Posts

Showing posts from May, 2024

മുട്ടുങ്ങൽ ഓട്ടുപാറ റോഡ് : റീടാറിങ്ങും കോൺക്രീറ്റും പൂർത്തിയായി

Image
എടവണ്ണപ്പാറ : മുട്ടുങ്ങൽ പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ മുട്ടുങ്ങൽ ഓട്ടുപാറ റോഡ് റീ ടാറിംഗും കോൺക്രീറ്റും പൂർത്തിയായി . 315 മീറ്റർ നീളത്തിലാണ് നവീകരണ പ്രവർത്തികൾ പൂർത്തിയായത്.പദ്ധതിക്ക് 6 അര ലക്ഷം ചെലവഴിച്ചതായി അധികൃതർ പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞു ഈ റോഡ് ഗതാഗത യോഗ്യമല്ലായിരുന്നില്ല .

മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ ബസ് തൊഴിലാളി യൂണിയൻ എടവണ്ണപ്പാറ അംഗത്വ കാമ്പയിന് തുടക്കമായി

Image
     എടവണ്ണപ്പാറ : മോട്ടോർ ആൻഡ് എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ എടവണ്ണപ്പാറ ബസ്റ്റാൻഡിലെ തൊഴിലാളികൾക്ക് അംഗത്വ കാമ്പയിന് തുടക്കമായി .എസ് ടി യു മണ്ഡലം പ്രതിനിധി എൻ എച്ച് ആലി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകുന്നേരം 4 മണി വരെ ക്യാമ്പയിൻ ഉണ്ടാകുമെന്ന് അറിയിച്ചു. എസ് ടി യു പ്രസിഡൻറ് മൻസൂർ ,ജോയിൻ സെക്രട്ടറി യാസിർ എന്നിവർ ക്യാമ്പയിൻ നേതൃത്വം നൽകുന്നു.എടവണ്ണപ്പാറ ബസ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേക്ക് മാത്രമായി 29 ഓളം ബസ്സുകൾ ഉണ്ട്.കൂടാതെ, നൂറിലധികം ബസ്സുകൾ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്നുണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു.യൂണിയന് കീഴിൽ വിശേഷ ദിവസങ്ങളിൽ കിറ്റ് വിതരണം അസുഖ ബാധിതരായ തൊഴിലാളികൾക്ക് സഹായം തുടങ്ങി നിരവധി സാമൂഹ്യ, കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

പ്ലസ് വൺ സീറ്റ് വിഷയം : - സർക്കാർ മർക്കടമുഷ്ടി വെടിയണം - ഒ.പി.എം അഷ്‌റഫ്‌

Image
 മാവൂർ: മലബാർ മേഖലയിൽ പ്ലസ് വണ്ണിന് ആവശ്യമായ അധിക ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ മർക്കടമുഷ്ടി ഉപേക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌ മൗലവി ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ പ്ലസ് വണ്ണിന് ആവശ്യമായ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റി മാവൂരിൽ സംഘടിപ്പിച്ച പെൻ പ്രൊട്ടസ്റ്റ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' മാവൂർ പെട്രോൾ പമ്പ് പരിസരത്തു നിന്ന് പ്രകടനത്തോടെ ആരംഭിച്ച പരിപാടി അങ്ങാടിയിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു. മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം, ട്രഷറർ റഊഫ് മലയമ്മ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ കരീം നിസാമി, ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, അബ്ബാസ് റഹ്‌മാനി, അബ്ദുറഹ്മാൻ ഫൈസി, ശുകൂർ പാറമ്മൽ സഫറുള്ള കൂളിമാട്, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ, അനസ് കൽപള്ളി നേതൃത്വം നൽകി.

വേനൽ ചൂടിന് ആശ്വാസമായി മഴ പെയ്തു. എളമരം ഇരട്ടമൊഴി റോഡ് തോടായി മാറി

Image
എടവണ്ണപ്പാറ : വേനൽ ചൂടിന് ആശ്വാസമായി മഴ പെയ്തു. എന്നാൽ , എളമരം ഇരട്ടമൊഴി റോഡ് തോടായി മാറി..ശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മിക്കാത്തതിനാൽ മപ്രം തടായിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതാണ് ഇതിന് കാരണം ..ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം ടെൻഡർ നടപടിയിലേക്ക് നീങ്ങുമെന്ന് അധികൃതർ പറഞ്ഞ എളമരം ഇരട്ടമൊഴി റോഡിലെ മപ്രംം പുളിക്കൽ ജംഗ്ഷനിൽ കൾവർട്ട് നിർമ്മിച്ച തടായിൽ നിന്ന് വരുന്ന വെള്ളം ഡ്രൈനേജിലേക്ക് തിരിച്ചു വിടണമെന്ന് നാട്ടുകാർർ ആവശ്യപ്പെടുന്നു . എല്ലാ വർഷവും മഴപെയ്തു തുടങ്ങിയാൽ മപ്രം പുളിക്കൽ ജംഗ്ഷൻ മുതൽ കൂളിമാട് പാലം വരെ റോഡ് പുഴയായി മാറുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. കൂളിമാട് പാലം ഗതാഗതത്തിന് തുറന്നു നൽകിയതോടെ ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനായി മഞ്ചേരി പുതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ കാണാനിരിക്കുകയാണ്. നാട്ടുകാർ.

ഇരട്ടമൊഴി കടവിൽ നീർനായ കടിച്ചു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

Image
എടവണ്ണപ്പാറ : വെള്ളിയാഴ്ച രാവിലെ ഇരട്ട മൊഴി കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ നീർനായ കടിച്ചു. രാവിലെ എട്ടു മണിക്കാണ് സംഭവം. ചീക്കോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടിയിലെ ഇരട്ട മൊഴി കടവിലാണ് സംഭവം   റിഷാദ്, സിയാദ്, റയ്യാൻ, നഹന, ലിയ എന്നീ വിദ്യാർത്ഥികളെയാണ് നീർനായ കടിച്ചത്. ചീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ   വിദ്യാർത്ഥികൾക്കാണ് നീർനായുടെ കടിയേറ്റത്. നീർനായ യുടെ കടിയേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഈ കടവിൽ നിന്ന് 5 മാസങ്ങൾക്കു മുമ്പ് നാലിലധികം പേരെ നീർനായ ആക്രമിച്ചിരുന്നു. ചാലിയാർ പുഴയിൽ നീർനായ ശല്യം വർദ്ധിച്ചിരിക്കുകയാണ്.നീർനായയുടെ ആക്രമണം നിയന്ത്രിക്കാൻ വനം വകുപ്പുമായി കൈകോർത്ത് നടപടികൾ സ്വീകരിക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്. നീർനായ യുടെ  കടിയേറ്റവർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നുണ്ട് .എന്നാൽ ഇതിനെക്കുറിച്ച് പലരും അഞ്ജരാണ്. ഏതായാലും നീർനായയുടെ ആക്രമണത്തിൽ നിന്ന് മോചനം ലഭിക്കാൻ വനം വകുപ്പുമായി കൈകോർത്ത് സ്വത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്.

കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Image
എടവണ്ണപ്പാറ : ചീക്കോട് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എടവണ്ണപ്പാറ ചിടികുഴി റോഡിലെ ജംഗ്ഷനിലാണ് ഏറെ ഉപഭോക്താക്കൾ ആശ്രയിക്കുന്ന കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് . മൂന്നാഴ്ചയോളമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി നാട്ടുകാർ പറയുന്നു . വേനൽ മഴ പെയ്തുവെങ്കിലും കുടിവെള്ളത്തിന് ഏറെ പ്രയാസമനുഭവിക്കുന്ന സ്ഥലമാണിത്.മുകൾ ഭാഗത്തുള്ളവർക്ക് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ പ്രഷർ പ്രഷർ കുറഞ്ഞു ജലവിതരണത്തെ ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. ഇതു സംബന്ധമായ പരാതി വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചതായി നാട്ടുവർ പറഞ്ഞു.

വാഴയൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം ‘: മുന്നൊരുക്ക അവലോകനയോഗം നടത്തി.

വാഴയൂർ ‘: വാഴയൂർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണം ‘: മുന്നൊരുക്ക അവലോകനയോഗം നടത്തി.  യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ വൈസ് പ്രസിഡണ്ട് മിനി കോലോത്തൊടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ,കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസിദ ,വാർഡ്‌മെമ്പർമാർ കൊണ്ടോട്ടി ആരോഗ്യ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണൻ പി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജയ ജയ് മാരായ വാഴയൂർ കുടുംബാരോഗിക കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ അംഗൻവാടി ടീച്ചർമാർ സ്കൂൾ ഹെഡ്മാസ്റ്റർമാർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കുടുംബശ്രീ അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ വിവിധ നിർവഹണ ഉദ്യോഗസ്ഥർ പഞ്ചായത്ത് സെക്രട്ടറി രതീദേവി എന്നിവർ പങ്കെടുത്തു.  വാർഡ് തലത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്ലസ്റ്ററുകളാക്കി തിരിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ഉപയോഗപ്പെടുത്തി ശുചിത്വ സർവേ പ്രവർത്തനങ്ങൾ നടത്തി . മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസ

നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ : ടൂവീലർ വിതരണം നടത്തി

Image
 എടവണ്ണപ്പാറ : വനിതകളുടെ ഉന്നമനത്തിനു വേണ്ടി നാഷണൽ എൻജിഒ കോൺഫെഡറേഷനും വാഴക്കാട് ഹവിൽദാർ എം എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറിയും, സ്വരാജ് വാഴക്കാടും സംയുക്തമായി നൽകുന്ന 50 % സബ്സിഡിയിൽ വനിതകൾക്കുള്ള ടൂവീലർ  വിതരണം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ നിർവഹിച്ചു,  റോഡ് നിയമങ്ങളെ കുറിച്ച് ക്ലാസ്സ് കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനുമോദ് കുമാർ ക്ലാസ്സ് എടുത്തു .  സ്വരാജ് വാഴക്കാട് സെക്രട്ടറി എം പി ചന്ദ്രൻ ( എൻജിഒ ജില്ലാ സെക്രട്ടറി ) അധ്യക്ഷത വഹിച്ചു, സുജിത്ത് നിക്കോ ഹോണ്ട, പ്രവീൺദാസ് ആക്കോട്, ഹമീദ് തൊട്ടിമല്‍ എന്നിവർ ആശംസകൾ നടത്തി .  ഹവിൽദാർ സെക്രട്ടറി ടി നാസർബാബു ( എൻജിഒ ജില്ലാ വൈസ് പ്രസിഡണ്ട് ) സ്വാഗതവും, ട്രഷറർ പി ഹാഷിം നന്ദിയും പറഞ്ഞു

ഹാജിമാർക്ക് യാത്രയയപ്പ് നല്കി.

Image
കൂളിമാട് : പരിശുദ്ധ ഹജ്ജിന് പോകുന്ന എ. മുഹമ്മദ്,കെ. അബ്ദുല്ല എന്നിവർക്ക് കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യൂണിറ്റ് യാത്രയയപ്പ് നല്കി.എ.ജെ .കെ . തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സൽമാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എ. അബ്ദുറഹ്മാൻ സഖാഫി ക്ലാസെടുത്തു. ഇ.എ. ലത്വീഫ്, ബിഷാർ സഖാഫി, സയ്യിദ് നസീബ് സഖാഫി, അബൂബക്കർ പൂക്കുഞ്ഞി തങ്ങൾ,എ. മുഹമ്മദ്, കെ. അബ്ദുല്ല ,ഇ. മുജീബ് സംസാരിച്ചു.

വിജയാരവം സംഘടിപ്പിച്ചു.

Image
 കൂളിമാട്:- കൂളിമാട് യൂണിറ്റ് msf കമ്മിറ്റിയുടെ നേതൃത്വത്തിൽ NMMS, LSS, USS, PLUS TWO, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിലൂടെ ഗവണ്മെന്റ് സെർവീസിൽ നിയമനം ലഭിച്ച കെ.സി സഹ് ല, കെ. മുനീർ എന്നിവരെയും ആദരിച്ചു.കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ്‌ കെ.എ.കാദർ മാസ്റ്റർ മുഖ്യാഥിതി യായിരുന്നു. msf കോഴിക്കോട് ജില്ലാ സെക്രട്ടറി അൻസാർ പെരുവയൽ ഉദ്ഘാടനം ചെയ്തു..കെ എം. മെഹ്ഫിൽ അധ്യകഷ്യത വഹിച്ചു.കെ. എം റസിൻ സ്വാഗതം പറഞ്ഞു.പി.താജു മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.കെ. സി ഇസ്മായിൽ, യാസീൻ കൂളിമാട്,കെ. എ.റഫീഖ് സി.അലി, ടി.സഫറുള്ള, എം. വി അമീർ, കെ. മജീദ് മാസ്റ്റർ, കെ. ഫൈസൽ,സി. സിനാൻ, സി. ഹാദി, കെ എം. ഹർഷൽ,സെഫിൻ, കെ. നവീദ്, സി. ഡാനിഷ് തുടങ്ങിയവർ സംസാരിച്ചു.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഐഎം മപ്രം ബ്രാഞ്ച് ആദരിച്ചു

Image
LSS , USS , NMMS , SSLC  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഐഎം മപ്രം ബ്രാഞ്ച് ആദരിച്ചു LSS , USS , NMMS , SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിപിഐഎം മപ്രം ബ്രാഞ്ച് ആദരിച്ചു . കെ പി മുഹമ്മദ് ഹുസൈൻ അധ്യക്ഷനായ ചടങ്ങിൽ രാമചന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥിയായി കലാഭവൻ സതീഷ് പങ്കെടുത്തു . സദാശിവൻ മപ്രം ആശംസ അർപ്പിച്ചു സംസാരിച്ചു . സതീഷ് കുമാർ സ്വാഗതവും വി പി അബ്ദു നന്ദിയും പറഞ്ഞു .

VFC ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനവും ജേഴ്സി ലോഞ്ചിങ്ങും നിർവഹിച്ചു

Image
 വെട്ടത്തൂർ: VFC ക്ലബ്ബ് വെട്ടത്തൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു വെട്ടത്തൂർ ജി എൽ പി  സ്കൂൾ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി  VFC ക്ലബ്ബ് ഭാരവാഹികൾ ചടങ്ങിൽ  വാർഡ് മെമ്പർ ആയിഷ മാരാത്ത് അധ്യക്ഷത വഹിച്ചു 10 വാർഡ് മെമ്പർ തറമ്മൽ അയ്യപ്പൻകുട്ടി ആശംസ അർപ്പിച്ചു  കോച്ചിംഗ് ക്യാമ്പിന്റെ ജേഴ്സി ലോഞ്ചിംഗ് വാർഡ് മെമ്പർമാരായ ആയിഷ  മാരാത്തും തറമ്മൽ അയ്യപ്പൻകുട്ടിയും ചേർന്ന നിർവഹിച്ചു ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് അജ്മൽ ക്ലബ് മെമ്പർമാരായ അഫ്സൽ ബാബു, മുജീബ്,പ്രജീഷ് മുത്തു,അമീർ കെ പി, ഫിറോസ് മാരാത്ത് എന്നിവർ  പങ്കെടുത്ത ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി  ബഷീർ കുറിയോടത്ത് സ്വാഗതവും പ്രദീപ് പ്രാണശേരി നന്ദിയും പറഞ്ഞു.

അൽ മശ് രിക്ക് ട്രാവൽസ് ഉദ്ഘാടനം ചെയ്തു

Image
കോഴിക്കോട് :  ട്രാവൽസ് രംഗത്ത് 27 വർഷത്തെ പരിചയമുള്ള  അൽ മശ് രിക്ക് ട്രാവൽസിൻ്റെ  പുതിയ ഓഫീസ് കോഴിക്കോട് മർക്കസ് കോംപ്ലക്സിലെ രണ്ടാം നിലയിൽ  ഹജ്ജ് സംസ്ഥാന കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം  ചെയ്തു.  രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ സയ്യിദ് മുഹമ്മദ്  തുറാബ്തങ്ങൾ , മുൻ മന്ത്രിയും എം.എൽ.എയുമായ അഹമ്മദ് ദേവർ കോവിൽ, ഖാസിം ഇരിക്കൂർ , സമദ് നരിപ്പറ്റ , എൻ. കെ അബ്ദു ൽ ഹമീദ് , ഐഎൻഎൽ കോഴിക്കോട് ജില്ല പ്രസിഡൻറ് സി എച്ച് ഹമീദ് മാസ്റ്റർ ,ഐ എൻ എൽ ജില്ലാ സെക്രട്ടറി ഒ. പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു . ഹജ്ജ്, ഉംറ തുടങ്ങിയ സർവീസുകൾക്ക് പുറമേ ആഭ്യന്തര ടൂറിസത്തിന് കരുത്ത് പകരുന്ന നൂതന പദ്ധതികൾ കമ്പനി ആവിഷ്കരിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഷാഹുൽ ഹമീദ്  പറഞ്ഞു.

കേരളം എനിക്ക് മിസ്സ് ചെയ്യുന്നു: സൗദി സ്വദേശി ഉസാമ

Image
എടവണ്ണപ്പാറ : ഒരു മാസം മുമ്പ് കേരളംസന്ദർശിക്കാൻ എത്തിയ സൗദി സ്വദേശി ഒസാമ സൗദിയിൽ നിന്ന് സന്ദേശം അയച്ചു. കേരളംഎനിക്കു മിസ്സ് ആണെന്നും കേളത്തുകാർ നല്ല സ്നേഹമുള്ളവർ ആണെന്നും ഉസാമ സന്ദേശത്തിൽ കുറിച്ചു.കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച കൂളിമാട് പാലം സന്ദർശിക്കാൻ എത്തിയപ്പോൾ പരിചയപ്പെട്ട നാട്ടുകാർക്കാണ് ഉസാമ സന്ദേശമയച്ചത് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ബയോളജി വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം. തൻ്റെ സുഹൃത്തും ഗാനരചയിതാവുമായ കെഎം കുട്ടി ഓമാനൂരിൻ്റെ മക്കളുടെ കല്യാണത്തിനാണ് അഞ്ചുദിവസത്തേക്ക് ഇദ്ദേഹം കേരളം സന്ദർശിക്കാൻ എത്തിയത്. പാലം ഏറെ ഇഷ്ടമായ ഉസാമ പാലത്തിലുണ്ടായിരുന്നവരെ മുഴുവൻ പേരെയും സൗദിയിലേക്ക് ക്ഷണിക്കുകയും ഇനിയും ഇവിടെ വരുമ്പോൾ കൂളിമാട് പാലം സന്ദർശിക്കാൻ വരുമെന്നും വാക്ക് തന്നാണ് പാലത്തിൽ നിന്ന് മടങ്ങിയത്.

വാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്ക്കൂൾ പ്രതിഭകളെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിഅനുമോദിച്ചു

Image
വാഴക്കാട്/എളമരം:കൊല്ലം ശാസ്താ കോട്ടയിൽ വെച്ച് നടന്ന സംസ്ഥാന തല അത് ലറ്റ് മീറ്റിൽ ഷോട്ട് പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ വാഴക്കാട് ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനി നയന എ.സി. D/o നാരായണൻ, 800 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രജിത്ത് എ.കെ S/o വിജയൻ എന്നിവരെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരത്ത് പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, കെ.ടി ശിഹാബ്, സംസ്കാരസാഹിതി മണ്ഡലം ചെയർമാൻ എ. കെ. എം കുട്ടി മപ്രം , വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ എം. കെ ഉണ്ണിമോയി,എ. സി മുനീർ ബാബു, കെ. എം കുട്ടി വാഴക്കാട്,ബഡ്സ് സ്ക്കൂൾ പ്രിൻസിപ്പൾ നിഷിനി ടീച്ചർ, ജീവനക്കാരായ സി.ടി, ആലിക്കുട്ടി, ബിന്ദു എന്നിവർ സംബന്ധിച്ചു.   

എടവണ്ണപ്പാറ ജംഗ്ഷനിൽ സോളാർ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തികൾ മെയ് 13 ന് ആരംഭിക്കും

Image
 എടവണ്ണപ്പാറ :  എടവണ്ണപ്പാറ ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ.  മെയ് 13ന് സോളാർ ബ്ലിങ്കർ ലൈറ്റ്   എടവണ്ണപ്പാറ ജംഗ്ഷനിൽ സ്ഥാപിക്കുന്നതിന്റെ പ്രവർത്തികൾ തുടങ്ങുമെന്ന് വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സിവി സക്കറിയ പറഞ്ഞു. പൊതുജന സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു. ഇതിനാവശ്യമായി ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട് . എടവണ്ണപ്പാറയിലെ സിഗ്നൽ ലൈറ്റ് അടക്കമുള്ള പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ   അധികാര പരിധിയിലാണന്നും   പ്രസിഡണ്ട് കൂട്ടിച്ചേർത്തു .സിഗ്നൽ ലൈറ്റ് അടക്കമുള്ള കാര്യങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തതായുള്ള രേഖകൾ പഞ്ചായത്തിൽ ഇല്ലെന്നും പ്രസിഡണ്ട് പറഞ്ഞു. മിനി ഹൈമാസ് പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. കരാർ കാലാവധി പ്രകാരം   രണ്ടു വർഷങ്ങൾ തികയുന്നതിന് മുമ്പ്   തന്നെ പ്രവർത്തനം നിലചിരുന്നു.വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കമ്പനി അധികൃതരെ ബന്ധപ്പെട്ടുങ്കിലും അവർ പ്രവർത്തി ചെയ്യാൻ തയ്യാറായില്ലെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി ,വൈസ് പ്രസിഡൻറ് ആയിഷ ചിങ്ങംകുളം ,വാർഡ്

അംഗൻവാടി ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി

Image
  മപ്രം മുട്ടുങ്ങൽ അംഗൻവാടി ടീച്ചർ ഭാർഗവി ഔദ്യോഗിക ജീവിതത്തിൽ നിന്നും 2024 ഏപ്രിൽ 30 നു വിരമിച്ചു.  4 വർഷക്കാലം മപ്രം ടൗൺ അംഗൻവാടിയിൽ ഹെൽപ്പർ ആയും 8 വർഷക്കാലം മുട്ടുങ്ങൽ അംഗൻവാടിയിൽ ടീച്ചർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംഗൻവാടിയുടെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ച ടീച്ചർ ഈ കാലയളവിൽ അമ്മമാരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും സ്നേഹം പിടിച്ചുപറ്റി മുട്ടുങ്ങൽ പ്രദേശത്തുകാരുടെ ഇഷ്ടപെട്ട ടീച്ചർ ആയി മാറിയിരുന്നു. നാട്ടുകാരുടെ നേതൃത്തിൽ ടീച്ചർക്ക് ജനകീയമായ യാത്രയയപ്പും , നാട്ടുകാരുടെ വകയായുള്ള സ്നേഹ ഉപഹാരവും സമർപ്പിച്ചു.  മുട്ടുങ്ങൽ അങ്ങാടിയിൽ ചേർന്ന യാത്രയപ്പ് സമ്മേളനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CV സക്കറിയ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുഹ്‌റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ICDS ഓഫീസർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് മെമ്പർ ഷറഫുന്നിസ , KP മുഹമ്മദുസ്സയിൻ , KC മുത്തുക്കോയതങ്ങൾ , T ആസാദ് , I മുഹമ്മദ്മാസ്റ്റർ, AC മജീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ : AK അബ്ദുൽ ഗഫൂർ സ്വാഗതവും സജിന ചീകപ്പള്ളി നന്ദിയും പറഞ്ഞു.  അംഗൻവാടിക്ക് വേണ്ടി സ്ഥലം ഏറ്റുടുക്കുന്നതിനു ന

ടോറസ് ഇടിച്ചു വൈദ്യുതി തൂൺ തകർന്നു

Image
  കക്കോവ് പള്ളിപ്പുറായയിലാണ് ടോറസ് ഇടിച്ച് വൈദ്യുതിതൂൺ തകർന്നത്. ഞായറാഴ്ചയാണ് സംഭവം .അരീക്കോട്ടേക്ക് വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പുകളുമായി പോവു്കയായിരുന്നു ടോറസ്. വൈദ്യുതി തൂൺ മാറ്റാനു ശ്രമങ്ങൾ തുടർന്നു വരികയാണ്

പാഴൂർ സ്കൂൾ : പുതിയ കെട്ടിടത്തിന് ശില പാകി.

Image
പാഴൂർ :  ഒരു നൂറ്റാണ്ട് പിന്നിട്ട പാഴൂർ എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് കുന്നമംഗലം എംഎൽഎ പിടിഎ റഹീം   ശിലാസ്ഥാപനം നിർവഹിച്ചു .സ്കൂൾആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.USS കരസ്ഥമാക്കിയ സികെ. മുഹമ്മദ്‌ സഹദ് നെ  ചടങ്ങിൽ ആദരിച്ചു. ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ എം. കെ. ഫാത്തിമ കുട്ടി സ്വാഗതം പറഞ്ഞു.  വാർഡ് മെമ്പർ മാരായ ഇ. പി വത്സല, റഫീഖ് കൂളിമാട് ആശംസകൾ നേർന്നു. മൂസ, ജാസ്മിൻ ഹർഷൽ, ഇക്ബാൽ, സുരേഷ് ബാബു, എം. ടി സലീം എന്നിവർ സംസാരിച്ചു.  

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

Image
    കൂളിമാട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടർ മാവൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാറുമായി കൂട്ടിയിടിച്ച് അപകടം.  ശനിയാഴ്ച രാവിലെ പത്തരയോടെയാണ് എളമരം കടവ് പാലത്തിൻറെ മാവൂർ ഭാഗത്താണ് സംഭവം നടന്നത് . നിസാര പരിക്കുകളോടെ സ്കൂട്ടര്‍ യാത്രികനെ ചെറുപ്പ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  എളമരം കടവ് പാലം ഉദ്ഘാടനത്തിനുശേഷം റൗണ്ട് എബൗട്ട് ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു ഇവിടെ. എന്നാൽ, റൗണ്ട് എബൗട്ട് സ്ഥാപിച്ചതിനുശേഷം അപകടങ്ങൾ കുറവായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.    

വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡ് ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം

Image
വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡ്  ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം എടവണ്ണപ്പാറ :വാലില്ലാപുഴ ഇരട്ടമൊഴി റോഡ് നവീകരണത്തിന് അനുവദിച്ച അഞ്ചു കോടി രൂപയുടെ ജോലികൾക്കായുള്ള ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിലുള്ളതിനാലാണ് ജൂൺ നാലുവരെ കാത്തിരിക്കുന്നതൊന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു . വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡിനായി സാങ്കേതിക അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എഞ്ചിനിയർ കൂട്ടിച്ചേർത്തു . മൂന്ന് വർഷങ്ങൾക്കു മുമ്പ് റോഡിന് 5 കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ ,ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡിൽ വാട്ടർ അതോറിറ്റിയുടെ ജോലികൾ ആദ്യം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് നിർദ്ദേശത്തിലായിരുന്നു ഉള്ളത്. എന്നാൽ, ഗവൺമെൻറ് ഇറക്കിയ ഉത്തരവ് അനുസരിച്ച് വാട്ടർ അതോറിറ്റി തന്നെ ചെയ്യണം എന്നതാണ് കാലതാമസങ്ങൾ ഇടവരുത്തിയത്. വാട്ടർ അതോറിറ്റിയുടെ ജോലികൾ ഏറെ വൈകിയതിനാൽ നാട്ടുകാർ ശക്തമായ സമരങ്ങൾ നടത്തേണ്ടി വന്നു നവീകരണ ജോലികൾ പൂർത്തിയാക്കാൻ.   എളമരം കടവ്, കൂളിമാട് കടവ് പാ