എഴുപത്തിയെട്ടാം വയസ്സിലും റോഡ് ശുചീകരിക്കുകയാണ്

എടവണ്ണപ്പാറ: എഴുപത്തിയെട്ടാം വയസിലും വീടിൻറെ മുൻവശത്തു കൂടെ പോവുന്ന റോഡിലെ കാടുമുടിയത് ശുചീകരിക്കുകയാണ് ബിച്ചായി എന്ന് വിളിക്കുന്ന ചെറിയ പാറമ്മൽ മമ്മത് കുട്ടി .
എഴുപത്തിയെട്ടാം വയസ്സിലാണ് ഇദ്ദേഹം കർമ്മനിരതനായി സാമൂഹ്യ സേവനത്തിനിറങ്ങുന്നത്.
 
ഈ ഭാഗത്ത് റോഡ് ഇതുവരെ ഒരു നവീകരണ പ്രവർത്തിയും നടത്തിയിട്ടില്ല.
 
 നിരവധി തവണ പരാതിപ്പെട്ടിരുന്നുവെങ്കിലും പരിഹാരം ഉണ്ടായില്ല എന്നാണ് നാട്ടുകാർ പറയുന്നത് .ഈ ഭാഗം വെട്ടത്തൂർ ഒമ്പതാം വാർഡിലാണ് സ്ഥിതിചെയ്യുന്നത് .

ടാറിംഗോ കോൺക്രീറ്റോ ചെയ്തില്ലെങ്കിലും കുറച്ചു മണ്ണെങ്കിലുമിട്ട് നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .


ഈ റോഡിലെ പുല്ല് നിറഞ്ഞ ഭാഗം രാവിലെ മുതൽ ബിച്ചായി ശുചീകരിച്ചു. 
വർഷങ്ങളായി കൃഷി നടത്തി വരുന്നു.
കനാൽ ഭാഗത്ത് കപ്പ കൃഷി നടത്തുന്നുണ്ട്.
 
 ദൈവപ്രീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നന്മകൾ ചെയ്യുന്നതെന്ന് ബിച്ചായി പറയുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു