മദ്റസത്തു സ്വമദാനിയ പ്രവേശനോത്സവം പ്രൗഢമായി

മദ്റസ്വത്തു  സ്വമദാനിയ പ്രവേശനോത്സവം പ്രൗഢമായി


കോഴിക്കോട്  :    അറിവിൻ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച മദ്രസത്തു സ്വമദാനിയയിലെ പ്രവേശനോത്സവ്  പ്രൗഢമായി .

രാവിലെ ഏഴുമണിക്ക് മദ്രസ അങ്കണത്തിൽ ചേർന്ന പ്രവേശനോത്സവിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മദ്റസാധ്യാപകർ, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ സജീവമായി പങ്കെടുത്തു .

ചടങ്ങിൽ മുഹമ്മദ് മുസ്ലിയാർ സ്വാഗതം ആശംസിച്ചു .അബ്ദുസലാം സഖാഫി (സ്വദ്ർ ഉസ്താദ് ) അരീക്കോട്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യാക്ഷരം കുറിക്കൽ സയ്യിദ് ഫള്ൽ തങ്ങൾ മുഖദാറിൻ്റെ  കാർമികത്വത്തിൽനടന്നു.മുഖ്യപ്രഭാഷണംമുബശ്ശിർ അഹ്സനി കാമിൽ സഖാഫി നിർവഹിച്ചു.  ഇല്യാസ് മുസ്ലിയാർ, സുഹൈൽ സഅദി, സി .പി മമ്മു ഹാജി പങ്കെടുത്തു.

 ചടങ്ങിലെത്തിയ മുഴുവൻ പേർക്കും യൂണിറ്റ് എസ് വൈ എസ് പായസ വിതരണം നടത്തി . ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക്  കമ്മിറ്റി മുഖേനെ സൗജന്യമായി പാഠപുസ്തകം  നൽകി.സയ്യിദ് ഫള്ൽ തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥനനടത്തി.   മജീദ് മുസ്ലിയാർ നന്ദി പറഞ്ഞു.



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു