മപ്രം മുട്ടുങ്ങലിലെ കട്ടപ്പള്ളി തോട് നവീകരിക്കണമെന്ന് നാട്ടുകാർ

എടവണ്ണപ്പാറ :
മപ്രം മുട്ടുങ്ങലിലെ കട്ടപ്പള്ളി തോട് 
നവീകരിക്കണമെന്ന് നാട്ടുകാർ. 

മുട്ടുങ്ങൽ പാടശേഖരത്തിലെ കർഷകർക്കും കട്ടപള്ളി തോടിന്റെ സമീപത്തുഉള്ളവർക്കും ഏറെ ഉപകാരപ്രദമായ 
കട്ടപ്പള്ളിതോട് കാടുമൂടി കിടന്നും കരയിടിച്ചിൽ ഭീഷണിയുമായിട്ട് നാളുകളേറെയായി. 

ചാലിയാർ പുഴയിൽ സംഗമിക്കുന്ന കട്ടപള്ളിത്തോടിലേക്ക് മഴക്കാലങ്ങളിൽ 
വെള്ളം പുഴയിൽ നിന്ന്
 മുട്ടുങ്ങൽ പാടശേഖരത്തിലേക്ക് എത്തിച്ചേരുന്നു.
  അതോടൊപ്പം തോടിന് സമീപത്തെ കർഷകർ ജലസേചന ആവശ്യത്തിനും ഉപയോഗിക്കുന്നു.
   

തോടിന്റെ ഇരു ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
കാട് വെട്ടി തെളിച്ചും സംരക്ഷണഭിത്തി നിർമിച്ചും തോട് നവീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് .

ഈ തോട് എട്ടാം വാർഡിന്റെയും ഒമ്പതാം വാർഡിന്റെയും അതിർത്തിയിയായാണ് കണക്കാക്കുന്നത് .
തോട് നവീകരിച്ച് ഉപയോഗപ്രദമാക്കിയാൽ കർഷകർക്കും സമീപത്തുള്ളവർക്കും ജലസേചന ആവശ്യത്തിന് ഉപകാരപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു