Posts

Showing posts from July, 2023

കർഷകസമ്പർക്ക ചടങ്ങ് സംഘടിപ്പിച്ചു.

Image
എടവണ്ണപ്പാറ : കൃഷിവകുപ്പിന്റെ പദ്ധതികളെ കൂടുതൽ പേരിലേക്ക് എത്തിക്കുവാനായി കർഷക സമ്പർക്ക പരിപാടി നടത്തി. വാവൂർ വാർഡ് മന്ദിരത്തിൽ രാവിലെ പത്തരക്ക് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഇളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു . വാർഡംഗം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിഷ്ണു, പ്രജിത്ത് എന്നിവർ പദ്ധതി വിശദീകരിച്ചു. 75 ഓളം കർഷകർ ചടങ്ങിൽ പങ്കെടുത്തു.  ജനകീയസൂത്രണ പദ്ധതി ഗുണഭോത്യലിസ്റ്റിൽ ഉൾപ്പെട്ട കർഷകരുടെ അപേക്ഷയുടെ കൂടെ വെക്കേണ്ട രേഖകൾ വാങ്ങലും, മറ്റു കൃഷി ഭവൻ അനുബന്ധ സേവങ്ങളും കർഷകർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  

എളമരം മുതൽ ഇരട്ടമൊഴി റോഡ് : വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് മുമ്പ്കുഴികൾ നികത്താൻ കാരാറുകാരനോട് ആവശ്യപ്പെടുമെന്ന് എഞ്ചിനിയർ

Image
എടവണ്ണപ്പാറ : എളമരം മുതൽ ഇരട്ടമൊഴി വരെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് മുമ്പ് കുഴികൾ നികത്താൻ കാരാറുകാരനോട് ആവശ്യപ്പെടുമെന്ന് വാട്ടർ അതോറിറ്റി എഞ്ചിനിയർ പറഞ്ഞു. എളമരം മുതൽ ഇരട്ട മൊഴി വരെ  ജല അതോറിറ്റിയുടെ നവീകരണ ജോലികൾക്ക് കരാർ ഒപ്പിട്ടു വെങ്കിലും ശക്തമായ മഴ കാരണം നിർത്തി വെച്ചതായിരുന്നു . എന്നാൽ ,റോഡിൽ രൂപപ്പെട്ട കുഴികളിൽ  പെട്ട് ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരുംഅപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായതിനാൽ നാട്ടുകാർ പൊറുതിമുട്ടിയിരുന്നു .  ഞായറാഴ്ച രാവിലെ മുട്ടുങ്ങൽ അങ്ങാടിയിൽ വച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി എഞ്ചിനിയർക്ക് മൊബൈലിൽ വിളിച്ച് പരാതിപ്പെട്ടു.     മഴ ആയതിനാലാണ് പണി തുടങ്ങാത്ത തെന്നും ശക്തി കുറഞ്ഞാൽ പണി തുടങ്ങാമെന്നും എഞ്ചിനിയർ അറിയിച്ചെങ്കിലും കുഴിയിൽ പെട്ട് ആളുകൾ വീഴുന്നത് പതിവായതിനാൽ ജനങ്ങൾപൊറുതിമുട്ടിയിരിക്കുകയാണെന്നും നാട്ടുകാർ അറിയിച്ചു.     തുടർന്നാണ് കരാറുകാരനോട് കുഴികൾ ക്വോറി വേസ്റ്റ് നികത്തുന്നതിന് കുറിച്ച് ആലോചിക്കാമെന്ന് എഞ്ചിനിയർ അറിയിച്ചത്.    ഗഫൂർ മാധ്യമം, നൗഷാദ് ബാവ ,അഷ്റഫ് മപ്രം എന്നിവർ എഞ്ചിനീയറുമായി സംസാരിച്ചു .  

നവ്യാനുഭവമായി ശാസ്ത്രോത്സവ് 23

Image
ഒളവട്ടൂർ :ഒളവട്ടൂർ യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിന്റെ ശാസ്ത്രോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു .  വിദ്യാർത്ഥികളിൽ ശാസ്ത്രീയ ബോധവും നവ്യാനുഭവവും നൽകിയ ശാസ്ത്രമേള മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുളിക്കൽ പഞ്ചായത്ത് മെമ്പർ കെ കെ കുട്ടിയാലി സാഹിബ് മേളയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി കെ മൊയ്തീൻകുട്ടി സാർ അധ്യക്ഷതവഹിച്ചു. എൻ പി അഷ്റഫ് മാസ്റ്റർ സ്വാഗതവും യു നാസർ മാസ്റ്റർ നന്ദിയും പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഫൈസൽ, സമദ് മാസ്റ്റർ, ശിഹാബുദ്ദീൻ മാസ്റ്റർ, ഷംസുദ്ദീൻ മാസ്റ്റർ,ശർമ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, സെബാസ്റ്റ്യൻ സാർ, മൂസ സാർ, ചീരങ്ങൻ റഷീദ് മാസ്റ്റർ,സ്കൂൾ ലീഡർ മുഹമ്മദ് റാസി എന്നിവർ ആശംസകൾ അർപ്പിച്ചു.  സയൻസ് , ഗണിതം, സാമൂഹ്യ ശാസ്ത്രം പ്രവർത്തിപരിചയം ഐടി മേളയോട് അനുബന്ധിച്ച് നടന്ന *പുരാവസ്തു പ്രദർശനം ശാസ്ത്രപരീക്ഷണം വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്* എന്നിവ കുട്ടികൾക്ക് നവ്യാനുഭവമായി. റഫീഖ് മാസ്റ്റർ, ഷനിൽകുമാർ മാസ്റ്റർ, ഷാഹിദ ടീച്ചർ ,ഷെഫീഖ് മാസ്റ്റർ അജ്മൽ മാസ്റ്റർ ആഷിക് മാസ്റ്റർ,മുസമ്മിൽ മാസ്റ്റർ ഇസ്ഹാക്ക് മാസ്റ്റർ

തെങ്ങ് വീണ് വൈദ്യുതി തൂണുകൾ തകർന്നു

Image
ചെറുകാവ് : ഇന്നലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ. കുറിയോടത്ത് ഓട്ടുപാറ റോഡിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു. ഇതേ തുടർന്ന്  വൈദ്യുതി തൂണുകൾ തകർന്നു.മൂന്ന് വൈദ്യുതി തൂണുകളാണ്  തകർന്നത്.   ഇ ആർ എഫ് ചെറുകാവ് യൂണിറ്റ് പ്രവർത്തകരും നാട്ടുകാരും ഇലക്ട്രിസിറ്റി ജീവനക്കാരും എത്തി മരം മുറിച്ചു മാറ്റുകയും വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയും ചെയ്തു .

വീടിനുമുകളിൽ തേക്ക് വീണു വീട് തകർന്നു .

Image
എടവണ്ണപ്പാറ : വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ഉണ്ടായ ശക്തമായ കാറ്റിൽ   ആലുങ്ങൽ വാവൂർ ഭാസ്കരന്റെ വീടിനുമുകളിൽ തേക്ക് വീണു വീട് പൂർണമായും തകർന്നു . അടുക്കളയും വീടിന്റെ രണ്ട് റൂമുകളും ബാത്റൂം എന്നിവയടക്കം പൂർണമായും തകർന്നു ..ഭാസ്ക്കരന്റെ വീട് ഓട് മേഞ്ഞതായിരുന്നു.അപകടസമയത്ത് ഭാര്യ ലീലയും മരുമകൾ ശിശിനിയും അടുക്കളയിൽ ഉണ്ടായിരുന്നു . ഇരുവരുംഅത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഭാസ്കരൻ പറഞ്ഞു .ഭാസ്കരൻ (67)കൂലിപ്പണിക്കാരനാണ്. വാർഡ് മെമ്പർ അസീസ് വീട് സന്ദർശിച്ചു.

ഒളവട്ടൂർ HIOHSS :ചെസ്സ് കളരി സംഘടിപ്പിച്ചു

Image
ഒളവട്ടൂർ HIOHSS :ചെസ്സ് കളരി സംഘടിപ്പിച്ചു ഒളവട്ടൂർ:ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ലെ വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം നൽകുന്ന പദ്ധതി ചെസ്സ് കളരി ആരംഭിച്ചു.  സ്കൂൾ കായികവേദിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘദിപ്പിക്കുന്നത്. ലോക ചെസ്സ് ദിനമായ ജൂലൈ 20 ന് പദ്ധതിക്ക് തുടക്കം കുറിച്ചു.നിരവധി വിദ്യാർഥികൾ പങ്കെടുത്ത ചെസ്സ് പരിശീലന കളരി ഹെഡ് മാസ്റ്റർ  ടി കെ മൊയ്‌തീൻ കുട്ടി ഉത്ഘാടനം ചെയ്തു .അധ്യാപകരായ സമദ് പൊന്നാട്,യു അബ്ദുൽ നാസർ , സി മുഹമ്മദ് അശ്റഫ്  എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.  പരിശീലന കളരി ഫിഡെ റേറ്റഡ് താരം മുഹമ്മദ് റാഫി കടുങ്ങല്ലൂർ നിയന്ത്രിച്ചു.

ശബ്ദം ന്യൂസ് ഇംപാക്ട് : കൂളിമാട് പാലം :കൂളിമാട് ഭാഗത്തെ ട്രാൻസ്ഫോമറിന് താൽക്കാലിക സംരക്ഷണ വേലി നിർമ്മിച്ചു.

Image
കൂളിമാട് പാലം : കൂളിമാട് ഭാഗത്ത് സമീപന റോഡിന് സമീപം പന്നിക്കോട് കെഎസ്ഇബി സെക്ഷന്റെ ട്രാൻസ്ഫോമറിന്  സംരക്ഷണഭിത്തി ഇല്ലാത്തത് ശബ്ദം ന്യൂസ് വാർത്തയെത്തുടർന്ന് താൽക്കാലിക സംരക്ഷണ വേലി നിർമ്മിച്ചു.  ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമ്മിച്ച കൂളിമാട് പാലം കാണാൻ ധാരാളം സന്ദർശകർ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നതിനാൽ ട്രാൻസ്ഫോർമറിന് സംരക്ഷണ വേലിയില്ലാത്തത് അപകടങ്ങൾ ഏതുനിമിഷവും വിളിച്ചുവരുത്തമെന്ന രീതിയിലായിരുന്നു.  വ്യാഴാഴ്ചയാണ് ഇത് സംബന്ധമായ വാർത്ത ശബ്ദം ന്യൂസും സിറാജ് പത്രവും പ്രസിദ്ധീകരിച്ചത്. ഇതിനെത്തുടർന്നാണ് താൽക്കാലിക സംരക്ഷണ വേലി നിർമ്മിച്ചത് .  

ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ്ചാന്ദ്രദിനം ആചരിച്ചു

Image
എടവണ്ണപ്പാറ: ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചു വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൊളാഷ് മത്സരം,ക്വിസ്,ഡോക്യുമെന്ററി പ്രദർശനം എന്നിവയാണ് സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്ലാനറ്റോറിയം സന്ദർശനവും സംഘടിപ്പിക്കുന്നുണ്ട് . പരിപാടിയിൽ പ്രധാന അധ്യാപകൻ ടി കെ മൊയ്‌തീൻ കുട്ടി,അദ്ധ്യാപരായ എൻ വി സെബാസ്റ്റ്യൻ,യു കെ അബ്ദുൽ നാസർ,എം സി ഹസ്ന ,ടി അഷ്റബീഗം ,കെ സഈദ് ,സി മുഹമ്മദ് അഷ്‌റഫ് ,പി സി ഷഫീക്,സഹ്‌ല,റിബിൻഷ എന്നിവർ സംബന്ധിച്ചു ചാന്ദ്രദിന ക്വിസ് പ്രോഗ്രാമിൽ കെ ഹംദാൻ ഒന്നാം സ്ഥാനം നേടി. പി സിബ ഫാത്തിമ, എം സി മിസ്ന എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മപ്രം മുട്ടുങ്ങലിലെ കട്ടപ്പള്ളി തോട് നവീകരിക്കണമെന്ന് നാട്ടുകാർ

Image
എടവണ്ണപ്പാറ : മപ്രം മുട്ടുങ്ങലിലെ കട്ടപ്പള്ളി തോട്  നവീകരിക്കണമെന്ന് നാട്ടുകാർ.  മുട്ടുങ്ങൽ പാടശേഖരത്തിലെ കർഷകർക്കും കട്ടപള്ളി തോടിന്റെ സമീപത്തുഉള്ളവർക്കും ഏറെ ഉപകാരപ്രദമായ  കട്ടപ്പള്ളിതോട് കാടുമൂടി കിടന്നും കരയിടിച്ചിൽ ഭീഷണിയുമായിട്ട് നാളുകളേറെയായി.  ചാലിയാർ പുഴയിൽ സംഗമിക്കുന്ന കട്ടപള്ളിത്തോടിലേക്ക് മഴക്കാലങ്ങളിൽ  വെള്ളം പുഴയിൽ നിന്ന്  മുട്ടുങ്ങൽ പാടശേഖരത്തിലേക്ക് എത്തിച്ചേരുന്നു.   അതോടൊപ്പം തോടിന് സമീപത്തെ കർഷകർ ജലസേചന ആവശ്യത്തിനും ഉപയോഗിക്കുന്നു.     തോടിന്റെ ഇരു ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കാട് വെട്ടി തെളിച്ചും സംരക്ഷണഭിത്തി നിർമിച്ചും തോട് നവീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് . ഈ തോട് എട്ടാം വാർഡിന്റെയും ഒമ്പതാം വാർഡിന്റെയും അതിർത്തിയിയായാണ് കണക്കാക്കുന്നത് . തോട് നവീകരിച്ച് ഉപയോഗപ്രദമാക്കിയാൽ കർഷകർക്കും സമീപത്തുള്ളവർക്കും ജലസേചന ആവശ്യത്തിന് ഉപകാരപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു .

കൂളിമാട് പാലം: കൂളിമാട് ഭാഗത്തെ ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി നിർമ്മിക്കണമെന്ന് നാട്ടുകാർ .

Image
   എടവണ്ണപ്പാറ : കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിന് സമീപമായുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് സുരക്ഷാ വേലികൾ നിർമ്മിക്കണമെന്ന് നാട്ടുകാർ . ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിപ്പിക്കുന്നതിന് സമീപത്തായി നിർമ്മിച്ച കൂളിമാട് പാലം  കാണാൻ ധാരാളം ആളുകളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ ഒഴുകിയെത്തുന്നത് .    കൂളിമാട് ഭാഗത്തുനിന്ന് പാലം കാണാനെത്തുന്ന സന്ദർശകർ  സമീപന റോഡിന്റെ സമീപത്തുള്ള ഈ ട്രാൻസ്ഫോമർ കൈയ്യെത്തും ദൂരത്ത് ആയതിനാൽ അപകട സാധ്യത ഏറെയാണ് . മാത്രമല്ല, സമീപന റോഡിന്  നിർമിച്ച സംരക്ഷണ ഭിത്തിയിൽ ഇരിക്കുന്ന സന്ദർശകരുടെ കൈയും തലയും തട്ടാൻ സാധ്യതയേറെയാണ് . അപകടങ്ങൾ സംഭവിക്കുന്നതിന്  മുമ്പ് ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി നിർമ്മിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് .  സംരക്ഷണ വേലിയോ  സുരക്ഷാ മാർഗ്ഗങ്ങളോ അവലംബിച്ചില്ലെങ്കിൽ അപകടസാധ്യത ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്

ഡോക്ടർ കെ സിദ്ധാർത്ഥൻ ആയുർവേദ ചികിത്സാരംഗത്ത് ഫലപ്രദമായ ചികിത്സാ രീതികളോടെ മുന്നോട്ടുപോവുകയാണ്.

Image
കൊല്ലം ജില്ലയിലെ എൻ പി ആയുർവേദ റിസർച്ച് ലാബോറട്ടറിസ് ചീഫ് കൺസൾട്ടന്റും ഡയറക്ടറുമായ ഡോക്ടർ കെ സിദ്ധാർഥൻ വർഷങ്ങളായി ആയുർവേദ ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ച് വരികയാണ്.    ആയൂർവേദത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യ കുടുംബാംഗമായ ഡോ:കെ സിദ്ധാർത്ഥൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ഡി. എ. എം പാസായി .  1974 മുതൽ ആയുർവേദ ചികിത്സാരംഗത്ത് സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം . മാറാ രോഗങ്ങൾക്ക് ഫലപ്രദമാകുന്ന ഔഷധം ഇദ്ദേഹം കണ്ടെത്തി . ഗവേഷണങ്ങളിലൂടെ ഡോക്ടർ കെ സിദ്ധാർത്ഥൻ നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ കൈവല്യ തൈലം വികസിപ്പിച്ചു . 1997 മുതൽ ഇത് രോഗികളിൽ പരീക്ഷിച്ച് വരുന്നു.ഇത് പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി . 1993 ഇതിന് കേരള ഗവൺമെന്റിന്റെ ലൈസൻസും ലഭിച്ചിട്ടുണ്ട് . കേരളത്തിന്റെ വിവിദ ജില്ലകളിൽ 35 സെൻന്ററുകളിൽ 1997 മുതൽ പ്രധാന ഔഷധമായി ഇത് നൽകി വരുന്നു.  മാറാ രോഗങ്ങൾക്ക് മരുന്നായും ഇത് നൽകി വരുന്നുണ്ട് . കൂടാതെ, തുള്ളിമരുന്നുകൾ , വെരിക്കോസ് ഓയിൽ ,തൈറോയ്ഡ് ഓയിൽ , അഗ്നി ആയുർ ഡ്രോപ്പ്സ് തുടങ്ങി ഇരുപതോളം മരുന്നുകളും കണ്ടെത്തിയിട്ടു

ഇബിലീസ് റിലീസ് ചെയ്തു

Image
ഇബിലീസ് റിലീസ് ചെയ്തു നാട്ടുറവ വാഴയൂരിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം വിഷയമാക്കിയരണ്ടാമത്തെ ഹൃസ്വചിത്രം ഇബിലീസ് 16/7/2023 ന് കാരാട്GLP സ്കൂളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് .ടി. പി വാസുദേവൻ മാസ്റ്റർ സ്വിചോൺ ചെയ്ത് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി . സി. പദ്മാവതി, എം വാസുദേവൻ, എ. വി. അനിൽകുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ പി കൃഷ്ണൻ, രാജേഷ്, നിധീഷ്, എന്നിവർ ആശംസകളർപ്പിച്ചു. പ്രദർശനത്തിന് ശേഷം എം. കെ രാജൻ, എൻ പ്രേമചന്ദ്രൻ,മനോജ്‌, എ. ചിത്രംഗതൻ, ചന്ദ്രൻ, ഇ. രാജീവൻ, കനകവല്ലി ടി. പി, സരസ്വതി. കെ എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവൽക്കരണം പ്രമേയമായ ഫിലിമിന്റെ കഥ സി. പി. നരസിംഹൻ, തിരക്കഥ, സംവിധാനം  ടി. പി. പ്രമീള,സഹസംവിധാനം സുബീഷ്, ക്യാമറ സുജിത് എന്നിവരാണ് നിർവ്വഹിച്ചത്.

ഒരു മാസത്തോളമായി തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ എടവണ്ണപ്പാറ ഇരുട്ടിൽ .

Image
  എടവണ്ണപ്പാറ : ഒരു മാസത്തോളമായി തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ എടവണ്ണപ്പാറ ഇരുട്ടിൽ .  എളമരം റോഡ്, അരീക്കോട് റോഡ് , കോഴിക്കോട് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് വിളക്ക് ഒരു മാസമായിട്ടും പ്രവർത്തനക്ഷമമല്ലാതായിട്ട്.   തെരുവിളക്ക് പ്രവർത്തിക്കാത്തതിനാൽ തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന എടവണ്ണപ്പാറയിൽ രാത്രി കാലങ്ങളിൽ കാൽനടയാത്രക്കാർക്കും ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുമാണ് ഏറെ പ്രയാസപ്പെടുന്നത്.  കൂളിമാട് പാലം എളമരം കടവ് പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ വാഹന ബാഹുല്യം കൊണ്ട് വീർപ്പുമുട്ടുന്ന എടവണ്ണപ്പാറയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു . ഹൈമാസ് ലൈറ്റും തെരുവ് വിളക്കിന്റെയും കണക്ഷൻ ഒന്നായതിലാണ് രണ്ടു വിളക്കുകളും പ്രവർത്തിക്കാത്തത് എന്ന് നാട്ടുകാർ പറയുന്നു . കൊണ്ടോട്ടി റോഡിലെ തെരുവ് വിളക്ക് പ്രകാശിക്കുന്നുണ്ട്.  തെരുവ് വിളക്ക് വിഷയത്തിൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും വ്യാപാരികളും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ

ലോകജനസംഖ്യാ ദിനത്തിൽകാനേഷുമാരി സംഘടിപ്പിച്ചു

Image
  . എടവണ്ണപ്പാറ; ചാലിയപ്പുറം ഗവ; ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനത്തിൽ കാനേഷുമാരി (ജനസംഖ്യാ കണക്കെടുപ്പ്) സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പ്രത്യേകമായി തയ്യാറാക്കിയ ഫോർമാറ്റുകളിൽ അയൽപക്ക വീടുകൾ കേന്ദ്രീകരിച്ചാണ് കാനേഷുമാരി കണക്ക് ശേഖരിച്ചത്. ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം വീടുകളിൽ നിന്ന് ദത്തങ്ങൾ ശേഖരിച്ചു. പ്രധാനാധ്യാപകൻ പി.മുസ്തഫ മാസ്റ്റർ രേഖകൾ ഏറ്റുവാങ്ങി. വർധിച്ചു വരുന്ന ജനസംഖ്യ മൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക, ഭൗതിക വിഷയങ്ങൾ തുടങ്ങിയവ കുട്ടികളെ  ബോധവൽക്കരിച്ചു.  പരിപാടികൾക്ക് SRG കൺവീനർ കെ പി ഫൈസൽ , എസ് എസ് ക്ലബ് കൺവീനർ നഷീദ , ശ്രീജിനി, ശംസുദ്ധീൻ, മഞ്ജുഷ , ലിജീഷ് എന്നിവർ നേത്യത്വം നൽകി.

മപ്രം പുളിക്കൽ ജുമാഅത്ത് പള്ളിയുടെ കയറ്റത്തിൽ : മാലിന്യം ഉപേക്ഷിച്ച നിലയിൽ

Image
എടവണ്ണപ്പാറ: മപ്രം പുളിക്കൽ ജുമാഅത്ത് പള്ളിയുടെ കയറ്റത്തിൽ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിറഞ്ഞ വലിയ ചാക്ക് ഉപേക്ഷിച്ച  നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഇതുവഴി കടന്നു പോയ യാത്രക്കാരാണ് മാലിന്യം നിറഞ്ഞ ചാക്ക് കണ്ടത്. വേസ്റ്റുകൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ കളയാൻ കരാറെടുക്കുന്നവരാണ് രാത്രിയുടെ മറവിൽ ഉപേക്ഷിച്ചു പോയതെന്നാണ്  കരുതുന്നത്. നിരവധി വാഹനങ്ങൾ ഇടമുറിയാതെ കടന്നു പോകുന്ന റൂട്ടിൽ മാലിന്യങ്ങൾ വലിചെറിഞ്ഞ് പോകുന്നത് നിത്യ സംഭവമാകുമെന്നും നാട്ടുകാർ ഭയക്കുന്നു. ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു. രണ്ടാഴ്ച മുമ്പ് മപ്രം തക്കിയേക്കൽ ഗഫൂറിന്റെ വീടിനടുത്തു മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടിരുന്നു.

ഉപകരണങ്ങൾ നൽകി

Image
ചെറുകാവ് : ചെറുകാവ് ഇ.ആർ എഫ് പ്രവർത്തകർക്ക് രക്ഷാ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി മാതൃകയായി. മൈലപറമ്പൻ അബ്ദുൽ ഗഫൂറാണ്  ഇ.ആർ. എഫ് യൂണിറ്റിന് ആവശ്യമായ ഉപകരണങ്ങൾ നൽകിയത്. മരം മുറിക്കുന കട്ടർ, കയർ, സേഫ്റ്റി ബെൽറ്റ്, ഡോഗ് ക്യാചർ, വാട്ടർ ജാക്കറ്റ് എന്നിവയാണ് രക്ഷാ പ്രവർത്തനത്തിനായി ഇ.ആർ. എഫ് യൂണിറ്റിന് നൽകിയത്. 

ഫ്യൂച്ചർ ടെക് കോൺക്ലേവ് സമാപിച്ചു

Image
കൂളിമാട് : ഫ്യൂച്ചർ ടെക് കോൺക്ലേവ് സമാപിച്ചു കൂളിമാട്: കുട്ടികൾക്ക് കാലത്തിനൊത്ത് കരുത്തേകാൻ കൂളിമാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഫ്യൂച്ചർ ടെക് കോൺക്ലേവ് ശ്രദ്ദേയമായി. നൂതന ശാസ്ത്ര സാങ്കേതിക സാധ്യതകൾ അടുത്തറിയാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഫ്യൂച്ചർ സ്കൂളിന്റെ സഹ സ്ഥാപകൻ ശിഹാബുദ്ധീൻ പി.കെ ,എ ബി സി കോഡേർസ് സി.ഇ.ഒ. പത്തു വയസുകാരൻ മുഹമ്മദ് അമീൻ മുഖ്യ വിഷയങ്ങൾ അവതരിപ്പിച്ചു. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടരക്ക് നടന്ന ചടങ്ങിൽ ആർടിഫിഷ്യൽ ഇന്റലിജൻസ് , കോഡിംഗ്, ചാറ്റ് ജി.പി.ടി, ഭാവിയില ജോലി സാധ്യതകൾ എന്നിവയെ കുറിച് ശിഹാബുദ്ധീൻ പി.കെ ക്ലാസെടുത്തു. യൂറോപിലെ ഡോക്ടർ മാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോടിക്സിന്റെയും സഹായത്തോടെ ഓപ്പറേഷൻസുകൾ നടത്തുമ്പോൾ ഇത്തരം നൂതന വിദ്യകൾ സ്വായത്തമാക്കുകയാണ് ഭാവിയിലെ ജോലി സാധ്യതകളുടെ അടിസ്ഥാനമെന്ന് ശിഹാബുദ്ധീൻ പറഞ്ഞു. കൂളിമാട് മഹല്ല് കമ്മിറ്റിയുടെ വിദ്യാർത്ഥി ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. തെരെഞ്ഞെടുത്ത 50 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. ഖാദർ മാസ്റ്റർ, അയ്യൂബ് കൂളിമാട്, വാർഡ് മെമ്പർ റഫീഖ് , ഷാഫി

കൂളിമാട് പാലത്തിലെ കൈവരികളിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടറുകൾ അപ്രത്യക്ഷ്യമാകുന്നു.

Image
കൂളിമാട് പാലത്തിലെ കൈവരികളിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടറുകൾ അപ്രത്യക്ഷ്യമാകുന്നു . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പാലത്തിന്റെ കൈവരികളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുക . ആറോളം കൈവരികളിൽ നിന്നാണ് റിഫ്ലക്ടർ അപ്രത്യക്ഷ്യമായതായി കാണപെട്ടത്. രാത്രിയിൽ റിഫ്ലകടറുകളിൽ    പ്രകാശം തട്ടി മിന്നിത്തിളങ്ങുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ഏറെ ഗുണപ്രദമാണ് . കൂളിമാട് പാലം സന്ദർശിക്കാനെത്തുന്ന വരിലെ കുഞ്ഞുങ്ങളാവും റിഫ്ലകട റുകൾഎടുത്തുമാറ്റിയിട്ടുണ്ടാവുകയെന്ന് പറയപ്പെടുന്നു.  പാലത്തിന്റെ സംരക്ഷണ കാര്യത്തിൽ പൊതുജന കൂട്ടായ്മ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു . നിരീക്ഷണം കർശനമാക്കാൻ കൂളിമാട് പാലം ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസാണ് കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. 

അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി .

Image
അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി . വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി . ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ചെറുകാവ് ,വാഴക്കാട് ഇ ആർ. എഫ് യൂണിറ്റിലെ പ്രവർത്തകരാണ് മരം മുറിച്ചത് . ശനിയാഴ്ച രാവിലെ 10 മണിയോടെ മരം മുറിച്ച് മാറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു . രണ്ടു മഹാഗണിയും ഒരു ബദാം മരവുമാണ് അപകടഭീഷണിയായതിനാൽ  മുറിച്ച് മാറ്റിയത് . ഹബീബ്, ഷഫീഖ്, സതീശൻ , നിസാർ , അൻവർ ശരീഫ് എന്നിവർ  മരം മുറിച്ചു മാറ്റുന്ന പ്രവൃത്തികൾക്ക് നേതൃത്വം വഹിച്ചു .

എളമരം ഇരട്ടമൊഴി റോഡ് : വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ മഴ ശമിച്ചതിന് ശേഷം തുടങ്ങുമെന്ന് അധികൃതർ

Image
ഒരു കോടി 30 ലക്ഷം രൂപയുടെ നവീകരണ ജോലികളാണ് നാല് കിലോമീറ്റർ വരുന്ന ഈ റോഡിൽ ചെയ്യേണ്ടിയിരുന്നത്.  നവീകരണ ജോലികൾക്കായി വാട്ടർ അതോറിറ്റിയും കരാറുകാരനും തമ്മിൽ ഒപ്പുവെച്ചിട്ട് ഒരാഴ്ചയായി . കനത്ത മഴയായതിനാൽ നിർമ്മാണം തുടങ്ങിയാൽ   അത് ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും മഴ അടങ്ങിയതിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ ജോലികൾ ഉടൻ തീർക്കാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.  വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പിന്റെ അഞ്ചുകോടിയുടെ ജോലികൾ തുടങ്ങുമെന്നും അറിയിച്ചിരുന്നു.  അഞ്ചു കോടി രൂപയുടെ നിർമ്മാണ ജോലികൾക്കുള്ള ഫണ്ട് അനുവദിച്ചിട്ട് രണ്ട് വർഷമാകുന്നു . വാട്ടർ അതോറിറ്റിയുടെ ജോലികൾ നേരത്തെ പൊതുമരാമത്ത് വകുപ്പ് ചെയ്യുമെന്നായിരുന്നു ധാരണ.  അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോവുകയും ചെയ്തു.  എന്നാൽ, ഗവൺമെൻറ് ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ജല മിഷൻ ജോലികൾക്ക് വേണ്ടിയും വാട്ടർഅതോറിറ്റിയുടെ മറ്റു ജോലികൾക്ക് വേണ്ടിയും കീറിയ ജോലികൾ അതോറിറ്റി തന്നെ ചെയ്യണമെന്ന ഉത്തരവ് ഇറങ്ങുകയായിരുന്നു . ആയതിനാൽ, വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയ ഒരു കോടി 30 ലക്ഷം രൂപ പൊതു

മപ്രം പുളിക്കൽ ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി നികത്തി

Image
മപ്രം പുളിക്കൽ ജംഗ്ഷനിൽ  വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി വാട്ടർ അതോറിറ്റി  നികത്തി .ഇന്നലെ രാവിലെയായിരുന്നു വാട്ടർ അതോറിറ്റിയുടെ പൈപ്പു പൊട്ടി  വലിയ ഗർത്തം ഉണ്ടായത് . ഇത് സംബന്ധമായ വാർത്ത ശബ്ദം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു . മപ്രം പുളിക്കൽ ജംഗ്ഷനിൽ അപകട കുഴി എന്ന തലക്കെട്ടിലായിരുന്നു വാർത്ത നൽകിയത് .രണ്ടു പാലങ്ങൾ ഗതാഗതത്തിനു തുറന്നതോടെ ഇടമുറിയാതെ വാഹനങ്ങൾ വരുന്ന  റോഡിനു സമീപമായതിനാൽ ഏതുനിമിഷവും അപകടങ്ങൾക്ക് കാരണമാകുമായിരുന്നു ഈ കുഴി. 

പേയിളകിയ കുറുക്കൻ മൂന്ന് പശുക്കളെയും ഒരു കർഷകനെയും കടിച്ചു .

Image
എടവണ്ണപ്പാറ: പേയിളകിയ കുറുക്കൻ എളമരം കരിയാത്തൻകുഴി ഭാഗത്ത് മൂന്ന് പശുക്കളെയും ഒരു കർഷകനെയും കടിച്ചു . കർഷകനായ കൃഷ്ണൻ 77 നെയാണ്   ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് പേയിളകിയ കുറുക്കൻ കടിച്ചത്. കൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . 3 പശുക്കളെയും കുറുക്കൻ കടിച്ചിരുന്നു. അതിൽ ഒരു പശു ചത്തു . ഇതേസമയം ,ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് സമീപത്ത് പത്തോളം തെരുവുനായ്ക്കളെയും കുറുക്കൻ കടിച്ചുട്ടുണ്ടെന്ന ന്ന് വിവരം ഉണ്ട് . ഇതിനാൽ സമീപ ഭാഗങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും  നിർദേശം നൽകിയിട്ടുണ്ട് . തെരുവുനായ്ക്കളുടെ  വിഷയത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സ്വത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

മപ്രം ഹോമിയോ ആശുപത്രിയിൽ മൊബൈൽ നൽകി ഫ്രണ്ട്സ് ക്ലബ്ബ് മപ്രം ശ്രേദ്ദേയമായി.

Image
എടവണ്ണപ്പാറ : ലാൻഡ് ഫോൺ തകരാറിലായതിനെ തുടർന്ന് ഡോക്ടറുടെ സേവനത്തെ കുറിച്ച് അറിയാൻ പ്രയാസപ്പെട്ട രോഗികൾക്ക് മൊബൈൽ നൽകി ഫ്രണ്ട്സ് ക്ലബ്ബ് മപ്രം ശ്രേദ്ദേയമായി. ക്ലബ്ബ് ഭാരവാഹി എം.കെ ഷാഹിദാണ് ഫോൺ സംഭാവന ചെയ്തത്.    മപ്രം ഹോമിയൊ ഡിസ്പൻസറിയിൽ ഒരുപാട് നാളായി ലാന്റ് ഫോൺ തകരാറിലായിട്ട് . രോഗികൾക്ക് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നതിന് ആകെയുള്ള ലാന്റ് ഫോൺ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ എച്ച് .എം  സി.മീറ്റിംഗിൽ ജീവനക്കാർ ആവശ്യം ഉന്നയിച്ചിരുന്നു.     ഇതെ തുടർന്നാണ്  മപ്രം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഫോൺ നൽകാൻ തയ്യാറായത്.     ഹോമിയോ ഡിസ്പൻസറിയിൽ നടന്ന ചടങ്ങിൽജനറൽ സെക്രട്ടറി ഷംസു മപ്രം , ഹോമിയോ ഡോക്ടർ ജുബീന മേഡത്തിന് മൊബൈൽ ഫോൺ കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് സലാം എളമരം, ഭാരവാഹികളായ കെ.പി മുഹമ്മത് ഹുസൈൻ,  സഫർ ഇഖ്ബാൽ വി.പി. ശശികുമാർ വി.മുരളി ബഷീർ മാടത്തിങ്ങൽ തുടങ്ങിയവർ സന്നിഹിതരായി.    

സാഫി ഐ.എ. എസ് അക്കാദമി പുതിയ അധ്യയന വർഷത്തിന് തുടക്കമായി.

Image
വാഴയൂർ : ഡൽഹി ഫാക്ട്‌ലിറ്റികൾ നയിക്കുന്ന സാഫി ഐ.എ.എസ് അക്കാദമി ഏറ്റവും പുതിയ ബാച്ചിന് തുടക്കമായി. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള നാല്പത്തിയഞ്ച് ശതമാനം കുട്ടികൾ ഉൾപ്പെടെ നൂറോളം വിദ്യാർത്ഥികളടങ്ങുന്ന 2023-24 ബാച്ചിനാണ് തുടക്കം കുറിച്ചത്. സീനിയർ അക്കാദമിക്ക് കോർഡിനേറ്റർ ഷിബിലി ശഹാദത്തിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാഫി ചെയർമാൻ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം നിർവഹിച്ചു. " രാജ്യത്തെ ഏറ്റവും നിലവാരമുള്ള ഐ.എ.എസ് പരിശീലന സ്ഥാപനമാക്കി സാഫി ഐ.എ. എസ് അക്കാദമിയെ മാറ്റുമെന്ന് ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടന വേദിയിൽ അഭിപ്രായപ്പെട്ടു " ഐ.എ. എസ് അക്കാദമി ഡയറക്ടർ ഡോ.ഹംസ പറമ്പിൽ സ്വാഗതം അർപ്പിച്ചു. യു പി എസ് സി , സി എസ് ഇ 2023റാങ്ക് ഹോൾഡർ ഹുസൈൻ സയ്യിദ് (മുംബൈ )ചടങ്ങിൽ മുഖ്യ അതിഥിയായി. സാഫി വൈസ് ചെയർമാൻ എംപി അഹമ്മദ്‌, സാഫി ജനറൽ സെക്രട്ടറി എം എ മെഹബൂബ്, സാഫി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രൊ.ഇ പി ഇമ്പിച്ചി കോയ,ഡയറക്ടർ,അഡ്മിനിസ്ട്രേഷൻ കേണൽ,നിസാർ അഹമ്മദ്‌ സീതി എന്നിവർ സംസാരിച്ചു. ശേഷം ചടങ്ങിൽ മലപ്പുറം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ രാജീവ് കുമാർ ചൗധരി (ഐ.എ.എസ്) വിദ്യാർത്ഥ

എടവണ്ണപാറ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

Image
   എടവണ്ണപ്പാറ: രണ്ടു ദിവസങ്ങളിലായി ചെറിയാപറമ്പ് എ സി മൂസ ഹാജി നഗറിൽ വെച്ച് നടന്ന എസ്.എസ്. എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.     ആറ് സെക്ടറുകളിൽ നിന്ന് എഴുന്നൂറിലധികം പ്രതിഭകൾ നൂറ്റി മുപ്പതോളം മത്സര ഇനങ്ങളിൽ മാറ്റുരച്ചു.       പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി സുരേന്ദ്രൻ മുഖ്യാതിഥിയായി. സമാപന സംഗമം മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു.  സാഹിത്യോത്സവിൽ വിളയിൽ,ആക്കോട്, ചീക്കോട്, സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.  കലാ, സർഗ പ്രതിഭകളായി മുഹമ്മദ് ശാക്കിർ വാവൂർ, മുഷീറുൽ ഹഖ് എം പി വിളയിൽ എന്നിവരെ തിരഞ്ഞെടുത്തു. സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ ഫലപ്രഖ്യാപനം നടത്തി. സയ്യിദ് അഹ്മദ് കബീർ മദനി കൊന്നാര , സുലൈമാൻ മുസ്‌ലിയാർ വാവൂർ, അബ്ദുറശീദ് ബാഖവി വെട്ടുപാറ, അലവി ഹാജി ചെറിയാപറമ്പ്, ബഷീർ വാഴക്കാട്, വൈ പി നിസാർ ഹാജി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ഫോട്ടോ:  എസ് എസ് എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൂളിമാട് :വിഷ രഹിത പച്ചക്കറി കൃഷി ആരംഭിച്ചു.

Image
കൂളിമാട് :ഓണത്തിന് ഒരു മുറം പച്ചക്കറി ക്യാമ്പയിൻ്റെ ഭാഗമായി വിഷ രഹിത പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാനാണ് കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി ലക്ഷ്യമിടുന്നത്. കൃഷിഭവന്‍ വഴി സൗജന്യമായാണ് കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്യുന്നത്.  വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി എന്നിവയുടെ തൈകളും ചീര, പയര്‍, പാവല്‍, തക്കാളി, പയര്‍, വഴുതന അടക്കമുള്ള വിത്തുകളുമാണ്   ഈ പദ്ധതിക്കായി വിതരണം ചെയ്യുന്നത്.    കുളിമാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യഷി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഒളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.    എൻ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൽ.സി. സെക്രട്ടറി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.   എൻ.കെ.വേണുഗോപാലൻ.സി.കെ.സുരേഷ് ബാബു .ജയരാജൻ പി.എം.ജനാർദ്ദനൻ നായർ .കുഞ്ഞൻ.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.  

മപ്രം മുട്ടുങ്ങലിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ.

Image
   മപ്രം മുട്ടുങ്ങലിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ .എല്ലാ വർഷവും വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ നാട്ടുകാർ ക്വോറി വേസ്റ്റിട്ട് പരിഹാരം കാണുകയാണ് പതിവ്. ഈ വർഷവും മഴ കനത്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ് . കൂളിമാട് പാലം , എളമരം കടവ് പാലം തുറന്ന തോട് കൂടി വാഹനങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കയാണ്.  ഇത് വഴി പോവുന്ന കാൽ നടയാത്രക്കാരുടെ മേൽ വെള്ളം തെറിക്കുന്ന അവസ്ഥയാണുള്ളത്.   ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു .  എളമരം ഇരട്ട മൊഴി റോഡിൽ അഞ്ചു കോടി രൂപയുടെ നിർമ്മാണം നടക്കാനിരിക്കെ മുട്ടുങ്ങലിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് . മാത്രമല്ല, വെള്ളക്കെട്ടിൽ കൊതുക് ജന്യ രോഗങ്ങൾ പകരാനുള്ള സാധ്യത ഉണ്ടെന്നും ഇത് സമീപത്തെ വീടുകൾക്ക് ഭീഷണിയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .    

ചെറുവാടിക്കടവ് ഇറിഗേഷൻ കനാലിന്റെ വെട്ടത്തൂർ ചെറുവാടിക്കടവിലുള്ള ടാങ്ക് കാട് മൂടി കിടക്കുന്നു.

Image
എടവണ്ണപ്പാറ: ചെറുവാടിക്കടവ് ഇറിഗേഷൻ കനാലിന്റെ വെട്ടത്തൂർ ചെറുവാടിക്കടവിലുള്ള ടാങ്ക് കാട് മൂടി കിടക്കുന്നു. ടാങ്കിന്റെ ചുറ്റും കാട് മൂടി കിടക്കുന്നത് കൂടാതെ , ടാങ്കിൽ വെള്ളവും കെട്ടി കിടക്കുകയാണ്. മഴക്കാലങ്ങളിൽ കൊതുക് ജന്യ രോഗങ്ങൾ പകരാൻ ഏറെ സാധ്യതയുള്ളതിനാൽ സമീപത്ത് താമസിക്കുന്ന വീട്ടുകാർക്ക് ഇത് ഏറെ ഭീക്ഷണിയാണ്. ഇറിഗേഷൻ കനാലിന്റെ ചുറ്റും കാട് മൂടി കിടക്കുന്നതിനാൽ പ്രവർത്തനരഹിതമാണോ എന്നും സംശയിക്കുന്നവരുണ്ട്. കാട് വെട്ടി ശുചീകരിച്ചും ടാങ്കിന് മൂടി വെച്ചും സൂരക്ഷിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.  വേനലിൽ കർഷകരുടെ പ്രധാന ആശ്രയമാണ് ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ വഴിയുള്ള പമ്പിംഗ് . കൂടാതെ , കനാലിന്റെ സമീപങ്ങളിലെ ജലവിതാനത്തെയും ഏറെ സ്വാധിനിക്കുന്നു.