കോണത്ത് വാലില്ലാ പുഴ കുളം: ഉദ്ഘാടനത്തിന് തയ്യാർ:വാഴക്കാട് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാൻ ഇനി വേറെവിടെയും പോകേണ്ടതില്ല.


കോണത്ത് വാലില്ലാ പുഴ കുളം: ഉദ്ഘാടനത്തിന് തയ്യാർ:

വാഴക്കാട് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാൻ ഇനി വേറെവിടെയും പോകേണ്ടതില്ല.

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പഠിക്കാൻ ഇനി വേറെവിടെയും പോകേണ്ടതില്ല.

 പത്താം വാർഡായ ചാലിയപ്ര ം വാർഡിൻറെ അതിർത്തി പ്രദേശമായ കോണത്ത് വാലില്ലാ പുഴ കുളമാണ് വിദ്യാർത്ഥികൾക്ക് നീന്തൽ പഠനത്തിന് തയ്യാറായി നിൽക്കുന്നത്.

 ഇത് ചീക്കോട് പഞ്ചായത്തിന്റെയും വാഴക്കാട് പഞ്ചായത്തിന്റെ   അതിർത്തിയാണ്.

 അതുകൊണ്ടുതന്നെ ഇരു പഞ്ചായത്തിലെയും വിദ്യാർത്ഥികൾക്ക് ഇവിടെ നീന്തൽ പഠിക്കാം.

 20 മീറ്റർ നീളവും 15 മീറ്റർ വീതിയും ഉണ്ട് ഈ കുളത്തിന്. ചാലിയാർ പുഴയിൽ നീർനായ രൂക്ഷമായതിനാൽ മുതിർന്നവരും കുട്ടികളും പുഴയിൽ നീന്തൽ പഠനത്തിന് പോവാറില്ല. 15 വർഷം മുമ്പാണ് ഈ കുളം ബ്ലോക്ക് ഫണ്ട് മുഖേനെ നിർമ്മിച്ചിട്ടുള്ളത്.

 ഈ കുളത്തിലേക്കുള്ള റോഡിനും മറ്റു അനുബന്ധ വികസന പ്രവർത്തനങ്ങൾക്കും നാല് ലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിൻ്റെ നിർമാണം അടുത്തുതന്നെ ആരംഭിക്കുമെന്നും വാഴക്കാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി   ചെയർമാനും വാർഡ് മെമ്പറുമായ അയ്യപ്പൻകുട്ടി പറഞ്ഞു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു