എളമരം പാലം വഴി ബസ് റൂട്ട്:.ഇനിയും തീരുമാനമായില്ല.

എളമരം പാലം വഴി ബസ് റൂട്ട് അനുവദിക്കണമെന്ന നാട്ടുകാരുടെ നിരന്തര അപേക്ഷകളിൽ ഇനിയും തീരുമാനമായില്ല.
കഴിഞ്ഞ ദിവസം നടന്ന ആർടിഒ യോഗത്തിലും ബസ് റൂട്ട് അനുവദിക്കണമെന്ന അപേക്ഷകൾ പരിഗണിച്ചില്ല.

ഇതേ തുടർന്ന് ആക്ഷൻ കമ്മിറ്റി കോഴിക്കോട് ജില്ലാ കളക്ടറെ കാണാൻ തീരുമാനിച്ചിരിക്കയാണ് .

വാഴക്കാട്ട് ചടങ്ങിനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും നേരത്തെ ഇ.ടി. മുഹമ്മദ് ബക്ഷീറിനും ഇത് സംബന്ധമായ പരാതികൾ നൽകിയിട്ടുണ്ട്.


എളമരം പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം പിന്നിടുകയാണ്. ചാത്തമംഗലം പഞ്ചായത്തിന്റെ കെ.എസ്. ആർ.ടി.സി. ഗ്രാമ വണ്ടി മാത്രമാണ് ഇതിലൂടെ ഇപ്പോൾ സർവ്വീസ് നടത്തുന്നത്. 

പൊരിവെയിലത്ത് നാന്നൂറ് മീറ്ററോളം ദൂരം താണ്ടി മറു കര കടന്ന് ബസ് കയറേണ്ട ഗതികേടാണ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്നത്.

 ആ​ർ.​ടി.​ഒ യോ​ഗം ചേ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ​യാ​ണ് ഇതോടെ തകർന്നത്.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു