ടുകാർ :പ്രക്ഷോഭത്തിന് എടവണ്ണപ്പാറ : എളമരം ഇരട്ടമൊഴി റോഡ് നവീകരണ ജോലികൾ ഓണം കഴിഞ്ഞു തുടങ്ങുമെന്ന് കരാറുകാരൻ .കരാർ ഏറ്റെടുത്ത കാസർകോട് സ്വദേശി ബഷീറാണ് നാട്ടുകാരോട് ഇക്കാര്യം പറഞ്ഞത് .   എളമരം ഇരട്ടമൊഴി റോഡിന്റെ നവീകരണ ജോലികൾ അനന്തമായി നീളുകയാണ് .നവീകരണ ജോലിയുടെ ടെൻഡർ നടപടികൾ കഴിഞ്ഞിട്ട് മാസം കഴിഞ്ഞു. കനത്ത മഴയാണെന്ന് പറഞ്ഞ് നവീകരണ ജോലികൾ മാറ്റി വെയ്ക്കുകയായിരുന്നു.  എളമരം ,കൂളിമാട് പാലങ്ങൾ ഗതാഗതത്തിന് തുറന്നു നൽകിയതോടെ വാഹന ബാഹുല്യം ഈ റൂട്ടിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.  റോഡിന് ഇരുവശവും കീറി കിടക്കുന്നതും കാടുമൂടിക്കിടക്കുന്നതും കാരണം അപകടം ഏതുനിമിഷവും സംഭവിക്കുന്ന പ്രതീതിയിലാണ്. സ്കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികൾ അപകടകരമായ വഴിയിലൂടെയാണ് ഇപ്പോൾ യാത്രയാവുന്നത് .     കരാറുകാരൻ ഓണത്തിന് ശേഷം തുടങ്ങുമെന്ന് പറഞ്ഞതിൽ നാട്ടുകാർ സംതൃപ്തരല്ല. ഓണത്തിന് മുമ്പ് തുടങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത്.   ഇക്കാര്യം നാട്ടുകാർ കരാറുകാരനോട് നേരിട്ട് ആവശ്യപ്പെട്ടു .ഇല്ലെങ്കിൽ ജനകീയ ക

വിജയഭേരി വിജയ സ്പർശം ഉദ്ഘാടനം ചെയ്തു.

Image
എടവണ്ണപ്പാറ. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജയഭേരി വിജയസ്പർശം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജി എൽ പി എസ് പാറപ്പുറത്ത് പറമ്പിൽ സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പട്ടാക്കൽ അബ്ദുല്ല ഹാജി ആധ്യക്ഷ്യം വഹിച്ചു. വിജയ സ്പർശം സ്കൂൾ തല കോഡിനേറ്റർ ഐശ്വര്യ അജയ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. പ്രധാന അധ്യാപകൻ വാസുദേവൻ സ്വാഗതവും മിനി. കെ. എസ്. നന്ദി അറിയിച്ചു.

കോട മഞ്ഞിൽ കുളിരണിഞ്ഞ കൂളിമാട് പാലം

Image
കോട മഞ്ഞിൽ കുളിരണിഞ്ഞ  കൂളിമാട് പാലം  എടവണ്ണപ്പാറ : കോടമഞ്ഞിൽ കുളിരണിഞ്ഞു നിന്ന കൂളിമാട് പാലം കാണാൻ ഏറെ മനോഹരമായി . വ്യാഴാഴ്ച രാവിലെയാണ് കൂളിമാട് പാലം കോടമഞ്ഞിൻ പുതപ്പണിഞ്ഞത്. പ്രഭാത സവാരിക്കാർ കോടമഞ്ഞിന്റെ ലഹരിയിലാണ് നടന്നുനീങ്ങിയത് . ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും  സംഗമിക്കുന്നിടത്ത് നിർമ്മിച്ച കൂളിമാട് പാലം പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ട് അനുഗ്രഹീതമാണ് . മെയ് 31ന് മന്ത്രി മുഹമ്മദ് റിയാസാണ് കൂളിമാട് പാലം ഉദ്ഘാടനം ചെയ്തത്. കൂളിമാട് പാലം കാണാൻ സന്ദർശകർ ഏറെ എത്തുന്നുണ്ട് . വ്യാഴാഴ്ച പുലർവേള മനസ്സിനും ശരീരത്തിനും കുളിർമ പകർന്ന് കോടമഞ്ഞ് കൂളിമാട് പാലത്തിൽ പ്രഭാതസവാരിക്കെത്തിയ നിരവധിപേരെ ആനന്ദ ലബ്ധിയിലായ്ത്തി. കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച കുളിമാട് പാലത്തിന്  309 മീറ്റർ നീളമാണുള്ളത് . പാലം ഉദ്ഘാടനം ചെയ്തതോടെ  ഇരു ജില്ലകളുടെ വികസനത്തിന് ഏറെ കുതിപ്പേകും. 

കർഷക ദിനം:എടവണ്ണപ്പാറ വാർഡ് കർഷകരെ ആദരിച്ചു.

Image
 എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് എടവണ്ണപ്പാറ വാർഡിലെ കർഷകരെ ആദരിച്ചു .                                         മൂസ്സക്കുട്ടി കൂനികുത്ത്, രാമൻകുട്ടി ,മുഹമ്മദ് (ബിച്ചാവുട്ടി) .,ബാലൻ, മുഹമ്മദ് കോറോത്ത് എന്നീ കർഷകരെയാണ് ആദരിച്ചത്.   പഞ്ചായത്ത് പ്രസിഡൻ്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.അബൂബക്കർ (ബ്ലോക്ക്മെമ്പർ), സരോജിനി (വാർഡ് മെമ്പർ), ആസിഫ് മാസ്റ്റർ, അബ്ദുചീടി കുഴി, രാജഗോപാലൻ മാസ്റ്റർ, സുരേന്ദ്രൻ ചീടി കുഴി ദിവാകരൻ ,മുനീർ പുളിയേക്കൽ കൃഷി ഓഫീസർമാരായ റിനീഷ്, അബ്ദുൽ സത്താർ, തുടങ്ങിയവർ പങ്കെടുത്തു.

വരുന്നു കൂളിമാട് നീന്തൽകുളം

Image
വരുന്നു കൂളിമാട് നീന്തൽകുളം  കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന് സമീപം കൂളിമാട് വയലിൽ നീന്തൽ കുളം നിർമ്മിക്കാനാവശ്യമായ പ്രാഥമിക ചർച്ചകൾക്ക് കുന്ദമംഗലം എംഎൽഎ പി ടി എ റഹീം സ്ഥലം സന്ദർശിച്ചു . ചാലിയാർ പുഴയും ഇരുവഞ്ഞിപ്പുഴയും സംഗമിക്കുന്ന പ്രദേശമാണ് കൂളിമാടെങ്കിലും നീർനായ ശല്യത്താൽ പുഴയിൽ ഇറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ് . കുളിക്കാനും അലക്കാനും നീന്താനും ഇന്ന് ആരും പുഴകളെ ആശ്രയിക്കുന്നില്ല .  ഈ സാഹചര്യത്തിലാണ് നീന്തൽ കുളം എന്ന് ആശയം രൂപീകൃതമാവുന്നത്.  വ്യായാമങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്നതാണ് നീന്തൽ . നായർകുഴി, കൊടിയത്തൂർ ചേന്ദമംഗല്ലൂർ,പായൂർ തുടങ്ങിയ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നീന്തൽ ഇവിടെനിന്ന്  പരിശീലിക്കാവുന്നതാണ് . പഞ്ചായത്ത് റവന്യു രജിസ്റ്റർ നടപടികൾ  വയലിന്റെകാര്യത്തിൽ പൂർത്തിയാക്കിയാൽ ഫണ്ട് ലഭ്യമാക്കുമെന്ന് എംഎൽഎ പറഞ്ഞു . അതോടൊപ്പം ,നിർദ്ദേശിക്കപ്പെട്ട  വയോജന പാർക്കിന്റെ ഫയലുകൾ സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്.  ഇതിനായി ഫണ്ടുകൾ ഉടൻ തന്നെ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു .  കൂളിമാട് പാലം കാണാനെത്തുന

എൻ.സി.പി. സ്വാതന്ത്ര്യദിന കൂട്ടായ്മ സംഘടിപ്പിച്ചു

Image
വാഴയൂർ : 77-ാം മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എൻ സി പി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന കൂട്ടായ്മ ജില്ലാ സെക്രട്ടറി പി കെ എം ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു .സംസ്ഥാന കമ്മിറ്റിഅംഗം പാമ്പോടൻ അബൂബക്കർ പഴയകാല പ്രവർത്തകരെ ആദരിച്ചു . ടി പി വിജയൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി . ചടങ്ങിൽ എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു .സമദ് മുറാദ് അധ്യക്ഷത വഹിച്ചു.വി വേണുഗോപാൽ, പി. ടി സുബ്രഹ്മണ്യൻ , കെ മൊയ്തീൻകുട്ടി, ആറുങ്ങൽ അയ്യപ്പൻ , എ.പി. സൈതലവി സംസാരിച്ചു

വാഴക്കാട് സർവ്വിസ് ബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

Image
വാഴക്കാട് സർവ്വിസ് ബാങ്ക്  വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി  വാഴക്കാട് സർവ്വിസ് ബാങ്ക് വിജയാരവം 2023 നടത്തി. പഞ്ചായത്തിൽ നിന്നും ഈ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി വാഴക്കാട് സർവ്വിസ് ബാങ്ക്. വിജയാരവം 2023 എന്ന ശീർഷകത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ എം കെ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സക്കറിയ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി അയ്യപ്പൻകുട്ടി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ പി മൂസക്കുട്ടി, ശിഹാബ് ഊർക്കടവ്, ഷമീന സലീം, പി ടി വസന്തകുമാരി, സാബിറ സലീം, ബാങ്ക് ഭരണ സമിതി അംഗങ്ങളായ റഷീദ് എൻ കെ, സുരേശൻ പി, സക്കീന എടവണ്ണപാറ, അസ്മാബി ആക്കോട്, മുംതാസ് ഊർക്കടവ്, സജ്‌ന ഷംസു എളമരം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ അലി, ജൈസൽ എളമരം, ആർ പി ഹാരിസ്, ടി പി അഷ്‌റഫ്‌, അലി അക്ബർ ഊർക്കടവ്, ടി പി നജുമുദ്ധീൻ, ബി പി എ ഗഫൂർ, എ കെ നസീം എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും  ബാ

സമദാനിയ്യ മദ്റസ നാലകം. സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു..

Image
             സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്ര്യം സമദാനിയ്യ മദ്റസ നാലകം വിപുലമായി ആഘോഷിച്ചു. മതനിരപേക്ഷതയിലൂന്നി രാജ്യത്തിന് സമസ്ത മേഖലകളിലും വികസനം സാധ്യമാവണമെന്ന് പ്രഭാഷകർ ചൂണ്ടി കാട്ടി. സ്വദ്ർ ഉസ്താദ് സലാം സഖാഫി അരീക്കോടിന്റെ അധ്യക്ഷതയിൽ മദ്റസ സെക്രട്ടറി മമ്മുക്ക പതാക ഉയർത്തി.     സലാം സഖാഫി സ്വാതന്ത്ര്യ ദിന പ്രഭാഷണവും നടത്തി. മജീദ് ഉസ്താദ്‌ പ്രാർത്ഥനയുംസുഹൈൽ സഅദി പ്രതിജ്ഞക്കും നേതൃത്വം നൽകി.     മധുര വിതരണത്തിന്  ഇല്യാസ് ഉസ്താദ് നേതൃത്ത്വം നൽകി.    സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മുസ്ലിയാർ അരീക്കോട് സ്വാഗതവുംമുബശിർ അഹ്സനി ഉസ്താദ് നന്ദിയും പ്രകാശിപ്പിച്ചു.

പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. മാസങ്ങൾക്ക് ശേഷം പരിഹാര ക്രിയ തുടങ്ങി

Image
എടവണ്ണപ്പാറ : മപ്രം കൂളിമാട് പാലത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം ഒലിച്ചുപോയിട്ട് മാസങ്ങളായി. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിരുന്നുവെങ്കിലും പരിഹാര നടപടി ഉണ്ടായിരുന്നില്ല.     എന്നാൽ ,മാസങ്ങൾക്ക് ശേഷം ജലഅതോറിറ്റിയുടെ തൊഴിലാളികൾ  പൊട്ടിയ പൈപ്പുകൾ മാറ്റി പരിഹാരക്രിയ നടത്താൻ ആരംഭിച്ചു.

വാഴയൂർ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ വാഴക്കാട് പോലീസ് സ്റ്റേഷനും ,എളമരം പാലവും സന്ദർശിച്ചു

Image
എടവണ്ണപ്പാറ: ആഗസ്റ്റ് 8 മുതൽ 16 വരെ യുള്ള ബഡ്സ് വാരാചരണത്തിന്റെ ഭാഗമായി വാഴയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി വാസുദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ വാഴക്കാട് പോലീസ് സ്റ്റേഷനും ,എളമരം പാലവും സന്ദർശിച്ചു.  വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടി, ക്ഷേമ കാര്യചെയർപേഴ്സൺ പ്രസീത ടീച്ചർ, വികസന കാര്യ ചെർഴ്സൺ റാഷീദ ഫൗലദ്   16 ആം വാർഡ് മെമ്പർ എ.വി അനിൽകുമാർ, ബഡ്സ് സപ്പോർട്ടിങ്ങ് കമ്മറ്റി മെമ്പർമാരായ സരസ്വതി, വാപ്പുട്ടിക്ക , സ്മിത, സി.പി. റഷീദ്, ഗിരിജ, ശ്രീജിത്ത്, ശരത്ത്, രജിത ടീച്ചർ, വിമല എന്നിവരും പങ്കെടുത്തു. സന്ദർശനം വിദ്യാർത്ഥികൾക്ക് ഏ ഇഷ്ടപ്പട്ടു.

എളമരം ചോലപ്പുറായ എസ് സി സാംസ്കാരികനിലയംപത്രങ്ങളില്ല : ഈ സാംസ്കാരിക നിലയത്തെ ആരും തിരിഞ്ഞുനോക്കുന്നില്ല

Image
  എടവണ്ണപ്പാറ: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 2014 ൽ നിർമ്മിച്ച എളമരം ചോലപ്പുറായ എസ് സി സാംസ്കാരികനിലയത്തിന്റെ ഇന്നത്തെ സ്ഥിതി വളരെ ശോചനീയമാണ് . ഇംഗ്ലീഷ് പത്രങ്ങൾ അടക്കം മലയാളത്തിലെ എല്ലാ പത്രങ്ങളും ഉണ്ടായിരുന്ന ഈ സാംസ്കാരിക നിലയത്തിൽ ഒരു പത്രം പോലും ഇല്ലാതായിട്ട് വർഷങ്ങളായി . ഇപ്പോൾ സാംസ്കാരിക നിലയത്തിന്റെ കരണ്ട് ബിൽ അടക്കം ഈ പ്രദേശത്തെ സർഗ്ഗ ക്ലബ്ബിന് കീഴിലാണ് അടച്ചു വരുന്നത്.  പത്രങ്ങൾ ഉണ്ടായിരുന്ന കാലത്ത് ഈ പ്രദേശത്തെ മുഴുവൻ ആളുകളും വായിക്കാൻ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നും സാംസ്കാരികനിലയം സജീവമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു . എന്നാൽ , ഗ്രന്ഥശാല അഫിലിയേഷൻ ലഭിക്കാത്തതാണ് പത്രങ്ങൾ അനുവദിക്കാൻ സാധിക്കാത്തതെന്നും സെക്രട്ടറിമാർ ഇതിന് അനുവദിക്കുന്നില്ലെന്നും അധികൃതർ പറയുന്നു.  ഗ്രന്ഥശാല അഫിലിയേഷൻ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ അധികൃതർ ഉടൻ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത് . എന്നാൽ ,ചോലപ്പുറായ എസ് സി സാംസ്കാരിക നിലയത്തിന് കൊണ്ടോട്ടി ബ്ലോക്കിൽ നിന്ന് നവീകരണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് ബ്ലോക്ക് മെമ്പർ അബൂ പുളിക്കൽ പറ

എരഞ്ഞിമാവ് - കൂളിമാട് റോഡ് പ്രവൃത്തി ടെൻഡർ നടപടിയായി.

Image
ലിൻ്റോ ജോസഫ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരങ്ങൾ അറിയിച്ചത്.നിലവിൽ സാങ്കേതിക തടസങ്ങൾ നീക്കി റിവൈസ്ഡ് എസ്റ്റിമേറ്റിനും ബാലൻസ് എസ്റ്റിമേറ്റിനും സാങ്കേതികാനുമതി ലഭ്യമായി. ഇതോടെ ടെൻഡർ നടപടികളും ആരംഭിച്ചു .ടെൻഡർ ചെയ്താൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവൃത്തി ആരംഭിക്കുന്ന രീതിയിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എൽ. എ അറിയിച്ചു.  

ന്യൂ ജെൻ പാരന്റിംഗ്' മീറ്റ് ശ്രദ്ധേയമായി

Image
ന്യൂ ജെൻ പാരന്റിംഗ്' മീറ്റ് ശ്രദ്ധേയമായി എടവണ്ണപ്പാറ : ജലാലിയ്യ ഹൈസ്കൂളിലെ കെ ജി വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം പ്രൗഢമായി സമാപിച്ചു.  പുതിയ കാലത്തെ ശിശു സൗഹൃദ - രക്ഷാകർതൃത്വ രീതികളെ ബോധ്യപ്പെടുത്തി 'ന്യൂ ജെൻ പാരന്റിംഗ്' എന്ന വിഷയത്തിൽ ഡോ. എ പി അബ്ദുല്ല കുട്ടി ക്ലാസിന് നേതൃത്വം കൊടുത്തു.  ജലാലിയ്യ ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ സംഗമത്തിന് ആമുഖം നൽകി.    സ്കൂൾ പ്രിൻസിപ്പൽ അബ്ദുസ്സലാം ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം വീരാൻകുട്ടി ഉസ്താദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ അബ്ദുറശീദ് സാർ നന്ദിയും പറഞ്ഞു.

പെൻ ബോക്സ് ചലഞ്ചുമായി എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ

Image
എടവണ്ണപ്പാറ : എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂരിൽ മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വേറിട്ട ക്യാമ്പയിനിനു തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ ശുചിത്വ മിഷനും ഒപ്പം എച്ച് ഐ ഒ എച്ച് എസ് എസ് സ്കൂളും ചേർന്ന്  ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം  ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവരെ കൂടി അണിനിരത്തിക്കൊണ്ട് ഈ പരിപാടി വിപുലമാക്കാനാണ് ഇക്കുറി ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. ' എഴുതിത്തീർന്ന സമ്പാദ്യം 'ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറും. ഖത്തറിലെ ഫുട്ബോൾ ഗാലറി വൃത്തിയാക്കി മടങ്ങിയ ജാപ്പനീസ് സംഘം നൽകിയ പാഠം ഉൾക്കൊണ്ട് കൂടിയാണ് വിദ്യാർത്ഥികളിലേക്ക് ഇത്തരമൊരു ക്യാമ്പയിൻ കേന്ദ്രീകരിക്കുന്നത്. സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ടി കെ മ

മപ്രം വെളുമ്പിലാംകുഴി തടായി റോഡ് നാട്ടുകാർ സഹികെട്ട് ഗതാഗത യോഗ്യമല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്തി .

Image
എടവണ്ണപ്പാറ : മപ്രം വെളുമ്പിലാംകുഴി തടായി റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ നാട്ടുകാർ തന്നെ സഹികെട്ട് അറ്റകുറ്റപ്പണികൾ നടത്തി . ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് നാട്ടുകാർ അറ്റകുറ്റപ്പണികൾ നടത്തിയത് . മപ്രം വെളുമ്പിലാംകുഴി തടായി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്താനാവശ്യമായ പണം സമാഹരിച്ചത് . മപ്രം വെളുമ്പിലാംകുഴി തടായി റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടിരുന്നു . വെളുമ്പിലാംകുഴി റോഡ് നിർമ്മാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളൂ . നിർമാണം കഴിഞ്ഞ ഉടനെ വാട്ടർ അതോറിറ്റി റോഡ് കീറി മുറിക്കുകയായിരുന്നു . നിരവധി തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി കീറിയ ഭാഗങ്ങൾ ഗതാഗതയോഗ്യമാക്കിയിരുന്നില്ല . ഉടനെ ചെയ്യാം ചെയ്യാമെന്ന പതിവ്  ഉത്തരം മാത്രമാണ് അവരിൽ നിന്നും ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.  റഷീദ് , സലാം , ദീപക് , നാസർ ,മുസ്തഫ ഉണ്ണി ,സുരേഷ് , മണിലാൽ , അകീഷ് , ശ്രീകുമാർ എന്നിവർ നിർമ്മാണ പ്രവർത്തികൾക്ക് നേതൃത്വം നൽകി .

ചെറൂപ്പ ആശുപത്രി സത്യഗ്രഹ സമരം പിന്തുണയറിയിച്ച്വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

Image
മാവൂർ: എടവണ്ണപ്പാറ: നിർത്തിവെച്ച ഐ.പി.പുനസ്ഥാപിക്കുക. ആശുപത്രി 24 മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുക. ആവശ്യത്തിന് ഡോക്ടർമാരെയും , സ്റ്റാഫ് നെഴ്സിനെയും , മറ്റു ജീവനക്കാരെയും നിയമിക്കുക. തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് 56 ദിവസമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറൂപ്പ ആശുപത്രിക്ക് മുമ്പിൽ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമരപന്തൽ സന്ദർശിച്ച് സമര നേതാക്കൾക്ക് പിന്തുണ അറിയിച്ചു.  സമരത്തോട് വളരെ ധിക്കാരപരമായ നിലപാടാണ് സ്ഥലം എം.എൽ.എ.യും ആരോഗ്യ വകുപ്പും സ്വീകരിച്ചു വരുന്നത്. സമരം തുടങ്ങി രണ്ട് മാസത്തോളമായിട്ടും ചർച്ച ചെയ്യാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.   മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമായിരുന്ന ആരോഗ്യ കേന്ദ്രം ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണുള്ളത്. വർഷങ്ങളോളം ഈ ആശുപത്രിയിൽ 24 മണിക്കൂറും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമായിരുന്നു. ഇപ്പോൾ പേരിന് ഉച്ചവരെ പ്രവൃത്തിച്ചെന്ന് വരുത്തി പ്രവർത്തനം അവസാനിപ്പിക്കുകയാണ്.  പത്ത് വർഷങ്ങൾക്ക് മുമ്പ് 60 ലക്ഷം രൂപ

കൂളിമാട്ടെ വൈറൽ മത്സ്യക്കച്ചവടം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളിലേക്ക്

Image
കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിൻറെ ഉദ്ഘാടനത്തിന് ശേഷം വീണ്ടും പഴയ വൈറൽ കച്ചവടം സജീവമാകുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി . ട്രോളിംഗ് നിരോധനത്തിന് ശേഷം പുതിയ മത്സ്യങ്ങൾ എത്തിയതോടെയാണ് പുതിയ വിപണന തന്ത്രങ്ങളുമായി കച്ചവടക്കാർ രംഗത്തെത്തിയത് . ട്രോളിംഗ് നിരോധനത്തിന് ശേഷം വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ ഏറ്റവും പുതിയ മത്സ്യങ്ങൾ വിൽക്കുന്നതിന്റെ ആരവങ്ങൾ പഴയ വൈറൽ കച്ചവടം ആളുകളുടെ മനസിൽ മിന്നി മറഞ്ഞു. മത്തി , അയല , കിളിമീൻ , ചെമ്മീൻ ആഗോലി തുടങ്ങി ചെറുതും വലുതുമായ മത്സ്യങ്ങൾ വിലകുറവിൽ ലഭ്യമായതോടെ മത്സ്യക്കച്ചവടം ദേശീയതലത്തിൽ വരെ സ്ഥാനം നേടിയിരുന്നു . തുടർന്ന് ട്രോളിങ് നിരോധനം നീങ്ങുകയും കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടുകൂടി വിപണന സാധ്യത  കാണുകയുമാണ് കച്ചവടക്കാർ.  പാലം ഉദ്ഘാടനം ചെയ്തതോടെ മപ്പുറം , വെട്ടത്തൂർ ,എളമരം , കോലോത്തും കടവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കൂടുതൽപേരെത്തുമെന്ന വിപണന സാധ്യതയും കച്ചവടക്കാർ കാണുന്നുണ്ട്. 

ജിനിഷയുടെ ചിത്രങ്ങൾ കണ്ടാൽ ആരും നോക്കി നിന്നു പോകും.കൂടെ വരക്കാൻ ഒപ്പം നാത്തൂൻ റിഷാന ും ഒപ്പമുണ്ട്

Image
. ഒഴിവ് വേളകളെ എങ്ങിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ചപ്പോയാണ് രണ്ട് പേരും ചിത്ര രചനയിലേക്ക് പ്രവേശിച്ചത്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഫുൾ ടൈം ചിത്രരചനയിലേക്ക് പ്രവേശിച്ചെതെന്ന് ജിനിഷ പറയുന്നു. മരങ്ങൾ, പ്രകൃതിയുടെ മനോഹരിത എന്നിവ മനോഹര വർണ്ണങ്ങളിൽ പകർത്തി പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട് രണ്ട് പേരും. ഫാബ്രിക് പെയിന്റ്, ഹാർഡ് ബോർഡ്, പിസ്ത, ചകിരി തുടങ്ങിയവ ഉപയോഗിച്ചാണ് ജിനിഷയും രോഷ്ന യും വർണ വിസ്മയങ്ങൾ തീർക്കുന്നത്. ചിത്ര രചനയിൽ ഏർപ്പെടുമ്പോൾ മനസിന് ഏറെ സന്തോഷം ലഭിക്കുന്നുവെന്ന് ഇവർ പറയുന്നു. മക്കളുടെ ചിത്രവുമായി ബന്ധപ്പെട്ട് അടുത്ത് തന്നെ ഒരു പ്രൊജക് ചെയ്യുമെന്ന് ജിനിഷ പറഞ്ഞു. വീട്ടുകാരും നാട്ടുകാരും ഏറെ പ്രോത്സാഹിപ്പിക്കുവെന്നും ഡാൻസ് ടീച്ചർ കൂടിയായ ജിനിഷ പറയുന്നു. ഭർത്താവ് റിഷാദും ഉപ്പയും ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ജിനിഷ പറഞ്ഞു.

മപ്രം ചപ്പങ്ങത്തൊടി ഹസ്സൻ കാക്കയുടെ മരണം മപ്രം, പാഴൂർ ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി .

Image
  അരനൂറ്റാണ്ടുകാലം ചാലിയാർ പുഴ , ഇരുവഴിഞ്ഞി ,കുറ്റ്യാടി പുഴകളുടെ കൂട്ടുകാരനായിരുന്ന മപ്രം ചപ്പങ്ങത്തൊടി ഹസ്സൻ കാക്കയുടെ മരണം  മപ്രം, പാഴൂർ ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി . ഉൾനാടൻ മത്സ്യബന്ധനത്തിന്റെ വിവിധ രീതികളായ തണ്ടാടി , പാറ്റ് വല തുടങ്ങിയ രീതികളുപയോഗിച്ച് ഉപജീവനമാർഗ്ഗം നടത്തി വരികയായിരുന്നു ഹസ്സൻക്ക.  ഇരുവഴിഞ്ഞിപ്പുഴയിലായിരുന്നു ഏറെയും കാലം മത്സ്യബന്ധനം നടത്തിയത് . ഇരുവഴിഞ്ഞിപ്പുഴയിൽ മത്സ്യബന്ധനം നടത്തി പാഴൂരിലായിരുന്നു വിപണനം നടത്തിയത് .അങ്ങിനെ പാഴൂർകാരുടെ പ്രിയപ്പെട്ട മീൻ കാക്കയായി മാറുകയായിരുന്നു . വൈകുന്നേരം ഇരുവഴിഞ്ഞിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വിലയിടും .രാവിലെയെടുത്ത് മത്സ്യവുമായി പാഴൂരങ്ങാടിയിലായിരുന്നു വിപണനം നടത്തിയത്.   ബക്കറ്റ് നിറയെ മത്സ്യവുമായി പാഴൂരിലേക്ക് വരുന്ന ഹസ്സൻക്കയെ ഇവർക്ക് മറക്കാനാവുന്നില്ല . പാഴൂരിലെ തമ്പലങ്ങോട്ട് പള്ളിയിലായിരുന്ന വിശ്രമിച്ചിരുന്നതെന്ന് നാട്ടുകാർ ഓർക്കുന്നു . പുഴ മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവർ ഹസനിക്ക വരുന്നതിനുമുമ്പായി പാഴൂർ അങ്ങാടിയിൽ കാത്തിരിക്കും .  ചിലർ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടാവും . ആരോടും വിലപേശിയിരുന്നില്ല. എല്ലാവരോ

സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി വിഭജിച്ചു

Image
 സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി വിഭജിച്ചു വാഴക്കാട് സുരേഷ് കുമാറും, എടവണ്ണപ്പാറയിൽ രാജഗോപാലൻ മാസ്റ്ററും സെക്രട്ടറിമാർ   വാഴക്കാട്: സിപിഐഎം സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റികൾ രണ്ട് കമ്മറ്റികളായി വിഭജനം നടത്തി. വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി സുരേഷ് കുമാറിനെയും, എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറിയായി രാജഗോപാലൻ മാസ്റ്ററെയും തെരഞ്ഞെടുത്തു. എടവണ്ണപ്പാറ ജിലു ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി ജനറൽ ബോഡി യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എം ഷൗക്കത്ത്, കൊണ്ടോട്ടി ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, കൊണ്ടോട്ടി ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ശ്രീജിത്ത്, കെ പി സന്തോഷ്, അഡ്വക്കേറ്റ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. ശ്രീകാന്ത്, ബാബു കുളങ്ങര, ചിത്ര മണ്ണറോട്ട്, ഡോ: എ പി ഫയാസ് തുടങ്ങിയവരെ വാഴക്കാട് ലോക്കൽ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്തു. ഗംഗാധരൻ വെട്ടത്തൂർ, അഭിനവ് എ പി എന്നിവരെ എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റിലേക്കും പുതുതായി തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എ നീലകണ്ഠൻ, എം പി അബ്ദുൽ അലി മാസ്റ്റർ ത

പേഴ്സ് തിരിച്ചു നൽകി ഓട്ടോഡ്രൈവർ മാതൃകയായി

Image
എടവണ്ണപ്പാറ : വാഴക്കാട് നിന്നും എടവണ്ണപ്പാറയിലേക്ക്  യാത്രചെയ്ത ഓട്ടോ യാത്രക്കാരനിൽ നിന്നും നഷ്ടപ്പെട്ട വലിയ സംഖ്യ അടങ്ങിയ പേഴ്സ് തിരിച്ചുനൽകി ഓട്ടോഡ്രൈവർ മാതൃകയായി .     ഓട്ടോ ഡ്രൈവർ ശശി പാലക്കുഴിയാണ് പേഴ്സിന്റെ ഉടമയായ ആലിക്കുട്ടി പൂവാടിക്ക് തിരിച്ചു നൽകി മാതൃകയായത്.  പേഴ്സിൽ കണ്ട ടെലഫോൺ നമ്പർ അടിസ്ഥാനമാക്കി മൊബൈലിൽ വിളിച്ചാണ് ഉടമയെ കണ്ടെത്തിയത് . പണം തിരികെ നൽകിയ ഓട്ടോഡ്രൈവറെ ആലിക്കുട്ടിയും കുടുംബവും മുക്തകണ്ഠം പ്രശംസിച്ചു.  ഓട്ടോ ഡ്രൈവർ മഹമൂദ് എ.സി.ടി. , ഇബ്രാഹിം പാഞ്ചീരി , കുട്ടൻ കരിയാത്തൻ കുഴി സന്നിഹിതരായിരുന്നു.

മാനവിക വിഷയങ്ങളിൽ ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു. സയ്യിദ് അൽ ഖാസിമി, മലേഷ്യ

Image
ത്രിദിന അന്തർദേശീയ സെമിനാർ ആരംഭിച്ചു. വർത്തമാന കാലത്ത് സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ മാനവിക വിഷയങ്ങളിലെ ഗവേഷണ പഠനങ്ങൾക്ക് സാധിക്കുമെന്ന് മലേഷ്യയിലെ മലായ സർവകലാശാല പ്രൊഫസർ സയ്യിദ് അൽ ഖാസ്മി പറഞ്ഞു. വാഴയൂർ സാഫിയിൽ ഇസ്ലാമിക് സ്റ്റഡീസ് പഠന വകുപ്പ് സംഘടിപ്പിച്ച ത്രിദിന അന്തർദ്ദേശീയ ഗവേഷണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവിക വിഷയങ്ങളിലെ ഗവേഷണങ്ങളിൽ ഇസ്ലാമിക് സ്റ്റഡീസിനുള്ള പ്രസക്തി അനുദിനം വർദ്ധിച്ചു വരുന്നു. അന്തർദ്ദേശീയ തലത്തിൽ ഇസ്ലാമിക് സ്റ്റഡീസ് മേഖലയിൽ ലഭ്യമായ ഗവേഷണ അവസരങ്ങൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.  സാഫി പ്രിൻസിപ്പാൾ പ്രൊഫ. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഷബീബ് ഖാൻ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ്, ഡോ. ശബാന മോൾ സംസാരിച്ചു. ഡോ. ഹസൻ ശരീഫ് സ്വാഗതവും ആയിഷ അബ്ദുൽ നാസിർ നന്ദിയും പറഞ്ഞു. ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷണ സാധ്യതകൾ എന്ന വിഷയത്തിൽ, ഇൻ്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി ലക്ചറർ ഡോ. ജാഫർ, ബർലിൻ ഫ്രെ യൂനിവേഴ്സിറ്റി ഗവേഷകൻ അദീബ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 20 ഗവേഷണ പ