മപ്രം ഹോമിയോ ഡിസ്പെൻസറിയിൽ ഫോൺ നിശ്ചലം : രോഗികൾ ബുദ്ധിമുട്ടിൽ



എടവണ്ണപ്പാറ  : വാഴക്കാട്   സർക്കാർ മാതൃക ഡിസ്പെൻസറി   മപ്രം ഹോമിയോ ഡിസ്പെൻസറിയിൽ ഫോൺ നിശ്ചലമായതിനാൽ രോഗികൾ ബുദ്ധിമുട്ടിലായി.

വ്യാഴാഴ്ച ഡിസ്പെൻസറി നമ്പറിലേക്ക് വിളിച്ച രോഗികൾക്കാണ് ബന്ധപ്പെടാൻ സാധിക്കാതെയായത്.   തുടർന്ന്, വെള്ളിയാഴ്ച രാവിലെ രോഗിയുമായി എത്തിയപ്പോഴാണ് മൊബൈൽ ഫോൺ റീചാർജ് ചെയ്യാത്തതാണ് കാരണമെന്ന് അധികൃതർ അറിയിച്ചത് .

രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ വിവിദ പഞ്ചായത്തുകളിൽ നിന്നായി ധാരാളം രോഗികൾ ആശ്രയിക്കുന്ന മാതൃക ഡിസ്പെൻസറിയാണ് മപ്പുറം ഹോമിയോ ഡിസ്പെൻസറി.

അധികൃതർ സമ്മതിക്കുന്ന പക്ഷം ഫോൺ ചാർജ് ചെയ്യാൻ തയ്യാറാണെന്ന് നാട്ടുകാർ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഹോമിയോ ഡിസ്പെൻസറിയിലെ നമ്പർ റീചാർജ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു