വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡ് ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം

വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡ് 
ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം

എടവണ്ണപ്പാറ :വാലില്ലാപുഴ ഇരട്ടമൊഴി റോഡ് നവീകരണത്തിന് അനുവദിച്ച അഞ്ചു കോടി രൂപയുടെ ജോലികൾക്കായുള്ള ടെണ്ടർ നടപടികൾ ജൂൺ നാലിന് ശേഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിലുള്ളതിനാലാണ് ജൂൺ നാലുവരെ കാത്തിരിക്കുന്നതൊന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു .
വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡിനായി സാങ്കേതിക അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും എഞ്ചിനിയർ കൂട്ടിച്ചേർത്തു .
മൂന്ന് വർഷങ്ങൾക്കു മുമ്പ് റോഡിന് 5 കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ ,ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.
വാലില്ലാപ്പുഴ ഇരട്ടമൊഴി റോഡിൽ വാട്ടർ അതോറിറ്റിയുടെ ജോലികൾ ആദ്യം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് നിർദ്ദേശത്തിലായിരുന്നു ഉള്ളത്. എന്നാൽ, ഗവൺമെൻറ് ഇറക്കിയ ഉത്തരവ് അനുസരിച്ച് വാട്ടർ അതോറിറ്റി തന്നെ ചെയ്യണം എന്നതാണ് കാലതാമസങ്ങൾ ഇടവരുത്തിയത്.
വാട്ടർ അതോറിറ്റിയുടെ ജോലികൾ ഏറെ വൈകിയതിനാൽ നാട്ടുകാർ ശക്തമായ സമരങ്ങൾ നടത്തേണ്ടി വന്നു നവീകരണ ജോലികൾ പൂർത്തിയാക്കാൻ.
 
എളമരം കടവ്, കൂളിമാട് കടവ് പാലങ്ങൾ ഗതാഗതത്തിന് തുറന്നു നൽകിയതോടെ റോഡിലൂടെ ഗതാഗതം പത്തിരട്ടി വർധിച്ചിരുന്നു.
കുണ്ടും കുഴികളിലൂടെയുമുള്ള യാത്ര നാട്ടുകാർക്കും വാഹനം ഓടിക്കുന്നവർക്കും ഏറെ പ്രയാസം സൃഷ്ടിച്ചു.
ഏതായാലും, തിരഞ്ഞെടുപ്പിന് വിജയ പ്രഖ്യാപനത്തിന് ശേഷം നവീകരണ ജോലി ആരംഭിക്കുന്നതിനായി മപ്പുറം, വെട്ടത്തൂർ തുടങ്ങിയ ഭാഗങ്ങളിലെ രാഷ്ട്രീയ കക്ഷി ഭേദമെന്യേ സംയുക്ത യോഗം വിളിച്ചുചേർത്ത് സമരപരിപാടികൾക്ക് തുടക്കം നടക്കാനിരിക്കെ എൻജിനയുടെ ഉത്തരവ് വന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു