Posts

Showing posts from April, 2024

എസ്. എസ്. എഫ് സ്ഥാപക ദിനം : സൗജന്യ വത്തക്ക വെള്ളം വിതരണം നടത്തി

Image
എസ്. എസ്. എഫ് സ്ഥാപക ദിനം :  സൗജന്യ വത്തക്ക് വെളളം വിതരണം നടത്തി എസ്. എസ്. എഫിൻ്റെ 52 ആം സ്ഥാപക ദിനത്തോടനുബനധിച്ച് എസ് എസ് എഫ് എടവണ്ണപ്പാറ സെക്ട്‌ടർ കമ്മിറ്റിയും മപ്രം യൂണിറ്റ് ഭാരവാഹികളും സംയുക്തമായി കൂളിമാട് പാലത്തിൻ്റെ മപ്രം ഭാഗത്ത് സൗജന്യ വത്തക്ക വെള്ളം വിതരണം നടത്തി. 450 ഓളം പേർക്ക് വത്തക്ക വെള്ളം വിതരണം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. റാഷിദ് ,സച്ചു അമ്പലക്കണ്ടി ,നസീൽ,മുസ്തഫ, അൻസിഫ്, എന്നിവർ നേതൃത്വം നൽകി.  

എടവണ്ണപ്പാറയിൽ അപകട പരമ്പര തുടരുന്നു : റിംഗ് റോഡ് അനിവാര്യമോ ?

Image
എടവണ്ണപ്പാറയിൽ അപകട പരമ്പര തുടരുന്നു : റിംഗ് റോഡ് അനിവാര്യമോ ? എടവണ്ണപ്പാറയിൽ അപകട പരമ്പര വർദ്ധിക്കുകയാണ് .ഞായറാഴ്ച ഉച്ചയ്ക്ക് അരീക്കോട് റോഡിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുനാണ് മരണപ്പെട്ടത്.ശനിയാഴ്ചയും കാറും ബൈക്കും കൂട്ടിയിടിച്ച്     എടവണ്ണപ്പാറ ജംഗ്ഷനിൽ അപകടമുണ്ടായി. കൂളിമാട് , എളമരം പാലങ്ങൾ തുറന്ന് നൽകിയതോടെ വാഹന ഗതാഗതം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഇതിനനുസരിച്ചുള്ള നഗര വികസനം എടവണ്ണപ്പാറയിൽ സാധ്യമായിട്ടില്ല.സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് അതൊന്നു പുനസ്ഥാപിക്കാൻ പോലും അധികൃതർക്ക് ഇതുവരെ സാധ്യമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് റിംഗ് റോഡ് എന്ന നിർദ്ദേശം   മുന്നോട്ടുവയ്ക്കുന്നത്.പണിക്കര പുറായ ഭാഗത്ത് പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് എളമരം റോഡിലേക്കും അതുപോലെ എളമരം റോഡിൽ നിന്ന് സ്കൂളിൻറെ പിറകിലൂടെ അരീക്കോട് റോഡിലേക്കുമാണ് റിംഗ് റോഡ് നിർദ്ദേശിക്കപ്പെടുന്നത്.അതുപോലെ അരീക്കോട് റോഡിൽനിന്ന് ലൈഫ് കെയർ ആശുപത്രി അടുത്തുനിന്ന് കൊണ്ടോട്ടി റോഡിലേക്കുമാണ് റിംഗ് റോഡുകൾ നിർദ്ദേശിക്കപ്പെട്ടത്. നിലവിലുള്ള ഹോം ഗാർഡുകളോ സീബ്രാ ലൈനുകളോ അനുദിനം വി

യു എസ് എസ് പരീക്ഷ : സൽവാ കെപി യെ അഭിനന്ദിച്ചു.

Image
ജിഎച്ച്എസ്എസ് ചാലിയപ്പുറത്ത് നിന്ന് യു എസ് എസ് പരീക്ഷയിൽ വിജയിച്ച സൽവാ കെപി യെ ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയേക്കൽ അഭിനന്ദിച്ചു.  ചടങ്ങിൽ ബ്ലോക്ക് മെമ്പർ കുഴിമള്ളി ഗോപാലൻ , രക്ഷിതാവ് അബൂബക്കർ മാസ്റ്റർ, സാദിഖ് കാക്കാടൻ, ആസിഫ് മാസ്റ്റർ ,ഷഫീഖ് അച്ചുത്ത് തുടങ്ങിയവർ പങ്കെടുത്തു.

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു

Image
എടവണ്ണപ്പാറ : ഗവൺമെൻറ് എൽ പി സ്കൂൾ വെട്ടത്തൂരിൽ നിന്ന് എൽഎസ്എസ് പരീക്ഷയിൽ വിജയിച്ച ഹനാ ഫാത്തിമയെ ബ്ലോക്ക് മെമ്പർ അബൂബക്കർ പുളിയേക്കൽ അഭിനന്ദിച്ചു .ചടങ്ങിൽ രക്ഷിതാവ് ഹക്കിം നെല്ലിക്കാപള്ളി ,മുനീർ, ആസിഫ് മാസ്റ്റർ, ബാപ്പു, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

എസ് വൈ എസ് തണ്ണീർപന്തൽ ശ്രദ്ധേയമായി

Image
 എടവണ്ണപ്പാറ സോൺ പരിധിയില വിവിധ യൂണിറ്റുകളിൽ എടവണ്ണപ്പാറ സോൺ ഒരുക്കിയ തണ്ണീർപന്തർ ശ്രദ്ധേയമായി ' അത്യുഷ്ണ സമയത്ത് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ വോട്ടർമാർക്ക് ദാഹജലം വളരെ ആശ്വാസപ്രദമായി .  മുണ്ടക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്. മുഹമ്മദ് സഖാഫി , മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞാറൻകുട്ടി ഹാജി , മുസ്ലിം ജമാഅത്ത് സെക്രട്ടറി. ടി ടി മുഹമ്മദ് ,നസീർ റഹ്മാനി ഇസ്മാഈൽ.സിദ്ധീഖി , ഹമീദ് ഫസ് ലു റഹ്മാൻ എന്നിവർ പങ്കെടുത്തു .

എടവണ്ണപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

Image
എടവണ്ണപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം എടവണ്ണപ്പാറ : എടവണ്ണപ്പാറ ജംഗ്ഷനിൽ വീണ്ടും അപകടം. എളമരം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറുമായി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക് . ശനിയാഴ്ച പുലർച്ചെ നാലര മണി യോടെയാണ് സംഭവം.  ബൈക്ക് യാത്രികൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . വെള്ളിപ്പറമ്പ് സ്വദേശി ശാമിൽ സഖാഫിയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. .കൂളിമാട്, എളമരം കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വാഹനഗതാഗതം 4 ഇരട്ടി വർദ്ധിച്ചെങ്കിലും ഇവിടെ നിശ്ചലമായ ട്രാഫിക് ലൈറ്റ് പുനസ്ഥാപിക്കാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.  മാസങ്ങൾക്കു മുമ്പ് ഇവിടെ അപകടം നടന്നപ്പോൾ നിരവധി പ്രതിഷേധങ്ങൾ നടന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ട്രാഫിക് ലൈറ്റ് പുനസ്ഥാപിക്കുന്നത് മായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടായിട്ടില്ല. തുടർച്ച യായ അപകട ങ്ങളിൽ നടപടിയില്ലാത്തതിൽ ജനങ്ങൾവൻ പ്രതിഷേധത്തിലാണ്.  

മപ്രം പോളിംഗ് ബൂത്തിൽ വോട്ടിംഗ് മെല്ലെപോക്കിൽ : കലക്ടർ ഇടപ്പെട്ടു

എടവണ്ണപ്പാറ: മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബക്ഷിറിൻ്റെ ബൂത്തായ മപ്രം ഗവ: എൽ.പി സ്കൂളിൽ വോട്ടിംഗ് ഒച്ചിഴയുന്ന വേഗത്തിൽ . 1300 ഓളം വോട്ടർമാരുള്ള ബൂത്തിൽ ഉച്ച കഴിഞ്ഞിട്ടും കുറഞ്ഞ ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഇ.ടി. ആരിഫ് കലക്ടറെ വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു.  മെഷിൻ പ്രവർത്തനം പതുക്കെയായതും  ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

എടവണ്ണപ്പാറ ജലാലിയ ജംഗ്ഷനിൽ വീണ്ടും അപകടം

Image
എടവണ്ണപ്പാറ ജലാലിയ ജംഗ്ഷനിൽ വീണ്ടും അപകടം . വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത് . എടവണ്ണപ്പാറയിൽ നിന്ന് കൂളിമാട്ടേക്ക് തക്കാളിയുമായി പോയ സ്കൂട്ടറാണ് ജംഗ്ഷനിൽ കാറുമായി ഇടിച്ചത് . എടവണ്ണപ്പാറയിലെ പച്ചക്കറി മൊത്ത വിൽപ്പന കടയിലെ ഓമാനൂർ സ്വദേശിയാണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത് . അപകടത്തിൽ ആർക്കും പരിക്കില്ല . എടവണ്ണപ്പാറ ജലാലിയ ജംഗ്ഷനിൽ അപകടം ഉണ്ടാകുന്നത് പതിവാണ് . പാലം ഉദ്ഘാടനം ചെയ്തതോടെ വാഹനങ്ങൾ ധാരാളമായി ഇതുവഴി വരുന്നത്അപകടങ്ങൾക്ക് കാരണമാകുന്നു . അപകടങ്ങൾ കുറയ്ക്കാനാവശ്യമായ രീതിയിൽ ഈ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം വളരെ നാളായി ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ് .

ഇ.ടി.മുഹമ്മദ് ബഷീർ സ്വന്തം ബൂത്തിൽ തനിക്ക് തന്നെ വോട്ട് ചെയ്തു

Image
ഇ.ടി.മുഹമ്മദ് ബഷീർ സ്വന്തം ബൂത്തിൽ തനിക്ക് തന്നെ വോട്ട് ചെയ്തു എടവണ്ണപ്പാറ : മലപ്പുറം ലോക്സഭ സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ സ്വന്തം ബൂത്തിൽ തനിക്ക് തന്നെ വോട്ട് ചെയ്തു.  60 വർഷമായി പൊതുരംഗത്ത് ഉണ്ടെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ ദൈവത്തിന് സ്തുതി നൽകുന്നുവെന്നും ഇ.ടി. പറഞ്ഞു . യുഡിഎഫ് ഉജ്വല പെർഫോമൻസ് കാണിക്കുമെന്നും ഇ.ടി. കൂട്ടി ചേർത്തു. രാജ്യം അതി നിർണായക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതെന്നും ഇ.ടി. പറഞ്ഞു .

വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തിക (കാസർകോട് ) യിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ ധന്യ മപ്പുറത്തിന് ആറാം റാങ്ക്

Image
വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തിക (കാസർകോട് ) യിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ ധന്യ മപ്പുറത്തിന് ആറാം റാങ്ക്. മെയിൻ ലിസ്റ്റിൽ ആറാം റാങ്കാണ് ലഭിച്ചത് . ലിസ്റ്റിൽ ഇടം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ധന്യ. സനീഷ് കുമാറിൻ്റെ ഭാര്യയാണ്. നല്ല വായനക്കാരിയും കൂടിയായ ധന്യ  . പെരുവയലിലെ കോച്ചിംഗ് സെൻററിൽ ചേർന്നിരുന്നതായി ധന്യ പറഞ്ഞു . നിലവിൽ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ 504 ആം റാങ്കും ധന്യക്കുണ്ട്. ബികോമിന് മണാശ്ശേരി കോളേജിലും എം കോമിന് കോടഞ്ചേരി കോളേജിലുമായിരുന്നു പഠിച്ചിരുന്നത്.  

വീട് നവീകരണത്തിന് സ്വരൂപിച്ച നഷ്ടപ്പെട്ടു. തിരിച്ചേൽപ്പിച്ച് തെങ്ങുകയറ്റക്കാരൻ മാതൃകയായി

Image
  എടവണ്ണപ്പാറ : വീട് നവീകരണത്തിന് സ്വരൂപിച്ച പണം നഷ്ടപെട്ട വിഷമത്തിലായിരുന്നു റഷീദ് കിഴക്കേ പുറത്ത് . നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചപ്പോൾ ഏറെ സന്തോഷവാനായി .  ബുധനാഴ്ച രാവിലെയാണ് കണ്ണത്തും പാറ ചിടിപ്പറ്റ പള്ളിയുടെ അടുത്ത് നിന്ന് തെങ്ങുകയറ്റക്കാരനായ ചീടിക്കുഴി അലിക്ക് തുക ലഭിച്ചത് 13000 ത്തിലധികം രൂപയും ഐഡൻറി കാർഡുകളും ഉണ്ടായിരുന്നു. തുക കൊണ്ടോട്ടി ഭാഗത്ത് നിന്നാണ് നഷ്ടപ്പെട്ടത് എന്നാണ് റഷീദ് പറയുന്നത്.  ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് റഷീദ് പറഞ്ഞു .അബ്ദുൽ ഹാജി പറക്കൂ ത്ത്, മുനീർ ചെറുവായൂർ ,ലത്തീഫ് സഖാഫി തീണ്ടപ്പാറ , നിസാം കുറുങ്ങോട്ടിൽ, ജമാലുദ്ദീൻ കുറുങ്ങോട്ടിൽ പണം തിരികെ നൽകുമ്പോൾ സന്നിഹിതനായിരുന്നു

മതേതരത്തിന്റെ മാനിഫെസ്റ്റോഎസ് വൈ എസ് ഇടി മുഹമ്മദ് ബഷീറിന് സമർപ്പിച്ചു.

Image
എടവണ്ണപ്പാറ: എസ് വൈ എസ് സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ മതേതരത്തിന്റെ മാനിഫെസ്റ്റോ ബുക്ക്ലെറ്റ് മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ വിദ്യാഭ്യാസ മന്ത്രിയും എംപിയുമായ ഇടി മുഹമ്മദ് ബഷീറിന് സമർപ്പിച്ചു. എസ് വൈ എസ് എടവണ്ണപ്പാറ സോൻ ജനറൽ സെക്രട്ടറി കെ പി മുനീർ വാഴക്കാട്, ഓർഗനൈസേഷൻ സെക്രട്ടറി സി.അമീർഅലി സഖാഫി വാഴക്കാട്, സാംസ്കാരികം പ്രസിഡണ്ട് ആസിഫ് അഷറഫ് എടവണ്ണപ്പാറ സന്നിഹിതരായിരുന്നു.  

ഓട്ടുപാറ കൂളിമാട് റോഡ് :പരിഹാരം ഉടൻ : വസീഫ്

Image
എടവണ്ണപ്പാറ : കൂളിമാട് പാലത്തിൻ്റെ പ്രധാന റോഡുകളിൽ ഒന്നായ ഓട്ടുപാറ കൂളിമാട് റോഡിൻ്റെ ദയനീയ സ്ഥിതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് മലപ്പുറം ലോക്സഭാ സ്ഥാനാർഥി ഇടതുപക്ഷ സ്ഥാനാർഥി വസീഫ് അറിയിച്ചു . ഇന്ന് രാവിലെ മപ്പുറത്തെ ഇടതുപക്ഷ പ്രതിനിധികളുമായി ടെലഫോണിൽ സംസാരിക്കവെയാണ് ഇക്കാര്യം പ്രസ്താവിച്ചത്. കൂളിമാട് പാലം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിക്കൽ സമരം ഇന്ന് രാത്രി നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഎം പ്രതിനിധികൾ വസീഫുമായി സംസാരിക്കുന്നത്. ഈ റോഡിലെ കുണ്ടും കുഴിയും നിറഞ്ഞതിനാൽ യാത്ര ദുസ്സഹമായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാവത്തതിനാൽ പിരിവെടുത്ത് നാട്ടുകാർ തന്നെ മാസങ്ങൾക്ക് മുമ്പ് കോൺഗ്രീറ്റ് ചെയ്യുകയായിരുന്നു ഇവിടെ . ഈ പശ്ചാത്തലത്തിലാണ് നാട്ടുകാർ ചൂട്ട് കത്തിക്കൽ സമരം നടത്തുന്നത്.

മദ്റസത്തു സ്വമദാനിയ പ്രവേശനോത്സവം പ്രൗഢമായി

Image
മദ്റസ്വത്തു  സ്വമദാനിയ പ്രവേശനോത്സവം പ്രൗഢമായി   കോഴിക്കോട്  :    അറിവിൻ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച മദ്രസത്തു സ്വമദാനിയയിലെ പ്രവേശനോത്സവ്  പ്രൗഢമായി . രാവിലെ ഏഴുമണിക്ക് മദ്രസ അങ്കണത്തിൽ ചേർന്ന പ്രവേശനോത്സവിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മദ്റസാധ്യാപകർ, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ സജീവമായി പങ്കെടുത്തു . ചടങ്ങിൽ മുഹമ്മദ് മുസ്ലിയാർ സ്വാഗതം ആശംസിച്ചു .അബ്ദുസലാം സഖാഫി (സ്വദ്ർ ഉസ്താദ് ) അരീക്കോട്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യാക്ഷരം കുറിക്കൽ സയ്യിദ് ഫള്ൽ തങ്ങൾ മുഖദാറിൻ്റെ  കാർമികത്വത്തിൽനടന്നു.മുഖ്യപ്രഭാഷണംമുബശ്ശിർ അഹ്സനി കാമിൽ സഖാഫി നിർവഹിച്ചു.  ഇല്യാസ് മുസ്ലിയാർ, സുഹൈൽ സഅദി, സി .പി മമ്മു ഹാജി പങ്കെടുത്തു.  ചടങ്ങിലെത്തിയ മുഴുവൻ പേർക്കും യൂണിറ്റ് എസ് വൈ എസ് പായസ വിതരണം നടത്തി . ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക്  കമ്മിറ്റി മുഖേനെ സൗജന്യമായി പാഠപുസ്തകം  നൽകി.സയ്യിദ് ഫള്ൽ തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥനനടത്തി.   മജീദ് മുസ്ലിയാർ നന്ദി പറഞ്ഞു.

സൗദി സ്വദേശി ഉസാമ ഫർഹാന് അൽ ജുഹനിക്ക് കുളിമാട് പാലം പെരുത്തിഷ്ടം

Image
എടവണ്ണപ്പാറ : ഞായറാഴ്ച വൈകുന്നേരം കൂളിമാട് പാലം സന്ദർശിക്കാനെത്തിയ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ബയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന സൗദി സ്വദേശി ഒസാമക്ക് കൂളിമാട് പാലം പെരുത്തിഷ്ടമായത്. മക്ക ഫത്ഹിൽ പ്രവാചകനോട് സഹകരിച്ച കുടുംബമായ ജുഹനി കുടുംബത്തിൽപെട്ട ആളാണ് ഒസാമ ഫർഹാൻ അൽ ജുഹാനി. തൻ്റെ സുഹൃത്തും ഗാനരചയിതാവുമായ കെഎം കുട്ടി ഓമാനൂരിൻ്റെ മക്കളുടെ കല്യാണത്തിനാണ് അഞ്ചുദിവസത്തേക്ക് ഇദ്ദേഹം കേരളം സന്ദർശിക്കാൻ എത്തിയത്. ഇദ്ദേഹത്തിൻറെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയാണിത്. ചാലിയാർ പുഴയും ഇരുവഞ്ഞിപ്പുഴയും സംഗമിക്കുന്ന സ്ഥലവും അതോടൊപ്പം കേരളക്കാർ സംസ്കാരസമ്പന്നരുമാണന്നാണ് ഒസാമയുടെ അഭിപ്രായം. കേരളക്കാരെ കുറിച്ച് പറയുമ്പോൾ ഒസാമക്ക് 100 നാക്കാണ് .കേരളക്കാർ മതഭക്തരാണെന്നും സ്നേഹ സമ്പന്നരാണെന്നും ഒസാമ കൂട്ടിച്ചേർത്തു. ഉസാമയുടെ വീട്ടിൽ സ്വന്തമായി ഒരു മ്യൂസിയം ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. സൗദി പാരമ്പര്യം വിളിച്ചോതുന്ന ഉപകരണങ്ങളും തോക്കുകളും അളവ് പാത്രങ്ങളും അതുപോലെ മറ്റു പല ചരിത്ര സംഭവങ്ങളും അവിടെ സൂക്ഷിച്ചു വെച്ചതായും ഇദ്ദേഹം പറഞ്ഞു. പാലം ഏറെ ഇഷ്ടമായ ഉസാമ പാലത്തിലുണ്ടായിരുന്നവരെ മുഴുവൻ പേരെയും സ

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം, നിയമ പോരാട്ടത്തിന് ഐക്യദാർഢ്യം

Image
എടവണ്ണപ്പാറ : കരാട്ടെ പരിശീലനത്തിന്റെ മറവിൽ ഇരയാക്കപെട്ട ചാലിയാർ പെൺകുട്ടിക്ക് നീതി വേണം എന്ന വിഷയത്തിൽ നിയമ പോരാട്ടങ്ങൾക്ക് ഐക്യ ദാർഢ്യം അർപ്പിച്ച് കൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എടവണ്ണപ്പാറയിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ഐക്യദാർഢ്യ സദസ്സിൽ സ്ത്രീകളുടെയും കുട്ടികളുടെയും നീതിക്കൊപ്പം വിമന്‍ ജസ്റ്റിസ് എപ്പോഴും ഒപ്പം ഉണ്ടായിരിക്കും എന്നും ചാലിയാർ പെൺകുട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ട് പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നും സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജിത മഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.  ഒരു ലോകത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതാണ് എന്റെ മകൾ എന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച കുട്ടിയുടെ മാതാവ് എം കെ സൈനബ ടീച്ചർ വികാരനിർഭരമായി പറഞ്ഞു.. ഐക്യദാർഢ്യ സദസ്സിന് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ അധ്യക്ഷത വഹിച്ചു.റംല മമ്പാട് ( വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം )  ജില്ലാ വൈസ് പ്രസിഡണ്ട് ഹസീന വഹാബ്, സഫ പർവിൻ( ഫ്രറ്റേണിറ്റി കൊണ്ടോട്ടി മേഖല വൈസ് പ്രസിഡന്റ്) സഫ , ( മരണത്തിന്

മർക്കസുദ്ദഅവ എളമരംമദ്റസ പ്രവേശനോത്സവ് പ്രൗഢമായി

Image
എടവണ്ണപ്പാറ :എളമരം മർക്കസുദ്ദഅവ  മദ്റസ പ്രവേശനോത്സവ് ഫത്ഹേ മുബാറക് പ്രൗഢമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു, പി.അബ്ദുനാസർ സഖാഫി ഇരിങ്ങലൂർ, സി.അമീർഅലി സഖാഫി വാഴക്കാട്, എൻ മുഹമ്മദ് ഇർഷാദ്ദീഖി എടവണ്ണപ്പാറ, കെ മാനുഹാജി, ശംസുദ്ദീൻ മിസ്ബാഹി, കെ അഹമ്മദ് കുട്ടി, യാസ്ർ എളമരം പങ്കെടുത്തു.

ഇരുവഞ്ഞി പുഴയിൽ : നീർ നായയുടെ ആക്രമണം

Image
നീർനായ അക്രമണം   കൂളിമാട്: ഇരുവഞ്ഞി പുഴയിൽ കൂട്ടക്കടവത്ത് കടവിൽ വച്ച് നീർ നായയുടെ ആക്രമണം. കൂട്ടക്കടവത്ത് റഫീഖിന്റെ സഹോദരിയുടെ മകൾ റിസ നാസറിന് വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നേരിട്ടത്.നാലുവർഷത്തിനിടെ ചാലിയാർ പുഴ, ഇരുവഴിഞ്ഞിപ്പുഴ , ചെറുപുഴ തുടങ്ങിയ നദികളിൽ നിരവധി പേർക്കാണ് നിർ നായയുടെ ആക്രമണം നേരിട്ടത്.

മപ്രം ഹോമിയോ ഡിസ്പെൻസറിയിൽ ഫോൺ നിശ്ചലം : രോഗികൾ ബുദ്ധിമുട്ടിൽ

Image
എടവണ്ണപ്പാറ  : വാഴക്കാട്   സർക്കാർ മാതൃക ഡിസ്പെൻസറി   മപ്രം ഹോമിയോ ഡിസ്പെൻസറിയിൽ ഫോൺ നിശ്ചലമായതിനാൽ രോഗികൾ ബുദ്ധിമുട്ടിലായി. വ്യാഴാഴ്ച ഡിസ്പെൻസറി നമ്പറിലേക്ക് വിളിച്ച രോഗികൾക്കാണ് ബന്ധപ്പെടാൻ സാധിക്കാതെയായത്.   തുടർന്ന്, വെള്ളിയാഴ്ച രാവിലെ രോഗിയുമായി എത്തിയപ്പോഴാണ് മൊബൈൽ ഫോൺ റീചാർജ് ചെയ്യാത്തതാണ് കാരണമെന്ന് അധികൃതർ അറിയിച്ചത് . രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വിവിദ പഞ്ചായത്തുകളിൽ നിന്നായി ധാരാളം രോഗികൾ ആശ്രയിക്കുന്ന മാതൃക ഡിസ്പെൻസറിയാണ് മപ്പുറം ഹോമിയോ ഡിസ്പെൻസറി. അധികൃതർ സമ്മതിക്കുന്ന പക്ഷം ഫോൺ ചാർജ് ചെയ്യാൻ തയ്യാറാണെന്ന് നാട്ടുകാർ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഹോമിയോ ഡിസ്പെൻസറിയിലെ നമ്പർ റീചാർജ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൂളിമാട് പാലം മപ്രം ഭാഗത്ത് വേസ്റ്റ് ബിൻ സ്ഥാപിച്ചു

Image
കൂളിമാട് പാലം മപ്രം ഭാഗത്ത് വേസ്റ്റ് ബിൻ സ്ഥാപിച്ചു  എടവണ്ണപ്പാറ  : കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച കുളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവാനിരിക്കെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മപ്രം ഭാഗത്ത് വേസ്റ്റ് ബിൻ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് സ്ഥാപിച്ചത് . കൂളിമാട് പാലത്തിലൂടെ പ്രഭാതത്തിൽ നടക്കുന്നവരുടെ നേതൃത്വത്തിൽ രൂപീകൃതമായ പ്രഭാത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുഭാഗങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാവാനിരിക്കെയാണ് വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേസ്റ്റ് ബിൻ  സ്ഥാപിച്ചത്.  ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴകളുടെ   സംഗമസ്ഥാനം കൂടി ആയതിനാൽ ധാരാളം പേർ പ്രകൃതി ആസ്വാദനത്തിന് വരുന്ന   ഇടം കൂടിയാണ് കൂളിമാട് പാലം.  ചപ്പുചവറുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രഭാത കൂട്ടായ്മ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിരുന്നത്.  പാലത്തിൻറെ കൂളിമാട് ഭാഗത്ത് ഉടൻതന്നെ വേസ്റ്റ് ബിൻ  സ്ഥാപിക്കുമെന്ന് പ്രഭാത കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ്ജില്ലാ സാഹിത്യോത്സവ് എടവണ്ണപ്പാറയിൽ

എടവണ്ണപ്പാറ : മുപ്പത്തിയൊന്നാമത് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് 2024 ആഗസ്റ്റ് 2, 3, 4 തിയ്യതികളിൽ എടവണ്ണപ്പാറയിൽ നടക്കും. എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ശാഫി സഖാഫി വിഷയാവതരണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡൻ്റ് സയ്യിദ് അഹ്‌മദ് കബീർ മദനി അൽ ബുഖാരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് എടവണ്ണപ്പാറ സോൺ പ്രസിഡൻ്റ് മുഹ്‌യിദ്ദീൻ സഖാഫി ചീക്കോട് ആമുഖം നൽകി. സുലൈമാൻ മുസ്‌ലിയാർ വാവൂർ, സി.ടി അബൂബക്കർ മുസ്‌ലിയാർ, എ.കെ സി അബ്ദുൽ അസീസ് ബാഖവി, സി.എം മൗലവി വാഴക്കാട്, എം പി ഹസ്സൻ കുട്ടി മുസ്‌ലിയാർ, ബഷീർ മാസ്റ്റർ വാഴക്കാട്, കുഞ്ഞു ഹാജി മമത, അഹ്‌മദ് മളാഹിരി, സൈദ് മുഹമ്മദ് അസ്ഹരി, അലി സഖാഫി എടവണ്ണപ്പാറ, അമീർ അലി സഖാഫി, ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ,സഫ്‌വാൻ വിളയിൽ സംബന്ധിച്ചു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അനസ് സ്വാഗതവും ബഷീർ മാസ്റ്റർ വാഴക്കാട് നന്ദിയും പറഞ്ഞു.  ജില്ലാ സാഹിത്യോത്സവിൻ്റെ വിജ

കൃഷിയിൽ 100 മേനിയുമായി വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങം കുളം ശ്രദ്ധേയയാകുന്നു .

വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളം സാധാ വെള്ളരി ,കണിവെള്ളരി തുടങ്ങിയ കൃഷികളിൽ 100 മേനി വിളവെടുപ്പ് നടത്തി ശ്രദ്ധേയയാവുകയാണ്. കുറ്റി പയർ കൃഷിയിലും മികച്ച ഉത്പാദനം നടത്തിയിട്ടുണ്ട് ശരീഫ.  കൂടാതെ, കൃഷിഭവൻ മുഖേന ഒന്നരലക്ഷത്തോളം വിത്തുകൾ വിപണം നടത്തിയിട്ടുണ്ട് ഈ വർഷം. മുൻവർഷങ്ങളിൽ രണ്ട്, മൂന്ന് ലക്ഷം വിത്തുകൾ കൃഷിഭവൻ മുഖേനെ വിപണന നടത്തിയതായും ശരീഫ പറഞ്ഞു. 2012 മുതൽ കൃഷി രംഗത്ത് സജീവ സാന്നിധ്യമാണ് ശരീഫ ചിങ്ങംകുളം.  എളമരംഭാഗത്ത് 4, 5 ഏക്കർ പാടം പാട്ടത്തിനടുത്ത് നെൽകൃഷി നടത്തിയിരുന്നു .കൃഷിയിൽ മക്കൾ സജീവമായി സഹായിക്കുന്നുണ്ടെന്നും ശരീഫ പറഞ്ഞു .ടൈലറിംഗ് ഉൾപ്പെടെ വിവിധ മേഖലകളിൽ നേരത്തെ പരീക്ഷണം നടത്തിയിരുന്നു .  കൃഷിയിൽ എർപ്പെടുക എന്നത് സാമ്പത്തികം കൂടാതെ മാനസിക സംതൃപ്തിയും പകർന്നു നൽകുന്നതായും ശരീഫ കൂട്ടിച്ചേർത്തു. രാവിലെ ആറുമണിക്ക് വയലിലേക്ക് ഇറങ്ങുന്ന ശരീഫ വെള്ളം നന ഉൾപ്പെടെ കൃഷിയുടെ വിവിധ മേഖലയിൽ സജീവ സാന്നിധ്യമാണ്. അതുകഴിഞ്ഞ് നേരെ     പഞ്ചായത്തിലേക്ക് പോകും. എന്ത് ചെയ്യണമെന്ന്  മനസ്സ് പാകപ്പെടുത്തണമെന്നും അതിനായി സമയം നീക്കിവെക്കുകയാണെങ്കിൽ വിജയിക്കാനാകുമെന്നും ശരീഫ പറയുന്

മപ്രം വെട്ടുകാട് കോളനി റോഡ് പണി പൂർത്തിയായി

Image
f fb .dd c. E c e F. E dd vs sc. Sd.dz.  E എടവണ്ണപ്പാറ :  നാൽപ്പത് വർഷത്തോളം  സ്വപ്നം കണ്ട വാഴക്കാട് പഞ്ചായത്തിലെ എട്ടാം വാർഡ് മപ്രം  .  V    w.  ..  f. .f v th കോളനി നിവാസികളുടെ റോ .  U .tgft g.rtgf. vgrg.  E d.  C dfd. D fe e. Dd d..r gr bnn g and gbnn ഡ് എന്ന സ്വപ്നം പൂർത്തിയാവുന്നു. റോഡിൻ്റെ കോൺക്രീറ്റ് പണി പൂർത്തിയായിരിക്കുകയാണ്. Ff f.f.f..f my.  .   M. Mm m.  . .bmg. R r ok r r .rf.h f       പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടനം തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു.  കോർപ്പസ് ഫണ്ട് മുഖേനെ പതിനാലര ലക്ഷം രൂപ  ചിലവഴിച്ചാണ് റോഡ്r.rf... VR ff f RR vrfrr ff. V ff fgvf . പണിപൂർത്തിയായിരിക്കുന്നത്.  സാങ്കേതിക തടസ്സങ്ങൾ ചൂണ്ടി,' v HV ovj CVV vk my mmmm.u T bf.  .f.rb mm f v .ff.f mm. .b BB. Rf bff ff bff BB bff BB f S vc mm mgr ക്കാണിച്ച് റോഡ് എന്ന സ്വപ്നം നീണ്ടുപോവുകയായിരുന്നു .,ccjc,vc,v,kx,,:' നേരത്തെ, മന്ത്രിമാരായ  ബാലൻ, അബ്ദുറഹിമാൻ എന്നിവർക്ക് കോളനി നിവാസികൾ നിവേദനം നൽകിയിരുന്നു. രോഗികളെ കസേലിയിരുത്തി കൊണ്ടു പോകുന്ന ചിത്രവും അത് സംബന്ധമായ വി

Urgently required

Image
Urgently required  . Mechanical/ Instrumentation Engineer . For Fire protection and Alarm system works . Diploma/B.Tech/ B.E Holders . Job locations: mainly Malappuram and Kozhiode Districts  . Salary + Allowances+ Incentives . Send resume/ CV to 9747008998 (WhatsApp) . Announcing date: 11/04/2024

കടുത്ത ചൂട് : വാഴ കർഷകർ പ്രതിസന്ധിയിൽ

Image
എടവണ്ണപ്പാറ :  കടുത്ത ചൂടുകാരണം വാഴ കക്ഷകർ മൂപ്പത്താതെ   കുലകൾ വെട്ടി വിപണം നടത്തേണ്ട അവസ്ഥയാണ് ഉള്ളത് . ചാലിയപ്രം പാടശേഖരങ്ങളിൽ കർഷകർ കടുത്ത ചൂടുകാരണം വാഴ ഒടിയുന്നതിനാൽ മൂപ്പത്താതെ വിൽക്കേണ്ട അവസ്ഥയിലാണുള്ളത്.  നേരത്തെ , മൂപ്പത്താതെ കന്നുകൾ വെട്ടി വിപണിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ചാലിയപ്രം പാടശേഖരങ്ങളിൽ കാണാൻ സാധിക്കുന്നത്. കടുത്ത ചൂടുകാരണം വാഴയിലെ ഇണ്ണിക്കാമ്പ് ഉണക്കം വരികയും അത് ഒടിയുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഇതാദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി ചൂടുകാരണം അനുഭവിക്കുന്നതെന്നും കർഷകർ കൂട്ടിച്ചേർക്കുന്നു.  മാർക്കറ്റിൽ 32 രൂപയോളം കിലോക്ക് ലഭിക്കുമ്പോൾ മൂപ്പെത്താതെ പറിക്കുന്നതിനാൽ പത്തു രൂപ അല്ലെങ്കിൽ 12 രൂപ കുറച്ചിട്ടാണ് വിപണിയിൽ എടുക്കുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു. ചാലിയപ്രം പാടശേഖരങ്ങളിൽ അമ്പതോളം കർഷകർ അമിതവില പാട്ടത്തിന് നൽകിയാണ് വാഴ കൃഷി തുടങ്ങിയിട്ടുള്ളത് . ചെമ്പക്കോട് മുതൽ എടവണ്ണപ്പാറ വരെ വിശാലമായ സ്ഥലമാണ് ചാലിയപ്രം പാടശേഖരം. ഇൻഷുർ ചെയ്ത കർഷകർക്ക് ഗവൺമെൻറ് സഹായം ലഭിക്കുമെങ്കിലും ഇൻഷുർ ചെയ്യാത്ത കർഷകർക്ക് ഇത് ലഭ്യമാവില്ല എന്നും കർഷകർ ചൂണ്ടി കാട്ടുന

അതിഥി തൊഴിലാളികളുടെഈദ് സംഗമം പ്രൌഡമായി

Image
    രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ ഈദ് സംഗമം നടത്തി ഊർക്കടവ് ടൗൺ സുന്നി ജുമാ മസ്ജിദിന്റെയും ഭായിസ്  അക്കാദമിയുടെയും നേതൃത്വത്തിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥി സംസ്ഥാന തൊഴിലാളികളെ  ഉൾപ്പെടുത്തി പെരുന്നാൾ സംഗമം നടത്തിയത്. ഭായീസ് അക്കാഡമി ഡയറക്ടർ  മുഹമ്മദ് റാഫി ഇർഫാനി നേതൃത്വം നൽകി. അബ്ദുല്ല KM, മുജീബ് TP, ശുകൂർ പുളിക്കൽ അബ്ദുല്ല സഖാഫി സംബന്ധിച്ചു.പരസ്പരം അഭിവാദ്യങ്ങൾ അർപ്പിച്ചും വിവരങ്ങൾ കൈമാറിയും ഈദ് സംഗമം പ്രൗഢമായി.

ഐസ്ക്രീമിന് ഇനി മറ്റെങ്ങും തിരഞ്ഞു പോവേണ്ടതില്ല. പീസ്യാക്കാൻ്റെ പീടിക ഉദ്ഘാടനം ചെയ്തു.

Image
ഐസ്ക്രീമിന് ഇനി മറ്റെങ്ങും തിരഞ്ഞു പോവേണ്ടതില്ല. പീസ്യാക്കാൻ്റെ പീടിക ഉദ്ഘാടനം ചെയ്തു.  കൂളിമാട് പാലം മപ്പുറം ഭാഗത്ത് ഐസ്ക്രീമുകളുടെ മാത്രം കട ചൊവ്വാഴ്ച വൈകുന്നേരം ചെറിയ പെരുന്നാൾ തലേന്ന് ലളിതമായ ചടങ്ങിൽ അഹമദ് കബീർ   മദനി ബുഖാരി ഉദ്ഘാടനം ചെയ്തു. സ്ട്രോബറി, മാംഗോ, റോസ്, ബട്ടർ ,ചോക്ലേറ്റ്, ഫാഷൻഫ്രൂട്ട്, കോഫി ,ടെൻഡർ കോക്കനട്ട്, പിസ്സ തുടങ്ങി 22 ഓളം ഐറ്റംസ് ഐസ്ക്രീമുകൾ ഇവിടെ വിൽക്കപ്പെടും.

കൊന്നാര് മഖാം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

Image
കൊന്നാര് മഖാം  സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു ബ്രിട്ടീഷ് അധിനിവേശ പട്ടാളത്തിനെതിരെ പോരാട്ടം നടത്തിയ ചരിത്ര പാരമ്പര്യം നിലകൊള്ളുന്ന കൊന്നാര് മഖാം മസ്ജിദിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.വർഷങ്ങളായി നോമ്പ് 28ന് സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ മസ്ജിദ് പരിസരത്താണ്   സംഘടിപ്പിച്ചത്. കൊന്നാര്  മഖാം മസ്ജിദ് ഖത്വീബ് ഷുക്കൂർ  അഹ്സനി    പ്രാർത്ഥന നടത്തി. മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പങ്കെടുത്തു. ,ചെറിയാപ്പു തങ്ങൾ, മുത്തുക്കോയ തങ്ങൾ ,പൂക്കോയ തങ്ങൾ   എന്നിവർ നേതൃത്വം നൽകി.   നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ആളുകൾ നോമ്പുതുറക്ക് എത്തിച്ചേർന്നു. 

ഖുർആൻ മന:പ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഹഫീഫ് മാരാത്തിന് സ്നേഹോപഹാരം നൽകി

Image
മപ്രം ബുഖാരിയ്യ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മനപ്പാഠമാക്കിയ ഹാഫിള് മുഹമ്മദ് അഫിഫ് മാരാത്തിന് സി എം വലിയുല്ലാഹി സുന്നി മദ്രസ വെട്ടത്തൂർ സ്നേഹോപഹാരം നൽകി . ഞായറാഴ്ചയാണ് ഇതേ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥിയായ ഹാഫിള് മുഹമ്മദ് അഫീഫ് മാരാത്തിന് സ്നേഹോപഹാരം നൽകിയത്. ചടങ്ങിൽ അലി സഖാഫി (സ്വദ്ർ മുഅല്ലിം , സി എം മദ്രസ ) ഇസുദ്ദീൻ ശാമിൽ സഖാഫി, സി മുഹമ്മദ് കുഞ്ഞി, ബീച്ചാൻ വെട്ടത്തൂർ, ഇത്താലുട്ടിഹാജി ,ബീരാൻകുട്ടി ഹാജി, ഷംസുദ്ദീൻ വെട്ടത്തൂർ, റഹീം വെട്ടത്തൂർ, അഹമ്മദ് മാടത്തിങ്ങൽ എന്നിവർ പങ്കെടുത്തു.

വെള്ളലശേരി മേഖല യുഡിഎഫ് കൺവെൻഷൻ നടത്തി.

Image
 കൂളിമാട്: കോഴിക്കോട് പാർലിമെന്റ് യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി  യുഡിവൈഎഫ് വെള്ളലശേരി മേഖല കൺവെൻഷൻ എരഞ്ഞിപ്പറമ്പ്  അമ്പലപ്പൊറ്റ് അബ്ദുസ്സലാമിന്റെ വീട്ടിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി മൊയ്‌ദീൻ കോയ ഉദ്ഘാടനം ചെയ്തു.  സഫറുള്ള കൂളിമാട് അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ ഇ. പി ഫൈജാസ് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം മണ്ഡലം പ്രസിഡന്റ്‌ അസീസ് മാവൂർ മുഖ്യാഥിതിയായിരുന്നു. എൻ എം. ഹുസൈൻ,ഷമീർ പാഴൂർ,കെ സി ഇസ്മായിൽ,കെ എ.റഫീഖ്, വി. മജീദ്, ഫഹദ് പാഴൂർ, അരുൺ ലാൽ, സജീർ മാസ്റ്റർ, അനൂപ്, അബ്ദുസ്സലാം, ജിയാദ്, ഫഹദ് കൂളിമാട്,വിഷ്ണു വെള്ളലശേരി എന്നിവർ സംസാരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് : പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Image
ഏപ്രിൽ 15 മുതൽ 19 വരെ  ഓൺലൈനായി നടത്തുന്ന പ്രസ്തുത കോഴ്സിന്റെ ഫീസ് 250 രൂപയാണ്.കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി)  പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ  വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ  കോഴ്സുകളാരംഭിക്കുന്നു. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന "ABC's of  AI"എന്ന അഞ്ച് ദിവസത്തെ  ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ  നിർമ്മിത ബുദ്ധി  ഉൾപ്പെടെയുള്ള പുതുതലമുറ വൈജ്ഞാനികമേഖല ദൈനംദിനം  വികസിച്ചുകൊണ്ടിരിക്കുകയാണ്.  ഭാവിയിലെ തൊഴിൽ സാദ്ധ്യതകളും ടി മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കുറവും കാരണം ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലകൊള്ളുന്നു. ലോകത്തിൽ വർധിച്ചു വരുന്ന AIയുടെ വിവിധ ഉപയോഗങ്ങൾ ഈ രംഗത്തെ തൊഴിൽ സാധ്യതകളും വർദ്ധിക്കുകയാണ്. കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി നിർമ്മിത ബുദ്ധിയെ ആസ്പദമാക്കി ഒരു International Conclave നടത്തുകയും നിർമ്മിത ബുദ്ധിയിൽ വിവിധ തരത്തിലു

വെട്ടുപാറ ഭാഗത്ത് മോഷണശ്രമം വ്യാപകമെന്ന് :വാഴക്കാട് പോലീസിൽ പരാതി നൽകി

Image
എടവണ്ണപ്പാറ : വെട്ടുപാറ ഭാഗത്ത് നാലോളം വീടുകളിൽ മോഷണം ശ്രമം നടത്തിയതായി പരാതി. ഇത് സംബന്ധമായ പരാതി വാഴക്കാട് പോലീസിൽ  നാട്ടുകാർ   നൽകി. വെട്ടുപാറ കല്ലുങ്കോറി ഭാഗത്താണ് മോഷണശ്രമങ്ങൾ നടന്നത് . രാത്രി ഈ ഭാഗത്തെ    വീട്ടിൽ കയറി സ്ത്രീയുടെ കൈക്ക് പിടിക്കുകയും സ്ത്രീ ഒച്ചെയെടുത്തതിനാൽ കള്ളൻ ഓടിരക്ഷപ്പെടുകയുമായിരുന്നു . ഇഖ്ബാൽ എന്ന ആളുടെ വീടിന് മുകളിൽ കള്ളൻ കയറുകയും   വീട്ടുകാർ അറിഞ്ഞതിനാൽ പ്രതി രക്ഷപ്പെട്ടു.    മറ്റൊരു സംഭവത്തിൽ മാടശ്ശേരി മുഹമ്മദിന്റെ വീട്ടിലും കള്ളൻ കയറി. വീട്ടുകാർ അറിഞ്ഞതിനാൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.മറ്റൊരു സംഭവത്തിൽ അബ്ബാസ് മുസ്ലിയാരുടെ വീട്ടിൽ കള്ളൻ കയറി .വീട്ടുകാർ അറിഞ്ഞതിനാൽ  ഇവിടെ നിന്നും കള്ളൻ ഓടി രക്ഷപ്പെട്ടു.  മോഷണശ്രമം വ്യാപകമായതോടെ നാട്ടുകാർ വാഴക്കാട് പോലീസിൽ പരാതി നൽകി .തുടർന്ന്   , വനിതാ പോലീസിൻ്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു.  പ്രതികളെ ഉടൻ പിടികൂടണമെന്നും   ഭയാശങ്ക മാറ്റണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു.

കോണത്ത് വാലില്ലാ പുഴ കുളം: ഉദ്ഘാടനത്തിന് തയ്യാർ:വാഴക്കാട് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാൻ ഇനി വേറെവിടെയും പോകേണ്ടതില്ല.

കോണത്ത് വാലില്ലാ പുഴ കുളം: ഉദ്ഘാടനത്തിന് തയ്യാർ: വാഴക്കാട് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാൻ ഇനി വേറെവിടെയും പോകേണ്ടതില്ല. എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാൻ ഇനി വേറെവിടെയും പോകേണ്ടതില്ല.  പത്താം വാർഡായ ചാലിയപ്ര ം വാർഡിൻറെ അതിർത്തി പ്രദേശമായ കോണത്ത് വാലില്ലാ പുഴ കുളമാണ് വിദ്യാർത്ഥികൾക്ക് നീന്തൽ പഠനത്തിന് തയ്യാറായി നിൽക്കുന്നത്.  ഇത് ചീക്കോട് പഞ്ചായത്തിന്റെയും വാഴക്കാട് പഞ്ചായത്തിന്റെ   അതിർത്തിയാണ്.  അതുകൊണ്ടുതന്നെ ഇരു പഞ്ചായത്തിലെയും വിദ്യാർത്ഥികൾക്ക് ഇവിടെ നീന്തൽ പഠിക്കാം.  20 മീറ്റർ നീളവും 15 മീറ്റർ വീതിയും ഉണ്ട് ഈ കുളത്തിന്. ചാലിയാർ പുഴയിൽ നീർനായ രൂക്ഷമായതിനാൽ മുതിർന്നവരും കുട്ടികളും പുഴയിൽ നീന്തൽ പഠനത്തിന് പോവാറില്ല. 15 വർഷം മുമ്പാണ് ഈ കുളം ബ്ലോക്ക് ഫണ്ട് മുഖേനെ നിർമ്മിച്ചിട്ടുള്ളത്.  ഈ കുളത്തിലേക്കുള്ള റോഡിനും മറ്റു അനുബന്ധ വികസന പ്രവർത്തനങ്ങൾക്കും നാല് ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിൻ്റെ നിർമാണം അടുത്തുതന്നെ ആരംഭിക്കുമെന്നും വാഴക്കാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി   ചെയർമാനും വാർഡ് മെമ്പറുമായ അയ്യപ്പൻകുട്ടി പറഞ്

17 കാരിയുടെ മരണം: ബാലാവകാശ കമ്മീഷൻ വീട് സന്ദർശിച്ചു

Image
എടവണ്ണപ്പാറ | ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയു ടെ വീട് സംസ്ഥാന ബാലാ വകാശ സംരക്ഷണ കമ്മീഷ ൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ സന്ദർശിച്ചു. വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവ കാശ കമ്മീഷൻ ചെയർമാൻ സന്ദർശിച്ചത്.  കൊണ്ടോട്ടി ഗവ. റസ്റ്റ് ഹൗസിൽ നടത്തിയ സി റ്റിംഗിന് ശേഷമാണ് ബാലാവ കാശ കമ്മീഷൻ ചെയർമാനും ചൈൽഡ് വെൽഫെയർ കമ്മി റ്റി ഭാരവാഹികളും പെൺകുട്ടി യുടെ വീട് സന്ദർശിച്ചത്.  സിറ്റിംഗിൽ പോലീസിൻ്റെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും ജില്ലാ സംര ക്ഷണ യൂനിറ്റിൻ്റെയും വിശദീക രണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കേട്ടു. മുഖ്യമന്ത്രിക്കും ഡി ജി പിക്കും പെൺകുട്ടിയുടെ വീ ട്ടുകാർ പരാതി നൽകിയതി നെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ കേസ് സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും കേൾക്കു കയും എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു‌. മലപ്പുറം ചൈൽഡ് വെൽഫെയ ർ കമ്മിറ്റി ചെയർമാൻ അഡ്വ. എ സുരേഷ്, അംഗങ്ങളായ അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. ജാബിർ എന്നിവർ ബാലാവ കാശ സംരക്ഷണ കമ്മീഷൻ ചെയർമാനൊപ്പമുണ്ടായിരുന്നു.

എടവണ്ണപ്പാറ ടീം ബസ്റ്റാന്റ് ഇഫ്താർ സംഗമം നടത്തി

Image
എടവണ്ണപ്പാറ : ടീം ബസ്റ്റാന്റിന്റെ നേതൃത്വത്തിൽ എടവണ്ണപ്പാറ ബസ്റ്റാന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബസ്റ്റാന്റിലെ വ്യാപാരികൾ, ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, യാത്രക്കാർ, പോർട്ടർ തൊഴിലാളികൾ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. ഇഫ്താർ സംഗമത്തിന് മുസ്തഫ സമാൻ, കരീം വെളുത്തേടത്ത്, റാഫി അറേബ്യൻ ഒപ്റ്റിക്കൽസ്, ശംസുദ്ധീൻ, ഫായിസ് എല്ലോറ, സുൽഫിക്കർ , ഡോ. ഫവാസ് മെഡിസോൾ തുടങ്ങിയവർ നേതൃത്വം നൽകി. ഇഫ്താർ സംഗമത്തിൽ കെ.ഒ.ആലിഹാജി, സലാം ഗൾഫ് ലാബ്,ഹംസ ഹാജി, അൽ ജമാൽ നാസർ, ബിച്ചാപ്പു കൈരളി തുടങ്ങിയവർ മുഖ്യാതിഥികൾ ആയി