വി എഫ് സി ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു


 വി എഫ് സി വെട്ടത്തൂർ ഓണം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. ചടങ്ങ് വാഴക്കാട് സർക്കിൾ ഇൻസ്‌പെക്ടർ   രാജൻ ബാബു   നിർവഹിച്ചു.
 
 ക്ലബ്‌ സെക്രട്ടറി ബഷീർ കുറിയേടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ അജ്മൽ വട്ടക്കാട് അധ്യക്ഷത വഹിച്ചു.  മാരത്തോണ്  മത്സരത്തോടെ ആരംഭിച്ച മത്സരം, പ്രാദേശിക വടം വലിയോടെ സമാപിച്ചു. 
 
രാവിലെ നടന്ന ആറാമത് മാരത്തോണ് മത്സരത്തിൽ 25 മത്സരർഥികൾ പങ്കെടുത്തു. മത്സരത്തിൽ മുഹമ്മദ്‌ അമീൻ കടുങ്ങല്ലൂർ ഒന്നാം സ്ഥാനവും, കൃഷ്ണ പ്രസാദ് പെരുമ്പറമ്പ്  രണ്ടാം സ്ഥാനവും, മുഹമ്മദ്‌ ജസീൽ ചീക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി,  


വിജയികൾക്ക് റോയൽ ഡെയ്‌നിംഗ് ദുബായ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും ജനത ചിക്കൻ സ്റ്റാൾ ഇരട്ടമുഴി സ്പോൺസർ ചെയ്ത ട്രോഫിയും ക്ലബ്ബിന്റെ സർട്ടിഫിക്കറ്റും നൽകി. 

തുടർന്ന് നടന്ന കുട്ടികളുടെ വിവിധ ഇനം മത്സരങ്ങൾ നടന്നു, ആവേശകരമായ പ്രാദേശിക വടം വലി മത്സരത്തിൽ മഞ്ചസ്റ്റർ മേലെപറമ്പിനെ പരാജയപ്പെടുത്തി ടേസ്റ്റി ബേക്കറി മുക്കം സ്പോൺസർ ചെയ്ത വി എഫ് സി വെട്ടത്തൂർ ജേതാക്കളായി, വിജയികൾക്ക് pepchick എടവണ്ണപ്പാറയുടെയും , നിതാകാത്ത് തട്ടുകട എടവണ്ണപ്പാറയുടെയും ഉല്ലാസ് വെജിറ്റബിളും സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി.


ക്ലബ്‌ ട്രഷറർ നസ്റുദ്ധീൻ മടത്തുംതൊടി ക്ലബ്‌ എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രദീപ് പ്രാണശ്ശേരി , അസ്‌ലം തുലാംപറമ്പിൽ, മുജീബ് വെട്ടത്തൂർ, ചാരിറ്റി കൺവീനർ അഫ്സൽ മടത്തുംതൊടി, ഫിറോസ് മാരാത്ത്, പ്രജീഷ് പ്രാണശ്ശേരി, രാഹുൽ പ്രാണശ്ശേരി, ഹരീഷ്, നിഹാൽ നജ്മുദ്ധീൻ തുടങ്ങിയ ക്ലബ്‌ മെമ്പർമാരും നേത്രത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു