Posts

Showing posts from May, 2023

കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .

കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .  എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം ലഭിക്കുമെന്ന്  പൊതുമരാമത്ത് വകുപ്പ്  മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഏത് നിലക്കുള വെട്ടലിലും ബദൽ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോവുമെന്ന് കേരള പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാലിയാറിൽ നിർമിച്ച മപ്രം - കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം  പ്രകൃതിയുടെ വരദാനമായ ചാലിയാറും ഇരവിഞ്ഞി പുഴയും തമ്മിൽ സംഗമിക്കുന്ന കൂളിമാട് ഇനി മുതൽ ടൂറിസം ഭൂപടത്തിൽ ഇടം നേടും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ലക്ഷ്യം വെച്ചത് നൂറ് പാലങ്ങളാണ് കേവലം രണ്ട് വർഷം കൊണ്ട് 57 പാലങ്ങൾ പൂർത്തിയാക്കാ നായെന്ന മന്ത്രിയുടെ പ്രസ്താവന നീണ്ട കരഘോഷത്തിനിടയാക്കി.  കുന്ദമംഗലം എം എൽ എ പി.ടി. റഹിം ആധ്യക്ഷ്യം വഹിച്ചു. കിഫ്ബി ഫണ്ട് 25 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 2017-ൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. ര

കൂളിമാട് പാലം ഉദ്ഘാടനം: സമീപ ഗ്രാമങ്ങളിലെ ആളുകൾ ഒത്തുകൂടുന്ന തക്കാരം പരിപാടി ഇന്ന് .

Image
എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിൻറെ ഉദ്ഘാടനം മെയ് 31 ബുധനാഴ്ച നാലുമണിക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെ തലേന്ന് പാലത്തിന്റെ സമീപമുള്ള ഗ്രാമങ്ങളിലെ ആളുകൾ ഒത്തുകൂടുന്ന തക്കാരം പരിപാടി സംഘടിപ്പിക്കുന്നു . കടത്തുതോണി ഉണ്ടായിരുന്ന കാലത്തെ   ഊഷ്മള ബന്ധങ്ങൾ  അയവിറക്കാനും പുതിയ  ബന്ധങ്ങൾ സ്ഥാപിക്കാനുമായാണ് പാലത്തിന്റെ ഉദ്ഘാടന തലേന്ന് നാട്ടുകാരുടെ ഒത്തുകൂടൽ സംഘടിപ്പിച്ചിട്ടുള്ളത് . മപ്രം , താത്തൂര് , പിഎച്ച് ഡി, പാഴൂർ, ചിറ്റാരി പിലാക്കൽ ,ഇടശ്ശേരി കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആളുകൾ  ഇന്ന് വൈകുന്നേരം 7 മണിയാവുമ്പോൾ മധുരപലഹാരങ്ങളുമായി "വരവ് "വരും . തുടർന്ന് , ആളുകൾ ചായയും പലഹാരങ്ങളും  നുകർന്ന് പഴയകാല ബന്ധങ്ങൾ അയവിറക്കുന്നതാണ് പരിപാടി.    307 മീറ്റർ നീളവും 13 തൂണുകളും 12 സ്പാനുകളുമുള്ള കൂളിമാട് പാലം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റിലാണ് അവതരിച്ചത് .   2002 ൽ പ്രൊപ്പോസൽ ചെയ്ത കൂളിമാട് പാലം ചുവപ്പുനാടയിൽ പെട്ട് വർഷങ്ങൾ നീളുകയായിരുന്നു. കുന്നമംഗലം എംഎൽഎ  പി.ടി.എ റഹീമിന്റെ നിസ്വാർത്ഥ പരിശ്രമഫലമാ

കൂളിമാട് പാലം:ലൈറ്റുകൾ മിന്നിനാട്ടുകാർ ആഹ്ലാദത്തിൽ

Image
എടവണ്ണപ്പാറ : കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ച കൂളിമാട് പാലത്തിലെ ലൈറ്റുകൾ തിങ്കളാഴ്ച വൈകുന്നേരം പ്രകാശിച്ചു . നേരത്തെ ,പദ്ധതിയിൽ ലൈറ്റ് ഉൾപ്പെടുത്തിയിരുന്നെങ്കിലും 2019ലെ പ്രളയത്തിൽ സംഭവിച്ച മാറ്റങ്ങൾക്ക് ശേഷം ഫണ്ട് തികയാത്തതിനാൽ ലൈറ്റുണ്ടാവില്ല എന്ന അഭ്യൂഹം പരന്നിരുന്നു . തുടർന്ന്, കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീമും കുളിമാട് പാലം ആക്ഷൻ കമ്മിറ്റിയും മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു  പരാതി ലഭിച്ചതിനെ തുടർന്ന്  പുനരവലോകനം നടത്തിയാണ് ലൈറ്റ് ഉൾപ്പെടുത്തിയത് .100 വാട്സ് ഉള്ള 30 ലൈറ്റുകളാണ് സ്ഥാപിച്ചത് . ഇരുവഞ്ഞിപ്പുഴ യും ചാലിയാറും സംഗമിക്കുന്നിടത്ത്നിർമ്മിച്ച കൂളിമാട് പാലം ടൂറിസ്റ്റ് സ്പോട്ട് ആയി മാറുന്നതിനാൽ ലൈറ്റ് അനിവാര്യമാണെന്ന്   നാട്ടുകാർ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു . ഏതായാലും ലൈറ്റുകൾ മുങ്ങിയതോടെ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ് 

കൂളിമാട് പാലം : ഗൂഗിൾ മാപ്പിൽഉദ്ഘാടനം നേരത്തെ :മടങ്ങുന്നത് നിരവധി വാഹനങ്ങൾ

Image
കോഴിക്കോട്- മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച പാലം ഉദ്ഘാടനം  മെയ് 31 ന് നടക്കാനിരിക്കെ  ഗൂഗിൾ മാപ്പിൽ ഇടം കിട്ടിയതിനാൽ പാലം വഴി യാത്രക്കായി വന്ന്  നിരവധി വാഹനങ്ങൾ മടങ്ങിപ്പോകുന്ന കാഴ്ച സാധാരണമാകുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ്  ഗൂഗിൾ മാപ്പിൽ കൂളിമാട് പാലം ഇടംനേടിയത്.  ഈ മാസം 16 ന് രജിസ്റ്റർ ചെയ്തെങ്കിലും രണ്ടാഴ്ച പിന്നിട്ടാണ് ഗൂഗിൾ മാപ്പിൽ ഇടം ലഭിച്ചത് . കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ വരെ ഇതുവഴി വന്നു എളമരം പാലം വഴി പോവുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു  മെയ് 31ന് മന്ത്രി മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യുന്ന പാലം ഗതാഗതത്തിന്   തുറന്ന് നൽകുന്നതോടെ ഇരു ജില്ലകളുടെയും വികസനത്തിന് കരുത്ത് പകരും.   

പ്ലസ്ടുവിൽ ഉന്നത വിജയം നേടിയവർക്ക്അഭിനന്ദന പ്രവാഹം

Image
മപ്പുറത്ത് നിന്ന് പ്ലസ്ടുവിൽ ഉന്നത വിജയം നേടിയവർക്ക് അഭിനന്ദന പ്രവാഹം. ആദിൽ കെ സി , അംജദ് അശ്റഫ് ഇഎം , നവാർ ഇ.ടി. മുഹമ്മദ് ഷാദിൽ കെ.ടി എന്നിവരാണ് പ്ലസ് ടു വിൽ മപ്പുറത്തുനിന്നും ഉന്നത വിജയം നേടിയത്.  സോഷ്യൽ മീഡിയയിൽ കൂടിയാണ് നാട്ടുകാർ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

കൂളിമാട് പാലം :ഗൂഗിൾ മാപ്പിൽ ഇടം നേടി

Image
ഇനി വാഹനമോടിച്ച് പോകുന്നവർക്കും സ്ഥലങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കും ഗൂഗിൾ മാപ്പിൽ വെറുതെ ഒന്ന് ടൈപ്പ് ചെയ്താൽ മതി .ഗൂഗിൾ കൂളിമാട് പാലം വഴിയുള്ള യാത്ര വിവരങ്ങൾ നൽകിത്തുടങ്ങും . കൂളിമാട് പാലം ഗൂഗിൾ മാപ്പിൽ ഇടം നേടി  ഇനി വാഹനമോടിച്ച് പോകുന്നവർക്കും സ്ഥലങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കും ഗൂഗിൾ മാപ്പിൽ വെറുതെ ഒന്ന് ടൈപ്പ് ചെയ്താൽ മതി .ഗൂഗിൾ കൂളിമാട് പാലം വഴിയുള്ള യാത്ര വിവരങ്ങൾ നൽകിത്തുടങ്ങും . ഗൂഗിൾ മാപ്പിൽ ഇടം പിടിച്ചെങ്കിലും വാഹന യാത്രാ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ് . മെയ് 31 വരെ വാഹനഗതാഗതം  അനുവദിക്കുന്നതല്ല . മേയ് 31ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടെ കൂളിമാട് പാലം ഗതാഗതയോഗ്യമാവും . 2002 ൽ തുടങ്ങിയ കൂളിമാട് പാലം 2023 മെയ് 31 ഉദ്ഘാടനം ചെയ്തോടെ ഇരു ഗ്രാമങ്ങളുടെയും സ്വപ്നസാക്ഷാത്കാരമാണ് പൂർത്തിയാവുന്നത്.   

കൂളിമാട് പാലം :റോഡ് കോൺക്രീറ്റ് ചെയ്ത് "നമ്മൾ " മപ്രം മുട്ടുങ്ങൽ പ്രവർത്തകർ

Image
എടവണ്ണപ്പാറ മെയ് 31 ന് ഉദ്ഘാടനം ചെയ്യുന്ന കൂളിമാട് പാലം റോഡ് കോൺക്രീറ്റ് ചെയ്ത് നമ്മൾ മപ്രം മുട്ടുങ്ങൽ പ്രവർത്തകർ ശ്രദ്ധേയരായി.       കുളിമാട് റോഡിലെ  പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളാണ് "നമ്മൾ " മപ്രം പ്രവർത്തകർ കോൺക്രീറ്റ് ചെയ്തത് .    വെള്ളിയാഴ്ച രാവിലെ കോൺടാക്ട് ചെയ്യുന്ന പ്രവർത്തിക്ക് രാവിലെയാണ് തുടക്കം കുറിച്ചത്. ശബീർ പള്ളിപ്പറമ്പൻ, .മുഹമ്മദലി ചീക്ക പള്ളി ,ശാലു, കെ പി മുഹമ്മദ് ഹസൻ, വാസു എന്നിവ നേതൃത്വം നൽകിയത്.  എടവണ്ണപ്പാറയിൽ നിന്ന് ആയിരക്കണക്കിനാളുകൾ  ഉദ്ഘാടനത്തിന് എത്തുന്ന ഈ വഴി ഇന്നലെ "നമ്മൾ " പ്രവർത്തകരുടെ ശ്രമഫലമായി ഇരുഭാഗത്തുമുള്ള കാടുകൾ വെട്ടിത്തെളിയിച്ചിരുന്നു . കുളിമാട് പാലത്തിൻറെ പ്രധാന റോഡായ ഓട്ടുപാറ കൂളിമാട് റോഡ്  ഫണ്ട് വകയിരുത്തുന്നതിന്  ഉദ്ഘാടന ദിവസം മന്ത്രിക്ക് ഭീമഹർജി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. 

അവസാനവട്ട സൂക്ഷ്മ നിരീക്ഷണത്തിനായി പിടിഎ എംഎൽഎ കൂളിമാട് പാലം സന്ദർശിച്ചു.

Image
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കൂളിമാട് പാലം കുന്നമംഗലം എംഎൽഎ പി ടി എ റഹീം  സന്ദർശിച്ചത് . മെയ് 31 വൈകുന്നേരം നാലുമണിക്ക് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന കൂളിമാട് പാലം അതിൻറെ അവസാന മിനുക്കുപണികളുടെ സൂക്ഷ്മ നിരീക്ഷണത്തിനാണ് ഇന്ന് അദ്ദേഹം എത്തിയത് . കൂളിമാട് അങ്ങാടിയിൽ നിന്ന്  പാലത്തിനക്കരെ മപ്പുറം ഭാഗത്ത് എത്തി അദ്ദേഹം പ്രദേശവാസികളോടും  നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി യിലെ ഉദ്യോഗസ്ഥന്മാരോടും വിവരങ്ങൾ ആരാഞ്ഞു.   25 കോടി രൂപ ചിലവിൽ നിർമിച്ച കുളിമാട് പാലം ഒന്നാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റിൽ തന്നെ കൂളിമാട് പാലം  ഉൾപ്പെടുത്തിയിരുന്നു . പാലത്തിൻറെ ഇരു കരയിലെയും ജനങ്ങൾ ആഹ്ലാദത്തോടെയാണ് എം എൽ എയെ സ്വീകരിച്ചത് 

കൂളിമാട് പാലം ഉദ്ഘാടനം: മപ്രം ഓട്ടുപാറ കൂളിമാട് റോഡ് കാടുവെട്ടിത്തെളിയിച്ച് "നമ്മൾ " മപ്രം മുട്ട്ങ്ങൽ പ്രവർത്തകർ .

Image
കൂളിമാട് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മപ്രം ഓട്ടുപാറ കൂളിമാട് റോഡ് കാടുവെട്ടിത്തെളിയിച്ച് "നമ്മൾ " മപ്രം  മുട്ട്ങ്ങൽ പ്രവർത്തകർ . വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മപ്രം ഓട്ടുപാറ കോളിംഗ് റോഡിലെ  കാടുമൂടി കിടന്നത് വെട്ടി തെളിയിക്കാൻ ആരംഭിച്ചത്.  ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങൾ വരാമെന്നിരിക്കെയാണ്  നമ്മൾ പ്രവർത്തകർ കാടുവെട്ടിത്തെളിച്ച് റോഡ് ഉപയോഗപ്രദമാക്കിയത്.  മുഹമ്മദ് ഹുസൈൻ , അഷ്റഫ് മപ്രം , ശബീർ പള്ളിപ്പറമ്പൻ, മുഹമ്മദലി ചീക്കപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഓട്ടുപാറ കൂളിമാട് റോഡ് നേരത്തെ പൊതുമരാമത്ത് വകുപ്പിലായിരുന്നെങ്കിലും  ഇപ്പോൾ അത് ഏത് വകുപ്പിന് കീഴിലാണെന്ന് അറിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതിനാൽ  രാജ്യസഭാ എംപി എളമരം കരീം എംപിക്കും ജില്ലാ പഞ്ചായത്തിനും  ഇത് സംബന്ധമായ പരാതി നൽകിയിരുന്നു . അതോടൊപ്പം  റോഡിന് ഫണ്ട് വെക്കാനാവശ്യമായ നടപടി ക്രമങ്ങൾ തകൃതിയായി നടത്തണമെന്നാവശ്യപ്പെട്ട് ഭീമമായ ഹർജി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകാനിരിക്കുകയാണ് നാട്ടുകാർ.

കനത്ത മഴയിൽ വാഴകൾ നശിച്ചു

Image
എടവണ്ണപ്പാറ: വാവൂർ പുറങ്കുളം , ചിറകുളം, കടന്ന്, എറക്കോട് പാടശേഖരങ്ങളിൽ ആയിരത്തോളം വാഴകളാണ് തിങ്കളാഴ്ചത്തെ മഴയിൽ നശിച്ചത്. ഉമ്മർ കുന്നത്ത് , അസീസ് തെക്കും തൊടി , അസൈൻ കുഞ്ഞ് , പട്ടാക്കൽ സിദ്ദിഖ് എന്നിവരുടെ വാഴകളാണ് നശിച്ചത്.  തൊഴിലാളികളുടെ കൂലിയും പാട്ട തുകയും വർധിച്ച സാഹചര്യത്തിൽ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടായത് . മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് മഴയിൽ കർഷകർക്ക് ഉണ്ടായത്.

കൂളിമാട് പാലം :വരവേൽക്കാൻ കമാനം തയ്യാർ

Image
ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനം സമാഗതമാവുകയാണ് .മെയ് 31 വൈകുന്നേരം നാലുമണിക്ക് .  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കൂളിമാട് പാലം പാലം ഉദ്ഘാടനം ചെയ്യുകയാണ് . മപ്പുറത്തിന്റെ ചരിത്രത്തിലെ കണ്ട വലിയ ചടങ്ങായി മാറ്റാൻ നാട് ഉണർന്നു. സിപിഎം മപ്പുറം ബ്രാഞ്ച് കമ്മിറ്റിയാണ് കൂളിമാല പാലത്തിൻറെ മപ്ര ഭാഗത്ത് സ്ഥാപിച്ചത്. 2002 ൽ തുടങ്ങിയ കൂളിമാട് പാലം എന്ന സ്വപ്നം നീണ്ട വർഷങ്ങൾക്ക് ശേഷമാണ് യാഥാർത്ഥ്യമാകുന്നത്. കുളുമാട് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സ്വാഗതസംഘം കൂളിമാട് വച്ച് രണ്ട് ദിവസം മുമ്പ് ചേർന്നിരുന്നു 501 അംഗ സമിതിയാണ് സ്വാഗതസംഘം കമ്മിറ്റിയിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

സ്വാതന്ത്ര്യ സമര സേനാനി കൊന്നാര മുഹമ്മദ് കോയ തങ്ങൾ സ്മാരകം പണിയണം . എസ് വൈ എസ്

Image
എടവണ്ണപ്പാറ: മലബാറിലെ സ്വാതന്ത്ര്യ സമര നേതാക്കളുടെ പേരുകൾ ഐ സി എച്ച് ആറിൽ നിന്ന് ഒഴിവാക്കാനും സ്കൂൾ പാഠപുസ്തകങ്ങളിൽ ചരിത്രം ആഭനിർമ്മിക്കാനും ശ്രമങ്ങൾ നടക്കുന്നകാലത്ത്, സ്വാതന്ത്ര്യ സമര സേനാനി കൊന്നാര മുഹമ്മദ് കോയ തങ്ങൾ സ്മാരകം പണിയണമെന്ന് എടവണ്ണപ്പാറ സോൺ എസ് വൈ എസ് സാംസ്കാരികം ചിന്തനം ആവശ്യപ്പെട്ടു.  കൊന്നാര്, ചാലിയപ്പുറം, വാഴക്കാട്, ചീക്കോട്, പ്രദേശങ്ങളിലെ മലബാർ സമര പോരാട്ടങ്ങളുടെ ചരിത്രങ്ങൾ രേഖരിക്കാൻ വിപുലമായ പദ്ധതികൾ എസ് വൈ എസ് സാംസ്കാരികം ആവിഷ്കരിക്കും ചടങ്ങിൽ സോൺ ഉപാദ്ധ്യക്ഷൻ സി.അമീറലി സഖാഫി വാഴക്കാട്, സാംസ്കാരികം സെക്രട്ടറി പി കെ ഇബ്റാഹീം മുണ്ടക്കൽ, ആസിഫ് അഷ്റഫി എടവണ്ണപ്പാറ, മുനീർ പറക്കുത്ത്, നേതൃത്വം നൽകി.

കൂളിമാട് പാലം : മപ്രം ഭാഗം ജാഗ്രതാ സമിതി രൂപീകരിച്ചു .

Image
ഞായറാഴ്ച വൈകുന്നേരം കൂളിമാട് പാലം പരിസരത്ത് ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത് . 16 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്  .  പാലം പരിസരങ്ങളിൽ ഉണ്ടായേക്കാവുന്ന അസാന്മാർഗിക പ്രവർത്തനങ്ങൾക്കെതിരെ ജാഗരൂകരാകാൻ ഉദ്ബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത് . ചെയർമാനായി കെ പി മുഹമ്മദ് ഹുസൈൻ /കൺവീനർ ഡോ: എ കെ അബ്ദുൽ ഗഫൂർ,     വൈസ് ചെയർമാൻ മജീദ് എ.കെ, മുത്തുകോയ തങ്ങൾ, ജോയിൻ കൺവീനർ ഹരിദാസ് , റഷീദ് മപ്രം, ട്രഷറർ എ. കെ അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത ദിവസങ്ങളിലായി ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാൻ യോഗം തീരുമാനമെടുത്തു.

ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറി

Image
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി   നാടിന് അഭിമാനമായി മാറി .   ഇജാസ് ടി, മുഹമ്മദ് അജ്നാസ് പി , റംസി സുബൈർ, റാസി സുബൈർ, മെഹ്ബിൻ, അലി ഹംദാൻ കെ സി ഫമിദ ,,നഫീസ നഹ്ന എന്നിവരാണ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയവർ. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വരാനിരിക്കുന്ന പരീക്ഷകളിലും മികച്ച വിജയം സാധിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിൽ   അഭിനന്ദിച്ചു നാട്ടുകാർ .  

കൂളിമാട് പാലം ഉദ്ഘാടനം: സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു

Image
എടവണ്ണപ്പാറ: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ ഉദ്ഘാടനത്തിന് സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു . വെള്ളിയാഴ്ച വൈകുന്നേരം കൂളിമാട്    ചേർന്ന യോഗത്തിൽ 501 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്.   കൺവീനർ എക്സിക്യൂട്ടീവ് എഞ്ചിനിയർ ബൈജു , ചെയർമാനായി ചാത്തമംഗലം പഞ്ചായത്ത് ഓളിക്കൽ ഗഫൂർ, വൈസ് ചെയർമാൻ റഫീഖ് , ജോയിന്റ് കൺവീനർ ടി വി ബഷീർ എന്നിവരെയാണ് തെരഞ്ഞെടുത്തത് . മെയ് 31ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് സമുചിതമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു . വാദ്യ മേളത്തോടെ നടത്തുന്ന ഉദ്ഘാടനച്ചടങ്ങ് നാടിന്റെ ഉത്സവമായി മാറും.   വാർഡ് മെമ്പർ റഫീക്ക് സ്വാഗതം പറഞ്ഞു. അധ്യക്ഷൻ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ,ഖാദർ മാസ്റ്റർ, എ കെ അബ്ദുൽ ഗഫൂർ , സലാം എളമരം, വത്സല ,എന്നിവർ സംസാരിച്ചു.

കൂളിമാട് കടവ് പാലം :കടവ് കാലത്തിന്റെ ഓർമ്മകൾ

Image
കൂളിമാട് കടവ് പാലം : കടവ് കാലത്തിന്റെ ഓർമ്മകൾ ഒരുപാട് പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞതിലുള്ള സന്തോഷ നിമിഷങ്ങൾ പങ്ക് വെക്കാനും കൂളിമാട് പാലം ഉദ്ഘാടനത്തിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസിനേയും നമ്മുടെ എ.എൽഎയെയും വരവേൽക്കാനുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളാണ് എവിടേയും .   എന്റെ ചെറുപ്പ കാലങ്ങളിൽ കുടുബ വീടുകളിലേക്ക് പാർക്കാൻ പോകുന്ന നാട്ടു നടപ്പുണ്ടായിരുന്നു.     അതിൽ ഞാൻ തിരഞ്ഞടുത്ത കുറച്ച് കുടുബ വീടുകളിൽ ഒന്നായിരുന്നു. ചാലിയപുറത്തെ (മപുറം) അമ്മായിയുടെവീട്.  ചിറ്റാരി പിലാക്കൽ നിന്ന് ചിലപ്പോൾ ചെരുപ്പില്ലാതെയാവും ചാലിയപുറത്തേക്കുള്ള കാൽ നടയാത്ര . കൂളിമാട് കടവിലെത്തിയാൽ മണിക്കൂറുകളോളം കാത്തിരുന്നങ്കിലെ അക്കരയെത്താനുള്ള തോണി കിട്ടുകയുള്ളൂ.  പൊരി വൈലത്ത് കടവിലെ മണലിൽ ചെരുപ്പില്ലാതെ തോണി കാത്തിരുന്ന അന്നത്തെ അവസ്ഥ ഓർക്കുമ്പോഴാണ് ഇപ്പഴത്തെ ജനങ്ങളുടെ മെച്ചപെട്ട ജീവിത നിലവാരത്തെ പറ്റി മനസിലാവുക.  അക്കരെ നിന്ന് കടവ് തോണി പുറപ്പെട്ടല്ലോ എന്ന് സന്തോഷിച്ചിരിക്കുംമ്പോഴായിരിക്കും ഓടിക്കിതച്ച് വരുന്ന സ്ത്രീകളേയും കുട്ടികളേയും തോണിക്കാരന്റെ ദൃഷ്ടിയിൽ പതിയുക .    ചാലിയാർ പുഴയുടെ കാൽ ഭാഗം

ഇടിമിന്നലിൽ തെങ്ങുകൾ കത്തിനശിച്ചു .

Image
എടവണ്ണപ്പാറ: വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലിൽ പാഞ്ചിരി ആണാട് മുഹമ്മദിന്റെ രണ്ട് തെങ്ങുകൾ കത്തിനശിച്ചു . വൈകുന്നേരം ആറുമണിയോടെ അടുത്താണ് സംഭവം . വ്യാഴാഴ്ച വൈകുന്നേരം നേരിയ മഴയും ഈ ഭാഗത്ത് ഉണ്ടായിരുന്നു.  

മപ്രം മുട്ടുങ്ങൽ അംഗൻവാടിയുടെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു .

Image
മപ്രം മുട്ടുങ്ങൽ അംഗൻവാടിയുടെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു . അംഗൻവാടി വിദ്യാർഥികളുടെ ആഘോഷം നാട്ടുകാരുടെ ആഘോഷമായി മാറി . മപ്രം മുട്ടുങ്ങൽ അംഗൻവാടിയിൽ നടന്ന വാർഷികോത്സവം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് സി വി സക്കറിയ ഉദ്ഘാടനം ചെയ്തു .   വാർഡ് മെമ്പർ സുഹറ വെളുമ്പി ലാംകുഴി അധ്യക്ഷത വഹിച്ചു. അധ്യക്ഷത വഹിച്ചു  ഭാർഗവിട്ടീച്ചർ സ്വാഗതം പറഞ്ഞു.  ഡോക്ടർ ഗഫൂർ എ കെ , കെ പി മുഹമ്മദ് ഉസൈൻ , ഐ മാസ്റ്റർ , മജീദ് ചീക്കപ്പള്ളി എന്നിവർ ആശംസകളർപ്പിച്ചു. ഇശൽ രാവും അമ്മമാരുടെ തിരുവാതിരക്കളിയും ചടങ്ങിന് മാറ്റ് പകർന്നു.   പ്രതിഭകളെ ആദരിക്കൽ ചടങ്ങും വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു .

കൂളിമാട് പാലം : മപ്രം ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം തുടങ്ങി .

Image
കൂളിമാട് പാലം : മപ്രം ഭാഗത്തെ  സർവീസ് റോഡ്  നിർമ്മാണം തുടങ്ങി . മെയ് 31 ബുധനാഴ്ച വൈകിട്ട്  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന കൂളിമാട് പാലത്തിന്റെ മപ്പുറം ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചു . നിരവധി കുടുംബങ്ങൾക്ക് ആശ്രയം മാകുന്നതും  ചാലിയാർപുഴ ഇരുവഞ്ഞിപ്പുഴ സംഗമം നേരിൽ ദർശിക്കാനും സാധിക്കുന്ന സർവീസ് റോഡ് നേരത്തെ ഫണ്ടിന്റെ അപര്യാപ്ത യാൽ മാറ്റിവച്ചിരുന്നു . കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് നിർമ്മാണം ആരംഭിക്കുകയായിരുന്നു. 50 മീറ്റർ നീളത്തിൽ കോൺക്രീറ്റാണ് ചെയ്യുന്നത്.കുളിമാട് പാലത്തിൻറെ കൂളിമാട് ഭാഗത്ത് സർവീസ് റോഡ് നേരത്തെ നിർമാണം പൂർത്തിയാക്കിയിരുന്നു . ഇതോടെ നിരവധി കുടുംബങ്ങൾക്കും ടൂറിസ്റ്റുകൾക്കും ഏറെ ആശ്വാസ പ്രദമായി. 

കൂളിമാട് പാലം :ഉദ്ഘാടനം മെയ് 31ന് നാലുമണിക്ക് : എംഎൽഎ പി.ടി.എ റഹീം

Image
കൂളിമാട് പാലം : ഉദ്ഘാടനം മെയ് 31ന് നാലുമണിക്ക് : എംഎൽഎ പി.ടി.എ റഹീം   എടവണ്ണപ്പാറ: കൂളിമാട് പാലം ഉദ്ഘാടനം മെയ് 31 നാലുമണിക്ക് ബുധനാഴ്ച നാലുമണിക്ക് നടക്കുമെന്ന് കുന്നമംഗലം എംഎൽഎ പി.ടി.എ റഹീം പറഞ്ഞു . 2002 ൽ തുടങ്ങിയ പ്രതീക്ഷകളാണ് 2023 പൂർത്തിയാവുന്നത് . കുളിമാട് പാലത്തിന് നീളം 309 മീറ്ററാണ്. 1.5 മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും ഉണ്ട് . പാലത്തിൽ ഉള്ള റോഡിന് 7.5 മീറ്റർ വീതിയാണുള്ളത്. ഇൻറഗ്രേറ്റഡ് സ്ട്രക്ചർ രീതിയിലാണ് നിർമ്മാണം . 35 മീറ്റർ നീളത്തിൽ 7 സ്പാനുകളും 12 മീറ്റർ നീളത്തിൽ 5 സ്പാനുകളുമുണ്ട്. പാലത്തിന് 13 തൂണുകളുണ്ട്. 2016 -17 ബജറ്റിൽ ഒന്നാം പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റിലാണ് 25 കോടി രൂപ നീക്കി വെച്ചത്. പാലം പൂർത്തിയാകുന്നതോടെ ഇരു ജില്ലകളിലെയും വികസനത്തിന് കരുത്തുപകരും. ഫോട്ടോ:

എളമരം ഇരട്ട മൊഴി റോഡ്:വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ഈ ആഴ്ച തുടങ്ങും

Image
എളമരം ഇരട്ട മൊഴി റോഡ്: വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ഈ ആഴ്ച തുടങ്ങും . എടവണ്ണപ്പാറ : എളമരം മുതൽ ഇരട്ട മൊഴി വരെയുള്ള  വാട്ടർ അതോറിറ്റി ജല മിഷന് വേണ്ടി റോഡ് കീറിയ ജോലികളുടെ നവീകരണ പ്രവർത്തികൾ ഈ ആഴ്ച തുടങ്ങും .  ഈ റോഡിനായുള്ള നവീകരണ ജോലികൾക്ക് ടെണ്ടറായിട്ടുണ്ട് . കരാർ ഏറ്റെടുത്ത കാസർക്കോട് സ്വദേശി സ്ഥലം സന്ദർശിച്ചിരുന്നു . നാല് കിലോമീറ്റർ വരുന്ന ഈ നവീകരണ ജോലികൾക്ക് വേണ്ടി റോഡ് കീറിയതും  ഭിത്തി നിർമ്മാണവും മാത്രമാണ്   ഉണ്ടാവുക .ആ ഭാഗങ്ങളിൽ ടാറിങ് ഉണ്ടാവും .ഒരു കോടി 30 ലക്ഷം രൂപയാണ് കരാർ തുക . നേരത്തെ നവീകരണ ജോലികൾക്കായി വാട്ടർ അതോറിറ്റി ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നു. അതിനിടെയാണ് വാട്ടർ അതോറിറ്റി ജല മിഷന് വേണ്ടി കീറിയ ജോലികൾ വാട്ടർ അതോറിറ്റി തന്നെ ചെയ്യണമെന്ന് നിയമം ഇറങ്ങിയത്.  ഇതിനുശേഷം വാട്ടർ അതോറിറ്റി നൽകിയ തുക തിരിച്ചു പൊതുമരാമത്ത് നൽകിയിരുന്നു .ശേഷമാണ് നടപടികൾ പൂർത്തിയാക്കി കരാറുകാരൻ പദ്ധതി ഏറ്റെടുത്തത് . അടുത്തയാഴ്ച നിർമ്മാണം തുടങ്ങിയാൽ 15 ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു . നേരത്തെ ,എടവണ്ണപ്പാറ മുതൽ ഇരട്ട മ

കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിനായി സ്ഥലം വിട്ടു നൽകി.

Image
കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിനായി സ്ഥലം വിട്ടു നൽകി.  സമീപന റോഡിന് സ്ഥലം വിട്ടുനൽകിയ വരെ കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു . കൂളിമാട്- കള്ളൻ തോട് നിർമ്മാണം ഏറ്റെടുത്ത പി ടി എസ് ഇന്നലെ സ്ഥലം വിട്ടുനൽകിയ ഭാഗത്തെ മതിലുകൾ പൊളിച്ച് നവീകരണ ജോലികൾ ആരംഭിച്ചു . കൂളിമാട്- കള്ളൻ തോട് റോഡിൻറെ ഭാഗമായ പാലത്തിനു സമീപം   രണ്ടാഴ്ച മുമ്പാണ് നിർമ്മാണം ആരംഭിച്ചത് . കൂളിമാട് പാലത്തിന്റെ നിർമ്മാണം  അവസാനിച്ചു ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന ഈ സമയത്ത്  സമീപന റോഡിനായി  സ്ഥലം വിട്ടു നൽകിയതിൽ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ് .  

കൂളിമാട് പാലം : ആശങ്കകൾക്ക് വിട ലൈറ്റുകൾ പ്രകാശിക്കും

Image
എടവണ്ണപ്പാറ :കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച കൂളിമാട് പാലം ഇനി  പ്രകാശിക്കും .കൂളിമാട് പാലത്തിൽ ഈയാഴ്ച ലൈറ്റ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങും.ഏകദേശം 40 ഓളം ലൈറ്റുകൾ ഉണ്ടാവുമെന്നാണ് അറിയുന്നത്. പാലത്തിൽ ലൈറ്റ് ഉൾപ്പെടുത്താൻ സാധിക്കുന്നില്ല എന്ന് അറിയിച്ചതിനാൽ കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയും കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീമും മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതോടെ ലൈറ്റിനു വേണ്ടി പാലം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രാദേശിക യുവജന സംഘടനകളുടെ നേതൃത്വത്തിലും നടന്നിട്ടുള്ള വിവിധങ്ങളായിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഫലം കണ്ടിരിക്കുകയാണ്. നേരത്തെ ,പാലത്തിൽ ലൈറ്റ് സംവിധാനം ഉൾക്കൊള്ളിച്ചിരുന്നുവെങ്കിലും 2018ലെ പ്രളയത്തിൽ ഡിസൈനിൽ മാറ്റം വരികയും എസ്റ്റിമേറ്റ് പുതുക്കുകയും ചെയ്തപ്പോൾ ലൈറ്റ് സംവിധാനം ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന്  അധികൃതർ അറിയിക്കുകയായിരുന്നു.  എന്നാൽ , അവസാനഘട്ട വിലയിരുത്തലിൽ ലൈറ്റ് ഉൾപ്പെടുത്താൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ . ഇതോടെ പാലത്തെ സ്നേഹിക്കുന്ന ഇതു കരയിൽ ഉ

കൂളിമാട് പാലം സന്ദർശകരുടെ വൻ തിരക്ക്

Image
കൂളിമാട് പാലം സന്ദർശകരുടെ വൻ തിരക്ക്   കോഴിക്കോട് മലപ്പുറം ജില്ലയിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലം  നിർമ്മാണം പൂർത്തിയായതിന് ശേഷം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നല്കിയിരുന്നു . അവധിദിവസമായ ഇന്ന് നാടിൻറെ നാനാഭാഗത്ത് നിന്ന് നിരവധി പേരാണ് കൂളിമാട് പാലം സന്ദർശിക്കാനെത്തിയത് . ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്ന അതിമനോഹരമായ ദൃശ്യം  കാണാനാണ് സന്ദർശകർ എത്തുന്നത്.  വൈകുന്നേരം നാലുമണിക്ക് തന്നെ  നാടിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി ബൈക്കുകളിലും കാറുകളിലുമായി യാത്രക്കാർ എത്തിത്തുടങ്ങിയിരുന്നു.    ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാർ പുഴയുടെയും സംഗമസ്ഥാനം കൂടുതൽ പേരും ഏറെനേരം ആസ്വദിക്കുന്നത്.  കൂളിമാട് പാലം ടൂറിസം മാപ്പിലേക്ക്  രേഖപ്പെടുത്തുമെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ ചുണ്ടിക്കാട്ടുന്നു .

കൂളിമാട് പാലം: കുട്ടികളുടെ യാത്ര ചർച്ച ചെയ്യപ്പെടണം

Image
കൂളിമാട് പാലം ട്രയൽ റണ്ണിനായി തുറന്നു നൽകിയിരിക്കുകയാണ് . ഇപ്പോൾ നമ്മുടെ മുന്നിലുള്ള വിഷയം വിദ്യാർത്ഥികളും വെക്കേഷനിൽ സൈക്കിളിൽ ഉലാത്തുന്ന കുട്ടികളുടെ കാര്യവുമാണ് .  രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ പാലം തുറന്നു കൊടുക്കുന്നതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇടമുറിയാതെ ഇപ്പോൾ പാലത്തിലൂടെ കടന്നുപോകുന്നത് . പല വാഹനങ്ങൾക്കും ദിശയറിയാതെ എവിടേക്ക് പോകണമെന്നറിയാതെ  നിൽക്കുന്ന അവസ്ഥയിൽ അപകട സാധ്യത ഏറെയാണെന്ന് നമുക്ക് ഊഹിക്കാമല്ലോ ?  ഈ പശ്ചാത്തലത്തിലാണ് രാവിലെ കുട്ടികൾ ഗതാഗതനിയമങ്ങൾ ഒന്നുമറിയാതെ , മാറ്റങ്ങൾ അറിയാതെ യാത്ര ചെയ്യുന്നത് ഏറെ അപകടം ചെയ്യും .  ഈ പശ്ചാത്തലത്തിൽ നാട്ടുകാർ ഈ വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുന്നു.  അതുപോലെ ചെറിയ കുട്ടികൾ വെക്കേഷനായതിനാൽ സൈക്കിളിൽ  ഗതാഗത നിയമം അറിയാതെ യാത്രയാവുന്നത് അപകട സാധ്യത ഏറെ വർധിപ്പിക്കും.   ചെറിയ കുട്ടികൾ പാലത്തിൻറെ കൈവരികൾ കയറിയിരിക്കുന്നത്  അന്വ നാട്ടുകാർ ഉപദേശിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ് . ഈ പശ്ചാത്തലത്തിൽ ഈ കാര്യത്തിൽ  ഒരു ദിശാബോധം ഉണ്ടാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. 

കൂളിമാട് പാലം: ട്രയൽ റണ്ണിംഗിനായി തുറന്ന് നൽകി.

Image
എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകള തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലം ട്രയൽ റണ്ണിംഗിനായി തുറന്ന് നൽകി. ശനിയാല രാവിലെയാണ് കൂളിമാട് പാലം ട്രയൽ റണ്ണിംഗിനായി ഗതാഗത്തിന് തുറന്ന് നൽകിയത്.എന്നാൽ വൈകുന്നേരം നാലുമണിക്ക് ട്രയൽ റണ്ണിംഗ് അവസാനിപ്പിച്ചു. കുനിയിൽ പാലം ഉദ്ഘാടനത്തിന് ഒരാഴ്ച വരെ ഗതാഗതത്തിന് തുറന്ന് നൽകിയത് പോലെ കൂളിമാടുപാലം ഗതാഗതത്തിന് തുറന്നു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഇതോടെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ യാത്രയായത്. 309 മീറ്റർ നീളമുള്ള പാലം ഒന്നാം പിണറായി മന്ത്രി സഭയുടെ കാലത്താണ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.    മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമ്മാണസിന നിർവഹിചിരുന്നത്. പാലത്തിന്റെ ഉദ്ഘാടനം മൺസൂണിന് മുമ്പ് ഉണ്ടാവുമെന്ന് കുന്ദമംഗലം എം.എൽ എ പി.ടി എ റഹീം പറഞ്ഞിരുന്നു . പാലത്തിന്റെ ട്രയൽ റണ്ണിംഗിന് തുറന്ന് നൽകിയതോടെ ജനങ്ങൾ ഏറെ ആഹ്ലാദത്തിലാണ്.

കൊളമ്പലം വെണ്ണക്കോട് മസ്ജിദിന് തറക്കല്ലിട്ടു

Image
എടവണ്ണപ്പാറ :   എടവണ്ണപ്പാറക്കടുത്ത് കൊളമ്പലം വെണ്ണക്കോട് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന് തറക്കല്ലിടൽ കർമ്മം സയ്യിദ് അഹ്മദ് ബുഖാരി അൽ മദനി നിർവഹിച്ചു.  ചടങ്ങിൽ എടവണ്ണപ്പാറ മസ്ജിദ് നജാത്ത് ഇമാം തൗഫീഖ് സഖാഫി, സി എം മൗലവി വാഴക്കാട്, സി പി മൊയ്തീൻ ഹാജി കൊളമ്പലം ,വെള്ളിശ്ശേരി അബൂബക്കർ എന്നിവർ സംബന്ധിച്ചു.

കൂളിമാട് -കള്ളൻ തോട് നിർമ്മാണം തുടങ്ങി .

Image
എടവണ്ണപ്പാറ :കൂളിമാട് കള്ളൻ തോട് നിർമ്മാണത്തിനായി റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് ആദ്യ ട്രിപ്പ് മണ്ണ് ചൊവ്വാഴ്ച രാവിലെ കൂളിമാട് എത്തി .   34 കോടി രൂപ രൂപ ചെലവ് കണക്കാക്കുന്ന കൂളിമാട് കളൻതോട് റോഡ് നിർമ്മാണം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിടിഎസ് ഗ്രൂപ്പാണ് ഏറ്റെടുത്തിട്ടുള്ളത്. എളമരം കടവ് പാലം നിർമ്മാണവും പിടിഎസ് ഗ്രൂപ്പായിരുന്നു ഏറ്റെടുത്തിരുന്നത് . കൂളിമാട് പാലത്തിൻറെ നിർമ്മാണം പൂർണ്ണമായെങ്കിലും പാലത്തിന്റെ സമീപന റോഡ് അവസാനിക്കുന്നിടത്ത് നിന്ന്  80 മീറ്ററോളം കോഴിക്കോട് കൂളിമാട് കള്ളൻ തോട് റോഡിൻറെ ഭാഗമായിരുന്നു. ഇത് പൂർത്തിയാവാത്ത പാലത്തിൻറെ ഉദ്ഘാടനത്തെ ബാധിച്ചിരുന്നു. റോഡിന്റെ നിർമ്മാണം തുടങ്ങിയതിനാൽ പാലത്തിൻറെ ഉദ്ഘാടനം മെയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 

കൂളിമാട് -കള്ളൻ തോട് നിർമ്മാണം നാളെ തുടങ്ങും .

Image
  കൂളിമാട് കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നതുമായി ബന്ധപ്പെട്ട്  ചർച്ച ചെയ്യുന്നതിന് കി.ഫ് ബി.പി.ടി.എസ്, കെ.എസ്.ഇ.ബി പ്രതിനിധികൾ  സ്ഥലം സന്ദർശിച്ചു . തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്. കൂളിമാട് കള്ളൻ തോട് കരാർ  കഴിഞ്ഞ ആഴ്ച ഒപ്പുവെച്ചിരുന്നു.  കൂളിമാട് ഭാഗത്തുനിന്ന് റോഡിന്റെ ഇരു ഭാഗങ്ങളിലായി ഓവു ചാൽ നിർമ്മിക്കുന്നതിനായി സ്ഥലം നാട്ടുകാർ വിട്ടു നൽകും.  കൂളിമാട് പാലം ഉദ്ഘാടനത്തിന്  നൂറു മീറ്ററോളം വരുന്ന  കൂളിമാട് കളൻതോട് റോഡിൻറെ ഭാഗം  കൂളിമാട് പാലത്തിന്റെ ഉദ്ഘാടനത്തി ന് തടസ്സമായി മാറിയിരുന്നു.  റോഡിന്റെ ഇരു ഭാഗങ്ങളിലായി ഒരാളൊഴികെ മറ്റെല്ലാവരും  ഓവ് ചാൽ നിർമ്മാണത്തിന് സ്ഥലം നൽകും.  ഇതോടെ , കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കുളിമാട് പാലത്തിൻറെ ഉദ്ഘാടനം  മെയിൽ ഉണ്ടാവുമെന്ന് ഏതാണ്ടുറപ്പായി . കൂളിമാട് പാലത്തിൻറെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു . കൂളിമാട് - കളൻതോട് റോഡിൻറെ കരാർ  ഏറ്റടുത്തത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിടിഎ സ് ഗ്രൂപ്പാണ് . 7 കിലോമീറ

ചാലിയാർ പുഴയിൽനീർ നായ 5 പേരെ ആക്രമിച്ചു

Image
ചാലിയാർ പുഴയിൽ നീർ നായ 5 പേരെ ആക്രമിച്ചു എടവണ്ണപ്പാറ: ചാലിയാർ പുഴയിൽ നീർ നായ ആക്രമണം . ഞായറായ പതിനൊന്ന് മണിക്ക് കൂളിമാട് പാലത്തിന് സമീപം കൂളിമാട് കടവിലാണ് നീർ നായ ആക്രമിച്ചത്. അങ്ങാടിയിൽ ഉണ്ണിമോയി മപ്രം,  മിർ ശാദ് ബാവ, റയ്യാൻ കെ.ടി. ഷാദിൽ കെ.ടി. എന്നിവരെയാണ് നീർ നായ ആക്രമിച്ചത്. ഒരാഴ്ച മുമ്പ് വെട്ടത്തുർ, വെട്ട് പാറ എന്നിവിടങ്ങളിലും നീർ നായ രണ്ട് പേരെ ആക്രമിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. ഉപദ്രവകാരികളായ നീർ നായ ശല്യത്തിന് നിയന്ത്രണത്തിന് വനം വകുപ്പിന്റെ സഹായം തേടണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കൂളിമാടിന്റെ കുട്ട്യാക്ക 70 ന്റെ നിറവിൽ നാടാദരിച്ചു

Image
യൗവനം നാടിനായി സമർപ്പിച്ച കുട്ട്യാക്കയെ കൂളിമാട്ടുകാർ  മറന്നില്ല.  തന്റെ യൗവനകാലം നാടിന് പകുത്തുനൽകിയ കുട്ട്വാക്കയുടെ എഴുപതാം ജന്മദിനം നാട്ടുകാരുടെ ആഘോഷമായി മാറി.  ഞായറാഴ്ച രാവിലെ പത്തുമണിക്ക് കുളിമാട് നടന്ന ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു . വെള്ളപ്പൊക്ക സമയത്തും കല്യാണവീടുകളിലും സഹായവുമായി ഓടിയെത്തിയ കുട്ട്യാക്ക എന്നും നാട്ടുകാർക്കൊപ്പമായിരുന്നു . 15 വർഷം എടവണ്ണപ്പാറയിൽ ജീപ്പ് ഡ്രൈവറായും 15 വർഷം കൂളിമാട്ടെ മില്ലിൽ സേവനം ചെയ്തിരുന്നപ്പോഴും നാടിന്റെ ഹൃദയമിടിപ്പ് പ്രവർത്തിച്ച കുട്ട്യാക്കയുടെ ജന്മദിനം നാടിന്റെ ആഘോഷമായി മാറുകയായിരുന്നു . ശംസുദ്ദീൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ കെ.റഫീഖ് അധ്യക്ഷതവഹിച്ചു . പ്രസാദ് മാസ്റ്റർ ,ഹമീദ് ,നസീർ ,ഷാഫി മാസ്റ്റർ, ബഷീർ എന്നിവർ പങ്കെടുത്തു . മജീദ് കൂളിമാട് എഴുതിയ കുട്ട്യാക്കയെ കുറിച്ചുള്ള കവിത ചടങ്ങിൽ ആലപിച്ചു. 

നികുതി വർദ്ധന പിൻവലിക്കണംചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസ്സാക്കി

Image
എടവണ്ണപ്പാറ : - കെട്ടിട നികുതി, പെർമിറ്റ് ഫീ, റെഗുലറൈസേഷൻ ഫീ തുടങ്ങിയ ഫീസുകൾ കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി ഐക്യഖണ്ടേന പ്രമേയം പാസ്സാക്കി. യു. ഡി. എഫ് പാർലമെന്ററീ പാർട്ടി ലീഡർ മുബഷിർ ഓമാനൂർ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി വിജീഷ് പി കെ പിന്താങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എളങ്കയിൽ മുംതാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ പി സഹീദ് ഉൾപ്പെടെ 9 അംഗങ്ങൾ സംസാരിച്ചു. സാമ്പത്തികമായി വലിയ പ്രയാസങ്ങൾ നേരിടുന്ന സാധാരണ ജനങ്ങൾക്ക് ഈ വർദ്ധനവ് വലിയ തിരിച്ചടിയാണ്. വർധന പൂർണ്ണമായി പിൻവലിച്ചു ജനങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തിരമായി പിന്തിരിയാണമെന്ന് പ്രമേത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒറ്റയിരിപ്പിന് പൂർണമായും ഓതി കേൾപ്പിച്ച് മപ്രം ബുഖാരിയ്യ ഇന്റർ ഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ.

Image
  ഒറ്റയിരിപ്പിന് പൂർണമായും  ഓതി കേൾപ്പിച്ച് മപ്രം ബുഖാരിയ്യ ഇന്റർ ഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ. എടവണ്ണപ്പാറ: വിശുദ്ധ ഖുർആൻ  പൂർണമായും മന:പാഠമാക്കി  ഒറ്റയിരിപ്പിന് ഓതി കേൾപ്പിച്ച് മപ്രം ബുഖാരിയ്യ ഇന്റർ ഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിലെ വിദ്യാർത്ഥികൾ. ഹാഫിള് മുഹമ്മദ് റിൽശാദ് വിളയിൽ, ഹാഫിള് മുഹമ്മദ് സാബിത്ത് ചെറുമുറ്റം, ഹാഫിള് മുഹമ്മദ് ബിശ്ർ കൊട്ടപ്പുറം എന്നീ വിദ്യാർത്ഥികളാണ് ഒറ്റയിരിപ്പിൽ മുഴ്വൻ ഓതി കേൾപ്പിച്ച് ശ്രദ്ദേയരായത്. ഹാഫിള് അനീസ് സഖാഫി, ഹാഫിള് ഉമറലി , ഷാഫി ബുഖാരി എന്നീ ഉസ്താദുമാരുടെ മുന്നിലാണ് വിദ്യാർത്ഥികൾ ഖുർആൻ മുഴ്‌വൻ ഒറ്റയിരിപ്പിൽ ഓതി കേൾപ്പിച്ചത്.

സർക്കിൾനേതൃസംഗമം സംഘടിപ്പിച്ചു

Image
കേരള മുസ്ലിം ജമാഅത്ത് സർക്കിൾ നേതൃസംഗമം സംഘടിപ്പിച്ചു എടവണ്ണപ്പാറ : കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ജലാലിയ്യയിൽ സംഘടിപ്പിച്ച സർക്കിൾ നേതൃസംഗമം" നടത്തി.  സോൺ പ്രസിഡന്റ് സയ്യിദ് അഹമ്മദ് കബീർ മദനിയുടെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാഖ് മാസ്റ്റർ വിഷയാവതരണം നടത്തി.    19-5-23 ന് ജലാലിയ്യ കാമ്പസിൽ നടക്കുന്ന സോൺ ക്യാബിറ്റ് അസംബ്ലി വിജയിപ്പിക്കുക. സർക്കിൾ ക്യാബിറ്റ് അസംബ്ലി, ജൂണിൽ ആരംഭിക്കുന്ന സംഘട സ്കൂൾ തുടങ്ങിയ വിഷയത്തിൽ ചർച്ചകൾ നടന്നു.    സി.എം മൗലവി വാഴക്കാട്,അഹമ്മദ് മളാഹിരി, അബ്ദുൽ ഹമീദ് സഖാഫി സംസാരിച്ചു. എ .കെ .സി അബ്ദുൽ അസീസ് ബാഖവി സംബന്ധിച്ചു. സയ്യിദ് അഹമ്മദ് കബീർ മദനി പ്രാർത്ഥന നടത്തി.

വാഴയൂർ : തൊണ്ടിയോത്ത്, പള്ളിയാളി പൊതു കിണറിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു.

Image
വാഴയൂർ : തൊണ്ടിയോത്ത്, പള്ളിയാളി പൊതു കിണറിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു. വാഴയൂർ : K.K മരക്കാർ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കൊട്ടക്കാട്ട് ബാപ്പുട്ടിക്ക സൗജന്യമായി ട്രസ്റ്റിന് നൽകിയ സ്ഥലത്ത് തൊണ്ടിയോത്ത്, പള്ളിയാളി പ്രദേശത്തെ പരിസരവാസികൾക്ക് കുടിവെള്ളാവശ്യത്തിനായി നിർമ്മിച്ച് നൽകുന്ന പൊതു കിണറിന്റെ കുറ്റിയടിക്കൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  വാസുദേവൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രവൃത്തനാവശ്യങ്ങൾക്കായുള്ള ഫണ്ടിലേക്ക് വാഴയൂർ OlCC യുടെ ആദ്യ ഘഡു സംഘടന ഭാരവാഹികളായ K K മജീദ്, K K അബ്ദുള്ള എന്നിവർ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി... ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ദിനേഷൻ കടവ്, ബ്ലോക്ക് വൈസ് EK ഫാറൂഖ്, വാർഡ് മെമ്പർമാരായ പ്രസീത ടീച്ചർ, ജമീല കൊടമ്പാട്ടിൽ ഒപ്പം പരിസരവാസികളും പങ്കെടുത്തു...  

കൂളിമാട് പാലം ഉദ്ഘാടനം മെയിൽ തന്നെ : കൂളിമാട് കള്ളൻ തോട് റോഡ് കരാറിൽ ഒപ്പു വെച്ചു.

കൂളിമാട് പാലം ഉദ്ഘാടനം മെയിൽ തന്നെ :  കൂളിമാട് കള്ളൻ തോട് റോഡ്  കരാറിൽ ഒപ്പു വെച്ചു. എടവണ്ണപ്പാറ: കൂളിമാട് കളൻതോട് റോഡ് കരാറിൽ ഒപ്പ് വെച്ചതോടെ കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം മേയിലുണ്ടാകുമെന്ന് ഉറപ്പായി. കൂളിമാട് കളൻ തോട് റോഡിന്റെ നൂറ് മീറ്റർ താഴെ റോഡ് പൂർത്തിയാവത്തതാണ് നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകാൻ കാരണം.

ചെറുവാടി കടവിൽ നീർനായ ആക്രമണം.

Image
ചെറുവാടി കടവിൽ നീർനായ ആക്രമണം. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വെട്ടത്തൂർ ചെറുവാടി കടവിൽ  കുളിക്കാനെത്തിയ കടത്തുകാരിക്കാണ്  നീർനായ ആക്രമണം നേരിട്ടത്.  2 ദിവസം മുമ്പ് ചെറുവാടി    (കോഴിക്കോട് ജില്ല) വിലും നീർ നായ ആക്രമണം ഉണ്ടായിരുന്നു . കഴിഞ്ഞ നാല് വർഷങ്ങളായി ചാലിയാർ പുഴയിൽ നിർ നായ ശല്യം കൊണ്ട് ബുദ്ധിമുട്ടുകയാണ്.  കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി ചാലിയാർ പുഴ ആശ്രയിക്കുന്നവർ ഇപ്പോൾ ഭയപ്പെടുകയാണ് .  വനം വകുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ നിർനായ ശല്യം കുറക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളുകൾ ഏറെയായെങ്കിലും   ആവശ്യമായ നടപടികൾ  ഇതുവരെ ഉണ്ടായിട്ടില്ല . ഉപജീവനം  നടത്തുന്ന  മത്സ്യബന്ധന തൊഴിലാളികളെ ഇത് ഏറെ ബാധിക്കുകയാണ് . വൻ വില കൊടുത്തു വാങ്ങുന്ന വലകൾ നിർണായകൾ നശിപ്പിക്കുന്നത് പതിവാണ്.