Posts

Showing posts from January, 2023

ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം : പാലിയേറ്റീവ് രോഗികൾക്കായി പ്രത്യേകം കിടത്തി ചികിത്സ സംവിധാനത്തിനു തുടക്കം കുറിക്കുന്നു.

Image
എടവണ്ണപ്പാറ: ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് രോഗികൾക്കായി പ്രത്യേകം കിടത്തി ചികിത്സ സംവിധാനത്തിനു തുടക്കം കുറിക്കുകയാണ്. വിട്ടു മാറാത്ത അസുഖം മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കായി പ്രത്യേകം സൗകര്യത്തോടു കൂടി സ്ത്രീകളുടെ വാർഡിലും & പുരുഷൻമാരുടെ വാർഡിലുമായി ഓരോ ബെഡ് വീതം ആണ്‌ ഇതിനായി ക്രമീകരിച്ചിരിക്കുന്നത് .  രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസിലാക്കി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നൽകാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരഭത്തിനു തുടക്കം കുറിക്കുന്നത്.      Palliative care ൽ സ്പെഷ്യൽ ട്രെയിനിങ് നേടിയ staff നഴ്സിന്റെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനം രോഗികൾക്കു ലഭ്യമാകും .       ഈ പദ്ധതി ബഹുമാനപ്പെട്ട മലപ്പുറം ഡി. എം. ഒ ഡോ. രേണുക *02/02/2023* വ്യാഴം രാവിലെ 10 am ഉദ്ഘാടനം ചെയ്യും. Dr Ameen, MO chc omanoor

കേരളത്തിലെ സാംസ്കാരിക ഉൾക്കാഴ്ച മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: ജമുന ബീനി

Image
കേരളത്തിലെ പ്രകൃതി മനോഹരിതയും ഉയര്‍ന്ന സാക്ഷരതാ നിലവാരവും വായനാ താല്പര്യവും സാംസ്‌കാരിക ഉള്‍ക്കാഴ്ചയും മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണെന്ന് അരുണാചല്‍ പ്രദേശിലെ ഗോത്രഭാഷയിലെ എഴുത്തുകാരിയും പ്രൊഫസറുമായ ഡോ. ജമുനാ ബീനി പറഞ്ഞു.  സമാധാന സംസ്ഥാപനത്തിൽ സാഹിത്യകാരന്മാരുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് ഗ്ലോബല്‍ പീസ് ട്രസ്റ്റ് കടലുണ്ടിപ്പുഴയിലൂടെ ബോട്ട് യാത്ര നടത്തിക്കൊണ്ടുള്ള  വട്ടമേശ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. എഴുത്തുകാര്‍ കൃതികള്‍ രചിക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയിലാണ്. അതില്‍ സത്യത്തിന്റേയും കാരുണ്യത്തിന്റെയും ഭാവങ്ങള്‍ കടന്നുവരുന്നു. ശ്രദ്ധാപൂര്‍വ്വം കൃതികള്‍ വായിക്കുന്നവരുടെ മനസ്സില്‍ സദ്ഭാവങ്ങളുടെ വെളിച്ചമെത്തുന്നു. വ്യക്തി മനസ്സില്‍ സമാധനത്തിന്റെ കാന്തികിരണങ്ങള്‍ എത്തിക്കുന്നവരാണ് എഴുത്തുകാര്‍. ബാല്യത്തില്‍ത്തന്നെ ഉത്തമ കൃതികള്‍ വായിക്കാനുള്ള അഭിരുചി വളര്‍ത്തിയെടുത്താല്‍ ക്രൂരതയുടേയും അക്രമത്തിന്റേയും പാതിയിലേക്ക് യുവതലമുറ നീങ്ങില്ല. ജമുനാ ബീനി വിഷയാവതരണത്തിൽ പറയുകയുമുണ്ടയി.  ഡോ. ആര്‍സു  മോഡറേറ്ററായി. ട്രസ്റ്റ് അംഗ

ടൂറിസം വാരാഘോഷ പരിപാടികൾക്ക് പ്രൗഡോജ്ജ്വല സമാപനം

Image
നാഷണൽ ടൂറിസം ഡേയുടെ ഭാഗമായി കൊണ്ടോട്ടി ഗവ. ആർട്സ് & സയൻസ് കോളേജിലെ ഹോട്ടൽ& ടൂറിസം പഠന വിഭാഗം  സംഘടിച്ച  ടൂറിസം വാരാഘോഷ പരിപാടികൾ പ്രൗഡോജ്ജ്വലമായി സമാപിച്ചു.  സമാപന പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കുകയും മാനേജർ ദിലീപ് കുമാറുമായി സംവദിക്കുകയും ചെയ്തു. ഏവിയേഷൻ മേഖലയിലെ തൊഴിൽ സാധ്യതകൾ, ഫ്ലൈറ്റ് ഓപറേഷൻ, ടെർമിനൽ ഹാന്റ്ലിംഗ്, സേഫ്റ്റി& സെക്യൂരിറ്റി എന്നീ കാര്യങ്ങളെക്കുറിച്ച് മാനേജർ വിദ്യാർത്ഥികൾക്ക് അവബോധം നൽകി. റൺവേ, എയ്റോ ബ്രിഡ്ജ് , അന്താരാഷ്ട്ര ടെർമിനൽ എന്നിവ വിദ്യാർത്ഥികൾ സന്ദർശിച്ചു. അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ, കെ.ഐ. എബിൻ, കെ. അർഷക്, മുജീബ് റഹ്മാൻ വിദ്യാർത്ഥികളായ മുഹമ്മദ്  സുഹൈർ , നിബ ഫെബിൻ, നാജിയ, പി. ആർദ്ര  എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്ദർശന പരിപാടിയിൽ   എയർപോർട്ട് ജീവനക്കാരായ ജാഫർ,  നൗഷാദ്, ഷൺമുഖ സുന്ദരി, അരുന്ധതി എന്നിവർ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തി. വാരാചരണ പരിപാടികളുടെ ഭാഗമായി " കേരളത്തിലെ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ" , " ഭക്ഷ്യ സുരക്ഷയും ശുചിത്വവും" എന്നീ തലക്കെട്ടുകളി

ഗ്രീൻഫീൽഡ് ഹൈവേ: എളങ്കാവിൽ വില നിർണ്ണയം തുടങ്ങി

Image
ഗ്രീൻഫീൽഡ് ഹൈവേ: എളങ്കാവിൽ  വില നിർണ്ണയം തുടങ്ങി .  എടവണ്ണപ്പാറ :ഗ്രീൻഫീൽഡ് ഹൈവേയുടെ  വില നിർണയവുമായി ബന്ധപ്പെട്ട് മുതുവല്ലൂർ വില്ലേജ് മുതൽ ചീക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡ് എളങ്കാവ്  ഭൂമി നഷ്ടപ്പെടുന്നവരുടെ വില നിർണ്ണയം തുടങ്ങി.  ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവൻ നിർമ്മിതികളുടെയും വില നിർണ്ണയിച്ച് നഷ്ടപരിഹാരം നൽകും . വീട് ,കിണർ , മതിലുകൾ , ടാങ്കുകൾ തുടങ്ങി എല്ലാം ഇതിലുൾപ്പെടും. സ്ഥലമെടുപ്പ് കാര്യാലയത്തിലെ  ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് വിലനിർണയം നടത്തുന്നത് . തിങ്കളാഴ്ച എളങ്കാവിലെ മൂന്നു വീടുകളിൽ വിലനിർണയ ചർച്ച നടത്തി. താമസ കെട്ടിടങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ വേർതിരിച്ചാണ് വില നിർണയം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു . വില നിർണ്ണയം ഇനിയും തുടരും .

കൂളിമാട് പാലം : ഫിനിഷിംഗ് പോയിന്റിലേക്ക്

Image
എടവണ്ണപ്പാറ: മലപ്പുറം- കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ് . കൈവരിയുടെ നിർമ്മാണം ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. അതോടൊപ്പം , ഫുട്പാത്തിന്റെ സ്ലാബുകളുടെ നിർമ്മാണവും രണ്ട് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ടാറിങ്ങിന് മുന്നോടിയായുള്ള മാസ്റ്റിക് ആസ്ഫാൾട്ട്  ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് ഇപ്പോയുള്ളത്. മാസ്റ്റിക് ആസ്ഫാൾട്ട് മിനിറ്റുകൾക്കുള്ളിൽ സെറ്റാകുമെന്ന്  അധികൃതർ അറിയിച്ചു . ബിറ്റുമിൻ, മെറ്റൽ, പാറപ്പൊടി എന്നിവ  കൂട്ടിച്ചേർത്ത  മിശ്രിതമാണ് മാസ്റ്റിക് ആസ്ഫാൾട്ട്  എന്നു പറയുന്നത് . നിർമ്മാണത്തിൽ മാസ്റ്റിക് ആസ്ഫാൾട്ട്   ടാറിംഗ് ദീർഘകാലം ഈടുനിൽക്കും. കൈവരിയുടെയും ഫുട്പാത്തിന്റെ സ്ലാബ് നിർമ്മാണം പൂർത്തിയായതിനുശേഷം ടാറിങ് ജോലികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 307 മീറ്റർ നീളമുള്ള കുളിമാട് പാലത്തിന് ടാറിങ് ഏകദേശം ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. കുളിമാട് പാലത്തിൻറെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്

"നമ്മൾ " മപ്രം മുട്ടുങ്ങലിന്റെ നേതൃത്വത്തിൽ ബാല ലൈബ്രറിക്ക് തുടക്കമായി

Image
"നമ്മൾ " മപ്രം മുട്ടുങ്ങലിന്റെ നേതൃത്വത്തിൽ ബാല ലൈബ്രറിക്ക് തുടക്കമായി . ചീക്കപള്ളി ഹാഷിമാണ് കുട്ടി ലൈബ്രറിയൻ. "നമ്മൾ " മപ്രം മുട്ടുങ്ങൽ പ്രസിഡൻറ് മുഹമ്മദ് ഹുസൈൻ പുസ്തകം കൈമാറി.  കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ്  വായനാ ലൈബ്രറി തുടങ്ങിയത്.  ഓരോ മാസവും വായന മത്സരം സംഘടിപ്പിക്കുമെന്ന് നമ്മൾ മപ്രം മുട്ടുങ്ങൽ പ്രതിനിധികൾ പറഞ്ഞു . വാവൂർ യുപി സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഹാഷിം NUMATS ടാലന്റ് പരീക്ഷയിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മപ്രം ചീക്കപ്പള്ളി മുഹമ്മദ് ഹാഷിമിനെ മാത്തമാറ്റിക്സ് ടാലന്റ് എക്സാമിൽ ജില്ലയിലേക്ക് തെരഞ്ഞെടുത്തു .

Image
എടവണ്ണപ്പാറ: ചെറുപ്രായത്തിൽ വിദ്യാർത്ഥികളിലെ അക്കാദമിക് ശക്തികളെ കണ്ടെത്തുന്ന NUMATS 2023 മാത്തമാറ്റിക്സ് എക്സാമിൽ വാവൂർ എം എം എ യു പി സ്കൂളിലെ മുഹമ്മദ് ഹാഷിമിനെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു . ആറാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹാഷിം അക്കാദമിക , അക്കാദമികേതര രംഗത്ത് മികച്ച നിലവാരമാണ് പുലർത്തുന്നത് . "നമ്മൾ " മപ്രം മുട്ടുങ്ങൽ നടത്തിയ ഈ വർഷത്തെ മികച്ച വിദ്യാർത്ഥി വായനക്കാരനായി മുഹമ്മദ് ഹാഷിമിനെ തിരഞ്ഞെടുത്തിരുന്നു . NUMATS എന്നാൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മിഡ്‌വെസ്റ്റ് അക്കാദമിക് ടാലൻറ് സെർച്ച് പ്രോഗ്രാമാണ്.  P, SAT , SAT, അല്ലെങ്കിൽ act എന്നീ പ്രോഗ്രാമുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കൂടാതെ ,ഉന്നത വിജയികളെ കണ്ടുമുട്ടാനും ഇതുവഴി സാധിക്കും.  ചീക്കപള്ളി നജ്മുദ്ദീന്റെയും ശബ്നയുടെയും മകനാണ് മുഹമ്മദ് ഹാഷിം. 

കേരളം മനോഹരം :എനിക്കേറെ ഇഷ്ടപ്പെട്ടു: ഡോ: ജമുന ബിനി .

Image
കോഴിക്കോട്: കേരളം മനോഹരമാണെന്നും എനിക്കേറെ ഇഷ്ടപ്പെട്ടുവെന്നും അരുണാചൽപ്രദേശിൽ നിന്നുള്ള പ്രമുഖ സാഹിത്യ ശബ്ദങ്ങളിലൊന്നായ ഡോ ജമുന ബിനി പറഞ്ഞു . കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പീസ് ട്രസ്റ്റ് കടലുണ്ടിപ്പുഴയിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത് . ഉത്തർപ്രദേശ് ഗവൺമെൻറ് പല്ല വ് കാവ്യ മഞ്ച് അവാർഡും ഭൂട്ടാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ അംബാസഡറായും ഡോക്ടർ ജമുന ബിനിയെ തെരഞ്ഞെടുത്തിരുന്നു.  രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോക്ടർ ജമുനാ ബിനി അരുണാചൽ പ്രദേശിന്റെ പ്രത്യേകതകൾ വിവരിച്ചു . വാട്ടർ ഫാൾസിനാലും തടാകങ്ങൾ കൊണ്ടും പ്രകൃതിമനോഹരമാണ് അരുണാചൽപ്രദേശേന്ന് ഡോക്ടർ ജമുനാ ബിനി പറഞ്ഞു . തന്റെ പിതാവ് ഗസറ്റഡ് ഓഫിസറായിരുന്നുവെന്നും മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നുവെന്നും ജമുന പറഞ്ഞു. ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ കാര്യങ്ങളും അരുണാചലിനെ സ്വാധീനിച്ചുവെന്ന് ഡോ: ജമുന പറഞ്ഞു.  വിദ്യാഭ്യാസത്തിലൂടെ പോരായ്മകളെ മാറ്റിയെന്നും ഡോക്ടർ ജമുന കൂട്ടിച്ചേർത്തു . മുള ഇനങ്ങളുടെ വൈവിധ്യമുള്ള നാടാണ്

സ്മൃതി പഥങ്ങൾ മിനുസപ്പെടുത്തി നാല് പതിറ്റാണ്ടിന് ശേഷം അവർ ഒത്തുകൂടി

Image
സ്മൃതി പഥങ്ങൾ മിനുസപ്പെടുത്തി നാല് പതിറ്റാണ്ടിന് ശേഷം അവർ ഒത്തുകൂടി വാഴക്കാട് : പൊടി പുരണ്ട ഓർമ്മകൾക്കും നിറം മങ്ങിയ ചിത്രങ്ങൾക്കും പുത്തൻ വർണ്ണം നല്കി വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് പ്രാഥമികമായി ഒത്തുചേർന്നു.  തീർത്ഥ യാത്രയിൽ കൈവന്ന വിശുദ്ധിയും വിനോദ സഞ്ചാരത്തിൽ ലഭിച്ച മാനസികോല്ലാസവും  ആതുരാലയ സന്ദർശന വേളയിലെ സങ്കടവും സമ്മിശ്രമായ അനുഭവമായിരുന്നു നാല് പതിറ്റാണ്ടിന് ശേഷം എളമരത്ത് നടന്ന സായാഹ്ന സഹപാഠി സംഗമത്തിൽ നിറഞ്ഞു നിന്നത്.  അധ്യാപക, വിദ്യാർത്ഥി വൃന്ദത്തിൽനിന്ന് വേർപെട്ടു പോയവരുടെ ആത്മാക്കൾ ആരുടെയും ദൃഷ്ടിയിൽ പെടാത്തവിധം അവിടം ഇടംപിടിച്ചതായി അനുഭവിച്ചു.    പഴയ കാലത്തെ സാമ്പത്തിക . പ്രതികൂല സാഹചര്യങ്ങൾ ഓർത്തെടുത്തും പ്രായത്തിന്റെ ഊർജ്ജം സമ്മാനിച്ചിരുന്ന തമാശക്കളികളും വിക്രിയകളും വർണിച്ചും മധുര ഭാഷണത്തിലും കൊച്ചു വർത്തമാനത്തിലും ലയിച്ചും നിഷ്കളങ്കതയുടെ കെട്ടഴിച്ചും നാല് മണിക്കൂർ നീണ്ട ഒത്തുകൂടലിൽ നർമവും പഴയ കലാലയ രാഷ്ട്രീയവും കലാ കായിക മത്സരങ്ങളും വർത്തമാനത്തിൽ ഇടം പിടിച്ചു.   സ്ഥാനമാനങ്ങൾക്കോ തൊഴിലുയർച്ചക്കോ സാമ്പത്തിക മേനിക്കോ വിദ്യാഭ്യാസത്ത

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചീക്കോടിന് അഭിമാനിക്കാം

Image
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചീക്കോടിന് അഭിമാനിക്കാം.  ചീക്കോട് കെ.കെ.എം.എച്ച് എസ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന നിള എന്ന കൊച്ചുമിടുക്കിയാണ് മിമിക്രി വിഭാഗത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനെത്തെത്തിയത്.    അച്ഛനാണ്  തന്നിലെ മിമിക്രി കലാകാരിയെ പ്രോത്സാഹിപ്പിച്ചതെന്നും ഈ മിടുക്കി പറഞ്ഞു.    ചെറുപ്പത്തിൽ ശബ്ദങ്ങൾ കേട്ട് അനുകരിക്കുമ്പോൾ ട്രൈ ചെയ്തു നോക്കാൻ പറഞ്ഞത് അച്ഛനായിരുന്നുവെന്ന് നീള പറയുന്നു.    അത്യാവശ്യ നല്ല മത്സരമായിരുന്നെന്നും നിള അഭിപ്രായപ്പെട്ടു.   മിമിക്രി ട്രൈനർ പ്രദീപിന്റെ പരിശീലനം നേടിയിരുന്നുവെന്നും നിള പറഞ്ഞു.  ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ നിന്ന് എ ഗ്രേഡ് നേടിയ നിള നിള മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. സീരിയല്‍ ചലച്ചിത്ര സംവിധായകന്‍ രാഹുല്‍ കൈമലയുടെയും രമ്യാ രാഹുലിന്റെയും മകളുമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള ചോപ്പ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഈ കൊച്ചു മിടുക്കി അവതരിപ്പിച്ചിട്ടുണ്ട്.

"കാംപസുകൾ ഭിന്ന ശേഷ സൗഹ്യദമാവണം "

Image
എടവണ്ണപ്പാറ: കാഴ്ച പരിമിതരെയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും ഉൾക്കൊള്ളാവുന്ന തരത്തിലേക്ക് കാംപസുകൾ വിശാല മാവേണ്ടതുണ്ടെന്നും കാഴ്ച പരിമിതർക്ക് ഉൾക്കാഴ്ച നൽകാനും കൈതാങ്ങാവാനും വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . കെ.സി. അബ്ദുൽ ഗഫൂർ ഹാജി അഭിപ്രായപ്പെട്ടു. ബ്രെയ്ൽ ലിപിയുടെ പ്രചാരണം കാഴ്ച പരിമിതരുടെ എല്ലാ പരിമിതികളെയും ഇല്ലാതാക്കാൻ സഹായകമായി.   മൂന്ന് വരികളിലായി രണ്ട് കോളങ്ങളില്‍ ആറ് കുത്തുകളാല്‍ പ്രതിനിധീകരിക്കുന്ന അക്ഷര രീതികളാണ് ഈ ലിപിയുടെ ആധാരശില. ചിഹ്നം,അക്കങ്ങള്‍,  അക്ഷരങ്ങള്‍ എന്നിങ്ങനെ സാധാരണ പദങ്ങള്‍ക്കായുള്ള അറുപത്തിമൂന്ന് സംയോഗങ്ങള്‍ ഈ ചട്ടക്കൂടിനുള്ളില്‍ എഴുതുവാനാകും. കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിക്കപ്പെട്ട ബ്രെയ്ൽ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റുഡൻറ്റ് സ് യൂനിയൻ ചെയർമാൻ അഫി റിഫാദ് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ ഡോ. വി. അബ്ദുൽ ലതീഫ് വി ആമുഖ ഭാഷണം നിർവ്വഹിച്ചു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയും &#

ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ ചോർന്നൊലിക്കുന്നതായി പരാതി.

എടവണ്ണപ്പാറ: ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ ചോർന്നൊലിക്കുന്നതായി പരാതി. ഈ വർഷത്തെ കനാൽ വഴിയുള്ള ജലവിതരണം ഡിസംബറിൽ ആരംഭിച്ചിരുന്നു. എന്നാൽ, കനാലിന്റെ ഇരു സൈഡിലും ധാരാളം വലിയ മാളങ്ങൾ രൂപപ്പെട്ടതിനാൽ വെള്ളം ചേർന്നു പോവുന്നുവെന്നാണ് കർഷകർ പറയുന്നത്. ചാലിയപ്രം കളത്തും പാടം ശേഖര മുൾപ്പെടെ നിരവധി പാടശേഖരങ്ങളിലെ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ വഴിയുള്ള ജല വിതരണം. നെല്ല്, വാഴ, കപ്പ തുടങ്ങി എല്ലാ വിധ കൃഷികളും ഇവിടെ കർഷകർ കൃഷി ചെയ്യുന്നുണ്ട്. ഒരു മാസം മുമ്പ് കനാൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ശുചീകരിച്ചിരുന്നു.