Posts

Showing posts from February, 2024

എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷം.

Image
     നിരവധിയാത്രക്കാർ ആശ്രയിക്കുന്ന എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ പൊടിശല്യം രൂക്ഷമായി. വാഹനങ്ങളുടെ ഊഴം കാത്ത് നിൽക്കുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലാവുന്നത്. വിവിദ സ്ഥലങ്ങളിലേക്കായി നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്. അതോടൊപ്പം കോളേജുകളിലേക്കും സ്കൂളിലേക്കും പോവുന്ന വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രവുമാണ്. പൊടിശല്യംപരിഹരിക്കാൻ ഇടക്കിടക്ക് വെള്ളമടിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിവിദ പഞ്ചായത്തുകളിൽ നിന്ന് രോഗികളെത്തുന്ന ഗവ :യൂനാനി ആശുപത്രിയും ബസ് സ്റ്റാൻഡിലാണ് ഉള്ളത്‌.

ഇ.ടി.മുഹമ്മദ് ബഷീർ നയിച്ച റോഡ് ഷോക്ക് സ്വീകരണം നൽകി

Image
എടവണ്ണപ്പാറ: മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥിയായി തിരെഞ്ഞെടുത്ത ഇ.ടി മുഹമ്മദ് ബഷീറിന് വ്യായാഴ്ച രാത്രി എടവണ്ണപ്പാറയിൽ പൗരാവലി സ്വീകരണം നൽകി. ഇ.ടി.മുഹമ്മദ് ബഷീർ നയിച്ച റോഡ് ഷോക്കാണ് നാട്ടുകാർ വരവേൽപ്പ് നൽകിയത്. ഹാരാർപ്പണവും  വെടികെട്ടും സ്വീകരണത്തിന് മാറ്റ് പകർന്നു.തുറന്ന ജീപ്പിൽ നിന്ന് കൈ വീശി നാട്ടുകാരെ സ്നേഹമറിയിച്ചു. ജന്മനാട്ടിൽ മത്സരിക്കുന്ന ഇ.ടി.യെ കാണാൻ വിവിദ ഭാഗങ്ങളിൽ നിന്ന് നാട്ടുകാരെത്തി. എം.എൽ എ ടി .വി.ഇബ്രാഹിമും ജബ്ബാർ ഹാജിയും റോഡ് ഷോയിൽ ഇ.ടി.ക്കൊപ്പമുണ്ടായിരുന്നു.

തണ്ണീർകുടം ഉദ്ഘാടനം ചെയ്തു

Image
എടവണ്ണപ്പാറ :വേനൽ ചൂട് ശക്തിയായികൊണ്ടിരിക്കുമ്പോൾ പറവകൾക്ക് ദാഹജലത്തിനായി തണ്ണീർകുടം സ്ഥാപിച്ചു. പദ്ധതിയുടെ സോൺ തല ഉദ്ഘാടനംഎടവണ്ണപ്പാറ ദാറുൽ അമാൻ ഡയറക്ടർ അബ്ദുറഷീദ് ബാഖവി വെട്ടുപാറ നിർവഹിച്ചു.സോൺ ഭാരവാഹികളായ സി.അമീർ അലി സഖാഫി വാഴക്കാട്, അബ്ദുസലാം സഖാഫി ഓമാനൂർ, കെ.എം ഇബ്റാഹിം സഖാഫി പറപ്പൂർ, കെ എം അബ്ദുല്ല ഊർക്കടവ്, സുലൈമാൻ സഖാഫി പറപ്പൂർ, ഹാഫിള് ശറഫുദ്ദീൻ സഖാഫി ചീക്കോട്, ഹാമിദ് സഖാഫി അനന്തായൂർ പങ്കെടുത്തു.

17 കാരിയുടെ ദുരൂഹ മരണം :ആക്ഷൻ കമ്മിറ്റിയുടെ ബഹുജന പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി

Image
17 കാരിയുടെ ദുരൂഹ മരണം :ആക്ഷൻ കമ്മിറ്റിയുടെ ബഹുജന പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി എടവണ്ണ പ്പാറ. ഒരാഴ്ച മുമ്പ് 17 കാരിയായ പ്ലസ് വൺ വിദ്യാർഥി ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പരാതിയിൽ പൊലീസ് ശരിയായ ദിശയിൽ ആന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണ മെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽനടന്ന പ്രതഷേധ പ്രകടനം ശ്രദ്ധേയമായി. പ്രകടനത്തിൽ  അഞ്ഞൂറിലധികം പേർപങ്കെടുത്തു. പോക്സോ കേസിൽ അറസ്റ്റിലായ വി. സിദ്ദീഖലി ക്കെതിരെ നിയമനടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.     പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു നടപടികൾ ത്വരിത പ്പെടുത്തണ മെന്നും യോഗം ആവശ്യപ്പെട്ടു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കരിയ ഉദ്ഘാടനം ചെയ്തു.   സ്ഥിരം സമിതി അധ്യക്ഷയും ആക്ഷൻ കമ്മിറ്റി ചെയർ പേഴ്സണു മായ ആയിശ മാരാത്ത് അധ്യക്ഷത വഹിച്ചു. കൺ വീനർ മുത്തുകോയ തങ്ങൾ, പി. ഭാസ്കരൻ,കെ.ഒ. അലി, കെ. ശറഫുന്നിസ , സി. ഭാസ്കരൻ, എ.കെ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.

സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു

Image
സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു