കൂളിമാട് പാലം : രാത്രികാല വെളിച്ച സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇ-മെയിൽ അയച്ചു



എടവണ്ണപ്പാറ: കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന് ലൈറ്റ് സംവിധാന മേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൂളിമാട് പാലം ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ശനിയാഴ്ച ഈമെയിൽ വഴി നിവേദനം നൽകി .

ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമിക്കുന്ന കൂളിമാട് പാലം സന്ദർശിക്കാൻ പകലിലെന്ന പോലെ രാത്രിയിലും ടൂറിസ്റ്റുകൾ ഉണ്ടാവുമെന്നിരിക്കെ ലൈറ്റുകളുടെ അഭാവത്തിൽ ഈ സാധ്യത കൊട്ടിയടക്കപ്പെടുമെന്ന്
 നിവേദനത്തിൽ ചൂണ്ടിക്കാട്ടി .
 മാത്രമവുമല്ല അറവു മാലിന്യങ്ങൾ ഉൾപ്പെടെ 
സകല മാലിന്യങ്ങളും പുഴയിൽ
കൊണ്ട് തള്ളാൻ പാലത്തിൽ ലൈറ്റിന്റെ അപര്യാപ്തത സാമൂഹ്യദ്രോഹികൾ അവസരമായി കാണുമെന്നും നിവേദനത്തിൽ സൂചിപ്പിക്കുന്നുണ്ട് .

ആറു പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിയിലേക്ക് എടുക്കുന്ന ജലവും കോഴിക്കോട് നഗരത്തിലേക്ക് ജല മെത്തിക്കുന്ന കൂളിമാട് പമ്പിംങ്ങ് സ്റ്റേഷനിലേക്ക് ജലം എടുക്കുന്നതും ഇതുവഴി മലിനീകരിക്കപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 

നേരത്തെ ,ഇരുപത്തിയഞ്ച് കോടിയിൽ ഉൾപ്പെടുത്തി ലൈറ്റ് സംവിധാനം ഉൾപ്പെടുത്താമെന്നാണ് അധികൃതർ കരുതിയിരുന്നത് .

എന്നാൽ വലിയ പ്രളയത്തെ തുടർന്ന് കൂളിമാട് പാലത്തിൻറെ ഉയരം സർക്കാർ കൂട്ടിയിരുന്നു. ഇതിന് ആവശ്യമായ അധികതുക നിലവിലുള്ള 25 കോടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു .
അതിനാലാണ് ലൈറ്റ് സംവിധാനം ഉൾപ്പെടുത്താൻ സാധിക്കാതെ പോയതെന്ന് അധികൃതർ പറയുന്നു .

ഈ പശ്ചാത്തലത്തിലാണ് ഉദ്ഘാടനത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന കൂളിമാട് പാലത്തിന് ലൈറ്റ് സംവിധാനം വേണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയത്. 

അതേസമയം, കൂളിമാട് കള്ളന്തോട് റോഡ് നിർമ്മാണം ആരംഭിക്കാത്തത് പാലത്തിൻറെ ഉദ്ഘാടനത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ ഇപ്പോൾ . 

അതിനാൽ, പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു