കൊന്നാര് മഖാം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു


കൊന്നാര് മഖാം  സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

ബ്രിട്ടീഷ് അധിനിവേശ പട്ടാളത്തിനെതിരെ പോരാട്ടം നടത്തിയ ചരിത്ര പാരമ്പര്യം നിലകൊള്ളുന്ന കൊന്നാര് മഖാം മസ്ജിദിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.വർഷങ്ങളായി നോമ്പ് 28ന് സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ മസ്ജിദ് പരിസരത്താണ്   സംഘടിപ്പിച്ചത്.

കൊന്നാര്  മഖാം മസ്ജിദ് ഖത്വീബ് ഷുക്കൂർ  അഹ്സനി    പ്രാർത്ഥന നടത്തി.

മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പങ്കെടുത്തു. ,ചെറിയാപ്പു തങ്ങൾ, മുത്തുക്കോയ തങ്ങൾ ,പൂക്കോയ തങ്ങൾ   എന്നിവർ നേതൃത്വം നൽകി.   നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ആളുകൾ നോമ്പുതുറക്ക് എത്തിച്ചേർന്നു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു