Posts

Showing posts from December, 2022

കൂളിമാട് പാലം നിയന്ത്രണവിധേയമായി നടക്കാൻ അനുവദിക്കണമെന്ന്

Image
 കോഴിക്കോട്_ മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന്റെ അവസാന കോൺഗ്രീറ്റ് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു .   പാലത്തിൻറെ കൈവരികളടക്കം മറ്റു ജോലികൾ പുരോഗമിച്ചു വരികയാണ്.  എന്നാൽ, പാലത്തിന്റെ ഇരുകരകളിലുമുള്ള മപ്രം, കൂളിമാട് ഭാഗത്തുള്ളവർക്ക് ഓരോ ദിവസവും പാലത്തിന്റെ ജോലികൾ തുടങ്ങുന്നതിനു മുമ്പും അവസാനിച്ചതിനുശേഷവും നടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചു.    നിയന്ത്രണ വിധേയമായി അനുമതി നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് അധികൃതർക്ക് നൽകാനാണ് തീരുമാനം.

ജലീൽ കണ്ണഞ്ചീരിക്ക്പൂച്ചകളാണ് താരം

Image
എടവണ്ണപ്പാറ: മപ്രം കണ്ണഞ്ചേരി ജലീൽ പൂച്ചകളെ സ്നേഹിക്കുന്നത് കാണുമ്പോൾ ആർക്കും കൊതി തോന്നും.  തിരിച്ച് പൂച്ചകൾ ജലീലിനോട് കാണിക്കുന്ന സ്നേഹവും കാണുമ്പോൾ അതിലേറെ അതിശയവും .    കൂളിമാട് പാലത്തിന് സമീപം താമസിക്കുന്ന കണ്ണഞ്ചീരി ജലീലിന്റെ പൂച്ചകളുടെ അനുസരണയും ജലീലിനോടുള്ള സ്നേഹവും കാണേണ്ടതുതന്നെ.    ജെസിബി ,ടിപ്പർ എന്നിവ വാടകയ്ക്ക് നൽകിവരുന്ന സ്ഥാപനം നടത്തി വരികയാണ് ജലീൽ.   വീട്ടിലെത്തുന്ന ജലീലിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ വളർത്തു പൂച്ചയടക്കം ചുറ്റുപാടുകളിൽ നിന്ന് പൂച്ചകളുടെ വരവ് കാണേണ്ടതു തന്നെ . വീട്ടിലേക്ക് ഉള്ള സാധനങ്ങൾക്ക് ഒപ്പം തന്റെ പ്രിയപ്പെട്ട പൂച്ചകൾക്കും മീൻ വാങ്ങിയിട്ടുണ്ടാവും .100 രൂപയുടെ മീൻ എന്നും വാങ്ങും .  ഒരു വളർത്തു പൂച്ചയും ഏഴോളം പൂച്ചകളും കൂടെയുണ്ട് ഇപ്പോൾ .    വളർത്തു പൂച്ച ബെഡിൽ സ്വന്തം മക്കളെ പോലെ കിടന്നുറങ്ങുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും പൂച്ചകൾ തന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ഉണ്ടെന്നും ജലീൽ പറയുന്നു.

ലഹരിക്കെതിരെ ഹ്രസ്വ ചിത്രവുമായി വിദ്യാർത്ഥികൾ

Image
എടവണ്ണപ്പാറ.. : ലഹരിയുടെ കരാള ഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥി- യുവജനങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ "മോക്ഷ്" ഹ്രസ്വ ചിത്രം പുറത്തിറക്കി. ലഹരി മുക്ത യൗവനം എന്ന തലക്കെട്ടിൽ വിളയിൽ വിദ്യാ പോഷിണി എ.യു.പി സ്കൂളിൽ നടന്നു വരുന്ന നാഷണൽ സർവ്വീസ് സ്കീം സപ്ത ദിന സഹവാസ കാംപ് " കോമ്പല" യുടെ സമാപന സംഗമത്തിലാണ് ആറു മിനിറ്റ് ദൈർഘ്യമുള്ള ബോധവൽക്കരണ ചിത്രം റിലീസ് ചെയ്തത്.  ടൂറിസം പഠന വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ  അറക്കൽ മുശ്താഖ് കഥയെഴുതി സംവിധാനം ചെയ്ത  ചിത്രം പ്രിൻസിപ്പൽ ഡോ. അബ്ദുൽ ലതീഫ്. വി റിലീസ് ചെയ്തു. ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗം അധ്യാപകനായ മുജീബ് റഹ്മാൻ  നിർമ്മാതാവായ ഹ്രസ്വ ചിത്രം ലഹരിക്കടിമയായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെ വരച്ചു കാണിക്കുന്നു. ഡോ. അഷ്റഫ് പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ത്വാഹിർ കെ.സി, അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ,   അർഷക്. കെ, മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.

കൊന്നാര് -വെള്ളാം കുഴി റോഡ് കോൺഗ്രീറ്റ് പൂർത്തിയായി

Image
 കൊന്നാര് -വെള്ളാം കുഴി റോഡ് കോൺഗ്രീറ്റ് പൂർത്തിയായി എടവണ്ണപ്പാറ: പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ   കൊന്നാര് -വെള്ളാം കുഴി റോഡ് കോൺഗ്രീറ്റ് പൂർത്തിയായി.   രണ്ടു ദിവസങ്ങൾക്കു മുമ്പാണ് നിർമ്മാണം ആരംഭിച്ചത്.  ഏറെ കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗത്തെ റോഡ് കോൺഗ്രീറ്റിന് ഒന്നര ലക്ഷം രൂപ ചിലവായി.      പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ സുഹ്റ നിർവ്വഹിച്ചു. ഓവർസിയർ അസീല, ഫസൽ മണ്ണിൽ തൊടി , പള്ളി പറമ്പൻ അസൈൻ ഹാജി, സലാം തടായി, കുത്തിപ്പ എന്നിവർ സംബന്ധിച്ചു.

ക്ലീൻ ഡ്രൈവുമായി വിദ്യാർത്ഥികൾ

Image
എടവണ്ണപ്പാറ : കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ഏക ദിന ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വിളയിൽ വിദ്യാ പോഷിണി എ.യു.പി സ്കൂളിൽ " കോമ്പല " എന്ന തലക്കെട്ടിൽ നടന്നു വരുന്ന സപ്ത ദിന സഹവാസ കാംപിന്റെ ഭാഗമായാണ് എൻ.എസ്.എസ് വളണ്ടിയർമാർ  വിളയിൽ ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് ശുചീരണ ഡ്രൈവ് സംഘടിപ്പിച്ചത്. ക്ലീൻ ഡ്രൈവിന്റെ ഔപചാരിക ഉദ്ഘാടനം മുതുവല്ലൂർ വിളയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  മെഡിക്കൽ ഓഫീസർ ഡോ. അജിൽ നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ത്വാഹിർ കെ.സി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ, ഹാരിസ്, അഫ്സൽ, സാദിഖ്,  വളണ്ടിയർ സെക്രട്ടറിമാരായ റിഷിക, അജ്നാസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അബ്ദുൽ ഗഫൂർ, സ്റ്റാഫ്  നർസ് ശരണ്യ, വിളയിൽ ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി അബ്ദുൽ ജലീൽ . കെ.എൻ, അബ്ദുറഹ്മാൻ, അരുൺ ദാസ് എന്നിവർ  സംസാരിച്ചു. ക്ലീൻ ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികൾ  വിളയിൽ അങ്ങാടി, മുതുവല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം, വിളയിൽ ഗവൺമെന്റ് കോളേജു മുതൽ ഹാജിയാർപടി വരെയുള്ള റോഡിന്റെ ഇരു വശങ്ങൾ എന്നിവിടങ്ങളിൽ കാടു വെട്ടി പ

എളമരം പാലത്തിലൂടെ ബസ് റൂട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ബഹുജന പ്രക്ഷോപത്തിലേക്ക്

Image
എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എളമരം ജനകീയ ആക്ഷൻ കമ്മിറ്റി ബഹുജന സമരത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ആർ ടി. ഒ യോഗങ്ങളിൽ തീർപ്പാവാതെ വരുന്ന പശ്ചാത്തലത്തിലാണ് ആക്ഷൻ കമ്മിറ്റി പ്രക്ഷോപത്തിനിറങ്ങുന്നത്. നേരത്തെ, കളക്ടർ, മന്ത്രി, എം.പി.മാർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ജനുവരി 8 ന് ബഹുജന മാർച്ചും ധർണ്ണയും എളമരം കടവ് പാലം പരിസരത്ത് വൈ: 4 മണിക്ക് നടക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഇറക്കിയ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.  ജില്ലാ കലക്ടറെ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ നേരിൽ കണ്ട് ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും ആർടി ഒ തീരുമാനങ്ങൾ പെട്ടെന്ന് മാറ്റാൻ സാധിക്കില്ല , പഠനം ആവശ്യമാണ്, സമയമെടുക്കുമെന്ന നിലപാടാണ് കലക്ടർ സ്വീകരിച്ചെതെന്ന് കുറിപ്പിൽ പറയുന്നു. ജനകീയ സമരത്തിന് മുന്നോടിയായി മലപ്പുറം, കോഴിക്കോട് ജില്ലാ ആസ്ഥാനങ്ങളിൽ ആക്ഷൻ കമ്മറ്റി പത്രസമ്മേളനം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി നേതാക്കൾ പറയുന്നു. യോഗത്തിൽ സലാം എളമരം, കളത്തിൽ അബ്ദുറഹിമാൻ, ജൈസൽ എളമരം, ടി.പി ഇസ്മായിൽ, എടപ്പെട്ടി അബ്ദു റഹീം, കെ.ടി സൽമാൻ , ആബിദ് എളമരം, കൈതക്

1000 എപ്പിസോഡുകൾ പൂർത്തിയാക്കി എബിൻ മാഷിന്റെ വാട്സ്ആപ്പ് ക്വിസ്‌

Image
എടവണ്ണപ്പാറ: ക്വിസ്‌ മത്സരങ്ങൾ എബിൻ മാഷിന് എന്നും ലഹരിയാണ്. കൊണ്ടോട്ടി ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകനായ എബിൻ കെ. ഐ. സായാഹ്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്‌ എന്ന നൂതനമായ ആശയം ആരംഭിച്ചത് 2020 ഏപ്രിൽ ഒന്നിനാണ്.  തുടക്കത്തിൽ അഞ്ച് ചോദ്യങ്ങൾ ആണ് ഓരോ ദിവസവും സ്റ്റാറ്റസിൽ ഇട്ടത്. ഏഴ് ചോദ്യങ്ങളുമായി തുടർന്നു കൊണ്ടിരിക്കുന്ന ക്വിസ്‌ 2022 ഡിസംബർ ഇരുപത്തിആറിനാണ് ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയത്. പൊതു വിജ്ഞാനം, ആനുകാലികം, ചരിത്രം, സ്പോർട്സ്, സിനിമ, വിനോദ സഞ്ചാരം, പരിസ്ഥിതി തുടങ്ങി വൈവിധ്യമാർന്ന മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ ആണ് ക്വിസിൽ പൊതുവെ ഉൾപ്പെടുത്തുന്നത്. വീഡിയോ ക്ലിപ്പിങ്ങ്സ് ഫോട്ടോസ് ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസിന്റെ മറ്റൊരു സവിശേഷത.  ശരിയുത്തരങ്ങൾ തൊട്ടടുത്ത ദിവസം വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സ്റ്റാറ്റസിൽ ഇടുന്നത്. വിദ്യാർത്ഥികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്‌ കാണുന്നുണ്ട്. പി എസ് സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് വേറിട്ട ഈ ക്വി

വീട് തുറന്ന് അഞ്ച് പവൻ സ്വർണ്ണവും 15000 രൂപയും മോഷ്ടിച്ചു

Image
രാവിലെ വാതിൽ പൂട്ടി ജോലിക്ക് പോയ സമയം വീട് തുറന്ന് അഞ്ച് പവൻ സ്വർണ്ണവും 15000 രൂപയും മോഷ്ടിച്ചു.  വാവൂർ പിലാശേരി ഇരത്തിമാക്കൽ ഇബ്രാഹിമിന്റെ വീട്ടിലാണ് പകലിൽ മോഷണം നടന്നത്.    ഇബ്രാഹിമും ഇളയ സഹോദരനും ജോലിക്ക് പോയ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.  ചെറിയ സഹോദരൻ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെത്തിയപ്പോളാണ് വാതിൽ തുറന്നിട്ടതായി കാണുന്നത്.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് വളയും ഒരു ചെയിൻ ഒരു പാദസ്വരവും കളവ് പോയതായി കണ്ടെത്തിയത്. കൂടാതെ, 15000 രൂപയും നഷ്ടമായിട്ടുണ്ട്.  വാഴക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വേളയിൽവാക്ക് പാലിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ

Image
എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഞ്ചായത്തിൽ നിന്നും ലഭിച്ച ഹോണറേറിയം മുഴുവൻ നിർധന രോഗികൾക്ക് വിതരണം ചെയ്തു മാതൃകയായി .   തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് തറമ്മൽ അയ്യപ്പൻകുട്ടി നിറവേറ്റിയത്, അഞ്ചുവർഷത്തേക്ക് ലഭിക്കുന്ന 5 ലക്ഷത്തോളം രൂപയുടെ ഒന്നാംഗഡുവാണ് ചാലിയപ്രം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്.  ചടങ്ങ് കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു,  ഹോണറേറിയം വിതരണ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും UDF ചെയർമാനുമായ ജൈസൽ എളമരം, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, ബി.ജെ.പി നേതാവ്  അച്യുതൻ, UDF കൺവീനർ  കെ ആലി, വാർഡ് UDF ചെയർമാൻ എം .മാധവൻ, കൺവീനർ മുഹ്സിൻ, ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു

എളമരം പാലം വഴി ബസ് റൂട്ട്:.ഇനിയും തീരുമാനമായില്ല.

Image
എളമരം പാലം വഴി ബസ് റൂട്ട് അനുവദിക്കണമെന്ന നാട്ടുകാരുടെ നിരന്തര അപേക്ഷകളിൽ ഇനിയും തീരുമാനമായില്ല. കഴിഞ്ഞ ദിവസം നടന്ന ആർടിഒ യോഗത്തിലും ബസ് റൂട്ട് അനുവദിക്കണമെന്ന അപേക്ഷകൾ പരിഗണിച്ചില്ല. ഇതേ തുടർന്ന് ആക്ഷൻ കമ്മിറ്റി കോഴിക്കോട് ജില്ലാ കളക്ടറെ കാണാൻ തീരുമാനിച്ചിരിക്കയാണ് . വാഴക്കാട്ട് ചടങ്ങിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും നേരത്തെ ഇ.ടി. മുഹമ്മദ് ബക്ഷീറിനും ഇത് സംബന്ധമായ പരാതികൾ നൽകിയിട്ടുണ്ട്. എളമരം പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം പിന്നിടുകയാണ്. ചാത്തമംഗലം പഞ്ചായത്തിന്റെ കെ.എസ്. ആർ.ടി.സി. ഗ്രാമ വണ്ടി മാത്രമാണ് ഇതിലൂടെ ഇപ്പോൾ സർവ്വീസ് നടത്തുന്നത്.  പൊരിവെയിലത്ത് നാന്നൂറ് മീറ്ററോളം ദൂരം താണ്ടി മറു കര കടന്ന് ബസ് കയറേണ്ട ഗതികേടാണ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്നത്.  ആ​ർ.​ടി.​ഒ യോ​ഗം ചേ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ​യാ​ണ് ഇതോടെ തകർന്നത്.

സാന്താക്ലോസ് വേഷത്തിൽസുഭാഷ് കൈയടിച്ച് നാട്ടുകാർ

Image
എടവണ്ണപ്പാറ: അരീക്കോട് എടവണ്ണപ്പാറ വഴി കോഴിക്കോട്ടേക്ക് പോവുന്ന സഫ ബസിലെ ഡോർ കീപ്പർ സുഭാഷ് ജോലിക്കെത്തിയത് സാന്താ ക്ലോസ് വേഷത്തിൽ . സുഭാഷിനെ കണ്ട നാട്ടുകാരും യാത്രക്കാരും ആദ്യമൊന്ന് ഞെട്ടി. പിന്നെ, പ്രോത്സാഹിപ്പിച്ചു. കൃസ്മസ് ദിനമായ ഇന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ സുഭാഷ് തന്റെതായ രീതിയിൽ മാർഗം കാണുകയായിരുന്നു. പെരുമണ്ണ സ്വദേശിയാണ് സുഭാഷ്. 20 വർഷമായി ഈ മേഖലയിൽ സേവനം ചെയ്ത് വരുന്നു.

കൂളിമാട് വ​ഴി ഊ​ട്ടി​യി​ലേ​ക്ക് ബസ് ഓ​ടി​ത്തു​ട​ങ്ങിയത്.

Image
മാ​വൂ​ർ: നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഊട്ടിയിലേക്കുള്ള ബസ് ഓടിത്തുടങ്ങിയതോടെ ഏറെ ആഹ്ലാദത്തിൽ . കൂളിമാട് വ​ഴി ഊ​ട്ടി​യി​ലേ​ക്ക് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്റെ ബ​സാണ് ഓ​ടി​ത്തു​ട​ങ്ങിയത്.  നേ​ര​ത്തേ താ​മ​ര​ശ്ശേ​രി വ​ഴി ഓ​ടി​യി​രു​ന്ന ബ​സു​ക​ളി​ൽ ഒ​ന്ന് കൂളിമാട് വ​ഴി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.    രാ​വി​ലെ 8.30ന് ​ഊ​ട്ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ-​വ​ഴി​ക്ക​ട​വ്-​നി​ല​മ്പൂ​ർ-​എ​ട​വ​ണ്ണ-​അ​രീ​ക്കോ​ട്-​കൂ​ളി​മാ​ട്-​മാ​വൂ​ർ-​മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി ഉ​ച്ച​ക്ക് 1.20ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. സ​മ​യ​ക്ര​മം: ഗൂ​ഡ​ല്ലൂ​ർ -9.50, നാ​ടു​കാ​ണി -10.25, വ​ഴി​ക്ക​ട​വ് -11.15, എ​ട​വ​ണ്ണ -11.55, അ​രീ​ക്കോ​ട് -12.15, കൂ​ളി​മാ​ട് -12.35, മാ​വൂ​ർ -12.45, മെ​ഡി​ക്ക​ൽ കോ​ള​ജ് -1.05, കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് -1.20. ഉ​ച്ച​ക്ക് 2.30ന് ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 2.55 മെ​ഡി​ക്ക​ൽ കോ​ള​ജ്, 3.20 മാ​വൂ​ർ, 3.30 കൂ​ളി​മാ​ട്, 3.55 അ​രീ​ക്കോ​ട്, 4.20 എ​ട​വ​ണ്ണ, 4.45 നി​ല​മ്പൂ​ർ, 5.10 വ​ഴി​ക്ക​ട​വ്, 6.00 നാ​ടു​കാ​ണി, 6.

ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് അമീൻ കേരളത്തിൽ പ്രതിനിധീകരിക്കും

Image
എടവണ്ണപ്പാറ.  ജനുവരി 7, 8 തീയതികളിൽ വെച്ച് അസമിൽ വെച്ച്നടക്കുന്ന ദേശീയ  ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ  ചീക്കോട് പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അമീൻ കേരളത്തെ പ്രതിനിധീകരിക്കും . കാസർകോട് കാഞ്ഞങ്ങാട് ഈ മാസം പതിനെട്ടിന് വെച്ച് നടന്ന സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 16 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ടീമിനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ സിൽവറും മുഹമ്മദ് അമീൻ  നേടിയിരുന്നു . നേരത്തെ സ്കൂൾ കായികമേളയിൽ 1500, 3000 മത്സരത്തിൽ മുഹമ്മദ് അമീൻ ഇരട്ട വെങ്കലവും  നേടിയിരുന്നു. ആമില്‍ സുഹൈൽ, മുനീർ ബാബു എന്നിവരുടെ കീഴിലാണ് പരിശീലം നേടിയത്. വിളയിൽ കോളേജ് ഗ്രൗണ്ട്, ചീക്കോട് സ്കൂൾ ഗ്രൌണ്ട് എന്നിവിടങ്ങളിൽ നിന്നാണ് മുഹമ്മദ് അമീൻ പരിശീലനം നടത്തുന്നത്.

കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് : പായസ വിതരണം നടത്തി

Image
കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് : പായസ വിതരണം നടത്തി  കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ അവസാന സ്ലാബ് കോൺക്രീറ്റിന് നാട്ടുകാർ പായസ വിതരണം നടത്തി.  രാവിലെ 7 മണിക്കാണ് സ്ലാബ് കോൺക്രീറ്റ് തുടങ്ങിയത്.    വൈകുന്നേരം അഞ്ചുമണിക്ക് നാട്ടുകാർ പായസ വിതരണം നടത്തി. പ്രദേശത്തെ മുതിർന്നവരടക്കം ആബാല വൃദ്ധം ജനങ്ങൾ സ്ലാബ് കോൺക്രീറ്റ് സമാപനം കാണാനെത്തിയിരുന്നു.    നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കൂളിമാട് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്

എടിഎം കാർഡ് തിരിച്ചു നൽകി ഓട്ടോ റിക്ഷാ ഡ്രൈവർ മാതൃകയായി

Image
എടിഎം കാർഡ് തിരിച്ചു നൽകി  ഓട്ടോ റിക്ഷാ ഡ്രൈവർ മാതൃകയായി  എടവണ്ണപ്പാറയിൽ ഓട്ടോ റിക്ഷ ഡ്രൈവറായ പാഞ്ചീരി സ്വദേശി സാലിക്കാണ് ഇന്ന് രാവിലെ പാഞ്ചിരിയിൽ നിന്ന് എ.ടി.എ കാർഡ് ലഭിച്ചത്. കാർഡിൽ വൻ തുകയുണ്ടായിരുന്നു.     എടിഎം കാർഡ് ഉടമക്ക് തിരിച്ചുനൽകി മാതൃകയാവുകയായിരുന്നു സാലി.

കൂളിമാട് പാലം : ഈ സാമ്പത്തിയ വർഷം തുറന്ന് നൽകും : പി.ടി.എ റഹീം എം.എൽ.എ.

Image
കൂളിമാട് പാലം : ഈ സാമ്പത്തിയ വർഷം തുറന്ന് നൽകും : പി.ടി.എ റഹീം എം.എൽ.എ.  കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലം ഈ സാമ്പത്തിക വർഷത്തോടെ തുറന്ന് നൽകുമെന്ന് എം.എൽ എ പി.ടി.എ റഹീം എം.എൽ എ പറഞ്ഞു. അവസാന സ്ലാബ് കോൺക്രീറ്റ് നടക്കുന്ന കൂളിമാട് പാലം സൈറ്റിൽ സന്ദർശിക്കാനെത്തിയതായിരുന്നു എ.എൽ എ . ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഥലം സന്ദർശിച്ചത്. ചാത്തമംഗലം പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ബക്ഷീർ കൂളിമാട് , രാഷ്ടീയ സാമൂഹ്യ പ്രതിനിധികൾ എം.എൽ എ യോടൊപ്പമുണ്ടായിരുന്നു.        2002 ൽ തുടങ്ങിയ കാത്തിരിപ്പ് അവസാന റൗണ്ടിൽ എത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ .   പാലത്തിന്റെ ഇരുകരകളിലും സമീപന റോഡുകൾക്കായി നിർമ്മാണം തുടങ്ങിയിട്ടുണ്ട്.  307 മീറ്റർ നീളവും 1.5 മീറ്റർ നടപ്പാതയും 7.5 മീറ്റർ റോഡുമാണുള്ളത്. 13 തൂണുകളും 12 സ്പാനുകളുമാണ് പാലത്തിനുള്ളത്.  2016- 17 ഒന്നാം പിണറായി സർക്കാരിൻറെ വാർഷിക ബജറ്റിൽ കിഫ്ബി ഫണ്ട് വഴി 25 കോടി നീക്കിവെച്ചു.    2019 മാർച്ച് 19ന് മന്ത്രി ടി. പി രാമകൃഷ്ണനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത് .

കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് തുടങ്ങി

Image
കൂളിമാട് പാലം അവസാന സ്ലാബ് കോൺക്രീറ്റ് തുടങ്ങി  കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ അവസാന സ്ലാബ് കോൺക്രീറ്റ് തുടങ്ങി.    ബുധനാഴ്ച രാവിലെ ഏഴരയോടടുത്താണ് കോൺക്രീറ്റ് തുടങ്ങിയത്.    2002 ൽ തുടങ്ങിയ കാത്തിരിപ്പ് അവസാന റൗണ്ടിൽ എത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ .   പാലത്തിന്റെ ഇരുകരകളിലും സമീപന റോഡുകൾക്കായി നിർമ്മാണം തുടങ്ങിയിട്ടുണ്ട്.  307 മീറ്റർ നീളവും 1.5 മീറ്റർ നടപ്പാതയും 7.5 മീറ്റർ റോഡുമാണുള്ളത്. 13 തൂണുകളും 12 സ്പാനുകളുമാണ് പാലത്തിനുള്ളത്.  2016- 17 ഒന്നാം പിണറായി സർക്കാരിൻറെ വാർഷിക ബജറ്റിൽ കിഫ്ബി ഫണ്ട് വഴി 25 കോടി നീക്കിവെച്ചു.    2019 മാർച്ച് 19ന് മന്ത്രി ടി. പി രാമകൃഷ്ണനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത് . ഊരാലുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് .  2019 ലെ പ്രളയത്തിൽ പൈലിംഗിനായി നിർമ്മിച്ച ഐലൻഡുകൾ ഒലിച്ചു പോയിരുന്നു .   ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.  എന്നാൽ, രണ്ടാഴ്ചകൾക്ക് മുമ്പ് നിർമാണം സന്ദർശിക്കാനെത്തിയ പി.ടി.എ റഹീം എംഎൽഎ പറ

കോഴിക്കോട് - ഊട്ടി സർവ്വീസ് കൂളിമാട് വഴി ആരംഭിച്ചു

Image
കേരള ഗവൺമെൻറ് അവഗണിച്ച റൂട്ടിൽ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഓടിയപ്പോൾ ഞെട്ടിയത് നാട്ടുകാർ.      നിരവധി തവണ അപേക്ഷകൾ നൽകിയ കൂളിമാട് പ്രദേശത്തെ നാട്ടുകാർക്കാണ് സമ്മാനം ലഭിച്ചത്. കൂളിമാട് നിലമ്പൂർ ഗൂഡല്ലൂർ വഴിയുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കോഴിക്കോട്-ഊട്ടി ദീർഘദൂര ബസ് സർവീസാണ് ആരംഭിച്ചത്.    ഊട്ടി കൂളിമാട് കോഴിക്കോട് റൂട്ടിൽ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഓടിയതാണ് സമ്മാനമായി നാട്ടുകാർക്ക് ലഭിച്ചത്.   കോഴിക്കോട് ഊട്ടി ടി എൻ എസ് ടി സി ബസ് സർവീസ് ബുധനാഴ്ച  കൂളിമാട് ട്രയൽ റൺ വഴി ആരംഭിച്ചു . നിരവധി യാത്രക്കാർ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന റൂട്ടാണിത്.

മപ്രം വെട്ടുകാട് കോളനി റോഡ് ടെണ്ടർ നടപടികൾ ആരംഭിച്ചു

Image
മപ്രം വെട്ടുകാട് കോളനി റോഡ് ടെണ്ടർ നടപടികൾ ആരംഭിച്ചു.  റോഡെന്ന സ്വപ്ന സാക്ഷാൽക്കാരത്തിനായി വർഷങ്ങളായി  കാത്തുനിൽക്കുന്ന മപ്രം വെട്ടുകാട് കോളനി നിവാസികൾക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് എസ് സി കോർപ്പസ് ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപയുടെ ഭരണാനുമതി  ലഭിച്ചു. തുടർന്ന് സാങ്കേതിക അനുമതി ലഭിച്ചതിനുശേഷം ടെണ്ടർ നടപടികൾക്കായി വെച്ചിരിക്കയാണ്.   ടെണ്ടർ നടപടി പൂർത്തിയായാൽ  ഉടൻ തന്നെ ജോലികൾ ആരംഭിക്കുമെന്ന് കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കർ പറഞ്ഞു.  റോഡ് നിർമ്മാണത്തിന് സാങ്കേതിക തടസ്സങ്ങൾ നിലനിന്നതിലാണ് ഇത്രകാലം റോഡ് നിർമ്മാണം വൈകിയത്.    രോഗികളെ കസേരയിലിരുത്തി കൊണ്ടുപോകേണ്ട  അവസ്ഥയിലായിരുന്നു നാട്ടുകാർക്ക് ഉണ്ടായിരുന്നത് .  

കൂളിമാട് പാലം :സമീപന റോഡിനായി കെട്ടിടം പൊളിക്കൽ തുടങ്ങി.

Image
കൂളിമാട് പാലം :സമീപന റോഡിനായി കെട്ടിടം പൊളിക്കൽ തുടങ്ങി.  കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ സമീപന റോഡ് നിർമ്മാണത്തിനായി മപ്രം സൗത്ത് കൂളിമാടിൽ കെട്ടിടം പൊളിക്കുന്ന ജോലികൾ തുടങ്ങി.    ഫറോക്കിലെ കരാറുകാരാണ് കെട്ടിടം പൊളിക്കാൻ എത്തിയത്.  രണ്ടുദിവസത്തിനുള്ളിൽ കെട്ടിടം പൊളിക്കൽ അവസാനിക്കുമെന്ന് കരാറേറ്റെടുത്ത മൂസ കോയ പറഞ്ഞു.    കൂളിമാട് പാലത്തിന്റെ അവസാന സ്ലാബ് കോൺക്രീറ്റ് ഈ ആഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.    കൂളിമാട് പാലത്തിനായി മൂന്നുവർഷങ്ങൾക്കുമുമ്പാണ് രണ്ടു നില കെട്ടിടം സർക്കാർ ഏറ്റെടുത്തത്.     പ്രവാസിയായിരുന്ന അമ്പലക്കണ്ടി അഷ്റഫുദ്ദീനിന്റെ താണ് ഈ കെട്ടിടം .   അവസാന സ്ലാബ് കോൺക്രീറ്റ് പൂർത്തിയാവുന്നതോടെ ജനങ്ങളുടെ ദീർഘനാളത്തെ സ്വപ്നമാണ് പൂവണിയുന്നത്.

"നമ്മൾ "മപ്രം മുട്ട്ങ്ങൽ ലോകകപ്പ് പ്രവചന മത്സരം പഴയകാല ഫുട്ബോളർപള്ളിപ്പറമ്പൻ അസൈന്

Image
നമ്മൾ മപ്രം മുട്ട്ങ്ങൽ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ മപ്പുറത്തെ പഴയകാല ഫോർവേഡർ പള്ളിപ്പറമ്പൻ അസൈന് സമ്മാനം ലഭിച്ചു.  രാവിലെ എട്ടുമണിക്ക് മുട്ട്ങ്ങൽ കൂർബ്ബീസിൽ നടത്തിയ ലോക കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പിൽ ജേതാവിനെ തിരഞ്ഞെടുത്തു.    മപ്പുറത്തെ മോഹൻ ബഗാനായിരുന്ന  എക്സലന്റ് മപ്പുറത്തിന് നിരവധി മത്സരങ്ങളിൽ സമ്മാനം നേടിക്കൊടുത്ത മികച്ച കളിക്കാരനുമായിരിന്നു പള്ളി പള്ളിപ്പറമ്പൻ അസൈൻ.    സമ്മാനം ലഭിച്ചതിൽ ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്നും അസൈൻ പറഞ്ഞു.   അഖിലേന്ത്യ സെവൻസ് ഫുട്ബോൾ റഫറി തങ്ങൾ സമ്മാന വിതരണം നടത്തി. ഏറ്റവും നല്ല പ്രേക്ഷകയായി സുലൈഖ , ലൈല ചീക്കപ്പള്ളി എന്നിവരെയും തിരഞ്ഞടുത്തു.  നമ്മൾ മപ്രം പ്രസിഡൻറ് മുഹമ്മദ് ഹുസൈൻ , മുഹമ്മദലി ചീക്കപ്പള്ളി ( സെക്രട്ടറി, നമ്മൾ മപ്രം ) ശബീർ പള്ളി പറമ്പൻ , ശാലു ചീക്കപ്പള്ളി, അഷ്റഫ് പങ്കെടുത്തു.

വേൾഡ് മാതൃകയിലുള്ള ചോക്ലേറ്റ് കപ്പ് : മുൻഷാദ്പള്ളിപ്പടി അർജൻറീന ഫാൻസിന് കൈമാറി

Image
എടവണ്ണപ്പാറ: ഖത്തറിൽ നടന്ന ലോകകപ്പ് ആവേശത്തിൽ 5 കിലോഗ്രാം വേൾഡ് കപ്പ് മാതൃകയിലുള്ള കേക്ക് നിർമ്മിച്ച് ശ്രദ്ധേയനായ നവീന ബേക്കറിയിലെ മുൻഷാദ് കേക്ക് എടവണ്ണപ്പാറ പള്ളിപ്പടി അർജൻറീന ഫാൻസിന് കൈമാറി . ലോകകപ്പിന് ഖത്തറിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എടവണ്ണപ്പാറ നവീന ബേക്കറിയിലെ  മുൻഷാദ് വേൾഡ് കപ്പ് മാതൃകയിലുള്ള കേക്ക് നിർമ്മിച്ച് ശ്രദ്ധേയനായിരുന്നു.  ഹാൻഡ് മെയ്ഡ് ഗോൾഡൻ ചോക്ലേറ്റിൽ നിർമ്മിച്ച കേക്കിന് 6 കിലോ 175 ഗ്രാം തൂക്കം ഉണ്ട് .വേൾഡ് കപ്പ് ആവശ്യത്തിമിർപ്പിൽ നിർമ്മിച്ച കേക്കിന്റെ ഉയരം 73 സെൻറീമീറ്ററാണ് . ഈ കേക്കാണ് മുൻ.ഷാദ്  .ഇരട്ടമുഴി പള്ളിപ്പടി പ്രദേശത്തെ അർജൻ്റീന ടീം ഫാൻസിനണ് കപ്പ് കൈമാറിയത്. ചടങ്ങിൽ നവീന bakery ഉടമ മൂസക്കുട്ടി, ജാഫർ ഇരട്ട മുഴി, ജലീൽ കാലടി എന്നിവർ പങ്കെടുത്തു.  അഞ്ച് കിലോ ഗോൾഡൻ ചോക്ലേറ്റും മറ്റ് സീഡ്സുമാണ് വേൾഡ് കപ്പ് മാതൃകാ കേക്ക് നിർമ്മാണത്തിനായതെന്ന് മുൻഷാദ് പറഞ്ഞു.  

മാധ്യമ പ്രവർത്തകനെതിരെ ഭീക്ഷണി:പ്രതിഷേധം രേഖപ്പെടുത്തി

Image
എടവണ്ണപ്പാറ: സിറാജ് മാധ്യമ പ്രവർത്തകൻ അഷ്റഫ് മപ്രത്തിനെതിരെ  സോഷ്യൽ മീഡിയയിലൂടെ ഭീക്ഷണിപ്പെടുത്തിയ പനമ്പുറത്ത് അക്ബറിനെതിരെ  കൂളിമാട് മപ്രം പൗരസമിതി പ്രതിഷേധം രേഖപ്പെടുത്തി.    സോഷ്യൽ മീഡിയയിലൂടെ മാധ്യമപ്രവർത്തകനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഇദ്ദേഹം.  ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കെരുതെന്നും  യോഗം വിലയിരുത്തി .    അമ്പലക്കണ്ടി അഷ്റഫുദ്ദീൻ , മുഹമ്മദ് ഹുസൈൻ, സുബൈർ മാസ്റ്റർ, ഷഫീഖ് തങ്ങൾ,  കണ്ണഞ്ചേരി ഗഫൂർ , അസ്ലം കണ്ണഞ്ചേരി, ജബ്ബാർ കെ എന്നിവർ സംബന്ധിച്ചു. 

മാധ്യമ പ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപം :എടവണ്ണപ്പാറ പ്രസ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി

Image
എടവണ്ണപ്പാറ: എടവണ്ണപ്പാറ പ്രസ് ഫോറം പ്രതിനിധി അഷ്റഫ് മപ്രത്തിനെതിരെ വാർത്ത എടുക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപിച്ച വ്യക്തിക്കെതിരെ  നടപടിയെടുക്കണമെന്ന് എടവണ്ണപ്പാറ പ്രസ് ഫോറം ആവശ്യപ്പെട്ടു.  സോഷ്യൽ മീഡിയയിലൂടെ മാധ്യമ പ്രവർത്തകനെതിരെ ആക്ഷേപിക്കുകയായിരുന്നു.   സജേഷ് എടവണ്ണപ്പാറ (മാതൃഭൂമി) യോഗത്തിൽ അധ്യക്ഷത വഹിച്ചു.  ടി.പി.ജഹാംഗീർ കബീർ ( മനോരമ) പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നൗഷാദ് എടവണ്ണപ്പാറ (മാധ്യമം) , ബഷീർ അമ്പാട്ട് (ദേശാഭിമാനി ), നിതിഷ് (ടൈംസ് ഓഫ് ഇന്ത്യ)അഷ്റഫ് മപ്രം ( സിറാജ്), നിസാർ (ചന്ദ്രിക )എന്നിവർ സംസാരിച്ചു.

മപ്രം വെട്ടുകാട് കോളനി റോഡ് : ചെക്ക് ലിസ്റ്റ് വിവാദം അനാവശ്യം. ബ്ലോക്ക് മെമ്പർ

Image
മപ്രം വെട്ടുകാട് കോളനി റോഡ്മായി ബന്ധപ്പെട്ട് ഉയർന്ന വന്ന ചെക്ക് ലിസ്റ്റ് വിവാദം അനാവശ്യമാണെന്ന് ബ്ലോക്ക് മെമ്പർപുളിയേക്ക ൽ അബൂബക്കർ.  വിവരങ്ങൾ ആരാഞ്ഞ് മലപ്പുറം എസ് സി ഓഫീസിൽ അന്വേഷിച്ച മാധ്യമ പ്രവർത്ത 2 നോട് തുടർ നടപടി ക്രമങ്ങൾക്കായി പോയിട്ടുണ്ടന്നുമാണ് ഓഫിസിൽ നിന്നറി യിച്ചത്.    എന്നാൽ, വിവരങ്ങൾ നൽകിയ ഓഫിസിലെ ഉദ്യോഗ സ്ഥർ ചെക്ക് ലിസ്റ്റ് എത്താനുണ്ടെന്ന് അറിയിച്ചിരുന്നു. ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാൻ കുറിപ്പ് സോഷ്യൽ മീഡിയയിലിട്ടതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു.  ചെക്ക് ലിസ്റ്റ് വൈകിയിരുന്നുവെന്നും ഞാൻ അസുഖ ബാധിതനായതിനാൽ ഇത് മറ്റൊരാളാണ് ഓഫിസിൽ നൽകുകയായിരുന്നുവെന്നും ബ്ലോക്ക് മെമ്പർ പറഞ്ഞു. എന്നാൽ, ഓഫീസിൽ നിന്ന് വിവരം നൽകിയവർക്ക് എത്തിയ കാര്യം അറിയാതെ പോയതാവെമെന്നും വിലയിരുത്തപ്പെടുന്നു. ചെക്ക് ലിസ്റ്റ് വൈകിയെന്നത് സത്യവും പിന്നീട് എത്തിച്ചതാണെന്നത് വാസ്തമാണെന്നിരിക്കെ വിവാദങ്ങൾക്ക് പിറകിൽ പോവേണ്ടതില്ലെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ, കുറിപ്പിട്ട മാധ്യമ പ്രവർ ത്തകനെതിരെ വീട്ടിൽ കയറി ചോദിക്കണമെന്ന വിവാദ പോസ്റ്റിട്ട പനമ്പുറത്ത് അക്ബറിനെതിരെ നിയമ നടപടിയെടുക്കണമെന്ന ആവ

ചിരങ്ങ കൃഷിയിൽ നൂറ് മേനിയുമായി മമ്മദ്

Image
എടവണ്ണപ്പാറ: ചാലിയപ്രം താഴെപ്പനച്ചി പറമ്പിൽ മമ്മദ് 30 കൊല്ലമായി കൃഷി മേഖലയിൽ സജീവമായിട്ട്. ഉൾനാടൻ  മത്സ്യബന്ധനവുമായി ചാലിയാർ   പുഴയിലെ തൊഴിൽ നിർത്തിയാണ് വീടിനു മുൻവശമുള്ള വിശാലമായ പാടശേഖരത്തിലേക്ക് ഉപജീവനം തേടി 30 കൊല്ലം മുമ്പ് പണിയായുധവുമായി മമ്മദ് ഇറങ്ങിയിട്ട്.    കഴിഞ്ഞ വർഷത്തെ മികച്ച കർഷകനെന്ന വാഴക്കാട് പഞ്ചായത്തിന്റെ ആദരവ് പനച്ചി പറമ്പിൽ മമ്മദിനെ തേടിയെത്തിയിരുന്നു.    30 സെൻറ് സ്ഥലത്ത് പാടത്ത് വിശാലമായ പന്തലിൽ ചിരങ്ങ കൃഷി ചെയ്തിട്ടുണ്ട് മമ്മദ് .ചിരങ്ങയുടെ ഒന്നാം വിളയാണിത്. ഒരു വർഷം മൂന്ന് ഇടവേളകളിലായി ചിരങ്ങ കൃഷി ചെയ്യാമെന്ന് മമ്മദ് പറയുന്നു.    ചിരങ്ങയുടെ ഒന്നാം ഘട്ടം അവസാനിച്ചുവെന്നും രണ്ടാംഘട്ട വിളവെടുപ്പിന് സമയമായെന്നും മമ്മദ് പറഞ്ഞു .   കൂടാതെ, കപ്പ, വാഴ ,വെള്ളരി കൃഷി ചെയ്യുന്ന മമ്മദ്  ഒരു പന്തലിൽ മൂന്നുതവണ ചിരങ്ങ കൃഷി ചെയ്യാമെന്ന് പറയുന്നു . ഉൽപ്പന്നങ്ങൾ കോഴിക്കോട് ,എടവണ്ണപ്പാറ തുടങ്ങിയിടങ്ങളിലാണ് വിപണനം നടത്താറ്.  രാവിലെ ആറുമണിക്ക് കൃഷിയിടത്തിലേക്ക് ഇറങ്ങിയാൽ ഉച്ചയ്ക്ക് വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വരും .പിന്നീട് ,വൈകുന്നേരം ഉൽപ്പന്നങ്ങളുമായി ആവശ്യമെങ്കിൽ വിപണന

കൈക്ക് മുറിവേറ്റ ഒന്നാം ക്ലാസുകാരനെ ബിരിയാണി വാരി നൽകി :രണ്ടാം ക്ലാസ് മദ്രസാ വിദ്യാർത്ഥി മുഹമ്മദ് നവാസ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് .

Image
എടവണ്ണപ്പാറ: കണ്ണെത്തുംപാറ ചീടി പെറ്റ ഹിദായ നഗരിയിലെ സബീലുൽ ഹിദായ സുന്നി മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നവാസ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് . പഠിക്കുന്ന മദ്രസയിലെ അധ്യാപകൻ റഷീദ്സഖാഫിയുടെ വീട് കുടിയിരിക്കലിന് വീട്ടിൽ പോയപ്പോഴാണ് സംഭവം . തൻറെ ഒപ്പമുള്ള വിദ്യാർത്ഥികളെല്ലാം ഭക്ഷണം കഴിക്കുന്ന സമയത്ത് ഒന്നാം ക്ലാസുകാരൻ ഭക്ഷണം കഴിക്കാതെയിരുന്നപ്പോൾ നവാസ് എന്താണ് ഭക്ഷണം കഴിക്കാത്തത് എന്ന് ചോദിക്കുന്നു . കൈക്കു മുറിയാണെന്നായിരുന്നു കിട്ടിയ ഉത്തരം. വാരി തരുമോ എന്ന നിഷ്കളങ്കമായ മറു ചോദ്യവും .പിന്നെ കാത്ത് നിന്നില്ല. ഒരു ഉമ്മയെപ്പോലെ ബിരിയാണി തീരുവോളം വാരി നൽകുന്നതാണ് വീഡിയോയിലെ ഇതിവൃത്തം. ഇതാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കാരുണ്യത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ മാസത്തിൽ സഹപാഠികൾ കാരുണ്യത്തിന്റെ ഉദാത്തമാതൃക കാണിക്കുന്നത് കൺകുളിർക്കെ കാണുന്ന അധ്യാപകരെയും വീഡിയോയിൽ കാണാം.

ലോക കപ്പ് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു

Image
ലോക കപ്പ് പ്രവചന മത്സരം ഉദ്ഘാടനം ചെയ്തു. നമ്മൾ മപ്രം മുട്ടങ്ങൽ ഖത്തർ ലോക കപ്പ് മത്സരത്തിൽ ആര് വിജയിക്കുമെന്ന് പ്രവചിക്കാൻ സ്പ്പോർട്ട്സ് പ്രേമികൾക്ക് അവസരം നൽകുന്നു. മുട്ട്ങ്ങൽ കുർബ്ബസിൽ സ്ഥാപിച്ച പ്രവചന ബോക്സിൽ ആദ്യ എൻട്രി നൽകി സെവൻസ് ഫുട്ബോൾ അസോഷിയേഷൻ റഫറി കെ.സി. ൈ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുട്ട്ങ്ങലിൽ നടന്ന ചടങ്ങിൽ ചീക്കപ്പള്ളി മമ്മദ് ഹാജി, ശബീർ പള്ളിപറമ്പൻ , ടി. അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾക്ക് ഫുട്ബോളും കോഴിക്കോടൻ ഹൽവയും സമ്മാനമായി ലഭിക്കും. ഒരാൾക്ക് ഒരു എൻട്രി മാത്രമെ പാടുള്ളുവെന്ന് സംഘാടകർ അറിയിച്ചു.

വേൾഡ് കപ്പ്‌ കാണാൻ വന്ന വാഴയൂർ പഞ്ചായത്ത്‌ നിവാസികൾക്കു VSF ഖത്തർ സ്വീകരണം നൽകി

Image
വേൾഡ് കപ്പ്‌  കാണാൻ വന്ന പഞ്ചായത്ത്‌ നിവാസികൾക്കു VSF ഖത്തർ സ്വീകരണം നൽകി ലോക കപ്പ്‌ കാണാൻ വന്ന വാഴയൂർ പഞ്ചായത്തിലെ നിവാസികൾക്കു വി.എസ്എഫ് ഖത്തർ,  വിസി ഹൗസിൽ വച്ചു സ്വീകരണം നൽകി. കളി കാണാൻ വന്നവർ ഖത്തർ അവർക്കൊരുക്കിയ സൗകര്യങ്ങള കുറിച്ച് നന്ദി പൂർവ്വം സംസാരിച്ചു.ഖത്തറിലെ ഒരുക്കങ്ങളും ആതിധ്യ രീതികളും മനസ്സുകൾ കീഴടക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. തിരുത്തിയാട്ട് നിന്നും  അഷറഫ് മാസ്റ്റർ(തിരുത്തിയാട് മഹല്ല് പ്രസിഡൻറ്), അബ്ദുൽ മജീദ്(മുൻ VSF ഉപദേശക അംഗം )നസീഹ്, സാബിക് എന്നിവരും,കോട്ടുപാടത്തു നിന്ന് വാപ്പുട്ടി അജ്മൽ വട്ടീരി (സൗദി )തുടങ്ങിയവർക്കായിരുന്നു സ്വീകരണം നൽകിയത്. പരിപാടിയിൽ VSF ഉപദേശക അംഗം  സുലൈമാൻ മദനി, ചീഫ് അഡ്വെസർ മഷ്ഹൂദ് വിസി,  അഷറഫ് മാസ്റ്റർ, അബ്ദുൽ മജീദ്, വാപ്പുട്ടി, അജ്മൽ വട്ടീരി, നസീഹ് തിരുത്തിയാട്, ശരത് പൊന്നേപാടം  തുടങ്ങിയവരും സംസാരിച്ചു.   ഫിഫ വളൻറിയർ മാരായി സേവനം അനുഷ്ഠിച്ച VSF അംഗങ്ങൾ ആയ അബൂബക്കർ തിരുത്തിയാട്, ഫൈറൂസ് കോട്ടുപാടം, അദ്നാൻ അബൂബക്കർ,അതുൽ കൃഷ്ണ രത്നാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് റഫീഖ് കാരാട്  അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഫൈറൂസ് സ

കൂളിമാട് പാലം:ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് :പി.ടി.എ റഹീം എംഎൽഎ

Image
എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്ത് കുന്നമംഗലം എംഎൽഎ പിടിഎ റഹീം സന്ദർശിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. കൂളിമാട് പാലത്തിന്റെ അവശേഷിക്കുന്ന രണ്ട് സ്പാൻ സ്ലാബ് കോൺക്രീറ്റിലെ ഒന്ന് നടന്നുകൊണ്ടിരിക്കെയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്. കുളുമാട് പാലം വേഗം പൂർത്തിയാക്കുമെന്നും അപകടം വന്നത് മൂലം അൽപ്പ കാലം താമസിച്ചുവെന്നും എംഎൽഎ പറഞ്ഞു. അതോടൊപ്പം ഇതിനോട് ബന്ധിപ്പിക്കുന്ന കളൻ തോട് കൂളിമാട് റോഡ് പുനർ ടെണ്ടർ ചെയ്തിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. രണ്ടും ഒരേ സമയം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. ഇതോടെ ഈ ഭാഗത്തെ ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു. കൂളിമാട് പാലത്തെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ ആദ്യ ഘട്ടം ബേപ്പൂരിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിൽ ചാലിയാർ പുഴയെയും ഉൾപ്പെടുത്തിയിട്ടുണ്ട് .ഇത് സംബന്ധമായ

ഏറെ കാത്തിരിപ്പിന് വിരാമമായി Natoor Brothers സർവീസ് ആരംഭിച്ചു

Image
ഏറെ കാത്തിരിപ്പിന് വിരാമമായി എടവണ്ണപ്പാറ, എളമരം വെട്ടത്തൂർ റൂട്ടിൽ മർഹബാ ബസ്സിനു പകരം Natoor Brothers സർവീസ് ആരംഭിച്ചു . നേരത്തെ ഉണ്ടായിരുന്ന ബസ് സാങ്കേതിക കാരണങ്ങൾ നിർത്തിയിടത്താണ് Natoor Brothers ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്.  വ്യാഴാഴ്ചയാണ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്.    ഇപ്പോൾ ടി പി ആയി ഓടുന്ന Natoor Brothers സ്ഥീരം പെർമിറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. Natoor Brothers സർവീസ് എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന സമയം താഴെ പറയുന്നു .. സമയം :7.20 AM//7.50//8.40//9.20//10.05//10.50//11.5 //2.35PM//3.20//4.05//4.50//5.35//6.20// വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ബസ്സായിരുന്നു മർഹബ .    മർഹബ ബസ് നിർത്തിയതിനാൽ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടിരുന്നു.   ബസ് സർവീസ് പുനരാരംഭിച്ചു എന്നറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിലും യാത്രക്കാർ ആഹ്ലാദം പങ്കിട്ടു. കൂളിമാട് പാലം നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്.  Natoor Brothers ഉദ്ഘാടനത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. മർഹബ