സൗദി സ്വദേശി ഉസാമ ഫർഹാന് അൽ ജുഹനിക്ക് കുളിമാട് പാലം പെരുത്തിഷ്ടം



എടവണ്ണപ്പാറ : ഞായറാഴ്ച വൈകുന്നേരം കൂളിമാട് പാലം സന്ദർശിക്കാനെത്തിയ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ബയോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന സൗദി സ്വദേശി ഒസാമക്ക് കൂളിമാട് പാലം പെരുത്തിഷ്ടമായത്.

മക്ക ഫത്ഹിൽ പ്രവാചകനോട് സഹകരിച്ച കുടുംബമായ ജുഹനി കുടുംബത്തിൽപെട്ട ആളാണ് ഒസാമ ഫർഹാൻ അൽ ജുഹാനി.

തൻ്റെ സുഹൃത്തും ഗാനരചയിതാവുമായ കെഎം കുട്ടി ഓമാനൂരിൻ്റെ മക്കളുടെ കല്യാണത്തിനാണ് അഞ്ചുദിവസത്തേക്ക് ഇദ്ദേഹം കേരളം സന്ദർശിക്കാൻ എത്തിയത്.
ഇദ്ദേഹത്തിൻറെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയാണിത്.

ചാലിയാർ പുഴയും ഇരുവഞ്ഞിപ്പുഴയും സംഗമിക്കുന്ന സ്ഥലവും അതോടൊപ്പം കേരളക്കാർ സംസ്കാരസമ്പന്നരുമാണന്നാണ് ഒസാമയുടെ അഭിപ്രായം.
കേരളക്കാരെ കുറിച്ച് പറയുമ്പോൾ ഒസാമക്ക് 100 നാക്കാണ് .കേരളക്കാർ മതഭക്തരാണെന്നും സ്നേഹ സമ്പന്നരാണെന്നും ഒസാമ കൂട്ടിച്ചേർത്തു.

ഉസാമയുടെ വീട്ടിൽ സ്വന്തമായി ഒരു മ്യൂസിയം ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. സൗദി പാരമ്പര്യം വിളിച്ചോതുന്ന ഉപകരണങ്ങളും തോക്കുകളും അളവ് പാത്രങ്ങളും അതുപോലെ മറ്റു പല ചരിത്ര സംഭവങ്ങളും അവിടെ സൂക്ഷിച്ചു വെച്ചതായും ഇദ്ദേഹം പറഞ്ഞു.

പാലം ഏറെ ഇഷ്ടമായ ഉസാമ പാലത്തിലുണ്ടായിരുന്നവരെ മുഴുവൻ പേരെയും സൗദിയിലേക്ക് ക്ഷണിക്കുകയും ഇനിയും ഇവിടെ വരുമ്പോൾ കൂളിമാടപാലം സന്ദർശിക്കാൻ വരുമെന്നും വാക്ക് തന്നാണ് പാലത്തിൽ നിന്ന് മടങ്ങിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു