കൂളിമാട് പാലം മപ്രം ഭാഗത്ത് വേസ്റ്റ് ബിൻ സ്ഥാപിച്ചു

കൂളിമാട് പാലം മപ്രം ഭാഗത്ത് വേസ്റ്റ് ബിൻ സ്ഥാപിച്ചു 



എടവണ്ണപ്പാറ  : കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിച്ച കുളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവാനിരിക്കെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മപ്രം ഭാഗത്ത് വേസ്റ്റ് ബിൻ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് സ്ഥാപിച്ചത് .

കൂളിമാട് പാലത്തിലൂടെ പ്രഭാതത്തിൽ നടക്കുന്നവരുടെ നേതൃത്വത്തിൽ രൂപീകൃതമായ പ്രഭാത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുഭാഗങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാവാനിരിക്കെയാണ് വാഴക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേസ്റ്റ് ബിൻ  സ്ഥാപിച്ചത്. 

ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴകളുടെ   സംഗമസ്ഥാനം കൂടി ആയതിനാൽ ധാരാളം പേർ പ്രകൃതി ആസ്വാദനത്തിന് വരുന്ന   ഇടം കൂടിയാണ് കൂളിമാട് പാലം. 

ചപ്പുചവറുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രഭാത കൂട്ടായ്മ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിരുന്നത്.

 പാലത്തിൻറെ കൂളിമാട് ഭാഗത്ത് ഉടൻതന്നെ വേസ്റ്റ് ബിൻ  സ്ഥാപിക്കുമെന്ന് പ്രഭാത കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു