ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് : പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം



ഏപ്രിൽ 15 മുതൽ 19 വരെ  ഓൺലൈനായി നടത്തുന്ന പ്രസ്തുത കോഴ്സിന്റെ ഫീസ് 250 രൂപയാണ്.കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി)  പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ  വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ  കോഴ്സുകളാരംഭിക്കുന്നു. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന "ABC's of  AI"എന്ന അഞ്ച് ദിവസത്തെ  ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ  നിർമ്മിത ബുദ്ധി  ഉൾപ്പെടെയുള്ള പുതുതലമുറ വൈജ്ഞാനികമേഖല ദൈനംദിനം  വികസിച്ചുകൊണ്ടിരിക്കുകയാണ്.  ഭാവിയിലെ തൊഴിൽ സാദ്ധ്യതകളും ടി മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കുറവും കാരണം ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലകൊള്ളുന്നു. ലോകത്തിൽ വർധിച്ചു വരുന്ന AIയുടെ വിവിധ ഉപയോഗങ്ങൾ ഈ രംഗത്തെ തൊഴിൽ സാധ്യതകളും വർദ്ധിക്കുകയാണ്. കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി നിർമ്മിത ബുദ്ധിയെ ആസ്പദമാക്കി ഒരു International Conclave നടത്തുകയും നിർമ്മിത ബുദ്ധിയിൽ വിവിധ തരത്തിലുള്ള ട്രെയിനിങ്ങുകൾ നടത്തി വരികയുമാണ്. നിലവിൽ ഐഎച്ച്ആർഡി യിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് തുടങ്ങിയ  ആധുനിക സാങ്കേതിക മേഖലകളിൽ  ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.  

2024 വർഷം "Year  of  Aritificial  Intelligence"ആയി ഐഎച്ച്ആർഡി ആചരിക്കുകയാണ്.  തദവസരത്തിൽ, ഹൈ സ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്കും നിർമ്മിത ബുദ്ധിയെ പരിചയപ്പെടുത്തുന്നതിനായി ഐഎച്ച്ആർഡി ആരംഭിക്കുന്ന കോഴ്സാണ്   "ABC's of  AI". 2024 ഏപ്രിൽ 15 മുതൽ 19 വരെ  ഓൺലൈനായി നടത്തുന്ന പ്രസ്തുത കോഴ്സിന്റെ ഫീസ് 250 രൂപയാണ്.

Course Registration Link:https://ihrd.ac.in/index.php/ai-intro1

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു