Posts

Showing posts from November, 2022

വാലില്ലാപുഴ ഇരട്ട മൊഴി റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ .

Image
എടവണ്ണപ്പാറ: കൂളിമാട് പാലം നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ പ്രധാന റോഡായ വാലില്ലാപുഴ ഇരട്ട മൊഴി റോഡ് നവീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ . വാലില്ലാപ്പുഴ ഇരട്ട മൊഴി റോഡ് നവീകരിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചിരുന്നു. വാലില്ലാപ്പുഴ മുതൽ എളമരം വരെ എളമരം പാലം നവീകരണവുമായി ബന്ധപ്പെട്ട് നേരത്തെ നവീകരിച്ചിരുന്നു. ആയതിനാൽ എളമരം മുതൽ ഇരട്ട മൊഴി വരെ ആവശ്യമായ നവീകരണങ്ങൾ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് സർക്കാറിന് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. എസ്റ്റിമേറ്റ് സമർപ്പിച്ചതിനു ശേഷം ഉണ്ടായ ജിഎസ്ടി അപ്ഡേറ്റ് ആവശ്യാർത്ഥം എസ്റ്റിമേറ്റ് സർക്കാറിന് വീണ്ടും സമർപ്പിച്ചിരിക്കുകയാണ്.  എസ്റ്റിമേറ്റ് സമർപ്പിക്കുന്ന സമയം ജിഎസ്ടി 18% ആയിരുന്നു .ഇപ്പോൾ പന്ത്രണ്ട് ശതമാനമായി മാറിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പുതുക്കലിനാണ് ഇപ്പോൾ വീണ്ടും സമർപ്പിച്ചിട്ടുള്ളത്. അഞ്ചു കോടിയിൽ വാലില്ലാപുഴ മുതൽ എളമരം വരെയുള്ള ഭാഗം നേരത്തെ നവീകരിച്ചതിനാൽ ഇവിടേക്കാവശ്യമായ തുക ബാക്കിയായി വരും.  അതുപോലെ വാട്ടർ അതോറിറ്റി എളമരം മുതൽ ഇരട്ടമൊഴി വരെ പൈപ്പ് ഇടുന്നതിനു വേണ്ടി പൊതുമരാമത്ത് വകുപ്പിന്

പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: കുറ്റിയടിക്കൽ നാട്ടുകാർ തടഞ്ഞു

Image
പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ . കുറ്റിയെടുക്കാൻ എത്തിയത് നാട്ടുകാർ തടഞ്ഞു എടവണ്ണപ്പാറ : പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ചെറുവായൂർ ചോലക്കലിൽ കുറ്റിയെടുക്കാൻ എത്തിയത് നാട്ടുകാർ തടഞ്ഞു. ഡെപ്യൂട്ടി ഡോക്ടർ അരുൺ കമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി അതിര് നിർണയിച്ച് കുറ്റിയടിക്കാൻ എത്തിയിരുന്നത് .    രാവിലെ 9 30 ന് എത്തിയ സംഘത്തെ ഗ്രീൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്.    വിവിധ രാഷ്ട്രീയപാർട്ടികൾ നേതൃത്വത്തിലുമുള്ള സംഘമാണ് പ്രതിഷേധത്തിന് എത്തിയത്. പുതിയ പാക്കേജനുസരിച്ച് നഷ്ടപരിഹാരം വേണമെന്നാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. പുതിയ പാക്കേജ് ലഭിക്കുന്നത്വരെ ശക്തമായി മുന്നോട്ടുപോകുന്നുമെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ അറിയിച്ചു. ഇതിനായി ഗ്രീൻഫീൽഡ് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ മണ്ഡലം കമ്മിറ്റി , താലൂക്ക് കമ്മിറ്റി ,ജില്ലാ കമ്മിറ്റികളും രൂപീകരിച്ചിരുന്നു.  ഇതിനകം 46 ലധികം കമ്മിറ്റികൾ നിലവിൽ വന്നിട്ടുണ്ട് . ഗ്രീൻ ഫീൽഡ് ഹൈവേക്ക് നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നു.  എന്നിട്ടും മാർക്കറ്റ് വില നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന

എഴുപത്തിയെട്ടാം വയസ്സിലും റോഡ് ശുചീകരിക്കുകയാണ്

Image
എടവണ്ണപ്പാറ: എഴുപത്തിയെട്ടാം വയസിലും വീടിൻറെ മുൻവശത്തു കൂടെ പോവുന്ന റോഡിലെ കാടുമുടിയത് ശുചീകരിക്കുകയാണ് ബിച്ചായി എന്ന് വിളിക്കുന്ന ചെറിയ പാറമ്മൽ മമ്മത് കുട്ടി . എഴുപത്തിയെട്ടാം വയസ്സിലാണ് ഇദ്ദേഹം കർമ്മനിരതനായി സാമൂഹ്യ സേവനത്തിനിറങ്ങുന്നത്.   ഈ ഭാഗത്ത് റോഡ് ഇതുവരെ ഒരു നവീകരണ പ്രവർത്തിയും നടത്തിയിട്ടില്ല.    നിരവധി തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും പരിഹാരം ഉണ്ടായില്ല എന്നാണ് നാട്ടുകാർ പറയുന്നത് .ഈ ഭാഗം വെട്ടത്തൂർ ഒമ്പതാം വാർഡിലാണ് സ്ഥിതിചെയ്യുന്നത് . ടാറിംഗോ കോൺക്രീറ്റോ ചെയ്തില്ലെങ്കിലും കുറച്ചു മണ്ണെങ്കിലുമിട്ട് നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് . ഈ റോഡിലെ പുല്ല് നിറഞ്ഞ ഭാഗം രാവിലെ മുതൽ ബിച്ചായി ശുചീകരിച്ചു.  വർഷങ്ങളായി കൃഷി നടത്തി വരുന്നു. കനാൽ ഭാഗത്ത് കപ്പ കൃഷി നടത്തുന്നുണ്ട്.    ദൈവപ്രീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നന്മകൾ ചെയ്യുന്നതെന്ന് ബിച്ചായി പറയുന്നു.