എടവണ്ണപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം


എടവണ്ണപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

എടവണ്ണപ്പാറ : എടവണ്ണപ്പാറ ജംഗ്ഷനിൽ വീണ്ടും അപകടം.
എളമരം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറുമായി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക് . ശനിയാഴ്ച പുലർച്ചെ നാലര മണി യോടെയാണ് സംഭവം.

 ബൈക്ക് യാത്രികൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .

വെള്ളിപ്പറമ്പ് സ്വദേശി ശാമിൽ സഖാഫിയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. .കൂളിമാട്, എളമരം കടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വാഹനഗതാഗതം 4 ഇരട്ടി വർദ്ധിച്ചെങ്കിലും ഇവിടെ നിശ്ചലമായ ട്രാഫിക് ലൈറ്റ് പുനസ്ഥാപിക്കാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.
 മാസങ്ങൾക്കു മുമ്പ് ഇവിടെ അപകടം നടന്നപ്പോൾ നിരവധി പ്രതിഷേധങ്ങൾ നടന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ട്രാഫിക് ലൈറ്റ് പുനസ്ഥാപിക്കുന്നത് മായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടായിട്ടില്ല. തുടർച്ച യായ അപകട ങ്ങളിൽ നടപടിയില്ലാത്തതിൽ ജനങ്ങൾവൻ പ്രതിഷേധത്തിലാണ്.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു