എടവണ്ണപ്പാറയിൽ അപകട പരമ്പര തുടരുന്നു : റിംഗ് റോഡ് അനിവാര്യമോ ?


എടവണ്ണപ്പാറയിൽ അപകട പരമ്പര തുടരുന്നു : റിംഗ് റോഡ് അനിവാര്യമോ ?
എടവണ്ണപ്പാറയിൽ അപകട പരമ്പര വർദ്ധിക്കുകയാണ് .ഞായറാഴ്ച ഉച്ചയ്ക്ക് അരീക്കോട് റോഡിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുനാണ് മരണപ്പെട്ടത്.ശനിയാഴ്ചയും കാറും ബൈക്കും കൂട്ടിയിടിച്ച്     എടവണ്ണപ്പാറ ജംഗ്ഷനിൽ അപകടമുണ്ടായി.

കൂളിമാട് , എളമരം പാലങ്ങൾ തുറന്ന് നൽകിയതോടെ വാഹന ഗതാഗതം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഇതിനനുസരിച്ചുള്ള നഗര വികസനം എടവണ്ണപ്പാറയിൽ സാധ്യമായിട്ടില്ല.സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് അതൊന്നു പുനസ്ഥാപിക്കാൻ പോലും അധികൃതർക്ക് ഇതുവരെ സാധ്യമായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് റിംഗ് റോഡ് എന്ന നിർദ്ദേശം   മുന്നോട്ടുവയ്ക്കുന്നത്.പണിക്കര പുറായ ഭാഗത്ത് പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് എളമരം റോഡിലേക്കും അതുപോലെ എളമരം റോഡിൽ നിന്ന് സ്കൂളിൻറെ പിറകിലൂടെ അരീക്കോട് റോഡിലേക്കുമാണ് റിംഗ് റോഡ് നിർദ്ദേശിക്കപ്പെടുന്നത്.അതുപോലെ അരീക്കോട് റോഡിൽനിന്ന് ലൈഫ് കെയർ ആശുപത്രി അടുത്തുനിന്ന് കൊണ്ടോട്ടി റോഡിലേക്കുമാണ് റിംഗ് റോഡുകൾ നിർദ്ദേശിക്കപ്പെട്ടത്.
നിലവിലുള്ള ഹോം ഗാർഡുകളോ സീബ്രാ ലൈനുകളോ അനുദിനം വികസിക്കുന്ന എടവണ്ണപ്പാറ നഗരത്തിന് മതിയാവുന്നതല്ല.
അതേസമയം ,എടവണ്ണപ്പാറ നഗരത്തിൽ റോഡിലേക്ക് ഇറക്കി കെട്ടിയ കച്ചവടങ്ങളും അനധികൃത പാർക്കിംഗ്   വിഷയത്തിലും പരിഹാരം കാണേണ്ടതുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

കണ്ണടച്ച സിഗ്നൽ ലൈറ്റ് ഉടൻ പുനസ്ഥാപിക്കുകയും     റിംഗ് റോഡുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് അനധികൃതരുടെ ഭാഗത്തുനിന്നും  യുദ്ധകാല അടിസ്ഥാനത്തിൽ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു