Posts

അംഗൻവാടി ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി

Image
  മപ്രം മുട്ടുങ്ങൽ അംഗൻവാടി ടീച്ചർ ഭാർഗവി ഔദ്യോഗിക ജീവിതത്തിൽ നിന്നും 2024 ഏപ്രിൽ 30 നു വിരമിച്ചു.  4 വർഷക്കാലം മപ്രം ടൗൺ അംഗൻവാടിയിൽ ഹെൽപ്പർ ആയും 8 വർഷക്കാലം മുട്ടുങ്ങൽ അംഗൻവാടിയിൽ ടീച്ചർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംഗൻവാടിയുടെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ച ടീച്ചർ ഈ കാലയളവിൽ അമ്മമാരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും സ്നേഹം പിടിച്ചുപറ്റി മുട്ടുങ്ങൽ പ്രദേശത്തുകാരുടെ ഇഷ്ടപെട്ട ടീച്ചർ ആയി മാറിയിരുന്നു. നാട്ടുകാരുടെ നേതൃത്തിൽ ടീച്ചർക്ക് ജനകീയമായ യാത്രയയപ്പും , നാട്ടുകാരുടെ വകയായുള്ള സ്നേഹ ഉപഹാരവും സമർപ്പിച്ചു.  മുട്ടുങ്ങൽ അങ്ങാടിയിൽ ചേർന്ന യാത്രയപ്പ് സമ്മേളനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CV സക്കറിയ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുഹ്‌റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ICDS ഓഫീസർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് മെമ്പർ ഷറഫുന്നിസ , KP മുഹമ്മദുസ്സയിൻ , KC മുത്തുക്കോയതങ്ങൾ , T ആസാദ് , I മുഹമ്മദ്മാസ്റ്റർ, AC മജീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ : AK അബ്ദുൽ ഗഫൂർ സ്വാഗതവും സജിന ചീകപ്പള്ളി നന്ദിയും പറഞ്ഞു.  അംഗൻവാടിക്ക് വേണ്ടി സ്ഥലം ഏറ്റുടുക്കുന്നതിനു ന

ടോറസ് ഇടിച്ചു വൈദ്യുതി തൂൺ തകർന്നു

Image
  കക്കോവ് പള്ളിപ്പുറായയിലാണ് ടോറസ് ഇടിച്ച് വൈദ്യുതിതൂൺ തകർന്നത്. ഞായറാഴ്ചയാണ് സംഭവം .അരീക്കോട്ടേക്ക് വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പുകളുമായി പോവു്കയായിരുന്നു ടോറസ്. വൈദ്യുതി തൂൺ മാറ്റാനു ശ്രമങ്ങൾ തുടർന്നു വരികയാണ്

പാഴൂർ സ്കൂൾ : പുതിയ കെട്ടിടത്തിന് ശില പാകി.

Image
പാഴൂർ :  ഒരു നൂറ്റാണ്ട് പിന്നിട്ട പാഴൂർ എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് കുന്നമംഗലം എംഎൽഎ പിടിഎ റഹീം   ശിലാസ്ഥാപനം നിർവഹിച്ചു .സ്കൂൾആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.USS കരസ്ഥമാക്കിയ സികെ. മുഹമ്മദ്‌ സഹദ് നെ  ചടങ്ങിൽ ആദരിച്ചു. ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ എം. കെ. ഫാത്തിമ കുട്ടി സ്വാഗതം പറഞ്ഞു.  വാർഡ് മെമ്പർ മാരായ ഇ. പി വത്സല, റഫീഖ് കൂളിമാട് ആശംസകൾ നേർന്നു. മൂസ, ജാസ്മിൻ ഹർഷൽ, ഇക്ബാൽ, സുരേഷ് ബാബു, എം. ടി സലീം എന്നിവർ സംസാരിച്ചു.  

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

Image
    കൂളിമാട് ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടർ മാവൂർ ഭാഗത്തുനിന്ന് വരികയായിരുന്നു കാറുമായി കൂട്ടിയിടിച്ച് അപകടം.  ശനിയാഴ്ച രാവിലെ പത്തരയോടെയാണ് എളമരം കടവ് പാലത്തിൻറെ മാവൂർ ഭാഗത്താണ് സംഭവം നടന്നത് . നിസാര പരിക്കുകളോടെ സ്കൂട്ടര്‍ യാത്രികനെ ചെറുപ്പ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  എളമരം കടവ് പാലം ഉദ്ഘാടനത്തിനുശേഷം റൗണ്ട് എബൗട്ട് ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു ഇവിടെ. എന്നാൽ, റൗണ്ട് എബൗട്ട് സ്ഥാപിച്ചതിനുശേഷം അപകടങ്ങൾ കുറവായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.    

വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡ് ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം

Image
വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡ്  ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം എടവണ്ണപ്പാറ :വാലില്ലാപുഴ ഇരട്ടമൊഴി റോഡ് നവീകരണത്തിന് അനുവദിച്ച അഞ്ചു കോടി രൂപയുടെ ജോലികൾക്കായുള്ള ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിലുള്ളതിനാലാണ് ജൂൺ നാലുവരെ കാത്തിരിക്കുന്നതൊന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു . വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡിനായി സാങ്കേതിക അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എഞ്ചിനിയർ കൂട്ടിച്ചേർത്തു . മൂന്ന് വർഷങ്ങൾക്കു മുമ്പ് റോഡിന് 5 കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ ,ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡിൽ വാട്ടർ അതോറിറ്റിയുടെ ജോലികൾ ആദ്യം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് നിർദ്ദേശത്തിലായിരുന്നു ഉള്ളത്. എന്നാൽ, ഗവൺമെൻറ് ഇറക്കിയ ഉത്തരവ് അനുസരിച്ച് വാട്ടർ അതോറിറ്റി തന്നെ ചെയ്യണം എന്നതാണ് കാലതാമസങ്ങൾ ഇടവരുത്തിയത്. വാട്ടർ അതോറിറ്റിയുടെ ജോലികൾ ഏറെ വൈകിയതിനാൽ നാട്ടുകാർ ശക്തമായ സമരങ്ങൾ നടത്തേണ്ടി വന്നു നവീകരണ ജോലികൾ പൂർത്തിയാക്കാൻ.   എളമരം കടവ്, കൂളിമാട് കടവ് പാ

എസ്. എസ്. എഫ് സ്ഥാപക ദിനം : സൗജന്യ വത്തക്ക വെള്ളം വിതരണം നടത്തി

Image
എസ്. എസ്. എഫ് സ്ഥാപക ദിനം :  സൗജന്യ വത്തക്ക് വെളളം വിതരണം നടത്തി എസ്. എസ്. എഫിൻ്റെ 52 ആം സ്ഥാപക ദിനത്തോടനുബനധിച്ച് എസ് എസ് എഫ് എടവണ്ണപ്പാറ സെക്ട്‌ടർ കമ്മിറ്റിയും മപ്രം യൂണിറ്റ് ഭാരവാഹികളും സംയുക്തമായി കൂളിമാട് പാലത്തിൻ്റെ മപ്രം ഭാഗത്ത് സൗജന്യ വത്തക്ക വെള്ളം വിതരണം നടത്തി. 450 ഓളം പേർക്ക് വത്തക്ക വെള്ളം വിതരണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. റാഷിദ് ,സച്ചു അമ്പലക്കണ്ടി ,നസീൽ,മുസ്തഫ, അൻസിഫ്, എന്നിവർ നേതൃത്വം നൽകി.  

എടവണ്ണപ്പാറയിൽ അപകട പരമ്പര തുടരുന്നു : റിംഗ് റോഡ് അനിവാര്യമോ ?

Image
എടവണ്ണപ്പാറയിൽ അപകട പരമ്പര തുടരുന്നു : റിംഗ് റോഡ് അനിവാര്യമോ ? എടവണ്ണപ്പാറയിൽ അപകട പരമ്പര വർദ്ധിക്കുകയാണ് .ഞായറാഴ്ച ഉച്ചയ്ക്ക് അരീക്കോട് റോഡിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുനാണ് മരണപ്പെട്ടത്.ശനിയാഴ്ചയും കാറും ബൈക്കും കൂട്ടിയിടിച്ച്     എടവണ്ണപ്പാറ ജംഗ്ഷനിൽ അപകടമുണ്ടായി. കൂളിമാട് , എളമരം പാലങ്ങൾ തുറന്ന് നൽകിയതോടെ വാഹന ഗതാഗതം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഇതിനനുസരിച്ചുള്ള നഗര വികസനം എടവണ്ണപ്പാറയിൽ സാധ്യമായിട്ടില്ല.സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് അതൊന്നു പുനസ്ഥാപിക്കാൻ പോലും അധികൃതർക്ക് ഇതുവരെ സാധ്യമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് റിംഗ് റോഡ് എന്ന നിർദ്ദേശം   മുന്നോട്ടുവയ്ക്കുന്നത്.പണിക്കര പുറായ ഭാഗത്ത് പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് എളമരം റോഡിലേക്കും അതുപോലെ എളമരം റോഡിൽ നിന്ന് സ്കൂളിൻറെ പിറകിലൂടെ അരീക്കോട് റോഡിലേക്കുമാണ് റിംഗ് റോഡ് നിർദ്ദേശിക്കപ്പെടുന്നത്.അതുപോലെ അരീക്കോട് റോഡിൽനിന്ന് ലൈഫ് കെയർ ആശുപത്രി അടുത്തുനിന്ന് കൊണ്ടോട്ടി റോഡിലേക്കുമാണ് റിംഗ് റോഡുകൾ നിർദ്ദേശിക്കപ്പെട്ടത്. നിലവിലുള്ള ഹോം ഗാർഡുകളോ സീബ്രാ ലൈനുകളോ അനുദിനം വി