വെട്ടുപാറ ഭാഗത്ത് മോഷണശ്രമം വ്യാപകമെന്ന് :വാഴക്കാട് പോലീസിൽ പരാതി നൽകി



എടവണ്ണപ്പാറ : വെട്ടുപാറ ഭാഗത്ത് നാലോളം വീടുകളിൽ മോഷണം ശ്രമം നടത്തിയതായി പരാതി. ഇത് സംബന്ധമായ പരാതി വാഴക്കാട് പോലീസിൽ  നാട്ടുകാർ   നൽകി. വെട്ടുപാറ കല്ലുങ്കോറി ഭാഗത്താണ് മോഷണശ്രമങ്ങൾ നടന്നത് .

രാത്രി ഈ ഭാഗത്തെ    വീട്ടിൽ കയറി സ്ത്രീയുടെ കൈക്ക് പിടിക്കുകയും സ്ത്രീ ഒച്ചെയെടുത്തതിനാൽ കള്ളൻ ഓടിരക്ഷപ്പെടുകയുമായിരുന്നു .

ഇഖ്ബാൽ എന്ന ആളുടെ വീടിന് മുകളിൽ കള്ളൻ കയറുകയും   വീട്ടുകാർ അറിഞ്ഞതിനാൽ പ്രതി രക്ഷപ്പെട്ടു.   

മറ്റൊരു സംഭവത്തിൽ മാടശ്ശേരി മുഹമ്മദിന്റെ വീട്ടിലും കള്ളൻ കയറി. വീട്ടുകാർ അറിഞ്ഞതിനാൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.മറ്റൊരു സംഭവത്തിൽ അബ്ബാസ് മുസ്ലിയാരുടെ വീട്ടിൽ കള്ളൻ കയറി .വീട്ടുകാർ അറിഞ്ഞതിനാൽ  ഇവിടെ നിന്നും കള്ളൻ ഓടി രക്ഷപ്പെട്ടു.

 മോഷണശ്രമം വ്യാപകമായതോടെ നാട്ടുകാർ വാഴക്കാട് പോലീസിൽ പരാതി നൽകി .തുടർന്ന്   , വനിതാ പോലീസിൻ്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു.  പ്രതികളെ ഉടൻ പിടികൂടണമെന്നും   ഭയാശങ്ക മാറ്റണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു