കേരളം മനോഹരം :എനിക്കേറെ ഇഷ്ടപ്പെട്ടു: ഡോ: ജമുന ബിനി .

കോഴിക്കോട്: കേരളം മനോഹരമാണെന്നും എനിക്കേറെ ഇഷ്ടപ്പെട്ടുവെന്നും അരുണാചൽപ്രദേശിൽ നിന്നുള്ള പ്രമുഖ സാഹിത്യ ശബ്ദങ്ങളിലൊന്നായ ഡോ ജമുന ബിനി പറഞ്ഞു .


കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പീസ് ട്രസ്റ്റ് കടലുണ്ടിപ്പുഴയിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത് .

ഉത്തർപ്രദേശ് ഗവൺമെൻറ് പല്ല വ് കാവ്യ മഞ്ച് അവാർഡും ഭൂട്ടാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ അംബാസഡറായും ഡോക്ടർ ജമുന ബിനിയെ തെരഞ്ഞെടുത്തിരുന്നു. 

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസറായ ഡോക്ടർ ജമുനാ ബിനി അരുണാചൽ പ്രദേശിന്റെ പ്രത്യേകതകൾ വിവരിച്ചു .

വാട്ടർ ഫാൾസിനാലും തടാകങ്ങൾ കൊണ്ടും പ്രകൃതിമനോഹരമാണ് അരുണാചൽപ്രദേശേന്ന് ഡോക്ടർ ജമുനാ ബിനി പറഞ്ഞു .

തന്റെ പിതാവ് ഗസറ്റഡ് ഓഫിസറായിരുന്നുവെന്നും മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നുവെന്നും ജമുന പറഞ്ഞു.

ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ കാര്യങ്ങളും അരുണാചലിനെ സ്വാധീനിച്ചുവെന്ന് ഡോ: ജമുന പറഞ്ഞു. 

വിദ്യാഭ്യാസത്തിലൂടെ പോരായ്മകളെ മാറ്റിയെന്നും ഡോക്ടർ ജമുന കൂട്ടിച്ചേർത്തു .

മുള ഇനങ്ങളുടെ വൈവിധ്യമുള്ള നാടാണ് അരുണാചൽ. വീട് നിർമ്മാണത്തിനും ആഭരണ നിർമാണത്തിൽ മുളകൾ ഉപയോഗിക്കുന്നുവെന്ന് ഈ എഴുത്തുകാരി ചൂണ്ടിക്കാട്ടി .

നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് 
"അരുണാചൽ പ്രദേശിൽ നിന്നുള്ള കഥകൾ " എന്ന ടൈറ്റിലിൽ മലയാളത്തിൽ ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടും. 

കോഴിക്കോട് വിവിധ പരിപാടി പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ് ഡോ : ജമുനാ ബിനി . 
ഡോ ആർസു ചടങ്ങിൽ മോഡറേറ്ററായി.
എം.പി മാലതി ടീച്ചർ, അസ് വെംഗ് പാടത്തൊടി , ടി.വി. ശ്രീധരൻ ,ഷെയ്ഖ് ഷാഹിദ്, എം.കെ. പ്രീത, ടി.സുബൈർ, റിയാസ് തലപ്പാറ, റിയാസ് വള്ളിക്കുന്ന് , അഷ്റഫ് മപ്രം എന്നിവർ പങ്കെടുത്തു.







Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു