Posts

Showing posts from November, 2023

ചാലിയാറിൽ അപകടത്തിൽ രക്ഷകരായവരെ വ്യാപാരി വ്യവസായി ഏകോപന സമിതി കാരാട് യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.

Image
വാഴയൂർ : ചാലിയാറിൽഅപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റ് നാല് ജീവനുകൾ രക്ഷിച്ച  അനിൽ കുമാർ, മണ്ണിൽ ഫാസിൽ, മണ്ണിൽ ഫൗസാൻ, മണ്ണിൽ അബഷീർ, ഫസലുറഹ്മാൻ (മനു) എന്നിവരെ വ്യാപാരി വ്യവസായി ഏകോപന സമിതി കാരാട് യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.  യൂണിറ്റ് പ്രസിഡന്റ് സി.പി റഷീദിന്റെ അദ്യക്ഷതയിൽ വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് മിനി കോലോത്തൊടി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി സത്യകുമാർ, വനിത വിങ്ങ് പ്രസിഡണ്ട് ദേവയാനി, പി.ടി ഷൺമുഖൻ പ്രസംഘിച്ചു. പി.എം അബ്ദുൾ അസീസ് സ്വാഗതവും സുരേന്ദ്രൻ തങ്കം നന്ദിയും പറഞ്ഞു.

രാഹുൽഗാന്ധിയെ വാഴക്കാട് കോൺഗ്രസ് പ്രവർത്തകർ വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിച്ചു.

Image
രാഹുൽഗാന്ധിയെ വാഴക്കാട് കോൺഗ്രസ് പ്രവർത്തകർ വാലില്ലാപുഴയിൽ അഭിവാദ്യമർപ്പിച്ചു. രാമനാട്ടുകര കടവ് റിസോർട്ടിൽ നിന്ന് വണ്ടൂരിലേക്ക് ഒരു യോഗത്തിന് പങ്കെടുക്കുവാൻ പോകുന്ന വഴിയാണ് വാലില്ലാ പുഴയിൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിന് അഭിവാദ്യമർപ്പിച്ചത്. നിരവധി നേതാക്കളാണ് ഒരു മണിക്കൂർ മുമ്പേ മുദ്രാവാക്യം വിളിച്ച് രാഹുലിനായി കാത്തുനിന്നത്. ബുധനാഴ്ച 12 മണിയോടടുത്താണ് രാഹുൽ ഗാന്ധിയെ കാണാൻ കോൺഗ്രസ് പ്രവർത്തകർക്ക് അപൂർവ്വാവസരം ലഭിച്ചത്.  വഴക്കട്ടെ മുതിർന്ന നേതാക്കളായ ജൈസൽ എളമരം , സനൂജ് വാഴക്കാട്, ശ്രീദാസ് വെട്ടത്തൂർ, ശിഹാബ് ,ബഷീർ കുനിക്കാടൻ, നാസർ ബാബു ,കരീം എളമരം തുടങ്ങി നിരവധി നേതാക്കൾ രാഹുലിനെ അഭിവാദ്യമർപ്പിക്കാൻ നേരത്തെ എത്തി.   വണ്ടൂരിലെ ഒരു ചടങ്ങിനായി പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദേശീയ നേതാവിനെ കാണാനുള്ള അവസരം പ്രവർത്തകർക്ക് ലഭിച്ചത്.

AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് :കേരള സർക്കാർ ജോലിയിൽ പ്രവേശനം ലഭിച്ച A സാലിമിന് വിതരണം ചെയ്തു.

Image
കൂളിമാട്: AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് PSC യിലൂടെ കേരള സർക്കാർ ജോലിയിൽ പ്രവേശനം ലഭിച്ച A സാലിമിന് വിതരണം ചെയ്തു.  അവാർഡ് ട്രസ്റ്റ് ചെയർമാൻ E കുഞ്ഞോയി നിർവഹിച്ചു. ചടങ്ങിൽ Ac അഹമ്മദ് കുട്ടി മൗലവി, സാദിഖ്, ട്രസ്റ്റ് ഭാരവാഹികളായ നസീഫ്, തമീം തുടങ്ങിയവർ പങ്കെടുത്തു .

ടി ഡിആർഎഫ് പ്രവർത്തകരുടെ ശ്രമം പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തി

ടി ഡിആർഎഫ് പ്രവർത്തകരുടെ ശ്രമം പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തി വാഴയൂർ പൊന്നേം പാടത്ത് പുഴയിൽ കാണാതായ കുട്ടിയുടെ കണ്ടെത്തി .ടി ഡി ആര്‍ എ പ്രവർത്തകർ നടത്തിയ ഊർജ്ജിത ശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.       പന്തീരങ്കാവ് ഏരിയ വളണ്ടിയർ സിദ്ദീഖിന്റെ നേതൃത്വത്തിൽ തോണിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്  കൊളുത്തിൽ കുടുങ്ങി കുട്ടിയെ ലഭിക്കുകയായിരുന്നുവെന്ന് സിദ്ധിഖ് പറഞ്ഞു. കബീർ ബഷീർ,മുഹമ്മദ് ചെറുകാവ് ,ഉമറലി ശിഹാബ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി" സർവ്വേ പരിശീലനം നടന്നു.

വാഴയൂർ പഞ്ചായത്തിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി" സർവ്വേ പരിശീലനം നടന്നു. കൊണ്ടോട്ടി ബ്ലോക്ക് പ്രേരക് സി.കെ - പുഷ്പ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി.കെ.സി അബ്ദുറഹിമാൻ അധ്യക്ഷനായി. വാഴയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ടി.പി വാസുദേവൻ മാസ്റ്റർ സർവ്വേ പരിശീലന പരിപാടി സർവ്വേ ഫോറം വിതരണം ചെയ്തു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസീത ടീച്ചർ, വാർഡ്‌ മെമ്പർ ശ്രീ വാസുദേവൻ എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു - പരപ്പനങ്ങാടി പഞ്ചായത്ത് ആർ.പി ശ്രീ സുബ്രഹ്മണ്യൻ എ, സർവ്വേ പരിശീലനം നടത്തി.വാർഡ് മെമ്പർമാരായ മിനി ചരലൊടി, അനിൽകുമാർ എ വി ,ജമില കൊടമ്പാട്ടിൽ, രാജൻ.കെ  പ്രേരക്മാരായ ഖൈറുന്നിസ. സി പി, ഇന്ദുജ കെ, സോമവല്ലി.വി.കെ, വാർഡുകളിൽ നിന്ന് വന്ന വളണ്ടിയമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.പ്രേരക് സോമവല്ലി.വി.കെ നന്ദി പറഞ്ഞു.

വുഷു സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് : യുണൈറ്റഡ് മാർഷ്യൽ അക്കാദമി ഊർക്കടവ് ദോജോയിൽ സമാപിച്ചു

  വേങ്ങര സബ്ജില്ലാ വുഷു സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് യുണൈറ്റഡ് മാർഷ്യൽ അക്കാദമി ഊർക്കടവ് ദോജോയിൽ വെച്ചുനടന്നു. മത്സരം ഷിഹാൻ സിദ്ധീഖലി ഉദ്ഘാടനം ചെയ്തു. ചൈനീസ് അയോധന കലയായവുഷുമത്സരങ്ങൾക്ക് ഊർക്കടവ് നേരത്തെ ആതിഥ്യം വഹിച്ചിട്ടുണ്ട്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ 25-ആം തിയ്യതി കൊണ്ടോട്ടി ഉപ ജില്ലയിലെ പേങ്ങാട് BTMAMUP സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ല വുഷു സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. °°°°° 

കനത്ത മഴ : എളമരം ഇരട്ടമൊഴി റോഡിൽ ജല അതോറിറ്റി ചെയ്തു വന്നിരുന്ന ജോലികൾക്ക് തകർച്ച : മെറ്റലുകൾ ഒലിച്ചു പോയി

   ബുധനാഴ്‌ച ഉണ്ടായ കനത്ത മഴയിൽ എളമരം ഇരട്ടമൊഴി റോഡിൽ ജല അതോറിറ്റി ചെയ്തു വന്നിരുന്ന ജോലികൾക്ക് തകർച്ച . കനത്ത മഴയിൽ മെറ്റലുകൾ ഒലിച്ചുപോവുകയായിരുന്നു.  രണ്ട് മാസങ്ങൾക്ക് മുമ്പാണ് നവീകരണജോലികൾ ആരംഭിച്ചിരുന്നത്. ടാറിംഗ് ജോലികൾ അവസാനിച്ചയുടൻ അഞ്ച് കോടിയുടെ ജോലികൾ ആരംഭിക്കാനിരിക്കയാണ് കനത്ത മഴ ഉണ്ടായത്. അഞ്ച് കോടിയുടെ നിർമ്മാണ പ്രവർത്തികൾ തടസ്സങ്ങൾ നീങ്ങി ഉടൻ പ്രവർത്തിയാരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും നിവേദനം നൽകാനിരിക്കയാണ് നാട്ടുകാർ. കൂളിമാട്, എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞതോടെ വാഹനം പതിന്മടങ്ങ് വർദ്ധിച്ചിരുന്നു. ഗതാഗത കുരുക്കുകൾ നാട്ടുകാർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച് വരികയായിരുന്നു.

ചിന്ത സത്യങ്ങൾ

ചിന്താ സത്യങ്ങളെ കുറിച്ചുള്ള കുറെ കാര്യങ്ങൾ ഇന്ന് ഞാൻ കേട്ടു. അതിൽ പ്രധാനമായത് പ്രമുഖ മോട്ടിവേഷൻ സ്പീക്കറുടെ ചിന്താ സത്യങ്ങളെ കുറിച്ചുള്ള കഥകൾ ആയിരുന്നു അത് കേട്ടപ്പോൾ ഒരുപാട് കോൺഫിഡൻസ് ഉണ്ടായി നമ്മൾ ജീവിതത്തിൽ എങ്ങനെ കോൺഫറൻസ് ഉള്ളവർ ആയിത്തീരണമെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് ചിന്ത സത്യങ്ങൾ ചിന്താ സത്യങ്ങളെ കുറിച്ചുള്ള കുറെ കാര്യങ്ങൾ ഇന്ന് ഞാൻ കേട്ടു. അതിൽ പ്രധാനമായത് പ്രമുഖ മോട്ടിവേഷൻ സ്പീക്കറുടെ ചിന്താ സത്യങ്ങളെ കുറിച്ചുള്ള കഥകൾ ആയിരുന്നു അത് കേട്ടപ്പോൾ ഒരുപാട് കോൺഫിഡൻസ് ഉണ്ടായി നമ്മൾ ജീവിതത്തിൽ എങ്ങനെ കോൺഫറൻസ് ഉള്ളവർ ആയിത്തീരണമെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് ചിന്ത സത്യങ്ങൾ ചിന്താ സത്യങ്ങളെ കുറിച്ചുള്ള കുറെ കാര്യങ്ങൾ ഇന്ന് ഞാൻ കേട്ടു. അതിൽ പ്രധാനമായത് പ്രമുഖ മോട്ടിവേഷൻ സ്പീക്കറുടെ ചിന്താ സത്യങ്ങളെ കുറിച്ചുള്ള കഥകൾ ആയിരുന്നു അത് കേട്ടപ്പോൾ ഒരുപാട് കോൺഫിഡൻസ് ഉണ്ടായി നമ്മൾ ജീവിതത്തിൽ എങ്ങനെ കോൺഫറൻസ് ഉള്ളവർ ആയിത്തീരണമെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് ചിന്ത സത്യങ്ങൾ ചിന്താ സത്യങ്ങളെ കുറിച്ചുള്ള കുറെ കാര്യങ്ങൾ ഇന്ന് ഞാൻ കേട്ടു. അതിൽ പ്രധാനമായത് പ്രമുഖ മോട്ടിവേഷൻ സ്പീക്കറുടെ ചിന്താ

ജബ്ബാർ ഹാജിയെ ആദരിച്ചു

Image
ഡയാലിസിസ് സെൻറർ ചെയർമാൻ PA ജബ്ബാർ ഹാജിയെ ഭിന്നശേഷിക്കാരുടെ അംഗീകൃത സംലടനയായ വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ലാ കമ്മറ്റി ആദരിച്ചു. വാഴക്കാട് ഗ്രമ പഞ്ചായത്ത്പ്രസിഡൻറ് സി.വി.സക്കറിയ ഉപഹാരം സമർപ്പിച്ചു.     എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് ഓഫ് ഡിസേബ്ൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം അദ്ധ്യക്ഷത വഹിച്ചു.    ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതസ് ഉദ്ഘാടനം ചെയ്തു. ചീക്കോട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.പി.സഈദ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നസീമ, ആയിശ മാരാത്ത്, വോയ്സ് ഓഫ് ഡിസേബ്ൾഡ് ജില്ലാ കോഡിനേറ്റർ അനീസ് ബാബു, വൈ :പ്രസിഡണ്ട് , ബീരാൻ കുട്ടി മുതുവല്ലൂർ, ഫൈസൽ ബാബു കാവനൂർ, ജാഫർ ഓവട്ടൂർ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻ്റ് കൊണ്ടോട്ടി താലൂക്ക് സെക്രട്ടറി അസൈനാർ കൊളമ്പലം , കെ.എം.കുട്ടി വാഴക്കാട്, അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുഹറ ടീച്ചർ അരീക്കോട്, മുതലായവർ ആശംസകൾ നേർന്നു സഫിയ വാവൂർ സ്വാഗതവും ജമീല ഊർങ്ങാട്ടിരി നന്ദിയും പറഞ്ഞു.

സിറാജ് അക്ഷരദീപം ; ഫ്രാൻസിസ് റോഡ് സമദാനിയ നാലകം മദ്രസയിൽ തുടക്കമായി

Image
  . കോഴിക്കോട്: സിറാജ് അക്ഷരദീപം പദ്ധതിക്ക് ഫ്രാൻസിസ് റോഡ് സമദാനിയ നാലകം മദ്രസയിൽ തുടക്കം.    വിദ്യാർത്ഥികളിൽ പാഠ്യവിശയങ്ങളോടൊപ്പം വായനാ ശീലംവളർത്തുക എന്ന വലിയൊരു മഹാദൗത്യമാണ് സിറാജ് അക്ഷരദീപം പദ്ധതിയിലൂടെ നടപ്പിൽവരുത്തുന്നത്.   കുട്ടികളുടെ വായനാശീലം ജീവതത്തിന്റെഭാഗമായി തന്നെ തുടരണം.രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കുന്ന നല്ലൊരു പൗരന്മാരെ വാർത്തെടുക്കുക ,വിദ്യാഭ്യാസ പരമായ ഉദ്ദേശലക്ഷ്യങ്ങൾ സഫലമാക്കുക തുടങ്ങിയ മഹത്തരമായലക്ഷ്യങ്ങളാണ് സിറാജ് അക്ഷരദീപം പദ്ധതിക്ക് പിന്നിലുള്ളത്.   സിറാജ് അക്ഷരദീപം പദ്ധതിയുടെ ഉദ്ഘാടനം സെക്രട്ടറി മമ്മു ഹാജിയും സ്വദ്ർ മുഅല്ലിം അബ്ദുസലാം സഖാഫി അരീക്കോടും ചേർന്ന് മദ്രസ്സ ലീഡർ മുഹമ്മദ് റിസ് വാന് നൽകി നിർവ്വഹിച്ചു.   സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മുസ്ലിയാർ അരീക്കോട് സ്വാഗതം പറഞ്ഞു.  ഹസ്സൻ ബാഖവി , മുബശ്ശിർ അഹ്സനി , മജീദ് മുസ്ലിയാർ, ഇല്യാസ് മുസ്ലിയാർ, സുഹൈൽ സഅദി എന്നിവർ സംബന്ധിച്ചു .

പെരുമ്പാമ്പിനെ പിടികൂടി

Image
.  ശനിയാഴ്ച രാവിലെ നാലുമണിക്കാണ് വെട്ടത്തുർ ചെറുവാടിക്കടവ് ഗഫൂർ മാരാം തൊടിയുടെ വീട്ടിൽ വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്.  വീടിനോട് ചേർന്ന് ഉണ്ടായിരുന്ന വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.  ഗഫൂറിന്റെ വീട് ചാലിയാർ പുഴയോട് ചേർന്നാണ്. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. കഴിഞ്ഞ പ്രളയത്തിൽ ധാരാളം പെരുമ്പാമ്പുകൾ നമ്മുടെ സമീപ പ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെന്നും അത്തരം വിഭാഗത്തിൽപ്പെട്ടതാണ് ഇതെന്നുമാണെന്നാണ് ഗഫൂർ പറയുന്നത്. പുഴയോട് ചേർന്ന സ്ഥലങ്ങളിൽ ഇത്തരം പെരുമ്പാമ്പുകൾ വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .അതിനാൽ പുഴയോരങ്ങളിൽ വസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു.  

എടവണ്ണപ്പാറ വാർഡിൽ കൃഷിക്കൂട്ടം രൂപീകരിച്ചു

Image
കാർഷിക മേഖലയുടെ ശാക്തീകരണത്തിന്   എടവണ്ണപ്പാറ വാർഡിൽ കൃഷിക്കൂട്ടം രൂപീകരിച്ചു.  സംഘടിത , അസംഘടിത കൃഷികൾ വ്യാപിപ്പിക്കുന്നതിനും വാർഡിൽ   കൂടുതൽ കൃഷികൾ ഉത്പാദിപ്പിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതാണ് കൃഷിക്കൂട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.  നാടിന്റെ ജൈവ സമ്പത്തും മനുഷ്യ വിഭവശേഷിയും സമന്വയിപ്പിച്ച് കാർഷിക രംഗത്ത് ഉണർവും മുന്നേറ്റവും സൃഷ്ടിക്കുകയാണെന്ന് ഇതിൻറെ ലക്ഷ്യം. ചടങ്ങിൽ കൃഷി അസി: റിനീസ് ,അബൂബക്കർ പുളിയേക്കൽ (ബ്ബോക്ക് മെമ്പർ) ,സരോജിനി ഓട്ടുപ്പാറ (വാർഡ് മെമ്പർ), ആലി (ADS ),ആസിഫ് മാസ്റ്റർ, അബ്ദുചീടി കുഴി, തുടങ്ങിയവർ പങ്കെടുത്തു

എടവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ നടപ്പാത നിർമ്മാണം ഉടൻ ആരംഭിക്കും

Image
 .   എടവണ്ണപ്പാറ ജലാലിയ ജംഗ്ഷൻ മുതൽ എടവണ്ണപ്പാറ വരെ റോഡിന്റെ ഇരുഭാഗത്തും നടപ്പാത നിർമ്മാണം ഉടൻ ആരംഭിക്കും . ജോഷി എന്ന തൃശ്ശൂരിലെ കരാറുകാരന് കൈമാറിയതായും അതോടൊപ്പം എളമരം റോഡിലെ വൈദ്യുതി തൂണുകൾ മാറ്റുന്നത് സംബന്ധമായ പരാതി ബ്ലോക്ക് മെമ്പർ പുളിയേക്കൽ അബൂബക്കറിന്റെ നേതൃത്തിൽ നാട്ടുകാരും ചേർന്ന് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുത തൂണുകൾ മാറ്റുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.  നടപ്പാത നിർമ്മിക്കുന്നതിന് കുണ്ടോട്ടി എം എൽ എ ടി.വി ഇബ്രാഹിം മുഖേനെ മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകിയിരുന്നു. രണ്ട് പാലങ്ങൾ തുറന്നതോടെ വാഹനഗതാഗതം ഇരട്ടിച്ചത് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും അപകടകരമായ അവസ്ഥയാണ് സൃഷ്ടിച്ചത്. ഇത് പൂർത്തിയാകുന്നതോട് കൂടെ നാട്ടുകാർക്ക് ഏറെ ആശ്വാസം പകരും.

സാഫി ഇൻസ്റ്റിറ്റ്യൂട്ട് NSS യൂണിറ്റിന്റെ അഭിമുഖ്യത്തിൽ അരൂർ നെച്ചിക്കോട്ട് മൂല അങ്കണവാടി സന്ദർശിച്ചു

Image
. വാഴയൂർ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് NSS യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ശിശുദിനത്തിന്റെ ഭാഗമായി       NSS വളണ്ടിയർമാർ അരൂർ നെച്ചിക്കോട്ട് മൂല അങ്കണവാടി സന്ദർശിച്ചു.  അങ്കണവാടിയിൽ വിവിധ കലാപരിപാടികൾ സംഘടിപിക്കുകയും കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങൾ നൽകി ശിശു ദിനം ഗംഭീരമായി ആഘോഷിച്ചു.  NSS പ്രോഗ്രാം ഓഫീസർ മുജീബ് റഹ്മാൻ കാട്ടാളി , അങ്കണവാടി വർക്കർ കോമളവല്ലി ടീച്ചർ, ഹെൽപ്പർ ആയിഷ വി.എൻ, അമ്മമാർ , NSS വളണ്ടിയേർസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊണ്ടോട്ടി ഉപ ജില്ലാ സീനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ ചാമ്പ്യന്മാർ

Image
എടവണ്ണപ്പാറ: ഒളവട്ടൂർ യതീം ഖാന സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കൊണ്ടോട്ടി ഉപ ജില്ലാ സീനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ ചാമ്പ്യന്മാരായി .  ഫൈനലിൽ ജി എച്ച് എസ് എസ് തടത്തിൽ പറമ്പിനെ തോൽപിച്ചു . ചാമ്പ്യൻഷിപ്പ് സീനിയർ അസിസ്റ്റന്റ് എ വി ശർമ്മ ഉദ്ഘാടനംചെയ്തു. ശംസുദ്ധീൻ , ഇ പി ബഷീർ , എൻ പി അഷ്‌റഫ് , കെ മുഹമ്മദ് സഈദ് , ടി പി അബ്ദുൽ ഗഫൂർ , അബൂബക്കർ , എം എൻ ബഷീർ പങ്കെടുത്തു. എം കെ മുനീർ , മജീദ് ബാവ മത്സരങ്ങൾ നിയന്ത്രിച്ചു . കഴിഞ്ഞ ദിവസം  തൊടുപുഴയിൽ വെച്ച് നടന്ന 13 വയസ്സിനു താഴെയുള്ളവരുടെയും 15 വയസ്സിന് താഴെയുള്ളവരുടെയും സംസ്ഥാന തല വടം വലി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത HIOHSS വടം വലി താരങ്ങളെ ചടങ്ങിൽ ആദരിച്ചു.

കാരാട് ഗവ: എൽ പി സ്കൂൾ ഹാളിൽ :കുട്ടികളുടെ ഹരിത സഭ ചേർന്നു.

Image
വാഴയൂർ : നവംബർ 14 ശിശു ദിനത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിത സഭ കാരാട് ഗവ: എൽ പി സ്കൂൾ ഹാളിൽ ചേർന്നു.  വാഴയൂർ പഞ്ചായത്ത് -മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വാസു ദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വഫാൻ മാഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പി കെ അധ്യക്ഷത വഹിച്ചു . ശുചിത്വ മിഷൻ RP മുഹ്സിന,സുധ പുന്നത്ത് കൊല്ലേരി മെമ്പർ, കാരാട് GLPS H M ഷീബ ടീച്ചർ ആശംസ അർപ്പിച്ചു.

ചീക്കോട് പഞ്ചായത്തിൽ വിവിധയിടങ്ങളിൽനായ നാല് പേരെ കടിച്ചു

Image
.   എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി നായ നാല് പേരെ കടിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നായ ആളുകളെ കടിച്ചത്.  വാർഡ് ഒമ്പത് ചീക്കോട്, വാർഡ് 8 ചെറിയപറമ്പ് വാർഡ് ആറ് പറപ്പൂർ സൗത്ത് എന്നിടങ്ങളിലാണ് നായ ആളുകളെ കടിച്ചത്. ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും നായകടിച്ചു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

ശിശു ദിനാഘോഷം സംഘടിപ്പിച്ചു

Image
.  കൂളിമാട് : എരഞ്ഞിപ്പറമ്പ് കാവുങ്ങൽ അംഗനവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെഎ റഫീഖ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ,ജവഹർ ലാൽ നെഹ്‌റു അനുസ്മരണം എന്നിവ നടന്നു. അംഗനവാടി അധ്യാപിക കെ.സിജി, ഹെൽപ്പർ, വി ജംഷിദ,സഫറുള്ള,സുബീന, ജമീല,ഷിഫാന തസ്‌നി, തങ്കമണി, നാജിയ, ഷമീറ എന്നിവർ സംബന്ധിച്ചു.

അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ ടി.കെ രമക്ക്ആദരം

Image
എടവണ്ണപ്പാറ ചീടിക്കുഴി മദ്രസ്സയിൽ നടന്ന 11-ാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ഉദ്ഘാടനംബ്ലോക്ക് മെമ്പർ അബൂബക്കർ നിർവ്വഹിച്ചു.വാർഡ് മെമ്പർ സരോജിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒക്ടോബർ മാസത്തെ അജൈവ മാലിന്യശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100 % പൂർത്തികരിക്കാൻ പ്രവർത്തിച്ച ഹരിത കർമ്മ സേന അംഗം ടി.കെ രമക്ക് എടവണ്ണപ്പാറ വാർഡ് ADട ൻ്റെ ഉപഹാരം ബ്ബോക്ക് മെമ്പർ അബൂബക്കർ നൽകി ആദരിച്ചു.  അനിസ് (പഞ്ചായത്ത് കോഓഡിനേറ്റർ) ആസിഫ് മാസ്റ്റർ ,അബ്ദുചീടീക്കുഴി, റിയാസ് അത്താണിക്കൽ, ശരീഫമുണ്ടംപറമ്പിൽ ,മൈമൂന ഓട്ടുപ്പാറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബോക്സിംഗ് റിങ്ങിലും ആയിഷ ദിയക്ക് മെഡൽ നേട്ടം

Image
എടവണ്ണപ്പാറ : കണ്ണൂർ ജി വി എച്ച് എസ് എസ് സ്പോർട്സ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി എം ആയിഷ ദിയ വെള്ളി മെഡൽ നേടി. സീനിയർ പെൺകുട്ടികളുടെ 56 കിലോഗ്രാം താഴെയുള്ളവരുടെ വിഭാഗത്തിലാണ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു വെള്ളി മെഡൽ കരസ്ഥമാക്കിയത്.പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. ആയിഷ ദിയ ജൂഡോ, റസ്‌ലിംഗ് തലത്തിലും മികവ് തെളിയിച്ച താരം കൂടിയാണ്. ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവ് കൂടിയായ ദിയ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു   മുൻവർഷങ്ങളിലും  നിരവധി മെഡലുകൾ സംസ്ഥാന തലത്തിൽ നേടിയിട്ടുണ്ട്.ഈ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ്.മുതുവല്ലൂർ  സ്വദേശികളായ മേച്ചേരി  എം നസീർ, വി ശബ്രീന ദമ്പതികളുടെ മകളാണ്. 

ഒരുമയോടെ അവർ ഒത്തുകൂടി :മപ്രം തടാഴിയിലെ കുഴികൾ നികത്തി

Image
  എടവണ്ണപ്പാറ: ഓട്ടുപാറ കൂളിമാട് റോഡിൽ മപ്രം തടാഴിയിലെ കുഴികൾ നാട്ടുകാർ ഒരുമയോടെ നികത്തി. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ കുഴികൾ നികത്തൽ ഏറെ വൈകിയാണ് അവസാനിച്ചത്.കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ ഇടതടവില്ലാതെ പോവുന്ന പ്രധാന റോഡായിരുന്നു. അതിനാൽ ,കുഴികളിൽ വീണ് പരിക്ക് പറ്റുന്നവരുടെ എണ്ണം വർദ്ധിച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മപ്രം സ്വദേശിക്ക് കുഴിയിൽ വീണ് സാരമായി പരിക്ക് പറ്റിയിരുന്നു  പ്രധാന റോഡായതിനാൽ രണ്ട് ഭാഗങ്ങളാക്കിയാണ് പ്രവർത്തി നടത്തിയത്. നാട്ടുകാർ ഒരുമയോടെ ഒത്തു ചേർന്നത് ഏറെ ശ്രദ്ദേയമായി.വികസന കാര്യങ്ങിൽ ഈ ഐക്യം ഉണ്ടാവണമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. .