സിറാജ് അക്ഷരദീപം ; ഫ്രാൻസിസ് റോഡ് സമദാനിയ നാലകം മദ്രസയിൽ തുടക്കമായി

 
.


കോഴിക്കോട്: സിറാജ് അക്ഷരദീപം പദ്ധതിക്ക് ഫ്രാൻസിസ് റോഡ് സമദാനിയ നാലകം മദ്രസയിൽ തുടക്കം. 
  വിദ്യാർത്ഥികളിൽ പാഠ്യവിശയങ്ങളോടൊപ്പം വായനാ ശീലംവളർത്തുക എന്ന വലിയൊരു മഹാദൗത്യമാണ് സിറാജ് അക്ഷരദീപം പദ്ധതിയിലൂടെ നടപ്പിൽവരുത്തുന്നത്.

  കുട്ടികളുടെ വായനാശീലം ജീവതത്തിന്റെഭാഗമായി തന്നെ തുടരണം.രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കുന്ന നല്ലൊരു പൗരന്മാരെ വാർത്തെടുക്കുക ,വിദ്യാഭ്യാസ പരമായ ഉദ്ദേശലക്ഷ്യങ്ങൾ സഫലമാക്കുക തുടങ്ങിയ മഹത്തരമായലക്ഷ്യങ്ങളാണ് സിറാജ് അക്ഷരദീപം പദ്ധതിക്ക് പിന്നിലുള്ളത്.

  സിറാജ് അക്ഷരദീപം പദ്ധതിയുടെ ഉദ്ഘാടനം സെക്രട്ടറി മമ്മു ഹാജിയും സ്വദ്ർ മുഅല്ലിം അബ്ദുസലാം സഖാഫി അരീക്കോടും ചേർന്ന് മദ്രസ്സ ലീഡർ മുഹമ്മദ് റിസ് വാന് നൽകി നിർവ്വഹിച്ചു.
 
സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മുസ്ലിയാർ അരീക്കോട് സ്വാഗതം പറഞ്ഞു. 
ഹസ്സൻ ബാഖവി , മുബശ്ശിർ അഹ്സനി , മജീദ് മുസ്ലിയാർ, ഇല്യാസ് മുസ്ലിയാർ, സുഹൈൽ സഅദി എന്നിവർ സംബന്ധിച്ചു .




Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു