കൃഷിയിൽ 100 മേനിയുമായി വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങം കുളം ശ്രദ്ധേയയാകുന്നു .




വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളം സാധാ വെള്ളരി ,കണിവെള്ളരി തുടങ്ങിയ കൃഷികളിൽ 100 മേനി വിളവെടുപ്പ് നടത്തി ശ്രദ്ധേയയാവുകയാണ്. കുറ്റി പയർ കൃഷിയിലും മികച്ച ഉത്പാദനം നടത്തിയിട്ടുണ്ട് ശരീഫ.


 കൂടാതെ, കൃഷിഭവൻ മുഖേന ഒന്നരലക്ഷത്തോളം വിത്തുകൾ വിപണം നടത്തിയിട്ടുണ്ട് ഈ വർഷം.

മുൻവർഷങ്ങളിൽ രണ്ട്, മൂന്ന് ലക്ഷം വിത്തുകൾ കൃഷിഭവൻ മുഖേനെ വിപണന നടത്തിയതായും ശരീഫ പറഞ്ഞു.

2012 മുതൽ കൃഷി രംഗത്ത് സജീവ സാന്നിധ്യമാണ് ശരീഫ ചിങ്ങംകുളം.

 എളമരംഭാഗത്ത് 4, 5 ഏക്കർ പാടം പാട്ടത്തിനടുത്ത് നെൽകൃഷി നടത്തിയിരുന്നു .കൃഷിയിൽ മക്കൾ സജീവമായി സഹായിക്കുന്നുണ്ടെന്നും ശരീഫ പറഞ്ഞു .ടൈലറിംഗ് ഉൾപ്പെടെ വിവിധ മേഖലകളിൽ നേരത്തെ പരീക്ഷണം നടത്തിയിരുന്നു .  കൃഷിയിൽ എർപ്പെടുക എന്നത് സാമ്പത്തികം കൂടാതെ മാനസിക സംതൃപ്തിയും പകർന്നു നൽകുന്നതായും ശരീഫ കൂട്ടിച്ചേർത്തു. രാവിലെ ആറുമണിക്ക് വയലിലേക്ക് ഇറങ്ങുന്ന ശരീഫ വെള്ളം നന ഉൾപ്പെടെ കൃഷിയുടെ വിവിധ മേഖലയിൽ സജീവ സാന്നിധ്യമാണ്.

അതുകഴിഞ്ഞ് നേരെ     പഞ്ചായത്തിലേക്ക് പോകും. എന്ത് ചെയ്യണമെന്ന്  മനസ്സ് പാകപ്പെടുത്തണമെന്നും അതിനായി സമയം നീക്കിവെക്കുകയാണെങ്കിൽ വിജയിക്കാനാകുമെന്നും ശരീഫ പറയുന്നു.

മൂന്ന് വാർഡുകൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ അരുണിമ ക്ലസ്റ്ററിന്റെ പ്രസിഡണ്ട് കൂടിയായ ശരീഫ നൂതന കൃഷികൾ പരീക്ഷിക്കുന്നതിലും മുൻപന്തിയിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു