കടുത്ത ചൂട് : വാഴ കർഷകർ പ്രതിസന്ധിയിൽ




എടവണ്ണപ്പാറ :  കടുത്ത ചൂടുകാരണം വാഴ കക്ഷകർ മൂപ്പത്താതെ   കുലകൾ വെട്ടി വിപണം നടത്തേണ്ട അവസ്ഥയാണ് ഉള്ളത് .

ചാലിയപ്രം പാടശേഖരങ്ങളിൽ കർഷകർ കടുത്ത ചൂടുകാരണം വാഴ ഒടിയുന്നതിനാൽ മൂപ്പത്താതെ വിൽക്കേണ്ട അവസ്ഥയിലാണുള്ളത്.

 നേരത്തെ , മൂപ്പത്താതെ കന്നുകൾ വെട്ടി വിപണിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ചാലിയപ്രം പാടശേഖരങ്ങളിൽ കാണാൻ സാധിക്കുന്നത്.

കടുത്ത ചൂടുകാരണം വാഴയിലെ ഇണ്ണിക്കാമ്പ് ഉണക്കം വരികയും അത് ഒടിയുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

ഇതാദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി ചൂടുകാരണം അനുഭവിക്കുന്നതെന്നും കർഷകർ കൂട്ടിച്ചേർക്കുന്നു.

 മാർക്കറ്റിൽ 32 രൂപയോളം കിലോക്ക് ലഭിക്കുമ്പോൾ മൂപ്പെത്താതെ പറിക്കുന്നതിനാൽ പത്തു രൂപ അല്ലെങ്കിൽ 12 രൂപ കുറച്ചിട്ടാണ് വിപണിയിൽ എടുക്കുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു.

ചാലിയപ്രം പാടശേഖരങ്ങളിൽ അമ്പതോളം കർഷകർ അമിതവില പാട്ടത്തിന് നൽകിയാണ് വാഴ കൃഷി തുടങ്ങിയിട്ടുള്ളത് .

ചെമ്പക്കോട് മുതൽ എടവണ്ണപ്പാറ വരെ വിശാലമായ സ്ഥലമാണ് ചാലിയപ്രം പാടശേഖരം.

ഇൻഷുർ ചെയ്ത കർഷകർക്ക്

ഗവൺമെൻറ് സഹായം ലഭിക്കുമെങ്കിലും ഇൻഷുർ ചെയ്യാത്ത കർഷകർക്ക് ഇത് ലഭ്യമാവില്ല എന്നും കർഷകർ ചൂണ്ടി കാട്ടുന്നു..

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു