ഓട്ടുപാറ കൂളിമാട് റോഡ് :പരിഹാരം ഉടൻ : വസീഫ്


എടവണ്ണപ്പാറ : കൂളിമാട് പാലത്തിൻ്റെ പ്രധാന റോഡുകളിൽ ഒന്നായ ഓട്ടുപാറ കൂളിമാട് റോഡിൻ്റെ ദയനീയ സ്ഥിതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് മലപ്പുറം ലോക്സഭാ സ്ഥാനാർഥി ഇടതുപക്ഷ സ്ഥാനാർഥി വസീഫ് അറിയിച്ചു .

ഇന്ന് രാവിലെ മപ്പുറത്തെ ഇടതുപക്ഷ പ്രതിനിധികളുമായി ടെലഫോണിൽ സംസാരിക്കവെയാണ് ഇക്കാര്യം പ്രസ്താവിച്ചത്.

കൂളിമാട് പാലം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിക്കൽ സമരം ഇന്ന് രാത്രി നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഎം പ്രതിനിധികൾ വസീഫുമായി സംസാരിക്കുന്നത്.

ഈ റോഡിലെ കുണ്ടും കുഴിയും നിറഞ്ഞതിനാൽ യാത്ര ദുസ്സഹമായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാവത്തതിനാൽ പിരിവെടുത്ത് നാട്ടുകാർ തന്നെ മാസങ്ങൾക്ക് മുമ്പ് കോൺഗ്രീറ്റ് ചെയ്യുകയായിരുന്നു ഇവിടെ .

ഈ പശ്ചാത്തലത്തിലാണ് നാട്ടുകാർ ചൂട്ട് കത്തിക്കൽ സമരം നടത്തുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു