Posts

Showing posts from February, 2023

ഗ്രീൻ ഫീൽഡ് ഹൈവെ : സായാഹ്ന ധർണ്ണ നടത്തി

Image
എടവണ്ണപ്പാറ:  പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമി നഷ്ടപ്പെടുന്നവർക്ക് നീതി ലഭ്യമാക്കണമന്നാശ്യപ്പെട്ടും ഹൈവേക്ക് നഷ്ടപ്പെടുന്ന കെട്ടിടങ്ങൾക്ക് കാലപ്പഴക്കം നിർണ്ണയിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് കോ- ഓർഡിനേഷൻ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിപ്പൻതൊടിയിൽ സായാഹ്ന ധർണ്ണ നടത്തി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ ഹാജി സായാഹ്ന ധർണ്ണ  ഉദ്ഘാടനം ചെയ്തു. ശിഹാബ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷൗക്കത്ത് ഹാജി അധ്യക്ഷത വഹിച്ചു. അവറാൻ ഹാജി, ഫാത്തിമ കുട്ടശ്ശേരി, ഫജീന സിദ്ധീഖ്, സമദ് എസ് എം, അബ്ദുറഹിമാൻ, നസീമ, കരീം, ജമാൽ എന്നിവർ ആശംസകൾ നേർന്നു.

കൂളിമാട് പാലം :പെയിന്റടിച്ച് തുടങ്ങി

Image
കോഴിക്കോട്- മലപ്പു ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്താണ് പെയിന്റ് അടിച്ച് തുടങ്ങിയത്.  ഇത് ഒരു കമ്പനിയുടെ സാമ്പിൾ പെയിന്റ് മാത്രമാണ്, അവസാന നിറം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു.   പാലത്തിന്റെ അവസാന ഘട്ട ജോലിയിലേക്ക് പ്രവേശിച്ചിയിരിക്കുകയാണി ഇപ്പോൾ. . സാമ്പത്തി വർഷാവസാനം പാലം ഗതാഗതത്തിന് തുറന്ന് നൽകുമെന്നറിയിച്ചിരുന്നു.  എത്രയും പെട്ടുണ്ട് ഗതാഗതത്തിന് തുറന്ന് നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ..

പഠന വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് R S T M രീതി വികസിപ്പിച്ചെടുത്ത് റിയാസ് ശ്രദ്ദേയനാവുന്നു

Image
എടവണ്ണപ്പാറ: പഠന വൈകല്യമുള്ള വിദ്യാർഥികളെ പ്രത്യേക പരിശീലന രീതികളിലൂടെ മിടുക്കരാക്കുന്ന എടവണ്ണപ്പാറ സ്വദേശി സി.കെ. റിയാസ് ശ്രദ്ധേയനാവുന്നു .  താൻ സ്വയം വികസിപ്പിച്ചെടുത്ത ആർ എസ് ടി എം രീതിയിലുടെയാണ് എഴുതാനും വായിക്കാനുമടക്കം പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിഹാരം നൽകുന്നത് .   2011 ജനുവരി 20ന് എടവണ്ണപ്പാറയിൽ ആരംഭിച്ച റയാൻ സെൻറർ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രതീക്ഷയുടെ തണലായി ഇതിനകം മാറിയിട്ടുണ്ട് .  കൂടാതെ, കിഴിശ്ശേരിയലടക്കം ബ്രാഞ്ചുകളുള്ള   റയാന് പ്രധാന നഗരങ്ങളിൽ സെൻററുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് റിയാസ് ഇപ്പോൾ .  റയാൻ സ്പെഷ്യൽ ടീച്ചിങ് മെത്തേഡ് എന്നറിയപ്പെടുന്ന ഈ രീതി ഉപയോഗിച്ച് ഗുരുതരമായ പഠനവൈകല്യമുള്ള വിദ്യാർഥികൾക്ക് പോലും എഴുതാനും വായിക്കാനും സാധിക്കുമെന്ന് റിയാസ് പറഞ്ഞു.  ഇതിനായി രക്ഷിതാക്കളോടൊപ്പം വിദ്യാർത്ഥിക്കും രണ്ട് മണിക്കൂറോളം സ്ക്രീനിംഗ് ചെയ്യുമെന്ന് റിയാസ് പറഞ്ഞു.  സ്ക്രീനിംഗിന് ശേഷം രക്ഷിതാക്കൾക്ക് ഓരോ പത്ത് ദിവസത്തേക്ക് വേണ്ട തീവ്ര പരിശീലനം  നൽകുന്നതാണ്.     ഹിന്ദി ,ഇംഗ്ലീഷ് , അറബി, കണക്ക്, മലയാളം ഉൾപ്പെടെ അഞ്ച് വിഷയങ്ങളെ ആസ്പദമാക്കിയാണ് രക്ഷിതാവിന്

എടവണ്ണപ്പാറ സോൺ യൂത്ത് പാർലമെന്റിന് തുടക്കമായി

Image
സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന വിഷയത്തിലടിസ്ഥാനമാക്കി നടക്കുന്ന യൂത്ത് പാർലമെന്റിന് പ്രൊഢ ചടങ്ങിൽ തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. പിശാചിന്റെ കാലടിപാടുകളെ പിൻപറ്റരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സാമൂഹിക , സാംസ്കാരിക അന്തരീക്ഷം ഇന്ന് മലീമസമാണിന്ന്. പുഞ്ചിരി പോലും ധർമ്മമാണന്ന്  ഇസ്ലാം പഠിപ്പിച്ചതാണണെന്നും .ധർമ്മത്തിലമായി നിൽക്കേണ്ടത് ബാധ്യതയാണന്നും അദ്ദേഹം ഓർമിപ്പിച്ചു.  സാമൂഹിക വികസനം ഇസ്ലാമിക പാഠങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻ.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയാവതരണം  നടത്തി.   എഞ്ചിനിയർ മുനീർ സ്വാഗതം പറഞ്ഞു. ശരീഫ് ഉസ്താദ് അധ്യക്ഷത വഹിച്ചു. സയ്യിദ് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സൈദ് അസ്ഹരി പറപ്പൂർ, സി. അലി സഖാഫി,സി.എം മൗലവി,ബശീർ മാസ്റ്റർ വാഴക്കാട്,അഹമദ് കുട്ടി ചാലിയ പ്രം, മമത കുഞ്ഞു ഹാജി എന്നിവർ സംബന്ധിച്ചു .

പാറമ്മലിൽ അടിപ്പാത അനിവാര്യം,രാപ്പകൽ സമരം സംഘടിപ്പിച്ചു

Image
പാറമ്മൽ: രാമനാട്ടുകര - വെങ്ങളം ദേശീയ പാതയിൽ,   നിലവിലുള്ള റോഡ് ക്രോസിംഗ് സൗകര്യം  നിഷേധി ക്കപ്പെടുന്നതിനാൽ എൻ എച്ച്  ബൈപ്പാസ്, പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് സമ്മർദ്ദം ശക്തമായിരിക്കുന്നു.  പാറമ്മൽ - പുതുക്കോട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ രാപ്പകൽ സമരം കോഴിക്കോട് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു . ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ ജിജേഷ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ വള്ളിക്കുന്ന് എം എൽ എ അബ്ദുൾ ഹമീദ് ,കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം, വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി പി വാസുദേവ ൻ , വൈസ് പ്രസിഡൻ്റ് മിനി കോലോത്തൊടി, രാമനാട്ടുകര മുനിസിപ്പാലിറ്റി കൗൺസിലർ കെ ജയ്സൽ, വാഴയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാ രായ എം വാസുദേവൻ ,എ വി അനിൽകുമാർ ,സരിത ,കൺവീനർ കെ കൃഷ്ണൻ, സാമൂഹിക-സാംസ്ക്കാരിക നായകർ ,രാഷ്ടീയ പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു .  വിവിധ റസിഡൻസ് അസോസിയേഷനുകൾ ,രാഷ്ട്രീയ പാർട്ടികൾ ,വ്യാപാരി സംഘടനകൾ ,കുടുംബശ്രീ പ്രവർത്തകർ , സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ മുതലായവർ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി. അഭിവാദ്യപ്രകടനങ്ങൾ ,മ

പണിക്കരപുറായ ഗവൺമെൻറ് എൽ പി സ്കൂൾ: നടപ്പാത നിർമ്മിക്കുന്നതിന് സ്ഥലം നൽകിയ കെ പി മുഹമ്മദ് കുട്ടിയെ ആദരിച്ചു .

Image
എടവണ്ണപ്പാറ : പണിക്കരപുറായ ഗവൺമെൻറ് എൽ പി സ്കൂളിന് നടപ്പാത നിർമ്മിക്കുന്നതിന് സ്ഥലം നൽകിയവരിൽ ഒരാളായ കെ പി മുഹമ്മദ് കുട്ടിയെ പൊന്നാട അണിയിച്ചു ആദരിച്ചു . ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ , എസ് എം സി ചെയർമാൻ നൗഷാദ് എന്നിവരാണ് അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചത്.  180 മീറ്ററോളം നീളമുള്ള  നടപ്പാത പൂർത്തിയായതോടെ കോലോത്തും കടവ്, പണിക്കരപുറായ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും.  35 വർഷം വാടക കെട്ടിടത്തിലായിരുന്ന പണിക്കര പുറായ ഗവൺമെൻറ് എൽ പി സ്കൂൾ കെ പി മുഹമ്മദ് കുട്ടി സൗജന്യമായി നൽകിയ 5 സെൻറ് സ്ഥലത്തിലാണ് ഗവൺമെൻറ് മൂന്നുനില കെട്ടിടം നിർമ്മിച്ചത് .എട്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അത് . നടപ്പാതക്കായി കെ പി മുഹമ്മദ് കുട്ടിയെ കൂടാതെ ശിഹാബ് പുൽപ്പറമ്പിൽ , സുൽഫിക്കർ, അഹ്മദ്കുട്ടി എന്നിവരും സ്ഥലം നൽകിയിരുന്നു ..ഇവരെ നേരത്തെ ആദരിച്ചിരുന്നു .

കൊണ്ടോട്ടി ഗവ.കോളേജ് അത് ലറ്റിക് മീറ്റ് സമാപിച്ചു

Image
  കൊണ്ടോട്ടി: കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസിലെ ആന്വൽ അത് ലറ്റിക് മീറ്റ് " ഫിസിക്ക 2023 " ന് വർണാഭമായ തുടക്കം. കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗവും വിദ്യാർത്ഥി യൂനിയനും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് എം.എസ്.പി. അസിസ്റ്റന്റ് കമാന്റന്റും മുൻ രാജ്യാന്തര ഫുട്ബോൾ താരവുമായ  ഹബീബു റഹ്മാൻ. പി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർമ്മോൽസുകരായ യുവതയെയാണ് രാജ്യം പ്രതീക്ഷയോടെ കാണുന്നതെന്നും മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കരാള ഹസ്തങ്ങളിൽ നിന്ന് പുതു തലമുറയെ കരകയറ്റുന്നതിൽ വിദ്യാർത്ഥികൾക്ക് അവരവരുടെ പങ്ക് നിർവ്വഹിക്കാനുണ്ടെന്നും ശ്രീ. ഹബീബ് റഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.   ബ്ലൂ, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു ഗ്രൂപ്പുകളിലായി ജനറൽ ക്യാപ്റ്റൻ റഷാദിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റോടെയാണ് പരിപാടി ആരംഭിച്ചത്. മുഖ്യാതിഥി ശ്രീ. ഹബീബ് റഹ്മാൻ സല്യൂട്ട് സ്വീകരിച്ചു.  പ്രിൻസിപ്പൽ ഡോ.അബ്ദുൽ ലതീഫ്. വി അധ്യക്ഷത വഹിച്ചു.  കായിക വിഭാഗം മേധാവി ഡോ. അബ്ദുസ്സലാം കണ്ണിയൻ, അധ്യാപകരായ ഡോ. ആബിദ ഫാറുഖി, അബ്ദുൽ നാസർ,  വിദ്യാർത്ഥി യൂനിയൻ ചെയർമാൻ അഫി റിഫാദ് എന്നിവർ സംസാരിച്ചു. അധ്യാപകരായ   അബ്ദുൽ

ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകി നിവേദനം നൽകി

Image
എടവണ്ണപ്പാറ : ചാലിയാറിൽ കഴിഞ്ഞ പ്രളയ കാലത്ത് അടിഞ്ഞുകൂടിയ എക്കൽ മണ്ണും , മണലും വാരാനുള്ള അനുമതിക്കും ജല ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടും നിവേദനങ്ങൾ വാഴക്കാട് , വാഴയൂർ , ചെറുകാവ് , പഞ്ചായത്ത് പ്രസിഡണ്ടുമാർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകി . വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ, വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ, ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കോയ എന്നിവർ നേതൃത്വം നൽകി.  ജല ബജറ്റുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു നിവേദനം നൽകിയത്.  എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പ്രസിഡണ്ടുമാർ അറിയിച്ചു. 

ഊദിനെ കുറിച്ചറിയേണ്ടതെന്തല്ലാം ?.

Image
സുഗന്ധദ്രവ്യങ്ങളിലെ രാജാവാണ് ഊദ്‌ .  ഇത് ഉപയോഗിക്കുന്നവർക്ക് ശാരീരികമായും മാനസികമായും നല്ല ഉന്മേഷം ലഭിക്കുന്നു . ഊദിന്റെ ഉപഭോക്താക്കളിൽ ബ്ലഡ് സർക്കുലേഷൻ ഉത്തേജിപ്പിക്കും . മാത്രമല്ല, അതിനെക്കുറിച്ച് ഹദീസിൽ പരാമർശിച്ചിട്ടുള്ളതിനാൽ വിശ്വാസികൾക്ക് ഇത് പ്രിയപ്പെട്ടതാകുന്നു.  നല്ലൊരു മെഡിസിനൽ എഫക്ട് ആണ് ഇത് ഉപയോഗിക്കുന്നതിലൂടെ ലഭ്യമാകുന്നത്.  ഊദ് നാച്ചുറലായ സുഗന്ധദ്രവ്യമാണ് . അറബികൾ ധാരാളമായി ഉപയോഗിക്കുന്നതിനാൽ മലയാളികളും ഇത് കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട് . ഊദ് ശരീരത്തിലേക്ക് നേരിട്ട് ഉപയോഗിക്കാവുന്നതാണ് . രണ്ട് രീതിയിലാണ് ഉപയോഗിച്ചുവരുന്നത്. കരി കത്തിച്ച് അതിൽ അതിന്റെ കഷണം വെച്ച് പുകയ്ക്കും.  ഇതിൽ നിന്ന് ബഹിർഗമിക്കുന്ന പുക ഡ്രസ്സിൽ പിടിപ്പിക്കും. രണ്ടാമതായി, ഊദിൽ നിന്ന് മാറ്റിയെടുക്കുന്ന അത്തറാണ്.  ഇതുവഴി ഉപഭോക്താവിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നു . 35 വർഷങ്ങൾക്ക് മുമ്പേ ഊദിന് കേരളത്തിൽ മാർക്കറ്റ് ഉണ്ട് . അന്ന് ഒന്നോ രണ്ടോ കടകളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് . കോഴിക്കോട്ട് നഗരം ഊദ് വിപണിയിൽ ഇന്ത്യയിൽ നമ്പർ വൺ ആയാണ് പരിഗണിക്കുന്നത്.  ഇന്ന് ഷോപ്പുകളുടെ എണ്ണവും കസ്റ്റമേഴ്സിന്

എളമരം ഇരട്ടമൊഴി റോഡ്നിർമ്മാണം ഉടൻ ആരംഭിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി

Image
എളമരം കടവ് ഇരട്ടമുഴി  റോഡ് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി  നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വാഴക്കാട് സിപിഐഎം ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.  തിങ്കളാഴ്ച മൂന്നു മണിക്ക് ഫറോക്ക് പേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എംആർഐ സ്കാൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി .  മാസങ്ങൾക്കുള്ളിൽ കൂളിമാട് പാലം  ഗതാഗതത്തിനു തുറന്നു നൽകുന്നതോടെ പ്രധാന റോഡാവുന്ന എളമരം - ഇരട്ടമുഴി റോഡ്  അപകടങ്ങളുടെ കുരുതിക്കളമാവുമെന്ന്  നിവേദക സംഘം മന്ത്രി അറിയിച്ചു . വിഷയത്തിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി നിവേദക സംഘത്തിന് ഉറപ്പുനൽകി.  രാമചന്ദ്രൻ വെട്ടത്തൂർ, മുഹമ്മദ് ഹുസൈൻ മപ്രം എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു . മുൻ ബജറ്റിൽ അഞ്ചുകോടി രൂപ വാലില്ലാപുഴ ഇരട്ട മുഴി റോഡിനായി വകയിരുത്തിയിരുന്നു . എന്നാൽ, വാട്ടർ അതോറിറ്റിയുടെ  നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി വെട്ടിപൊളിച്ച റോഡിന് പുനർ നിർമ്മാണത്തിനായി വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് തുക നൽകിയിരുന്നു .എന്നാൽ  വാട്ടർ അതോറിറ്റി വെട്ടിപ്പൊളി

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴയൂർ പഞ്ചായത്തിലെ പൊന്നേംപാടം തടായിയിൽ റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു.

Image
വാഴയൂർ : വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി വാഴയൂർ പഞ്ചായത്തിലെ പൊന്നേംപാടം തടായിയിൽ  റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു. പൊന്നേംപാടത്ത് നിന്ന് വേദവ്യാസ കോളേജ്, കക്കോവ് എന്നിവിടങ്ങളിലേക്ക് പോകാവുന്ന ഈ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി. കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡിൽ കാൽനടയാത്ര പോലും പ്രയാസമായിരുന്നു . കക്കോവ് സ്കൂൾ ,വേദവ്യാസ കോളേജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഏറെ പ്രയാസപ്പെട്ടായിരുന്നു ഇതുവഴി യാത്ര ചെയ്തിരുന്നത്. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ടെന്നും അടുത്തുതന്നെ നിർമ്മാണം തുടങ്ങാമെന്ന പ്രതീക്ഷയിലാണെന്നും വാർഡംഗം സുധ അറിയിച്ചു.

യൂത്ത് പാർലമെൻറ് പ്രചാരണാർത്ഥം എസ് വൈ എസ് ചീക്കോട് സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ജലയാത്ര സമാപിച്ചു

Image
സാമൂഹ്യവികസനം സാംസ്കാരിക  നിക്ഷേപം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് പാർലമെൻറ് പ്രചാരണാർത്ഥം എസ് വൈ എസ് ചീക്കോട്  സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ജലയാത്ര സമാപിച്ചു . വൈകുന്നേരം 4 30ന് വാവൂർ കടവിൽ നിന്ന് ആരംഭിച്ച ജല യാത്ര എളമരം കടവ് ചുറ്റി വാവൂർ എടശേരി കടവിൽ  സമാപിച്ചു. ജലയാത്രയുടെ പതാക കൈമാറ്റം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ  നടന്നു .   ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് സെയ്ത് മുഹമ്മദ് അസ്ഹരി,  സോൺ പ്രസിഡണ്ട് ശരീഫ് സഖാഫി ആക്കോട്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി അബ്ദുൽ മജീദ് ചെറിയ പറമ്പ്,  മൂസാ ഹിഷാമി, അലി അക്ബർ ചീക്കോട്, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ എന്നിവർ സംബന്ധിച്ചു . യാത്രയിൽ ക്ലാസുകൾ , യൂത്ത് പാർലമെൻറ് പ്രചാരണാർത്ഥം മുദ്രാവാക്യം മുഴക്കൽ എന്നിവ നടന്നു. വൈകുന്നേരം 6 30ന് വാവൂരിൽ ജല യാത്ര സമാപിച്ചു . യൂത്ത് പാർലമെൻറ് വിജയപ്രദമാക്കുന്നതിനും  ഏകോപിപ്പിക്കുന്നതിനും  സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 

ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിക്കണമെന്ന് നാട്ടുകാർ

Image
ഗ്രീൻഫീൽഡ് ഹൈവേ   സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൂട്ടി  അറിയിക്കണമെന്ന് നാട്ടുകാർ  മുൻകൂട്ടി അറിയിക്കാത്തതിനാൽ  പലവിധ പ്രയാസങ്ങൾ നേരിടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.  ഗ്രീൻ ഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പെട്ടന്ന് അറിയുന്നതിനാൽ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയും സംജാതമാവുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ അളവുമായി എവിടെയെത്തിയെന്ന്  ഗ്രീൻ ഫീൽഡ് ഗ്രൂപ്പുകൾ വഴി ചോദിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ. ഇതിനൊരു ഏകോപനം ഉണ്ടാവണമെന്നും ഓരോ ദിവസവും ഉദ്യോഗസ്ഥൻ ഹൈവേയുമായി ബന്ധപ്പെട്ട് എവിടെയാവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.   ഇതിനായി അധികാരികളുടെ സ്വത്വര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

എടവണ്ണപ്പാറ പാഞ്ചിരിക്കടുത്ത് ബൈക്ക് അപകടം :സുരക്ഷാ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് നാട്ടുകാർ

Image
എടവണ്ണപ്പാറ പാഞ്ചിരിക്കടുത്ത് ജലാലിയ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ ബൈക്ക് അപകടത്തിൽപെട്ടു . എളമരം ഭാഗത്തുനിന്നു വന്ന   ബൈക്കാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് കട്ടാങ്ങൽ സ്വദേശികളാണ്  അപകടത്തിൽപ്പെട്ടവർ . കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇപ്പോൾ . വാഴക്കാട് പോലീസ് /പരിസരവാസികൾ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി . ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ അപകട സാധ്യതയുള്ള പ്രദേശമായി മാറുകയാണ് . ഇവിടെ ഡ്രെയിനേജിന് മുകളിൽ സ്ലാബിടാനും  ഡിവൈഡർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ട് കാലമേറെയായി.  അപകടങ്ങൾ സംഭവിക്കുമ്പോൾ നീളൻ ചർച്ചകൾ നടക്കുന്നു എന്നല്ലാതെ  ക്രിയാത്മകമായ നടപടികൾ ഉണ്ടാകുന്നില്ല എന്ന ആരോപണമാണ് ഇപ്പോൾ ശക്തിപ്രാപിക്കുന്നത്.  രണ്ടു മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കൂളിമാട് പാലം  ഗതാഗതത്തിനു തുറക്കുന്നതോടെ  ഈ പ്രദേശം ഇനി  എന്താവുമെന്ന രീതിയിലാണ് ഇപ്പോൾ  നാട്ടുകാർ. K അതോടൊപ്പം ചാലിയപ്പുറം  സ്കൂൾ ,  ജലാലി ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അപകടകരമായ അവസ്ഥയിലൂടെയാണ് നടന്നുപോകുന്നത്.  ഡ്രെയിനേജിന് സ്ലാബടക്കമ

ശെസിൻ എളമരത്തെബാംഗ്ലൂരു എഫ്സി ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുത്തു. ആഹ്ലാദ തിമർപ്പിൽ നാട്ടുകാർ

Image
ശെസിൻ എളമരത്തെ ബാംഗ്ലൂരു എഫ്സി ജൂനിയർ ടീമിലേക്ക്  തെരഞ്ഞെടുത്തു. ആഹ്ലാദ തിമർപ്പിൽ നാട്ടുകാർ    പത്തര വയസായ ശെസിൻ എളമരം  പന്ത് കിട്ടിയാൽ എതിർ പാളയത്തിലേക്ക് കുതിച്ചു പോകുന്നത്  വീഡിയോ എടുത്ത് വാട്സ്ആപ്പ് വഴി പ്രചരിച്ചത് ഫുട്ബോളിനെ നെഞ്ചിലേറ്റു ന്ന ശെസിനെ ഇന്ത്യയിലെ പ്രഗൽഭ ക്ലബ്ബായ എഫ്സി ജൂനിയറിന്റെ മുൻ നിരയിലേക്ക് പൊരുതാനാണ്.      വാവൂർ പടിയൻചാലിൽ  ഗൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ ശെസിന്റെ കണ്ണഞ്ചിപ്പിക്കുന്ന മാനോഹര  മുന്നേറ്റം കണ്ട് അതുവഴി നടന്നു പോയ ഒരാൾ വീഡിയോ എടുത്തു വാട്സപ്പിൽ പോസ്റ്റിയതാണ് വൈറലായത് .  എഫ്. സി ബ്ലാഗ്ലൂരുവിന്റെ ട്രൈനിംഗ് സെന്ററിൽ ഒരാഴ്ചത്തെ ട്രെയിനിങ് കഴിഞ്ഞ് വീട്ടിലെത്തിരിക്കുകയാണ് ശെസിൻ ഇപ്പോൾ .  വിദേശ കോച്ചിന് കീഴിലുള്ള പരിശീലനം ഏറെ സന്തോഷമായിരുന്നുവെന്ന് ശെസിൻ പറഞ്ഞു. ഫുട്ബോളിലെ പുതിയ തന്ത്രങ്ങളും  രീതികളും അറിയാൻ സാധിച്ചുവെന്ന് പത്തര വയസ്സുകാരൻ പറഞ്ഞു . എളമരം ബി.ടി.എം ഒ സ്കൂളിൽ അഞ്ചാം ക്ലാസ്സിലാണ് ശെസിൻ പഠിക്കുന്നത്.  പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് അടുത്തുതന്നെ പോവുമെന്ന് അധ്യപകനും മുൻ ഗ്രാമപഞ്ചായത്തംഗവുമായ കാദർ പറഞ്ഞു.   ശെശിനെ കുറിച്ചുള്ള വീഡിയോ

അവർ കണ്ടു: ആസ്വദിച്ചു:വാനോളംഭിന്ന ശേഷി കുട്ടികൾക്കായിവിനോദ യാത്ര സംഘടിപ്പിച്ചു

Image
അവർ കണ്ടു: ആസ്വദിച്ചു: വാനോളം ഭിന്ന ശേഷി കുട്ടികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു പരിവാർ വാഴക്കാടും  ബഡ്സ് സ്പെഷ്യൽ സ്കൂൾ വാഴക്കാട് സംയുക്തമായി ഹവിൽദാർ എം.എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറി വാഴക്കാട് സഹകരിച്ചുകൊണ്ട്  ഭിന്നശേഷി കുട്ടികൾക്ക്, രക്ഷിതാക്കൾക്കും വിനോദയാത്ര സംഘടിപ്പിച്ചു.   വളാഞ്ചേരി ഫ്ലോറ ഫാന്റസ് അമ്യൂസ്മെന്റ്  പാർക്കിലേക്ക് ഇന്നലെ(16/02/23) കുട്ടികൾക്ക് വളരെയധികം ആനന്ദം പകർന്നു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശരീഫ ചിങ്ങംകുളത്തിൽ, മൊട്ടമ്മൽ  മുജീബ് മാസ്റ്റർ  ( സെക്രട്ടറി പഞ്ചായത്ത് മുസ്ലിം കമ്മിറ്റി) എം പി അബ്ദുൽ അലി മാസ്റ്റർ  (CPM സെക്രട്ടറി) ജൈസൽ എളമരം ( പ്രസിഡണ്ട്  മണ്ഡലം കോൺഗ്രസ് കമ്മിറ്റി) മുഹമ്മദ് കുട്ടി  ( സെക്രട്ടറി CPI), സലാവുദ്ദീൻ ( വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി) അഷ്റഫ് നിദാൻ  ജ്വല്ലറി ( പ്രസിഡണ്ട് വാഴക്കാട് വ്യാപാരി വ്യവസായി ), ഹാഷിം പി ( ട്രഷറർ  ഹരിദാർ എം എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറി വാഴക്കാട് ) എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ടി നാസർ ബാബു , നാസർ ചെറുവട്ടൂർ, യുകെ അസൈൻ , ശൈലേഷ് , മുനീർ, നിഷിത ബഡ്സ് സ്കൂൾ, ബിന്ദു ബഡ്സ് സ

മാധ്യമ പ്രവർത്തകനോട് മോശമായ പെരുമാറ്റം : അധികൃതർക്ക് കത്തെഴുതി

Image
ബുധനാഴ്ച രാവിലെ നിർമ്മാണം 95 ശതമാനം പൂർത്തിയായി  കൂളിമാട് പാലത്തിലൂടെ  അനിവാര്യമായ ഘട്ടത്തിൽ അനുവാദം ചോദിച്ചു പോകുന്നതിന് എത്തിയ  മാധ്യമപ്രവർത്തകനോടും വിദ്യാർത്ഥിനിയോടും മോശമായി പെരുമാറിയ യു എൽ സി സി യിലെ  സേഫ്റ്റി ഡ്യൂട്ടിയിലെ സ്റ്റാഫിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും  കൂടാതെ ,നാലു വർഷത്തോളമായി  മപ്പുറത്ത് നിർമാണത്തിന് എത്തിയ   നാട്ടുകാരോടും തൊഴിലാളി പുലർത്തിയ മോശമായ നിലപാടിൽ   മനോ വിഷമം ഉണ്ടായെന്നും   കത്തിൽ സൂചിപ്പിച്ചു    കൂളിമാട് പാലത്തിൻറെ മറുഭാഗത്ത് പ്രവേശനകവാടത്തിൽ  അനുവാദം ചോദിക്കാൻ ആളില്ലാത്തതിനാൽ , മറുഭാഗം ഗത്ത് നിന്ന് അനുവാദം ചോദിക്കാൻ പാലത്തിൻറെ പകുതി പിന്നിട്ടപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവൻ  പരുഷമായ വാചകങ്ങൾ കൊണ്ട്  നാട്ടുകാരോട് പെരുമാറിയത് .  മാധ്യമപ്രവർത്തകർക്ക് കാർഡ് ഉപയോച്ച് കയറാമെന്നിരിക്കേ  മോശമായ പെരുമാറിയതിലുള്ള  വിഷമമാണ് യു എ ൽ സിക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. 

വാഴയൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, എൻ.സി.പി. ധർണ നടത്തി

Image
വാഴയൂർ : കക്കോവ് വാഴയൂർ അരൂർ റോസിന്റെ ശോചനീയാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. വാഴയൂർ യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ ജില്ലാ ജന: സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു. സമദ് മുറാദ് അധ്യക്ഷത വഹിച്ചു. വി.വേണുഗോപാൽ, കെ.മൊയ്തീൻ കുട്ടി, എ.പി. സൈതലവി, സുബ്രഹ്മണ്യൻ പി.ടി., പി.എം.എ.ലത്തീഫ്, എ.സി. മരക്കാർ , പ്രതീപ് കുമാർ എസ്.കെ, വിനായക് പി , അസ്കർ കെ. , സുനിൽ കുമാർ മുരിങ്ങാട്ട് , പി.കെ.അബൂബക്കർ , ചന്ദ്രശേഖരൻ പി. തുടങ്ങിയവർ നേതൃത്വം നൽകി.  

ഖത്തർ സ്പോർട്സ് ഡേ വാഴയൂർ പഞ്ചായത്ത് ജെഴ്സി പ്രകാശനം ചെയ്തു

Image
ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോട് അനുബന്ധിച്ച് വാഴയൂർ പഞ്ചായത്തിൻ്റെ ജേഴ്സി പ്രകാശനം CABTECH Trading & Contracting ന്റെ ബർവ്വ വില്ലേജ് സെൻ്ററിൽ വെച്ച് നടന്നു.     ചാലിയാറിന്റെ ഇരുകരയിലുമുള്ള ഇരുപത്തിനാലോളം പഞ്ചായത്തുകൾ ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിവലിൽ മാറ്റുരയ്ക്കുന്നുണ്ട്.   ആവേശം പകരുന്ന മത്സരങ്ങൾക്ക് ജേയ്സികൾ CABTECH സ്പോൺസർ ചെയ്തു.     CABTECH Director പ്രദീപ് ഇൽ നിന്നും VSF ചീഫ് അഡ്‌വൈസർ VC MASHHOOD ,VSF ടീം മാനേജർ Fairoos ,മറ്റ് VSF പ്രധിനിധികൾ ആയ RATHEESH കക്കോവ്, സലാം തിരുത്തിയാട് എന്നിവർ ഏറ്റു വാങ്ങി .         യോഗത്തിൽ സ്പോർട്സ് ഫെസ്റ്റ് മത്സര ഒരുക്കങ്ങൾ വിലയിരുത്തി.      പഞ്ചായത്തിലെ മുഴുവൻ ഖത്തർ പ്രവാസികളെയും ഒന്നിപ്പിച്ചു കൂടുതൽ സജീവ ഭാവി പരിപാടികൾ ചർച്ചയിൽ ഉയർന്നുവന്നു.       മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ സജീവമാക്കാനും സ്പോർട്സ് ഫെസ്റ്റിൽ കപ്പുയർത്തുമെന്ന പ്രതീക്ഷക്കും കൂടുതൽ കരുത്തേകി

എളമരം കടവിൽ കയാക്കിംഗ് പരിശീലനം ആരംഭിച്ചു

Image
എളമരം കടവിൽ കയാക്കിംഗ് പരിശീലനം ആരംഭിച്ചു  എളമരം സ്വദേശി മുഹമ്മദ് നാഫിഹിന്റ നേതൃത്വത്തിലുള്ള ടീമാണ് കയാക്കിംഗ് പരിശീലനം തുടങ്ങിയിടുള്ളത്.  എട്ടു കയാക്കിംഗ് ബോട്ടുകളാണ് ഇപ്പോൾ എളമരം കടവിലുള്ളത്. ഇതിൽ ആറെണ്ണം സിംഗിൾ ഉപയോഗത്തിനും ഒന്ന്  ഡബിൾ , മറ്റൊന്ന് കുട്ടികൾക്കുള്ളതാണ് . തിങ്കളാഴ്ച രാവിലെ മാനു തങ്ങളണ് കയാക്കിംഗ പരിശീലനവും കയാക്കിംഗ് സവാരിയും ഉദ്ഘാടനം ചെയ്തത്.  നാഫിഹ് പ്രശസ്തനായ കയാക്കറാണ്. നീന്തൽ പരിശീലകൻ കൂടിയായ നാഫിഹിന് നിരവധി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.  എളമരം പാലത്തിനുസമീപമാണ് കയാക്കിന് പരിശീലവും സവാരിയും ആരംഭിച്ചിട്ടുള്ളത്.  പരിശലനത്തിന് പുറമെ കയാക്കിങ് സവാരിക്ക് ചെറിയ തുക ഈടാക്കുമെന്ന് നാഫിഹ് പറഞ്ഞു . സന്ദർശകരുടെ വർധനവനുസരിച്ച് ബോട്ടുകൾ വർധിപ്പിക്കുമെന്ന് നാഫിഹ് ചൂണ്ടി കാട്ടി. 

പൂർവ വിദ്യാർത്ഥി വാട്സപ്പ് കൂട്ടായ്മ 30 ഫാനുകൾ കൈമാറി

Image
 നൂറു വർഷം പിന്നിട്ട ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് പൂർവവിദ്യാർത്ഥികൾ 30 ഫാനുകൾ കൈമാറി .  പൂർവ്വവിദ്യാർത്ഥികളുടെ സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ , പ്രധാനധ്യാപകൻ  അബ്ബാസ, പി.ടി.എ പ്രസിഡണ്ട് ഷംസീദ് മുത്തു എന്നിവർക്ക് കൈമാറി. പൂർവ്വ വിദ്യാർഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ് ക്ലാസ് റൂമുകളുടെ സുഖമായ അന്തരീക്ഷത്തിനു ഫാനുകൾ കൈമാറിയത് . പ്രധാനാധ്യാപകൻ അബ്ബാസി സ്വാഗതമാശംസിച്ചു.    പി.ടി. എ പ്രസിഡണ്ട് ഷംസീദ് മുത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്രാ ശിവദാസൻ  ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ , അയ്യപ്പൻകുട്ടി, സരോജിനി ഓട്ടുപാറ, അബ്ദുൽ ചീടിക്കുഴി, ആസിഫ് മാസ്റ്റർ ,ദിവാകരൻ, സുരേഷ് മാസ്റ്റർ/ മുജീബ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു 

പരിസ്ഥിതി സൗഹൃദ ക്ലാസ്സൊരുക്കി വിദ്യാർത്ഥികൾ മാതൃകയായി

Image
എടവണ്ണപ്പാറ : നാലു ചുവരുകൾക്കുള്ളിലെ ഇടുങ്ങിയ പതിവു ക്ലാസ്സ് മുറികൾക്ക് പകരം തണൽ മരങ്ങളുടെ ചുവട്ടിൽ പ്രകൃതി കനിഞ്ഞരുളുന്ന കുളിർ കാറ്റും, വെളിച്ചവും ആവോളം നുകർന്ന് പഠനവും കളിയും വിനോദവുമെല്ലാം ആസ്വദിക്കാൻ ക്ലാസ്സ് ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം& ഹോട്ടൽ മാനേജ്മെന്റ് പഠന വിഭാഗം വിദ്യാർത്ഥികളാണ് കോളേജിലെ തണൽ മരങ്ങൾക്കിടയിൽ കവുങ്ങ് മരങ്ങൾ മുറിച്ചെടുത്ത് ബെഞ്ചാക്കി പരിസ്ഥിതി സൗഹൃദമായ തുറന്ന ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്. " സ്വപ്നക്കൂട് " എന്ന് നാമകരണം ചെയ്ത ഓപൺ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം വിദ്യാർത്ഥികൾക്കുള തന്റെ സന്ദേശം എഴുതി ബോർഡിൽ പതിച്ചു കൊണ്ട് പ്രിൻസിപ്പൽ ഡോ.വി.അബ്ദുൽ ലതീഫ് നിർവ്വഹിച്ചു. ഫ്ലാഷ് മോബ്, കലാപരിപാടികൾ, ആയോധന കലകളുടെ പ്രദർശനം തുടങ്ങി വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ ടൂറിസം , ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി മൊയ്തീൻ കുട്ടി കല്ലറ അധ്യക്ഷത വഹിച്ചു. ടൂറിസം വാരാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ മൽസരങ്ങളിലെ വിജയി കൾക്ക് പ്രിൻസിപ്പൽ ട്രോഫികൾ സമ്മാന

ചെറുവട്ടൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു

Image
എടവണ്ണപ്പാറ: ചെറുവട്ടൂർ ജംഗ്ഷനിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു . വാർഡ് മെമ്പറുടെ നിരന്തരം ശ്രമങ്ങൾക്കൊടുവിലാണ് പുതിയ ട്രാൻസ്ഫോമറിന് അനുവാദം ലഭിച്ചത് . നൂഞ്ഞിക്കര , കൽപ്പള്ളി ഓടുക്കമ്പനി എന്നിവിടങ്ങളിലെ  ട്രാൻസ്ഫർ മുഖേനെയായിരുന്നു ചെറുവട്ടൂർ ഭാഗത്ത് വൈദ്യുതി വിതരണം നടന്നിരുന്നത്. ആയതിനാൽ വോൾട്ടേജ് ക്ഷാമം ഏറെയായിരുന്നു ഈ ഭാഗത്ത്. നാട്ടുകാർ നിരന്തരം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല . പുതിയ ട്രാൻസ് സ്ഥാപിക്കുന്നതോടെ  വോൾട്ടേജ് ക്ഷാമം ഏറെക്കുറെ പരിഹാരമാവുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

മണന്തല കടവ് പാലം: എംഎൽഎ പി ടി എ റഹീം സ്ഥലമേറ്റെടുപ്പിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചു

Image
വാഴക്കാട്: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ  ആവശ്യപ്പെടുന്ന മണന്തല കടവ് പാലത്തിന് കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ പി ടി എ റഹീം  സ്ഥലമേറ്റെടുപ്പിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചു . നിർദിഷ്ട പാലത്തിന്റെ മാവൂർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനായാണ് ഒരു കോടി രൂപ നീക്കിവെച്ചിട്ടുള്ളത്.  മാവൂർ ഗ്രാസിം ഇൻഡ്രസ്ട്രിയുടെ പ്രതാപ കാലത്ത് തുടങ്ങിയ മുറവിളിയാണ് മണന്തലക്കടവിൽ ഒരു പാലം വേണമെന്നത്.  മണന്തലക്കടവിൽ ഉണ്ടായ തോണി അപകടത്തെതുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ സ്ഥലം സന്ദർശിച്ചു. എംഎൽഎ  സീതിഹാജിയോട് പാലം നിർമാണത്തിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.  പക്ഷേ ,കാത്തിരിപ്പിന് ഫലം ഉണ്ടായില്ല.  നിർദിഷ്ട പാലം ഊർക്കടവിലേക്ക്  മാറ്റുകയായിരുന്നു . തുടർന്ന്, ചാലിയാറിൽ എടശ്ശേരിക്കടവ്, കുനിയിൽ, എളമരം,   മാസങ്ങൾക്കുള്ളിൽ ഗതാഗതത്തിന് തുറന്ന് നൽകുന്നിന്ന കൂളിമാട് പാലം എന്നിവ യാഥാർത്ഥ്യമായെങ്കിലും മണന്തലക്കടവിൽ  പാലം യാഥാർത്ഥമായിരുന്നില്ല.  മണന്തലക്കടവ് നിർദ്ദിഷ്ട പാലത്തിന്റെ വാഴക്കാട് ഭാഗത്ത് 350 മീറ്ററോളം  സമീപന റോഡുണ്ട്. . മണന്തലക്കടവ് മുതൽ ചീനി

പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേർന്നു.

Image
പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി യോഗം ചേർന്നു. എടവണ്ണപ്പാറ: പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ പ്രോജക്ടിന്റെ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നിർദ്ദിഷ്ട പ്രൊജക്റ്റ് ഉൾപ്പെട്ടിട്ടുള്ള മലപ്പുറം കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരെയും വാർഡ് മെമ്പർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് NHAI യുടെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ 10.30 മണി വരെ മുൻസിപ്പൽ ടൗൺ ഹാൾ മഞ്ചേരിയിൽ വെച്ച് യോഗം ചേർന്നു.  ഏപ്രിൽ 15 ഓടെ ഗ്രീൻഫീൽഡ് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ വീടുകൾ ഒഴിയാൻ നോട്ടീസ് നൽകുമെന്ന് അറിയിച്ചു. 60 ദിവസങ്ങൾക്കുള്ളിൽ ഒഴിയാൻ ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു.  പഞ്ചായത്ത് പ്രസിഡണ്ടുമാർ വീടുകൾ നഷ്ടപ്പെടുന്നവരുടെ അക്കൗണ്ടിലേക്ക് പണമടക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ വന്നതിന്ശേഷമാണ് ഒഴിയാൻ ആവശ്യപ്പെടുകയുള്ളുവെന്ന് അറിയിച്ചിട്ടുണ്ട്.  അതുപോലെ ,വീട് നഷ്ടപ്പെടുന്നവർക്ക് വിടാവുന്നത് വരെ താൽക്കാലിക പുനരധിവാസത്തിനും തുക വകയിരുത്തുമെന്നറിയിച്ചതായി മെമ്പർമാർ അറിയിച

വാഴയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം തുടക്കമായി

Image
വാഴയൂർ പഞ്ചായത്ത് വാർഷിക പദ്ധതി 2022, 23 ൻ്റെ ഭാഗമായി ഭിന്നശേഷി കലോത്സവം  കാരാട് ഇകെ ഓഡിറ്റോറിയത്തിൽ  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം കെ റഫീഖ  ഉദ്ഘാടനം ചെയ്തു.    വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി വാസുദേവൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുഭദ്രാ ശിവദാസൻ, പികെ സി അബ്ദു റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ മകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന കെടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറ ക്കണ്ടത്തിൽ, വാഴയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ റാഷിദ് ഫൗലദ് പി കെ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വാർഡ് മെമ്പർ പത്മാവതി പിസി,  ശശിലത ടീച്ചർ, അനിൽകുമാർ , ബിൽക്കിസ് ചീരോത്ത്, ബീന കെ, ഫ്ലവേഴ്സ് കോമഡി സ്റ്റാർ ഫെയിം സമദ് കൊട്ടപ്പുറം, ജീവ കാരുണ്യ പ്രവർത്തക നർഗീസ്ബീഗം, ശ്രീകല എന്നി വർ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ കായിക പരിപാടികളും അരങ്ങേറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത തേക്കും തോട്ടത്തിൽ സ്വാഗതവും ഐസിഡിഎസ്സ് സൂ

സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് എടവണ്ണപ്പാറയിൽ

Image
ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അതു മുൻകൂട്ടി പ്രതിരോധ നടപടിയെടുക്കാൻ  സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് എടവണ്ണപ്പാറയിൽ വെച്ച് നടത്തപ്പെടുന്നു . നിരവധി വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സുധർമ ലബോറട്ടറി എടവണ്ണപ്പാറയും ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായാണ് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നത് . 11/ 0 2 /2023 ശനിയാഴ്ച രാവിലെ എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് രോഗനിർണയ ക്യാമ്പ് നടത്തുന്നത്.  ഷുഗർ ,കൊളസ്ട്രോൾ, പ്രഷർ  എന്നീ രോഗങ്ങൾക്ക് സൗജന്യ രോഗ നിർണയം ലഭ്യമാകും.  ശനിയാഴ്ച രാവിലെ ഒൻപത് മുതൽ ഒരു മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക

എളമരം കടവ് പാലം: കൂട്തൽ ബസ് റൂട്ടുകൾക്ക് അനുമതി ലഭിച്ചു തുടങ്ങി

Image
കോഴിക്കോട് മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച എളമരം കടവ് പാലത്തിലൂടെയുള്ള ബസ് റൂട്ടുകൾക്ക് അനുമതി ലഭിച്ചു തുടങ്ങി  രണ്ടാഴ്ച മുമ്പ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടന്നിരുന്നു.എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ പാലം വന്നു ബസ് സർവീസായില്ല എന്ന തലകെട്ടിലായിരുന്നു ബഹുജന റാലിയും ധർണ്ണയും സംഘടിപ്പിച്ചത്.  കോഴിക്കോട് ആർടിഒ തടഞ്ഞുവച്ച എടവണ്ണപ്പാറ - എളമരം - മാവൂർ കൂളിമാട് - പുൽപറമ്പ് - മണാശ്ശേരി -മുക്കം റൂട്ടിന് ആർടി ഒ അനുമതി നൽകി. ഏതായാലും പാലം വഴി അനുമതി ലഭിച്ചു വരുന്നതിൽ നാട്ടുകാർ സന്തോഷത്തിലാണ് .

ചിട്ടയായ ജീവിതം എടശേരി അബൂകാക്കയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്

Image
വാഴക്കാട് എടശ്ശേരി അബൂകാക്ക എൺപത്തിയൊന്നാം വയസിലും സജീവമാണ് . ജീവിതശൈലി രോഗങ്ങൾ കൊണ്ട് യുവാക്കളടക്കം പൊറുതിമുട്ടുമ്പോൾ അബൂക്ക ഇപ്പോഴും സജീവമാകുന്നതിന്റെ രഹസ്യം ചിട്ടയായ ജീവിതമാണ് .  രാവിലെ സുബഹി നമസ്കാരം ജമാഅത്തായി നിർവ്വഹിച്ചതിന് ശേഷം വിശുദ്ധ ഖുർആൻ ഓതി ജീവിതം തുടങ്ങുന്ന അബു കാക്ക ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നുണ്ട് . തന്റെ ചെറുപ്പംമുതലേ വിറകു കീറൽ, കൈക്കോട്ട് പണി ,ആശാരിപ്പണി, മൂലോട് മാറ്റിവയ്ക്കൽ തുടങ്ങിയവയായിരുന്നു തൊഴിൽ മേഖലകൾ .  ഒരു ജോലിയിൽ മാത്രം  മികവു കാണിക്കലല്ല മറിച്ചു മറ്റുപല ജോലിയിലും മികവു കാണിച്ച് ജീവിതം മുന്നോട്ടു പോയ അബു കാക്ക ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നു . കൂടാതെ, കവലകളിൽ ഇറങ്ങി രാഷ്ട്രീയം പറയാനോ കുറ്റം പറയാനോ അബു കാക്കയെ കിട്ടില്ല . ജോലിയും നിസ്കാരവും കഴിഞ്ഞ് നേരെ വീട്ടിലേക്ക് . പിന്നെ ജീവിതം സ്വസ്ഥം.  വാഴക്കാട്ടെ പ്രശസ്തമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സി.കെ. മുജീബാണ് അബൂ കാക്കയെ കുറിച്ച് ഇന്ന് കുറിപ്പിട്ടത്.

എടവണ്ണപ്പാറയിലെ മാവേലി സ്റ്റോറിൽ വൻതിരക്ക് .

Image
എടവണ്ണപ്പാറയിലെ മാവേലി സ്റ്റോറിൽ വൻതിരക്ക് .    തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക്  മുതൽ   ജനങ്ങൾ സഞ്ചിയും റേഷൻ കാർഡുമായി  മാവേലി സ്റ്റോറിന്  മുമ്പിൽ കൂ നിന്ന് തുടങ്ങിയിരുന്നു. പൊതു മാർക്കറ്റ് സാധനങ്ങൾക്ക് തീവിലയായതിനാലാണ് മാവേലിസ്റ്റോർ മുമ്പിൽ നീണ്ട ക്യൂ    മാവേലി സ്റ്റോറിൽ ഒരു കിലോ മുളകിന് 75 രൂപ ലഭിക്കുമ്പോൾ പുറത്ത് 300 രൂപയ്ക്ക് മുകളിലാണ്  വില വരുന്നത്.   അതേസമയം 25 രൂപക്ക് അരി കിലോ ലഭിക്കുന്നുവെന്നതും നാട്ടുകാരെ ആകർഷിക്കുന്നു . മുളക് ഒരു കാർഡിന  500 ഗ്രാമം ഒരാൾക്ക് ലഭിക്കുന്നു. അരി ഒരു കാർഡിന് അഞ്ച് കിലോയുമാണ് ലഭിക്കുക . . ഏതായാലും സാധനങ്ങളുടെ വില കുത്തനെ വർദ്ധിക്കുന്നത് ജനജീവിതത്തെ ബാധിക്കുന്നുവെന്നതിന്റെ തെളിവാണ് നീണ്ട ക്യൂ  

ഐവറി കോസ്റ്റ് പ്ലെയർ: ജെറോം പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ

Image
എടവണ്ണപ്പാറ : ഐവറി കോസ്റ്റിൽ നിന്ന് കേരളത്തിൽ കളിക്കാൻ എത്തിയ ജെറോം പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.  മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽ പത്താം വാർഡിലാണ് ജെറോം ചികിത്സയിലുള്ളത്. പാണ്ടിക്കാട് എഫ്സിയുടെ സ്ട്രൈക്കറായാണ് രണ്ടാഴ്ച മുമ്പ് ജെറോം കേരളത്തിലെത്തിയത്. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടുവെന്നും കേരളത്തിലെ ഫുട്ബോളിനെയും ഇവിടത്തെ കളിക്കാരെയും ഏറെ ഇഷ്ടപ്പെടുന്നുവെന്നും ജെറോം പറഞ്ഞു.  ഐവറി കോസ്റ്റിൽ ഫുട്ബോളിനെ നാട്ടുകാർ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഗവൺമെൻറ് ഫുട്ബോളിനെ ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ജെറോം ചൂണ്ടികാട്ടി . കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കളിക്കാർ തമ്മിൽ കൂട്ടിമുട്ടിയാണ് കൈക്ക് പരിക്ക് പറ്റിയത്. ഇതിനെത്തുടർന്നാണ് ജെറോം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയത്.   പാണ്ടിക്കാട് എഫ്സിയ രണ്ട് മാനേജർമാരും ജെറോമിനൊപ്പം മെഡിക്കൽ കോളേജിൽ സഹായത്തിനുണ്ട്.  ആദ്യമായാണ് ജെറോം കേരളത്തിലെത്തുന്നത്.    അവസരം കിട്ടിയാൽ എല്ലാവർഷവും കളിക്കാൻ കേരളത്തിലെത്തുമെന്നും ജെറോം പറഞ്ഞു. 

കോലോത്തും കടവ് മൂഴിക്കൽ തോടിന് സമീപം കര ഇടിച്ചിൽ : വീടുകൾ തകർച്ചാഭീഷണിയിൽ

Image
എടവണ്ണപ്പാറ : കോലോത്തും കടവ് മൂഴിക്കൽ തോടിന് സമീപം നാൽപതോളം കുടുംബങ്ങൾ കരയിടിച്ചിൽ ഭീഷണിയിൽ . നിരവധി വീടുകൾ തകർച്ചാഭീഷണിയിലുമാണ് . കോലോത്തും കടവ് എടവഴിക്കടവ് പാലത്തിന്റെ ഇരു ഭാഗത്തും  സംരക്ഷണഭിത്തി പത്തു മീറ്റർ മാത്രമാണ് നിർമ്മിച്ചതെന്ന് നാട്ടുകാർ പറയുന്നു.    സംരക്ഷണ ഭിത്തിയുടെ അഭാവമാണ് കരയിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.  2018_ 19 ലെ വലിയ പ്രളയത്തിൽ ഭയാനകമായ രീതിയിലാണ് കരയിടിച്ചിൽ ഈ ഭാഗത്തുണ്ടത് .    ഓരോ വർഷവും പ്രളയത്തിൽ കരയിടിച്ചിൽ ഉണ്ടാവുന്നുണ്ടെന്ന്  നാട്ടുകാർ പറയുന്നു . മൂഴിക്കൽ തോട് ചാലിയാർ പുഴയിലാണ് അവസാനിക്കുന്നത്.  ചാലിയാറിലെ ജലവിതാനം ഉയരുമ്പോൾ തോടിലേക്ക് വെള്ളം കയറുകയും കരയിടിച്ചിലുണ്ടാകുന്നുവെന്നും നാട്ടുകാർ പറയുന്നു. തമ്പലങ്ങോട്ട് സലീം ,പുല്ലഞ്ചേരി ബാലകൃഷ്ണൻ , പാലത്തിങ്ങൽ അബ്ദു , തൊട്ടിമ്മൽ അഷ്റഫ് എന്നിവരുടെ വീട് തകർച്ചാഭീഷണിയിലാണ്  ഇപ്പോൾ. കരയിടിഞ്ഞ്   തോട് തൂർന്നു പോകുന്നുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.  ഇനി ഒരു പ്രളയം വന്നാൽ കരയിടിച്ചിലിനെ തുടർന്ന്  ഈ വീടുകൾ  തകരുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.  നേരത്തെ , ടി വി ഇബ്രാഹിമിന്  ഇത് സംബ

എടവണ്ണപ്പാറയിൽ സിഗ്നലിന് സമീപംകാറും ഓട്ടോയും കൂട്ടിയിടിച്ചു

Image
എടവണ്ണപ്പാറ:  കൊണ്ടോട്ടി ഭാഗത്തുനിന്ന് എളമരം ഭാഗത്തേക്ക് വരികയായിരുന്ന കാറും എളമരം ഭാഗത്തുനിന്ന് വന്ന ഓട്ടോയും കൂട്ടിയിടിച്ചു . വ്യാഴായ്ച ഉച്ചയ്ക്കാണ് സംഭവം . അപകടത്തിൽ ഓട്ടോറിക്ഷയുടെ  മുൻ ഭാഗത്തെഗ്ലാസ് തകർന്നിട്ടുണ്ട് . ഓട്ടോറിക്ഷ ഡ്രൈവർക്ക് നിസ്സാരമായ പരിക്കേറ്റു .പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആസ്പത്രിക്ക് പുറത്തിറങ്ങിയിട്ടുണ്ട്.  എടവണ്ണപ്പാറ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. നിരവധി അപകടങ്ങളാണ് ഇതിനുശേഷം ഇവിടെ സംഭവിച്ചത് . എളമരം കടവ് പാലം ഉദ്ഘാടനശേഷം വാഹന ബാഹുല്യം വർധിച്ചിരുന്നു. ഏതാനും മാസങ്ങൾക്കകം കുളിമാട് പാലം ഉദ്ഘാടനം ചെയ്യാനിരിക്കയാണ്.   സിഗ്നൽ ലൈറ്റ് പ്രവർത്തനമല്ലാത്തതിനാൽ   അപകടം വർധിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുകയാണ് .  അധികൃതർ ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ .

എളമരം കടവ് പാലം : ബസ് റൂട്ട് അനുവദിച്ചു. ലാഭകരമായാൽ സ്ഥിരപ്പെടുത്തും

Image
കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച എളമരം കടവ് പാലത്തിലൂടെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ നടത്തിയ പ്രതിഷേധങ്ങൾക്കും പരിഹാരം കണ്ടുവരുന്നു . പ്രക്ഷോഭത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകുമെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കെഎസ്ആർടിസി ബസ് റൂട്ട് ട്രയൽ റണ്ണിനായി അനുവദിക്കുന്നതായി മന്ത്രി അറിയിച്ചെന്ന് എം എൽ എ അറിയിച്ചു.  ലാഭകരമായാൽ റൂട്ട് സ്ഥിരപ്പെടുത്തുമെന്നും അറിയിച്ചിരിക്കുകയാണ് . ഇപ്പോൾ നൽകിയിരിക്കുന്ന റൂട്ട് പെരിന്തൽമണ്ണ മലപ്പുറം കൊണ്ടോട്ടി എളമരം കടവ് പാലം വഴി കോഴിക്കോട്ടേക്കാണ്.  രണ്ടാമത്തെ റൂട്ട് വഴിക്കടവിൽ നിന്ന് നിലമ്പൂർ അരീക്കോട് എളമരം കടവ് പാലം വഴി കോഴിക്കോട്ടേക്കാണ്.     രണ്ടാഴ്ച മുമ്പാണ് വിവിധ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ശക്തമായ ജനകീയ പ്രക്ഷോഭം എളമരം കടവിൽ സംഘടിപ്പിച്ചിരുന്നത് . ഇതിനെ തുടർന്ന് ഒരു റൂട്ട് രാവിലെ  എളമരം കടവ് പാലം വഴി ഓടിക്കൊണ്ടിരിക്കുന്നുണ്ട്.  ഓർഡർ ലഭിച്ചിട്ടില്ലെന്നും നാളയോടെ ഓർഡർ ലഭിക്കുമെന്നും