17 കാരിയുടെ ദുരൂഹ മരണം :ആക്ഷൻ കമ്മിറ്റിയുടെ ബഹുജന പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി


17 കാരിയുടെ ദുരൂഹ മരണം :ആക്ഷൻ കമ്മിറ്റിയുടെ ബഹുജന പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി


എടവണ്ണ പ്പാറ. ഒരാഴ്ച മുമ്പ് 17 കാരിയായ പ്ലസ് വൺ വിദ്യാർഥി ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പരാതിയിൽ പൊലീസ് ശരിയായ ദിശയിൽ ആന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണ മെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽനടന്ന പ്രതഷേധ പ്രകടനം ശ്രദ്ധേയമായി.



പ്രകടനത്തിൽ  അഞ്ഞൂറിലധികം പേർപങ്കെടുത്തു. പോക്സോ കേസിൽ അറസ്റ്റിലായ വി. സിദ്ദീഖലി ക്കെതിരെ നിയമനടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.     പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു നടപടികൾ ത്വരിത പ്പെടുത്തണ മെന്നും യോഗം ആവശ്യപ്പെട്ടു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കരിയ ഉദ്ഘാടനം ചെയ്തു.   സ്ഥിരം സമിതി അധ്യക്ഷയും ആക്ഷൻ കമ്മിറ്റി ചെയർ പേഴ്സണു മായ ആയിശ മാരാത്ത് അധ്യക്ഷത വഹിച്ചു. കൺ വീനർ മുത്തുകോയ തങ്ങൾ, പി. ഭാസ്കരൻ,കെ.ഒ. അലി, കെ. ശറഫുന്നിസ , സി. ഭാസ്കരൻ, എ.കെ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു