ചാലിയാർ പെൺകുട്ടിക്ക് നീതി വേണം, നിയമ പോരാട്ടത്തിന് ഐക്യദാർഢ്യം



എടവണ്ണപ്പാറ : കരാട്ടെ പരിശീലനത്തിന്റെ മറവിൽ ഇരയാക്കപെട്ട ചാലിയാർ പെൺകുട്ടിക്ക് നീതി വേണം എന്ന വിഷയത്തിൽ നിയമ പോരാട്ടങ്ങൾക്ക് ഐക്യ ദാർഢ്യം അർപ്പിച്ച് കൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് എടവണ്ണപ്പാറയിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.


ഐക്യദാർഢ്യ സദസ്സിൽ സ്ത്രീകളുടെയും കുട്ടികളുടെയും നീതിക്കൊപ്പം വിമന്‍ ജസ്റ്റിസ് എപ്പോഴും ഒപ്പം ഉണ്ടായിരിക്കും എന്നും ചാലിയാർ പെൺകുട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ട് പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നും സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജിത മഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. 


ഒരു ലോകത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതാണ് എന്റെ മകൾ എന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച കുട്ടിയുടെ മാതാവ് എം കെ സൈനബ ടീച്ചർ വികാരനിർഭരമായി പറഞ്ഞു..

ഐക്യദാർഢ്യ സദസ്സിന് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ അധ്യക്ഷത വഹിച്ചു.റംല മമ്പാട് ( വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം )

 ജില്ലാ വൈസ് പ്രസിഡണ്ട് ഹസീന വഹാബ്, സഫ പർവിൻ( ഫ്രറ്റേണിറ്റി കൊണ്ടോട്ടി മേഖല വൈസ് പ്രസിഡന്റ്) സഫ , ( മരണത്തിന് ഇരയാക്കിയ കുട്ടിയുടെ സഹോദരി) എനിവർ സംസാരിച്ചു.

ജില്ല കമ്മിറ്റി അംഗം നാജിയ കൊണ്ടോട്ടി സ്വാഗതവും സഈദ നന്ദിയും പറഞ്ഞു.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു