Posts

Showing posts from June, 2023

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

Image
എടവണ്ണപ്പാറ: കൂളിമാട് ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങളുടെ ക്രമാതീതമായ ഒഴുക്കിനെ    എടവണ്ണപ്പാറയിലുണ്ടായ ബ്ലോക്കിനെ കുറിച്ച് ഓട്ടോ ഡ്രൈവർ നടത്തിയ വാട്സപ്പ് സന്ദേശം വൈറലാവുന്നു. മപ്രം കൂളിമാട് കൂട്ടായ്മയിലാണ് വെള്ളിയാഴ്ച വൈകുന്നേരം മുഹമ്മൂദ് ചീക്കപള്ളി വൈറൽ സന്ദേശം അയച്ചത്. സന്ദേശത്തിൽ ആദ്യം കൂളിമാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വാലില്ലാപുഴ വഴി ചെറുവായൂർ പൊന്നാട് റോഡ് വഴി പോവണമെന്നാണ് നിർദ്ദേശം. ശേഷം പറഞ്ഞ വാചകങ്ങളാണ് ജന ശ്രദ്ധ നേടിയത്. ഞാനൊരു ഓട്ടോ ഡ്രൈവറാണ്. ഓട്ടോ റിക്ഷ ഓടിച്ച് ജീവിച്ച് പോവുന്ന ഒരു പാട് പേർ ഉണ്ട് ഇവിടെ . ബ്ലോക്കായിട്ട് ഓടാൻ കഴിയുന്നില്ല . വിഷമം ഈ ഗ്രൂപ്പിലൂടെ അറിയിക്കുകയാണ്. ഓട്ടോ വൈകുന്നേരം നിർത്തിയിടേണ്ട അവസ്ഥയാണ് .  ഈ വോയ്സ് നിങ്ങൾക്കിഷ്ടപ്പെടില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. എടവണ്ണപ്പാറയിലെ ഗതാഗത കുരുക്കിനെ തുടർന്ന് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിരുന്നു. 

അനൈക്യത്തിനെതിരിൽ ഐക്യപ്പെടാൻ നാം പ്രതിജ്ഞ എടുക്കണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി.

Image
എടവണ്ണപ്പാറ : മാറുന്ന വർത്തമാന സാഹചര്യത്തിൽ അനൈക്യത്തിനെതിരിൽ ഐക്യപ്പെടാൻ നാം പ്രതിജ്ഞ എടുക്കണമെന്ന് നാട്ടുകാരനും പൊന്നാനി എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.  മപ്പുറം പുളിക്കൽ ജുമാഅത്ത് പള്ളിയിൽ ബലിപെരുന്നാൾ ദിനത്തിൽ നടത്തിയ ആശംസ പ്രസംഗത്തിലാണ് ഇക്കാര്യം പ്രസ്ഥാവിച്ചത് .യൂനുസ് ഫൈസി, ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. 

എടവണ്ണപ്പാറ :മൂഴിക്കൽ തോടിന് സമീപം മുറിച്ചിട്ട മരം ഭീഷണിയാകുന്നു .

Image
എടവണ്ണപ്പാറ: എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പാലത്തിൽ നിന്ന് 200 മീറ്റർ മുകളിലായി മൂഴിക്കൽ തോടിന് സമീപം മുറിച്ചിട്ട മരം ഭീഷണിയാകുന്നു . രണ്ടാഴ്ചകൾക്ക് മുമ്പാണ് മരം മുറിച്ചത്. മരത്തിന്റെ ഉടമസ്ഥൻ ഇതുവരെ കൊണ്ടുപോയിട്ടില്ല. ഉപേക്ഷിച്ച നിലയിലാണ് കാണപ്പെടുന്നത് .  മരത്തിന്റെ കഷണങ്ങൾ ഒലിച്ചുപോയി ബസ് സ്റ്റാൻഡിനടുത്തുള്ള തടയിണയിൽ തട്ടി നിന്നാൽ ഒഴുക്കിനെ ബാധിക്കുകയും മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും ചെയ്യുമെന്ന് ചൂണ്ടി കാട്ടുന്നു.    ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു . ബന്ധപ്പെട്ട അധികൃതർ മരം എടുത്തുമാറ്റുകയും സുരക്ഷിതമായ രീതിയിൽ പുനർവിന്യസിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.   

എസ് എസ് എഫ് എടവണ്ണപ്പാറ സെക്ടർ സാഹിത്യോത്സവ് ടീം പൊന്നാട് ഒന്നാം സ്ഥാനം നേടി

Image
എടവണ്ണപ്പാറ : രണ്ടു ദിവസങ്ങളിലായി 300 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ പൊന്നാട്, കണ്ണത്തുംപാറ, എളമരം, യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം കേരള ഓർഫനേജ് ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സോൺ സെക്രട്ടറി മുനീർ , റാഷിദ് സഖാഫി എടവണ്ണപ്പാറ, വാഹിദ് സഖാഫി ആക്കോട്, ആസിഫ് മുസ്‌ലിയാർ, അഡ്വക്കറ്റ് മിദ്ലാജ് പൊന്നാട്, റാഷിദ് കണ്ണത്തുംപാറ, അമീൻ പൊന്നാട് തുടങ്ങിയവർ സംസാരിച്ചു.

കൂളിമാട് പാലം: കെ എസ് ആർ.ടി.സി ബസ് റൂട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് ഇമെയിൽ അയച്ചു

Image
   കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച കൂളിമാട് പാലത്തിലൂടെ കെ എസ് ആർ.ടി.സി ബസ് റൂട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് ഇമെയിൽ അയച്ചു.  കൂളിമാട് കടവിൽ പാലം ഉദ്ഘാടനം ചെയ്തതോടുകൂടി കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിന്നും വയനാട് ജില്ലക്കാർക്ക് പൂർണ്ണമായും മലപ്പുറം ജില്ലയിലേക്കും കേരളത്തിലെ തെക്കൻ ജില്ലയിലേക്കും അതുപോലെ തിരിച്ചും എളുപ്പവഴി രൂപപ്പെട്ടിരിക്കുകയാണ്.    ഈ സാഹചര്യത്തിൽ ഈ പാലം വഴി കൊണ്ടോട്ടി-സുൽത്താൻ ബത്തേരി, കൽപ്പറ്റ-കൊണ്ടോട്ടി,എടവണ്ണപ്പാറ-മുക്കം, താമരശ്ശേരി-കൊണ്ടോട്ടി,തിരുവമ്പാടി-കൊണ്ടോട്ടി,ബത്തേരി-തൃശ്ശൂർ,താമരശ്ശേരി-കോട്ടക്കൽ തുടങ്ങിയ റൂട്ടുകളും എളുപ്പമാർഗം ഉപയോഗപ്പെടുത്താവുന്ന അന്തർസംസ്ഥാന റൂട്ടുകൾ ഉൾപ്പെടെയുള്ള അനുയോജ്യമായ മറ്റു റൂട്ടുകളും പരിഗണിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.  മലപ്പുറം, തൃശൂർ, താമരശ്ശേരി തിരുവമ്പാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ നിന്ന് കൂളിമാട് പാലം വഴി ബസ് റൂട്ട് അനുവദിക്കണമെന്നാണ് കമ

എസ് എസ് എൽ ,+2 ഉന്നത വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി സ്മാരക എജു അവാർഡുകൾ വിതരണം ചെയ്തു.

Image
കൂളിമാട് :- എസ് എസ് എൽ ,+2 ഉന്നത എസ് എസ് എൽ ,+2 ഉന്നത വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി സ്മാരക എജു അവാർഡുകൾ വിതരണം ചെയ്തു. വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, എ.സി മുഹമ്മദ് ഹാജി സ്മാരക എജു അവാർഡുകൾ വിതരണം ചെയ്തു. ശനിയാഴ്ച വൈകുന്നേരം കൂളിമാട് അങ്ങാടിയിൽ വെച്ചു നടന്ന ചടങ്ങിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മെർച്ചൻ്റയിൽ ബാങ്ക് ഡയക്ടറായി തെരഞ്ഞെടുത്ത അറളയിൽ അഹമ്മദ് കുട്ടിയെ മുജീബ് ഇ , റഫീഖ് കെ. എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ഫൈസൽ കളത്തിൽ, കുഞ്ഞോയി ഇ, നസീർ ഇ കെ ,ഫൈസൽ കെ കെ തുടങ്ങിയവർ സംസാരിച്ചു.  ശാഫി ടി വി അനുസ്മരണ പ്രഭാഷണo നടത്തി.അലി.c' സ്വാഗതവും സാദിഖലി .എ നന്ദിയും പറഞ്ഞു .

തെരുവ് നായ ശല്യം: എസ് വൈ എസ് ചീക്കോട് സർക്കിൾ കമ്മിറ്റി നിവേദനം നൽകി

എടവണ്ണപ്പാറ : മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങൾക്കു സംരക്ഷണം നൽകാനും,അക്രമകാരികളായ തെരുവ് നായകളെ നിയന്ത്രണത്തിലാക്കാ നുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി പ്രമേയം പാസ്സാക്കി. സംസ്ഥാന സര്‍ക്കാറിന് നല്‍ക്കുക എന്ന് ആവശ്യപെട്ടു കൊണ്ടുള്ള നിവേദനം ചീ ക്കോട് ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക് നേതാക്കൾ കൈമാറി. സോൺ സക്രട്ടറിഇബ്രാഹിം സഖാഫി, ഇബ്രാഹിം , . ചീക്കോട് സർക്കിൾ ജനറൽ സെക്രട്ടറി അലി അക്ബർ പ്രസിഡന്റ്: മൂസഹിഷാമി അബ്ദുൽ റഊഫ് ലത്തീഫി,നേതൃത്വം നൽകി.

എം പി അബ്ദുല്ല അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

Image
 വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,  സാമൂഹ്യ- സാംസ്കാരിക- പരിസ്ഥിതി മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന എം.പി അബ്ദുല്ല യുടെ നാലാം ചരമ  വാർഷികമായ ജൂൺ 23 ന് അനുസ്മരണ സമ്മേളനം നടത്തി.    ഫോട്ടോ അനാഛാദനം,എം.പി. അബ്ദുല്ലയുടെ  സ്മരണാർത്ഥം , സാമൂഹ്യ പ്രവർത്തകനും, ജീവ - കാരുണ്യ - സന്നദ്ധ സേവകനുമായ*    അൽ- ജമാൽ അബ്ദുൽ നാസറിനുള്ള   അനുമോദന ചടങ്ങും സംഘടിപ്പിച്ചു.  കെ.പി.സി.സി മുൻ സെക്രട്ടറി വി. എ കരീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.    വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റിയാസ് വാഴക്കാട് സ്വാഗതവും, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം കുട്ടി നന്ദിയും പറഞ്ഞു. സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സി.എ. കരിം, എം. മാധവൻ, ഷാനുജ് വാഴക്കാട്, തറന്മൽ അയ്യപ്പൻ കുട്ടി,  ഒ.വിശ്വനാഥൻ, പി.സുരേന്ദ്രൻ, കെ.പി. രവീന്ദ്രനാഥൻ, ഹമീദ് ഊർക്കടവ്, പി.രവീന്ദ്രനാഥ്, സി.പി. അബൂബക്കർ , ബാബു എടക്കണ്ടി, അസീസ് എടപ്പെട്ടി, വികാസ്, ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു.

മപ്രം തടായി : കുടിവെള്ളം തടസ്സപ്പെടുന്നതും ജനങ്ങൾ പൊറുതിമുട്ടുന്നതും ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു .

Image
എടവണ്ണപ്പാറ :മപ്രം തടായിയിൽ കുടിവെള്ളം തടസ്സപ്പെടുന്നതും ജനങ്ങൾ പൊറുതിമുട്ടുന്നതും ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു . കഴിഞ്ഞ വേനലിൽ കുടിവെള്ള പ്രശ്നം മൂലം പൊറുതിമുട്ടിയ കഥകൾ മായുന്നതിനുമുമ്പ് വർഷകാലം ആരംഭിച്ചിട്ടും കുടിവെള്ള പ്രശ്നം തുടങ്ങിയിരിക്കുകയാണ് മപ്രം തടായിയിൽ . ശാശ്വത പരിഹാരം തേടി മുട്ടാത്ത വാതിലുകൾ ഇനി ഈ പ്രദേശത്തുകാർക്ക് ഇല്ല . കഴിഞ്ഞദിവസം എളമരം പാലക്കുഴി ജംഗ്ഷനിൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് കുടിവെള്ളം ഈ ഭാഗത്ത്  തടസ്സമായത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാർ നിരന്തരം വിളിച്ചു കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും നാളെ വരും പിറ്റേന്ന് വരും എന്നീ പതിവ് ഉത്തരങ്ങളാണ് ഇവരിൽ നിന്ന് ലഭിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത് . നേരത്തെ കൊന്നാര് പദ്ധതി വഴി ജലം എത്തുന്ന സമയത്ത്  പ്രയാസങ്ങൾ വളരെ കുറവായിരുന്നു. ചീക്കോട് കുടിവെള്ള പദ്ധതിയിൽ   കൊന്നാര് കുടിവെള്ള പദ്ധതി ലയിപ്പിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.       കൊന്നാര് കുടിവെള്ള പദ്ധതിയുടെ ഒരു ടാങ്ക് മപ്രം തടായിയിൽ ഉണ്ട്.  ഈ ടാങ്കിലേക്ക് കൊന്നാര് കുടിവെള്ള പദ്ധതിയുടെ പമ്പിൽ നിന്ന് തടായിലെ ടാങ്

എടവണ്ണപ്പാറ -എളമരം റോഡിൽ :വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടക്കെണി ഒരുക്കുന്നു .

Image
എടവണ്ണപ്പാറ :എടവണ്ണപ്പാറ -എളമരം റോഡിൽ പാലക്കുഴി ജംഗ്ഷനു സമീപം വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകടക്കെണി ഒരുക്കുന്നു . പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുഴിച്ച പരിഹാരം കാണാതെ നീണ്ടുപോവുകയാണ്. കുഴിക്ക് ചുറ്റും അപായ സൂചനകൾ വെച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ ഈ റൂട്ടിൽ അപകടങ്ങൾക്ക് കാരണമാവുമെന്നാണ് നാട്ടുകാർ പറയുന്നത്.  എളമരം കടവ് പാലം ഉദ്ഘാടനത്തിന് ശേഷം ധാരാളം വാഹനങ്ങൾ ഇടമുറിയാതെ കടന്നു പോകുന്ന റൂട്ടാണിത്.ഇറക്കവും വളവുമുള്ള ഭാഗത്താണ് ഈ കുഴി കുഴിച്ചത്.  പൈപ്പ് പൊട്ടലും ലീക്കാവുന്നതടക്കുള്ള ജോലികൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.  

ചോലയിൽ കെ സി ഇസ്മാലുട്ടി ഹാജിയുടെ വീട് സമദാനി എം പി സന്ദർശിച്ചു

Image
എടവണ്ണപ്പാറ : കഴിഞ്ഞ ദിവസം മരണപ്പെട്ട  ചോലയിൽ കെ സി ഇസ്മാലുട്ടി ഹാജിയുടെ വീട് സമദാനി എം പി സന്ദർശിച്ചു .വ്യഴായ്ച 12.30 നാണ് എം. പി. വീട് സന്ദർശിച്ചത്. വാർഡ് മെമ്പറും പൗരപ്രമുഖനും  ദീർഘ കാലം മപ്രം . പുളിക്കൽ ജുമുഅത്ത് പള്ളിയുടെ പ്രസിഡണ്ടുമായിരുന്നു കെ.സി. ഇസ്മാലുട്ടി ഹാജി . റഷീദലി,മുത്തുകോയ തങ്ങൾ , റഷീദ്, സഫർ, ബഷീർ കെ.ടി,  പനംപുറത്ത് ഇസ്മാലുട്ടി, കുട്ടി ഹസ്സൻ എന്നിവരും സമദാനിയോടൊപ്പം ഉണ്ടായിരുന്നു.

കൊണ്ടോട്ടി - എടവണ്ണപ്പാറ അരീക്കോട് റോഡ് ഉദ്ഘാടനത്തിന് മുമ്പേ പാച്ച് വർക്ക് തുടങ്ങി

Image
എടവണ്ണപ്പാറ : 123 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടുപയോഗിച്ച് കൊണ്ടോട്ടി - എടവണ്ണപ്പാറ- അരീക്കോട് റോഡ് നിർമാണത്തിന് ഉദ്ഘാടനം മുമ്പേ പാച്ച് വർക്ക് ചെയ്യേണ്ട ഗതികേട് . എടവണ്ണപ്പാറക്കടുത്ത കൊളമ്പലം സ്രാമ്പിയ പടിക്ക് മുമ്പിലാണ്  ടാറിങ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ കണ്ടതിനെ തുടർന്ന് പാച്ച് വർക്ക് ആരംഭിച്ചത്.. 150 മീറ്ററോളം നീളത്തിൽ  റോഡ് പൊട്ടിയതിനാൽ പാച്ച് വർക്ക് ആരംഭിച്ചു.  ഇത് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തി .  ഒരു മാസം മുമ്പാണ് ഇവിടെ ടാറിംഗ് കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്കുമുമ്പാണ് റോഡിന് ഇരു സൈഡുകളിലും ലൈൻ വരച്ചത് .  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. വിജിലൻസിനെ അറിയിക്കുമെന്ന് നാട്ടുകാർ അറിയിച്ചു  റബ്ബറൈസ് ചെയ്ത റോഡാണെന്ന പ്രതീതി ഇല്ലെന്നും ഏറ്റ കുറച്ചിലുകൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു . കൊണ്ടോട്ടി ,മുതുവല്ലൂർ ,ചീക്കോട്, വാഴക്കാട് ,അരീക്കോട് എന്നിവിടങ്ങളിലാണ് ഈ റോഡ് കടന്നു പോകുന്നത് .കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് വരെ 21 കിലോമീറ്റർ നീളമുണ്ട് . ഏതായാലും അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.    

എൻ.സി.പി. പ്രതിഭകളെ ആദരിച്ചു

Image
. വാഴയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എൻ.സി.പി. വാഴയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡുകൾ നൽകി ആദരിച്ചു.  ജില്ലാ സെക്രട്ടറി പി.കെ.എം. ഹിബത്തുളള ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് സമദ് മുറാദ് അധ്യക്ഷതവഹിച്ചു. വി.വേണു ഗോപാൽ, കെ.പി. കുട്ട്യാലി , എ.പി. സൈതലവി, കെ.കൃഷ്ണൻ , കെ.മൊയ്തീൻ കുട്ടി, പി.എം.എ ലത്തീഫ്, പ്രതിപ് കുമാർ , പി.കെ.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

വായനാദിനത്തിൽ കുട്ടി ലൈബ്രറിയൻ ഹാഷിം ശ്രദ്ധേയനാകുന്നു

Image
എടവണ്ണപ്പാറ :  "നമ്മൾ " മപ്രം മുട്ടുങ്ങൽ ലൈബ്രറി കഴിഞ്ഞ വർഷം ആരംഭിച്ച ബാല ലൈബ്രറിയുടെ പുസ്തകങ്ങൾ കൃത്യമായി കൈകാര്യം ചെയ്തും പുസ്തക വായന മറ്റു കുട്ടികളിൽ പ്രോത്സാഹിപ്പിച്ചുമാണ്   ഹാഷിം ശ്രദ്ധേയനായത്. തന്നോടൊപ്പം പഠിക്കുന്ന കൂട്ടുകാർക്കും തന്റെ വീടിനടുത്തുള്ള വിദ്യാർഥികൾക്കും വീട്ടിൽ ആരംഭിച്ച പുസ്തകങ്ങൾ നൽകിയാണ് ഹാഷിം ശ്രദ്ദേയനായത്.  കൂടുതൽ വിദ്യാർത്ഥികൾക്ക് പുസ്തകവായനയിൽ താൽപര്യമുണ്ടെന്ന് ഹാഷിം പറഞ്ഞു. കുട്ടിക്കഥകൾക്കും ക്വിസ് പുസ്തകങ്ങൾക്കുമാണ് കൂടുതൽ വിദ്യാർത്ഥികൾ താല്പര്യം കാണിക്കുന്നതെന്നും ഹാഷിം ചൂണ്ടികാട്ടി . ഖസാക്കിന്റെ ഇതിഹാസം ,പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളും വിദ്യാർഥികൾ എടുക്കുന്നുണ്ടെന്നും ഹാഷിം പറയുന്നു.  കൂടുതൽ പുസ്തകങ്ങൾ ഇനിയും വേണമെന്നും പുസ്തകങ്ങളെ അടിസ്ഥാനമാക്കി മത്സരങ്ങളും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കണമെന്നും ഹാഷിം അഭിപ്രായപ്പെട്ടു . അക്കാഡമിക് അക്കാദമികേതര രംഗങ്ങളിൽ മികച്ച പ്രകടനം പുലർത്തുന്ന ഹാഷിമിനെ കഴിഞ്ഞവർഷം "നമ്മൾ " മപ്രം മുട്ടുങ്ങൽ മികച്ച കുട്ടി വായനക്കാരനായി തെരഞ്ഞെടുത്തിരുന്നു.  പുസ്തകങ്ങൾ വൃത്തിയോടെ സൂക്ഷിക്കുന്ന

മപ്രം ഗവൺമെന്റ് എൽ പി സ്കൂൾ :വിദ്യാർത്ഥികൾക്ക് ചളിക്കുളം നീന്തി വേണം സ്കൂളിലെത്താൻ

Image
എടവണ്ണപ്പാറ : മപ്പുറം ഗവൺമെന്റ് എൽപി സ്കൂളിന് മുമ്പിൽ മഴയിൽ രൂപപ്പെട്ട  വെള്ളക്കെട്ട് വിദ്യാർഥികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.  ചെറിയ കുട്ടികൾ ബാഗും ചുമന്ന് വെള്ളക്കെട്ട് മറികടക്കാൻ ഏറെ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു . ജല മിഷൻ ജോലികൾക്ക് വേണ്ടി  കീറിയ ഭാഗത്താണ് മഴയിൽ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് ഈ കുട്ടികളിൽ ഇപ്പോൾ പ്രയാസപ്പെടുന്നത്.  ക്വോറി വേസ്റ്റ് ഉപയോഗിച്ച് വെള്ളക്കെട്ട്   നികത്തിയില്ലെങ്കിൽ വിദ്യാർഥികൾ പ്രയാസപ്പെടുന്നതിനോടൊപ്പം  അപകട സാധ്യത ഉണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു . കൂളിമാട് പാലം തുറന്നതോടെ ഈ റൂട്ടിൽ വാഹനഗതാഗതം ഏറെ ശക്തിപ്രാപിച്ചിരിക്കയാണ്.  വെള്ളക്കെട്ട് മറികടക്കാൻ ചെറിയ വിദ്യാർഥികൾ റോഡിലേക്ക് നീങ്ങിയാൽ അത് അപകടസാധ്യത വർധിപ്പിക്കും.   ഈ പശ്ചാത്തലത്തിൽ പിടി എ അടിയന്തര യോഗം കൂടി  വെള്ളക്കെട്ട് നീക്കാനുള്ള മാർഗ്ഗങ്ങൾ ആരായണെമെന്ന് നാട്ടുകാർ സൂചിപ്പിച്ചു. 

എടവണ്ണപ്പാറ ജംഗ്ഷനിലെ അപകടങ്ങൾ:വോയ്സ് ഓഫ് എടവണ്ണപ്പാറ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകും .

Image
എടവണ്ണപ്പാറ ജംഗ്ഷനിലെ അപകടങ്ങൾ: വോയ്സ് ഓഫ് എടവണ്ണപ്പാറ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകും . തിങ്കളാഴ്ച പുലർച്ചെ വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് പറ്റിയിരുന്നു. നിരവധി അപകടങ്ങളാണ് നേരത്തെയും ഇവിടെ നടന്നത്.  എടവണ്ണപ്പാറയിലെ സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പട്ട് വോയ്സ് ഓഫ് എടവണ്ണപ്പാറയുടെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതിനെന്നും പരിഹാരം ഉണ്ടായില്ലെന്ന് വോയ്സ് ഓഫ് എടവണ്ണപ്പാറ ഇറക്കിയ കുറിപ്പിൽ പറയുന്നു. ദൈവാധീനം കൊണ്ടാണ് ആളാപായം ഉണ്ടാവാത്തതെന്നും കുറിപ്പിൽ ചൂണ്ടി കാട്ടുന്നു. സിഗ്നൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രാഫിക്ക് റഗുലേറ്ററിയുടെ മീറ്റിംഗ് വിളിച്ച് ചേർത്ത് പ്രശ്നങ്ങക്ക് അടിയന്തിര പരിഹാരം കാണണമെന്ന് കുറിപ്പ് പറയുന്നു. അല്ലാത്ത പക്ഷം റോഡ് ഉപരോധ മടക്കമുള്ള പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇന്നിറക്കിയ കുറിപ്പിൽ ചൂണ്ടി കാട്ടി.

എടവണ്ണപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് താരം ഓട്ടുപാറ- കുളിമാട് റോഡിലെ അപകട ഗർത്തങ്ങൾ നികത്തിയാണ് ഡ്രൈവർമാർ ശ്രദ്ധേയരായത് .

Image
എടവണ്ണപ്പാറ :എടവണ്ണപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ശ്രദ്ധേയരാവുന്നു . കൂളിമാട് പാലം തുറന്നതോടെ  വാഹന ബാഹുല്യം കൊണ്ട് പൊറുതിമുട്ടിയ ഓട്ടുപാറ- കുളിമാട് റോഡിലെ അപകട ഗർത്തങ്ങൾ നികത്തിയാണ് ഡ്രൈവർമാർ ശ്രദ്ധേയരായത് . ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയമാണെങ്കിൽ പോലും അതല്ലാം മാറ്റിവെച്ച് ജനോപകാരപ്രദമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയായിരുന്നു ഇവർ . എടവണ്ണപ്പാറയിലെ ഡ്രൈവർമാരായ ജാഫർ , ഇബ്രാഹിം, ഷെഫീഖ് ,ശശി മപ്രം , മുനീർ പുളിയേക്കൽ എന്നിവരാണ്  അപകടകര ഗർത്തങ്ങൾ നികത്താൻ  നേതൃത്വം നൽകിയത് . കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ അന്യദേശങ്ങളിൽ നിന്ന് വരുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗർത്തങ്ങളിൽ പെടാനുള്ള സാധ്യത ഏറെയാണ് . ചൊവ്വാഴ്ച 11 മണിക്കാണ്  ഡ്രൈവർമാർ ഈ ജനോപകാരപ്രദമായ സേവനം ചെയ്തത് . മപ്പുറം പുളിക്കൽ ജംഗ്ഷൻ മുതൽ ജലാലിയ്യ സ്കൂൾ വരെയുള്ള  നിരവധി ഗർത്തങ്ങളാണ് ഇവർ  ചെങ്കല്ല് പാകി നികത്തിയത് . ചെങ്കല്ലുകൊണ്ട് നികത്തിയതിനാൽ കൂടുതൽ ഉറപ്പു ഉണ്ടാകുമെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി . എടവണ്ണപ്പാറ ഡ്രൈവർമാരുടെ  സൽ പ്രവർത്തിയെ നാട്ടുകാർ പ്രശംസിച്ചു. 

എടവണ്ണപ്പാറ ജംഗ്ഷനിൽ വീണ്ടും അപകടം: നാലുപേർക്ക് പരിക്ക്

Image
എടവണ്ണപ്പാറ : തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് അരീക്കോട് നിന്ന് കോഴിയുമായി വന്ന വാഹനം എളമരം റോഡ് വഴി വന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്.  നാലു പേർക്ക് പരിക്കുപറ്റി. ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി.  പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.  എടവണ്ണപ്പാറ ജംഗ്ഷനിലെ സിഗ്നൽ കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി . ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ്, കെ.ആർ. എഫ്ബി , വാഴക്കാട് പഞ്ചായത്ത് എന്നീ വിടങ്ങളിൽ പരാതി നൽകിയിരുന്നു.    ഇവരുടെ ഭാഗത്തു നിന്നും ഒരു അനക്കവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു . എളമരം കടവ് പാലം ഉദ്ഘാടനം ചെയ്തതിന് ഉടനെ സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു . നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത് . കഴിഞ്ഞ 31ന് കൂളിമാട് പാലം ഉദ്ഘാടനം ചെയ്തതോടെ വാഹന ബാഹുല്യം ക്രമാതീതമായി വർധിച്ചിരിന്നു.     അന്യദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്ഷൻ അറിയാതെ പോകുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത് . പരിഹാരം കാണാത്ത പശ്ചാത്തലത്തിൽ പൊതുപ്രവർത്തകർ പൊതുജന താൽപര്യ ഹ

കൂളിമാട് പാലം: ഗൂഗിൾ മാപ്പിൽ വീണ്ടും ഇടം നേടി.

Image
എടവണ്ണപ്പാറ: :  കൂളിമാട് പാലം ഗൂഗിൾ മാപ്പിൽ വീണ്ടും ഇടം നേടി. മെയ് 31 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ച കൂളിമാട് പാലം നേരത്തെ ഗൂഗിൾ മാപ്പിൽ ഇടം നേടിയെങ്കിലും പിന്നീട് റീമൂവ് ചെയ്യപ്പെട്ടിരുന്നു.   ഇതിനെ തുടർന്ന് യാത്രക്കാർ മറ്റ് വഴി കളിലൂടെ കടന്നു പോവുകയായിരുന്നു.   തുടർന്ന് ,കൂളിമാട് പാലത്തിന്റെ ആക്ടിവിസ്റ്റുകളായ ഫഹദ്, ജിയാദ് ഗൂഗിളിലേക്ക് മെയിലയക്കുകയായിരുന്നു. ശനിയാഴ്ച മൂന്ന് മണിയോട് കൂടെ ഗൂഗിൾ മാപ്പിൽ പാലം വീണ്ടും ഇടം നേടി. ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പ് ഗൂഗിൾ മാപ്പ് വഴി അന്യ ദേശങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങൾ പാലം വഴി വന്നിരുന്നു.എന്നാൽ , പിന്നീട് ഗൂഗിൾ മാപ്പിൽ നിന്ന് റിമൂവ് ചെയ്യപ്പെട്ടു. തുടർന്ന്, ഇടം ലഭിക്കാൻ അപക്ഷിചെങ്കിലും പരിഗണനയിലാണന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇന്നാണ്, ഗൂഗിൾ ഇന്ത്യയുടെ ഓഫിസിലേക്ക് ട്രാഫിക്ക് റൂട്ട് അനുവദി ണമെന്നാവശ്യപ്പെട്ട് മെയിൽ അയച്ചത്. തുടർന്ന്, മണിക്കൂറുകൾക്കുളിൽ മാപ്പിൽ ഇടം നേടുകയായിരുന്നു.

എൻ.സി.പി സ്ഥാപകദിനമാഘോഷിച്ചു

Image
.വാഴയൂർ : വാഴയൂർ മണ്ഡലം എൻ.സി.പി.യുടെ ആഭിമുഖ്യത്തിൽ എൻ.സി.പി സ്ഥാപകദിനമാഘോഷിച്ചു. മണ്ഡലം പ്രസിഡണ്ട് സമദ് മുറാദ് പതാക ഉയർത്തി . ജില്ലാ സെകട്ടറി പി.കെ.എം. ഹിബത്തുള്ള സംഘമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി.വേണുഗോപാൽ, എ.പി. സൈതലവി, കെ.മൊയ്തീൻ കുട്ടി, എ.പി. മൊയ്തീൻ , പി.എം.എ.ലത്തീഫ്, പ്രസംഗിച്ചു. പി.കെ.അബൂബക്കർ സ്വാഗതവും എ.പി.കുഞ്ഞലവി നന്ദിയും പറഞ്ഞു. പരിസരപ്രദേശത്തുകാർക്ക് ശല്യമായി മാറിയ കാരാടിലെ എം.സി.എഫ്. കെട്ടിടം അടച്ചിടാനുള്ള സർവകക്ഷി തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.

കാരാട് പ്രദേശത്തെ എംസിഎഫ് മാറ്റി സ്ഥാപിക്കണം : സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി

Image
വാഴയൂർ : കാരാട് പ്രദേശത്തെ എംസിഎഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണം : സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി വാഴയൂർ : വാഴയൂർ പഞ്ചായത്ത് കാരാട് പ്രദേശത്തെ എംസിഎഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. നിലവിൽ ചോലക്കുളത്ത് പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിച്ചു പ്രവർത്തിക്കുന്ന എം സി എഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുമെന്ന് തീരുമാനമെടുത്തു. പരിസരവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ പരാതി പ്രകാരം പഞ്ചായത്ത് അധികൃതർ വിളിച്ചു ചേർത്തതായിരുന്നു സർവ്വകക്ഷിയോഗം.  എംസിഎഫ് അവിടെ നിന്നും മാറ്റി സ്ഥാപിക്കാതെ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറാവില്ലെന്നും, പ്രധിഷേധ പരിപാടികൾ ആരംഭിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഉറച്ചു നിന്നു.         പ്രധിഷേധത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുകയും കാരാട് ചോലക്കുളം മെറ്റീരിയൽ കളക്ഷൻ സെന്ററിലേക്ക് മാലിന്യങ്ങൾ കൊണ്ടുവരില്ലെന്നു തീരുമാനവും എടുത്തു.  വാഴയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  ദേവൻ കാരാട് , തുളസി കാരാട് , ഹിബത്തുള്ള , എംഇ അബ്ദുൽ

അത്ഭുതകരമായി രക്ഷപ്പെട്ടു

Image
എടവണ്ണപ്പാറ :ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കാർ ഗർത്തത്തിലേക്ക്  വീണു അത്ഭുതകരമായി രക്ഷപ്പെട്ടു . മപ്രം സ്വദേശിനി ഡോക്ടർ ഷിബിനാണ്  വ്യാഴാഴ്ച മൂന്നു മണിയോടടുത്ത് പൂങ്കുടി  ഓവു പാലത്തിനടുത്തുള്ള ഗർത്തത്തിലേക്ക് കാർ മറിഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത് . ഡോക്ടർ ഷിബിന് നിസ്സാര പരിക്കുകളാണുള്ളത്. തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചെത്തി.

കൂളിമാട് പാലം : പ്രദേശങ്ങളെ മാത്രമല്ല, മനസുകളെയും കൂട്ടിയിണക്കും. പി.ടി.എ. റഹീം എം.എൽ.എ.

Image
എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലം പ്രദേശങ്ങളെ മാത്രമല്ല, മനസുകളെയും കൂട്ടിയിണക്കുമെന്ന് കുന്ദമംഗലം നിയോജ മണ്ഡലം എം.എൽ. എ പി.ടി.. എ റഹീം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്ക്കൂളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്. എൽ.സി യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ , കൂളിമാട് പാലത്തിനായി മപ്രം ഭാഗത്ത് നിന്ന് അണിനിരന്നവരെയും ആദരിക്കുന്ന ചടങ്ങായിരുന്നു. ശിഹാബ് ഐ.എ സ്, റഹ്മത്തുള്ള സഖാഫി എളമരം, ഗഫൂർ ഓളിയേക്കൽ ( ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് )  സി.വി. സക്കറിയ ( വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ) കെ.പി. മുഹമ്മദ് ഹുസൈൻ, അഷ്റഫ് മപ്രം, വലിയുണ്ണി തങ്ങൾ, ഇ.എം. റസാഖ് മാസ്റ്റർ, സി.എം. മൗലവി വാഴക്കാട്, ബക്ഷീർ മാസ്റ്റർ പങ്കെടുത്തു.

ചാലിയാർ സംരക്ഷണത്തിന് നിയമനടപടികൾ കൈക്കൊള്ളണം - എസ് വൈ എസ്

എടവണ്ണപ്പാറ : കോഴിക്കോട് മലപ്പുറം ജില്ലകളിലെ അനേകായിരങ്ങൾ കുടിവെള്ളമായും മറ്റും ഉപയോഗിക്കുന്ന ചാലിയാർ പുഴ മലിനമാക്കാതെ സംരക്ഷിക്കാൻ നടപടികൾ കൈകൊള്ളണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു, "പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക " എന്ന പ്രമേയത്തിൽ പരിസ്ഥിതി സംരക്ഷണ വാരത്തിൻ്റെ ജില്ലാ ഉദ്ഘാടനം എടവണ്ണപ്പാറ മപ്രം കൂളിമാട് പാലത്തിന് സമീപം ടി.വി ഇബ്റാഹീം എം.എൽ.എ നിർവ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഓർഗനൈസിംഗ് പ്രസിഡണ്ട് സി.എച്ച് റഹ്മ്മത്തുല്ലാ സഖാഫി എളമരം വിഷയാവതരണം നടത്തി, ജില്ല സെക്രട്ടറി സി.കെ ശക്കീർ അരിമ്പ്ര,ഡോ.എ.കെ അബ്ദുൽ ഗഫൂർ ,പി.കെ മുഹമ്മദ് ശാഫി, സൈദ് മുഹമ്മദ് അസ്ഹരി, മുജീബ് വടക്കേമണ്ണ, ശരീഫ് സഖാഫി ആക്കോട്, കെ പി മുനീർ വാഴക്കാട് ,സലാം എളമരം സംബന്ധിച്ചു..

കൂളിമാട് പാലം : വയോജന പാർക്ക് വിദഗ്ധ സംഘം സന്ദർശിച്ചു

Image
  കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം ബുധനാഴ്ചയാണ് നടന്നിരുന്നത്. പാലത്തിന്റെ കൂളിമാട് ഭാഗത്ത് സർക്കാർ അധീനതയിലുള്ള ഒരു ഏക്കറോളം സ്ഥലത്താണ് വയോജന പാർക്ക് വരുന്നത്.  കുന്ദമംഗലം എം.എൽ എ പി.ടി.എ റഹീം നൽകിയ നിർദ്ദേശാനുസരണം യു.എൽ.സി.സിയിലെ വിദഗ്ധരാണ് സ്ഥലം പരിശോധിക്കാനെത്തിയത്. പാർക്കിനോടു അനുബന്ധിച്ച് ഒഴുകുന്ന നീന്തൽക്കുളവും ഉൾപ്പെടുത്തും.  ചാലിയാറിലും ഇരുവഞ്ഞി പുഴയിലും നീർ നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പുഴയിൽ കുളിക്കാനും അലക്കാനുമായി ആളുകൾ എത്താതായിരുന്നു. യു എൽ സി സി യിലെ  എൻജിനീയർ   പ്രകാശൻ , , ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റൻറ് എഞ്ചിനിയർ  ഫൈസൽ ,മജീദ്ന,സീർ കൂളിമാട് എന്നിവരാണ് എത്തിയത്.   ചാലിയാർ പുഴയും ഇരുവഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് വലിയ ടൂറിസ സാധ്യതയാണ് നില നിൽക്കുന്നത്.  കൂളിമാട് ടൂറിസം സ്പോട്ടായി മാറുമെന്ന് ഉദ്ഘാടന വേദിയിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വിദ്ഗ്ധ സംഗം തയ്യാറാക്കിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. തുടർന്നാണ് സർക്കാർ നടപടികൾ ഉണ്ടാവുക.

കൂളിമാട് പാലം മപ്രം ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ

Image
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ ഉദ്ഘാടനം ചെയ്ത പാലത്തിന്റെ മപ്രം ഭാഗത്താണ് ഡിവൈഡറുകൾ ഇല്ലത്തതിനാൽ അപകട സാധ്യത ഉണ്ടാവുന്നതെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു. കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും മപ്രം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും നേർക്ക് നേർ മുട്ടുന്ന സാഹചര്യം എപ്പോയും ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. . ഡിവൈഡറുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഉണ്ടാവുന്നതിൽ നിന്ന് സംരക്ഷണമേകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത എളമരം കടവ് പാലത്തിന്റെ മാവൂർ ഭാഗത്ത് ഉദ്ഘാടന പിറ്റേന്ന് അപകടങ്ങളുണ്ടായിരുന്നു. അതിനാൽ ആദ്യം പോലീസിന്റെ നേതൃത്വത്തിൽ മണൽ ചാക്ക് നിറച്ച് താൽക്കാലിക ഡിവൈഡറുകൾ ഉണ്ടാക്കുകയായിരുന്നു.പിന്നീടാണ് അധികൃതർ ഡിവൈഡർ സ്ഥാപിച്ചത്. എളമരം പാലത്തിന്റെ മാതൃകയിൽ കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്തും താൽക്കാലി ഡിവൈഡറുകൾ ആദ്യം സ്ഥാപിച്ച് പരിഹാരം ഉടൻ കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.