17 കാരിയുടെ മരണം: ബാലാവകാശ കമ്മീഷൻ വീട് സന്ദർശിച്ചു



എടവണ്ണപ്പാറ | ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയു ടെ വീട് സംസ്ഥാന ബാലാ വകാശ സംരക്ഷണ കമ്മീഷ ൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ സന്ദർശിച്ചു. വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവ കാശ കമ്മീഷൻ ചെയർമാൻ സന്ദർശിച്ചത്.

 കൊണ്ടോട്ടി ഗവ. റസ്റ്റ് ഹൗസിൽ നടത്തിയ സി റ്റിംഗിന് ശേഷമാണ് ബാലാവ കാശ കമ്മീഷൻ ചെയർമാനും ചൈൽഡ് വെൽഫെയർ കമ്മി റ്റി ഭാരവാഹികളും പെൺകുട്ടി യുടെ വീട് സന്ദർശിച്ചത്. 

സിറ്റിംഗിൽ പോലീസിൻ്റെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും ജില്ലാ സംര ക്ഷണ യൂനിറ്റിൻ്റെയും വിശദീക രണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കേട്ടു. മുഖ്യമന്ത്രിക്കും ഡി ജി പിക്കും പെൺകുട്ടിയുടെ വീ ട്ടുകാർ പരാതി നൽകിയതി നെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ കേസ് സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും കേൾക്കു കയും എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു‌. മലപ്പുറം ചൈൽഡ് വെൽഫെയ ർ കമ്മിറ്റി ചെയർമാൻ അഡ്വ. എ സുരേഷ്, അംഗങ്ങളായ അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. ജാബിർ എന്നിവർ ബാലാവ കാശ സംരക്ഷണ കമ്മീഷൻ ചെയർമാനൊപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു