Posts

Showing posts from March, 2023

എബിൻ മാഷിന്റെ "വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസിന്" മൂന്നാം പിറന്നാൾ

Image
എബിൻ മാഷിന്റെ "വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസിന്" മൂന്നാം പിറന്നാൾ  കൊണ്ടോട്ടി : 2020 ഏപ്രിൽ ഒന്നിന് കെ. ഐ. എബിൻ ആരംഭിച്ച "സായാഹ്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്" പൂർത്തിയാക്കിയത് മൂന്ന്‌ വർഷം. സഞ്ചാരിയും എഴുത്തുകാരനും കൊണ്ടോട്ടി ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകനുമായ എബിൻ കോവിഡ് കാലത്തെ വിരസത മാറ്റാൻ ആരംഭിച്ചതാണ് "വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്" എന്ന നൂതനമായ ആശയം. ഒരു ദിവസം പോലും മുടങ്ങാതെ നടത്തിയ ക്വിസ് 1095 എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. 6500ൽ പരം ചോദ്യോത്തരങ്ങൾ ആണ് വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇതുവരെ വന്ന് പോയത്. ദിവസവും രാത്രി ഏഴ് വൈവിധ്യമാർന്ന ചോദ്യങ്ങളാണ് എബിൻ സ്റ്റാറ്റസിൽ ഇടുന്നത്. വീഡിയോ ക്ലിപ്പിങ്ങുകൾ ഫോട്ടോ ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസിനെ വേറിട്ടതാക്കുന്നത്. ആനുകാലികം, ജി. കെ, ചരിത്രം, ടൂറിസം, സ്പോർട്സ്, സിനിമ, പരിസ്ഥിതി, ജോഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ക്വിസിൽ പൊതുവെ ഉൾകൊള്ളിച്ചിരിക്കുന്നത്. ചോദ്യങ്ങൾ ഇംഗ്ളീഷിൽ ആയതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ക്വിസിൽ പങ്കെടുക്കുന്നുണ്ട്. ശരി ഉത്തരങ

എടവണ്ണപ്പാറ മസ്ജിദ് നജാത്ത് : സമൂഹ നോമ്പു തുറ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാകുന്നു.

Image
എടവണ്ണപ്പാറ: എല്ലാവർഷവും വിശുദ്ധ റമളാനിൽ  എടവണ്ണപ്പാറ മസ്ജിദിൽ നജാത്തിൽ നടന്നുവരുന്ന സമൂഹ നോമ്പുതുറ വിപുലമായ രീതിയിൽ ഈവർഷം നടന്നുവരുന്നു . വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന എടവണ്ണപ്പാറ നഗരത്തിലെ കച്ചവടക്കാർക്കും അതിഥി തൊഴിലാളികൾക്കും സമൂഹ നോമ്പുതുറ ഏറെ ഉപകാരപ്രദമാകുന്നു.  കൂടാതെ, യാത്രക്കാർക്കും സഹായകമാവുന്നു മസ്ജിദ് നജാത്തിലെ നോമ്പുതുറ . യുഎഇ പൗരനായ റാഷിദ് മുഹമ്മദ് അൽ മുഹൈരിയുടെ പ്രത്യേക സഹായവും നാട്ടുകാരുടെ നിസ്സീമമായ സഹകരണവുമാണ് നോമ്പുതുറ വിജയപ്രദമാക്കുന്നത് . റമദാനിൽ ളുഹ്റിന് ശേഷം വിജ്ഞാന മജ്‌ലിസ് ,തറാവീഹിന് ശേഷം തൗഫീഖ് അൽ ഹക്കീം സഖാഫിയുടെ നേതൃത്വത്തിൽ കർമശാസ്ത്ര ചർച്ചകളും നടന്നുവരുന്നു.  റമളാൻ പതിനാറിന് നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന വിപുലമായ സമൂഹ നോമ്പുതുറയും ഇവിടെ നടന്നുവരുന്നുണ്ട് . കൂടാതെ, റമളാനിലെ അവസാനത്തെ ഒറ്റപ്പെട്ട രാവിൽ പ്രത്യേക പ്രാർത്ഥനാ മജ്‌ലിസും തൗബയും നജാത്തിൽ നടന്നുവരുന്നുണ്ട് . റമളാൻ 27 ലെ ആത്മീയ സംഗമത്തിനും റമളാൻ 29 ലെ ഖത്മുൽ ഖുർആൻ  പ്രാർത്ഥനാ സംഗമത്തിനും  നിരവധി ആളുകൾ പങ്കെടുക്കാറുണ്ട്.

കായകൽപ് അവാർഡ് :വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്

Image
കായകൽപ് അവാർഡ് :വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മലപ്പുറം ജില്ലയിലെ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രവർത്തനമികവിനുള്ള കായകൽപ് അവാർഡ് തിരുവനന്തപുരം നിശാഗന്ധി ഓഡറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അവാർഡ് സമ്മാനിച്ചു.  2 ലക്ഷം രൂപയും പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ് . കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സക്കറിയ, മുൻ പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. 97% മാർക്ക് നേടിയാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

കൂളിമാട് പാലം :നിർമ്മാണം അവസാന ഘട്ടത്തിലേക്ക് . ഉദ്ഘാടനം മെയ് മാസത്തിൽ ?

Image
കൂളിമാട് പാലം :നിർമ്മാണം അവസാന ഘട്ടത്തിലേക്ക് ഉദ്ഘാടനം മെയ് മാസത്തിൽ ? എടവണ്ണപ്പാറ: കോഴിക്കോട്-- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കുളിമാട് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് . പാലത്തിന്റെ കൈവരിയുടെ പെയിൻറിംഗ് ജോലികൾ പൂർത്തിയായിരിക്കുകയാണ്.  ബീമുകളുടെയും തൂണുകളുടെയും പെയിൻറിങ് ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത് . കൂളിമാട് പാലത്തിന്റെ കളർ കൈവരിക്ക് ആകാശ നീലയും തൂണുകൾക്ക് കടും നീലയുമാണ് നൽകിയിട്ടുള്ളത് . കുളിമാട്- മപ്രം ഭാഗങ്ങളിൽ സമീപന റോഡ് നിർമാണം അവസാനഘട്ടത്തിലെത്തി . ഇത് പൂർത്തിയാകുന്നതോടെ ഉപരിതല ടാറിംഗ് ഉണ്ടാവും . 160 മീറ്റർ നീളമാണ് കൂളിമാട് ഭാഗത്ത് സമീപന റോഡിനുള്ളത്. എന്നാൽ, മപ്രം ഭാഗത്ത് ഇത് 80 മീറ്ററാണ് . കുളിമാട് ഭാഗത്ത് സമീപന റോഡ് കൂളിമാട് മെയിൻ റോഡിലേക്ക് എത്തില്ല. ശേഷിക്കുന്ന 50 മീറ്റർ കൂളിമാട് കള്ളന്തോട് റോഡിന്റെ ഭാഗമാണ്.  ഇതിന്റെ  നിർമ്മാണം പി ടി എ സി ലഭിച്ചുവെങ്കിലും കരാർ എഗ്രിമെന്റ്  ചെയ്യാത്തതാണ് നിർമ്മാണം ആരംഭിക്കാത്തത്.  ഇത് പാലത്തിന്റെ  ഉദ്ഘാടനത്തെ ബാധിക്കുമോ എന്ന് നാട്ടുകാർ ഭയക്കുന്നു.  മേയിൽ ഉദ്ഘാടനം ഉണ്ടാവുമെന്

പനച്ചിപറമ്പ് മഖാം റോഡ് നിർമ്മാണം പൂർത്തിയായി .

Image
എടവണ്ണപ്പാറ :പനച്ചിപറമ്പ് മഖാം റോഡ് നിർമ്മാണം പൂർത്തിയായി . 450 മീറ്റർ നീളത്തിലാണ് റോഡ് ടാറിങ് പൂർത്തിയാക്കിയത്.  കൊണ്ടോട്ടി ബ്ലോക്കിന്റെയും വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്.  7 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത് . ഇതോടെ , മഖാമിലേക്കും ചാലിയപ്രം സ്കൂളിലേക്കും പോകുന്ന  വിദ്യാർഥികൾക്കും  നാട്ടുകാർക്കും ഏറെ ഉപകാരപ്രദമാകുമെന്ന്  ബ്ലോക്ക് മെമ്പർ  പുളിയേക്കൽ  അബൂബക്കർ പറഞ്ഞു .

ഒമ്പതാമത് ആനുവൽ തീസിസ് കോൺഫറൻസ് സമാപിച്ചു

Image
ഒമ്പതാമത് ആനുവൽ തീസിസ് കോൺഫറൻസ് സമാപിച്ചു എടവണ്ണപ്പാറ :മാധ്യമ പഠന വിദ്യാർത്ഥികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയും മലബാർ ക്രിസ്ത്യൻ കോളേജും സംയുക്തമായി നടത്തിവരുന്ന ആന്വൽ തീസിസ് കോൻഫറൻസ് സമാപിച്ചു.  മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ മുഖ്യതിഥി ആയി എത്തിയ പരിപാടിയിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അഡ്വാൻസ്ഡ് സ്റ്റഡി ജേർണലിസം ഡിപ്പാർട്മെന്റ് തലവൻ ജംഷീൽ അബൂബക്കർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഇ. പി ഇമ്പിച്ചിക്കോയ, നസറുല്ല വാഴക്കാട് ( അസിസ്റ്റന്റ് പ്രൊഫസ്സർ സാഫി അഡ്വാൻസ്ഡ് സ്റ്റഡി ), ഹസ്സൻ ഷെരീഫ് (അസിസ്റ്റന്റ് പ്രൊഫസർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ) റിസ്വാന ഷെറിൻ, ഹവാ ബീഗം, നിഖിതാ രാമനാരായണൻ സംസാരിച്ചു. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി, കോളേജുകളിലൈനിന്നായി ഇരുപത് വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. യങ് സ്കോളർ അവർഡിന് ടി. ഷഹാർബാൻ (സെൻട്രൽ യൂണിവേഴ്സിറ്റി തമിഴ്നാട് ) അർഹയായി. ഫറൂഖ് കോളജ് പൂർവ വിദ്യാർത്ഥി ഹെൻസ എം സ്പെഷ്യൽ മെൻഷന് അർഹയായി. സ്റ്റുഡന്റ് കോർഡിനേറ്റർ ശരത് ചന്ദ്രൻ നന്ദി അർപ്പിച്ചു

"കാംപസുകൾ സർഗാത്മകതയുടെ കേന്ദ്രങ്ങളാവണം": . പി.കെ. പാറക്കടവ്

Image
കൊണ്ടോട്ടി : തീവ്ര വാദവും അരാഷ്ട്രീയ വാദവും കാംപസുകളുടെ നിലവാരം തകർക്കുമെന്നും കഥയും കവിതയും നാടകവും മറ്റു സർഗാത്മക പ്രവർത്തനങ്ങളും കൊണ്ട് കാംപസുകൾ സജീവമാവേണ്ടതുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ ശ്രീ. പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ എം.എ. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികൾ രചിച്ച ( ഫ്ലാഷ് ഫിക്ഷൻ) മിന്നൽ കഥകളുടെ സമാഹാരമായ " TAKE OFF ടേക്ക് ഓഫ്" ന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.  സാഹിത്യ ലോകത്ത് ഏറ്റവും കൂടുതൽ മൽസരങ്ങൾ നടക്കുന്നത് ഫ്ലാഷ് ഫിക്ഷൻ രംഗത്താണെന്നും അമേരിക്കൻ എഴുത്തുകാരിയും മാൻ ബുക്കർ വിന്നറുമായ ലിഡിയ ദേവിസ് അടക്കം പല ലോകോത്തര എഴുത്തുകാരും മിന്നൽ കഥകളുടെ കുലപതികളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.  പ്രിൻസിപ്പൽ ഡോ. വി.അബ്ദുൽ ലതീഫ് ആമുഖ ഭാഷണം നിർവഹിച്ചു.   മതേതരത്വം,  പ്രണയം, വിരഹം, ജീവിത പ്രതിസന്ധികൾ, ന്യൂ ജെൻ യുവത അനുഭവിക്കുന്ന സാമൂഹിക വൈയക്തിക പ്രശ്നങ്ങൾ, അവഗണന, ബാല പീഡനം, തുടങ്ങിയ വിഷയങ്ങളിലായി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ രചിച്ച 26 മിനി കഥകളും പ്രിൻ

കൂളിമാട് പാലം : രാത്രികാല വെളിച്ച സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇ-മെയിൽ അയച്ചു

Image
എടവണ്ണപ്പാറ: കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന് ലൈറ്റ് സംവിധാന മേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൂളിമാട് പാലം ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ശനിയാഴ്ച ഈമെയിൽ വഴി നിവേദനം നൽകി . ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമിക്കുന്ന കൂളിമാട് പാലം സന്ദർശിക്കാൻ പകലിലെന്ന പോലെ രാത്രിയിലും ടൂറിസ്റ്റുകൾ ഉണ്ടാവുമെന്നിരിക്കെ ലൈറ്റുകളുടെ അഭാവത്തിൽ ഈ സാധ്യത കൊട്ടിയടക്കപ്പെടുമെന്ന്  നിവേദനത്തിൽ ചൂണ്ടിക്കാട്ടി .  മാത്രമവുമല്ല അറവു മാലിന്യങ്ങൾ ഉൾപ്പെടെ  സകല മാലിന്യങ്ങളും പുഴയിൽ കൊണ്ട് തള്ളാൻ പാലത്തിൽ ലൈറ്റിന്റെ അപര്യാപ്തത സാമൂഹ്യദ്രോഹികൾ അവസരമായി കാണുമെന്നും നിവേദനത്തിൽ സൂചിപ്പിക്കുന്നുണ്ട് . ആറു പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിയിലേക്ക് എടുക്കുന്ന ജലവും കോഴിക്കോട് നഗരത്തിലേക്ക് ജല മെത്തിക്കുന്ന കൂളിമാട് പമ്പിംങ്ങ് സ്റ്റേഷനിലേക്ക് ജലം എടുക്കുന്നതും ഇതുവഴി മലിനീകരിക്കപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.  നേരത്തെ ,ഇരുപത്തിയഞ്ച് കോടിയിൽ ഉൾപ്പ

മപ്രം,വെളുമ്പിലാങ്കുഴി,കുന്നത്ത്,തെക്കേമൂല,വെട്ടുകാട് രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം പരിഹാരം കാണണം

Image
എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മപ്രം,വെളുമ്പിലാങ്കുഴി,കുന്നത്ത്,തെക്കേമൂല,വെട്ടു കാട് ഭാഗങ്ങളിൽ രണ്ടുമാസമായി അനുഭവപ്പെടുന്ന രൂക്ഷമാ യ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാഴക്കാട്ഗ്രാമപഞ്ചായത്തിൽ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.  സി.പി.എം വാഴക്കാട് ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഹുസൈൻ,സതീഷ്കുമാർ, പുഷ്പ, ഷഫീഖ്, അപ്പുണ്ണി, അപ്പായി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

മപ്രം തടായി, തെക്കെ മൂല ഭാഗങ്ങളിൽ കുടിവെള്ള വിതരണം നടത്തി

Image
മപ്രം തടായി, തെക്കെ മൂല ഭാഗങ്ങളിൽ  കുടിവെള്ള വിതരണം നടത്തി  എടവണ്ണപ്പാറ : മപ്രം തടായി , തെക്കേ മൂല എന്നീ ഭാഗങ്ങളിൽ ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണത്തിലുണ്ടായ തകരാർ മൂലം കുടിവെള്ളം  ലഭിക്കാത്ത പ്രദേശങ്ങളിൽ മുസ്ലിം ലീഗ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി . വെള്ളം ലഭിക്കാത്തതിനെത്തുടർന്ന്  മപ്രം തടായി , തെക്കേ മൂല, പനമ്പുറം ഭാഗത്തുള്ളവർ വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകിയിരുന്നു . ചീക്കോട് കുടിവെള്ള പദ്ധതിയുടെ ലൈനിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പമ്പിങ് ശക്തിപ്പെടുത്താനും  ഇടപെടൽ ഉണ്ടാവുമെന്ന് വാർഡ് മെമ്പർ സുഹറ വെളുമ്പിലാം കുഴി അറിയിച്ചു

എടവണ്ണപ്പാറയിൽ വാഹനാപകടം

Image
എടവണ്ണപ്പാറയിൽ വാഹനാപകടം  അരീക്കോട് നിന്ന് എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന ട്രക്ക് അരീക്കോട് റോഡിൽ മമത ഗ്രാൻഡ് സിറ്റിയുടെ മുമ്പിൽ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത് . അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിവായിട്ടില്ല. വ്യാഴാഴ്ച പുലർച്ചയാണ് അപകടമുണ്ടായത്. മരത്തിൻറെ പകുതിമാത്രം മുറിച്ച മരകൊമ്പിലിടിച്ചാണ് വാഹനാപകടം ഉണ്ടായത്. ഡ്രൈവർക്ക് മുറിച്ചിട്ട മരക്കൊമ്പിന്റെ ഭാഗം കാണാതായതാണ് അപകടകാരണമെന്ന് ഊഹിക്കുന്നു.  റോഡിലേക്ക് തള്ളിനിൽക്കുന്ന മരക്കൊമ്പ് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

ചീടിക്കുഴി തടായിയിൽ കുടിവെള്ളമെത്തിച്ച് അൽ ജമാൽ നാസർ മാതൃകയായി

Image
എടവണ്ണപ്പാറ :രോഗികൾ അടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്ന എളമരം ചീടിക്കുഴി തടായിയിൽ കുടിവെള്ളം ലഭിക്കാതെയായിട്ട് ആഴ്ചകളായി . രോഗികൾ അടക്കമുള്ള നിരവധി കുടുംബങ്ങൾ വാഴക്കാട് പഞ്ചായത്തിലെത്തി   പരാതി അറിയിച്ചിരുന്നു. പക്ഷെ, പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. ചീട്ടിക്കുഴി തടായിയിൽ  തന്റെ സ്വന്തം വണ്ടിയിൽ കുടിവെള്ളമെത്തിച്ചു  പ്രയാസപ്പെട്ട കുടുംബങ്ങൾക്ക്  വറവ വറ്റാത്ത കാരുണ്യത്തിന്റെ മാതൃകയാവുകയാവുകയാണ് അൽ ജമാൽ നാസർ   നിരവധി വർഷങ്ങളായി അൽ ജമാൽ നാസർ വേനലിൽ കുടിവെള്ളം ഇല്ലാത്തവർക്ക് കുടിവെള്ളമെത്തിക്കാൻ തന്റെ വാഹനവും സമ്പത്തും ഉപയോഗിച്ചുവരുന്നു.  അതിരാവിലെ സ്വന്തം വാഹനവുമായി വട്ടപ്പാറ രായിൻ കുട്ടിയുടെ കിണറിൽ നിന്ന് വെള്ളം നിറക്കുന്നതും ആവശ്യക്കാരുടെ  പാത്രങ്ങളിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുന്നതും അൽ ജമാൽ നാസർ തന്നെ.  സമയവും സമ്പത്തും കുടിവെള്ള വിതരണത്തിനായി ചിലവഴിക്കുന്ന അൽ ജമാൽ നാസറിനെ നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . വെള്ളം ലഭിക്കാത്ത മപ്രം വെളുമ്പിലാം കുഴി, പനമ്പുറം മറ്റു പല ഉയർന്ന പ്രദേശങ്ങളിലും അൽ ജമാൽ നാസർ വെള്ളമായെത്തും.  വാട്ടർ അതോറിറ്റി പൈപ്പുകളിലൂട

കൂളിമാട് -കളൻതോട് റോഡ് നിർമ്മാണം :അനന്തമായി വൈകുന്നതിൽ നാട്ടുകാർ സമരരംഗത്തേക്ക്

Image
  കുളിമാട് :കൂളിമാട് - കളൻ തോട് റോഡ് നിർമ്മാണം അനന്തമായി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏറെ പ്രതീക്ഷകൾക്ക് അവസാനം സമരരംഗത്തിറങ്ങാൻ തീരുമാനിച്ചു . കൂളിമാട് അക്ഷര വായനശാല ഓഫീസിൽ ചേർന്ന വികസനസമിതി യോഗത്തിലാണ് സമരരംഗത്തേക്ക് ഇറങ്ങാനുള്ള തീരുമാനമെടുത്തത്. കൂളിമാട് നിന്ന് കളൻതോട് വരെ  ഏഴു കിലോമീറ്റർ റോഡ് മുമ്പ് 25 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം 2018 ൽ തുടങ്ങിയിരുന്നത്.  അന്ന് റോഡ് നിർമാണം ഏറ്റെടുത്തിരുന്ന ത്രിമതി കോൺട്രാക്ടേഴ്സ് അനവധി പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണം അവസാനിപ്പിക്കുകയായിരുന്നു . തുടർന്ന് ,റോഡ് നിർമാണത്തിന് എസ്റ്റിമേറ്റിൽ തുക വർദ്ധിപ്പിക്കുകയും  പി ടി എസ് ഗ്രൂപ്പിന് 34 കോടി രൂപ ചിലവിൽ റീടെണ്ടറിലൂടെ കരാർ ലഭിക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പിടിഎ സും ഈ റോഡ് വിഷയത്തിൽ ഹൈക്കോടതി വരെ കയറി ഇറങ്ങി ഇരുന്നു . ആറുമാസത്തോളം നീണ്ട കോടതി വ്യവഹാരങ്ങൾ ഇതിനെ തുടർന്ന് നടന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.ടി.എസിന് അവസാനം കരാറുമായി മുന്നോട്ടു പോകുവാൻ അനുമതി ലഭിച്ചു . എന്നാൽ, റോഡ് നിർമ്മാണം ആരംഭിക്കുന്നതിനു വേണ്ടിയുള്ള എഗ്രിമെന്റ് വെക്കുന്ന

കൂളിമാട് പാലം : മപ്രം ഭാഗത്തെ സംരക്ഷണഭിത്തിക്ക് കൈവരി നിർമാണം തുടങ്ങി

Image
 എടവണ്ണപ്പാറ : കോഴിക്കോട് - മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കുളിമാട് പാലത്തിൻറെ മപ്രം ഭാഗത്ത് സംരക്ഷണഭിത്തിക്ക് കൈവരി നിർമാണം തുടങ്ങി . രണ്ടാഴ്ചകൾക്ക് മുമ്പ് പൂർത്തിയായ സംരക്ഷണ ഭിത്തിക്ക് മുകളിലാണ് നിർമാണം ഞായറാഴ്ച തുടങ്ങിയത് . ഇതോടെ ,പാലം കാണാനെത്തുന്നവർക്ക് ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നത് ദർശിക്കാൻ സാധിക്കും.  കുളിമാട് പാലത്തിന്റെ വലിയ ടൂറിസ സാധ്യത ചാലിയാർ പുഴയുടെയും ഇരുവഴിഞ്ഞി പുഴയുടെയും സംഗമം കാണാമെന്നത് കൂടിയായിരുന്നു. ഇരു പുഴകളുടെ സംഗമ സ്ഥാനം ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് സംരക്ഷണം നൽകുന്നതിനാണ് കൈവരി നിർമ്മിച്ചിട്ടുള്ളത്.    ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് നിർമാണോദ്ഘാടനം നിർവഹിച്ച കൂളിമാട് പാലം മെയ് മാസത്തോടെ പൊതു ഗതാഗതത്തിനു തുറന്നു നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലം തുറക്കുന്നതോടെ ഇരു ജില്ലകളുടെയുും വികസനത്തിന് ഏറെ കരുത്തുപകരും.

ഡോ:. ആലിക്കുട്ടി കളത്തിങ്ങൽ കൂളിമാട്,മെഡിക്കൽ സേവന രംഗത്തെ സൗമ്യാനുഭവം

Image
   1980ൽ ചേന്നമംഗലൂർ ഹൈസ്കൂളിൽ നിന്നും ടോപ്പ് റാങ്കോടെ എസ് എസ് എൽ സി പാസായി. തുടർന്ന് ദേവഗിരി കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞ ഉടനെ മെഡിക്കൽ എൻട്രൻസിൽ ആദ്യത്തെ ചാൻസിൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ കിട്ടി. ഇരുപത്തിരണ്ടാം വയസ്സിൽ ഡോക്ടറായി സേവനമനുഷ്ഠിക്കാൻ തുടങ്ങി.ആദ്യമായി ഹെൽത്ത് സർവീസിൽ ജോലി ചെയ്തത് പേരാമ്പ്രക്ക് അടുത്ത് ചെറുവണ്ണൂർ പഞ്ചായത്തിലെ ആശുപത്രിയിലാണ്. 1990 മുതൽ അവിടെ പ്രൈവറ്റ് പ്രാക്ടീസും തുടങ്ങി. പിന്നീട് കൂത്താളി, നൊച്ചാട്, ഓർക്കാട്ടേരി, പയ്യോളി,തലക്കുളത്തൂർ മുക്കം, എടവണ്ണ എന്നിവിടങ്ങളിലെ ഗവൺമെന്റ് ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ മുക്കം ഗവൺമെന്റ് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറായി പ്രവർത്തിക്കുന്നു. ഞായർ ബുധൻ അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 7 30 വരെ കൂളിമാടിൽ രോഗികളെ പരിശോധിക്കുന്നു. കൂളിമാട് കളത്തിങ്ങൽ മേത്തൽ മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ് ഡോക്ടർ ആലിക്കുട്ടി.

കന്തൂറ, ജുബ്ബ, കോട്ടുകൾ എന്നിവയുടെ വിപുലമായ ശേഖരങ്ങളോടെ White sooq ന് തുടക്കമായി

Image
കോഴിക്കോട് :കന്തൂറ, ജുബ്ബ, കോട്ടുകൾ റെഡിമെയ്ഡ് കോട്ടുകൾ, ഡിസൈൻ കന്തൂറ, വിവിധയിനം എമറാത്തി കന്തൂറ,  വ്യത്യസ്ത തരം ടെക്സ്റ്റൈൽ ഉൽപന്നങ്ങളുമായി "വൈറ്റ് സൂഖിന് " കോഴിക്കോട് മർക്കസ് കോംപ്ലക്സിലെ  ഒന്നാം  തുടക്കമായി . ഡ്രസ്സ് മെറ്റീരിയലുകളുടെ വിപുലമായ ഒരു ശേഖരണമാണ് റമദാന് മുമ്പായി വൈറ്റ് സുഖ് ഉപഭോക്താക്കൾക്കായി അണിയിച്ചൊരുക്കുന്നത്.  തുണികൾ ഹോൾ സെയിലിലും  റീട്ടെയ്ലിലും നൽകാൻ സാധിക്കുമെന്ന്  വൈറ്റ് സൂഖ് ഉടമ റിയാസ് അറിയിച്ചു.  ജുമുഅ നമസ്കാരാനന്തരം  അഹ്ദൽ അൻസാർ തങ്ങൾ  വൈസ് സൂഖിന്റെ ഉദ്ഘാടനം നിർവഹിച്ചു.  കോഴിക്കോട് മർക്കസ് പള്ളി മുഖ്യ ഖാസി റഹൂഫ് സഖാഫി, നാസർ സഖാഫി എന്നിവരും സന്നിഹിതരായിരുന്നു . ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർ  98 95 14 38 1 1 നമ്പറിൽ ബന്ധപ്പെടേണ്ടതാണ് .  

പുള്ളിശ്ശേരി- ആണാട്ട് റോഡ് : പ്രവർത്തികൾ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും .

Image
എടവണ്ണപ്പാറ : പരാതിയെ തുടർന്ന് നിർത്തിവെച്ചിരുന്ന പുള്ളിശ്ശേരി- ആണാട്ട് റോഡിന്റെ പ്രവർത്തികൾ വെള്ളിയാഴ്ച തീരദേശ വകുപ്പിന്റെ  പൊന്നാനി ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ തീരുമാനിക്കും . എക്സിക്യൂട്ടീവ് എഞ്ചിനിയർ ( E E) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ,അസിസ്റ്റന്റ് എഞ്ചിനിയർ,കരാറുകാരൻ എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനിക്കും.    കരാർ പുതുക്കുന്നുവെങ്കിൽ ഉടൻ തന്നെ പ്രവർത്തികൾ തുടങ്ങാൻ സാധിക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി പറഞ്ഞു . എടവണ്ണപ്പാറ അമ്പലം റോഡ് മുതൽ തത്തങ്ങോട്ട് മദ്രസ വരെയായിരുന്നു പ്രവർത്തികൾ നടക്കേണ്ടിയിരുന്നത് . പരാതികളെ തുടർന്ന് ജനുവരിയിൽ പണി നിർത്തിവെക്കുകയായിരുന്നു . പൊടി പാറിയതിനാൽ  സാധാരണജീവിതം പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു . 71 ലക്ഷം രൂപയുടെ തായിരുന്നു കരാർ തുക .ഏകദേശം രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് പൂർത്തിയാവുന്നതോടെ 9, 10, 11 വാർഡിലുള്ളവർക്ക് എടവണ്ണപ്പാറ യിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.  ബുധനാഴ്ച തിരുവനന്തപുരത്ത്  കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിമിന്റെ ഓഫീസിൽ വിളിച്ചുചേർത്ത യോ

"അറേബ്യൻ സ്റ്റിച്ചിംഗ്സിന് " തുടക്കമായി

Image
കോഴിക്കോട് : കന്തൂറ (സൗദി, ഇമാറാത്തി) കൂർത്ത , ജുബ്ബാ ,മുഅല്ലിം , മുതഅല്ലിം എന്നീ വസ്ത്രങ്ങൾ വിദഗ്ധരായ തൊഴിലാളികളാൽ സ്റ്റിച്ച് ചെയ്യുന്ന സ്ഥാപനം "അറേബ്യൻ സ്റ്റിച്ചിംഗ്സിന് " കോഴിക്കോട് മർക്കസ് കോംപ്ലക്സ് മസ്ജിദിന് പിൻവശം തുടക്കമായി . സയ്യിദ് അൻസാർ അഹ്ദൽ അവേലത്ത് ബുധനാഴ്ച്ച അസർ നമസ്കാര ശേഷം ഉദ്ഘാടനം നിർവ്വഹിച്ചു.  നിരവധി വർഷങ്ങളിലെ പരിചയസമ്പന്നരായ  തയ്യൽ വിദഗ്ധരാണ് സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നത്. വലിയ ഓർഡറുകൾ സ്വീകരിക്കുമെന്നും കൃത്യസമയങ്ങളിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും ഉടമ പി.ഉസ്മാൻ തലയാട് അറിയിച്ചു . ആവശ്യമുള്ളവർ 62 38 66 69 80 , 94 95 17 66 33 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു..

വേറിട്ട യാത്രയുമായി പഞ്ചായത്ത് മെമ്പർ

Image
വേറിട്ട യാത്രയുമായി പഞ്ചായത്ത് മെമ്പർ  വാഴയൂർ : വാഴയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് പുഞ്ചപ്പാടത്തെ മെമ്പറും,പഞ്ചായത്ത് പ്രസിഡണ്ടുമായ ടി പി വാസുദേവൻ തന്റെ വാർഡിലെ 70 പിന്നിട്ട വയോജനങ്ങൾക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു.  തീർത്തും സൗജന്യമായാണ് യാത്ര സംഘടിപ്പിച്ചത്.  യാത്രയിൽ 70 പിന്നിട്ട 39 ഓളം പേർ പങ്കെടുത്തു.   ബേപ്പൂർ പോർട്ട്, ബോട്ട് യാത്ര, കോഴിക്കോട് സരോവരം പാർക്ക്, കോഴിക്കോട് ബീച്ച്എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.    ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരം യാത്രയിൽ പങ്കെടുക്കാത്ത ആളുകളും ഇന്നത്തെ യാത്രയിൽ ഉണ്ടായിരുന്നു.  ജീവിത സായാഹ്നത്തിൽ വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സാധാരണക്കാരായ പ്രായമായ ആളുകൾ ഇത്തരം യാത്രകൾ മനസ്സിൽ ആഗ്രഹിക്കുന്നുണ്ട് . എങ്കിലുംഅത് സാധിക്കാറില്ല.യാത്രയിൽ മിക്ക ആളുകളുംപാട്ടുപാടിയും, കഥ പറഞ്ഞും ചെറുപ്പകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചും യാത്ര അവിസ്മരണീയമാക്കി.

പൂങ്കുടി ചെറുപുഴയിൽ കുളിക്കാനെത്തിയ സ്ത്രീയെ നീർനായ ആക്രമിച്ചു .

Image
അരീക്കോട്: :  പൂങ്കുടി ചെറുപുഴ കനാൽ കടവിൽ കുളിക്കാനെത്തിയ സ്ത്രീയെ നീർനായ ആക്രമിച്ചു . പൂങ്കുടി സ്വദേശിനി വട്ടോളി ആമിനകുട്ടിയെയാണ് നീർനായ ആക്രമിച്ചത്. കാലിന് കടിയേറ്റ് ആമിനയെ മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റൽ  വിദഗധ ചികിത്സക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് നീർനായ  ആക്രമിച്ചത് .ഇതിനുമുമ്പും  പൂങ്കുടി ചെറുപുഴയിൽ നീർ നായ ആക്രമണം ഉണ്ടായിരുന്നു. നിരവധി പേർ കുളിക്കാനും അലക്കാനും എത്തുന്ന ഈ പുഴയിൽ നീർനായ ആക്രമണം വർധിച്ചതോടെ ജനങ്ങൾ ഉപയോഗപ്പെടുത്താൻ ഭയപ്പെടുകയാണ്.  അധികൃതർ ഇടപെട്ട് നീർനായ ശല്യത്തിന് അറുതി വരുത്തണമന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.  

മപ്രം വെളുമ്പിലാംകുഴി, തെക്കേമൂല, പനമ്പുറം കുടിവെള്ള പ്രശ്നം : വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു .

Image
മപ്രം വെളുമ്പിലാംകുഴി, തെക്കേമൂല, പനമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തെ   പഠിക്കുന്നതിനായി വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് ഇന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു . ആഴ്ചകളായി കുടിവെള്ളം ഇല്ലാതായിട്ട് പ്രയാസം അനുഭവിക്കുകയായിരുന്നു ഈ പ്രദേശത്തെ ജനങ്ങൾ . മപ്രം ഗവൺമെൻറ് എൽ പി സ്കൂളിന് മുൻപിൽ പൈപ്പിന് ലീക്ക് ഉള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി . കണ്ടെത്തിയ ലീക്ക് വലിയതായതിനാൽ   തടായിയുടെ മുകൾ ഭാഗത്തേക്ക് വെള്ളം ലോഡാവത്തതിന് ഇതാവും കാരണമെന്ന്ന് അനുമാനിക്കുന്നു.   ശാശ്വത പരിഹാരമെന്ന നിലക്ക്   ജലാലിയ സ്കൂളിനടുത്ത് പുതിയ ഒരു പൈപ്പ് കൂട്ടിചേർക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട് .ഇതിനായി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു: മപ്രം , വെളുമ്പിലാംകുഴി, തെക്കേ മൂല പനമ്പുറം എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് മാസങ്ങൾ പിന്നിട്ടിരിന്നു..  നാനൂറോളം വരുന്ന കുടുംബങ്ങൾ കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ  പറഞ്ഞറിയിക്കാനാവാത്ത  പ്രയാസത്തിലാണ് ഇപ്പോൾ . വൻ തുക മുടക്കി ടാങ്കിൽ വെള്ളം അടിക്കുകയാണ് പലരും .കുളിക്കാനും അലക്കാനും ചാലിയാർ പുഴ ആശ്രയിക്കുകയാണ് .പുഴയിലാണെങ്കിൽ നീർനായ ശല്യം രൂക്ഷവുമാണ്

ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽജനകീയ കുടുംബശ്രീ ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

Image
ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ രണ്ടാമത്തെ ജനകീയ കുടുംബ ശ്രീ ഹോട്ടലിന്റെ ഉദ്ഘാടനം മുണ്ടക്കലിൽ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രജീഷിന്റ അധ്യക്ഷതയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി സഹീദ് ഉദ്ഘാടനം ചെയ്തു .   കുടുംബശ്രീ കോർഡിനേറ്റർ സൂരജ് വാർഡ് മെമ്പർമാരായ കർത്യാനി, സഫിയ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പി എ മുസ്തഫ ,വി അബ്‌ദുൾ രഹമാൻ , എം മണി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി സുധീർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വിജയൻ നന്ദിയും പറഞ്ഞു

കൂളിമാട് പാലം : ബീമുകൾ വീണിട്ട് പത്തുമാസം കഴിയുന്നു. യു.എൽ.സി.സി.യുടെ മെല്ലെപ്പോക്കിൽ നാട്ടുകാർക്ക് പ്രതിഷേധം

Image
കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ  ബീമുകൾ വീണിട്ട് 10 മാസങ്ങൾ പിന്നിടുന്നു . കഴിഞ്ഞവർഷം മേയ് 16നായിരുന്നു ജാക്കിയുടെ തകരാറിനെത്തുടർന്ന് ബീമുകൾ തകർന്നത്. സർക്കാർ മാർച്ച് 31 വരെ സമയം നീട്ടിയെങ്കിലും മാസങ്ങൾക്ക് മുമ്പേ തീർക്കേണ്ട ജോലികൾ ഒച്ചിഴയും പോലെയാണ് ഇപ്പോൾ നടക്കുന്നത്.  മൂന്നു ദിവസങ്ങളുടെ വ്യത്യാസത്തിൽ നിർമ്മാണോദ്ഘാടനം നടത്തിയ എളമരം കടവ് പാലം അതിന്റെ ഒന്നാം വാർഷികത്തിന് അണിയറ നീക്കങ്ങൾ നടത്തുമ്പോൾ പഞ്ചതന്ത്രം കഥയിലെ ആമയുടെ റോൾ ആണ് ULC ക്ക് ഇപ്പോഴുള്ളത് . തൊട്ടടുത്ത പാലങ്ങളായ എളമരം കടവുൾപ്പെടെയുള്ള പാലങ്ങളിൽ നിയന്ത്രണവിധേയനെ  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നടക്കാൻ അനുവാദം നൽകിയിരുന്നു.  ജോലികൾക്ക് തടസ്സമില്ലാതെ പോകാൻ അനുമതി ലഭിച്ചിട്ടും യു.എൽ.സി.സി യുടെ  പാലം സൈറ്റ് ഉദ്യോഗസ്ഥർ ജന വിരുദ്ധ നിലപാടാണ് എടുക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത് . ടാറിങ് ഉൾപ്പെടെയുള്ള  ജോലികളാണ് ഇനി അവശേഷിക്കുന്നത്. പാലത്തിന്റെ ഇരു കരയിലും ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ജോലികൾക്ക്  തടസ്സമില്ലാതെ നിയന്ത്രണവിധേയനെ നടക്കാ

എളമരം -ഇരട്ട മൊഴി റോഡ് : വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങുന്നു.

Image
 എടവണ്ണപ്പാറ: എളമരം -ഇരട്ട മൊഴി റോഡ് നവീകരണത്തിന് തടസ്സമായിരുന്ന വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ  തുടങ്ങുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങി വരുന്നു.  ഇനി വാട്ടർ അതോറിറ്റി ജല മിഷൻ ജോലികൾക്ക് വേണ്ടി റോഡ് വെട്ടിപൊളിച്ചിട്ടതടക്കമുള്ള പ്രവർത്തികളുടെ പുനരുദ്ധാരണം നടത്തേണ്ടതുണ്ട് . അതിന്റെ എസ്റ്റിമേഷനും ടെൻഡർ നടപടികളും പൂർത്തിയാക്കി ജോലി തുടങ്ങിയാൽ മാത്രമേ ബജറ്റിൽ  എളമരം ഇരട്ട മൊഴി റോഡിന് പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ   നവീകരണ ജോലികൾ നടത്താനാവുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു . നേരത്തെ ,വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയ  ഒരു കോടിയിലധികം വരുന്ന തുക  തിരിച്ച് വാട്ടർ അതോറിറ്റിക്ക് നൽകുന്നതിന്റെ പ്രവർത്തികൾ അവസാനഘട്ടത്തിലെത്തിയിരിക്കയാണ്.  വാട്ടർ അതോറിറ്റി ജോലികൾ പൂർത്തിയാക്കി കഴിഞ്ഞശേഷം  എസ്റ്റിമേറ്റും ടെണ്ടർ നടപടികളും പൂർത്തിയാക്കിയാൽ മാത്രമെ എളമരം - ഇരട്ടമൊഴി റോഡ്നവീകരണം തുടങ്ങാൻ സാധ്യമാകുമെന്ന് ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു . കുളിമാട് പാലത്തിന്റെയും പാലത്തിന്റെയും പ്രധാന റോഡ് ആയതിനാൽ നവീകരണ പ്രവർത്തികൾ നടന്നില്ലെങ്കിൽ അപകടസാധ്യതകൾ

കുടി വെള്ളം എത്തിയിട്ട് ആഴ്ചകളായി : മപ്രം വെളുമ്പിലാം കുഴി, പനമ്പുറം, തെക്കേ മൂല ഭാഗത്ത് ദുരിതം തീരുന്നില്ല .നാളെ പരിഹാരം കാണുമെന്ന് ഓഫീസ്

Image
എടവണ്ണപ്പാറ : മപ്രം വെളുമ്പിലാം കുഴി, പനമ്പുറം, തെക്കേ മൂല ഭാഗത്ത് എത്തിയിട്ട് ദിവസങ്ങളായി . ജലദൗർലഭ്യം മൂലം ഈ ഭാഗത്തുള്ളവർ  ദുരിതം സഹിച്ചിട്ട് ദിവസങ്ങൾ പിന്നിടുകയാണ് . വൻവില കൊടുത്ത് ജലം വാങ്ങേണ്ട ഗതികേടിലാണ് ഈ ഭാഗത്തുള്ളവർ . രണ്ടാഴ്ചയിലധികമായി ഇവിടെ കുടിവെള്ളം എത്തിയിട്ടെന്ന് നാട്ടുകാർ പറയുന്നു.  ചീക്കോട് കുടിവെള്ള പദ്ധതി മുഖേനെ  ജലവിതരണം നിന്നതിന് നാട്ടുകാർ പരിഹാരം വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകിയിട്ടുണ്ട് . കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉടനെ കാണുമെന്ന് ഓഫീസ് അറിയിച്ചു.  എൻജിനീയർ അവധിയായതിനാൽ പകരം ചുമതല മറ്റൊരു എഞ്ചിനിയറെ ഏൽപ്പതായിരുന്നു.   പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .

വായനയുടെ പുതു വസന്തവുമായി കൊണ്ടോട്ടി ഗവ.കോളേജ്

Image
എടവണ്ണപ്പാറ: പുതു തലമുറയിലെ വിദ്യാർത്ഥികളിൽ വായനാ ശീലം, പുസ്തകാസ്വാദനം, നിരൂപണ പാടവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് പഠന വിഭാഗം നൂതന പദ്ധതി ആവിഷ്കരിച്ചു. വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ നിന്നോ പുസ്തകശാലകളിൽ നിന്നോ അവർക്കിഷ്ടപ്പെട്ട ഒരു പുസ്തകം തിരഞ്ഞെടുത്ത് വായിക്കുകയും പ്രസ്തുത പുസ്തകത്തെക്കുറിച്ച് ആഴ്ചയിൽ ഒരു ദിവസം വായനാനുഭവം പങ്കു വെക്കുന്നതുമാണ് പദ്ധതി. ക്ലാസ്സ് മുറികളിൽ നിന്ന് പുറത്തിറങ്ങി കോളേജിലെ പരിസ്ഥിതി സൗഹൃദ "തുറന്ന ക്ലാസ്സിൽ" നടക്കുന്ന പുസ്തക ചർച്ചയിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട ഭാഷയിലുളള ഏതു പുസ്തകത്തെക്കുറിച്ചുമുള്ള ചർച്ചയാവാം. ഒന്നാം ഘട്ട "ബുക്ക് ടോക്കിൽ " പ്രസിദ്ധ പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോയുടെ നോവൽ ബ്ലൈൻഡ്നസ്സ്, ഒ. ചന്തുമേനോന്റെ ഇന്ദുലേഖ : ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വായന എന്നീ രണ്ടു വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടു. ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ അഹാഷ്മി, റഷ്ന റഷീദ് എന്നിവരാണ് പുസ്തക ചർച്ചക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ

എളമരം കടവ് പാലം ബസ് റൂട്ട് :ചൈത്രം ധന്യമാക്കി ,നാട്ടുകാർ നിർവൃതിയിൽ

Image
എടവണ്ണപ്പാറ : കോഴിക്കോട് -മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച    എളമരം കടവ് പാലത്തിലൂടെ ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യങ്ങൾക്ക് പരിഹാരമാവുന്നു . " ചൈത്രം "ബസ്  ചരിത്രത്തെ ധന്യമാക്കിയ ഓടിത്തുടങ്ങി.  വെള്ളിയാഴ്ച രാവിലെ 7. 30 ഓടുകൂടി എത്തിയ ബസിന് നാട്ടുകാർ വൻ വരവേൽപ്പ് നൽകി.  ആക്ഷൻ കമ്മിറ്റി ചെയർമാൻ  എളമരം സലാം എളമരം ,കൺവീനർ ടി. പി ഇസ്മാഈൽ ,ഭാരവാഹികളായ മജീദ്, റഹീം, സി എ കരീം, മുനീർ , വണ്ടൂർ റിയാസ്, സുധാകരൻ, അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ ,പുന്നാട് റഫീഖ് ,എസി ഷംസുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു .നിരവധി നാട്ടുകാരും പങ്കെടുത്തു . എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരം നടത്തിയിരുന്നു . എളമരം കരീം എംപി യുടെ  ഇടപെടൽ ബസ് ബസ് റൂട്ട് അനുവദിക്കുന്നതിൽ  വഴിത്തിരിവായിരുന്നു.  അതോടൊപ്പം ,ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനവും   പരിഗണിച്ചാണ് ബസ് റൂട്ട് അനുവദിച്ചത് . എടവണ്ണപ്പാറ എളമരം കടവ് പാലം വഴി കെട്ടാങ്ങൽ , കൊടുവള്ളിയിലേക്ക് പോകുന്ന ബസാണ് ചൈത്രം.

ന്യൂസ് പേപ്പർ ഏജൻസീസ് അസോസിയേഷൻ :കുണ്ടോട്ടി ഏരിയാ കൺവൻഷൻ സമാപിച്ചു

Image
എടവണ്ണപ്പാറ: ന്യൂസ് പേപ്പർ ഏജൻസീസ് അസോസിയേഷൻ കുണ്ടോട്ടി ഏരിയാ കൺവൻഷൻ ശനിയാഴ്ച കുണ്ടോട്ടി പെയിൻ ആൻ്റ് പാലിയേറ്റീവ് ഹാളിൽ വെച്ച് നടന്നു.  ആഷിഖ് ഐക്കര പടിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ ഉദ്ഘാടനം നിർവ്വഹിച്ചു. സിഎ സൈതലവി സ്വാഗതവും പി.ടി അബ്ബാസ് നന്ദിയും പറഞ്ഞു. അയ്യപ്പൻ റിപ്പോർട്ട് അവതിരിപ്പിച്ച പരിപാടിയിൽ ഖാലിദ് തിരൂരങ്ങാടി , പ്രമേഷ് പുളിക്കൽ,ശിഹാബ് ചെമ്പൻ ബഷീർ വി.കെ. പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് അയ്യപ്പൻ കെ പി ,വൈസ് പ്രസിഡൻ്റഅലവിക്കുട്ടി ,യൂസഫ് എക്കാപറമ്പ്,ജനറൽ സെക്രട്ടറി അബ്ബാസ് പി.ടി,സെക്രട്ടറി ഉമ്മർ സി.കെ,അഷ്റഫ് പുളിക്കൽ,ട്രഷറർ ഗഫൂർ പെരിയമ്പലം, പി ആർ പ്രമേഷ് ,ക്ഷേമ നിധി സൈതലവി സി.എ. ,ജില്ലാ കൗൺസിലർമാർ അയ്യപ്പൻ, അബ്ബാസ്, ചേക്കുട്ടി, ബഷീർ, മൊയ്തിൻ കുട്ടി എന്നിവരെ തിരഞ്ഞടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായി ആശിഖ് സൈനുദ്ധീൻ ഹാജി, സഹീർ , മൂസ, നിറാട് ബാബു കിഴിശീരി എന്നിവരെ തിരഞടുത്തു.

എളമരം കടവ് പാലം : ബസ് റൂട്ടുകൾക്ക് അനുമതിയായി.വൻ സ്വീകരണം നൽകാൻ തയ്യാറായി നാട്ടുകാർ. എളമരം കരീം എംപിയുടെ ഇടപെടൽ വഴിത്തിരിവായി

Image
കോഴിക്കോട്_ മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരം നടത്തിയിരുന്നു.     തുടർന്ന്, നാട്ടുകാരനായ എളമരം കരീം എംപിയുടെ ഇടപെടലും നാട്ടുകാരുടെ നിവേദനത്തെയും തുടർന്ന് എളമരം കടവ് പാലത്തിലൂടെ ബസ് റൂട്ടിന് അനുമതിയായി. വെള്ളിയാഴ്ച രാവിലെ ചൈത്രം ബസ്സിന് സ്വീകരണം നൽകാൻ നാട്ടുകാർ തീരുമാനിച്ചിരിക്കുകയാണ്. 36 കോടി രൂപ ചെലവിൽ സിആർഎഫ് പദ്ധതി പ്രകാരം നിർമ്മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും ബസ് റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ. നേരത്തെ ,കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിയും ഒരു കെഎസ്ആർടിസിയും ഇതുവഴി ഓടിയിരുന്നു. ഇനിയും കൂടുതൽ ബസ് റൂട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കാടിയത്ത് മലയിൽ തീപിടുത്തം .

Image
വാഴക്കാട് പഞ്ചായത്തിലെ കാടിയത്ത് മലയിൽ തീപിടുത്തം . ഉച്ചക്കാണ് ഇത് സംബന്ധമായ വാഴക്കാട്ടെ പ്രമുഖ സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടത്.  വീഡിയോയിൽ ഒരാൾ തീ അണക്കുന്നതാണ് കാണാൻ കഴിയുന്നത്.    മരച്ചില്ലകൾ ഉപയോഗിച്ചാണ് തീ അണക്കുന്നത് .   കമ്പിവേലികൾ തീയണക്കാൻ പ്രയാസമാകുന്നുവെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം.