കൂളിമാട് പാലം: ഗൂഗിൾ മാപ്പിൽ വീണ്ടും ഇടം നേടി.



എടവണ്ണപ്പാറ: : 
കൂളിമാട് പാലം ഗൂഗിൾ മാപ്പിൽ വീണ്ടും ഇടം നേടി.
മെയ് 31 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ച കൂളിമാട് പാലം നേരത്തെ ഗൂഗിൾ മാപ്പിൽ ഇടം നേടിയെങ്കിലും പിന്നീട് റീമൂവ് ചെയ്യപ്പെട്ടിരുന്നു.

  ഇതിനെ തുടർന്ന് യാത്രക്കാർ മറ്റ് വഴി കളിലൂടെ കടന്നു പോവുകയായിരുന്നു.
 
തുടർന്ന് ,കൂളിമാട് പാലത്തിന്റെ ആക്ടിവിസ്റ്റുകളായ ഫഹദ്, ജിയാദ് ഗൂഗിളിലേക്ക് മെയിലയക്കുകയായിരുന്നു. ശനിയാഴ്ച മൂന്ന് മണിയോട് കൂടെ ഗൂഗിൾ മാപ്പിൽ പാലം വീണ്ടും ഇടം നേടി.

ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പ് ഗൂഗിൾ മാപ്പ് വഴി അന്യ ദേശങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങൾ പാലം വഴി വന്നിരുന്നു.എന്നാൽ , പിന്നീട് ഗൂഗിൾ മാപ്പിൽ നിന്ന് റിമൂവ് ചെയ്യപ്പെട്ടു.
തുടർന്ന്, ഇടം ലഭിക്കാൻ അപക്ഷിചെങ്കിലും പരിഗണനയിലാണന്ന മറുപടിയായിരുന്നു ലഭിച്ചത്.


ഇന്നാണ്, ഗൂഗിൾ ഇന്ത്യയുടെ ഓഫിസിലേക്ക് ട്രാഫിക്ക് റൂട്ട് അനുവദി ണമെന്നാവശ്യപ്പെട്ട് മെയിൽ അയച്ചത്.
തുടർന്ന്, മണിക്കൂറുകൾക്കുളിൽ മാപ്പിൽ ഇടം നേടുകയായിരുന്നു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു