എളമരം ഇരട്ട മൊഴി റോഡ്:വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ഈ ആഴ്ച തുടങ്ങും

എളമരം ഇരട്ട മൊഴി റോഡ്:
വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ഈ ആഴ്ച തുടങ്ങും .

എടവണ്ണപ്പാറ :

എളമരം മുതൽ ഇരട്ട മൊഴി വരെയുള്ള 
വാട്ടർ അതോറിറ്റി ജല മിഷന് വേണ്ടി റോഡ് കീറിയ ജോലികളുടെ നവീകരണ പ്രവർത്തികൾ ഈ ആഴ്ച തുടങ്ങും . 

ഈ റോഡിനായുള്ള നവീകരണ ജോലികൾക്ക് ടെണ്ടറായിട്ടുണ്ട് .
കരാർ ഏറ്റെടുത്ത കാസർക്കോട് സ്വദേശി
സ്ഥലം സന്ദർശിച്ചിരുന്നു .

നാല് കിലോമീറ്റർ വരുന്ന ഈ നവീകരണ ജോലികൾക്ക് വേണ്ടി റോഡ് കീറിയതും 
ഭിത്തി നിർമ്മാണവും മാത്രമാണ് 
 ഉണ്ടാവുക .ആ ഭാഗങ്ങളിൽ ടാറിങ് ഉണ്ടാവും .ഒരു കോടി 30 ലക്ഷം രൂപയാണ് കരാർ തുക .

നേരത്തെ നവീകരണ ജോലികൾക്കായി വാട്ടർ അതോറിറ്റി ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നു. അതിനിടെയാണ് വാട്ടർ അതോറിറ്റി ജല മിഷന് വേണ്ടി കീറിയ ജോലികൾ വാട്ടർ അതോറിറ്റി തന്നെ ചെയ്യണമെന്ന് നിയമം ഇറങ്ങിയത്.

 ഇതിനുശേഷം വാട്ടർ അതോറിറ്റി നൽകിയ തുക തിരിച്ചു പൊതുമരാമത്ത് നൽകിയിരുന്നു .ശേഷമാണ് നടപടികൾ പൂർത്തിയാക്കി കരാറുകാരൻ പദ്ധതി ഏറ്റെടുത്തത് .

അടുത്തയാഴ്ച നിർമ്മാണം തുടങ്ങിയാൽ 15 ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു .

നേരത്തെ ,എടവണ്ണപ്പാറ മുതൽ ഇരട്ട മൊഴി വരെ റോഡ് നവീകരണത്തിന് 5 കോടി രൂപ അനുവദിച്ചിരുന്നു .
ഇതിൻറെ നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും 
വാട്ടർ അതോറിറ്റിയുടെ ജോലികൾ പൂർത്തിയാക്കാൻ കാത്തിരിക്കുകയാണ് ഇപ്പോൾ അധികൃതർ. 

ഈ ജോലി പൂർത്തിയായാൽ ഉടനെതന്നെ അഞ്ചു കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ തുടങ്ങും .

എന്നാൽ, കുളിമാട് പാലത്തിൻറെ പ്രധാന റോഡായ എളമരം ഇരട്ട മൊഴി റോഡ് 
നിർമ്മാണം വൈകുന്നത് അപകട സാധ്യത ഉണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു.ആയതിനാൽ എത്രയും പെട്ടെന്ന് നിർമാണം തുടങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു