യൂത്ത് പാർലമെൻറ് പ്രചാരണാർത്ഥം എസ് വൈ എസ് ചീക്കോട് സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ജലയാത്ര സമാപിച്ചു


സാമൂഹ്യവികസനം സാംസ്കാരിക  നിക്ഷേപം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് പാർലമെൻറ് പ്രചാരണാർത്ഥം എസ് വൈ എസ് ചീക്കോട്  സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ജലയാത്ര സമാപിച്ചു .


വൈകുന്നേരം 4 30ന് വാവൂർ കടവിൽ നിന്ന് ആരംഭിച്ച ജല യാത്ര എളമരം കടവ് ചുറ്റി വാവൂർ എടശേരി കടവിൽ  സമാപിച്ചു.

ജലയാത്രയുടെ പതാക കൈമാറ്റം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ  നടന്നു .

  ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് സെയ്ത് മുഹമ്മദ് അസ്ഹരി, 

സോൺ പ്രസിഡണ്ട് ശരീഫ് സഖാഫി ആക്കോട്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി അബ്ദുൽ മജീദ് ചെറിയ പറമ്പ്, 
മൂസാ ഹിഷാമി, അലി അക്ബർ ചീക്കോട്, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ എന്നിവർ സംബന്ധിച്ചു .

യാത്രയിൽ ക്ലാസുകൾ ,
യൂത്ത് പാർലമെൻറ് പ്രചാരണാർത്ഥം മുദ്രാവാക്യം മുഴക്കൽ എന്നിവ നടന്നു.
വൈകുന്നേരം 6 30ന് വാവൂരിൽ ജല യാത്ര സമാപിച്ചു .

യൂത്ത് പാർലമെൻറ് വിജയപ്രദമാക്കുന്നതിനും  ഏകോപിപ്പിക്കുന്നതിനും 
സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു